എഴുത്ത്: മനു തൃശ്ശൂർ
കണ്ണു തുറക്കുമ്പോൾ ഞാൻ ഹോസ്പ്പിറ്റൽ ആണ്..
ശരീരത്തിൽ നല്ല വേദന ഉണ്ടായിരുന്നു ചുറ്റും കൂടി നിൽക്കുന്നവരിലേക്ക് തല തിരിച്ചപ്പോഴ അറിഞ്ഞത്..
തലയിൽ മുഴുവനും കെട്ടുണ്ടെന്ന് കൂടെ സഹിക്കാൻ പറ്റാത്ത അത്രയും വേദനയും..
തലയ്ക്ക് അകത്ത് ഒരു ഇടിവെട്ടിയത് ഓർമ്മയിൽ ഒരുനിമിഷം മിന്നി
പേടിച്ചിട്ടാവണം രോമങ്ങളൊന്നു ഇതുവരെ താഴ്ന്നിട്ടില്ല
പലരുടെയും നോട്ടത്തിൽ പലതരം കാഴ്ചകളാണ് അയൽ വക്കത്തെ സംസൂൻ്റെ മുഖത്ത് സഹതാപം
“പതുക്കെ പിടി തല നന്നായി കീറി പൊട്ടിയിട്ടുണ്ട് വേഗം എത്തിച്ചില്ലെങ്കിൽ ആള് തട്ടി പോകുമെന്ന് അവൻ കുറിച്ച് മുന്നെ പറഞ്ഞത് ഞാനോർത്തു…
അളിയൻ്റ്മുഖത്ത് ദയനീയമായും പെങ്ങളുടെ മക്കളുടെ മുഖത്ത് ചിരിയായും അമ്മയുടെയും പെങ്ങളുടെയും മുഖത്ത് കരച്ചിലായും..ഞാൻ കണ്ടത്..
പക്ഷെ കെട്ട്യോളുടെ മുഖത്ത് മാത്രം ആണയാത്ത കനൽ പിന്നെയും ബാക്കിയാണെന്ന് എനിക്ക് തോന്നി..
കൊല്ലായിരുന്നില്ലേടീ എന്ന് ഞാൻ മനസ്സിൽ പറഞ്ഞെങ്കിലും എന്തുകൊണ്ടോ എനിക്ക് ഉറക്കെ പറയാൻ തോന്നിയില്ല…
പക്ഷെ എൻറെ നോട്ടം അടി കൊണ്ട പാമ്പിനെ പോലെ കുറച്ചു നേരം അവളിൽ തന്നെ ചാഞ്ഞു നിന്നപ്പോൾ പുച്ഛത്തോടെ അവൾ മുഖം തിരിച്ചു ..
” ഇനിയും കിട്ടും ഇങ്ങനെ ഇരിക്കുമെന്ന ഭാവമാണ് അപ്പോൾ അവളുടെ ഉള്ളിൽ…!!
എനിക്കാ നിമിഷം കരച്ചിൽ വന്നു വേദന കൊണ്ടോ ചെയ്ത തെറ്റല്ലെന്ന് എനിക്ക് അറിയാം പക്ഷെ അബദ്ധവശാൽ പറ്റിയ നാക്കു പിഴയാണ് എല്ലാത്തിനും കാരണം..
തലയ്ക്ക് വേദന കൂടിയപ്പോൾ ഞാനനങ്ങാതെ കിടന്നു കണ്ണീർ വാർക്കുമ്പോഴ അളിയൻ്റെ കൈയ്യ് താങ്ങായ് വന്നു തലോടിയത്..
ഒരിക്കൽ എനിക്കിട്ട് താങ്ങിയതോർത്തപ്പോൾ ഞാൻ മുഖം കൊടുക്കാൻ പോയില്ല…
പക്ഷെ എന്ത് പറ്റിയതാണെന്ന അളിയൻ്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്നും പറഞ്ഞിട്ടില്ലെന്ന് ഞാനോർത്തു ..
എന്തായലും അവൾ തേങ്ങ വീണതാണെന്ന് പറഞ്ഞില്ലല്ലോ ഓർത്തു മൂക്കു പിഴിഞ്ഞു ആകാംക്ഷയോടെ എന്നെ നോക്കുന്ന എൻറെ അമ്മയെ ഒന്നു നോക്കി ഞാൻ പതിയെ പറഞ്ഞു..
ഓൾക്ക് പൊതിഞ്ഞു കൊടുത്ത തേങ്ങ പോരാഞ്ഞിട്ട് ഒന്നൂടെ വേണമെന്ന് പറഞ്ഞു ഒരണ്ണം കൂടെ പൊതിക്കാൻ അടുക്കള പുറത്തെ മുറ്റത്ത് നിൽക്കുമ്പോഴ..
അപ്പുറത്തെ വീട്ടിലെ സംസു പുതിയ കാറെടുകാൻ പോയെന്ന് ഓർത്തത്. എന്തായ് അറിയാൻ ഞാൻ ഓൻ്റെ കെട്ട്യോളെ ഒന്നു വിളിച്ച് ചോദിക്കാന്ന് വച്ചു..
ഓളവിടെ തെങ്ങിൻ്റെ മടല് കീറായിരുന്നു അളിയ ..
“ഞാനവളെ ഒന്നു വിളിച്ചതെ ഓർമ്മയൊള്ളു..
തലയിലെന്തോ വച്ചങ്ങ് പൂശിയത് മാത്രം ഒരോർമ്മ ഉള്ളു ..
അല്ല അളിയനെന്ത വിളിച്ചെ…?
ഒന്നും പറയെണ്ട അളിയോ, അറിയാതെ വായേൽ വന്നതപ്പോൾ വിളിച്ചു പോയത.
എന്തോന്ന്..??
” മുത്തുമണിയേയ് എന്ന്…
❤️? മനു പി എം