എഴുത്ത്: മായാ പ്രശാന്ത്
ന്റെ ചെറുപ്പത്തിൽ (ആറോ 7വയസിൽ), ഒരു മരണവീട്ടിൽ കൊണ്ട് പോയതോടെ എന്നെ വേറെ ഒരു മരണ വീട്ടിലേക്കും കൊണ്ട് പോകാതെ ആയ കഥ….
ലേശം ലോ ആണ് കേട്ടോ… വായിക്കാൻ നിർബന്ധിക്കില്ല….
ബന്ധത്തിൽ ഒരു അമ്മുമ്മ മരിച്ചു… കേട്ടപാടെ, സ്കൂൾ വിട്ട് വന്ന ഞങ്ങളെ (sis, ഞാൻ) ഡ്രസ്സ് മാറി അങ്ങൊടേക്ക് കൊണ്ട് പോയി…. ചെന്ന് പെട്ടും പോയി തിരിച്ചു വരാനും പറ്റില്ലല്ലോ …. അടക്കം ഒക്കെ കഴിഞ്ഞല്ലേ വരാൻ പറ്റൂ…. പിറ്റേന്ന് രാവിലെ ബോഡി എടുക്കൂ എന്ന്…..
എനിക്ക് ആണേൽ വിശപ്പിന്റെ അസുഖം പണ്ടേ ഉണ്ട്….. വിശന്നാൽ ചെവിയും കണ്ടൂടാ കണ്ണും കേട്ടൂടാ അതാണ് അവസ്ഥ….
കരഞ്ഞിരിക്കുന്ന അമ്മയുടെ അടുത്ത് ചെന്ന് ഞാൻ ഉച്ചത്തിൽ നിർത്തിയെ മണി മണി കരഞ്ഞത്…. ബാ പോം എന്നായി…..
നിശബ്ദരായി കരഞ്ഞിരുന്ന എല്ലാരും ഞങ്ങളെ ആയി നോട്ടം…. അമ്മ നൈസ് ആയി അവിടെ നിന്ന് എണീറ്റ് ബാഗിൽ നിന്ന് ബിസ്കറ്റ് എടുത്തു എന്റെ കയ്യിൽ തന്ന്…..
പട്ടിണി കിടക്കുന്ന വീട്ടിലെ കൊച്ചിനെ പോലെ ഞാൻ അത് ആർത്തി മൂത്ത് കഴിച്ചത് (വീട്ടിൽ രണ്ട് ബക്കറ്റ് പോലെ സ്റ്റോക്ക് ചെയ്തു വച്ചേക്കുന്ന സാനം ആണ് അപ്പോ ഒന്നും തോന്നാത്ത ടേസ്റ്റ് ആണല്ലോ ഇങ്ങനെ ഉള്ള സമയം) ആ മുറിയിൽ ഉണ്ടായിരുന്നവർ കണ്ടത് അമ്മേം കണ്ടു…
കഴിച്ചു കഴിഞ്ഞു വീണ്ടും അവിടെ പോയി ഇരുന്നു…..കുറച്ചു കഴിഞ്ഞു അമ്മെ നിക്കു മൂത്രൊയിക്കണം….പണ്ട് ഉസ്കൂളിൽ മാത്സ് ടീച്ചർ ക്ലാസ്സ് എടുത്തു കൊണ്ടിരിക്കുമ്പോ ആരുടേലും കൈയിൽ നിന്ന് സ്കെയിൽ താഴെ വീണാൽ തിരിഞ്ഞു നോക്കില്ലേ അതെ അവസ്ഥ ആയിരുന്നു അവിടെ അപ്പോ……
അതിനും കൊണ്ട് പോയി തിരിച്ചു വന്നു ഇരുന്ന സ്ഥലത്തു നിന്ന് കുറച്ചു മാറി കുറച്ചു അമ്മമ്മമാർക്ക് ഇടയിൽ ഇരിക്കേണ്ടി വന്നു….
കുറച്ചു കഴിഞ്ഞപ്പോ ഒരു വല്ലാത്ത നാറ്റം എവിടെ നിന്നോ വന്നു…. ഈ ചകിരി തൊണ്ടു ഇല്ലേ അത് അഴുകിയ ഒരു smell… എന്താപ്പോ ഇത് എവിടെ നിന്നാണോ ആവോ…. ഞാൻ മൂക്കിൽ പിടിച്ചു ഇരുന്നു… മരണവീട് അല്ലെ അതോണ്ട് ആകും എന്നോർത്തു….
കുറച്ചു കഴിഞ്ഞപ്പോ എന്റെ മുന്നിൽ ഇരുന്ന അമ്മമ്മയിൽ നിന്ന് ഒരു അപശബ്ദം…..അപകടം ഞാൻ വീണ്ടും മണത്തു…
ഫൈബറിന്റെ അളവ് കൂടിയ നല്ല ആരോഗ്യം ഉള്ള ഒരമ്മച്ചി ആണ് എന്റെ മുന്നിൽ എന്ന് എനിക്കു ആ പ്രായത്തിൽ മനസിലായില്ല എങ്കിലും.. ഞാൻ അലറി പറഞ്ഞു,
“അമ്മ ദേ ഈ അമ്മമ്മ ഇരുന്നു vali ഇടുന്നു”!!!
നിശബ്ദത ആയി കിടന്നിടത്തു (ചെറിയ ചില തേങ്ങലുകൾ അല്ലാണ്ട്) അമ്പലത്തിൽ അന്നദാനം തുടങ്ങി എന്ന് അനൗൺസ് ചെയ്തത് പോലെ ആയി….
ഒരു പൊട്ടിച്ചിരി ഒരു മൂലയിൽ കേട്ടു…. മരണ വീട്ടിൽ പൊട്ടിച്ചിരി ഉയരുന്നു….
എന്നേം ലവളേം കൊണ്ട് അപ്പോ അവിടെ നിന്ന് മുങ്ങിയ അമ്മ പിന്നെ വീട് എത്തുന്ന വരെ കമാ എന്നൊരു അക്ഷരം പറഞ്ഞില്ല….. ?
16 ന് വിളിച്ചിട്ട് പോലും പോയില്ല എന്ന് ഈ ഇടയ്ക്കും അമ്മ പറയുന്നത് കേട്ടു…..
പിന്നെ ഇന്നേ വരെ മരിക്കാൻ കിടക്കുന്നവരെ പോലും കാണിക്കാൻ കൊണ്ട് പോയിട്ടില്ല….. (അത് എന്താന്ന് മറ്റൊരു അവസരത്തിൽ പറയാ)
നന്ദി….. വീണ്ടും ആരും തല്ലി കൊന്നില്ലേ വരാ…..