ഭ്രാന്തൻ ~ ഭാഗം 11 & 12 , എഴുത്ത്: ഷാനവാസ് ജലാൽ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഭാഗം 11

“എന്താ അങ്കിളേ പെട്ടെന്നുള്ള ചിരി ” എന്ന ശകലം ആശങ്കയോടെയുള്ള എന്റെ ചോദ്യത്തിന് , ദേവി നീ ഇപ്പോൾ നേരിട്ടത് ഒരു ചെറിയ പരീക്ഷണം മാത്രമാണ് , ഒരു പക്ഷേ അവരുടെ വിജയത്തിനായി ഇനിയും അവർ ദേവിയെ സ്റ്റേഷനിൽ വിളിച്ചു ചോദ്യം ചെയ്യാം , അത് കേട്ട് ഇങ്ങനെ പ്രതികരിക്കാൻ തുടങ്ങിയാലോ .

ഞാൻ പറഞ്ഞല്ലോ മനുവിനെ രക്ഷപ്പെടുത്താൻ മറ്റാരേക്കാളും ആവശ്യം എനിക്കാണെന്ന് പറഞ്ഞിട്ട് , മോളോട് അവർ എന്താ ചോദിച്ചത് എന്ന അങ്കിളിന്റെ ചോദ്യത്തിന് അവിടെ നടന്നതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴക്കും നിറഞ്ഞൊഴുകിയിരുന്നു എന്റെ കണ്ണുകൾ ….

എല്ലാം സഹിക്കാം എന്നെയും രാഘവനെയും ചേർത്തു അയാൾ പറഞ്ഞത് കേട്ടപ്പോൾ എന്ന് പറഞ്ഞതിൽ എന്റെ സ്വരം ഇടറിയത് കേട്ടിട്ടാകണം, മനസ്സിലാകും ദേവി എനിക്ക് പക്ഷേ ഇപ്പോൾ പ്രതികാരത്തിനല്ല എങ്ങനെ മനുവിനെ രക്ഷപ്പെടുത്താം എന്നതാണ് ചിന്തിക്കേണ്ടത് ..

ഞാൻ അറിഞ്ഞത് ഇന്ന് തന്നെ മനുവിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് , കൂടുതൽ തെളിവുകൾക്കായി പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കാം വീണ്ടും. നമ്മുക്ക് തെളിവുകൾ നിരത്തി കോടതിയെ വിശ്വസിപ്പിച്ചു അവനു ജാമ്യം ലഭിക്കാൻ ശ്രമിക്കാം , പക്ഷേ പ്രതീക്ഷ വേണ്ട ,

സൈക്കാർട്ടിസ്റ്റിന്റെ സർട്ടിഫിക്കറ്റ് അവർ താമസിപ്പിച്ചാൽ മെഡിക്കൽ ഫിറ്റായത് കൊണ്ടും , നേരിട്ടുള്ള കൊലപാതകം ആയത് കൊണ്ടും പൊലീസിന് വിട്ട് കൊടുക്കാനാണ് ചാൻസ് കൂടുതൽ എന്ന അങ്കിളിന്റെ വാക്കിനു നമ്മുക്ക് എന്താ ചെയ്യാൻ കഴിയുക അങ്കിളേ എന്നെന്റെ ചോദ്യത്തിന് നമ്മളെ കൊണ്ട് കഴിയുന്നത് ചെയ്യണം , ബാക്കി ദൈവം ചെയ്തോളും…

വീട്ടിലേക്ക് വരണം അമ്മയോടും പെങ്ങളോടും സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു അങ്കിൾ ഫോൺ കട്ട് ചെയ്യും മുമ്പേ , “ദേവി രാഘവന്റെ ബോഡി എങ്ങനെ റൂമിൽ എത്തിയെന്ന ചോദ്യത്തിന് പറഞ്ഞ മറുപടി ഒരുപാട് സമയം എടുത്തിട്ടാണോ ” എന്ന അങ്കിളിന്റെ ചോദ്യത്തിന് വെള്ളം കുടിക്കാൻ എടുത്ത് സമയം മാത്രം അങ്കിളേ എന്നതിന്റെ കൂടെ “എന്തെങ്കിലും പ്രോബ്ലം ഉണ്ടോ” എന്നന്റെ ചോദ്യം കേട്ട് ഉടനെ അങ്കിൾ പറഞ്ഞ നമ്മളെ അകപ്പെടുത്താനും രക്ഷപ്പെടുത്താനും പറ്റുന്ന ഒരു ചോദ്യം എന്നത് അത് ഇതായിരുന്നുവെന്ന് വക്കിൽ പറഞ്ഞു…

അത് എങ്ങനെയാണ് അങ്കിളേ എന്നെന്റെ ചോദ്യത്തിന് , മോളെ പിടിക്കാൻ ശ്രമിച്ചു അത് മനു കണ്ടു കൊന്നതാണെന്നു പേടിച്ചു മോൾ സത്യം പറഞ്ഞു പോയാൽ , പോലീസിന്റെ അവിഹിത കഥക്ക് ശക്തമായ തെളിവാകും , രാഘവൻ കൊല്ലപ്പെട്ടത് കൊണ്ട് ദേവി രക്ഷപ്പെടാൻ ആണ് ഇങ്ങനെ കള്ള കഥകൾ സൃഷ്ടിച്ചതെന്ന് പറയുന്നതിന്റെ കൂടെ പുറകിൽ നിന്നും ദേവിയെ കൊല്ലാൻ ഓടിയെത്തിയപ്പോഴാണ് അനിയത്തിക്ക് പരിക്കേറ്റതെന്നും കൂടി അവർക്ക് വാദിക്കാൻ കഴിയും , പിന്നെ നമ്മൾ ചെയ്യുന്നതെല്ലാം വെറുതെയാണ് , എന്തായാലും ദേവി ഇപ്പോൾ നൽകിയിരിക്കുന്നത് നമ്മുക്ക് അനുകൂലമാണ് ,

“എന്റെ വാദങ്ങളിൽ എനിക്ക് ഇത് ഉൾപ്പെടുത്താൻ കഴിയും പക്ഷേ ” എന്ന് അങ്കിൾ പറഞ്ഞു നിർത്തിയപ്പോഴാണ് ഇനി എന്താണ് പ്രോബ്ലം അങ്കിളേ എന്നെന്റെ ചോദ്യത്തിന് അതിനു മുമ്പ് അമ്മയുടെയും അനിയത്തികുട്ടിയും നൽകിയ മൊഴികൾ എന്താണെന്ന് അറിയേണ്ടതുണ്ടെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്‌തപ്പോഴും വീട്ടിലേക്ക് പോകാനുള്ള വണ്ടി റെഡിയായിരുന്നു …..

മുന്നോട്ടുള്ള യാത്രയിൽ അച്ഛൻ നിശ്ശബ്ദമായിരുന്നെങ്കിലും ‘അമ്മ എന്റെ തോളിലേക്ക് ചാഞ്ഞിരുന്നു , പക്ഷേ എന്റെ മനസ്സ് അപ്പോഴും വക്കിലിന്റെ ആ ചിരിയിൽ കുടുങ്ങി കിടപ്പായിരുന്നത് കൊണ്ടാണ് അമ്മയോട് ഞാൻ വക്കിലിനെക്കുറിച്ച് ചോദിച്ചത് …

ഇന്ന് എന്റെ മകൻ ജയിലിൽ കിടക്കുന്നത് അനന്തൻ കാരണമാണെന്ന് ‘അമ്മ പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ഞെട്ടിപ്പോയിരുന്നു , ഹരിയേട്ടന്റെ മരണ ശേഷം സ്വാത്തുക്കൾ എല്ലാം രാഘവന്റെ കയ്യിലായിന്ന് അനന്തൻ എന്നോട് പറഞ്ഞപ്പോൾ , പരിഹാരമായി രാഘവന്റെ ഭാര്യയായി മാറാൻ വക്കിൽ എന്നോട് പറഞ്ഞപ്പോൾ മക്കളുമായി ഞാൻ തെരുവിൽ ഇറങ്ങിക്കൊള്ളാം എന്നാലും എന്റെ ഹരിയേട്ടന്റെ സ്ഥാനത്തു വേറെ ഒരാൾ ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടും , എന്റെ മൂന്ന് മക്കളെ മുന്നിൽ നിർത്തി അവർക്ക് വേണ്ടിയാണെന്ന് പറഞ്ഞു എന്റെ മനസ്സ് മാറ്റിപ്പിച്ചതാ അവൻ , അതിനുള്ള പ്രതിഫലമാ എന്റെ ഒരു മോളുടെ ജീവിതവും , മോന്റെ ഈ ജയിൽവാസവും എന്ന് ‘അമ്മ പറഞ്ഞു തീരും മുമ്പേ ഒലിച്ചിറങ്ങിയ കണ്ണുനീർ ‘അമ്മ കിടന്നിരുന്ന എന്റെ തോളിനേ നനച്ചിരുന്നു …

വണ്ടി വീടിന്റെ മുന്നിൽ എത്തിയപ്പോഴേക്കും പത്രക്കാരുടെ ഒരു കൂട്ടം തന്നെയുണ്ടായിരുന്നു , അമ്മയെയും താങ്ങി വണ്ടിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് വക്കിലിന്റെ ഫോൺ കോള് വീണ്ടും എത്തിയത് , മനുവിനെ അവർ ഇന്നും ഹാജരാക്കില്ലെന്നാണ് അറിയാൻ കഴിഞ്ഞത് , അങ്ങനെ എങ്കിൽ അത് നമുക്കു ദോഷം ചെയ്യും , ഇപ്പോൾ ഗവർന്മെന്റ് ഡ്യുട്ടിയിലുള്ളത് സൈക്കാർട്ടിസ്റ്റ് സക്കറിയ മാത്രമാണ് , ഒരു പക്ഷേ അത് നാളത്തേക്ക് അയാൽ വേറെ ഡോക്ടേഴ്‌സിന്റെ കയ്യിൽ മനുവിനെ കിട്ടിയാൽ പിന്നെ എന്താ ഉണ്ടാവുക എന്ന് ദേവിക്ക് ഊഹിക്കാമല്ലോ അല്ലെ ….

അങ്കിളേ ഞാൻ എന്താ ചെയ്യണ്ടത് എന്നെന്റെ ചോദ്യത്തിന് , ഞാൻ ആണ് മാധ്യമങ്ങളെ അങ്ങോട്‌ വിട്ടത് , അവരുടെ ചോദ്യങ്ങൾ പലത് കാണും. പക്ഷേ കരഞ്ഞു കൊണ്ട് നൽകേണ്ട ഉത്തരം മാനസിക വിഭ്രാന്തിയുള്ള മകനെ പോലീസ് കസ്റ്റഡിയിൽ വെച്ചു പീ ഡിപ്പിക്കുകയാണെന്നും , രണ്ടു ദിവസമായി കസ്റ്റഡിയിൽ എടുത്തിട്ട് ഞങ്ങളെ ഒന്ന് കാണിക്കുക പോലും ചെയ്യുന്നില്ലെന്നും പറഞ്ഞിട്ട് വക്കിൽ “രണ്ടു ദിവസമെന്ന് ” എടുത്തു പറയണം കേട്ടോ എന്നത് ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ചിട്ട് ഫോൺ കട്ട് ചെയ്യുമ്പോഴേക്കും , അമ്മയോട് വക്കിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സംസാരിച്ചിട്ടാണ് വണ്ടിയിൽ നിന്നും ഇറങ്ങി മാധ്യമങ്ങളുടെ മുന്നിലേക്ക് ചെന്നത് …

എങ്ങനെയായിരുന്നു കൊലപാതകം , എന്തായിരുന്നു കാരണം തുടങ്ങി കുറച്ചധികം ചോദ്യങ്ങളുമായി അവർ ഞങ്ങളെ നേരിട്ടെങ്കിലും , വക്കിൽ പറഞ്ഞത് പോലെ അവരുടെ മുന്നിൽ കൈക്കൂപ്പി പൊട്ടിക്കരഞ്ഞിട്ട് എന്റെ കുഞ്ഞിനെ അവർ കൊന്ന് തിന്നോ എന്നെങ്കിലും എന്ന് അവരോട് ഒന്ന് പറയാൻ പറ മക്കളെന്നുള്ള അമ്മയുടെ കരച്ചിൽ കണ്ടിട്ടാണ് ബാക്കി ചോദ്യങ്ങൾ അവർ എന്നോട് ചോതിച്ചത് , ഒന്നിനും മറുപടി കൊടുക്കതെ രണ്ടു ദിവസമായി കൊണ്ട് പോയിട്ട് ഏട്ടനെ , മാനസിക വിഭ്രാന്തിയുള്ള ആളായത് കൊണ്ട് കൊടുക്കാൻ നൽകിയ മരുന്ന് പോലും അവർ വാങ്ങിയില്ലെന്ന് ഞാൻ കള്ളം പറയുമ്പോഴും എന്റെ മനസ്സിൽ എന്നെ അധിക്ഷേപിച്ച എസ് പിയുടെ മുഖം മാത്രമായിരുന്നു ..

പോലീസിന്റെ ക്രൂരമായ മറ്റൊരു മുഖമാണ് നമ്മൾ ഇപ്പോൾ കണ്ട് കൊണ്ടിരുക്കുന്നത് , മാനസിക വിഭ്രാന്തിയുള്ള ഒരാളെ തുടർച്ചയായി രണ്ടു ദിവസം കസ്റ്റഡിയിൽ വെക്കുക വഴി , പ്രതിയെ അറസ്റ്റു ചെയ്യപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കണമെന്ന നിയമവ്യവസ്ഥയുടെ പച്ചയായ ലങ്കാനമാണെന്നു ഒരു ചാനൽ റിപ്പോർട്ടർ റിപ്പോർട്ട് ചെയുന്നത് കേട്ടിട്ടാണ് അമ്മയുമായി അകത്തേക്ക് നടന്നത് …

വാതിൽ അടച്ചു മാധ്യമങ്ങൾ പുറത്തു പോയിന്ന് ഉറപ്പിച്ചിട്ട് , വാർത്ത ചാനലിലേക്ക് കണ്ണോടിച്ചപ്പോഴാണ് , രണ്ടു ദിവസം മുമ്പ് പ്രതിയെന്ന് പറഞ്ഞവർ തന്നെ , കൊമ്പനാട്ട് കൊലപാതക കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വെച്ചു പിടിപ്പിക്കുവാണെന്നും , പ്രതി മാനസിക വിഭ്രാന്തിയിൽ ചികത്സയിലാരുന്നെവെന്നും മറ്റും പറഞ്ഞു ലൈവ് ന്യുസ് വിടുന്നുണ്ടയിരുന്നു …, കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഇന്ന് തന്നെ മനുവിനെ കോടതിയിൽ ഹാജരാക്കുമെന്ന പോലീസിന്റെ മറുപടിയും ചാനലിൽ പ്രേത്യക്ഷപ്പെട്ടപ്പോൾ തന്നെ ഞാൻ അങ്കിളിനെ വിളിച്ചു , ഞാൻ വാർത്ത കണ്ടിട്ടാണ് ദേവി ഇറങ്ങുന്നത് , ഇനി നമ്മുടെ മുന്നിൽ ഉള്ളത് അവസാന കുറച്ചു നിമിഷങ്ങളാണ് …

പ്രതിക്ക് ജാമ്യം കിട്ടാൻ നമ്മൾ കൊടുക്കുന്ന വാദങ്ങൾക്ക് ശക്തിയുണ്ടാകണം , നിങ്ങൾ നൽകിയ മൊഴികളുമായി ബന്ധം വേണം , അതിനു എനിക്ക് നിങ്ങൾ മൂന്ന് പേരോടും കുറച്ചു സംസാരിക്കാനുണ്ടെന്ന് വക്കിൽ പറഞ്ഞത് കേട്ടിട്ടാണ് ഫോൺ കട്ടാക്കിയത്.. പുറകിൽ അമ്മയുടെ ടിവിയിലേക്ക് നോക്കിയുള്ള അടക്കിപ്പിടിച്ചു കരച്ചിൽ കേട്ടിട്ട് നോക്കിയപ്പോഴേക്കും അവശനായ മനുവിനെ സൈക്കാർട്ടിസ്റ്റിനെ കാണിക്കാൻ എത്തിച്ച ലൈവ് ദൃശ്യങ്ങൾ ചാനലിൽ വന്നു തുടങ്ങിയിരുന്നു ……

*****************

ഭാഗം 12

സാരമില്ലമ്മേ , വക്കിൽ വരുന്നുണ്ടല്ലോ ജാമ്യം കിട്ടി കഴിഞ്ഞാൽ മനുവേട്ടൻ നമ്മുടെയൊപ്പം കാണില്ലേ എന്ന് അമ്മയെ ആശ്വസിപ്പിച്ചിട്ട് റൂമിലേക്ക് എത്തിയപ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയിരുന്നു ഞാനും …

പോലീസ് ജീപ്പിൽ നിന്ന് ഇറങ്ങി പോലീസുകാരുടെ പുറകിൽ നടന്ന് അകത്തേക്ക് പോകുന്ന മനുവേട്ടന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല , മേശ മുകളിൽ ഇരുന്ന കല്യാണ ഫോട്ടോയിലേക്ക് നോട്ടം എത്തിയപ്പോഴേക്കും വീണ്ടും നിറഞ്ഞു തുളുമ്പിരുന്നു കണ്ണുകൾ , ഒരിക്കലെങ്കിലും എന്നോട് എല്ലാം തുറന്ന് പറഞ്ഞിരുന്നവെങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നല്ലോ ചേട്ടായി എന്ന് പറഞ്ഞു തീരും മുമ്പേ വക്കിലിന്റെ വണ്ടി വീടിന്റെ മുന്നിൽ എത്തിയിരുന്നു …

വെളിയിലേക്ക് ഇറങ്ങി വന്ന എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കയറുമ്പോഴേക്കും വാതിൽക്കൽ തടസവുമായി ‘അമ്മ നിൽപ്പുണ്ടായിരുന്നു ..

മതിയായില്ലേ നിനക്ക് , നീ ഒരുത്തൻ കാരണമാണ് ഞങ്ങൾ ഇന്ന് അനുഭവിക്കുന്നത് , ഇനിയുള്ളത് മൂന്ന് ജീവനുകളാണ് അതുടെ നിയെടുത്തോ നിനക്കും നിന്റെ മോള്ക്കും സമാധാനമാകട്ടെന്ന അമ്മയുടെ വാക്ക് കേട്ട് ഞാൻ അമ്പരപ്പോടെ വക്കിലിന്റെ മുഖത്തേക്ക് നോക്കിയപ്പോഴേക്കും കുറ്റബോധം കൊണ്ട് അങ്കിൾ മുഖം കുനിച്ചിരുന്നു …

വൈഷ്ണവിയുടെ മരണശേഷം നിങ്ങളുടെ മുഖത്തു നോക്കാൻ എനിക്ക് കഴിയാത്തത് കൊണ്ടാണ് ഞാൻ ഇങ്ങോട് വരാഞ്ഞത് … അതിന് എന്റെ മോൾ രേണുവിനെ വലിച്ചിടുന്നത് എന്തിനാണ് , കുറ്റം ചെയ്തത് ഞാൻ ആണ്. അത് കൊണ്ട് മാത്രമാണ് വെറും ഒരു കുടുംബവക്കിലായ ഞാൻ നിങ്ങളിൽപ്പെട്ടവർ ചെയ്യണ്ട കാര്യങ്ങൾ ഓടി നടന്നു ചെയ്യുന്നതെന്ന വക്കിലിന്റെ വാക്ക് കേട്ട് ഒന്നും മനസ്സിലാകാതെ അങ്കിളിന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ടിട്ടാ അങ്കിൾ എന്നോടായി പറഞ്ഞു തുടങ്ങിയത് ….

എന്റെ ഭാര്യയോടൊപ്പം ലണ്ടനിൽ ആയിരുന്നു മോളും വളർന്നത് , വർഷത്തിൽ ഒരു മാസത്തിൽ താഴെ ലീവിന് വരുമ്പോൾ ആണ് അവളെ ഞാൻ ഒന്ന് കാണുന്നത് തന്നെ , നാട്ടിൽ വരുമ്പോളെല്ലാം ഈ വീട്ടിലെ ഒരു സ്ഥിര സാന്നിധ്യമാണ് അവൾ പതിനാറാം വയസ്സിൽ അവളുടെ വെക്കേഷൻ കഴിഞ്ഞിട്ടും തിരിച്ചു പോകാൻ മനസ്സ് മടി കാണിച്ചപ്പോഴാണ് അവളോട് കാര്യങ്ങൾ തിരക്കിയത് , മനുവിനെ ഇഷ്ടമാണെന്നും അവനെ തന്നെ വിവാഹം കഴിക്കണമെന്നും അവൾ വാശി പിടിച്ചപ്പോൾ എതിർക്കാതിരുന്നത് ഇവിടുത്തെ സ്വത്ത് കണ്ടിട്ട് തന്നെയാണ് …

അവൾക്ക് പ്രായമാകുമ്പോൾ ഹരിയേട്ടനോട് പറഞ്ഞു സമ്മതിപ്പിക്കാം എന്ന് മോളുക്ക് വാക്ക് കൊടുത്തിട്ട അവൾ തിരിച്ചു ലണ്ടനിലേക്കു പോയത് , അത് കഴിഞ്ഞാണ് ഹരി കൊല്ലപ്പെടുന്നതും സ്വത്തുക്കൾ രാഘവൻ കൈക്കലാക്കിയെന്നും അറിയുന്നത്. എന്റെ മോളുടെ ഭാവിയും കൂടിയ കരുതിയിട്ട മനുവിന് കിട്ടേണ്ട സ്വത്തുക്കൾ പുറത്തു പോകാതിരിക്കാൻ വേണ്ടിയാ രാഘവനെ ഞാൻ അമ്മയോട് ഒരുപാട് നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചത് …

അതിനു ശേഷം മനുവിനോട് രേണുവിന്റെ കാര്യം സംസാരിച്ചപ്പോഴോ , നല്ല ചെറുപ്പത്തിലെ അവളെ കണ്ടത് പെങ്ങളായി തന്നെയാണെന്നും , അല്ലെങ്കിലും മോഡലായിട്ടുള്ള ഒരു പെണ്ണിനെ അല്ല അവൻ നോക്കുന്നതെന്നും , അവന്റെ വൈഷ്ണവിയുടെ കൂട്ട് പാവം ഒരു നാടൻ പെണ്ണിനെയാണ് ഇഷ്ടമെന്നും അവൻ പറഞ്ഞപ്പോൾ ഞാൻ രേണുവിനെ വിളിച്ചു പറഞ്ഞതാ മോളെ അവൻ പെങ്ങളെപ്പോലെയാ കണ്ടതെന്ന് , ആദ്യം അവള്‌ക്ക് കുറച്ചു വിഷമവും ദേഷ്യവുമൊക്കെ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം പതിയെ മാറി , പക്ഷേ ഇപ്പോഴും അവൾ വിവാഹം കഴിച്ചിട്ടില്ല , മനുവിനെപ്പോലെ ഒരാളെ കണ്ട് കിട്ടട്ടെ എന്ന കാത്തിരിപ്പിലാണ് മോൾ …

വൈഷ്ണവിയും എനിക്ക് രേണുവിനെ പോലെതന്നെയാ , അവളുടെ മരണത്തിനു കാരണക്കാരൻ ഇവിടെ എത്താൻ എന്റെ സ്വാർത്ഥത കൂടിയുണ്ടല്ലോന്ന് കരുതീട്ടാ ഞാൻ ഇത്രത്തോളം ഇതിനു വേണ്ടി കഷ്ട്ടപ്പെട്ടതെന്ന് വക്കിൽ പറഞ്ഞു കഴിഞ്ഞപ്പോൾ വേറെ എന്തൊക്കെ വഴികൾ ഉണ്ടായിരുന്നു അതിനു എന്റെ മോനെ എന്തിനാ കരുവാക്കിയതെന്ന അമ്മയുടെ ചോദ്യത്തിന് , ഞാൻ അന്നേ തടഞ്ഞില്ലായിരുന്നുവെങ്കിൽ മനുവിന്റെ കത്തിയിൽ എന്നെ രാഘവൻ തീർന്നെനെന്നു വക്കിൽ മറുപടി നൽകിയപ്പോഴേക്കും നിശബ്ധമായിരുന്നു അവിടെ….

ഇനിയും അമ്മക്ക് എന്നോടുള്ള ദേഷ്യം മാറിയില്ലെങ്കിൽ , വേറെ വക്കിലിനെ വെക്കാട്ടോ , എനിക്ക് വേണ്ടത് എങ്ങനെയും മനുവിനെ പുറത്തുകൊണ്ട് വരിക എന്നത് മാത്രമാണെന്ന വക്കിലിന്റെ ചോദ്യത്തിന് എന്താണ് അനന്തൻ അറിയേണ്ടതെന്ന അമ്മയുടെ ചോദ്യം കേട്ട് വക്കിലിന്റെ മുഖത്തു ചെറിയ ഒരു ചിരി കാണാമായിരുന്നു …

മനു എന്ന് മുതലാണ് ഇങ്ങനെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതെന്ന അവരുടെ ചോദ്യത്തിന് എന്തായിരുന്നു ‘അമ്മ മറുപടി നൽകിയത് എന്ന വക്കിലിന്റെ ചോദ്യത്തിന് ഒന്ന് ആലോചിച്ചു നിന്നിട്ടാണ് അമ്മ പറഞ്ഞു തുടങ്ങിയത് .. വൈഷ്ണവിയുടെ മരണശേഷമാണല്ലോ അവൻ തനിച്ചു അവളുടെ മുറിയിൽ ഇരിപ്പായത് , ആരു വിളിച്ചാലും ഗൗനിക്കാതെ ആരോടും ഒന്നും മിണ്ടാതെ അങ്ങനെ ഇരിക്കുന്നത് കണ്ടിട്ട് അല്ലെ അവനെ ആദ്യമായി ഹോസ്പിറ്റലിൽ കാണിച്ചത് , ഒരു വർഷത്തോളം ചികല്സിച്ചതിന്റെ ഫലമായി 90 ശതമാനത്തോളം മാറ്റാം അവനു ഉണ്ടായി ..പിന്നെ വല്ലപ്പോഴും ഒറ്റക്കിരുന്ന് കരയുന്നത് കാണാമായിരുന്നു അത് കാര്യമാക്കിയിരുന്നില്ല എന്നാണ് ഞാൻ കൊടുത്ത മൊഴി …

ഒറ്റക്കിരുന്ന് കരയുന്നത് എന്തിനാണെന്ന് അവർ ചോദിച്ചില്ലെന്ന വക്കിലിന്റെ ചോദ്യത്തിന് ഇല്ല , പക്ഷേ അവൻ കരഞ്ഞതെല്ലാം വൈഷ്ണവിയുടെ ഫോട്ടോ നോക്കിയിട്ടാണെന്ന് പറഞ്ഞപ്പോഴേക്കും അമ്മയോടൊപ്പം എന്റെയും കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു …

അനിയത്തിക്കുട്ടിക് നേരെ തിരിനായിരുന്നു വക്കിലിന്റെ അടുത്ത ചോദ്യം , മോളോട് എന്താ അവർ ചോദിച്ചെന്നുള്ളതിനായി കയ്യിലെ മുറിവ് എങ്ങനയുണ്ടായി എന്ന് മാത്രമാ അവർ ചോദിച്ചത്‌ .. അതിനു എന്താ മോൾ മറുപടി നല്കിയെന്നുള്ള ചോദ്യത്തിന് മനുവേട്ടൻ മുറിവേൽപ്പിച്ചതാണെന്ന പറഞ്ഞത് , പിന്നെ ഒന്നും ചോദിച്ചില്ലെന്നുള്ള വക്കിലിന്റെ ചോദ്യത്തിന് അതിൽ ഒരു ഓഫിസർ മനുവിന്റെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചപ്പോൾ മോൾ ഇടക്കു കയറി എന്നാണല്ലൊ മനു ഞങ്ങളോട് പറഞ്ഞതെന്ന് പറഞ്ഞപ്പോൾ , ദേവിയേട്ടത്തി കയറി മനുവേട്ടന്റെ കയ്യിൽ പിടിച്ചത് കൊണ്ട മുറിവ് വലുതാകാഞ്ഞതെന്ന ഞാൻ മറുപടി നൽകിയെന്ന് അനിയത്തിക്കുട്ടിയുടെ വാക്കുകൾക്ക് തലയിൽ ഒന്ന് തലോടിയിട്ട് മിടുക്കി എന്ന് വക്കിൽ പറഞ്ഞപ്പോഴേക്കും അങ്കിളേ എന്തിനാ എന്നെ മനുവേട്ടൻ കൊല്ലാൻ നോക്കിയതെന്ന അവളുടെ ചോദ്യത്തിന് വക്കിൽ എന്റെ മുഖത്തേക്ക് നോക്കിയിട്ട് അത് പറഞ്ഞു തുടങ്ങിയിരുന്നു ….

തുടരും…