മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ
മാലതി ഫോൺ എടുത്തു രാജേഷിനെ നമ്പർ ഡയൽ ചെയ്തു അപ്പുറത്ത് ഫോൺ റിങ് ചെയ്തു തുടങ്ങി… മാലതിയുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നു
എന്താകും രാജേഷിന്റെ പ്രതികരണമെന്നറിയില്ല… എന്ത് തന്നെയായാലും തൻറെ മകൾക്ക് വേണ്ടി എത്ര താഴാനും ആ നിമിഷം അവൾ തയ്യാറായിരുന്നു
ബെല്ലടിച്ചു തീരാറായപ്പോൾ കാതിൽ രാജേഷിന്റെ ഹലോയെന്ന സ്വരം കേട്ടു
ഹലോ… മോനേ ഞാനാണ് മാലതി രാജിയുടെ അമ്മ
മനസ്സിലായി അമ്മേ … പറയു….
എന്താ അവൾ വീണ്ടും അമ്മയെ അപമാനിച്ചു ഇല്ലേ
ഇല്ല… മോനെ എൻറെ മോൾ ഒരുപാട് മാറിപ്പോയി അവളെന്റെ കാൽക്കൽ വീണു മാപ്പ് പറഞ്ഞു…
അതൊക്കെ അവളുടെ അടവായിരിക്കും.. എങ്ങനെയും.. അമ്മയുടെ സ്നേഹം നേടി..എന്റെ അടുത്തേക്ക് തിരിച്ചു വരാനുള്ള അവളുടെ അടവ്
അല്ല മോനെ… ആത്മാർത്ഥത കണ്ടാൽ തിരിച്ചറിയാൻ അമ്മയ്ക്ക് അറിയാമല്ലോ
ഇപ്പോൾ അവൾ എൻറെ ഏറ്റവും നല്ല മകളാണ് ഇനിയും അവളെ..നിന്റെയും കുഞ്ഞിന്റെയും ജീവിതത്തിൽ നിന്നും അകറ്റി നിർത്തരുത്..
ഒരമ്മയ്ക്ക് എത്ര നാൾ സ്വന്തം കുഞ്ഞിനെ കാണാതിരിക്കാനാവും.. ആ വേദന എന്തെന്ന് അറിഞ്ഞവളാ ഞാൻ… ആ വേദന ഇനി എന്റെ മോൾക്കും ഉണ്ടാകരുത്..
അതുകൊണ്ട് എന്റെ മോൻ എത്രയും വേഗം കുഞ്ഞിനേയും കൂട്ടി ഇങ്ങോട്ട് വാ
ആ വാക്കുകൾ അവനിൽ കുളിർ മഴ ആയിരുന്നു..തന്റെ രാജി നല്ലൊരു മനസിന് ഉടമയായാലോ… മാലതിയുടെ വാക്കുകൾ എന്തായാലും തെറ്റാൻ ഇടയില്ലെന്നു അവന്റെ മനസ്സ് പറഞ്ഞു..
പക്ഷേ രാജേഷിന്റെ ആ മൗനം.. മാലതിയിൽ ഭീതി പടർത്തി..
എന്താ മോനെ.. നീ വരില്ലേ..
ഞാനിതാ വന്നു അമ്മേ…
അമ്മയുടെ ഒരു ഫോൺകോളിനായി മാത്രം ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു…
അവളില്ലാതെ എനിക്ക് പറ്റത്തില്ല പക്ഷേ അവളുടെ അഹങ്കാരം ശമിപ്പിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇങ്ങനെ ചെയ്തത്.. അവളെ നല്ലൊരു ഭാര്യയായി എനിക്ക് വേണം..ഉച്ചയോടെ ഞാൻ എത്തും
മാലതിയ്ക്ക് സമാധാനം തോന്നി അവൾ ഫോൺ കട്ട് ചെയ്തു
രാജേഷിന്റെ വരവ് തല്ക്കാലം രാജിയിൽ നിന്നും മറച്ചു വെയ്യ്ക്കാൻ അവൾ തീരുമാനിച്ചു…
രാഖിയോടും നന്ദനോടും അവൾ വിവരം പറഞ്ഞു രാജിയിൽ നിന്നും മറച്ചു വയ്ക്കാൻ മൂന്നുപേരും തീരുമാനിച്ചു..
ഉച്ചക്ക് ഊണുകഴിഞ്ഞ് പൂമുഖപടിയിൽ മാലതിയുടെ മടിയിലേക്ക് തലവെച്ചു കിടക്കുകയായിരുന്നു. രാഖി
ഇനി നീ ഒന്ന് മാറിക്കേ ഞാനൊന്നു കിടക്കട്ടെ അമ്മയുടെ മടിയിൽ… നീ കുറച്ചു നേരം കൊണ്ട് കിടക്കുകയല്ലേ
എന്ന് പറഞ്ഞു രാഖിയെ തള്ളിമാറ്റി അവൾ മാലതിയുടെ മടിയിൽ കിടന്നു
അമ്മേ ഇത് കണ്ടോ ചേച്ചി..
അവൾ ഒന്ന് കിടക്കട്ടെ രാഖി നീ വഴക്കുണ്ടാക്കാതെ
അല്ലേലും അമ്മയ്ക്കിപ്പോൾ ചേച്ചിയോടാ സ്നേഹം
അങ്ങനെയൊന്നുമില്ലെടി അമ്മമാർക്ക് മക്കളെല്ലാം എന്നും ഒരുപോലെ തന്നെയാണ് ഒരാളെക്കാൾ മറ്റൊരാളോടെ സ്നേഹം കൂടുകയോ കുറയുകയോ ചെയ്യില്ല എല്ലാം നിങ്ങളുടെ മനസ്സിലെ തോന്നലുകൾമാത്രമാണ്
അത് നീയൊരു അമ്മയാകുമ്പോൾ മനസ്സിലാവും
അപ്പോഴാണ് മുറ്റത്ത് ഒരു കാർ വന്നു നിന്നത് അതിൽ നിന്നും രാജേഷ് മകനുമായി ഇറങ്ങിവന്നു
രാജി അറിയാതെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു
രാജേഷിനെയും മോനെ കണ്ടു അവൾ ഒരു നിമിഷം സ്തബ്ധയായി..
പിന്നെ കൈവിട്ടുപോയ തൻറെ കുഞ്ഞിനെ കണ്ടുകിട്ടിയ അമ്മക്കിളിയുടെ ആവേശത്തോടെ അവൾ എല്ലാം മറന്ന് പുറത്തേക്ക് പാഞ്ഞു കുഞ്ഞിനെ വാരിയെടുത്തു അവന്റെ കവിളിലമർത്തിചുംബിച്ചു
എന്റെ മോനെ എന്ന നിലവിളിയോടെ അവൾ അവനെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു…
അത്രയും ദിവസത്തെ അവനെ കാണാതെ ഉള്ള വേദന അവളുടെ കണ്ണിൽ നിന്നും ഉതിർന്നു കൊണ്ടേയിരുന്നു….
അത് കണ്ടു രാജേഷിന്റെ ഹൃദയവും മിഴിയും നിറഞ്ഞു
അവൾ രാജേഷിന്റെ മുഖത്തേക്ക് നോക്കി രാജേഷേട്ടാ മാപ്പ്….
മതി അമ്മ എന്നോടെല്ലാം പറഞ്ഞു ഇനി പഴയ രാജിയിലേക്ക് മടങ്ങി പോകരുത് എനിക്ക് ഈ രാജിയെ മതി. അവൻ അവളെ തന്നോട് ചേർത്തു…
മാലതിക്കു.. ആ കാഴ്ച ആനന്ദഭരതമായിരുന്നു..കണ്ണുനീർ വന്നു കാഴ്ചയെ മറച്ചപ്പോൾ അവൾ വേഗം മിഴികൾ തുടച്ചു..
ആ നിമിഷം രാഖി സന്തോഷം കൊണ്ട് മാലതിയെ ഇരു കൈകൊണ്ടും ചേർത്ത് പിടിച്ചു..
മൂന്ന് പേരും അവിടെ തന്നെ നിൽക്കുവാണോ അകത്തേക്ക് വാ അമ്മ ചായ എടുക്കാം..
അമ്മേ..
മാലതി അകത്തേയ്ക്ക് നടക്കാൻ തുനിഞ്ഞതും .രാജി മാലതിയെ വിളിച്ചു… എന്താ മോളേ മാലതി തിരിഞ്ഞു നിന്നു.
രാജി കുഞ്ഞിനെ രാജേഷിന്റെ കൈയിൽ കൊടുത്തിട്ട് മാലതിയുടെ നേരെ നടന്നടുത്തു…
അമ്മേ മാപ്പ് എന്നൊരു നിലവിളിയോടെ മാലതിയുടെ കാൽക്കലേക്കു വീണു പൊട്ടിക്കരഞ്ഞു
ഒരു നിമിഷം മാലതി സ്തബ്ധയായി നിന്നുപോയി..
പിന്നെ തന്റെ കാൽക്കൽ കിടക്കുന്ന രാജിയുടെ ഇരുതോളിലും പിടിച്ചു മെല്ലെ ഉയർത്തി…
എന്തിനാ മോളെ ഇനിയും അമ്മയോട് മാപ്പ് പറയുന്നത്… അമ്മ നിനക്ക് മാപ്പ് തന്നതല്ലേ
ഇനി എന്തിനാ എന്റെ കുഞ്ഞു വിഷമിക്കുന്നത് മാലതി അവളുടെ ശിരസ്സിൽ തലോടി കൊണ്ട് ചോദിച്ചു…
രാജിയിൽ നിന്നും കരച്ചിൽ ഉയർന്നു കൊണ്ടിരുന്നു..
ഒരുവിധം അവൾ സങ്കടം ഒതുക്കി പറഞ്ഞു എന്റെ കുഞ്ഞിനെ ഞാൻ കുറച്ചുനാൾ കാണാതിരുന്നപ്പോൾ ഉള്ള വേദന ഞാൻ ഇപ്പോൾ അറിയുന്നു….
അപ്പോൾ വർഷങ്ങൾക്കുശേഷം എന്നെ കാണാൻ വന്ന അമ്മയോട് ഞാൻ എത്രയും മോശമായിട്ടാണ് പെരുമാറിയത്…
എന്റെ അമ്മയുടെ മനസ്സ് എത്ര വേദനിച്ചു കാണും ഞാൻ ഞാൻ ശരിക്കുമൊരു ദുഷ്ടജന്മമാ ഇല്ലേ അമ്മേ അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു..
മാലതി അവളെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ചു…. ഇനി എന്റെ മോള് അതൊന്നും ഓർക്കേണ്ട അതെല്ലാം കഴിഞ്ഞ് കാര്യങ്ങളാണ്
ഇനി തെറ്റൊന്നും ചെയ്യാതെ നല്ല ഒരു ഭാര്യയായി ഒരു അമ്മയായി ജീവിക്കണം
ഇനി ഒരിക്കലും ആ പഴയ രാജിയിലേക്ക് ഒരു മടക്കം ഉണ്ടാവുകയില്ല ഇത് ഞാൻ എന്റെ അമ്മയ്ക്ക് തരുന്ന വാക്കാണ് മാലതിയുടെ കൈയിലേക്ക് തന്റെ കരം ചേർത്ത് കൊണ്ട് ദൃഢനിശ്ചയത്തോടെ അവൾ പറഞ്ഞു..
നീ രാജേഷിനെയും വിളിച്ചുകൊണ്ട് കേറി വാ.. അമ്മ ചായ എടുത്തു വരാം
മാലതി നിറഞ്ഞമനസ്സോടെ അകത്തേക്ക് കയറി പോയി
വീണ്ടും ആ വീട്ടിൽ സന്തോഷം നിറയുകയായിരുന്നു കളിയും ചിരിയുമായി അമ്മക്കിളിയും മക്കളും… മാലതിയുടെ സന്തോഷം കണ്ടു നന്ദന്റെ ഉള്ളു കുളിർന്നു..
രാത്രിയിൽ രാഖിയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ മാലതിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി
തൻറെ മകളുടെ ജീവിതം നേരെയാക്കാൻ കഴിഞ്ഞല്ലോ എന്നുള്ള ഒരു ആത്മസംതൃപ്തി അവളുടെ വിരലുകൾ രാഖിയുടെ മിഴികൾ മുടിയിലൂടെ ഒഴുകി നടന്നു നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കി അവൾ ആ നെറ്റിയിലമർത്തി ചുംബിച്ചു…
ഇനി എത്ര ദിവസം എൻറെ മോൾ എൻറെ കൂടെ… അല്ലെങ്കിൽ തന്നെ അകലെ ഒന്നുമല്ലല്ലോ… ആ ഒരു ആശ്വാസം മാത്രമാണ് ഉള്ളത്
അവളുടെ മനസ്സിലേക്ക് പെട്ടെന്ന് അരുണിന്റെയും ലക്ഷ്മിയുടെയും മുഖം തെളിഞ്ഞുവന്നു..
ജീവിതത്തിലൊരിക്കലും ഏത് സന്തോഷത്തിലും തനിക്ക് മനസ്സ് തുറന്ന്… പങ്കുചേരാൻ ആകില്ലെന്ന് മാലതി വേദനയോടെ ഓർത്തു
പിറ്റേദിവസം രാജേഷ് രാജിയോട് ചോദിച്ചു നമുക്ക് വീട്ടിലേക്ക് പോകണ്ടേ… എത്ര ദിവസമായി അത് അടഞ്ഞു കിടക്കുന്നു
രാജേഷേട്ടാ നമുക്ക് ആ വീടിനി വേണ്ട എനിക്ക് അമ്മയുടെയും അച്ഛൻറെയും കൂടെ നിന്നാൽ മതി
എന്തായാലും വലിയൊരു തുകയാണല്ലോ നമ്മളതിന് വാടകയായി കൊടുക്കുന്നത്.. ഇനി നമുക്ക് ഇവിടെ നിൽക്കാം…
എന്തായാലും രാഖി മോളുടെ കല്യാണം എത്രയും വേഗം കാണും അവളുടെ പോയി കഴിഞ്ഞാൽ അമ്മയും അച്ഛനും തനിച്ചാകില്ലേ
എനിക്ക് അമ്മയുടെ കൂടെ നിൽക്കാനോ, അമ്മയെ ഉള്ളു തുറന്നു സ്നേഹിക്കാനോ ഇത്രയും നാൾ പറ്റിയില്ല…
ഇനിയെങ്കിലും എനിക്ക് അമ്മയുടെയും അച്ഛൻറെയും സ്നേഹം വേണം
ഇവിടെ നിന്ന് ആല്ലേ രാജേഷേട്ടന് പോകാനെളുപ്പം രാജേഷ് വിസ്മയം പൂണ്ട മിഴികളോടെ അവളെ നോക്കി…
അതിന് അമ്മയും അച്ഛനും സമ്മതിക്കേണ്ടേ അവർക്ക് സമ്മതമാ ഞാൻ എല്ലാം ചോദിച്ചു വച്ചിട്ടുണ്ട്…
ഓഹോ എല്ലാരും കൂടെ അപ്പോ ഉറപ്പിച്ചിട്ടാണോ എന്നോട് ചോദിച്ചത്. ഇനി എന്റെ സമ്മതം എന്തിനു രാജേഷ് പരിഭവത്തോടെ പറഞ്ഞു…
രാജേഷേട്ടൻ സമ്മതിക്കും എന്ന് എനിക്കറിയാമായിരുന്നു…
പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ഒച്ചകേട്ട് രാജേഷ് പൂമുഖത്തേക്ക് ചെയ്യുന്നു കാറിൽനിന്ന് മഹാദേവനും മീനാക്ഷിയും വിവേകും ഇറങ്ങിവരുന്ന കണ്ടു
അല്ല ആരിത് രാജേഷ് മോനെ എപ്പോ വന്നു മുറ്റത്ത് കാർ കിടക്കുന്ന കണ്ടപ്പോൾ ഞാനോർത്തു നീ വന്നോ എന്ന്..
ഞാൻ ഇന്നലെ വന്നു അമ്മാവാ… അമ്മ എന്നെ വിളിച്ചുവരുത്തിതാ..
അപ്പോൾ രാജിമോൾ നന്നായോ
ഏറെക്കുറെ നന്നായി അമ്മാ അവിടേക്ക് വന്ന രാജി ഉറക്കെ പറഞ്ഞു
ആഹാ നല്ലത് ഇനി ഒരിക്കലും ആ പഴയ സ്വഭാവം എടുക്കാതിരുന്നാൽ മതി..
അതിനിനി ഒരു മാറ്റവുമില്ല ആ പഴയ രാജിയെ ഞാൻ കൊന്നു ഇത് പുതിയ രാജിയാണ് എങ്കിൽ നല്ലത്… മഹാദേവൻ കുറച്ച് ചിരിച്ചു
എല്ലാവരും വീടിനകത്തേക്ക് കയറി…
നീ മാലതിയെ ഒന്ന് വിളിച്ചേ ഒരു കാര്യം സംസാരിക്കാനുണ്ട് അകത്തേക്ക് കയറി ഇരുന്നു കൊണ്ട് മഹാദേവൻ പറഞ്ഞു..
ഞാനിവിടെയുണ്ട് ഏട്ടാ..
മാലതി നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ട് അവിടേക്ക് ചെന്നു..
ആഹാ നീ നല്ല ജോലിയിലായിരുന്നു തോന്നുന്നല്ലോ..
അല്ലേടട്ടാ കഴിഞ്ഞു… കുട്ടികൾ ഉള്ളതല്ലേ
എന്തെങ്കിലും സ്പെഷ്യൽ ആക്കാമെന്ന് വിചാരിച്ചു
എന്നിട്ട് എന്താ ഉണ്ടാക്കിയത്…
അത്യാവശ്യം വേണ്ടുന്ന എല്ലാം ഉണ്ട് ഇനി ഊണ് കഴിക്കുമ്പോൾ അറിയാലോ
രണ്ടുപേരും കൂടെ അമ്മയെ കൊണ്ടാണോ ജോലി ചെയ്യിപ്പിക്കുന്നത് മഹാദേവൻ ചോദിച്ചു
ഞങ്ങൾ സഹായിച്ചു കൊടുത്തിട്ടാ ഇങ്ങോട്ട് വന്നത് അമ്മ അതിനു സമ്മതിക്കേണ്ടേ എല്ലാ അമ്മയ്ക്ക് തന്നെ ചെയ്യണമെന്ന് വാശിയാണ്
ഞാനായേട്ടാ വേണ്ടെന്നു പറഞ്ഞത് ഒരുപാട് നാളായില്ലേ കുട്ടികൾക്ക് എന്തെങ്കിലും വെച്ചുവിളമ്പി കൊടുത്തിട്ട് ഇനി എനിക്ക് പറ്റുന്നിടത്തോളം അത് ചെയ്യണം
മഹാദേവനു മാലതിയുടെ മാറ്റം ഒരുപാട് സന്തോഷം ഉണ്ടാക്കി ജയിലിൽ നിന്നും വന്നപ്പോൾ കണ്ട മാലതിയെക്കാൾ ഒരുപാട് മാറിയിരിക്കുന്നു തന്റെ പെങ്ങളെന്ന് അഭിമാനത്തോടെ അയാളോർത്തു
നന്ദന്റെ മാറ്റവും വിസ്മയാവഹമാണ്
നിരാശ പൂണ്ട എല്ലും തോലുമായ നന്ദനു പകരം പ്രസരിപ്പും ഊർജ്ജലതയുമുള്ള പഴയ നന്ദനീലേക്ക് തിരിച്ചു വന്നിരിക്കുന്നു
എന്താ ചേട്ടാ എന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്…. അതൊക്കെയുണ്ട്….
മീനാക്ഷി നിയത് എല്ലാവർക്കും കൊടുക്ക് മീനാക്ഷി കൈയ്യിലിരുന്ന പാക്കറ്റുകൾ എല്ലാവർക്കും കൊടുത്തു ..
ഇത് എല്ലാവർക്കുമുള്ള ഡ്രസ്സാണ് ഇത് അണിഞ്ഞു നാളെ എല്ലാവരും ഏഴ് മണിക്ക് മുന്നേ തറവാട്ടിലെത്തണം..
ഇനിയിപ്പോൾ കൂട്ടി കൊണ്ട് പോകാൻ വിവേക് വരണ്ട കാര്യമില്ലല്ലോ രാജേഷ് ഉണ്ടല്ലോ ഇവിടെ കാറുമുണ്ട്
അപ്പോൾ രാവിലെ 7 മണിക്ക് മുമ്പ് അവിടെ എത്തണം ആഹാരമെല്ലാം അവിടെ എത്തിയിട്ട് ഇവിടെയൊന്നും ഉണ്ടാക്കാൻ നിക്കണ്ട മഹാദേവൻ പറഞ്ഞു
എവിടെ പോകാനാ ഏട്ടാ…. അതൊക്കെ അവിടെ വരുമ്പോൾ അറിഞ്ഞാൽ മതി ഇപ്പോൾ ഞാൻ പറയുന്നത് കേട്ടാൽ മതി പിന്നെ ആരും ഒന്നും ചോദിക്കാൻ നിന്നില്ല
രാജി പെട്ടെന്ന് പായ്ക്കറ്റുകൾ വാങ്ങി പൊട്ടിച്ചു നോക്കി ഇത് മൂന്നു പേർക്കും സെറ്റുമുണ്ട് ആണല്ലോ ഇതൊക്കെ ഇനി എപ്പോൾ തയ്ച്ചു കിട്ടാനാ
അതെല്ലാം ഞാൻ തൈപ്പിച്ചു വെച്ചിട്ടുണ്ട് നിങ്ങൾക്കു രണ്ടുപേർക്കും ഒരു അളവ് തന്നെയല്ലേ
എന്നാലും എന്താ അമ്മായി സർപ്രൈസ് ഒന്നു പറഞ്ഞുകൂടെ…. സർപ്രൈസ് എങ്ങനെയാടി പറയുന്നത് ഇനി കുറച്ചു മണിക്കൂറുകളുടെ കാത്തിരിപ്പല്ലേയുള്ളൂ അവിടെ വരുമ്പോൾ നമുക്ക് അറിയാം
എന്നാൽ നമുക്ക് ഊണ് കഴിക്കാം മാലതി എല്ലാവരെയും വിളിച്ചു രാജിയും, മാലതിയും ചേർന്നു എല്ലാവർക്കും വിളമ്പിക്കൊടുത്തു
വിവേകിനെ തനിച്ചു കിട്ടിയ നിമിഷം രാഖി എന്താ സർപ്രൈസെന്ന് അറിയാൻ ശ്രമിച്ചു… പക്ഷേ അവൻ പിടികൊടുത്തില്ല
സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെച്ച് അവർ യാത്ര പിരിഞ്ഞു
8 അവിടം നന്നായി അലങ്കരിച്ചിരുന്നു
മഹാദേവൻ പുതിയതായി വെച്ച ആ വലിയ വീട് നന്നായി അലങ്കരിച്ചിരിക്കുന്നു
അത് അമ്മാവൻ വെച്ച് പുതിയ വീടല്ലേ… രാജേഷ് രാജീയോട് ചോദിച്ചു
അതേല്ലോ… ചിലപ്പോൾ അവിടേക്ക് മാറി താമസിക്കുകയായിരിക്കും അതായിരിക്കും സർപ്രൈസ്
അതെന്തിന് നമ്മളോട് ഒളിച്ചു വയ്ക്കുന്നത് എന്തെങ്കിലും ആട്ടെ
വാ… നമുക്ക് അകത്തേക്ക് പോകാം എല്ലാവരും അകത്തേക്ക് ചെന്നു
ആഹാ എല്ലാവരും വന്നലോ എന്നാൽ ഇനി അധികം സമയം കളയണ്ട മുഹൂർത്തത്തിനു നേരമായി..
മീനാക്ഷി എല്ലാം എടുത്തോളൂ. മഹാദേവൻ മുറിയിലേക്ക് കയറി തിരിച്ചുവന്നു
മാലതി ഇങ്ങു വാ… .അയാൾ അവളെ അടുത്തേക്ക് വിളിച്ചു
എന്താ ഏട്ടാ അവൾ അയാളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..
നീ കൈനീട്ടിയെ… അവൾ കൈനീട്ടി
ഒരു താക്കോല്ക്കൂട്ടം മഹാദേവൻ അവളുടെ കൈയിൽ വെച്ചുകൊടുത്തു
ഇത് നിൻറെ പേരിൽ പണിഞ്ഞ പുതിയ വീടിന്റെ താക്കോൽ..
ഏട്ടാ അത്…
നീ ഒന്നും പറയണ്ട ഞാനെപ്പോഴും പറയാറില്ലേ..എൻറെ അടുത്ത് തന്നെ വേണമെന്ന്..
നമ്മുടെ അച്ഛന് ഞാൻ കൊടുത്ത വാക്കാണിത്.
സംസാരിച്ച് നിന്നു സമയം കളയണ്ട മുഹൂർത്തത്തിനു സമയമായി..
എട്ടു മണിക്ക് മുമ്പ് പാലുകാച്ചൽ ചടങ്ങ് നടത്തണം എല്ലാവരും അങ്ങോട്ടേക്ക് പോകാം വരൂ മഹാദേവൻ മുന്നേ നടന്നു
മീനാക്ഷി മാലതിയുടെ കൈക്ക് പിടിച്ച് മഹാദേവനെ പിന്നാലെ നടന്നു.. കൂടെ ബാക്കിയുള്ളവരും.
മാലതിക്കു എല്ലാം ഒരു സ്വപ്നം പോലെ തോന്നി
എല്ലാം നേരത്തെ തയ്യാറാക്കി വെച്ചിരുന്നു
മീനാക്ഷി തെളിച്ചു കൊടുത്ത് നിലവിളക്കുമായി മാലതി വലിയ വീടിന്റെ പടികയറി
തന്റെ ജീവിതത്തിലെ അടുത്ത കാൽവെപ്പ് ഇവിടെ തുടങ്ങുകയാണ് എന്ന് അവൾ മനസ്സിൽ ഓർത്തു.
തുടരും
ബിജി അനിൽ