എത്ര ആയാലും കുഴപ്പം ഇല്ല അതിനെ കുറിച്ചോർത്ത് എൻ്റെ പെണ്ണ് ബേജറാകണ്ട….

എഴുത്ത്: സ്നേഹ സ്നേഹ

==================

ഇച്ചായൻ ദേഷ്യപെടില്ലങ്കിൽ ഞാനൊരു കാര്യം പറയട്ടെ

ഉം പറ

മോൻ്റെ പിറന്നാൾ ആഘോഷമായി നടത്താൻ തന്നെ തീരുമാനിച്ചോ.?

അത് നമ്മൾ തീരുമാനിച്ചതല്ലേ പിന്നെ എന്താ ഇപ്പോ ഒരുസംശയം

ചുമ്മ ചോദിച്ചതാ

അല്ല എന്തോ കാര്യമുണ്ട്

ഇല്ല ഇച്ചായാ ഞാൻ വെറുതെ ചോദിച്ചതാ

അല്ലാന്ന് എനിക്കറിയാം എന്തോ പ്രശനം നിന്നെ അലട്ടുന്നുണ്ട്.

ഇച്ചായാ മോൻ്റെ Birthday ആഘോഷം എനിക്ക് ഒരാഗ്രഹം ഉണ്ടായിരുന്നു

നീ പറ എങ്ങനെ ആഘോഷിക്കണം ഇപ്പോ തന്നെ 500 പേരെ ക്ഷണിക്കാനുള്ള ലിസ്റ്റ് തയ്യാറാക്കി.. . നല്ലൊരു ഈവൻ മാനേജ്മെൻ്റിനെ എൽപ്പിക്കണം കാര്യങ്ങളെല്ലാം

എത്രയാ ഇച്ചായാ ബഡ്ജറ്റ്

എത്ര ആയാലും കുഴപ്പം ഇല്ല അതിനെ കുറിച്ചോർത്ത് എൻ്റെ പെണ്ണ് ബേജറാകണ്ട

.. ഇനി ഞാൻ എൻ്റെ ആഗ്രഹം പറയട്ടെ ഇച്ചായാ

പറ കേൾക്കട്ടെ

നമ്മൾ 500 പേരെയല്ലേ വിളിക്കുന്നത്

അതെ നമ്മുടെ കമ്പനിയിലേയും ടെക്സ്റ്റൈസിലേയും ജീവനക്കാർ പിന്നെ ഫാമിലി മെമ്പേഴസ് ഫ്രണ്ടസ് അങ്ങനെ എല്ലാവരേയും ക്ഷണിക്കുന്നുണ്ട്.

ഇച്ചായാ ഇവരിൽ ആർക്കെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടോ ജീവനക്കാരിൽ ചിലർക്ക് കണ്ടേക്കാം

നീ എന്താ പറഞ്ഞ് വരുന്നത്

ഇച്ചായാ നമ്മുടെ മോൻ്റെ ജന്മദിനം ഇത്ര വല്യ ആഘോഷമാക്കേണ്ടതുണ്ടോ ഈ ക്യാഷ് ഉണ്ടേൽ നമുക്ക് ഏതേലും അനാഥാലയത്തിലെ കുട്ടികൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാം. ഇവിടെ നമ്മൾ 500 പേർക്ക് ഭക്ഷണം കൊടുത്താൽ ആഡംബരമാണ്. നമ്മൾ കൊടുക്കുന്ന ഭക്ഷണത്തിൽ നിന്ന് എന്തേലും ഒക്കെ കഴിച്ച് ബാക്കി വേസ്റ്റ് പാത്രത്തിൽ തള്ളും

ഒരു നേരത്തെ നല്ല ഭക്ഷണം കൊതിച്ച് എത്ര കുട്ടികൾ അനാഥാലയത്തിൻ്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയുന്നുണ്ട് എന്ന് എത്ര പേർക്ക് അറിയാം. പച്ചക്കറി കഷണങ്ങളില്ലാത്ത സാമ്പാറും കടല വെള്ളത്തിൽ പുഴുങ്ങിയും കൂട്ടി ഭക്ഷണം കഴിച്ച് ഒരു നേരത്തെ വിശപ്പകറ്റുന്ന എത്ര അനാഥ ജന്മങ്ങൾ ഉണ്ടന്ന് ഇച്ചായനറിയില്ലങ്കിൽ എനിക്കറിയാം.

വല്യ പണക്കാർ അവരുടെ മക്കളുടെ പിറന്നാൾ ആഘോഷിക്കാൻ വരും കേക്കും മുറിച്ച് സെൽഫിയും എടുത്ത് പോകുമ്പോൾ പിറന്നാൾ ആഘോഷങ്ങൾ ഇല്ലാത്ത ആ കുഞ്ഞു ഹൃദയങ്ങൾ എത്ര വേദനിക്കുന്ന ണ്ടന്നറിയോ ?ഇച്ചായന് അറിയില്ലങ്കിൽ എനിക്കറിയാം. അനാഥകളാണെങ്കിലും അവർക്കും മനസ്സും ഹൃദയവും ഒക്കെ ഉണ്ട്

നമുക്ക് നമ്മുടെ മോൻ്റെ പിറന്നാളിന് കേക്ക് അവരുടെ മുന്നിൽ വെച്ച് മുറിക്കണ്ട .അവർക്കായി ഒരു നേരത്തെ ഭക്ഷണവും പിന്നെ ഓരോ ജോഡി പുത്തനുടുപ്പുകളും നമുക്ക് കൊടുക്കാം ഇച്ചായാ…

അനാഥാലയത്തിലെ കുട്ടികൾക്ക് കൊടുക്കാനായി പാവം കുറച്ച് കൊച്ചമ്മമാർ അവരുടെ മക്കളുടെ പഴയതും കീറിയതുമായ ഡ്രസ്സ് സൂക്ഷിച്ച് വെച്ച് അവിടെ എത്തിക്കും. പള്ളി പെരുന്നാളുകളിലും കല്യാണത്തിനും ബാക്കി വന്ന ഭക്ഷണങ്ങൾ ഇടക്ക് കിട്ടുമ്പോൾ ആർത്തിയോടെ കഴിക്കുന്ന ഒരു കൂട്ടം മ ക്കുണ്ട്.

ഞാൻ അനുഭവിച്ചതാ ഇച്ചായാ അതു കൊണ്ടാ ഞാനിതൊക്കെ പറയുന്നത്. ഞാൻ എൻ്റെ ആഗ്രഹം പറഞ്ഞു എന്നേയുള്ളു. ഇനിയെല്ലാം ഇച്ചായൻ്റ ഇഷ്ടം.

ഇച്ചായൻ കേട്ടോ ഞാൻ പറഞ്ഞതൊക്കെ

അയ്യേ എന്തായിത് ഇച്ചായൻ കരയുന്നോ

നീ പറഞ്ഞതു കേട്ടപ്പോ നീ അനുഭവിച്ച വേദനകൾ ഓർത്തപ്പോ

അതൊന്നും സാരമില്ല ഇച്ചായാ ഇപ്പോ ഞാൻ സന്തോഷത്തിലല്ലേ എൻ്റെ ഇച്ചായൻ ഇച്ചായൻ്റെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടു വന്നില്ലേ.ഞാൻ ഭാഗ്യവതിയല്ലേ.

നമുക്ക് നമ്മുടെ മോൻ്റെ ജന്മദിനം നീ പറഞ്ഞതുപോലെ നടത്താം എന്താ സന്തോഷമായില്ലേ

സന്തോഷമായി.ഇച്ചായാ പിന്നെ ഒരു കാര്യം നമ്മൾ ആ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്ന കാര്യം നമ്മൾ മാത്രം അറിഞ്ഞാൽ മതി. അതുപോലെ തന്നെ. നമ്മൾ ഭക്ഷണം കൊടുക്കുന്ന ഫോട്ടോ എടുത്ത് fb യിലും whats appലും ഒന്നും Post ചെയ്യരുത്

ഇല്ലടി ഇനി ഞാൻ അങ്ങനെ ചെയ്യില്ല ഇത്രയും നാൾ എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു.

അപ്പോ നമ്മുടെ മോൻ്റെ പിറന്നാൾ എൻ്റെ പെണ്ണ് പറഞ്ഞതുപോലെ

താങ്ക്സ് ഇച്ചായാ എനിക്ക് ഇത് പറയാൻ പേടി ഉണ്ടായിരുന്നു. ഇച്ചായൻ സമ്മതിക്കുമോ എന്നോർത്ത്.

ഇത്രയും നാൾ ഞാൻ ഒരു സ്വപ്ന ലോകത്തായിരുന്നു നീ പറഞ്ഞപ്പോ ആണ് ഞാൻ അവരെ കുറിച്ചോർത്തത്.

പപ്പ മരിച്ച് അമ്മ മറ്റൊരു വിവാഹം കഴിച്ചപ്പോൾ എല്ലാവർക്കും ഞാനൊരു ബാധ്യതയാണെന്നറിഞ്ഞപ്പോൾ അവരെന്നെ ഒരു ഓർഫനേജിലാക്കി. അവിടെ ഉറക്കം വരാത്ത രാത്രിക്കൾ അമ്മയെ കാണാൻ തോന്നും. കുറെ നാൾ കഴിഞ്ഞപ്പോൾ ഞാനും അവിടുത്തെ കുട്ടികളെ പോലെ ആയി. വർഷത്തിലൊരിക്കൽ അവധിക്കാലത്ത് എന്നെ കൂട്ടാൻ അമ്മ വരും’ ആദ്യകാലങ്ങളിൽ അമ്മയെ കാണുമ്പോൾ സന്തോഷമായിരുന്നു പിന്നീട് എൻ്റെ കുഞ്ഞനുജത്തിമാരേയും അനിയൻമാരേയും വിട്ടിട്ട് വീട്ടിലേക്ക് പോകാൻ ഇഷ്ടമില്ലായിരുന്നു. എൻ്റെ അനിയത്തിമാർക്കും അനിയൻമാർക്കും ഇല്ലാത്ത സന്തോഷം എനിക്കും വേണ്ടന്ന് വെച്ചു. 18 വയസ് കഴിഞ്ഞ് അവിടെ നിന്നു പോരുമ്പോൾ ‘കുഞ്ഞിലെ അവിടെ എത്തിപ്പെട്ടതിനേക്കാൾ വേദനയായിരുന്നു. ഇന്ന് ഞാൻ ഒരു രാജകുമാരിയെ പോലെ ഇവിടെ കഴിയുമ്പോളും എൻ്റെ ഉള്ളം തേങ്ങും അനാഥബാല്യങ്ങളെ ഓർത്ത്.

ആരും അനാഥരായി ജനിക്കുന്നില്ല. അവരെ അനാഥരാക്കുന്നതാണ്. ഇനിയും ഒരു അനാഥ ജനിക്കാതെ ഇരിക്കട്ടെ.