ഡിവോഴസ്
എഴുത്ത്: സ്നേഹ സ്നേഹ
================
കിരൺ എനിക്ക് ഡിവോഴ്സ് വേണം എനിക്ക് ഇനി പറ്റില്ല ഇങ്ങനെ
ഞാൻ എൻ്റെ തീരുമാനം പറഞ്ഞതാണല്ലോ ആൻ നിൻ്റെ വീട്ടുകാർക്കോ എനിക്കോ എൻ്റെ വീട്ടുകാർക്കോ താത്പര്യമില്ല ഡിവോഴ്സിന്
എനിക്ക് ഡിവോഴ്സ് വേണം.
അതിന് തക്കതായ എന്ത് കാരണമാണ് നമ്മുടെ ഇടയിൽ ഉള്ളത്.
അതൊന്നും എനിക്കറിയില്ല. എനിക്ക് ഡിവോഴ്സ് വേണം അത്ര തന്നെ. എനിക്ക് ഇഷ്ടമായിരുന്നില്ല. ഈ വിവാഹത്തിന്. പപ്പയുടെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് കല്യാണത്തിന് സമ്മതിച്ചത്.
ഞാൻ തയ്യാറല്ല ഡിവോഴ്സിന് .നീ കരുതുംപോലെ തമാശയല്ല കുട്ടികളിയുമല്ല വിവാഹം.. തോന്നുമ്പോ വിവാഹം കഴിക്കുക വേണ്ടന്ന് തോന്നുമ്പോൾ ഡിവോഴ്സ് ആകുക. ഇതെന്താ നാടകമാണോ? ഞാൻ വിവാഹത്തെ കണ്ടിരിക്കുന്നത് പവിത്രമായ ഒരു ബന്ധമായിട്ടാ .പറഞ്ഞ് തീർക്കാൻ പറ്റാത്ത ഒരു പ്രശ്നവും നമ്മുടെ ഇടയിൽ ഇല്ല.
എനിക്കൊന്നും പറയാനില്ല.
നിനക്ക് ഇഷ്ടമല്ലായിരുന്നെങ്കിൽ എന്തിനാ ആൻ നീ എന്നെ ചതിച്ചത്. ഞാൻ എന്തു തെറ്റാ നിന്നോട് ചെയ്തത്. കിരണിൻ്റെ ശബ്ദമിടറി.
ഇനിയും കിരണിനോട് തർക്കിച്ചാൽ വഴക്കാകും ആൻ അവിടെ നിന്നും പിൻവാങ്ങി മുറിയിൽ കയറി വാതിലടച്ചു. എത്ര സന്തോഷമായിരുന്നു ഞങ്ങളുടെ വീട്ടിൽ പപ്പക്കും അമ്മക്കും ജോലി ഉള്ളത് കൊണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ലായിരുന്നു.
ജനിച്ചതും പത്താം ക്ലാസ്സ് വരെ പഠിച്ചതും വളർന്നതും ഗ്രാമപ്രദേശത്തിലായിരുന്നു. പപ്പയും അമ്മയും ഞാനും അച്ചാച്ചയും എന്ത് സന്തോഷത്തിലായിരുന്നു.എൻ്റെ ഏത് കാര്യവും സാധിച്ച് തരാൻ മത്സരിക്കുന്ന പപ്പയും അച്ചാച്ചയും. എന്നേക്കാളും 5 വയസിന് മൂത്തതായിരുന്നു അച്ചാച്ച .അമ്മയോ പപ്പയോ ഒന്നു വഴക്ക് പറയാൻ പോലും അച്ചാച്ച സമ്മതിക്കില്ലായിരുന്നു. ഞാൻ എന്തേലും തെറ്റ് ചെയ്താൽ അച്ചാച്ച അത് ഏറ്റെടുത്ത് പപ്പാടെ അമ്മേടെ വഴക്ക് കേൾക്കുക പതിവായിരുന്നു. നല്ല സ്നേഹമായിരുന്നു പപ്പക്കും അമ്മക്കും ഞങ്ങളെ നല്ല രീതിയിൽ വളർത്തണം എന്നേ ഉണ്ടായിരുന്നുള്ളു അവർക്ക് .
പപ്പ പോലീസിൽ ആയിരുന്നതുകൊണ്ട് ഇടക്ക് transfer ഉണ്ടാകുമായിരുന്നെങ്കിലും വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരങ്ങളിൽ ആയിരുന്നു .പപ്പാക്ക് പ്രമോഷനോടുകൂടി transfer പട്ടണത്തിലെ സ്റ്റേഷനിലേക്ക് ഇതറിഞ്ഞ് ഏറെ സന്തോഷിച്ചത് ഞാനും അച്ചാച്ചനുമായിരുന്നു.
അങ്ങനെ ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് താമസം മാറി. അവിടെ ആയിരുന്നു കോളേജ് പഠനം.ഡിഗ്രി പഠനം കഴിഞ്ഞ് അച്ചാച്ചMBA യ്ക്ക് ചേർന്നു.പഠന കാര്യങ്ങളിൽ ഞങ്ങളുടെ ഇഷ്ടമായിരുന്നു പപ്പാടെയും അമ്മേടെയും ഇഷ്ടം. അങ്ങനെ ഞാനും ഡിഗ്രി കഴിഞ്ഞ് PGക്ക് ചേർന്നു.
ഞാൻPGക്ക് പഠിക്കുന്ന സമയത്താണ് അച്ചാച്ചക്ക് ക്യാനഡക്ക് പോകാനുള്ള വിസ വന്നത്. എനിക്ക് അച്ചാച്ചയെ പിരിയാൻ പറ്റില്ലായിരുന്നു. അച്ചാച്ചക്ക് എന്നേയും
അച്ചാച്ചേ നിനക്ക് പോകണോ കാനഡക്ക്
പോണോന്നാ ഞാനും ആലോചിക്കുന്നത്.
എന്നാൽ പോകണ്ടടാ അച്ചാച്ചേ.
പപ്പക്കും അമ്മക്കും സങ്കടാ ഞാൻ പോകുന്നതിൽ നിനക്ക് സങ്കടമുണ്ടോടി കഴുതേ
ഏയ്യ് എനിക്ക് സങ്കടമൊന്നുമില്ല നീ പോയിട്ട് വന്നിട്ട് വേണ്ടെ എനിക്ക് 501 പവൻ തന്ന് കെട്ടിച്ച് വിടാൻ
അയ്യടി 501 പവൻ മതിയോ നിനക്ക് . 1001 പവൻ തരണം എന്നാ എൻ്റെ ആഗ്രഹം
ആണോ ആ കൂട്ടത്തിൽ ഒരു ഓഡി കാറും കൂടി വേണേ
നീ ഒന്നുപോയെടി നിനക്ക് തമാശ
അച്ചാച്ചേ എനിക്ക് സങ്കടമില്ലന്നാണോ ഓർത്തിരിക്കുന്നത്. എനിക്ക് കല്യാണമേ വേണ്ട എനിക്ക് എൻ്റെ പപ്പാടെം അമ്മേടെം കൂടെ അച്ചാച്ചയോട് വഴക്കിട്ട് ഇവിടെ നിന്നാ മതി.
അയ്യടി അപ്പോ ഞാനും പെണ്ണ് കെട്ടണ്ടെ
നീ പെണ്ണ് കെട്ടിക്കോടാ അച്ചാച്ചേ. എന്നിട്ട് വേണം എനിക്ക് നാത്തൂൻ പോരെടുക്കാൻ
എടി പൊട്ടി കഴുതെ നീ കെട്ടാതെ മൂത്ത നരച്ച് ഈ വീട്ടിലിരുന്നാൽ എനിക്ക് ആരു പെണ്ണ് തരും. അതു കൊണ്ട് ഞാൻ കാനഡാക്ക് പോകാം അല്ലേ.
അച്ചാച്ച പോയാൽ പിന്നെ ഞാൻ എന്തു ചെയ്യും. ആരോട് കൂട്ടു, കൂടും ആരോട് വഴക്കിടും
ഞാൻ പോയിട്ട് വരുവരെ നീ ക്ഷമിക്ക് ഞാൻ പോയിട്ട് വന്ന് കഴിയുമ്പോൾ നിനക്ക് വഴക്കിടാനും കൂട്ട് കൂടാനും ആളെ കണ്ടെത്തി തരാടി
അച്ചാച്ചേ ഇടികൊള്ളുവേ ഞാൻ അച്ചാച്ചയുമായി ഇടികൂടി അമ്മേ ഇവളെന്നെ ഇടിച്ച് കൊ ല്ലുവാട്ടോ ഓടിവായോ
എന്തുവാടി രണ്ടും കൂടെ ഇവിടെ
അമ്മേ അച്ചാച്ചയോട് പറാമ്മേ കാനഡക്ക് പോകണ്ടാന്ന്
എനിക്ക് വയ്യാമ്മേ അച്ചാച്ചയെ കാണാതെ
അച്ചാച്ച പോയിട്ട് വരട്ടെ ഇപ്പോ എന്തൊക്കെ സൗകര്യങ്ങളൊക്കെ ഉണ്ട് കണ്ട് സംസാരിക്കാനൊക്കെ പറ്റൂലോ
പിന്നെ ദിവസങ്ങൾ ഓടി പോയി അച്ചാച്ച പോയി .ഞാൻ ഒറ്റക്കായി . അങ്ങനെ പപ്പയും അമ്മയും എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി. സമയം മാറ്റിവെച്ചു അച്ചാച്ച എന്നും വിളിക്കും ഇടി ഉണ്ടാക്കാൻ പറ്റില്ലാന്നേയുള്ളു. കാണാനും വഴക്കിടാനും പറ്റുന്നതു കൊണ്ട് എൻ്റെ സങ്കടമാറി വന്നു.
എൻ്റെ PG പഠനം നല്ലപോലെ മുന്നോട്ട് പോയി. അച്ചാച്ച പോയപ്പോ മുതൽ അമ്മക്ക് എന്നും ഓരോരോ പ്രശ്നങ്ങൾ മോൻ പോയതിൻ്റെ ടെൻഷൻ ആകാമെന്ന് എല്ലാവരും ഓർത്തു
അമ്മക്ക് വിട്ടുമാറാത്ത നടുവേദനയും Bleeding ഉം നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കണ്ടു സ്കാൻ ചെയ്തപ്പോ അറിഞ്ഞു യൂട്രസിൽ മുഴയാണന്ന് ടെസ്റ്റന് അയച്ചു. result വന്നപ്പോ ഞങ്ങൾ ഭയന്ന പോലെ തന്നെ ക്യാൻസർ
എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ പിന്നെ അമ്മയെ കൊണ്ട് ഞാനും പപ്പയും RCC യിലേക്ക്. അവിടുത്തെ ചികിത്സ ആരംഭിച്ചു. ദൈവം ഞങ്ങളോട് കരുണ കാണിച്ചു. ക്യാൻസർ first stage ആയിട്ടേ ഉള്ളു
അങ്ങനെ അമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞു. അമ്മയുടെ കൂട്ടുകാരിയോടപ്പമായിരുന്നു കുറച്ച് നാൾ താമസിച്ചത്. ആ ആൻ്റിയും അങ്കിളും മാത്രമേ ഉണ്ടായിരുന്നുള്ളു ആ ഫ്ലാറ്റിൽ ആൻ്റിക്ക് 2 മക്കൾ ഒരു മകൾ വിവാഹിത വിദേശത്താണ്. മകൻ ന്യൂസിലാൻ്റിൽ കൂട്ടുകാരികൾ 2 പേരും വർഷങ്ങൾക്ക് ശേഷം കണ്ട് മുട്ടിയപ്പോ അമ്മ ഹാപ്പി ആൻ്റി RCC യിലെ Nurse ആയതു കൊണ്ട് അമ്മക്ക് നല്ല പരിചരണവും കിട്ടി.
അമ്മക്ക് ഇത്തിരി ആരോഗ്യം വീണ്ട് കിട്ടിയപ്പോൾ ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.
ഇനി കീമോചെയ്യണം.അതും 20 എണ്ണം 2 മാസം കഴിഞ്ഞ് ഞങ്ങൾ വീണ്ടും RCC യിലേക്ക്. ആദ്യത്തെ കീമോ കഴിഞ്ഞതും അമ്മ അവശതയായി ശർദ്ധി കണ്ടു നിൽക്കാൻ പറ്റില്ല. അമ്മക്ക് നല്ല പേടി മരിച്ച് പോകുമെന്ന് .
അച്ചാച്ചക്ക് നാട്ടിലേക്ക് വരണം പോയിട്ട് 8 മാസം ആയിട്ടില്ല അതുകൊണ്ടുതന്നെ കമ്പനി ലീവും കൊടുക്കില്ല
ഞാൻ ശരിക്കും ആഗ്രഹിച്ചു പോയി അച്ചാച്ച നാട്ടിലുണ്ടായിരുന്നെങ്കിലെന്ന് അമ്മക്ക് വയ്യാതായതോടെ പപ്പ ശരിക്കും തകർന്നു.
കുട്ടികളി മാറാത്ത ഞാൻ പെട്ടന്ന് പക്വത യുള്ളവളായി.
മൂന്നാമത്തെ കീമോ കഴിഞ്ഞ് 2 ദിവസം കഴിഞ്ഞ് രാത്രി പെട്ടന്ന് അമ്മക്ക് നെഞ്ചുവേദന ആദ്യമൊക്കെ ഓർത്തു vomit ചെയ്ത കൊണ്ടാന്ന് കുറയാതെ വന്നപ്പോ തിരുവനന്തപ്പുരത്ത് ആശുപത്രിയിലെത്തിച്ചു.
അറ്റാക്കായിരുന്നു അങ്ങനെ വീണ്ടും ദൈവം ഞങ്ങളെ പരീക്ഷിക്കാൻ തുടങ്ങി. ഉടൻ ബൈപാസ് സർജറി വേണം.
പപ്പ ശരിക്കും തകർന്നു. അച്ചാച്ചയോട് എത്രയും പെട്ടന്ന് നാട്ടിലെത്താൻ പറഞ്ഞ് പപ്പ വിളിച്ചു. ലീവ് കിട്ടാത്തതിനാൽ അച്ചാച്ച ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി.
അമ്മയുടെ ബൈപാസ് കഴിഞ്ഞു.
അമ്മ ശരിക്കും അവശതയായി. ആരോഗ്യം നഷ്ടപ്പെട്ടു. എൻ്റെയത്ര പോലും പിടിച്ച് നിൽക്കാൻ അച്ചാച്ചക്ക് ആകുന്നില്ല
സന്തോഷം മാത്രം ഉണ്ടായിരുന്ന ഞങ്ങളുടെ വീട് ദുഃഖസമുദ്രമായി മാറി.സന്തോഷമില്ല ചിരിയില്ല കളിയില്ല ആകെയൊരു മൂകത മാത്രം
ഒരു ദിവസം അമ്മ ഞങ്ങളെ മൂന്നു പേരെയും അടുത്തേക്ക് വിളിച്ചു
എന്തമ്മേ അമ്മക്ക് എന്തേലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ
ഏയ്യ് ഇല്ല.
അമ്മക്ക് ഒരു കാര്യം പറയാനുണ്ട്. അമ്മ ഇനി എത്രനാൾ ഉണ്ടന്നറിയില്ല
അങ്ങനെയൊന്നും പറയണ്ട അമ്മക്ക് ഒരു കുഴപ്പവും വരില്ല
Dr പറഞ്ഞല്ലോ ഇനി ഒന്നും പേടിക്കണ്ടാന്ന്.
അതൊക്കെ ശരിയാ പക്ഷേ
എന്ത് പക്ഷേ ഒരു പക്ഷേയും ഇല്ല
അമ്മ പപ്പയോടായി പറഞ്ഞു എനിക്ക് 2 മക്കളുടേയും വിവാഹം കാണണം
അമ്മ എന്താമ്മേ ഈ പറയുന്നത്
വേണം മക്കളെ അമ്മക്കറിയാം നിങ്ങൾ ഇപ്പോ ഒരു വിവാഹത്തിന് തയ്യാറാല്ലാന്ന് അമ്മക്ക് വേണ്ടി നിങ്ങൾ സമ്മതിക്കണം.
അമ്മേ വിവാഹം എന്നൊക്കെ പറഞ്ഞാൽ അതു പെട്ടന്ന് നടത്താൻ പറ്റുന്ന കാര്യമാണോ.
അല്ലന്നറിയാം ആൻ മോൾക്കുള്ള ചെറുക്കനെ ഞാൻ കണ്ടു പിടിച്ചു. ആഷിക്കിനുള്ള പെണ്ണിനെ ഉടനെ അനോഷിച്ച് കണ്ട് പിടിക്കണം’
എന്ത് എനിക്കുള്ള ചെറുക്കനെ കണ്ട് പിടിച്ചന്നോ
ഉം കണ്ട് പിടിച്ചു.
ആര് കണ്ടു പിടിച്ചു എവിടുന്ന്
അതൊക്കെയുണ്ട് നാളെ ചെറുക്കൻ വിളിക്കും നീ സംസാരിക്ക്. അതിന് ശേഷം വീഡിയോ കോളിലൂടെ കാണ്
അമ്മക്ക് എന്താമ്മേ പറ്റിയെ അമ്മക്ക് വട്ടായോ എനിക്ക് ഇപ്പോ കല്യാണം ഒന്നും വേണ്ട എനിക്ക് ശരിക്കും ദേഷും വന്നു.
മോളു എന്തായിത് അമ്മയോടാണോ ദേഷ്യപെടുന്നത്.
അത് പപ്പ അമ്മ ഇങ്ങനെയൊക്കെ പറഞ്ഞാൽ പിന്നെ എങ്ങനെ ദേഷ്യം വരാതെയിരിക്കും
മോളു ഇങ്ങോട് വന്നേ പപ്പ ഒരു കാര്യം പറയട്ടെ പപ്പ എന്നേയും കൂട്ടി മുറിയിൽ നിന്ന് പുറത്തിറങ്ങി.
എന്താ പപ്പ
പറയാം മോളു ശരിക്കും ശ്രദ്ധിച്ച് കേൾക്കണം.
പപ്പ പറ
മോളെ അമ്മക്ക് ഈ ലോകത്തിൽ ഞാനും നിങ്ങൾ 2 മക്കളും കഴിഞ്ഞേ വേറെ എന്തും ഉള്ളു
പപ്പ അതു നമുക്കറിയാലോ നമുക്കും വലുത് അമ്മ തന്നെയല്ലേ അതല്ലേ നമ്മൾ അമ്മയെ പൊന്നുപോലെ നോക്കുന്നത്.
നമ്മൾ പൊന്നുപോലെ തന്നെയാ നോക്കുന്നത് പക്ഷേ അമ്മക്ക് നല്ല പേടി ഉണ്ട് അമ്മക്ക് എന്തേലും സംഭവിക്കും എന്ത്
എന്ത് സംഭവിക്കാൻ
മോളെ അമ്മക്ക് ക്യാൻസർ മാത്രമല്ല ബൈപാസ് കൂടി കഴിഞ്ഞിരിക്കുവല്ലേ
അതിനെന്താ
Dr പറഞ്ഞത് മോളും കേട്ടതല്ലേ ഇനി ഒരു shock താങ്ങാൻ പാടില്ലാന്ന്. ബൈപ്പാസ് കഴിഞ്ഞതോടെ കീമോയും നിർത്തി പപ്പക്കും പേടി ഉണ്ട് മോളെ.
പപ്പ ഞാൻ എന്താ ചെയ്യേണ്ടത്.
നാളെ നിനക്ക് വരുന്ന കോൾ നിഅറ്റൻഡ് ചെയ്യ് അത് കഴിഞ്ഞ് നമുക്ക് ആലോചിക്കാം
ആരാ പപ്പ എന്നെ വിളിക്കുന്ന ആള് അതെങ്കിലും എന്നോട് പറ
അത് അമ്മ പറയും. മോളും അറിയുന്ന ആളാ നല്ല സ്വഭാവം നല്ല ജോലി നല്ല കുടുംബം കാണാനും കൊള്ളാം എല്ലാ കൊണ്ടും പപ്പേടെ മോൾക്ക് ചേരും. ആ പയ്യൻ മോളെ കണ്ടിട്ടുണ്ട്. പയ്യനെ മോളെ ഇഷ്ടപ്പെട്ടു.
നാളെ വിളിക്കട്ടെ അത് കഴിഞ്ഞ് എന്തേലും പറഞ്ഞ് ഒഴിവാക്കി വിടാം എന്നു ഞാൻ മനസ്സിലോർത്തു.
പിറ്റേന്ന് വിളി വന്നു. നല്ല പരിചയമുള്ള ആളോട് സംസാരിക്കുന്ന പോലെ എന്നോട് സംസാരിച്ചു. രാത്രി വീഡിയോ കോളിൽ വരാം എന്നും പറഞ്ഞ് കോൾ കട്ടായി .
എനിക്ക് എന്ത് തീരുമാനം എടുക്കണമെന്ന് അറിയാൻ പറ്റുന്നില്ല
രാത്രി വിഡിയോ കോൾ ചെയ്തു. അമ്മയുടെ കൂട്ടുകാരിയുടെ മകൻ. ന്യൂസിലാൻറിൽ നിന്ന്. എന്തോ എനിക്കിഷ്ടായില്ല.
അമ്മയോടും പപ്പയോടും അച്ചാച്ചയോടും ആവുന്നത്ര പറഞ്ഞ് നോക്കി എനിക്ക് കല്യാണം വേണ്ടന്ന്. ആരും കേട്ടില്ല. അമ്മ കൂട്ടുകാരിക്ക് വാക്ക് കൊടുത്ത് പോയീന്ന്.
അമ്മയെ സങ്കടപ്പെടുത്തരുതെന്ന് പപ്പ കാലു പിടിച്ച് പറഞ്ഞു ഇതിനിടയിൽ അച്ചാച്ചൻ ഞങ്ങളുടെ നാട്ടിൽ പോയി പെണ്ണ് കണ്ടു. ഇഷ്ടമായി
ആരും എൻ്റെ ഇഷ്ടം നോക്കിയില്ല .കിരൺ പോലും ചോദിച്ചില്ല ഇഷ്ടായോന്ന്.
എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി.
High School ൽ പഠിക്കുന്ന കാലം മുതൽ ഒരോരുത്തർ ഇഷ്ടം പറഞ്ഞ് വന്നിട്ടുണ്ട്. വേണ്ട അതൊന്നും വേണ്ടന്ന് തീരുമാനിച്ച് വെച്ചിട്ടുള്ളതാ സ്കൂൾ അദ്ധ്യാപികയായ അമ്മയുടെ ശ്രദ്ധയും കരുതലും ഉള്ളതുകൊണ്ടാണന്ന് തോന്നുന്നു ആരോടും പ്രണയം തോന്നിയിട്ടില്ല.
പക്ഷേ ഭാവിവരനെ കുറിച്ച് എനിക്കും ഉണ്ട് സ്വപ്നങ്ങൾ. പണക്കാരനായ ഒരാളല്ല എൻ്റെ സങ്കല്പത്തിലെ എൻ്റെ പുരുഷൻ. എൻ്റെ പപ്പയെ പോലെ നല്ല സ്നേഹമുള്ള അളായിരിക്കണം. പിന്നെ ഈ കാലഘട്ടത്തിലെ അടിച്ച് പൊളി ടീമിനെ പോലെ ഒരാളെയല്ല എനിക്ക് ഇഷ്ടം. ഏതൊരു പ്രതിസന്ധി ഘട്ടം വന്നാലും എൻ്റെ കൂടെ നിന്ന് പ്രശ്നങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുന്ന അളായിരിക്കണം എന്നൊക്കെയെ ഞാനാഗ്രഹിച്ചുള്ളു.
ഇപ്പോ തോന്നുവാ ആരേലും പ്രേമിക്കാമായിരുന്നു’ എന്ന് -കിരൺ ആണേൽ അടിച്ച് പൊളി ടീമാണ് പിന്നെ പട്ടണത്തിലെ ഫ്ലാറ്റ് ഒന്നും എനിക്ക് പിടിക്കില്ല. കിരൺ നാട്ടിലെത്തിയതിൻ്റെ മൂന്നാം നാൾ മനസമ്മതം വും അതിനടുത്ത ദിവസം കല്യാണവും നടന്നു.
ഒരാഴ്ച ഇടവേളയിൽ അച്ചാച്ചയുടെ കല്ലാണവും നടന്നു. അമ്മയുടെ ആഗ്രഹപ്രകാരം 2 പേരുടെയും കല്യാണം നടന്നു. അമ്മ നല്ല സന്തോഷത്തിലായിരുന്നു.അമ്മയെ വിട്ട് നാട് വിട്ട് എല്ലാവരെയും വിട്ട് ഒരു പരിചയവും ഇല്ലാത്ത കിരണിനോടൊപ്പം കിരണിൻ്റെ വിട്ടിലെത്തി.
അവിടെത്തെ ആൻ്റിയും അങ്കിളും ആണേൽ പാവമാണ് എന്നെ ഒരുപാട് ഇഷ്ടവും ആണ്.
എന്നിരുന്നാലും കിരണിനെ സ്നേഹിക്കാനോ ഭാര്യഭർത്താക്കൻമാരെ പോലെ ജീവിക്കാനോ എനിക്ക് പറ്റുന്നില്ല ഞാനിതു കിരണി നോട് തുറന്ന് പറഞ്ഞു.
കിരൺ ഞാൻ ഒരു കല്യാണത്തിന് ഒരുക്കമല്ലായിരുന്നു. അതു കൊണ്ട് എനിക്ക് കുറച്ച് സമയം വേണം.
ആൻ എനിക്കറിയാം തൻ്റെ വീട്ടിലെ അവസ്ഥകളെല്ലാം അമ്മയുടെ രോഗമാണ് തൻ്റെ ഇഷ്ടം പോലും നോക്കാതെ തന്നെ ഇത്ര പെട്ടന്ന് കെട്ടിച്ചത് എന്ന് എനിക്ക് അറിയാം.
തനിക്ക് സമയമെടുക്കാം എന്നു താൻ മാനസികമായി എന്നെ ഭർത്താവായി അംഗിക്കാൻ കഴിയുന്നോ അന്ന് നമുക്ക് ജീവിതം ആരംഭിക്കാം. അതുവരെ നമുക്ക് നല്ല സുഹൃത്ത് കളായി കഴിയാലോ
എനിക്ക് എന്ത് പറയണം എന്ന് അറിയില്ല. കിരണിനോട്.
ഞങ്ങൾ ഇന്നും നല്ല സുഹൃത്തുക്കൾ തന്നെയാണ്.ഒരു ഭർത്താവിൻ്റെ സ്ഥാനത്ത് കിരണിനെ അംഗികരിക്കാൻ പറ്റുന്നില്ല എനിക്ക്.
ഇപ്പോൾ ഡിവോഴ്സ് ആവശ്യപ്പെടുന്നത് എനിക്ക് വേണ്ടിയല്ല – ഇങ്ങനെ എത്ര നാൾ കിരൺ എനിക്ക് വേണ്ടി കാത്തിരിക്കും. എന്നെ ഡിവോഴ്സ് ചെയ്ത് മറ്റൊരു വിവാഹത്തിന് കിരണിനെ സമ്മതിപ്പിക്കണം അതിനാണ് ഞാൻ കിരണിനോട് വഴക്കിടുന്നത്.
ആൻ ആൻ വാതിൽ തുറക്ക് കിരൺ ആണല്ലോ വിളിക്കുന്നത്.
എന്താ കിരൺ
നീ എന്തെടുക്കുവായിരുന്നു കുറെ നേരമായല്ലോ റൂമിൽ കയറി വാതിലടച്ചിരിക്കുന്നു
ഉം. ഞാൻ കിടക്കുവായിരുന്നു.
ആൻ എനിക്ക് നിന്നോട് സംസാരിക്കണം നമുക്കൊന്നു പുറത്തോട്ട് പോയാലോ.
എനിക്കും സംസാരിക്കണം കിരൺ ഞാൻ റെഡിയാകാം കിരണും ready ആക്. പെട്ടന്ന് തന്നെ കുളിച്ച് കഴിഞ്ഞ birthday ക്ക് കിരൺ വാങ്ങി തന്നGolden കളർ ചുരിദാർ എടുത്തിട്ട് ഒരുങ്ങിയിറങ്ങിയപ്പോളെക്കും. കിരണും വന്നു. കിരണിൻ്റെ birthday ക്ക് ഞാൻ വാങ്ങി കൊടുത്ത ഷർട്ട് ആണ് കിരണിൻ്റെ വേഷം.
എന്തായാലും ഇന്ന് കിരണിനെ കൊണ്ട് സമ്മതിപ്പിക്കണം.
പുറത്തേക്ക് എവിടെ പോയാലും ബുള്ളറ്റ് എടുക്കാറുള്ള കിരൺ ഇന്ന് കാറാണ് എടുത്തത്.
വളരെ ശ്രദ്ധയോടെ തിരക്കുള്ള റോഡിലൂടെ വണ്ടി ഓടിക്കുന്ന കിരണിൻ്റെ മുഖത്തെ ഭാവം എന്താണന്ന് എനിക്ക് മനസ്സിലാകുന്നില്ല
കിരൺ എന്തോ സംസാരിക്കാനുണ്ടന്ന് പറഞ്ഞിട്ട്.
ആൻ പറയു ആനിന് പറയാനുള്ളത്.
എനിക്ക് പറയാനുള്ളത് എന്താന്ന് കിരണിന് അറിയാലോ
ഉം. എനിക്കും അതിനെ കുറിച്ച് തന്നെയാ പറയാനുള്ളത്.
വണ്ടി ചെന്നു നിന്നത് ബിച്ചിലെ പാർക്കിംഗ് ഏരിയായിലായിരുന്നു. രണ്ട് പേരും വണ്ടിയിൽ നിന്നിറങ്ങി കടൽ തീരത്തേക്ക് നടന്നു.
ബീച്ചിൽ നല്ല തിരക്ക് പ്രണയനികളും ദമ്പതികളും എല്ലാം അവരുടെ പ്രണയം പങ്ക് വെയ്ക്കാനെത്തിയതാണോ അതോ ഞങ്ങളെ പോലെ എല്ലാം പറഞ്ഞവസാനിപ്പിക്കാൻ എത്തിയതാണോ
അവിടെ മാറി തിരക്കൊഴിഞ്ഞൊരിടത്ത് കിരൺ ഇരുന്നു അടുത്ത് ഞാനും
എനിക്ക് കടൽ കാണുന്നത് ഇഷ്ടമായതുകൊണ്ടായിരിക്കും കിരൺ ഇവിടെ തിരഞ്ഞെടുത്തത്.
ആൻ ഞാൻ കുറെ ആലോചിച്ചു. നമ്മളെ കുറിച്ച് ഞാൻ തന്നെ വിവാഹം കഴിക്കാനുണ്ടായ സാഹചര്യം മുതൽ ഇന്നുവരെയുള്ള കാര്യങ്ങൾ.
ആൻ വിചാരിക്കുന്നുണ്ടാവും തൻ്റെ അമ്മക്ക് സുഖമില്ലാത്തതു കൊണ്ട് ഞാൻ തന്നെ വിവാഹം കഴിച്ചത് എന്ന്. എന്നാൽ അല്ല തൻ്റെ അമ്മ വീടും എൻ്റെ അമ്മ വീടും അടുത്തടുത്താണന്ന് തനിക്കറിയാലോ മധ്യവേനൽക്കാലവധിക്ക് ഞാൻ എൻ്റെ അമ്മ വീട്ടിൽ വരുമ്പോൾ താനും ഉണ്ടാകും തൻ്റെ അമ്മ വീട്ടിൽ. അവിടെ ആൺകുട്ടികൾ fooball ഉം cricket ഉം കളിക്കുമ്പോൾ സാറ്റേ സീറ്റ് കളിക്കുന്ന ഈ കുറുമ്പി അന്നേ എൻ്റെ മനസ്സിൽ കയറികൂടിയതാ ആഷിക്കും ഞാനും അഖിലും അന്നേ മുതൽകൂട്ടുകാരായതാ.അഖിലിന് എല്ലാം അറിയാമായിരുന്നു..ഞാൻ വളരുതോറും ആ ഇഷ്ടം കൂടി വന്നു. എൻ്റെ കുറുമ്പി സുന്ദരികുട്ടിയായി വളർന്ന് വരുന്നത് ഞാൻ ദൂരെ നിന്ന് കണ്ടു.
പലവട്ടം എൻ്റെ ഇഷ്ടം തുറന്ന് പറയണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ പറയാൻ തോന്നിയില്ല. ഞാനെൻ്റെ ഇഷ്ടം അമ്മയോട് പറഞ്ഞിരുന്നു. തൻ്റെ frnd നീതു എൻ്റെ കസിനാ അവളു വഴി തൻ്റെ വിശേഷങ്ങളെല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. അങ്ങനെ അമ്മക്ക് വയ്യതായി. നിങ്ങൾ ഞങ്ങളുടെ വീട്ടിൽ താമസിക്കാനെത്തിയ വിവരം അമ്മ പറഞ്ഞറിഞ്ഞു അമ്മമാർ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ എൻ്റെ അമ്മ അമ്മയോട് എൻ്റെ ഇഷ്ടം പറഞ്ഞു. അങ്ങനെയാ ഇത് ഇവിടം വരെ എത്തിയത്.
ഞാനിന്ന് ആലോചിച്ചപ്പോ ശരിയാ എൻ്റെ ഭാഗത്താ തെറ്റ്. തൻ്റെ ഇഷ്ടം എന്താന്ന് ഞാൻ ചോദിച്ചില്ല.തനിക്ക് ആരോടേലും ഇഷ്ടമുണ്ടായിരുന്നോ എന്നൊന്നും അന്വേഷിച്ചില്ല. അമ്മക്കും വേണ്ടി അമ്മയുടെ ആഗ്രഹത്തിന് വേണ്ടി താൻ തൻ്റെ ആഗ്രഹങ്ങളെ നഷടപെടുത്തി എന്നെ സ്വീകരിച്ചു .എന്നെ ഒരിക്കലും ഉൾകൊള്ളാൻ തനിക്ക് സാധിക്കില്ല എന്ന് മനസ്സിലായി. അതു കൊണ്ട് നമുക്ക് പിരിയാം ഞാൻ ഡിവോഴ്സിന് തയ്യാറണം.
എനിക്ക് ഒരു കാര്യം മാത്രം ഓർത്തേ ഭയമുള്ളു തൻ്റെ അമ്മയെ ഓർത്ത്. അമ്മക്ക് ഇത് താങ്ങാൻ പറ്റുമോന്ന് അറിയില്ല .അന്നൊരിക്കൽ താൻ ഡിവോഴ്സ് വേണന്നും പറഞ്ഞ് വഴക്കിട്ടപ്പോ അമ്മക്ക് വയ്യാതായപോലെ ഇനിയും ഒരു shock. സാരമില്ല ഞാൻ എല്ലാവരേയും പറഞ്ഞ് മനസ്സിലാക്കിക്കോളാം എനിക്കിപ്പോ വലുത് തൻ്റെ സന്തോഷമാണ്. എൻ്റെ കുറുമ്പി എവിടെ ആയിരുന്നാലും സന്തോഷമായി ജീവിക്കുന്നു എന്ന് അറിഞ്ഞാൽ മതി. കിരൺ ചങ്ക് പൊടിയുന്ന വേദനയോടെ പറഞ്ഞ് നിർത്തി.
വാ നമുക്ക് പോകാം നാളെ ഞാൻ തന്നെ തൻ്റെ വീട്ടിലാക്കാം .എന്നിട്ട് അടുത്ത മാസം ഞാൻ ന്യൂസിലൻ്റിന് തിരിച്ച് പോകും പോകുന്നതിന് മുമ്പ് താൻ ആഗ്രഹിച്ച പോലെ വക്കീലിനെ കണ്ട് വേണ്ടതു ചെയ്യാം.
കിരൺ എനിക്കും സംസാരിക്കാനുണ്ട്.
ഇനി എന്ത് പറയാൻ ആനിൻ്റെ ആഗ്രഹം പോലെ എല്ലാം നടക്കുകയല്ലേ
ശരിയാ എൻ്റെ ആഗ്രഹം ഇത്തിരിമുൻപ് വരെ ഡിവോഴ്സ് വേണന്നു തന്നെയായിരുന്നു.
ഞാൻ ആഗ്രഹിച്ചതൊന്നും ഇന്നുവരെ കിട്ടാതിരുന്നിട്ടില്ല. കിരൺ എനിക്ക് ഒരിഷ്ടം ഉണ്ടായിരുന്നെങ്കിൽ എൻ്റെ വീട്ടിൽ പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഇന്നുവരെ എനിക്കാരോടും പ്രണയം തോന്നിയിട്ടില്ല. പിന്നെ കിരണിനെ എനിക്ക് ഇഷ്ടപെടാതിരുന്നത് ഞാൻ വിവാഹത്തെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങിയിരുന്നില്ല. പിന്നെ കിരൺ കല്യാണത്തിന് മുൻപ് എന്നോട് ഒരു തവണ എങ്കിലും ചോദിച്ചോ എന്നെ ഇഷ്ടമായോ എന്ന്. അമ്മയുടെ രോഗം അത് എന്നെ മാനസ്സികമായി തളർത്തിയിരുന്നു ആ സമയത്ത് ഞാൻ ‘ഒരു കല്യാണത്തെക്കുറിച്ച് ചിന്തിച്ചില്ല. അമ്മയുടെ രോഗം മാറി അമ്മ പഴയ അമ്മ ആകണം എന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളു എനിക്ക് ആ സമയം. ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അമ്മയോടൊപ്പം ചിലവഴിക്കാനായിരുന്നു.. അമ്മയുടെ അടുത്ത നിന്ന് ഇത്ര ദൂരേക്ക് ഞാൻ പോന്നപ്പോ ഞാൻ മാനസികമായി തളർന്നു ഇതിനിടയിൽ ഒരു ഭാര്യയുടെ കടമകൾ നിർവ്വഹിക്കാൻ പറ്റുമോന്ന് ഞാൻ ഭയന്നു. എനിക്ക് ഒന്നിനും പറ്റണില്ലായിരുന്നു കിരൺ. എന്നെ ഉപേക്ഷിച്ച് കിരൺ വേറെ ഒരു പെണ്ണ് കെട്ടണം എന്ന് പറയാനാ ഞാൻ ഇന്ന് കിരണിനൊപ്പം പോന്നത്.
ഇപ്പോ എനിക്ക് മനസ്സിലായി എൻ്റെ അമ്മ എനിക്ക് കണ്ടു പിടിച്ചത് ഏറ്റവും നല്ലതിനെ തന്നെയാണന്ന് കിരണിൻ്റെ ഈ കുറുമ്പിയെ ചേർത്ത് പിടിച്ചു കൂടെ ദൂരെ നിന്ന് സ്നേഹിച്ച കുറുമ്പി ഇതാ ഈ ജീവിതം കിരണിന് മുന്നിൽ സമർപ്പിക്കുന്നു ആൻ കിരണിൻ്റെ തോളിലേക്ക് ചാരി നമുക്ക് പിരിയണ്ട അല്ലേ കിരൺ കിരൺ കേൾക്കാൻ കൊതിച്ച വാക്കു കേട്ടതും ആനിനെ തൻ്റെ നെഞ്ചിലേക്ക് കൂടുതൽ കൂടുതൽ ചേർത്ത് ഇറുക്കി പിടിച്ചു.
തിരികെയുള്ള യാത്രയിൽ അവർക്ക് സംസാരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ആൻ തിരിച്ചറിയുകയായിരുന്നു കിരണിൻ്റെ സ്നേഹത്തിൻ്റെ ആഴം.
കിരൺ ഇത്രയും നാൾ ഈ സ്നേഹം എവിടായിരുന്നു ഒളിപ്പിച്ച് വച്ചത്. രാത്രി അവൻ്റെ നെഞ്ചിൽ തലവെച്ചു കിടക്കുമ്പോൾ അവൾ അവനോട് ചോദിച്ചു.
കിരൺ അനിൻ്റെ കൈയ്യെടുത്ത് തൻ്റെ നെഞ്ചോട് ചേർത്ത് വെച്ചു കൊണ്ട് പറഞ്ഞു ദാ ഇവിടെ എൻ്റെ പന്ത്രണ്ടാം വയസമുതൽ ഞാനിവിടെ ഒളിപ്പിച്ച് വെച്ച സേനഹമാ പെണ്ണേ അത്.
കിരണിന് എപ്പോഴേലും എന്നോട് ദേഷ്യം തോന്നിയിരുന്നോ.
എന്തിന്.
അല്ല കിരൺ കല്യാണം കഴിഞ്ഞ് ഇത്ര നാൾ കഴിഞ്ഞിട്ടും എൻ്റെ ദേഹത്തൊന്നു തൊടാൻ പോലും സമ്മതിക്കാത്തതു കൊണ്ട്
എടി പെണ്ണേ ഒരു പെണ്ണിൻ്റെ ശരീരം കീഴടക്കുന്നത് അല്ല ആണത്തം. ആദ്യം പെണ്ണിൻ്റെ മനസ്സ് കീഴടക്കണം അപ്പോ ആ പെണ്ണ് എല്ലാം അവളുടെ പുരുഷന് സമർപ്പിക്കാൻ തയ്യാറാകും. അങ്ങനെ ഒന്നാകുമ്പോളെ ആ ജീവിതത്തിന് ഒരു പൂർണ്ണത ഉണ്ടാകു
ഞാൻ ആഗ്രഹിച്ചതും ഇതു തന്നെയാ കിരൺ
അതിനല്ലേ കുറുമ്പി ഞാൻ ക്ഷമയോടെ കാത്തിരുന്നത്
ഈ സ്നേഹത്തിന് പകരം നൽകാൻ അവൾ അവളെ തന്നെ പൂർണ്ണമായി സമർപ്പിക്കുകയായിരുന്നു.
************************
കിരൺ എനിക്ക് പേടിയാകുന്നു പ്രസവം വേണ്ടന്ന് ഡോക്ടറോട് പറ സിസേറിയൻ മതി കിരൺ
മോളെ സിസേറിയൻ നമുക്ക് കുറെ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും.അമ്മയും വരാം മോൾടെ കൂടെ ലേബർ റൂമിലേക്ക്.
കിരണിന് വരാൻ പറ്റോ അമ്മേ ലേബർ റൂമിൽ എൻ്റെ അടുത്ത് നിൽക്കാൻ
അമ്മ ഡോക്ടറോട് ചോദിച്ച് നോക്കട്ടെ അമ്മ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ ആയോണ്ട് ഡോക്ടർ സമ്മതിച്ചേക്കും
പ്രസവ സമയത്തു പോലും ആനിന് കിരണില്ലാതെ പറ്റില്ല
ചില തുറന്നു പറച്ചിലുകൾ നല്ലതാ തുറന്നുള്ള സംസാരം ഇല്ലാത്തതാണ് പല ഡിവോഴ്സിനും കാരണം.