സത്യം ആണോ ഏട്ടാ…അവന്റ അരികിലേക്ക് ഓടി വന്നു അവൾ..
“ഹ്മ്മ്… എന്നോട് അവൻ അങ്ങനെ ആണ് പറഞ്ഞത് “
“പിന്നെ എന്തിനാണ് കാർത്തി പോയി പെണ്ണ് കണ്ടത് ഒക്കെ “
“അതൊക്കെ മാരാരച്ചൻ പറഞ്ഞിട്ട് ആണെന്ന് അവൻ പറഞത് “
“ങ്ങേ……സത്യം ആണോ ഏട്ടാ “
കേട്ടത് വിശ്വസിക്കാൻ പറ്റാതെ ഇരിക്കുക ആണ് പ്രഭയും ദേവൂട്ടിയും.
“അതേ ദേവൂ … എന്നോട് കാർത്തി ആണ് ഈ വിവരം പറഞ്ഞത്… സത്യം ആണോ അല്ലയോ എന്നൊന്നും എനിക്ക് അറിഞ്ഞൂടാ “
“എന്നാലും രാമേട്ടൻ അങ്ങനെ പറയുമോ കാർത്തിയോട്. എനിക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമുള്ള കാര്യമാണത്” .. പ്രഭ ആലോചനയോടെ പറഞ്ഞു കൊണ്ട് നിൽക്കുക ആണ്.. അതേ അവസ്ഥ യിൽ ആയിരുന്നു ദേവൂവും..
” ഇതെന്താണ് പെട്ടെന്ന് മാരാരച്ചന് അങ്ങനെ തോന്നാൻ കാരണം… “
വിനീത് അമ്മയെയും ദേവൂട്ടിയെയും മാറിമാറി നോക്കി
” എനിക്കറിയില്ല ചേട്ടാ..എന്തുകൊണ്ടാണ് മാരാരച്ഛന് ഇപ്പോൾ ഇങ്ങനെ തോന്നിയതെന്ന്… “
” എന്തെങ്കിലും ഒരു കാരണമില്ലാതെ ഇങ്ങനെയൊന്നും ഒരു ആലോചനയുമായി അവർ മുന്നോട്ടുപോകില്ല “
“സത്യം ആയിട്ടും എനിക്ക് ഒരു ഊഹവും കിട്ടുന്നില്ല ഏട്ടാ.. എന്റെ ഭാഗത്തു നിന്നും ഇതേ വരേയ്ക്കും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല..”
“നേരാണോ “
“ഏട്ടന് എന്തേ എന്നേ വിശ്വാസം ഇല്ലാത്ത പോലെ…”
“ഹേയ്… ഞാൻ വെറുതെ “
“എന്റെ മനസ്സിൽ കാർത്തിയേട്ടനും ആ കുടുംബവും മാത്രെ ഒള്ളൂ…. ഇന്ന് ഈ നിമിഷം വരെ ഞാൻ അങ്ങനെ തന്നെ ആണ്…”
അത് പറയുമ്പോൾ ദേവൂന് ശരിക്കും സങ്കടം ആയിരുന്നു..
“മോള് വിഷമിക്കേണ്ട… ഏട്ടന്റ എന്റെ ഉള്ളിലെ വിഷമം കൊണ്ട് അങ്ങട് ചോദിച്ചു എന്നേ ഒള്ളൂ “
“മോനേ… നീയ് അവിടെ ചെന്നപ്പോൾ സീതേടത്തിയെ കണ്ടോ..”
“ഇല്ല അമ്മേ….. മീനുട്ടി ആണ് കാർത്തിയെ വിളിച്ചുകൊണ്ടുവന്നത് “
“ഞാൻ അത്രടം വരെ ഒന്ന് പോയാലോ എന്ന് ആലോചിക്കുക ആയിരുന്നു “
“വേണ്ട… നീ ഇപ്പൊ തൽക്കാലം എവിടേക്കും പോകണ്ട… കാർത്തി ഒരു തീരുമാനം എടുത്തിട്ടുണ്ടല്ലോ അത് എങ്ങനെയാകും എന്ന് നോക്കാം…. ദേവൻ അവിടേക്ക് വന്നു കൊണ്ട് ഭാര്യക്ക് മറുപടി കൊടുത്തു..
” അച്ഛൻ പറഞ്ഞതുപോലെ മതിയമ്മേ… അമ്മ ഇപ്പോൾ അവിടേക്ക് പോകേണ്ട കാര്യമില്ല “
വിനീതും അച്ഛനെ പിന്താങ്ങി.
” ദേവൂട്ടിയുടെ വിഷമം കണ്ടിട്ടാണ് മോനേ അമ്മ അങ്ങനെ പറഞ്ഞത്… “
” അതുകൊണ്ടല്ലേ അമ്മേ ഞാൻ നേരിട്ട് കാർത്തിയേ പോയി കണ്ടത്.. അവൻ എന്നോട് കാര്യങ്ങൾ പറയുകയും ചെയ്തല്ലോ “
“മ്മ് “
“പ്രേഭേ…. ഒന്നിങ്ങട് വരൂ “
ഭർത്താവ് വിളിച്ചപ്പോൾ അവർ അയാളുടെ അടുത്തേക്ക് പോയി.
.”എന്താ ദേവേട്ടാ…”
“എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്……”
പ്രഭ അയാളെ സൂക്ഷിച്ചു നോക്കി.
“എന്താ ഏട്ടാ…”
“നീയ്.. ആ വാതിൽ ഒന്ന് ചാരിയ്ക്കെ “..
അയാൾ പറഞ്ഞതും അവർ വാതിൽ അടച്ചിട്ടു വന്നു…
“എന്താ… എന്തെങ്കിലും പ്രശ്നം ഉണ്ടോ “…..
“ഹ്മ്മ്…. ഞാൻ പറയുന്ന കാര്യം തത്കാലം വേറെ ആരും അറിയണ്ട….”
ശബ്ദം താഴ്ത്തി ദേവൻ പറഞ്ഞു തുടങ്ങി..
ദേവു അപ്പോൾ അകത്തെ മുറിയിലേക്ക് കയറിപ്പോയിരുന്നു…
അപ്പോഴും അവളുടെ ഫോൺ ഇരുമ്പുന്നുണ്ട്..
നോക്കിയപ്പോൾ കാർത്തിയാണ്..
വാതിൽ അടച്ചു കുറ്റിയിട്ട് അവൾ വന്ന ഫോൺ എടുത്തു …
” ഹലോ ദേവൂട്ടി”
അവന്റെ പരിഭവം നിറഞ്ഞ ശബ്ദം അവൾ കേട്ടു..
” നീ എന്താണ് ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നത്…. എന്നോട് ദേഷ്യമാണോ “
അവൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല..
“ദേവു.. പ്ലീസ്… നീ എന്തെങ്കിലും ഒന്ന് സംസാരിക്കൂ “
അവൻ അവളോട് യാചിച്ചു.
” കാർത്തിയേട്ടൻ എന്തിനാണ് എന്നോട് പെണ്ണ് കാണാൻ പോയ വിവരം മറച്ചുവെച്ചത്”
അവളുടെ ചിലമ്പിച്ച നാദം അവൻ കേട്ടു.
” ദേവൂട്ടി നിനക്ക് വിഷമം വരുമല്ലോ എന്നോർത്താണ്… “
” അങ്ങനെ ഓർത്തിട്ടും എന്തുകൊണ്ടാണ് ഏട്ടൻ പെണ്ണുകാണാൻ പോയത്”
” ഞാൻ പറഞ്ഞില്ലേ ഒക്കെ അച്ഛന്റെ തീരുമാനമായിരുന്നു “
” അച്ഛൻ പറഞ്ഞാൽ കാർത്തിയേട്ടൻ എന്നെ ഉപേക്ഷിക്കുമോ “?
“ദേവൂട്ടി.. നീ എന്താണ് ഇങ്ങനെയൊക്കെ ചോദിക്കുന്നത് “
” ഞാൻ കാര്യമായിട്ട് തന്നെയാണ് ചോദിച്ചത്.. മാരാരച്ചൻ പറഞ്ഞാൽ ഏട്ടൻ എന്നെ ഉപേക്ഷിച്ച് കഴിഞ്ഞദിവസം പോയി കണ്ട പെൺകുട്ടിയെ താലി ചാർത്തുമോ “
“ഒരിക്കലും ഇല്ല.. എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് എന്റെ ദേവുവായിരിക്കും.. ഉറപ്പ് “
” ഈ വാക്കുകൾ ഞാൻ വിശ്വസിച്ചോട്ടെ”
“ഹ്മ്മ്….”
“ഉറപ്പ് “
“അതേ ദേവു… ആരൊക്കെ എതിർത്താലും ശരി ഞാൻ നിന്നെ മാത്രമേ വിവാഹം കഴിക്കൂ “
അവനത് പറയുമ്പോൾ അവളുടെ തേങ്ങൽ അവൻ ഫോണിലൂടെ കേട്ടു…
“ദേവു… നീ… നീ കരയല്ലേ മോളെ…..”
ദേവൂട്ടി… മോളെ… വാതിൽ തുറക്ക്…. പുറത്തു നിന്നും അമ്മയുടെ വിളിയോച്ച ദേവൂന്റെ ഒപ്പം അവനും കേട്ടു.
“കാർത്തിയേട്ടാ… ഞാൻ പിന്നെ വിളിക്കാം “…
അവൾ ഫോൺ വെച്ചിട്ട് പോയി വാതിൽ തുറന്നു.
“നീ വാതിൽ അടച്ചിരുന്നു കരയുവാണോ മോളെ “
അവളുടെ വീർത്ത കൺ പോളകൾ കാണെ അമ്മക്ക് വിഷമം ആയി..
“കാർത്തിയേട്ടൻ എന്നേ വിളിക്കുവായിരുന്നു അമ്മേ…..”
കണ്ണുനീർ അമർത്തി തുടച്ചുകൊണ്ട് ഒരു ചെറു പുഞ്ചിരി യോടെ അവൾ പറഞ്ഞു.
“മ്മ്…. നീ പോയി കുളിയ്ക്ക്.. എന്നിട്ട് നാമം ചൊല്ലാൻ ഉമ്മറത്തേക്ക് വാ കുട്ടി…”
“ഇപ്പൊ വരാം അമ്മേ…. നേരം പോയി അല്ലേ… ഇല്ലെങ്കിൽ അമ്പലത്തിൽ ഒന്ന് പോകാരുന്നു “
അവൾ ഭിത്തിയിലെ ക്ലോക്കിലേക്ക് നോക്കി കൊണ്ട് അമ്മയോട് പറഞ്ഞു.
“ആഹ്.. ഇന്നിനി അതൊന്നും നടക്കില്ല… നേരം ഇത്രയും ആയില്ലേ “
പ്രഭ വിളക്ക് കൊളുത്താനായി പോയി..
കാർത്തി വിളിച്ചു സംസാരിച്ചത് കൊണ്ട് ദേവൂട്ടിക്ക് അല്പം ആശ്വാസം ആയിരുന്നു അപ്പോൾ…
എല്ലാം ശരിയാകും എന്നൊരു തോന്നൽ ആണ് അപ്പോളും അവളുടെ മനസ്സിൽ….
തണുത്ത വെള്ളത്തിൽ നന്നായി ഒന്ന് കുളിച്ചു ഇറങ്ങിയ ശേഷം കത്തിച്ചു വെച്ച നിലവിളക്കിന്റെ അടുത്ത് ഇരുന്നു രാമനാമം ചൊല്ലിയപ്പോൾ പറഞ്ഞറിയിക്കവനാവാത്ത ഒരു കുളിര് വന്നു പൊതിയുന്നതായി അവൾക്ക് തോന്നി…
എന്നാൽ പ്രഭയുടെ ഉള്ളിൽ അപ്പോളും അല്പം മുൻപ് ഭർത്താവ് തന്നോട് പറഞ്ഞ ഓരോ വാചകങ്ങളും അലയടിക്കുക ആയിരുന്നു..
എല്ലാം അറിഞ്ഞു കഴിഞ്ഞു തങ്ങളുടെ മകൾ തങ്ങളെ വെറുക്കും… ശപിക്കും…..
ഉറപ്പായിരുന്നു അവർക്ക്…
എന്ത് ചെയ്യണം… എന്താണ് ഒരു പോംവഴി…. ആ അമ്മമനസ് തേങ്ങുക ആണ…
തുടരും…
ഹായ് guys….. കാര്യങ്ങൾ ഒക്കെ പറഞ്ഞു തുടങ്ങാം കേട്ടോ… 🥰🥰