എന്റെ ദേവേട്ടൻ ~ ഭാഗം 17, എഴുത്ത്: ആമി അജയ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“സാർ…” രാവിലെ തന്നെ ഒരു ശബ്‌ദം കേട്ടാണ് ഉണർന്നത്. പെട്ടന്നു ആരാ എന്നു മനസ്സിലായില്ല. പിന്നെയാണ് ലക്ഷ്മിയാണ് എന്നു മനസ്സിലായത്.

“മ്മ്… എന്താ ” അവൻ കൊറച്ചു ഗൗരവത്തോടെ തന്നെ ചോദിച്ചു.

“സാർ രാവിലത്തെ മെഡിസിൻ കഴിക്കണ്ടേ. അതിനു മുൻപ് ഭക്ഷണം കഴിക്കണ്ടേ?സാർ ഇത്രയും നേരം ആയിട്ടും എഴുന്നേറ്റില്ല അതാ ഞാൻ വിളിച്ചത്.”

“ഞാൻ കഴിച്ചോളാം “ദേവ ലക്ഷ്മിയോട് അലസമായി ഉത്തരം പറഞ്ഞു.

“പറ്റില്ല… ഇപ്പോൾ സാറിന്റെ കാര്യങ്ങൾ കൃത്യമായി നോക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. സാർ എന്നെ അനുസരിച്ചേ പറ്റു ” ലക്ഷ്മി കൊറച്ചു ശാസനയോടെ ദേവയോടു പറഞ്ഞു.

ദേവ അവളോട് ഒന്നും പറഞ്ഞില്ല എന്നാലും അവന്റെ മനസ്സിലെ ദേഷ്യം മുഖത്തു പ്രീതിഫലിക്കുന്നത് അവൾക് കാണാമായിരുന്നു.

ദേവ ഒന്നു ഫ്രഷായി. കൊറച്ചു നിർബന്ധിച്ചാണെങ്കിലും അവൾ ദേവയെകൊണ്ട് മുഴുവൻ ഭക്ഷണവും കഴിപ്പിച്ചു. ടാബ്‍ലെറ്റ്സും കഴിപ്പിച്ചു. ഭക്ഷണത്തിനുശേഷം ഉറങ്ങാൻ തുടങ്ങിയ അവനെ അവൾ ഓരോന്നു പറഞ്ഞും ശാസിച്ചും ഉണർത്തിയിരുത്തി. ജനലിലൂടെ പുറത്തേക്കു നോക്കിയിരിക്കുമ്പോൾ അവനു നല്ല ആശ്വാസം തോന്നി. ചെറിയ കാറ്റും ചാറ്റൽ മഴയും അതിനു വഴിയൊരുക്കി.

ലക്ഷ്മി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അവനോട്. എന്നാൽ അവനതൊന്നും കേട്ടില്ല.

“സാർ…ഇതെവിടെയാ… ഞാൻ എത്രനേരമായി ഓരോന്നു ചോദിക്കുന്നു. ” ലക്ഷ്മി അവനോട് തമാശക്കെന്നോണം ചോദിച്ചു.എന്നാൽ അവൻ എപ്പോളത്തെയും പോലെ തന്നെ മൗനം പാലിച്ചു. അവന്റെ മനസ്സിൽ അപ്പോളും അമ്മു ആയിരുന്നു.

“സാറിനു എങ്ങനെയാ ഈ അപകടം പറ്റിയത്”.

“ഒന്നു മരിക്കാൻ നോക്കിയതാ. പക്ഷെ നടന്നില്ല.” ഒരുപാട് നേരത്തെ ലക്ഷ്മിയുടെ ചോദ്യങ്ങൾക് ശേഷം ദേവ മറുപടി പറഞ്ഞു.

“എന്തിനാ മരിക്കാൻ നോക്കിയത് ” വീണ്ടും ചോദ്യംലക്ഷ്മി ആവർത്തിച്ചുകൊണ്ടിരുന്നു. ചുമ്മാ…ദേവ അവളെ നോക്കികൊണ്ട്‌ മറുപടി പറഞ്ഞു.

“ഏയ്യ് ചുമ്മാ ഒന്നും അല്ല ഫാമിലി പ്രോബ്ലം ആകുമല്ലേ. എന്താ ഭാര്യ തേച്ചോ?അതാണല്ലോ ഇപ്പോളത്തെ ഫാഷൻ” ലക്ഷ്മിയുടെ പെട്ടന്നുള്ള സംസാരം കേട്ടു അവനു ദേഷ്യം വന്നു.

നിർത്തു. താൻ തന്റെ ജോലി ചെയ്തമതി അല്ലാതെ ഇവിടെയുള്ളവരുടെ കാര്യം അന്വഷിക്കാൻ നിൽക്കണ്ട. പുറത്തുപോ…ദേവയുടെ സംസാരം കേട്ടപ്പോൾ അവൾക് ഭയം തോന്നി.

“സാർ അത് ഞാൻ…തമാശക്ക്…സോറി… ദേവ ഒന്നും സംസാരിച്ചില്ല. പുറത്തേക്കു നോക്കി തന്നെ ഇരുന്നു. അത് കണ്ടു ലക്ഷ്മി പുറത്തേക്കിറങ്ങി ശാരദാമ്മയുടെ അടുത്തേക് പോയി.

പിന്നെയും ലക്ഷ്മി താൻ പറഞ്ഞതെല്ലാം മറന്നുകൊണ്ട് തന്റെയടുത്തേക് വന്നുകൊണ്ടിരുന്നു.

“ഏയ്‌… ഇതെന്താ ഏതുനേരവും ചിന്ത ആണല്ലോ. “ലക്ഷ്മി ദേവക് ഭക്ഷണമായി വന്നതാണ്. ദേവ ഒന്നു പുഞ്ചിരിച്ചു.

“ഓ അപ്പോ സാറിനു ചിരിക്കാൻ ഓക്കേ അറിയാലേ ” അവളുടെ ചോദ്യം കേട്ടപ്പോൾ ആണ് അവൻ ഓർത്തത്‌ താൻ ചിരിച്ചിട്ട് തന്നെ ദിവസങ്ങൾ ഒരുപാടായി.

“സാർ എന്തുവാ എപ്പോളും ചിന്തിച്ചിരിക്കുന്നേ… ഇത് കഴിക്കു… ലക്ഷ്മി അവന്റെ നേരെ ഭക്ഷണം നീട്ടി കൊണ്ടു പിന്നെയും പറഞ്ഞു.

“തന്റെ വീട്ടിൽ ആരൊക്കെയുണ്ട്? ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ ദേവ ലക്ഷ്മിയോട് ചോദിച്ചു.

“അമ്മയും മുത്തശ്ശിയും ഞാനും മാത്രേ ഒളു എന്റെ വീട്ടിൽ… അച്ഛൻ കുഞ്ഞിലേ മരിച്ചു. പിന്നെ അമ്മയായിരുന്നു എല്ലാം… ചെറിയ ചെറിയ ജോലിയൊക്കെ ചെയ്ത എന്നെ പഠിപ്പിച്ചതോകെ . ഞാൻ എറണാകുളത്തൊരു ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്തുകൊണ്ടിരുന്നതാ. പിന്നെ ജീവിതത്തിൽ കുറച്ചു പ്രശ്നങ്ങൾ ഓക്കേ ഉണ്ടായി. പിന്നെ വീട്ടിൽ വന്നു… പിന്നെയും അമ്മക്കൊരു ഭാരമായികൂടല്ലോ അതാ ഇങ്ങനെയൊക്കെ “

ചെറിയ ചോദ്യത്തിന് നിറയെ സംസാരിക്കുന്ന അവളെ ദേവ നോക്കിയിരുന്നു.

“എന്താ പ്രശ്നം ഉണ്ടായേ “ദേവ പിന്നെയും ചോദിച്ചു

“പ്രശ്നങ്ങൾ ഇല്ലാത്തവരുണ്ടോ സാർ എന്നു പറഞ്ഞു അവനു ഭക്ഷണം കൊടുത്തു നിറഞ്ഞ കണ്ണുകളോടെ ലക്ഷ്മി അവിടെനിന്നും പോകുമ്പോൾ ദേവയുടെയും കണ്ണുകൾ നിറഞ്ഞു.

കൊറച്ചു സമയത്തിന് ശേഷം തിരിച്ചുവന്നു അവനു രാത്രിയിലെ ടാബ്‍ലെറ്റ്സ് എല്ലാം കൊടുക്കുമ്പോൾ പിന്നെയും കണ്ടു ആ പുഞ്ചിരിയോടുള്ള മുഖം. കൊറച്ചുദിവസത്തിനുള്ളിൽ തന്നെ ദേവക് ലക്ഷ്മിയോടുള്ള അപരിചിത്തവും പാടെ മാറിയിരുന്നു. മാധവനോടും ശാരദയോടും എല്ലാം നന്നായി തന്നെ അടുത്തിരുന്നു ലക്ഷ്മി.

നല്ല ഇടിയും മഴയുമുള്ള രാത്രിയിൽ ദേവയോടു സംസാരിച്ചിരിക്കുകയായിരുന്നു ലക്ഷ്മി. അപ്പോലാണ് ലക്ഷ്മി പിന്നെയും ദേവയോട് ആ ചോദ്യം ചോദിച്ചത്.

“സാർ എന്തിനാ അന്ന് മരിക്കാൻ ശ്രമിച്ചത്. അമ്മുവിന് വേണ്ടിയാണോ? ” അമ്മുവിന്റെ പേരുകേട്ടതും ലക്ഷ്മിയോട് പിന്നെയും മൗനംപാലിക്കാൻ സാധിച്ചില്ല ദേവക്. അമ്മുവായിട്ടുള്ള പ്രശ്നങ്ങൾ ദേവ അവളോട് പറഞ്ഞു. അവന്റെ കാര്യങ്ങൾ എല്ലാം കേട്ടിട്ടും അവൾ മൗനമായിരുന്നു.

“എന്താടോ ഒന്നും മിണ്ടാത്തത് ” ലക്ഷ്മിയുടെ മൗനം കണ്ടു ദേവ അവളോട് ചോദിച്ചു.

“അമ്മു ഇത്ര ഭാഗ്യം ചെയ്ത കുട്ടിയ എന്നോർക്കുകയായിരുന്നു ഞാൻ. അവളെ ഇതുപോലെ സ്നേഹിക്കാൻ ഒരാളുണ്ടല്ലോ.” ലക്ഷ്മിയുടെ വാക്കുകൾ കേട്ടതും ദേവ പറഞ്ഞു ” സ്നേഹം ഉണ്ടായിട്ടു കാര്യം ഇല്ലല്ലോ അത് അനുഭവിക്കാനും യോഗം വേണോടോ ” അത് പറഞ്ഞു ദേവ ആ കൂരിരുട്ടിലേക് നോക്കി ഇരുന്നു. അപ്പോളും മഴ തോരാതെ പെയുന്നുണ്ടായിരുന്നു.

അമ്മുവും മുറിയിൽ നിന്നും ആ മഴയത്തേക്കു നോക്കിയിരിക്കുകയായിരുന്നു. അവളുടെ മനസ്സിൽ മാറി മാറി ഓരോ ചിന്തകളും കടന്നുപോയികൊണ്ടിരുന്നു. ദേവേട്ടൻ എന്നെ കാണാൻ ആഗ്രഹികുനുണ്ടാകുമോ. ഒരുപാട് ദിവസമായി മംഗലശ്ശേരിയിൽ നിന്നും വെറുതെയെങ്കിലും ഒന്നുവിളിച്ചിട്ട്. അച്ഛനും ശാരദാമ്മയും എന്നെ മറന്നോ. ദേവുവും ഇപ്പോൾ തന്നോട് ഒരുപാട് മിണ്ടാറില്ല എന്നും അവൾ ഓർത്തെടുത്തു. പിറ്റേന്നു രാവിലെ തന്നെ അമ്മു എന്തൊക്കെയോ ഓർത്തു കൊണ്ട് അവൾ കുട്ടന്റെ മുറി ലക്ഷ്യമാക്കി നടന്നു.

“കുട്ടേട്ടാ…”

“എന്താ അമ്മു…” അമ്മുവിന്റെ ചുമരിൽ ചാരിനിന്നുള്ള വിളി കേട്ടു കുട്ടൻ ചോദിച്ചു.

“കുട്ടേട്ടാ… എന്നെ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…’

“മ്മ്… എന്താ.. “കുട്ടൻ കുറച്ചു ഗൗരവത്തോടെ കൂടി ചോദിച്ചു…

“എന്നെ ഒന്നു മംഗലശ്ശേരി വരെ ഒന്നു കൊണ്ടു പോകുമോ? ” അമ്മു കൊറച്ചു വിഷമത്തോടെ ചോദിച്ചു.

“എന്തിനാ അങ്ങോട്ട് പോകുന്നേ അമ്മു. അവരെല്ലാം പറഞ്ഞു തീർത്തതല്ലേ.”

“എനിക്ക് പോണം…” അമ്മു വാശി പിടിച്ചു.

“പറ്റില്ല… നിന്റെ ആരും അവിടെയില്ല. അത് എന്റെ വീടാണ്. ” പെട്ടന്നാണ് അമ്മു നടുക്കത്തോടെ ആ വാക്കുകളുടെ ഉടമയെ നോക്കി നിന്നത്. അമ്മുവിന്റെ വായിൽ നിന്നും “ദേവു…” എന്നു പതിയെ വിളിച്ചു.

“ആ ദേവു തന്നെയാ പറയുന്നേ…എന്റെ അച്ഛനേയും അമ്മയെയും ഇനിയും വേദനിപ്പിക്കരുത്. നിന്നെ ജീവിതത്തിലേക്കു കൂട്ടിയതിനു എന്റെ ദേവയും ഇപ്പോൾ ഒരുപാട് അനുഭവിക്കുണ്ട്. അത് അവൻ നിന്നോട് ചെയ്ത തെറ്റുകൾക്കായുള്ള പ്രായശ്ചിത്തമായോ ശിക്ഷയായിട്ടും ഞങ്ങൾ കൂട്ടിയിട്ടോളൂ. ഇനി അവനെയോ അച്ഛനെയോ അമ്മയെയും കാണാൻ നീ പോകരുത്. ” ദേവു കുറച്ചു ദേഷ്യത്തോടെയും നീരസത്തോടും കൂടി അമ്മുവിനോട് പറഞ്ഞുനിർത്തി.

ദേവു… ഞാൻ… അമ്മുവിന് സങ്കടം സഹിക്കാൻ പറ്റിയില്ല. അമ്മു തിരിഞ്ഞു റൂമിലേക്കു നടന്നു…

“എന്താ ദേവു നീ അവളോടിങ്ങനെ പെരുമാറിയെ? അമ്മുന് നല്ല വിഷമം ആയിട്ടുണ്ട്. അങ്ങനെ പറയാൻ പാടില്ലായിരുന്നു നീ.” ദേവുവിന്റെ പെരുമാറ്റത്തിൽ നീരസം തോന്നിയ കുട്ടൻ ദേവുവിനോട് പറഞ്ഞു.

ദേവു നിന്നു ചിരിക്കാൻ തുടങ്ങി. അതുകണ്ടു കുട്ടന് പിന്നെയും ദേഷ്യം വന്നു. എന്റെ കുട്ടാ… എന്നു പറഞ്ഞു ദേഷ്യത്തോടിരിക്കുന്ന കുട്ടന്റെ തോളിൽ കൂടെ കൈയിട്ടു പറയാൻ തുടങ്ങി. “നിങ്ങൾ പൊട്ടനാണോ പൊട്ടനായിട്ടഭിനയിക്കുകയാണോ ” എന്താ എന്നുള്ള കുട്ടന്റെ ഭാവം കണ്ടു അവൾ വീണ്ടും പുഞ്ചിരിച്ചുകൊണ്ട് പറയാൻ തുടങ്ങി. “കുട്ടേട്ടൻ അവളെ ശ്രദ്ധിച്ചോ… അവൾ ഒരുപാട് മാറി. ആ ദേഷ്യമോ പിടിവാശിയോ ഒന്നും ഇല്ല. നമ്മൾ ദേവയെ കുറിച്ചു പറയുമ്പോൾ അമ്മു അത് ശ്രദ്ധിച്ചു കേൾക്കുണ്ടായിരുന്നു. അവൻ ഹോസ്പിറ്റലിൽ ആയപ്പോൾ അവൾ എങ്ങനെയായിരുന്നു ഇവിടെ എന്നു എന്നോട് സുമിത്രമ്മ പറഞ്ഞു. എനിക്ക് തോന്നുന്നത് അവൾ ഇപ്പോൾ ദേവയെ സ്നേഹിക്കുന്നു എന്നാണ്. അതാ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ കരഞ്ഞുകൊണ്ട് അമ്മു പോയത്. അല്ലാതെ ഞാൻ അമ്മുവിനോട് അങ്ങനെ പറയും എന്നു കുട്ടേട്ടന് തോന്നുന്നുണ്ടോ? ഇത്രയും ദിവസം വേണ്ടി വന്നു അമ്മുവിന് ദേവയെ കാണണം എന്നു തോന്നാൻ. നമുക്ക് നോക്കാം… ” ദേവു ഒരു ചിരിയോടെ പറഞ്ഞുനിർത്തി

കുട്ടൻ ഇതെല്ലാം കേട്ടു കിളി പോയ അവസ്ഥയിൽ ആയിരുന്നു. ദേവുവിന്റെ സംശയങ്ങൾ സത്യമാകണേ എന്നവൻ മനസ്സുകൊണ്ട് പ്രാർഥിക്കുകയായിരുന്നു.

“ദേവൂ…അമ്മു പറഞ്ഞതല്ലേ നമുക്ക് അവളെ കൂട്ടി മംഗലശ്ശേരിയിലേക് പോകണം. “

” ഞാൻ വരുന്നില്ല കുട്ടേട്ടൻ അമ്മുവിനെ കൊണ്ടുപോകൂ. ഞാൻ അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ട് അമ്മുന് എന്റെ കൂടെ വരാൻ ബുദ്ധിമുട്ടുണ്ടാകും. ” ദേവു ചിരിയോടെ പറഞ്ഞു മുറിയിൽ നിന്നും പുറത്തേക്കുപോയി. കുട്ടൻ അമ്മുവിന്റെ മുറിയിൽ ചെല്ലുമ്പോൾ ജനലിൽ കൂടി പുറത്തേക് നോക്കി ഒരു ഭാവവും ഇല്ലാതെ നിൽക്കുന്ന അമ്മുവിനെ ആണ് കണ്ടത്.

“മോളെ…” അമ്മുവിന്റെ തോളിൽ തൊട്ടുകൊണ്ടു അവൻ പതുകെ വിളിച്ചു. കുട്ടന്റെ സാമിപ്യം അറിഞ്ഞതും അവൾ കരഞ്ഞുകൊണ്ടു അവന്റെ നെഞ്ചിലേക്ക് വീണു.

“അമ്മു…കരയണ്ട. നമുക്ക് പോകാം. “

“വേണ്ട കുട്ടേട്ടാ… ദേവു പറഞ്ഞത് ശെരിയാ.. അവിടെ എന്റെ ആരുമില്ല. അവരുടെ സ്നേഹത്തിനുപോലും എനിക്ക് അർഹതയില്ല. പിന്നെ ഞാൻ എന്തിനാണ് അങ്ങോട്ടുപോകുന്നത്. എനിക്ക് ആരോടും പരിഭവമോ ദേഷ്യമോയില്ല. എനിക്കറിയാം ഞാൻ ചെയ്ത തെറ്റു”എന്നൊക്കെ അമ്മു ഓരോന്നും പറഞ്ഞുകൊണ്ടേ ഇരുന്നു.

മോളെന്തായാലും അങ്ങോട്ട് പോണം എന്നു വിചാരിച്ചതല്ല നമുക്ക് പോയിട്ട് വരാം. എത്രയായാലും നീ ചെന്നുകേറിയ വീടാ… അമ്മുവിനെ നെഞ്ചിൽ നിന്നും അടർത്തിമാറ്റി അത്രയും പറഞ്ഞപ്പോൾ തന്നെ അവൾ അവന്റെ വാക്കുകളെ സമ്മതിച്ചു. പെട്ടന്നു തന്നെ അമ്മുവും കുട്ടനും കൂടി മംഗലശ്ശേരിയിലേക് യാത്രയായി. അങ്ങോട്ടുള്ള യാത്രയിൽ അവളുടെ മനസ്സിൽ നല്ല ഭയം ഉണ്ടായിരുന്നു ദേവയുടെ പ്രതികരണം എന്തായിരിക്കും എന്നോർത്ത്.

മംഗലശ്ശേരിയുടെ പടി കടന്നു ചെല്ലുമ്പോൾ തന്നെ കേട്ടു അടുക്കളയിൽ നിന്നും കളിയും ചിരിയും. ശബ്‌ദം കേട്ടു അടുക്കളയിലേക് നടക്കുമ്പോൾ ആണ് ലക്ഷ്മി അവിടെ നിന്നും ഇറങ്ങി വരുന്നത് . അമ്മുവിനെ കണ്ടതും ലക്ഷ്മി പതിയെ ചോദിച്ചു…

“ആരാ… ” ലക്ഷ്മിയുടെ ചോദ്യം കേട്ടാണ് കുട്ടൻ അവരുടെ അടുത്തേക് വന്നു പറഞ്ഞു.

“ലക്ഷ്മി ഇതാണ് എന്റെ അനിയത്തി വീണ എന്ന അമ്മു “

ആ… എന്നു പറഞ്ഞു അവൾ അവിടെ നിന്നും അടുക്കളയിലേക്കു പോയി.

ശാരദാമേ…എന്നു വിളിച്ചു അവൾ അവിടേക്കു കേറി ചെന്നു. കൂടെ കുട്ടനും.

അമ്മുമോളോ? ഞാൻ ഓർത്തു അമ്മു ഞങ്ങളെ ഓക്കേ മറന്നു എന്നു. ഈ വീടും വീട്ടുകാരൊക്കെ നിനക്കത്രയും അന്യമായോ കുട്ടിയെ. ശാരദാമ്മ പരിഭവത്തോടെ അമ്മുവിനോട് പറഞ്ഞു.

“മോളു ഈ ചായ കൊണ്ടുപോയി ദേവക് കൊടുക്കു”… എന്നു പറഞ്ഞു ചായക്കപ്പ്‌ നീട്ടിയതും അമ്മു അത് കൈ നീട്ടി വാങ്ങാൻ തുടങ്ങി. “ഇത് ദേവക് ഉള്ളതാ. ലക്ഷ്മി മോളു കൊടുത്തോളും എന്നു പറഞ്ഞു ആ കപ്പ് ലക്ഷ്മിയുടെ കൈകളിലേക്ക് കൊടുക്കുമ്പോൾ അമ്മു നിന്നുരുകുന്ന പോലെ തോന്നി.

ലക്ഷ്മി ചായയുമായി ദേവയുടെ അടുത്തേക് പോകുന്നത് അമ്മു നോക്കിനിന്നു. ഞാൻ ഒന്നു ദേവയെ കാണട്ടെ എന്നു പറഞ്ഞു കുട്ടൻ ദേവയുടെ അടുത്തേക്കുപോയി. അമ്മൂ വാ…കുട്ടന്റെ കൂടെ ദേവയുടെ അടുത്തേക് നടക്കുമ്പോൾ എന്തൊക്കെയോ മനസ്സിൽ വന്നുമൂടുന്നുണ്ടായിരുന്നു.

ദേവാ… എന്നു വിളിച്ചു കുട്ടൻ ദേവയുടെ അടുത്തേക്കുചെല്ലുമ്പോൾ അമ്മുകാണുന്നത് ദേവക് ഭക്ഷണം കൊടുക്കുന്ന ലക്ഷ്മിയെ ആണ്. കുട്ടൻ ദേവയുടെ അടുത്തുകിടക്കുന കസേരയിൽ ഇരുന്നു. ലക്ഷ്മി ദേവയുടെ ബെഡിൽ തന്നെ ഇരിക്കുന്നു. അമ്മു മുറിയിലേക്കു കയറി കുട്ടന്റെ അരികിലായി ചെന്നു നിന്നു. എന്നാൽ തന്റെ തന്റെ അടുത്തേക് ദേവയുടെ ഒരു നോട്ടം പോലും പാറിവീഴുന്നതവൾ കണ്ടില്ല. ദേവ കുട്ടനോട് ചിരിച്ചു സംസാരിച്ചുകൊണ്ടിരുന്നു.

“കുട്ടാ… നീ കഴിച്ചോ? “

“ഞങ്ങൾ വീട്ടിൽനിന്നും കഴിച്ചിട്ടാണ് ഇറങ്ങിയത്.. പുതിയ ആളെങ്ങനെയുണ്ട് ദേവ.” കുട്ടൻ ലക്ഷ്മിയെ നോക്കി ദേവയോടു ചോദിച്ചപ്പോൾ ദേവ ഒന്നു പുഞ്ചിരിച്ചു.

ദേവക് ഭക്ഷണം കൊടുക്കുന്നതും. അവനെ ലക്ഷ്മി പരിചരിക്കുന്നതും അമ്മു ചെറിയ കുശുമ്പോടെ നോക്കി നിന്നു. ഇടക് ദേവയുടെ കണ്ണുകളിലേക്കും. ചിരിച്ചുകൊണ്ട് സംസാരിക്കുന്ന ചുണ്ടുകളിലേക്കും അവൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവന്റെ കിടപ്പിൽ അവൾക് വിഷമവും തോന്നി. ഒരുപാടു നേരം അവിടെ നിന്നില്ല…

“കുട്ടാ…അമ്മുവിനെന്തുപറ്റി അവൾക് എന്തെങ്കിലും വിഷമമുണ്ടോ? ” അമ്മു മുറിയിൽ നിന്നും പോയതും ദേവ കുട്ടനോട് ചോദിച്ചു .

“ഇല്ല…ഇന്നു രാവിലെ ഇവിടേക്ക് വരണം എന്നു പറഞ്ഞു അതുകൊണ്ട് കൊണ്ടുവന്നതാ. ഇങ്ങോട്ട് വരണം എന്നു പറഞ്ഞപ്പോൾ ദേവു എന്തോ പറഞ്ഞു. അതു വിഷമമായി അതാകും. “

“എന്റെ ഈ കിടപ്പു കണ്ടപ്പോൾ സന്തോഷായിട്ടുണ്ടാകും അല്ലേ? ” ദേവ ചിരിച്ചുകൊണ്ട് കുട്ടനോട് പറഞ്ഞു.

“ദേവ…അമ്മു ഇപ്പോൾ ഒരുപാട് മാറി… ചിരിയില്ല..കളിയില്ല.. ദേഷ്യമോ വാശിയോ ഇല്ല… അവളുടെ ജീവിതം ഇങ്ങനെയായതിനു ഞാനും കാരണക്കാരൻ അല്ലേടാ…” കുട്ടൻ അത് പറയുമ്പോൾ ദേവയുടെയും മനസ് മുറിയുണ്ടായിരുന്നു.

ലക്ഷ്മി മോളെ… ശാരദാമ്മയുടെ വിളിയാണ് അമ്മുവിനെ ഉണർത്തിയത്

“ലക്ഷ്മി…മോളോ… ഹും… ജോലിക് വന്നവൾ മോള് ” അമ്മു കുശുമ്പോടെ മനസ്സിൽ പറഞ്ഞു.

“ഇതാ ചായ ” ലക്ഷ്മി അമ്മുവിന് ചായ നീട്ടി.

“എനിക്ക് വേണ്ട ” അമ്മുകുറച്ചു നീരസത്തോടെ പറഞ്ഞു.

“എന്തുപറ്റി… ചായ കുടിക്കു ” ലക്ഷ്മി പിന്നെയും അമ്മുവിനോട് പറഞ്ഞു

“നീ എനിക്ക് ചായ തരേണ്ട. ഞാൻ ഇവിടെത്ത കുട്ടിയാണ് “അമ്മുവിന്റെ ഉള്ളിൽ ഉള്ള ദേഷ്യം വാക്കുകളിലൂടെ പുറത്തു വന്നു.

“ഇവിടുത്തെ കുട്ടിയോ… അങ്ങനെ ഒരു കുട്ടിയെ ഞാൻ ഇതുവരെ കണ്ടട്ടില്ലലോ ” ലക്ഷ്മി കുറച്ചു ശബ്‌ദം താഴ്ത്തി പറഞ്ഞു.

“ഞാൻ ദേവയുടെ ഭാര്യയാണ് മിസ്സിസ് വീണ ദേവദത്തൻ ” അമ്മുവിന്റെ വായിൽ നിന്നും വളരെ അഭിമാനത്തോടെ തന്നെ ആ വാക്കുകൾ പുറത്തുവന്നു.

ലക്ഷ്മി ഒരു കുസൃതിയോടു കൂടി അവളുടെ മുഖത്തു വരുന്ന ഭാവങ്ങൾ നോക്കി കണ്ടു. അമ്മുവിനെ ഒന്നുകൂടി ചോടിപ്പിക്കാൻ അവൾ പിന്നെയും പറഞ്ഞു “ദേവയുടെ ഭാര്യയോ … പിന്നെ എന്തിനാ എന്നെ ഇവിടെ കൊണ്ടുവന്നത് . ദേവക് ഇപ്പോൾ ഭാര്യ ഇല്ല. ഭാര്യ ഉണ്ടായിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. “

“നീ ഇത് കണ്ടോ? “”എന്റെ ദേവേട്ടൻ”” കെട്ടിയതാ. ഇത് എന്റെ കഴുത്തിൽ കിടക്കുന്നിടത്തോളം ഞാൻ ദേവേട്ടന്റെ ഭാര്യ തന്നെയാ…” കഴുത്തിലെ താലിയിൽ പിടിച്ചു അമ്മു വാശിയോടെ പറഞ്ഞു.

“ഇതുപോലെ ഒരെണം കഴുത്തിൽ ചാർത്താൻ ആർക്കും ആരെകൊണ്ടും പറ്റും. ഒരു നല്ല ദാമ്പത്യത്തിൽ ആണ് ഈ താലിക് ഒരു മഹത്വം ഒള്ളു. അല്ലെങ്കിൽ ഇത് ഒരു ലോഹം മാത്രമാണ് അമ്മു. ” ഈ അവസ്ഥയിൽ എനിക്കും സാധിക്കും ദേവയെ കൊണ്ടു ഇതുപോലെ ഒരെണ്ണവും എന്റെ കഴുത്തിലും ചാർത്തിക്കാൻ…എന്താ അമ്മുവിന് കാണണോ? എന്നു ലക്ഷ്മി അമ്മുവിന്റെ കണ്ണുകളിലേക്കു നോക്കി ചിരിയോടെ അതു ചോദിക്കുമ്പോൾ അമ്മുവിന്റെ മുഖത്തു ദേഷ്യം നന്നായി തന്നെ പ്രതിഫലിച്ചു. ലക്ഷ്മിയോട് പറയാൻ ഉള്ള ഉത്തരം അവളുടെ കൈകളിൽ അപ്പോൾ ഉണ്ടായിരുന്നില്ല.

“മോളെ ലക്ഷ്മി…” എന്ന സ്നേഹത്തോടെ ഉള്ള വിളി ലക്ഷ്മിയെ തേടി എത്തുമ്പോൾ “ആ അമ്മേ വരുന്നു “എന്നു പറഞ്ഞു അമ്മുവിനെ നോക്കി ചിരിച്ചുകൊണ്ട് പോകുന്ന ലക്ഷ്മിയെ ദേഷ്യത്തോടെ നോക്കി നിൽക്കാനേ അവൾക് കഴിഞ്ഞോളൂ.

തുടരും…

❤️❤️❤️❤️❤️❤️❤️

THANK YOU SO MUCH FOR ALL COMMENTS AND LIKES

❤️❤️❤️❤️❤️❤️❤️