കടലെത്തും വരെ ~ ഭാഗം 11, എഴുത്ത് : അമ്മു സന്തോഷ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“പണി എന്തായിരുന്നു എന്ന് അച്ഛന് അറിയണ്ടേ ?”.നന്ദൻ വേണം എന്ന് ശിരസ്സനക്കി

“അവരൊക്കെ അയാളുടെ ട്യൂഷൻ ക്ലാസ്സിൽ ആണ് പോകുന്നത് .ആർദ്രയുടെ ഫോട്ടോ ഇയാൾ മൊബൈലിൽ എടുക്കുന്നത് ഒരു ദിവസം കൂടെയുള്ള നിമിഷ കണ്ടു ..അതും എങ്ങനെ ?മൊബൈൽ  വേറെ ആങ്കിളിൽ വെച്ചിട്ട് ഡിസ്കിന്റെ അടിയിലൂടെ ഉളളത്.  ആർക്കും സംശയം തോന്നുകയുമില്ല .ഒരു ദിവസം ഒരു കുടിയത് കണ്ടു വീട്ടിൽ ചെന്നു പറഞ്ഞു. വീട്ടിൽ നിന്ന് ആൾക്കാർ ഒക്കെ വന്നു പ്രശ്നം ആയി.മൊബൈൽ നോക്കിയപ്പോ ഒരു പാട് പേരുടെ ഫോട്ടോ ഒക്കെ ഉണ്ട് ..പോലീസ് കേസ് ആകാതിരിക്കാൻ ഇയാൾ ഒത്തിരി പാടുപെട്ടു കേട്ടോ മാപ്പു ഒക്കെ പറഞ്ഞു. പക്ഷെ കേസ് ആയി.എന്തായാലും സ്കൂളുകാര് പിരിച്ചു വിട്ടു ..ഞാൻ അപ്പോ കൂട്ടുകാരോട് ചോദിച്ചു ഞാൻ ഞാൻ പറഞ്ഞത് ശരിയായില്ലേ എന്ന്.അവർ സമ്മതിച്ചു.അവർക്കിപ്പോ എന്നെ വലിയ കാര്യാ “

നന്ദൻ അവളെ ഇമ വെട്ടാതെ നോക്കി നിൽക്കുകയായിരുന്നു

” ഇത് വരെ അച്ഛനോട് മോൾ പറഞ്ഞില്ലല്ലോ ??”

“ഇത് പറയാൻ മാത്രം ഒന്നുമില്ലല്ലോ അച്ഛാ എന്നെ ബാധിക്കുന്നതല്ലല്ലോ. അച്ഛനല്ലേ പറഞ്ഞു തന്നിട്ടുള്ളത് നമ്മളെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യമാണെങ്കിൽ മാത്രമേ അതിനു അത്രയ്ക്ക് പ്രാധാന്യം കൊടുക്കാവുള്ളു എന്ന്..”

നന്ദൻ പുഞ്ചിരിച്ചു

“ഇതിപ്പോ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത് കൊണ്ട് പറഞ്ഞതാണ് ..ആ അങ്കിൾ അത്ര ക്ലിയർ അല്ല ..കണ്ണ് കണ്ടാൽ അറിയാം .എന്നോട് മോശമാണെന്നല്ല ..പൊതുവെ അത്ര ക്ലിയർ അല്ല.അതാണ് വാങ്ങാഞ്ഞതു .കുഴപ്പമുണ്ടോ ?”

“ഹേ നിനക്ക് എന്ത് തോന്നുന്നോ അത് ചെയ്യുക കൺഫ്യൂഷൻ ഉണ്ടാകുന്നെങ്കിൽ അച്ഛനോട് ചോദിക്കാം ..”

“sure ..done ” അവൾ നന്ദനെ കെട്ടിപിടിച്ചുമ്മ വെച്ചു

പിന്നെ അവന്റ കയ്യിൽ നിന്ന് ചാമ്പങ്ങ വാങ്ങി  തിന്നു തുടങ്ങി

നന്ദന് പെട്ടെന്ന് ഒരു സന്തോഷം തോന്നി .ഒരു മനസസമാധാനം

മോള് വളരുമ്പോൾ ഓരോന്ന് പറഞ്ഞു കൊടുക്കാറുണ്ട് ..അത് അവൾ ഒരു പെണ്കുട്ടിയായതു കൊണ്ടല്ല .ആൺകുട്ടി ആണെങ്കിലും ഇതൊക്കെ തന്നെ പറഞ്ഞു കൊടുത്തേനെ .പറഞ്ഞു കൊടുക്കുന്നത് കുട്ടികൾ ഹൃദയത്തിലേക്ക് എടുക്കുകയും ജീവത ത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ സന്തോഷം തോന്നും എല്ലാ മാതാപിതാക്കൾക്കും . അവൻ ദീർഘമായി ശ്വസിച്ചു

“അച്ഛൻ വീട്ടിലോട്ട് പോവാ മോള് വരുന്നോ കുറച്ചു ജോലിയുണ്ട് “

“ഞാനും വരാം…എന്താ ജോലി ?എനിക്കും കൂടി കൂടാൻ പറ്റുന്നതാണോ ?”

“വേണമെങ്കിൽ കൂടം ..ഇല്ലെങ്കിൽ കസിൻസിൻറെ ഒപ്പം കളിക്കാം “

“കളിച്ചു മടുത്തു ..ഇനി വേണേൽ അച്ഛനെ സഹായിക്കാം ..”

നന്ദൻ അവളെ ചേർത്തു പിടിച്ചു

“എന്ന പോര് അച്ഛന്റെ പൊന്നു “

അവരങ്ങനെ നടന്നു പോകുന്നത് ഒരു മരത്തിന്റെ മറവിൽ നിന്ന് വിനു നോക്കുന്നുണ്ടായിരുന്നു

അവന്റെ കണ്ണുകളിൽ പകയുടെ കനൽ ജ്വലിച്ചു

കൊച്ചു പെണ്ണാണെങ്കിലും വേഗം മനസിലാക്കി കളഞ്ഞു തന്നെ

അവളുടേത് നന്ദന്റെ ബുദ്ധിയാണ് എന്നയാൾക്ക് വേഗം മനസിലായി

പക്ഷെ അച്ഛനും മോൾക്കുമുള്ളതു താൻ കരുതി വെച്ചിട്ടുണ്ടല്ലോ

അവൻ ക്രൂരമായി ഒന്ന് ചിരിച്ചു

എന്നിൽ നിന്ന് രക്ഷപ്പെടുന്നത് എനിക്കൊന്നും കാണണം അയാൾ സ്വയം പിറുപിറുത്തു.

*****************

വൈകിപ്പോയത് കൊണ്ട് വെപ്രാളത്തിൽ നടക്കുകയായിരുന്നു ജിഷ .

“നിന്റെയാവശ്യമിന്നില്ല കുട്ടി നിറയെ ആൾക്കാരുണ്ടാകും. പിന്നെ എല്ലാം കാറ്ററിംഗ് സർവീസ് നു കൊടുത്തിട്ടുണ്ട് .നീ വൈകുന്നേരം താലപ്പൊലിക്ക് എത്തിയ മതി .എത്തിയാൽ പോരാ താലപ്പൊലി എടുക്കണം .സെറ്റുമുണ്ടും ഒക്കെ ഉടുത്തു വേണം വരാൻ “എന്ന് പറഞ്ഞു പുതിയ സെറ്റുമുണ്ട് വാങ്ങി തന്നു ജാനകി ചേച്ചി .

പെട്ടെന്നാണ് അയല്പക്കത്തെ പയ്യൻ മുന്നിൽ പ്രത്യക്ഷപ്പെട്ടത്

“നല്ല ഭംഗിയുണ്ടല്ലോ ഇതാരാ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങി വന്നതോ ?”

അവൾക്ക് നല്ല മറുപടി കൊടുക്കാൻ അറിയാഞ്ഞിട്ടല്ല .ഈ അയല്പക്കത്തെ ചെക്കൻ ഇടയ്ക്കിടെ ഇങ്ങനെ പിന്നാലെ വരാറുണ്ട്.കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു അവൾ ഓടിക്കാറുമുണ്ട് .ഇന്നവൾക്ക് നേരമുണ്ടായിരുന്നില്ല

“എടോ ജിഷാ താൻ എന്തെങ്കിലും ഒന്ന് പറഞ്ഞിട്ട് പോടോ “

“ദേ എനിക്ക് ഇതിനിനൊന്നും ഒരു താല്പര്യവുമില്ലന്നു പലവട്ടം പറഞ്ഞിട്ടുണ്ട് ഇന്നാണെങ്കിൽ നേരവുമില്ല വഴിയിൽ നിന്ന് മാറ്”

“അതിനു ഞാൻ തന്നോട് മോശമായി ഒന്നും പറഞ്ഞില്ലല്ലോ ..തന്നെ ഇന്ന് കാണാൻ വെറൈറ്റി ആയിട്ടുണ്ട് .നല്ല ഭംഗി ഉണ്ട് അത്രയല്ലേ പറഞ്ഞുള്ളു .”

“ഓക്കേ ശരി  വഴി മാറ് ഞാൻ പോകട്ടെ “

“വഴി മാറാം.ഒരു കാര്യം കൂടി പറഞ്ഞോട്ടെ ..എന്റെ പേര് അർജുൻ.നാട് പാലക്കാട് ..ഇവിടെ psc  കോച്ചിങ്ങിനു വന്നതാ ..തന്നോട് എനിക്കൊരിഷ്ടമുണ്ട്.  ഇപ്പൊ അത് ഒരിഷ്ടം മാത്രാ പക്ഷെ  ജോലി ഒക്കെ കിട്ടിക്കഴിഞ്ഞു വീട്ടുകാരുമായിട്ട് ഞാൻ വന്നാൽ താൻ നോ പറയുമോ?”

അവൾക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.നേരം സന്ധ്യ ആയി തുടങ്ങുന്നു. എല്ലാവരും തന്നെ പ്രതീക്ഷിക്കും

“നോ പറയും എനിക്ക് തന്നെ ഇഷ്ടമല്ല “

അവൾ അവന്റെ സൈക്കിൾ ബലമായി ഒരു വശത്തേക്ക് മാറ്റി നടന്നു തുടങ്ങി

“അയ്യോ അങ്ങനെ പറഞ്ഞിട്ട് എന്നെ ടെൻഷനാക്കിയിട്ടു പോകല്ലേ “പറഞ്ഞതും അവൻ അവൾക്ക് കയ്യിൽ മുറുകെ പിടിച്ചു

അവളവന്റെ മുഖത്ത് കൈ വീശിയൊന്നു കൊടുത്തു

“മര്യാദ വേണം മര്യാദ ..ഒരു പെൺകുട്ടിയോട് സംസാരിക്കുന്നതിനു മിനിമം കോമ്മൺ സെൻസ് വേണം “

അവൾ നടന്നു നീങ്ങി

അർജുൻ സ്തംഭിച്ചു പോയി. അവനാദ്യമായി ഒരു പെൺകുട്ടിയുടെ കൈയിൽ നിന്ന് അടി വാങ്ങുകയായിരുന്നു. അവൾ അടിക്കാൻ മാത്രം താൻ എന്ത് തെറ്റാണ് ചെയ്തത് എന്നവന് മനസിലായതുമില്ല

അവളെ കാണുമ്പോൾ ഓരോ കുസൃതി കാണിക്കുകയും പറയുകയും ഒക്കെ ചെയ്യാറുണ്ട് അതൊക്കെ കണ്ട അന്ന് മുതൽ ഒരിഷ്ടം ഉള്ളിൽ തോന്നിപ്പോയത് കൊണ്ടാണ് .

അവളെ കുറിച്ച് വിശദമായി അന്വേഷിച്ചപ്പോ അവളുട കഥ അറിഞ്ഞപ്പോൾ സഹതാപം തോന്നി.ഇഷ്ടം കൂടുകയും ചെയ്തു എന്നെങ്കിലും ഒരു വിവാഹം ഉടനെങ്കിൽ അവളെ മതി എന്ന് തീരുമാനിക്കുകയും ചെയ്തു.കൂട്ടുകാരൊക്കെ കളിയാക്കാറുണ്ട് .നിനക്കി  പെണ്ണ് യോജിച്ചതല്ല എന്ന് അവർ  പറയാറുണ്ട് .കേട്ടിട്ടില്ല ..

ഇന്ന് മനസിലാക്കുന്നു അവൾ തനിക്ക് യോജിച്ചവളല്ല.

പക്ഷെ മുഖത്ത് അടിച്ചിട്ട് അങ്ങനെ മിടുക്കിയായി പോകാനും താൻ അവളെ അനുവദിക്കില്ല. ഇങ്ങോട്ടു കിട്ടിയതിന്റെ ഇരട്ടി തിരിച്ചു കൊടുത്താണ് പഴക്കം. കൊടുക്കുകയും ചെയ്യും.

നീ നോക്കിക്കോ…നിനക്കുള്ളത് അർജുൻ സൂക്ഷിച്ചു വെക്കുന്നുണ്ട്

പലിശയടക്കം എന്നെങ്കിലും തിരിച്ചു തരും. അവൻ മനസ്സിൽ കുറിച്ചിട്ടു.

ജിഷയുടെ മനസ്സ് വാടി പോയിരുന്നു.ആദ്യമായിട്ടാണ് ഒരാളെ കൈ നീട്ടി അടിക്കുന്നത്. വേറെ ഒരു അവസരത്തിലാണെങ്കിൽ  അത് ചെയ്യുമായിരുന്നില്ല.

ഇത്  ടെൻഷൻ പിടിച്ചുള്ള ഓട്ടത്തിലായിരുന്നു. തന്റെ കയ്യിൽ കയറി പിടിച്ചപ്പോൾ അടിച്ചു പോയതാണ്

താൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഒരു പെൺകുട്ടിയോട് ഇഷ്ടം പറയുന്നതിന് ഒരു രീതിയുണ്ട്.

അവൾക്ക് നൂറു കൂട്ടം ടെൻഷൻ ഉള്ളവളാണെങ്കിൽ പ്രണയം അവൾക്ക് തലയിൽ കയറണമെന്നില്ല.

ഇഷ്ടമല്ല എന്ന് പറഞ്ഞാൽ തിരിച്ചു പോകുന്നതാണ് മര്യാദ. അല്ലാതെ കയ്യിൽ കയറി പിടിക്കുകയല്ല.അവൾ തന്നെതാൻ പിറുപിറുത്തു കൊണ്ട് നടന്നു

ദൂരെ നിന്നേ കണ്ടു തറവാടിന്റെ ഗേറ്റ് തൊട്ട് അലങ്കാരങ്ങൾ ഉണ്ട്. പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു 

മുറ്റം നീളെയുണ്ട് അലങ്കാരങ്ങൾ

അവൾ വേഗം നടന്നു പിന്നിലെ വാതിലിലൂടെ അകത്തു കടന്നു

“ജിഷ ചേച്ചി “

പട്ടുപാവാടയും ദാവണിയും ഉടുത്തു മുടിപ്പിന്നൽ നിറയെ പൂ വെച്ചു ഒരു സുന്ദരിക്കുട്ടി.

“എന്നെ മനസ്സിലായോ ?” ജിഷ ഇല്ല എന്ന് തലയാട്ടി

“ശ്രീക്കുട്ടി ആണ് ചേച്ചി “

പൊട്ടി വീണ പോലെ സൗരവ് മുന്നിൽ

ജിഷ അത്ഭുതത്തോടെ ആ സൗന്ദര്യധാമത്തെ നോക്കി നിന്ന് പോയി. അപ്സരസ്സ് തന്നെ.

“ചേച്ചിയേ പരിചയപ്പെടാൻ ഞാൻ വന്നിരുന്നു.അപ്പോഴാണ് സൗരവ് ചേട്ടൻ പറഞ്ഞത്  ഇന്ന് വൈകുന്നേരമേ വരൂന്ന് .ചേച്ചിക്ക് ഇതാ മുല്ലപ്പൂ “

അവൾ കൈക്കുമ്പിളിലിലെ മുല്ല പ്പൂ നീട്ടി

ജിഷയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു

സൗരവ് പറഞ്ഞു ശ്രീകുട്ടിയെ  അറിയാം

എന്നാലും കണ്ടപ്പോൾ കേട്ടതിലും ഗംഭീരം

“ഞാൻ വെച്ചു തരാം തിരിഞ്ഞു നില്ക്കു ” അവൾ ജിഷയെ പിടിച്ചു തിരിച്ചു നിർത്തി മുടിപ്പിന്നലിൽ പൂവ് വെച്ചു കൊടുത്തു “

“ഇപ്പൊ ഉഷാറായി അല്ലെ ചേട്ടാ ” അവൾ സൗരവിനെ നോക്കി ചോദിച്ചു

“കുരങ്ങിന് പൂമാല കിട്ടിയ പോലെയുണ്ട് “അവൻ കളിയാക്കി

“പോടാ ചെക്കാ “ജിഷ ഒരടി കൊടുത്തു അവന്

“നല്ല ഭംഗിയുണ്ട് ട്ടോ വാ ഇപ്പൊ തുടങ്ങും താലപ്പൊലി “

അവൾ ജിഷയുടെ കൈ പിടിച്ചു നടന്നു തുടങ്ങി

ജിഷ നേർത്ത വിളർച്ചയോടെ ആ കൈയിലേക്ക് നോക്കി

താൻ  ഇവിടുത്തെ ജോലിക്കാരിയാണ്

അതീക്കുട്ടിക്ക് അറിയുകയും ചെയ്യാം. ഈ കുട്ടി ആരാണ് ?

ഒരു പക്ഷെ ഈ തറവാട്ടിലെ രാജകുമാരി എന്ന് അക്ഷരാർത്ഥത്തിൽ വിളിക്കാവുന്ന ഒരു പെൺകുട്ടി.

അവൾ കണ്ണ് നിറഞ്ഞൊഴുകിയത് തുടച്ചു കളഞ്ഞു.

താലം കൈയിൽ ഏന്തുമ്പോൾ ജിഷ ആ മുഖത്തേക്ക് നോക്കി

ശ്രീക്കുട്ടി പുഞ്ചിരിയോടെ ഒരു കൈ കൊണ്ട് ദീപം കെടാതിരിക്കാൻ മറച്ചു വെച്ചു സൗരവിനോടെന്തോ പറഞ്ഞു ചിരിക്കുന്നുണ്ട് .

ജിഷ വെറുതെ അവരെ രണ്ടു പേരെയും മാറി മാറി നോക്കി

സൗരവ് മുണ്ടും കടും പച്ച ഷർട്ടുമാണ് അണിഞ്ഞിരിക്കുന്ന .പതിനേഴ് വയസുള്ള ആൺകുട്ടിയാണ് എന്നല്ല  തോന്നുക കുറച്ചു കൂടി മുതിർന്ന പോലെ ശ്രീകുട്ടിക്കും ആ വേഷത്തിൽ കുറച്ചു കൂടി പ്രായം തോന്നിച്ചു

“വേഗം വാ “പാർവതി അവിടേക്ക് വന്നു

തുടരും…