വലിയ മനസ്സ്
Story written by Praveen Chandran
==================
“ശെ! നാശം!…അമ്മേ ആ ഫെവിക്വിക് കണ്ടോ? ” അല്പം ദേഷൃത്തിലായിരുന്നു അവളുടെ ആ ചോദൃം..
“തുടങ്ങിയോ..രാവിലെ തന്നെ..എന്തിനാ അനു നീ ഈ ഹീലുളള ചെരിപ്പിടുന്നത്..ഇതിപ്പോ എത്രാമത്തെയാ..ഇങ്ങനെ പോയാ നിനക്ക് കിട്ടുന്ന ശമ്പളം മുഴുവൻ ചെരിപ്പു വാങ്ങിച്ച് തീരുമല്ലോ..” അടുക്കളയിൽ നിന്നും അമ്മയുടെ സ്വരമായിരുന്നു അത്…
“എന്നാ പിന്നെ ജനിപ്പിച്ചപ്പോ കുറച്ചു ഉയരം വയ്ക്കാനുളള മരുന്ന് കൂടി തരാമായിരുന്നില്ലേ?എന്നെക്കൊണ്ടൊന്നും പറയിക്കണ്ട…”
ശുണ്ഠിയോടെ അവൾ ഹാന്റ് ബാഗുമെടുത്ത് നടന്നു പോകുന്നത് ആ അമ്മ നീരസത്തോടെ നോക്കി നിന്നു..
ഉയരക്കുറവ് അതായിരുന്നു അവളെ അലട്ടിയിരു ന്ന പ്രധാന വിഷയം..എന്നാൽ അത്ര കുളളത്തിയു മല്ലായിരുന്നു അവൾ.. പക്ഷെ അവൾക്ക് അത് വലിയൊരു പ്രശ്നമായിരുന്നു..ആ പ്രശ്നം മൂലം അവൾക്ക് കോളേജിലെ പഠനം പോലും പാതിവഴിക്ക് ഉപേക്ഷിക്കേണ്ടതായി വന്നിരുന്നു..എന്നും എല്ലാവരുടേയും പരിഹാസപാത്രമായി മാറാൻ അവൾ ഒരിക്കലും തയ്യാറല്ലായിരുന്നു..
അത്കൊണ്ട് തന്നെയാണ് നഴ്സിംഗ് പഠനം അവൾ തിരഞ്ഞെടുത്തതും.
നല്ല മുഖശ്രീയുളള കുട്ടിയായിരുന്നെങ്കിലും ഉയരമില്ലായ്മ മൂലം അവൾക്കു വന്നിരുന്ന പല നല്ല ആലോചനകളും മുടങ്ങിപോയിക്കൊണ്ടേയിരുന്നു..അവളെ ആശ്വസിപ്പിക്കാനായി അവളുടെ അമ്മ എപ്പോഴും അവളോട് പറയുമായിരുന്നു..അവളെ കെട്ടാൻ രാജകുമാരനെപ്പോലെ ഒരാൾ വരുമെന്ന്..
അനു ഇപ്പോൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലിചെയ്ത് കൊണ്ടിരിക്കുകയാ ണ്…
അച്ഛനില്ലാത്ത അവൾക്ക് പിന്നെയുളളത് ഒരനിയൻ മാത്രമായിരുന്നു..അവൻ ഇപ്പോൾ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുന്നു.അവളാണ് ഇപ്പോൾ ആ കുടുംബത്തിന്റെ അത്താണി..
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും തന്നെക്കൊണ്ടാവുന്ന തരത്തിലൊക്കെ മറ്റുളളവരെ സഹായിക്കുമായിരുന്ന അവൾ നാട്ടുകാർക്കൊക്കെ കണ്ണിലുണ്ണിയാരിരുന്നു
ഹോസ്പിറ്റലിലും ആദൃനാളുകളിൽ ചിലരുടെ പരിഹാസത്തിന് ഇരയാവേണ്ടി വന്നിരുന്നുവെങ്കിലും അവളുടെ പെരുമാറ്റങ്ങൾക്കൊണ്ട് അവൾ ഏവർക്കും പ്രിയങ്കരിയായി മാറിയിരുന്നു..
അങ്ങിനെ ഒരു ദിവസം..ആക്സിഡന്റിൽ പെട്ട ഒരു യുവാവിനെ അവളുടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയുണ്ടായി..
ഒരാഴ്ചത്തെ പരിശ്രമഫലമായാണ് ഡോക്ടർമാർക്ക് അയാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനായത്..
എന്നിരുന്നാലും പരസഹായമില്ലാതെ അയാൾക്ക് നടക്കാൻ പോലുമാകുമായിരുന്നില്ല. വാർഡിലേക്ക് മാറ്റിയത് മുതൽ അയാളുടെ ശുശ്രൂഷ ഏറ്റെടുത്തിരുന്നത് അനുവായിരുന്നു..
മുഖത്തെ സാരമായ മുറിവുകൾക്കിടയിൽ കൂടെയും അവളക്ക് ആ മുഖം കൃതൃമായി മനസ്സിലാക്കാൻ സാധിച്ചു…
“രാകേഷ്” അതെ അതവൻ തന്നെ..കോളേജിലെ പെൺകുട്ടികളുടെ മനം കവര്‍ന്നിരുന്ന രാജകുമാരൻ..”റെയ്സിംഗ് ചാമ്പൃൻ” എന്ന നിലയിലാണ് അവൻ പ്രസിദ്ധനായിരുന്നത്..ആറടി ഉയരം ഒത്ത ശരീരം സുമുഖൻ ആർക്കും അവനോട് ഒരു പ്രത്യേക ഇഷ്ടം തോന്നുമായിരുന്നു..
അവൾക്കും അവനോട് ആരാധനയായിരുന്നു..പക്ഷെ തന്റെ പോരായ്മകൾ അവൾക്ക് ശരിക്കറിയാവുന്നത് കൊണ്ട് ആ ഇഷ്ടം അവൾ മുളയിലേ നുളളിക്കളഞ്ഞിരുന്നു..
“കിടന്നോളൂ രാകേഷ്..ശരീരം അധികം അനക്കണ്ട” ബെഡ്ഡിൽ കൈ കുത്തിക്കൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കവേ അവൾ പറഞ്ഞു…
അവൻ അവളെ അടിമുടിയൊന്ന് നോക്കിക്കൊണ്ട് ചോദിച്ചു..
“എന്റെ പേര്..എങ്ങിനെയറിയാം?”
“അറിയാതെ പിന്നെ..കോളേജിലെ ഹീറോ ആയിരുന്നില്ലെ?..ഞാനും തന്റെ കോളേജിലായിരുന്നെടോ..ഉയരമില്ലാത്തത് കൊണ്ട് താൻ കാണാഞ്ഞതാ..” അവൾ പുഞ്ചിരിയോടെ പറഞ്ഞു
അവൻ ചിരിക്കാനായി ശ്രമിച്ചുവെങ്കിലും മുഖത്തെ പരിക്ക് ഉണങ്ങിവരുന്നതേ ഉണ്ടായിരു ന്നുളളൂ..
“അയ്യോ സോറിട്ടോ..വേദനയുണ്ടോ?” അല്പം വിഷമത്തോടെ അവൾ ചോദിച്ചു..
“ഇറ്റ്സ് ഓൾ റൈറ്റ്..” അവൻ പറഞ്ഞു..
“കൂടെ നിൽക്കാൻ ആരുമില്ലേ?”
“എനിക്ക് ആകെയുളളത് മമ്മമാത്രമായിരുന്നു.. ആറ്മാസം മുമ്പ് മരിച്ചുപോയി..ഫ്രണ്ട്സ് ആരേലും വരും..”
“എന്നാ അനങ്ങാതെ കിടന്നോളൂ.. പിന്നെ ആരുമില്ലാന്നുളള തോന്നൽ വേണ്ടാട്ടോ..ഞങ്ങളെല്ലാവരും ഇവിടെ ഉണ്ടല്ലോ?
“താങ്ക്സ്..” അവൻ സന്തോഷത്തോടെ പറഞ്ഞു
ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു..അവർ തമ്മിൽ സൗഹൃദത്തിലാവാൻ അധികസമയമെടുത്തില്ല…
അവന്റെ കാര്യങ്ങളൊക്കെ അവൾ തന്നെയാണ് ചെയ്തിരുന്നത്..
“താനാള് കൊളളാട്ടോ..തന്റെ കൂടെ സംസാരിച്ചിരിക്കുംമ്പോ ഒരു പോസറ്റീവ് എനർജി ഫീൽ ചെയ്യുന്നുണ്ട്” …രാകേഷ് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..
“ആണോ..ചുമ്മാ കളിയാക്കല്ലെ മാഷേ”
“അല്ലെടോ..ഞാൻ കാരൃമായിട്ടു പറഞ്ഞതാ.. പക്ഷെ എന്നിട്ടും ഈ ഉയരമില്ലായ്മയുടെ പേരിൽ താനെന്തിനാ ഇത്രക്കും ടെൻഷൻ അടിക്കുന്നത്?” അവൻ ആശ്ചരൃത്തോടെ ചോദിച്ചു..
“അതോ..അത് ആറടി ഉയരമുളള തനിക്ക് പറഞ്ഞാ മനസ്സിലാവില്ല..സ്കൂളിൽ പഠിക്കുമ്പോ മുതൽ കേട്ട് തുടങ്ങിയതാ കളിയാക്കലുകളും കുത്തുവാക്കുകളും..ഇപ്പോ കണ്ടില്ലേ കല്ല്യാണം പോലും നടക്കാതെ പുര നിറഞ്ഞ് നിക്കുന്നത്…എത്ര സ്വയം ആശ്വസിക്കാൻ ശ്രമിച്ചാലും എനിക്കുമില്ലേ ചിലമോഹങ്ങളൊക്കെ”
അത് പറയുമ്പോൾ അവളുടെ കണ്ണിൽ നനവ് പടരുന്നത് അവൻ ശ്രദ്ധിച്ചു..അവന് വിഷമം തോന്നി..
“സാരമില്ലടോ..തന്റെ ശരീരത്തിന് മാത്രമേ വലിപ്പമില്ലാത്തതുളളൂ..മനസ്സിന്റെ വലിപ്പം എത്രയോ വലുതാണ്..ഞാനിവിടെ വന്നത് മുതൽ ശ്രദ്ധിക്കുന്നു താൻ ഇവിടെയുളള പേഷൃന്റ്സിനെയൊക്ക സ്വന്തം വീട്ടിലെ അംഗങ്ങളെപോലെയാണ് കാണുന്നത്..അവർ തനിക്കു തരുന്ന സ്നേഹവും വാത്സല്ലൃവുമൊക്കെ കാണുമ്പോൾ എനിക്ക് തോന്നാറുണ്ട് ആറടി പൊക്കമുളള എന്നേക്കാൾ എത്രയോ ഉയരത്തിലാണ് താൻ എന്ന്..” അവൻ പറഞ്ഞു നിർത്തി…
“ചുമ്മാ പുളുവടിക്കാതെ കിടന്നുറങ്ങാൻ നോക്ക് മാഷേ നാളെ ഡിസ്ചാർജ് അല്ലേ..ഗുഡ്നൈറ്റ്..പിന്നെ നാളെ എനിക്ക് ഓഫ് ഡെ അണ്..ഇനി എപ്പോഴേലും കാണാൻ പറ്റിയാ ഭാഗൃം..താനും ദുബായ്ക്ക് പോകുകയല്ലേ?”
അവളുടെ ആ ചോദൃം അവനെ വല്ലാതുലച്ച് കളഞ്ഞു..മനസ്സിലുളളത് തുറന്ന് പറയാൻ സമയമായി എന്നവന് തോന്നി..
“ഞാൻ പറഞ്ഞത് കാരൃമായിട്ടാടോ..കോളേജിൽ പഠിക്കുന്ന കാലത്ത് ഒരുപാട് പെൺപിള്ളേർ എന്റെ പിന്നാലെ നടന്നിട്ടുണ്ടെങ്കിലും അവരോട് ആരോടും തോന്നാത്ത എന്തോ ഒന്ന് എനിക്ക് ഇപ്പോ തന്നോട് തോന്നുന്നപോലെ..അത് ആരാധനയാണോ അതോ പ്രേമമാണോ എന്നെനിക്ക് വേർതിരിച്ചറിയാൻ പറ്റുന്നില്ല അനു. ഐ തിങ്ക് ഐം ഇൻ ലൗവ് വിത്ത് യൂ…”
രാകേഷിന്റെ ആ വാക്കുകൾ അവളെ കുറച്ച് നേരത്തേക്ക് ചിന്താവിഷ്ടയാക്കി..
“ഒന്നും പറഞ്ഞില്ല?” ആകാംക്ഷയോടെ അവൻ ചോദിച്ചു..
“രാകേഷ് നിനക്കെന്നോട് ഇപ്പോ തോന്നുന്നത് ഒരു തരം മതിഭ്രമം മാത്രമാണ്..കുറച്ചു കഴിഞ്ഞ് നിനക്ക് തന്നെ തോന്നും നീ ഈ പറഞ്ഞത് എന്ത് മണ്ടത്തരമായിരുന്നെന്ന്..ഞാൻ നിനക്കൊട്ടും ചേരില്ല രാകേഷ്..സോറി..ഗുഡ്നൈറ്റ് & ബൈ രാകഷ്”…
വെട്ടിതുറന്നുളള അവളുടെ ആ മറുപടി അവനെ തളർത്തിക്കളഞ്ഞു..
അവൾ അവിടന്ന് നടന്നകലുന്നത് വിഷത്തോടെ നോക്കി നിൽക്കാനെ അവനായുളളൂ..
അന്ന് വീട്ടിൽ വന്നു കയറിയത് മുതൽ മകൾ വല്ലാതെ അസ്വസ്ഥയായിരിക്കുന്നത് ആ അമ്മയുടെ ശ്രദ്ധയിൽ പെട്ടിരുന്നു..
“എന്തു പറ്റി മോളേ? വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുന്നു..”
“ഒന്നുമില്ല അമ്മേ” അവൾ ഒഴിഞ്ഞുമാറി..
“അമ്മയോട് പറയാൻ പറ്റാത്ത കാരൃമാണോടാ? എന്നാ വേണ്ട…”
അവൾക്ക് സങ്കടം പിടിച്ച് നിർത്താൻ പറ്റുന്നുണ്ടായിരുന്നില്ല..
അമ്മയെ കെട്ടിപിടിച്ച് കരഞ്ഞുകൊണ്ട് അവൾ നടന്ന കാരൃങ്ങളൊക്കെ അറിയിച്ചു..
“സാരമില്ല മോളേ..ആ കുട്ടിയുടെ സ്നേഹം സത്യമാണെങ്കിൽ അവൻ വരും..നീ നല്ല കുട്ടിയാ ദൈവം നിനക്ക് നല്ലതേ വരുത്തൂ.”
ദിവസങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു..ഹോസ്പിറ്റലിൽ പോകുംമ്പോഴൊക്കെ എന്തോ ഒരു ശൂനൃത അവൾക്കനുഭവപ്പെടാൻ തുടങ്ങി..
ഇടയ്ക്കിടക്ക് അവൻ കിടന്നിരുന്ന ബെഡ്ഡിലേക്ക് അവൾ വിഷമത്തോടെ നോക്കുമായിരുന്നു..
“എന്നാലും ഒന്നു ഫോൺ ചെയ്യുക പോലും ചെയ്തില്ലല്ലോ” എന്നോർത്ത് അവൾ വിഷമിച്ചു..
രണ്ട് മാസങ്ങൾക്ക് ശേഷം ഒരു ദിവസം..
ഇന്ന് അവളെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന് പറഞ്ഞ് വിളിച്ചിരുന്നു…
“എനിക്കിനി ആരേയും കാണണ്ട അമ്മേ” അവൾ വിഷമത്തോടെ അറിയിച്ചു..
“എന്താ മോളേ ഇത്..എന്തായാലും അവരിവിടെ വരെ വന്നതല്ലേ..ഒന്ന് മുഖം കാണിച്ചിട്ട് പോയ്ക്കൊളളൂ..”
“ശരി..അമ്മേ..പക്ഷെ ഇനി എന്നെ നിർബന്ധിക്കരുത്…”
പതിവിന് വിപരീതമായി അവൾ നല്ലപോലെ ഒരുങ്ങി..പുതിയതായി വാങ്ങിയ ഹൈഹീൽ ചെരിപ്പ് ഇട്ടുകൊണ്ടാണ് അവരുടെ മുന്നിലേക്ക് അവൾ വന്നത്..ഇനി ആരും തനിക്ക് ഉയരമില്ലാന്നു പറയരുത്..
മുഖത്ത് നോക്കാതെ കയ്യിലുളള ട്രേയിലെ ടീ കപ്പ് അയാൾക്ക് നേരെ നീട്ടിക്കൊണ്ട് അവൾ നിന്നു…
“നമുക്ക് പോകാം എന്റെ സങ്കൽപ്പത്തിലുളള പെൺകുട്ടിക്ക് ഇത്ര ഉയരം ആവശൃമില്ല..സോറി”
ഇത്ര നാളും കേൾക്കാൻ കാതോർത്തിരുന്ന ആ സ്വരം കേട്ട് അവൾ പതിയെ തലയുയർത്തി നോക്കി..
ഒരു ചെറുപുഞ്ചിരിയോടെ അവളെത്തന്നെ നോക്കിയരിക്കുന്നു “രാകേഷ്”
അവളുടെ മനസ്സിൽ ആയിരം നക്ഷത്രങ്ങൾ ഒരു മിച്ചു മിന്നി..സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു..
അവൻ അവിടന്ന് എഴുന്നേറ്റ് അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..
“ഈ കണ്ണ് നനയാൻ ഇനി ഞാനനുവദിക്കില്ല..എനിക്ക് കിട്ടിയ പുണ്ണൃമാണ് നീ..നിന്നെ ഞാനാർ ക്കും വിട്ട് കൊടുക്കില്ല..”
അവനവളെ നെഞ്ചോട് ചേർത്തു…
~പ്രവീൺ ചന്ദ്രൻ