Story written by Indu Rejith
===============
സഹിക്കുന്നേനൊക്കെ ഒരു പരിധി ഉണ്ടെടി…..അല്ല ശരിക്കും ഞാൻ നിന്റെ ആരാ അമലാ….പറഞ്ഞത് തന്നെ പിന്നെയും പിന്നെയും എന്നെക്കൊണ്ടെന്തിനാ നീ പറയിക്കുന്നത്….എന്നെ നാണം കെടുത്താനായിട്ട് ഒരുമ്പെട്ടിറങ്ങിയതാ നീ….കണ്ട കുപ്പയിലും കു ണ്ടിലും കിടന്നതിനെയൊക്കെ എടുത്ത് തലയിൽ വെച്ചാൽ ഇതല്ല ഇതിനപ്പുറവും നടക്കും….ചിലതിനു പോയവരെ ചുമന്നാൽചുമക്കുന്നവനും നാറും എന്ന ചൊല്ല് നേരുതന്നെയാ….ഇഷ്ടങ്ങളൊക്കെ നല്ലത് തന്നെയാ പക്ഷേ ഒരു ലിമിറ്റ് കഴിഞ്ഞാൽ അതിന്റെ പേര് പിന്നെ ഭ്രാ ന്ത്…ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു കുലുക്കം ഉണ്ടോന്ന് നോക്ക്…
അമലാ…മനുഷ്യന്റെ ക്ഷമ പരീക്ഷിക്കരുത് നീ….ഇതിനൊരു തീരുമാനം ഉണ്ടായേ പറ്റു….
കിരൺ ഉച്ചത്തിൽ എന്തൊക്കെയോ പറഞ്ഞിട്ടും ഒന്നും അറിയാത്ത ഭാവത്തിൽ കയ്യിലെ കടലാസ് പൊതിയിൽ എന്തോ തിരയുന്ന തിരക്കിലായിരുന്നു അവൾ…
അമലാ…അവന്റ ശബ്ദം അല്പം കൂടി ഉച്ചത്തിലായി….
എനിക്ക് വട്ടാണന്നല്ലേ പറഞ്ഞത് അതു ഞാൻ കേട്ടു…ഉള്ളത് പറയുമ്പോ വഴക്കിനു വരേണ്ട കാര്യമില്ലല്ലോ അതാ ഒന്നും പറയാതെ നിന്നത്….നിങ്ങള് പറയണ്ട കാര്യമില്ല എനിക്കറിയാവുന്ന കൂട്ടമാ അത്…..
അപ്പോൾ നീ അറിഞ്ഞോണ്ട് കാട്ടികൂട്ടുന്നതാ ഇതെല്ലാം അല്ലെ….ഇതൊരു വീടാണോ അതോ കാടാണോ….ഹേയ് കാട്ടിൽ പോലും ഉണ്ടാവില്ല ഇമ്മാതിരി പാഴ്ച്ചെടികളും പുല്ലുകളും….ചെടി നടേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ല മോഹത്തിന് ഒന്നോ രണ്ടോ പത്തോ നട്ടോ ഇതിപ്പോ….. കൂടെ ജോലി ചെയ്യുന്ന ഒരു മനുഷ്യനെ കൊണ്ട് കാണിക്കാൻ പറ്റുന്ന കോലത്തിലാണോ ഇന്നി വീടുള്ളത്….അതും പോട്ടെ നിന്നെയും കൂട്ടി അങ്ങോട്ടേക്ക് പോകാന്നു വെച്ചാൽ അവരുടെ വാതില് കടന്ന് അകത്തു കേറാൻ കൂട്ടാക്കുമോ നീ തൊടിയിലും മുറ്റത്തും അലഞ്ഞു നടന്നിട്ട് ചോദിച്ചിട്ടാണോ അല്ലാതെയോ എന്ന് എനിക്ക് അറിഞ്ഞൂടാ കാറിന്റെ പിൻ സീറ്റിൽ പലതരം ചെടിയും കമ്പും കൊണ്ടിങ്ങനെ നിറച്ചു വെയ്ക്കും…മാന്യൻ മാര് നിൽക്കുന്നത് കൊണ്ട് നീ പലപ്പോഴും രക്ഷപെട്ടു…ഇനി അതുണ്ടാവില്ല അടിച്ചു ക രണം പുക യ്ക്കും ഞാൻ…ഇതൊക്കെ സ്റ്റാൻഡേർഡിന് ചേർന്നതാണോ നീ പറ…..ചിലപ്പോൾ നിന്റെ സ്റ്റാൻഡേർഡ് അതാകും പക്ഷേ എന്നെ ആക്കുട്ടത്തിൽ പെടുത്തണ്ട നീയ്….അമല എനിക്ക് പ്രോപ്പർ ആയിട്ടുള്ള ഒരു ഉത്തരം നീ തന്നെ പറ്റു അല്ലെങ്കിൽ ഇതെങ്ങനെ നിർത്തലാക്കണം എന്ന് എനിക്കറിയാം….റോഡിൽ നിന്നു നോക്കിയാൽ ഇതൊരു വന്യജീവി സങ്കേതംതന്നെയാ….ശരിക്കും അങ്ങനെ തന്നെ ആണല്ലോ നീ ഉള്ളിടത്തോളം…
ഒരു മിനിറ്റ്…..ഞാനിപ്പോ വരാം നിങ്ങൾക്കുള്ള മറുപടിയും തരാം…..കൈയിലെ കടലാസ്സിൽ നിന്നെന്തോ എടുത്തിട്ടവൾ പിന്മുറ്റത്തേക്ക് നടന്നു….
തെങ്ങിൻ ചോട്ടിൽ കമത്തി വെച്ചിരുന്ന പഴയ കാലത്തിലൊന്നെടുത്തിട്ടതിൽ കമ്പുകൊണ്ട് കുത്തിയിളക്കിയ മണ്ണെടുത്തിട്ട് കയ്യിലുള്ള വിത്ത് അതിലിട്ട് മുളയ്ക്കാൻ വെച്ചു….
അപ്പോളേക്കും പിന്നിൽ നിന്നയാൾ അവളുടെ മുടിക്ക് ചുറ്റി പിടിച്ചിരുന്നു….എന്നെ കൊരങ്ങു കളിപ്പിക്കാ നീ….
അതിലും ശക്തിയിൽ അവൾ ആകൈകൾ തട്ടിമാറ്റിയപ്പോൾ അയാളൊന്നു ഞെട്ടിയെങ്കിലും അത് പുറത്തു കാണിച്ചില്ല….
ബലപ്രയോഗം അത് പിന്നീട്….എല്ലാത്തിനും ഞാൻ റെഡിയാ സമയം തരാം….ആദ്യം നമുക്ക് സംസാരിക്കാം എന്താ…..അവന്റെ കണ്ണിൽ നോക്കി ധൈര്യത്തോടെ അവൾ പറഞ്ഞു തുടങ്ങി….
താനെന്നോട് ചോദിച്ചില്ലേ താൻ എന്റെ ആരാണാണെന്ന് എങ്കിൽ ആദ്യം താൻ തന്നെ പറയെടോ അതിനുള്ള ഉത്തരം…ഇനി ഞാൻ ആരെന്നെറിയാമോതനിക്ക്….മ ച്ചി…..ഒളിച്ചും പാത്തും താനും തന്റെ വീട്ടുകാരും എന്നെ വിളിക്കുന്ന ചെല്ലപേരല്ലേ അത്….മ ച്ചിക്ക് മക്കളുണ്ടാവില്ലെന്ന് നീയൊക്കെ പറഞ്ഞാൽമതിയോ…മതിയോന്ന്….താൻ ഉത്തരം പറയടോ….അന്നോളം ഇല്ലാത്ത ഉച്ചത്തിൽ അവളുടെ ശബ്ദം ഉയർന്നു ശരീരം വിറച്ചു കണ്ണുകൾ കലങ്ങി മറിഞ്ഞു…..
ഞാൻ ജന്മം കൊടുത്ത മക്കളാ ഇതൊക്കെ…ഒരു കുഞ്ഞിനെ കിടത്തി ഉറക്കാൻ തൊട്ടില് കെട്ടാൻ യോഗമില്ലാത്തവൾ ചിരട്ടിയിൽ മണ്ണുവാരി നിറച്ച് ചരട്കൊരുത്തു തൂക്കി വിത്തിട്ടു മുളപ്പിച്ചുമോഹംതീർക്കുവാ….ഒരമ്മയാകാനുള്ള മോഹം….അറിയോ നിങ്ങക്കതിന്റെ വേദന….ഒരു പെണ്ണിനെ കൊണ്ട് മാത്രം കുഞ്ഞിനെ ജനിപ്പിക്കാൻ പറ്റില്ലെന്ന് അറിയാത്തവനാ നീയ് എന്നിട്ടാ കൂട്ടുകാരെ ചേർത്ത് നിർത്തി എന്നെ മ ച്ചിയെന്നു വിളിച്ചത്…..വിശേഷം ആയില്ലേ എന്ന പലരുടെയും ചോദ്യത്തിന് മുന്നിൽ ചുണ്ട്കോട്ടിയൊരു പുച്ഛചിരി ചിരിക്കാറില്ലേ നീയ്….ആ ചിരിയോടുള്ള അറപ്പും വെറുപ്പും കൊണ്ട നിനക്കു വരുന്ന വിരുന്നു സൽക്കാരങ്ങളിൽ ഞാൻ അകലം പാലിച്ച്മുറ്റത്തിറങ്ങുന്നത്…അന്നേപ്പേഴോ ഇ.വറ്റ.കളോടും ഇഷ്ടം തോന്നിപ്പോയി കണ്ണിനും മനസ്സിനും കുളിരു പകർന്നാലും ചിലരെ സൽക്കരമുറിയിലേക്ക് കയറ്റാറില്ല ചില കാട്ടുചെടികളെ പോലെ..ഞാനും ആക്കുട്ടത്തിലാ കിരൺ….പണ്ട് ആരൊക്കെയോ ചേർന്ന് മൂടറത്തു വിട്ടതിൽ പിന്നെ കുടുംബവേരുകൾ പോലും തിരയാൻ ആകാത്ത വിധത്തിൽ ഒറ്റപ്പെടുത്തിയില്ലേ എന്നെ നിങ്ങൾ….അതിന് കാട്ടിയ തിടുക്കം എന്റെയൊപ്പം നല്ലൊരു ഡോക്ടറേ കാണാൻ കാണിച്ചിട്ടുണ്ടോ നിങ്ങൾ…..
സൗന്ദര്യകുറവോ മറ്റെന്തൊക്കെയോ കാരണങ്ങൾ കൊണ്ട് പണ്ടേക്കു പണ്ടേ കിടപ്പുമുറിയിൽ പോലും അറ്റുപോയൊരു ബന്ധതിനപ്പുറം ഞാനും നിങ്ങളും പരസ്പരം മറന്നു പോയവരാണ് കിരൺ…..ഇതൊന്നും പച്ചയ്ക്ക് വിളിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല എല്ലാം അവസാനിപ്പിക്കാൻ തോന്നാഞ്ഞിട്ടുമല്ല ഒന്നും മിണ്ടിയും പറഞ്ഞുമിരിക്കാൻ പോലും കൂട്ടിനാളില്ലാതെ പോയ ഒരുത്തിക്ക് വട്ടുവരാതെ കാത്ത കൂട്ടരാ എനിക്ക് ഈ ചെടികൾ അവരെ പിരിയാൻ എനിക്ക് പറ്റാഞ്ഞിട്ടാണ്….ഒരു അവധി ദിവസം പോലും എനിക്ക് വേണ്ടി ഇന്നോളം മാറ്റിവെച്ചിട്ടുണ്ടോ നിങ്ങൾ…..നിങ്ങൾ അവരെ വെറുക്കുന്നു എന്ന് കണ്ടപ്പോൾ എന്റെ ഹരം പിന്നെയും കൂടി….നിങ്ങളോടുള്ള പ്രതികാരം അങ്ങനെ ആകട്ടെ എന്ന് കരുതി ഒരുപാട് ആശിച്ചു മോഹിച്ചു കെട്ടിയ കൊട്ടാരത്തിന്റെ പൊക്കത്തിൽ കാടു പടർത്തികേറ്റി ഇവൾ പ്രതികാരം ചെയ്തു….ജീവനുള്ള എനിക്കില്ലാത്ത സ്ഥാനം നിങ്ങൾ കൽപ്പിക്കുന്നത് കല്ലിലും മണ്ണിലും തീർത്ത ഈ ചുവരുകൾക്കുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു…ഇതിന്റെ പേരിൽ എന്റെ ചെടികളിൽ ഏതെങ്കിലും മൊന്നിന്റെ തളിരിലയിൽ പോലും കൈ വെച്ചാൽ ഉണ്ടല്ലോ നീ ഉരുള ഉരുട്ടി വിഴുങ്ങുന്ന ആ കൈ ഉണ്ടല്ലോ വെട്ടിനുറുക്കി മണ്ണുകൂട്ടിയിളക്കി എന്റെ ചെടിക്ക് വളമിടും ഞാൻ…എല്ലാം വിട്ടെറിഞ്ഞു പോകുന്നത് പഴയ ഫാഷൻ ആണ് മോനെ എന്റെ അവസാന ശ്വാസം വരെ ഞാനിവിടെ ഉണ്ടാവും എനിക്ക് ഇഷ്ടമുള്ളതൊക്കെ ഇവിടെ ചെയ്യും എന്നേ സഹിക്കാൻ പറ്റില്ലെങ്കിൽ താനിവിടുന്ന് ഇറങ്ങി പോ…..കാടും പടലും കേറി ജീർണിച്ചിവിടം പൊളിഞ്ഞു വീണാലും തീരില്ല എന്റെ ആത്മാവിന്റെ വേദന….ഇന്നോളം എന്റെ വേദനകൾ ചോദിച്ചറിയാത്ത നിങ്ങൾ ഇന്നിവിടെ വന്നിത്രയും സംസാരിച്ചതും എന്റെ ചെടികൾ കാരണമല്ലേ….
നിർത്തടി നിന്റെ ഭ്രാ ന്ത് പറച്ചിൽ…..വലിച്ചു പറിച്ചു ദൂരെ കളയുന്നത് കാണണോ നിനക്ക് ഇനി ഇത് വെച്ചു താമസിപ്പിക്കുന്നില്ല…..അരിശം കലർന്നിട്ടാവാം വേഗത്തിൽ അയാളുടെ കൈകൾ അരികിൽ നിന്ന ചെടിയുടെ കമ്പൊടിക്കാൻ മുതിർന്നത്…..
എന്നാൽ കമ്പിൽ കൈ പിടിച്ചതും ഒരു പച്ചിലാപാ മ്പ് അയാളുടെ കൈയെ തൊട്ടുരുമ്മി ഇരിക്കുന്നുണ്ടായിരുന്നു…..പ്രകൃതി അയാൾക്കൊരു മുന്നറിയിപ്പ് കൊടുത്തത് പോലെ….. ഒരു നിമിഷത്തേക്കയാൾ ഒന്ന് ഞെട്ടി….
താൻ എന്ത് വേണമെങ്കിലും ചെയ്തോ ഇന്ന് ഞാൻ ഒറ്റയ്ക്കല്ലെന്നിക്ക് ഇപ്പൊ ബോധ്യായി ഞാൻ തണലൊരുക്കിയതിന്റെ നന്ദി കാട്ടാൻ അരികിലുണ്ടായല്ലോ അവരുടെ പ്രതിനിധിആയിട്ടി മിണ്ടാപ്രാണിയെങ്കിലും….തനിക്കിതിന്റെ ഒന്നും സന്തോഷം മനസ്സിലാക്കാൻ ഒരു ജന്മം മതിയാവില്ല….ഇപ്പോ മനസ്സിലായോടോ എനിക്കും ചോദിക്കാനും പറയാനും ആളുണ്ടെന്ന്….
നിനക്ക്…മുഴുവട്ടാണെടി…….അധികനാൾ ഇത് ഞാൻ അനുവദിക്കില്ലെന്നു പറഞ്ഞിട്ടയാൾ അവിടുന്ന് പോയി….
താനിനി എന്നെ കൊ ന്നാലും എനിക്ക് ഒരു ചുക്കുമില്ല എനിക്ക് സ്വന്തക്കാരും ബന്ധക്കാരുമായിപ്പോയി എന്റെ പു ലകു ളിക്കാൻ തന്റെ ചോ ര യിൽ കുരുത്തതിനെ ഇനി എനിക്ക് വേണ്ടെടോ….
അന്നോളം ഇല്ലാത്ത അത്ര ഉച്ചത്തിൽ അവൾ പൊട്ടിച്ചിരിച്ചു…വള്ളിപ്പടർപ്പുകളെ നെഞ്ചിൽകൊഞ്ചിച്ചവൾ പൊട്ടക്കരഞ്ഞു…ജീവിതത്തിൽ ഞാൻ ജയിച്ച ദിവസമാ ഇന്ന് അതിന് കാരണക്കാർ നിങ്ങൾ മാത്രമാണ്…ഈ നിമിഷമീ മണ്ണിൽ വീണലിഞ്ഞു നിങ്ങൾക്ക് വളമാകനെനിക്ക് നൂറുവെട്ടം സമ്മതമാ…അവളുടെ കണ്ണുനിറഞ്ഞതിൽ നോവ് തോന്നിയിട്ടാവണം ഒരു കുഞ്ഞു കാറ്റവളുടെ കവിളൊരു കുളിരുമ്മ കൊണ്ടുവെച്ചത്….
നമുക്ക് നിസ്സാരമെന്നു തോന്നുന്ന പലതും മറ്റുചിലർക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള കാരണമായി തീരുന്നു..നമുക്ക് പാഴെന്നു തോന്നുന്നത് ചിലരുടെ പാരാണ്..അറിഞ്ഞുകൊണ്ടൊരു പുൽക്കൊടിയെ പോലും നോവിക്കരുത് അവിടെ മറ്റൊരാളുടെ ഹൃദയം ഉറങ്ങുന്നില്ല എന്ന് എന്താണ് നമുക്ക് ഉറപ്പ്??