നിനവ് ~ പാർട്ട് 02 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അയാളുടെ കണ്ണുകൾ തേടുന്നതു കണ്ടതും കറിയുടെ പാത്രം കൈയിൽ പിടിച്ച് ശ്രീജേച്ചീടെ പെറകിൽ ഒളിച്ചു.ടേബിളിൽ ഭക്ഷണം കഴിക്കാൻ ഇരുന്നവരെല്ലാം അത്ഭുതത്തോടെ ഇതാരെയാ വിളിക്കുന്നത് എന്ന് നോക്കുന്നു

ഈശ്വരാ…കാണല്ലേ….കാണല്ലേ

കണ്ണുകൾ അടച്ച് നിന്നു

അക്കൂ….എത്ര സമയമായി ഞാൻ റൂമിൽ കാത്തു നിൽക്കുന്നു…നീ എവ്ടെ പോയതാ…..

കൈയിൽ പിടിച്ചു വലിച്ചപ്പോൾ കറി പാത്രം താഴെ പോവാതിരിക്കാനായി മുറുകെ പിടിച്ചു.എല്ലാവരും അമ്പരന്നു നിൽക്കുന്നു.

അരുൺ…അക്കു എവ്ടേം പോവില്ല ..നീ വന്ന് ഭക്ഷണം കഴിക്ക്….

അരുണേട്ടന്റെ അമ്മ അനുനയിപ്പിക്കാൻ നോക്കി.

വാ..നമുക്ക് ഭക്ഷണം കഴിക്കാം…

പേടിച്ച് ശ്രീജേച്ചിയെ നോക്കിയപ്പോൾ പോവരുത് ന്നു തലയാട്ടി.

സാറ് കഴിക്ക്…..ഞാൻ..പിന്നെ കഴിച്ചോളാം…

പേടിയോടെ പറഞ്ഞു

അക്കു എന്താ വിളിച്ചേ…സാറെന്നോ….എപ്പോ തൊടങ്ങി …ഈ വിളി…മര്യാദക്ക് എപ്പോഴും വിളിക്കുന്ന പോലെ വിളിച്ചോ….

ശ്രീജേച്ചി ദേഷ്യത്തോടെ നോക്കുന്നു.എന്തു ചെയ്യണമെനെനറിയാതെ നിന്നു.

അരുണേട്ടൻന്നു വിളിക്ക്…..

അരുണേട്ടന്റെ അമ്മ എന്റെ അവസ്ഥ മനസിലാക്കി എന്നോണം പറഞ്ഞു.

ഇവൾക്ക് കുറച്ച് നാളായി കുറുമ്പ് കൂടുന്നുണ്ട്…..

കവിളിൽ നുള്ളി കൊണ്ട് പറഞ്ഞു

അരുണേട്ടൻ ഇരുന്നോ….ഞാൻ പിന്നെ കഴിച്ചോളാം….

പറ്റില്ല…..എന്റെ കൂടെ കഴിച്ചാ മതി.

പിടിച്ചു വലിച്ച് ചെയറിൽ ഇരുത്തി.ഭക്ഷണം വിളമ്പി തന്നു.തറവിട്ടിലെ എല്ലാരും ഉണ്ട് ടേബിളിനു ചുറ്റും.ഒരു വറ്റ് പോലും ഇറങ്ങുന്നില്ല.തീക്കനലിൽ ചവിട്ടി നിക്കുന്ന പോലെത്തെ അവസ്ഥ

കഴിക്ക്…..

ഭക്ഷണം കഴിക്കാതെ എല്ലേവരെയും നോക്കുന്നത് കണ്ട് അരുണേട്ടൻ പറഞ്ഞു.

കഴിച്ചോളൂ…..

അരുണേട്ടന്റെ അച്ഛനും പറഞ്ഞു.

ടേബിളിനടിയിലൂടെ വിരൽ പരതി കണ്ടു പിടിച്ച് വിരൽ കോർത്തു.കൈ പിൻവലിക്കാൻ നോക്കിയപ്പോൾ ബലമായി പിടിച്ചു വെച്ചു.നിസഹയതയോടെ നോക്കിയപ്പോൾ കള്ളച്ചിരിയോടെ എന്നെ തന്നെ നോക്കിയിരിക്കുന്നു

അഖിലയാണെന്നു വിചിരിച്ച അരുൺ ഇങ്ങനെയൊക്കെ…കുട്ടി പേടിക്കണ്ട..അവൻ ഉപദ്രവിക്കുകയൊന്നും ചെയ്യില്ല…

അരുണേട്ടന്റെ അമ്മ പറഞ്ഞു

കുട്ടി തന്നെ കൊടുത്തോ…ചിലപ്പോ വേറെ ആരേലും കൊടുത്താ കുടിക്കില്ലാ അവൻ…

ചായ ഗ്ലാസുമായി റൂമിൽ പോയപ്പോൾ തലയ്ക്ക് കൈ ഊന്നൽ കൊടുത്ത് ഇരിക്കുന്നു

ചായ……

അപരിചിതയെ നോക്കുന്ന പോലെ നോക്കി.

അവ്ടെ വെച്ചോളൂ….

അതും പറഞ്ഞ് തലയിൽ കൈ ഊന്നിയിരുന്നു

ഇതെന്താ ഇങ്ങനെ എന്ന് ആലോചിച്ച് കുറച്ച് സമയം നോക്കി നിന്നു.

നേരത്തെ അക്കൂന്ന് വിളിച്ച് പെറകേ നടന്നു.ഇപ്പോ കണ്ട ഭാവം പോലും ഇല്ല…

അക്കൂ…എവ്ടെ ഒക്കെ നോക്കി…എന്തിനാ ഇവ്ടെ വന്ന് നിക്കുന്നേ…

ഇന്നു കാണാത്തതു കൊണ്ട് അടുക്കളയിൽ തപ്പി വന്നതാണ് ആള്.

ഇത്തിരി പണി ഉണ്ട്.അതാ…

അതൊക്കെ വേരെ ആരേലും ചെയ്യും നീ വാ….

ഞാൻ കുറച്ച്‌ കഴിഞ്ഞ് വന്നോളാം…അരുണേട്ടൻ ഇപ്പോ പോ……

അരുൺ…അവളെ വിട്ടേ…അവൾക്കിവ്ടെ ഒരുപാട് ജോലി ഉള്ളതാ…

ശ്രീജേച്ചി പറഞ്ഞത് ശ്രദ്ധിക്കാതെ പിന്നെയും പിടിച്ച് വലിക്കാൻ തുടങ്ങി.

അരുൺ…നിന്നോടാ പറഞ്ഞത്…അവളെ വിടാൻ…

ശ്രീജേച്ചി ബലമായി കൈ വിടിവിച്ചു.അരുണേട്ടൻ ഭ്രാന്ത് പിടിച്ച പോലെ കൈയിൽ കിട്ടിയതൊക്കെ എറിഞ്ഞ് ഉടക്കാൻ തുടങ്ങി.കണ്ണുകളടച്ച് ചെവി പൊത്തി നിന്നു.ബഹളം കേട്ട് വന്നവരെല്ലാം പിടിച്ചുവെക്കാൻ നോക്കിയിട്ടും പറ്റുന്നില്ല.

അരുൺ..എന്തൊക്കെയാ…ഈ ചെയ്യുന്നേ….

അക്കൂനെ എന്റെ കൂടെ വിടില്ലാന്നു പറഞ്ഞു ഇവര്…..

ശ്രിജേച്ചിയെ ചൂണ്ടി കൊണ്ട് പറഞ്ഞു.

കുട്ടി ഒന്ന് കൂടെ പോവ്വോ..അല്ലേ അവൻ അടങ്ങില്ല…

അരുണേട്ടന്റെ അമ്മ പറഞ്ഞു.

അക്കൂ..വാ….

അധികാരം കലർന്ന സ്വരത്തിൽ പറഞ്ഞു

മുറിയിലെ കട്ടിലിൽ പിടിച്ച് ഇരുത്തി.

എന്തിനാ അക്കൂ…അടുക്കളെലെ പണി എട്ക്ക്ന്നേ…എനിക്കിഷ്ടല്ല അതൊന്നും…

പേടിച്ച് വിറച്ച് കട്ടിലിൽ മിണ്ടാതിരുന്നു.

അക്കൂ…എന്നോട് മിണ്ടില്ലേ….

എന്തെങ്കിലും ഒന്നു പറയ്….

പിന്നെയും മിണ്ടാതിരുന്നപ്പോൾ യാചിക്കും പോലെ പറഞ്ഞു

പേടിച്ചു പോയോ…ഞാൻ ദേഷ്യപ്പെട്ടത് കണ്ട്….

അതെന്നു തലയാട്ടി

അക്കു വിളിച്ചിട്ട് വരാഞ്ഞിട്ടല്ലേ…വിളിക്കുമ്പോ വന്നിരുന്നേ…അങ്ങനെ ചെയ്യോ…

ഇനി ഒരിക്കലും ഞാൻ ദേഷ്യപ്പെടില്ല…എന്നാ എന്നോട് മിണ്ട്വോ….

മിണ്ടാം…..

അതു പറഞ്ഞപ്പോൾ ഒന്നു ചിരിച്ചു

എന്നാ ഞാൻ ഇനി ദേഷ്യപ്പെടില്ല

അക്കൂ..ഈ നെഞ്ച് ഇടിക്കുന്ന കേൾക്ക് അത് …നിനക്ക് വേണ്ടിയാ..

കൈയെടുത്ത് നെഞ്ചിൽ വെച്ചു കൊണ്ട് പറഞ്ഞു.

നീ കേട്ട് നോക്ക്….

ബലമായി മുഖം നെഞ്ചോട് ചേർത്തു.

കേൾക്കുന്നില്ലേ….

ഉണ്ട്….

അതും പറഞ്ഞ് മുഖം നെഞ്ചിൽ നിന്നുമെടുത്തു

അക്കൂ…എനിക്ക് പാട്ട് പാടിത്തര്വോ….

എനിക്ക് പാടാൻ അറിയില്ല…

മ്ം….മ്ം….പറ്റൂല…അക്കു പാടണം

ഞാൻ പിന്നെ പാടി തരാം…

എന്നാ എനിക്ക് ഇവ്ടെ ഉമ്മ താ…

നെറ്റിയിൽ വിരൾ തൊട്ട് പറഞ്ഞു

ഇല്ലേ ….പാട്ട് പാടണം…

ചുണ്ട് മുട്ടി …മുട്ടീലാ എന്ന പോലെ ഉമ്മ കൊടുത്തു…

തുടരും….