കുടുംബകോടതിയിൽ നിന്നും മക്കളോട് ആരുടെ കൂടെ പോവാനാണ് ഇഷ്ടം എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം പോലും ആലോചിക്കാൻ നിൽക്കാതെ…

പാവം പ്രവാസി

എഴുത്ത്: നിഷാ മനു

കുടുംബകോടതിയിൽ നിന്നും മക്കളോട് ആരുടെ കൂടെ പോവാനാണ് ഇഷ്ടം എന്ന ജഡ്ജിയുടെ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം പോലും ആലോചിക്കാൻ നിൽക്കാതെ… അച്ഛന്റെ കൂടെ പോവണം .. അമ്മ ചീത്തയാ . എന്നും പറഞ്ഞു അവളുടെ കൈ വിടുവിച്ചു. അച്ഛന്റെ അരികിലേക്ക് ഓടി വന്നപ്പോ.. ഒരു കൂസലും ഇല്ലാതെ അവൾ ഏതോഒരുത്തന്റെ കൂടെ ചേർന്ന് നിൽക്കുന്നത് കണ്ടപ്പോൾ അറപ്പാണ് അവളോട്‌ തോന്നിയത്…

ഇത്രയൊക്കെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും.. ആവശ്യങ്ങൾ ഒക്കെ നിറവേറ്റി കൊടുത്തു. ഭാര്യയും മക്കളും ഒന്നിനും വേണ്ടി വിഷമിക്കരുത് എന്ന് ആത്മാർത്ഥമായി. ആഗ്രഹിച്ചു കൊണ്ട്… ജീവിതത്തിന്റെ നല്ലൊരു ഭാഗം പൊരിവെയിലത്തു മണലാരണ്ണ്യങ്ങളിൽ. നഷ്ടപ്പെടുത്തിയതും പോരാഞ്ഞിട്ട്… രണ്ട് നില. വീട് വേണം.. കാർ വേണം.. സ്വർണം വേണം.. ബാങ്കിൽ ക്യാഷ് വേണം എന്നിങ്ങനെ ആയിരം ആവശ്യങ്ങളും .

ഒരിക്കൽ എന്റെ അമ്മക്കൊരു വള വാങ്ങി കൂട്ടുകാരന്റെ കയ്യിൽ കൊടുത്തു വിട്ടപ്പോൾ എന്നെ കണ്ണ് പൊട്ടുന്ന വഴക്കും പറഞ്ഞു.. കുഴിയിലേക്ക് കാലും നീട്ടി ഇരിക്കണ തള്ളക്ക് എന്തിനാ വള എന്ന് പറഞ്ഞു. അതും അവളുടെ ലോക്കറിൽ വെച്ചു.. ഞാൻ അവിടെ ജോലി നിർത്തി ഇനി നാട്ടിൽ വന്നു ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ… നിങ്ങൾ വന്നു കഴിഞൽ ശെരിയാവില്ല .. മോൾ വളർന്നു വരികയല്ലേ കുറച്ചു കൂടെ സ്വർണം കരുതി വെക്കേണം എന്ന് പറഞ്ഞവൾ…

ഞാൻ ചോര നീരാക്കി പണിയെടുത്ത വാങ്ങിയ സ്വർണം മുഴുവൻ ബാഗിലാക്കി….ഫേസ്ബുക്കിൽ പരിജയപെട്ട അവളെ കാളും പ്രായം കുറഞ്ഞ ചെക്കനോടൊപ്പം തന്റെ കണ്മുന്നിൽ . എന്റെ എല്ലാം എല്ലാം ആയിരുന്നവൾ ഒരു ശത്രുവിനെ പോലെ നിൽക്കുന്നു മനസ്സിൽ തി കനൽ വാരി ഇട്ടപോലെ മനസും ശരീരിരവും വെന്തുരുക്കുകയാണ്. കണ്ണിൽ നിന്നും വന്ന കണ്ണീർ തുടച്ചുകൊണ് നിഷ് കളങ്കമായ മക്കളുടെ മുഖത്തേക്ക് നോക്കിയപ്പോൾ… അവരുടെ കണ്ണിൽ നല്ല ഉറപ്പായിരുന്നു അച്ഛൻ ഒരിക്കലും മക്കളെ ഉപേക്ഷിക്കില്ല എന്ന്..

അതെ ഞാൻ ഒരു കഴുതയാണ് പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ട കഴുത … വയറു നിറച്ചുകഴിക്കാനോ നല്ല വസ്ത്രം ഉടുക്കാനോ. ജീവിക്കാൻ മറന്നു പോയ പ്രവാസി എന്ന കഴുത…

ഭാര്യയെ സ്നേഹിച്ചു എന്ന ഒരു തെറ്റ് മാത്രേ ഞാൻ ചെയ്തിട്ടുള്ളു. അല്ലാതെ അവൾ പറഞ്ഞപോലെ.. ബാങ്കിൽ ഒരു അകൗണ്ട് തുടങ്ങു്ന്നതോ ഫേസ്ബുക്ൽ ഒരു അക്കൌണ്ട് എടുക്കാനോ എനിക്കറില്ലായിരുന്നു… ആ എന്ന യാണ് ഏതോ ഒരു പെണ്ണിന്റ പേരും പറഞ്ഞ് അവിഹിതം ഉണ്ടാക്കി… ഏതോ ഒരുത്തന്റെ കൂടെ പോവാൻ. വഴി ഒരുക്കിയതും. നിന്നോട് ഈശ്വരൻ ചോദിച്ചോളും…അതും മനസ്സിൽ വിചാരിച്ചു. നിറമിഴികൾ തുടച്ചു കൊണ്ട് അവൻ കോടതിയുടെ പടി ഇറങ്ങുമ്പോൾ.. നാലു വയസുകാരൻ അമലും ആറു വയസു കാരി ആതിരയും ഉണ്ടാരുയുന്നു….അയാളുടെ കൈ പിടിക്കാൻ….

വർഷങ്ങൾ കഴിഞു പോയി……

ഒരിക്കൽ ഒരു സ്വർണ്ണകടയിൽ സ്വർണം വാങ്ങിക്കാൻ പോയപ്പോൾ.. അവിടെ നിന്നും കുടിക്കാൻ കൊടുത്ത കൂൾഡ്രിങ്സ് അയാളുടെ കൈ തട്ടി താഴെ പോയി..

ക്ലിനിങ് സറ്റാഫനെ വിളിക്കുന്നുണ്ടായിരുന്നു അവിടത്തെ മാനേജർ… അവന്റെ കാലിനടിയിലെ വെള്ളം തുടച്ചു. അവൾ പതിയെ കസ്റ്റമറിന്റെ മുഖതെക്കു നോക്കി. ഒരു നിമിഷം അവൾ നിശ്ചലമായി നിന്നു… അവൾ അറിയാതെ തന്നെ അവളുടെ വായയിൽ നിന്നും അവന്റെ പേര് പുറത്തേക്ക് വന്നു…….. ശ്രീയേട്ടൻ……….

അവളെ കണ്ടതും അവൻ ഒന്ന് ഞെട്ടി ഇങ്ങനെ ഒരു അവസ്ഥയിൽ അവളെ കാണേണ്ടി വരുമെന്ന് കരുതിയില്ല അവസാനമായി അവളെ കണ്ടത് കോടതിയിൽ നിന്നും ഡിവോഴ്സ് വാങ്ങി.. പുതിയ ഭർത്താവിന്റെ പുറകിൽ ആ കുതിര പോലുള്ള ബൈക്കിൽ കെട്ടിപിടിച്ചു സന്തോഷ വതിയായി പോയ അവളെയാണ് ഒരു തവണ പോലും മക്കളെ കാണാൻ വരാത്ത … അമ്മ എന്ന വാക്കിന് ഒരിക്കൽ പോലും അർഹയല്ലാത്ത ഒരു സ്ത്രീ….. മനസ്സിൽ പറഞ്ഞു..

സാർ ബിൽ എടുക്കട്ടെ… മാനേജർ വിളിച്ചു ചോദിച്ചു…

ഞെട്ടിലിൽ നിന്നും അവൻ ഉണർന്നു

ആ … എടുത്തോളൂ…

പാക്ക് ചെയ്ത സാധനവും വാങ്ങി അവൻ തിരിച്ചു പോവാൻ ഡോർ തുറന്നപ്പോൾ.. പിന്നിൽ നിന്നും ഒരു വിളി…

ശ്രീഏട്ടാ…….

അവൻ തിരിഞ്ഞു നോക്കി …

എന്താ.. ഗീത?

നമ്മുടെ മക്കൾ അവർക്ക് സുഖണോ….

നിന്റെ മക്കൾക്ക്‌ സുഖമാണോ എന്ന് എനിക്കറിയില്ല പക്ഷെ എന്റെ മാത്രം മക്കൾക്ക് സുഖമാണ്…

ആരാ ശ്രീ ഇത്?? പുറകിലെ ശബ്ദം കേട്ടു അവർ തിരിഞ്ഞു നോക്കി….

ഓ ഇതോ പറയാനുള്ള വല്ല്യ ബന്ധം ഒന്നും ഇല്ല…. ഗായത്രി എന്നും ചോദിക്കില്ലേ എന്നെ ഉപേക്ഷിച്ചു പോയ അവളെ കാണുവാണേൽ നന്ദി പറയണം എന്ന് എന്നെ പോലെ ഒരാളെ നിനക്ക് വേണ്ടിമാത്രം തന്നതിന് എന്നൊക്ക പറയാറില്ലേ അത് ഇവളാണ്……

ഇനി നിനക്ക് ഇവളെ പരിജയപെടുത്താം ഇവൾ എന്റെയും എന്റെ മക്കളുടെയും എല്ലാം എല്ലാം മാണ് നീ മക്കളെ സംരക്ഷിക്കുന്നതിനെ കാളും നന്നായി നോക്കുന്നവൾ ഇനി ഒരു കുഞ്ഞു വന്നാൽ മക്കളോട് സ്നേഹം കുറഞ്ഞു പോവും എന്ന് പറഞ്ഞ് സ്വന്തം മാതൃത്വം പോലും ചെറു പ്രായത്തിൽ ഉപേക്ഷിച്ചവൾ . എന്റെ മക്കളും എന്റെ സ്വന്തം അമ്മയും എനിക്ക് വേണ്ടി കണ്ടുപിടിച്ച .എന്റെ പാതി….

അതെ ഇവൾ നല്ലൊരു അമ്മയാണ് നല്ലൊരു ഭര്യയാണ് അതിലുപരി എന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന എന്റെ ജീവൻ… അവളുടെ നിഴൽ വെട്ടത്തു പോലും വരാനുള്ള യോഗ്യത ഇല്ല നിനക്ക്…. മുഖത്തിന്റെ സൗന്ദര്യമല്ല പ്രധാനം മനസിലെ സൗന്ദര്യത്തിനാ…. ഇവൾ എന്റെ മുഖമോ സ്വത്തോ കണ്ടിട്ടല്ല എന്നിലേക്ക് വന്നത് .. എന്റെ മനസ് കണ്ടിട്ട് തന്നെയാ…..

അതൊക്ക കേട്ടു കഴിഞ്ഞപ്പോൾ ഗീത പൊട്ടി കരഞ്ഞു….

മാപ്പ് …….. മാപ്പ്….. രണ്ട് കൈകളും കൂപ്പി കരഞ്ഞു കൊണ്ട് അവൾ അവന്റെ കാൽക്കലിൽ വീണു……

നമ്മുക്ക് പോവാടോ ഇനി ചിലപ്പോൾ ഇവളുടെ പൂങ്കണ്ണിർ കണ്ടാൽ ഇവളുടെ കരണം അടിച്ചു പൊളിക്കും ഞാൻ…

അവൻ ഗായത്രിയുടെ കൈകൾ ചേർത്ത് പിടിച്ചുച്ചു കൊണ്ട് കാറിനടുത്തേക്ക് നടന്നു……

തന്നെ സ്വയം പഴിച്ചു കൊണ്ട് അവൾ ആ കാർ പോവുന്നതും നോക്കി നിന്നു…..

Nb. നമ്മൾക്ക് വേണ്ടി ജീവിക്കുന്നവരെ ഒരിക്കലും വേദനി പ്പിക്കരുത്.. അത് ആണായാലും പെണ്ണായാലും… വഞ്ചന തിരിച്ചടി കിട്ടും ഇത് രൂപത്തിൽ ആയാലും..