ഉത്തരീയം ~ ഭാഗം 01 ~ എഴുത്ത്: ലോല

“നിനക്ക് ഇതൊക്കെ ഒന്നു ശ്രദ്ധിച് ചെയ്തു കൂടെ വേറെ എന്താ ഇവിടെ പണി…

ഇതിൻ്റെ ഒക്കെ വില കുപ്പയിൽ ജനിച്ചു വളർന്ന നിനക്ക് എങ്ങനെ അറിയാനാ,

അതൊക്കെ അറിയണമെങ്കിൽ ഒരു നല്ല കുടുബത്തിൽ ജനിക്കണം..

പൊട്ടന് ലോട്ടറി അടിച്ചു എന്ന് പറയില്ലേ അതാണ് ഈ വീട്ടിലെ നിൻ്റെ മരുമകൾ സ്ഥാനം” പുച്ഛം വാരി വിതറി രാജീവ് പറഞ്ഞുനിർത്തി….

സത്യം പറഞ്ഞാൽ ചിരി അടക്കാൻ സാധിച്ചില്ല എനിക്ക്..ഇസ്തിരിയിട്ടപ്പോൾ ഷർട്ട് വടി പോലെ നിന്നില്ലാത്രേ..

കളക്ടർ ജോലിക്ക് അല്ലേ പോകുന്നത് ഷർട്ട് വടി പോലെ നിക്കാൻ കൂട്ടുകാരുടെ കൂടെ വായിനോക്കി നടക്കലാണ് പണി..എന്നിട്ടാണ് ഇത്ര അഹങ്കാരം അങ്ങേർക്…

എങ്കിൽ സ്വന്തമായി ഇസ്തിരിയിട്ടാൽ പോരെ എന്നെ ബുദ്ധിമുട്ടിക്കണോ.. രാവിലെ എന്തായാലും വയറ് നിറച്ച് കിട്ടി..

എന്നെ ഇയാൾ തവിട് കൊടുത്ത് വാങ്ങിതാണോ എന്തിനാ വെറുതെ എന്നും രാവിലെ എൻ്റെ മേക്കിട്ട് കയറണേ….

ഞാൻ ഉത്തര രാജീവ്… ഇപ്പൊ ഇവിടെ വഴക്ക് ഉണ്ടാക്കിപ്പോയത് എൻ്റെ സ്വന്തം ഭർത്താവ് രാജീവ് മോനോൻ…

ശ്രീ നിലയം ഗ്രൂപ്പിൻ്റെ സ്ഥാപകനായ അരവിന്ദമേനോൻ്റെയുo രാജലക്ഷ്മിഞ്ഞ അമ്മയുടെയും മൂന്ന് മക്കളിൽ മൂത്ത സന്തതി…

ആള് ചില്ലറക്കാരൻ ഒന്നുമല്ല ശ്രീ നിലയം ഗ്രൂപ്പിൻ്റെ എം.ഡി ആണ്‌…

പക്ഷേ, ഓഫീസിൽ ഒന്നും പോകാതെ കൂട്ടുകാരുമൊത്ത്‌ കറങ്ങി നടക്കലാണ്‌ മൂപ്പരുടെ മെയിൻ ഹോബി..

രണ്ടു അനുജന്മാർ രജീഷ്, രാഗേഷ്…എല്ലാ കുടുംബത്തിലും തലതിരിഞ്ഞത് ഒന്നു കാണുമല്ലോ…. അതാണ് എൻ്റെ ഭർത്താവ്…

ഞാൻ ഈ വീട്ടിലെ മൂത്ത മരുമകൾ ആണ്‌. എൻ്റെ അച്ഛൻ ഇവിടുത്തെ ഡ്രൈവർ ആയിരുന്നു.

കഴിഞ്ഞ വർഷം അച്ഛൻ മരിച്ചു, എനിക്ക് താഴെ രണ്ട് അനിയത്തിമാരാണ്..

അച്ഛൻ്റെ മരണശേഷം കുടുംബ ഭരണം ഞാൻ ഏറ്റെടുത്തു.

പOനം പാതിവഴിയിൽ ഉപേക്ഷിച്ച് ശ്രീമംഗലത്തുകാരുടെ ദയ കൊണ്ട് അവിടെ ഒരു തൊഴിൽ ആയി…

അവടുത്തെ ജോലി കൊണ്ട് അത്യാവശ്യം കടങ്ങൾ ഒക്കെ വീട്ടി.. വീട് നന്നാക്കി.. അമ്മയ്ക്കൊരു തയ്യൽ കട ഇട്ടു കൊടുത്തു…

അങ്ങനെ ജോലി ഒക്കെ ആയി ഒരു വിധം കുടുംബം രക്ഷപ്പെടും എന്ന അവസ്ഥ വന്നപ്പോഴാണ് ഒരു കല്ല്യാണ ആലോചനവരുന്നത്…

വരൻ ശ്രീമംഗലം തറവാട്ടിലെ കൊച്ചു തമ്പുരാനും പൊതുവെ ക്ഷിപ്രകോപിയും താന്തോന്നിയും തെമ്മാടിയും ആയ രാജീവ് മേനോൻ…

പ്രേമനൈരാശ്യത്തിൽ തകർന്നടിഞ്ഞ് തരിപ്പണമായിരിക്കുന്ന താടിയും മുടിയുo നീട്ടിവളർത്തി വല്ലപ്പോഴും ഓഫീസിൽ കയറി വരുന്ന,

വളരെ ശബ്ദത്തിൽ സംസാരിക്കുന്ന ആ മനുഷ്യനെ വിവാഹം കഴിക്കുന്ന കാര്യം ആലോചിച്ചപ്പോഴേ എൻ്റെ തലയിലെ കിളികൾ എല്ലാം ദൂരേക്ക് പറന്നുപോയി…..

അവിടുത്തെ അമ്മ കണ്ട് ഇഷ്ടപ്പെട്ടതാണത്രെ എന്നെ…

എന്തായാലും ജീവിക്കുന്നത് കുടുംബത്തിന് വേണ്ടി അപ്പൊ പിന്നെ കാട്ടാളൻ ആയാലെന്താ കാട്ടു മാക്കാൻ ആയാലെന്താ സഹിക്കുക അല്ലാതെ എന്ത് ചെയ്യാൻ…

ഞങ്ങളുടെ കല്യാണത്തിൻ്റെ അന്ന് ആണ് ഞാൻ ആദ്യമായി ഞാൻ ഈ മൊതലിനെ കാണുന്നത്…

ഞാൻ അവിടെ തല കറങ്ങി വീണില്ലെന്നേ ഉള്ളൂ…

താടിയും മുടിയുo നീട്ടിവളർത്തിയ ഒരു സാധനം മുഖം കണ്ടാൽ അറിയാം എന്നെ കൊല്ലാനുള്ള ദേഷ്യം ഉണ്ട്…

ഞാൻ എന്താ ഇങ്ങേർടെ വല്ലോം മോട്ടിച്ചോ… എന്തിനാ ഇങ്ങനെ കണ്ണുരുട്ടുന്നത്..

അങ്ങനെ വളരെ ഭംഗിയായി വിവാഹം കഴിഞ്ഞു..

പാവപ്പെട്ട വീട്ടിലെ പെണ്ണിനെ മരുമകൾ ആയി സ്വീകരിച്ചതോടെ ഈ തറവാടിൻ്റെ യശസ്സ് രണ്ടിരട്ടി ആയി…

പക്ഷേ, ഞാൻ എന്ന വ്യക്തിയെ ആരും ശ്രദ്ധിച്ചില്ല. വിവാഹത്തിന് സമ്മതമാണോ എന്ന് പോലും ആരും ചോദിച്ചില്ല..

കുടുംബഭാരങ്ങൾ ഏറ്റെടുക്കുന്നവരുടെ വിധി ഇതു തന്നെ ആയിരിക്കും എപ്പോഴും….

അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, എനിക്ക് ഇങ്ങനെ വരില്ലായിരുന്നു…

കഴിഞ്ഞതിനെക്കുറിച്ച് വിലപിക്കാൻ ഇനി സമയമില്ല.. പുതിയൊരു വീട്ടിലെ ഈ പുതിയ വേഷം അണിയുകയാണ് ഞാൻ…

തുടരും…

ആദ്യമായി ഒരു പരീക്ഷണം നടത്തുകയാണ് സുഹൃത്തുക്കളെ, ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും ഒരു വരി എനിക്കായി കുറിക്കണേ…………..