Story written by NAYANA SURESH
നീ എന്ത് വർത്താനാ ഈ പറയണെ ഒറ്റ മു ലയുള്ള പെണ്ണിനെ കല്യാണം കഴിക്കേ ?ഞാൻ കെട്ടാണ്ട് നിന്നോളാം അതാ ഇതിലും ഭേദം
നിനക്ക് പ്രായം എത്രയായീ കരുതീട്ടാ നീ ? നല്ല പ്രായത്തില്‍ മുഴുവൻ , കണ്ട പെണ്ണിനെയൊന്നും പിടിക്കാണ്ട് ഒരോ കാരണം പറഞ്ഞ് തള്ളികളഞ്ഞു ഇപ്പോ ഈ പ്രായത്തില്‍ എവടന്നാ ? ചെറുപ്പം പിള്ളാർക്കെന്നെ കിട്ടണില്ല എന്നിട്ടാണ് ഈ വയസ്സില്‍ നിനക്ക്
നീ പറയണകേട്ടാ തോന്നും ഞാൻ തന്തയായീന്ന്
പിന്നല്ലാണ്ട് നാല്പത്തി രണ്ട് ചെറുപ്പാണല്ലോ ?
ഡാ .. എനിക്കെന്തോ പേടി പോലടാ .. ഈ ഒരു മു ല മാത്രം ..അതും ഇനിം വല്ലതും വന്നുടാനൊന്നും ഇല്ലല്ലോ
ഇല്ലട … അവൾടെ ഓപ്പറേഷൻ കഴിഞ്ഞിട്ട് കൊല്ലം കുറച്ചായി …
വല്ല രണ്ടാം കെട്ടാണെങ്കിലും കുഴപ്പല്ല്യ …കുട്ടി ഇല്ലാഞ്ഞ മതി
കോപ്പ് …. നിനക്കവടെ നിന്റെ സൗകര്യത്തിന് എടുത്ത് വെച്ചേക്കല്ലെ പെണ്ണിനെ … നീ ഇങ്ങോട്ടൊന്നും പറയണ്ട ,ഇതാവുമ്പോ ജാതകം നോക്കണ്ട …
നാണകേടല്ലട … എല്ലാരും അറിയും അവൾക്ക് ഒന്നെയുള്ളൂന്ന് … എന്റെ സങ്കൽപ്പത്തിലെ പെണ്ണ് ഇങ്ങനല്ല .. എനിക്ക് പൊരുത്തപ്പെടാൻ പറ്റില്ല
അതൊക്കെ പറ്റിക്കോളും നീ നാളെ വാ എന്റെ കൂടെ
ഒട്ടും ആർഭാടമില്ലാതെ കല്യാണം നടന്നു … അവന്റെ മനസ്സിലെന്തോ വല്ലാത്ത നീറ്റൽ… ഒഴിഞ്ഞ മാറുള്ള ഒരു പെണ്ണ് തന്റെ ഭാര്യയാകുന്നത് സ്വപ്നത്തിൽ പോലും കരുതീട്ടില്ല…
ചുരുദാറിട്ട് അവൾ മുറിയിലേക്ക് വന്നു … പാല് ആദ്യം തന്നെ അമ്മ മേശയിൽ വെച്ചിരുന്നു …
അവൻ അടിമുടി അവളെ നോക്കി …
രാജു ഏട്ടന് വലിയ മനസ്സാ … ഒരിക്കലും കരുതീല്ല ഇങ്ങനെ ഒരു താലി കഴുത്തിലണിയാൻ പറ്റുമെന്ന് ..
അവനൊന്നും പറയാതെ കട്ടിലിൽ ചാരി കിടന്നു …
അവൾ അരികിൽ വന്നിരുന്നു
നീ കിടന്നോ … എനിക്കും ഉറക്കം വര്ണ്ട് …
അവന്റെ നെഞ്ച് വല്ലാതെ എരിഞ്ഞു …അവളെ മുഴുവനായി കാണാൻ അവന്റെ മനസ്സ് ധൈര്യപ്പെട്ടില്ല … മുന്നിലൂടെ കടന്നുപോയ നൂറ് നൂറ് സുന്ദരികളായിരുന്നു മനസ്സിൽ ..
രാവിലെ ഉണർന്ന് ബാത്ത് റൂമിൽ പോയി തിരികെ വന്നപ്പോഴാണ് മേശയിൽ ഒരുണ്ട തുണി കണ്ടത്
എന്താത് ?
ഇത് ബ്ര യ്സിറിനുള്ളിൽ വെക്കണതാ
ഈ നാശമൊക്കെ എന്തിനാ ഇവിടെ വെക്കണെ … മനുഷ്യനെ ദ്രാന്ത് പിടിപ്പിക്കാൻ
അവളത് അവിടെ നിന്നും എടുത്ത് കൈപ്പിടിച്ചു ..അവൻ പതിയെ അവളെ നോക്കി … അവളുടെ വലതു നെഞ്ച് ഒട്ടി കിടക്കുന്നു … അവനെന്തോ അസ്വസ്തത തോന്നി ..
കൊണ്ടുപോയി തിരികിവെക്കടി വല്ലവരും കണ്ടാ ? മനുഷ്യനെ നാണം കെടുത്താനായിട്ട് ..
അവനവളെ എവിടെയും കൊണ്ട് പോയില്ല .. ആരെയും പരിചയപ്പെടുത്തില്ല….എപ്പോഴും വീട്ടിൽത്തന്നെ
ദിവസവും , മാസവും കടന്നു പോയി
ഈ മു ലയൊക്കെ വെച്ച് പിടിപ്പിക്കാൻ പറ്റ്വോ…?
അറിയില്ല, എന്തെ ഏട്ടാ…
ഒന്നൂല്ലാ
അത്ര നാണക്കേടാണോ ഏട്ടാ ഞാൻ ഏട്ടന്
അല്ല
അതെന്ന് എനിക്കറിയാം … എന്നെ ഒന്ന് തൊടപോലും ചെയ്തില്ലല്ലോ… കല്യാണം ശരിയായപ്പോ എത്ര മോഹിച്ചു അറിയോ ? ഞാൻ ഒരു ഭാരമാവുമെന്ന് കരുതീല്ല …അറിഞ്ഞെങ്കിൽ വരില്ലാരുന്നു …
അവനെന്തോ സങ്കടം തോന്നി … ഉള്ളിൽ ,വിങ്ങിയ ഒരിഷ്ടവും ,
പിറ്റേന്ന് രാവിലെയാണ് പലിശക്കാര്‍ വന്നത് .. കൊടുക്കണ്ട സമയം കഴിഞ്ഞു ഇനിയൊരവധി ഇല്ലത്രെ കൂട്ടത്തിലെ വണ്ണമുള്ള ഒരുത്തൻ കോളറിൽ പിടിച്ചപ്പോഴാണ് അവൾ ഓടി വന്നത്
ദേ വീട്ടിൽ കേറി വന്ന് തോന്യാസം കാണിച്ചാലുണ്ടല്ലോ
എങ്കിൽ തരാനുള്ളത് താടി
തരും ഇന്ന് വൈകുന്നേരത്തോടെ തരും
അവര്‍ പോയപ്പോ അകത്ത് പോയി സ്വർണ്ണം കൊണ്ടുവന്ന് വിക്കാൻ പറഞ്ഞ് തന്നപ്പോ തന്റെ മാനം രക്ഷിച്ച അവളെ ആദ്യമായി കെട്ടിപ്പിടിക്കണം തോന്നി ..
അവന് നാണകേടുണ്ടാക്കുന്നതൊന്നും അവൾ ചെയ്യാറില്ല …
പക്ഷേ ആ കണ്ണുകൾക്ക് വാട്ടമാണ് അന്ന് രാത്രി അവൾ നേരത്തെ കിടന്നു
അമ്മു എന്ത് പറ്റി… സ്വർണ്ണം വിറ്റതോണ്ടാണോ
മു ലയില്ലാത്ത സങ്കടത്തിനടത്ത് വേറെ ഒരു സങ്കടും ഇല്ല … അതുണ്ടായിരുന്നെങ്കിൽ ഏട്ടനെന്നെ നോക്കുമായിരുന്നില്ലെ സ്നേഹിക്കുമായിരുന്നില്ലെ….എന്നെ എന്റെ വീട്ടിലാക്കി തര്യോ
എന്തെ…
എന്തിനാ ഏട്ടാ ഞാനിവിടെ …. ഞാൻ മുഴുവനാക്കപ്പെടാത്ത വളല്ലെ … നോക്ക് ഒട്ടിയ നെഞ്ച്
ഏയ് എനിക്ക് നിന്നെ ഇഷ്ടാണ് പക്ഷേ … എന്റെ പെണ്ണിനെ അങ്ങനെ കാണാൻ ഒരു പ്രയാസം .. പക്ഷേ ഇപ്പങ്ങനെയൊന്നുമില്ല … എല്ലാം ഞാനെന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട് …
വേണ്ട …. ഞാൻ പൊക്കോളാം .. ബാധ്യതയാവും കരുതി എന്നെ സഹിക്കണ്ട …. ഒരു പെണ്ണിനോടും ദൈവം ഇങ്ങനെ ചെയ്യരുത് …. തലയില്ലെങ്കിലും സാരില്ലാരുന്നു .. എല്ലാ പെണ്ണുങ്ങളും ജീവിക്കുന്ന കാണുമ്പോ എനിക്ക് കൊതിയാവാ … ഇവിടെ പഞ്ഞികെട്ടുംകൈപിടിച്ച് ഞാൻ..
എന്തിനാ അമ്മു ഇങ്ങനെയൊക്കെ പറയണെ
ഏട്ടാ ഞാനെന്റെ വീട്ടിൽ പൊക്കോളാം അതിന് മുൻപ് ഒറ്റതവണ മതി എന്നെ ഒന്ന് കെട്ടിപ്പിടിക്കോ കൊതി കൊണ്ടാ
ഒറ്റതവണയല്ല … മരണം വരെ നീ എന്റെ കയ്യിൽത്തന്നെയാണ് … എന്നോട് ക്ഷമിക്കമ്മു ….ഒക്കെ എന്റെ തെറ്റാ …. ഞാൻ നിന്നെ മനസ്സിലാക്കണമായിരുന്നു …. എന്റെ മാനം കാത്തവളാണു നീ … സങ്കൽപ്പത്തിലൊരു പെൺ രൂപമുണ്ടായിരുന്നു അതു കൊണ്ട് പറ്റിയ തെറ്റാണ് മാപ്പ് പറഞ്ഞാ തീരില്ല … ഇനി നിനക്ക് ഒരു കുറവും കുടാതെ ഞാൻ നോക്കും
പിന്നെ ഇപ്പോ ഞാൻ നിന്റെ ശരീരത്തിനെയല്ല മനസ്സിനെയാണ് സ്നേഹിക്കണെ പൂർണ്ണമല്ലാത്ത ശരീരത്തിലെ പൂർണ്ണമായ മനസ്സിനെ …. അവനവളെ നെഞ്ചോട് ചേർത്തു പിടിച്ചു …