രചന: ധനു
ഡാ ..നിനക്ക് എന്നെ ഇഷ്ടമാണെങ്കിൽ എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കു .വീട്ടുകാർക്ക് ഇഷ്ടമാണെങ്കിൽ എനിക്കും സമ്മതം ആണു. അല്ലാതെ പ്രേമമാണെന്നു പറഞ്ഞു പിന്നാലെ നടക്കുന്നതോന്നും എനിക്ക് ഇഷ്ടമല്ല. കുറെ നാളായി ഞാൻ കാണുന്നു നീ എന്റെ പുറകെ നടക്കുന്നു ഇനി വേണ്ട .
അവൾ പറയുന്നത് കേട്ട് ഞാനാകെ ഞെട്ടി പോയി. എന്തായാലും അവൾക്കു ഇഷ്ടകുറവൊന്നും ഇല്ല. അതല്ലേ വീട്ടിൽ വന്നു ചോദിക്കാൻ പറഞ്ഞത്.
എന്റെ വീട്ടിൽ എതിരോന്നും പറഞ്ഞില്ല അമ്മയും അച്ഛനും .എന്റെ ഇഷ്ടമാണ് നോക്കുന്നത് അതിൽ ഞാൻ ഭാഗ്യവാനാണ് .അങ്ങനെ അവളുടെ വീട്ടിലേക്കു പെണ്ണ് ചോദിക്കാൻ പോയി .
വീട്ടിൽ എത്തി അവളുടെ അച്ഛനുമായി വീട്ടുകാർ സംസാരിച്ചു .അവൾ ചായ കൊണ്ടുവന്നു ഏല്ലാവർക്കും കൊടുത്തു എന്നിട്ട് എന്റെ മുഖത്തേക്കൊരു നോട്ടം നോക്കി . ഒരിക്കലും പ്രതീക്ഷിക്കത്തൊരു വരവായി എന്ന് അവൾക്കു തോന്നി കാണും.
അങ്ങനെ ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്കു യാത്രയായി .പോകുന്ന വഴിക്കു ഞാൻ അച്ഛനോടും അമ്മയോടും ചോദിച്ചു അവളെ ഇഷ്ടമായോ എന്ന്. അവർ രണ്ടാളും ഒരേ സ്വരത്തിൽ പറഞ്ഞു നല്ല കൂട്ടിയ ഹോ സമാധാനമായി. അച്ഛൻ പറഞ്ഞു അവർ വൈകിട്ട് മറുപടി പറയാമെന്നു പറഞ്ഞു നിന്റെ നമ്പർ കൊടുത്തിട്ടുണ്ട്.
എന്താകും മറുപടി എന്ന് അറിയില്ല അകെ ഒരു ടെൻഷൻ . ആദ്യമായി സ്നേഹിച്ച പെണ്ണാ അവളെ സ്വന്തമാക്കണം ഒരുമിച്ചു ജീവിക്കണം അതൊക്കെയാണു എന്റെ ആഗ്രഹം.നടക്കുമെന്ന് ഒരു പ്രതീക്ഷ ഉണ്ട്.
അങ്ങനെയിരിക്കെ എന്റെ ഫോണിലേക്കു ഒരു കോൾ വന്നു പരിജയമില്ലാത്ത നമ്പർ. ഞാൻ ഉറപ്പിച്ചു അവളുടെ വീട്ടിൽ നിന്നും ആയിരിക്കും. ഞാൻ ഫോൺ എടുത്തു അവളുടെ വീട്ടിൽ നിന്ന് തന്നെ . അവളുടെ അച്ഛൻ പറഞ്ഞു ഞങ്ങൾക്കു ഇഷ്ടമായി.അടുത്ത ആഴ്‌ച്ച ഞങ്ങൾ അങ്ങോട്ട് വീടുകാണാൻ വരുന്നുണ്ടു. ഇതു കേട്ടതും മനസ്സിൽ ലഡു പൊട്ടി എന്ന് തന്നെ പറയാം.
സ്നേഹിച്ച പെണ്ണിനെ സ്വന്തക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് ഞാൻ ഒരുപാടു സന്തോഷിച്ചു. അവളുടെ വീട്ടുകാർ എന്റെ വീടുകാണാൻ വന്നു. കാര്യങ്ങളൊക്കെ സംസാരിച്ചു .വൈകാതെ നിച്ചയം ഉറപ്പിച്ചു . മൂന്നു മാസം ഉണ്ട് കല്യാണത്തിന് അതിനിടക്ക് ഞങ്ങൾ പരസ്പരം കൂടുതൽ അടുത്തു മനസ്സിലാക്കി പ്രണയിച്ചു.
ഞാൻ അവളോട് ചോദിച്ചു . ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ടാ വീട്ടിൽ വന്നു ചോദിക്കാൻ പറഞ്ഞത്
അവൾ പറഞ്ഞു. എന്നെ ആത്മാർഥമായി ഒരാൾ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇങ്ങനെ പറഞ്ഞാൽ ഉറപ്പായും എന്റെ വീട്ടിൽ വന്നു പെണ്ണു ചോദിക്കുമെന്നു ഉറപ്പുണ്ടായിരുന്നു. അഥവാ വന്നില്ലെങ്കിൽ അതുവെറും നേരം പോക്കിന് മാത്രമായിരിക്കും.ഒരു പെണ്ണിന്റെ പുറകെ നടക്കാനോ ഇഷ്ടമാണെന്ന് പറയാനോ ആർക്കും കഴിയും. പക്ഷെ ഒരു പെണ്ണിനെ സ്നേഹിച്ചാൽ അവളെ സ്വന്തമാക്കാനും സ്വന്തം മാതാപിതാക്കളുടെ സമ്മതത്തോടെ താലി ചർത്താനും കഴിയുന്ന ഒരു ആൺകുട്ടി ആവാൻ എല്ലാവർക്കും കഴിയില്ല. പക്ഷെ നിനക്ക് കഴിഞ്ഞു .നീ വരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. പക്ഷെ നീ എന്നെ ഞെട്ടിച്ചു കളഞ്ഞു. കൂടുംബത്തോടൊപ്പം വന്നു അതുകൊണ്ടാണ് ഞാൻ കല്യാണത്തിന് സമ്മതിച്ചതും .
സ്വന്തം കുടുംബത്തെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന മക്കൾ ഒരിക്കലും അവരെ വേദനിപ്പിച്ചു ഒരു കാര്യവും ചെയ്യില്ലാ.
അവളുടെ വാക്കുകൾ എന്നെ ഒരുപാട് സന്തോഷിപ്പിച്ചു .ഇങ്ങനെയൊരു പെണ്ണിനെ കിട്ടിയതിൽ ഞാൻ ഭാഗ്യം ചെയ്യണം.
മാതാപിതാക്കളുടെ അനുഗ്രഹത്തോടെ നടക്കുന്ന ഓരോ കല്യാണവും ജീവിതത്തിൽ നൻമ്മയോടെ മുന്നോട്ടു നയിക്കും.
ഏതൊരു അവസ്ഥയിലും നമ്മുടെ കൂടെ ഉണ്ടാകുന്നതു നമ്മുടെ മാതാപിതാക്കളാണ്…
“അച്ഛനമ്മമാരെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന എല്ല മക്കൾക്കും .പ്രണയിച്ച പെണ്ണിനെ സ്വന്തമാക്കിയ എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു….