എഴുത്ത്: ഫിറോസ് ഫിറു (നിലാവിനെ പ്രണയിച്ചവൻ)
================
പണത്തിന് വേണ്ടി ശരീരം വിൽക്കുന്ന വേ ശ്യ കൾക്ക് വരെ ഉണ്ടടി നിന്നെക്കാളും അന്തസ്സ്….
ദേഷ്യത്തോടെയുള്ള അവന്റെ വാക്ക് കേട്ട് അവൾ ഒന്ന് ഭയന്നു..
എന്തിനാ വിനു ഏട്ടാ ഇങ്ങനെയൊക്കെ പറയുന്നത് ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത്…
നീയെന്ത് വിചാരിച്ചു ഞാനൊരു കോമാളിയാണെന്നോ..ആരാടി നിന്റെ മറ്റവൻ…
അത് എന്റെയൊരു ഫ്രണ്ടാണെന്ന് എത്ര വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് ഏട്ടനോട്. ഇപ്പോഴും അത് തന്നെയാ എനിക്ക് പറയാനുള്ളത് അവൻ എന്റെ ഒരു നല്ല സുഹൃത്ത് മാത്രമാണ്…
അവളുടെ മറുപടി അവന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത് ആയിരുന്നു…
മതി നിർത്ത് നിന്റെ അഭിനയം…നിന്നെയും നിന്റെ മറ്റവനെയും പലവട്ടം എന്റെ കൂട്ടുകാരും നാട്ടുകാരും പലയിടത്തും വച്ച് കണ്ട് എന്നോട് വന്ന് പറയുമ്പോഴും നീ എന്നോട് പറഞ്ഞിട്ടുള്ള സുഹൃത്ത് എന്ന പാഴ് വാക്ക് വിശ്വസിച്ച് ചിരിച്ചു തള്ളിയതാണ് ഞാൻ ചെയ്ത തെറ്റ്….
ഇല്ല ഏട്ടാ രണ്ട് കൊല്ലത്തെ നമ്മുടെ ദാമ്പത്യ ജീവിതത്തിന് ഇടക്ക് ഒരുവട്ടം പോലും ഞാൻ ഏട്ടനോട് നുണപറഞ്ഞിട്ടില്ല…അതിന് എനിക്ക് കഴിയില്ല…
വേണ്ടാ ഇനി നീ എന്നോട് ഒന്നും പറയണ്ടാ നിന്നെ കാണുന്നതെ എനിക്ക് ഇപ്പൊ അറപ്പാണ്….
വിഹാഹം കഴിഞ് ഒരിക്കൽ പോലും പിണങ്ങാത്ത അവൻ അന്ന് ആദ്യമായി അവളോട് വെറുപ്പോടെ സംസാരിച്ചു….
(രാത്രിയിലെ ഉറങ്ങാൻ കിടന്ന അവൻ രണ്ട് വർഷം പിറകിലേക്ക് സഞ്ചരിച്ചു….)
അനാഥൻ എന്ന പേര് കേട്ട് വളർന്ന അവൻ പഠിച്ച് ഒരു ഉയർന്ന കമ്പനിയുടെ മുതലാളി ആയപ്പോളായിരുന്നു കൂട്ടിന് ഒരു ജീവിത പങ്കാളി വേണം എന്ന തോന്നൽ ഉണ്ടായത്…
ഒരു പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു….അമ്മയില്ലാതെ വളർന്ന അവന് ഭാര്യ അമ്മയെ പോലെ സ്നേഹിക്കാണം എന്നാശിച്ചു…
അങ്ങനെയാണ് അമ്മുവിനെ കണ്ടതും ഇഷ്ടപ്പെട്ടതും വിവാഹം കഴിച്ചതും…
കുപ്പിവള മാത്രമുണ്ടായിരുന്ന അവളുടെ കൈകളെ അവൻ സ്വർണം കൊണ്ട് അലങ്കരിച്ചു…ഭാര്യയേക്കാളുപരി ഒരു അമ്മയെ പോലെ അവൾ അവനെ സ്നേഹിച്ചു…
നേരം പുലർന്നപ്പോൾ അവളുടെ നിലവിളി കേട്ടാണ് അവൻ സ്വപ്‌നത്തിൽ നിന്ന് ഉണർന്നത്…
അവൻ ഓടി അവളുടെ അരികിലേക്ക് ചെന്നു അവൻ കണ്ടത് ബോധമില്ലാതെ കിടക്കുന്ന അമ്മുവിനെ ആയിരുന്നു…
പി ഴ ച്ച വളോടുള്ള ദേഷ്യവും വെറുപ്പും കാണിക്കാൻ അവന്റെ മനസ്സ് അനുവദിച്ചില്ല…
അവളെ താങ്ങി അവൻ ഹോസ്പിറ്റലിൽ എത്തിച്ചു….
പേടിക്കാനൊന്നുമില്ല നിങ്ങളൊരു അച്ഛനാകാൻ പോകുന്നു…
ഡോക്ടറുടെ ആ വാക്കുകൾ കേട്ട് അവന് സന്തോഷത്തേക്കാളും സംശയമാണ് ഉണ്ടായത്…
ആ കുഞ്ഞ് അവന്റെ തന്നെയാണോ എന്ന സംശയം അവനിൽ വേരൂന്നി…
അവളെയും കൂട്ടി വീട്ടിൽ എത്തിയ ശേഷവും അവന്റെ മുഖത്ത് സന്തോഷം കണ്ടില്ല പകരം അവളോടുള്ള ദേഷ്യമായിരുന്നു…
അതിനെക്കുറിച്ച് അവളോട് ചോദിച്ചപ്പോൾ ചങ്ക് പൊട്ടിയുള്ള കരച്ചിലായിരുന്നു അവളുടെ മറുപടി…
ആ നേരമായിരുന്നു പ്രതീക്ഷിക്കാതെ ഒരു വ്യക്തി ആ വീട്ടിലേക്ക് കയറിവന്നത്…
അമ്മുവിന്റെ ഫോണിൽ കണ്ട ചെറുപ്പക്കാരൻ ആയിരുന്നു അത്…
ചേട്ടാ ഇനി അമ്മു ചേച്ചിയെ കുത്തിനോവിക്കണ്ടാ…നിങ്ങൾ കരുതും പോലെ ഞങ്ങൾക്ക് അവിഹിതം ഒന്നുമില്ല…എന്റെ സഹോദരിയാണ് അമ്മു ചേച്ചി…
അമ്മമാർ രണ്ടാണെങ്കിലും ഞങ്ങൾക്ക് അച്ഛൻ ഒന്നേയുള്ളു…
ഏട്ടാ എന്റെ പേര് അരുൺ…അച്ഛനും അമ്മയും ഇല്ലാതെ വളർന്ന ഞാൻ വളരെ വൈകിയാണ് എന്റെ അച്ഛനെക്കുറിച്ചു അറിയുന്നത്..കാണാനുള്ള ആഗ്രഹം കൊണ്ട് ചെന്നപ്പോൾ മരിച്ചുപൊയി എന്നാണ് അറിയാൻ കഴിഞ്ഞത്…
അമ്മുചേച്ചിയോട് കാര്യം പറഞ്ഞപ്പോൾ അമ്മ അറിഞ്ഞാൽ സങ്കടപ്പെടും ആരും അറിയരുത് എന്ന് യാചിച്ചു…പിന്നീട് എന്നെ കാണാൻ അമ്മു ചേച്ചി ഇടക്കിടെ വരും…ഒരു വയറ്റിൽ പിറന്നില്ലെങ്കിലും എനിക്കെന്റെ സഹോദരിയാണ് അമ്മു ചേച്ചി…
ഞാൻ ഇവിടെ വന്ന് കയറിയപ്പോൾ ചേട്ടൻ ചേച്ചിയോട് ചോദിക്കുന്നതൊക്കെ ഞാൻ കേട്ടു…ക്ഷമിക്കണം ചേട്ടാ….!!
ഞാനാ എട്ടൻ ഒന്നും അറിയണ്ടാ എന്ന് അമ്മു ചേച്ചിയോട് പറഞ്ഞത്….
ആരോരുമില്ലാത്തവന് പെട്ടന്നൊരു സഹോദരിയെ കിട്ടിയപ്പോൾ എപ്പോഴും കാണാനും സംസാരിക്കാനും തോന്നി…
അതൊക്കെ ഏട്ടൻ തെറ്റിദ്ധരിച്ചു ഇനി നിങ്ങൾക്കിടയിൽ ഒരു കട്ടുറുമ്പായി ഞാൻ വരില്ല ഞാൻ പോകുന്നു….
അരുൺ അത്രയും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങിയപ്പോൾ വിനുവിന്റെ മനസ്സിൽ മുഴുവൻ കുറ്റബോധമായിരുന്നു…
അവൻ കരഞ്ഞു തളർന്ന അമ്മുവിനെ നോക്കി കണ്ണുകളിലൂടെ അവളോട് മാപ്പിരന്നു…
അമ്മുവിന്റെ സഹോദരനെ കൂടെ കൂട്ടി ചെയ്ത തെറ്റ് അവൻ തിരുത്തി…
ഇന്ന് അവർ മൂന്ന് പേരും സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കുന്നു…
നാലാമന്റെ വരവും കാത്ത്……
~ഫിറോസ് ഫിറു (നിലാവിനെ പ്രണയിച്ചവൻ)