മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….
ഉറക്കത്തിൽ നിന്നും ഉണർന്ന അമ്മുക്കുട്ടി കണ്ണുകൾ തുറന്ന് കട്ടിലിൽ കുറച്ചു നേരം കൂടി കിടന്നു. ഇപ്പോൾ കുറെ നാളായി മനസ്സിനൊരു കൊതി. ജീവിക്കാനും,സ്വപ്നം കാണാനും, കൊതിക്കാനുമെല്ലാം മനസ് ആയിരം തവണ തന്നോട് പറയുന്നത് പോലെ തോന്നുന്നുണ്ട്. ഫോണിലെ മെസ്സേജിന്റെ ശബ്ദം കേട്ടപ്പോഴവൾ വെപ്രാളപെട്ട് എഴുന്നേറ്റു.ആ വരികളിലൂടെ കണ്ണുകൾ ആയിരം തവണ ഓടി കൊണ്ടിരിക്കുന്നു.
?””””എന്റെ കണ്ണുകൾ തേടിയത് നിന്നെയായിരുന്നു……നിന്നക്കുവേണ്ടിയായിരുന്നു….എന്റെ തൂലികയിൽ നിന്നും അടർന്നുവീണ ഓരോ അക്ഷരങ്ങളിലും നീയായിരുന്നു……നീ മാത്രമായിരുന്നു……..?
ശുഭദിനം പെണ്ണേ…….
എന്ന് സ്വന്തം
-ആദിമഹേശ്വർ “”””
ഒരു നിമിഷം ആ വരികളെ കൊതിയോടെ കണ്ണെടുക്കാതെ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരുന്നു.
“””ആദി മഹേശ്വർ “””
വീണ്ടും വീണ്ടും നാവ് ആ പേര് ഉച്ചരിച്ചു കൊണ്ടിരുന്നു. മനസിനെ പിടിച്ച് വെക്കാൻ കഴിയാതെ നിന്ന സമയത്ത് തനിക്കൊരു ആശ്വാസമായിരുന്നു ഓരോ പുസ്തകങ്ങളും…അങ്ങനെ ഒരിക്കൽ കണ്ണിലുടക്കിയതാണ് അദിമഹേശ്വറിന്റെ മനോഹരമായ പുസ്തകം
“””ജീവിത നൗക “””
കൗതുകത്തോടെ വായിച്ചിരുന്ന ആ പുസ്തകത്തോട് വല്ലാതെ ഇഷ്ട്ടപെട്ടു. തന്റെ ജീവിതവുമായി കുറെ സാമ്യമുള്ളത് പോലെ…അയാളുടെ ഓരോ വരികളിലുടേയും താൻ ജീവിക്കുകയായിരുന്നു.പിന്നീട് അയാളുടെ ഓരോ പുസ്തകങ്ങളും ഏട്ടനോട് പറഞ്ഞ് വാങ്ങിപ്പിച്ചിരുന്നു. അങ്ങനെ ആരാധന കൊണ്ടയാളെ ഒന്ന് വിളിച്ചു നോക്കി. ആദ്യം ഒന്ന് മടിച്ചു മടിച്ചായിരുന്നു സംസാരിച്ചിരുന്നത്. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന് പറയുന്നത് പോലെയായിരുന്നു.ജീവിതത്തിലെ ആ നശിച്ച ദിവസങ്ങൾക്ക് ശേഷം ഏട്ടന്മാരെ ഒഴിച്ചുള്ള പുരുഷന്മാരെ പേടിയോടെ കണ്ടിരുന്നതായിരുന്നു.
പക്ഷേ പിന്നെ പിന്നെ അയാളുടെ ഓരോ വാക്കിലും ജീവിക്കാനുള്ള ആത്മവിശ്വാസം നൽകിയിരുന്നു. ആരാധന സൗഹൃത്തിന് വഴിമാറി. പിന്നീടതൊരു പ്രേണയമായി മാറിയിരുന്നു. പക്ഷേ ഉള്ളിലൊതുക്കി നീറി കൊണ്ടിരുന്നു. കുറെ കഴുകന്മാർ കൊത്തി വലിച്ച പെണ്ണിന് മോഹിക്കാൻ കഴിയില്ലെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച നിമിഷങ്ങൾ…പക്ഷേ അയാളുടെ ഉള്ളിലും താനൊരു പ്രേണയമായി മാറിയിരുന്നു. ഒരിക്കലത് സൂചിപ്പിച്ചെങ്കിലും തനിക്കതംഗീകരിക്കാൻ കഴിഞ്ഞില്ല. ഒഴിഞ്ഞു പോകാൻ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞുനോക്കി.തന്റെ അവസ്ഥയെ കുറിച്ചും പറഞ്ഞു….
കുറച്ചു നിമിഷങ്ങൾക്ക് ശേഷം തനിക്കയാളുടെ ഉത്തരവും കിട്ടിയിരുന്നു. അയാളുടെ മനസിലെ പെണ്ണിന്റെ രൂപത്തിന് ഒരിക്കലും കണ്ടിട്ടില്ലാത്ത തന്റെ ഈ മുഖമാണെന്ന്, അയാൾ കേൾക്കുന്ന ഓരോ ശബ്ദത്തിലും താനുണ്ടെന്ന്…ഒഴിവാക്കാൻ വേണ്ടി പിന്നീട് ഒരു മെസ്സേജോ, വിളിയോ ചെയ്തില്ല. ഇവിടേയ്ക്ക് മെസ്സേജ് അയച്ചാലും റിപ്ലേ കൊടുക്കാതെ നിന്നു. പക്ഷേ എന്നും തനിക്കായി രാവിലെയും രാത്രിയും ഓരോ വരികളിലും തന്നോട് എന്നും പറയാറുള്ള ആ പ്രേണയമുണ്ടായിരുന്നു…..ഇന്നും ഒരു മാറ്റവുമില്ലാതെ അത് തുടർന്ന് കൊണ്ടിരിക്കുന്നു. അറിയാതെ ചുണ്ടിലൊരു ചിരി പൊഴിഞ്ഞു.
?????????
ഗൗരിയുടെ തുടുത്തു ചുവന്ന കവിളുകളിൽ ദേവന്റെ ആധരങ്ങൾ ഭ്രാന്തമായി ചലിച്ചു കൊണ്ടിരുന്നു.അവനു മുന്നിൽ അവന്റെ പ്രേണയത്തിൽ ലയിച്ചവൾ നിന്നു. അവളുടെ ആധരങ്ങളിൽ അവന്റെ ആധരങ്ങൾ കൊരുത്തപ്പോഴും,അവൻ തന്നെ നെഞ്ചോടടക്കി പിടിച്ചപ്പോഴും അവന്റെ നിറഞ്ഞ കണ്ണുകളായിരുന്നു അവളുടെ മനസിനെ വേദനിപ്പിച്ചു കൊണ്ടിരുന്നത്.
“””ആർക്കും വിട്ടു കൊടുക്കില്ല ഗൗരി നിന്നെ….ഒരു മരണത്തിനും വിട്ടു കൊടുക്കില്ല…..നീ എന്റെയാ…..ഈ ദേവന്റെയാ…..ഈ രുദ്രദേവന്റെ പെണ്ണാ നീ….ഈ ഊമപെണ്ണിന് ശബ്ദതമാകാൻ, നിനക്ക് വേണ്ടി ജീവിക്കാൻ ജനിച്ചതാ ഞാൻ….കുട്ടിക്കാലം മുതൽ ഉള്ളിൽ അടക്കി പിടിച്ച് പ്രേണയിച്ചതാ കൈവിട്ടു പോകുമെന്ന് കരുതിയപ്പോൾ സ്വന്തമാക്കിയതാ……ഞാൻ ജീവനോടെ ഉള്ളപ്പോൾ എന്റെ പെണ്ണിനും കുഞ്ഞിനും ഒന്നും വരില്ല “””
നെഞ്ചിൽ അടക്കി പിടിച്ച് ഓരോന്നു പദം പറയുന്നുണ്ടവൻ. കേട്ടപ്പോൾ മനസിലായി എന്തോ സ്വപ്നം കണ്ടിട്ടുണ്ടെന്ന്. നന്നായി വിയർത്തിട്ടുണ്ട്. സാരി തലപ്പെടുത്തവന്റെ മുഖവും കഴുത്തുമൊക്കെ തുടച്ച് കൊടുത്തു.മെല്ലെ എഴുന്നേറ്റു ചെന്ന് കുടിയ്ക്കാൻ വെള്ളം എടുത്ത് കൊടുത്തു. അവന്റെ അടുത്ത് ചെന്നിരുന്നതും മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു.
“”””എന്താ പറ്റിയെ ദേവേട്ടാ….””
അവൾ കൈകൾ ചലിപ്പിച്ചതും അവൻ നെറ്റിയിൽ വിരലുകൾ വെച്ചു തിരുമ്മി.
“””നിനക്കും കുഞ്ഞിനും എന്തോ….?”””
പറയാൻ തുടങ്ങിയതും അവന്റെ ചുണ്ടിനു മുകളിൽ വിരലുകൾ വെച്ചു തടഞ്ഞവനെ ഇറുകെ പുണർന്നു.
“”””ഒരു സ്വപ്നം കണ്ടതിനാണോ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്.നമ്മുടെ കുഞ്ഞിനൊന്നും സംഭവിക്കില്ല ദേവേട്ടാ…. എനിക്കെന്തെങ്കിലും പറ്റിയാലും കുഞ്ഞിനൊരു കുഴപ്പവുമുണ്ടാകില്ല…..””
അവളുടെ കൈകളുടെ ചലനത്തിൽ നിന്നും പറയാൻ ഉദ്ദേശിക്കുന്നത് മനസിലാക്കിയവൻ കൈകൾ തട്ടി മാറ്റി.
“””ഇനി ഒരിക്കൽ കൂടി നീ അങ്ങനെ പറഞ്ഞാൽ പിന്നെ നീ എന്റെ കയ്യിൽ നിന്നും വാങ്ങും….ഗർഭിണിയാണെന്ന കാര്യം കുറച്ച് നിമിഷത്തേക്ക് ഞാൻ മറക്കും…”””
ദേഷ്യത്തോടെ അവളുടെ തോളിൽ പിടിച്ച് കുലുക്കിയതുമവൾ പേടിയോടെ അവനെ നോക്കി. അത്രത്തോളം അവന്റെ കണ്ണുകളിലെ തീഷ്ണത അവളെ പേടിപ്പെടുത്തിയിരുന്നു. വേഗം എഴുന്നേറ്റവൻ പുറത്തേക്ക് പോയി. അവന്റെ മാറ്റാതെ നോക്കി കാണുകയായിരുന്നു ഗൗരി. ഇന്നലെ രാത്രി മുതൽ അവന്റെ പെരുമാറ്റത്തിലെ പൊരുത്തക്കേടുകൾ ശ്രെദ്ധിക്കുന്നുണ്ട്. തന്നെ കാണാതാകുമ്പോഴുള്ള പേടിയും. രാത്രി കിടന്നപ്പോൾ പോലും ഒന്ന് ശ്വാസം വിടാൻ പോലും കഴിയാത്ത വിധം അടക്കി പിടിച്ചിരുന്നവൻ……ഇടയ്ക്കിടയ്ക്ക് തന്നെയും വയറിനെയും തഴുകുന്നതും ചുമ്പിക്കുന്നതും ഉറക്കത്തിനിടയിലും മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. ഇതേ സമയം പുറത്തെ കുളപ്പടവിലിരിക്കുകയായിരുന്നു ദേവൻ. ശ്യാം ഇന്നലെ വിളിച്ച കാര്യം ആലോചിക്കും തോറും ഉള്ളിലൊരു കൊള്ളിയാണ് മിന്നുന്നത് പോലെ. ഓരോ നിമിഷവുമാ കാര്യം തന്നെ ഭയപ്പെടുത്തുന്നത് പോലെ….
“””ഹലോ ദേവാ….”””
“””ആ പറയെടാ……”””
“””എടാ ഞാനൊരു കാര്യമറിഞ്ഞു.. നീ കേട്ടാലും ടെൻഷൻ അടിക്കാൻ നിൽക്കരുത്. ഈ കാര്യം പാറു അറിയാതെ നോക്കുകയും വേണം.”””
“””ഇല്ല എന്താടാ കാര്യം….”””
ദേവന്റെ ഉള്ളിൽ ഭയം നിറഞ്ഞു.
“”””എടാ സഞ്ജനയ്ക്ക് പരോൾ കിട്ടിയിട്ടുണ്ട്. അവളിറങ്ങുന്നുണ്ട് ജയിലിൽ നിന്നും കുറച്ച് ദിവസത്തേക്ക്…അവളുടെ പപ്പയുടെ കുറെ നാളത്തെ ശ്രെമം….പിന്നെ എനിക്കിന്നലെ ഒരു ഫോൺ വന്നിരുന്നു. എന്നെ കൊല്ലുമെന്നൊരു സന്ദേശവും അവളുടെ പപ്പയുടെ…..””
ശ്യാം ചിരിയോടെ പറഞ്ഞതും ദേവനവനെ പേടിയോടെ വിളിച്ചു.
“””എനിക്കൊരു പേടിയുമില്ല ദേവാ… അവസാന ശ്വാസം വരെയും ഞാൻ പോരാടും….ഇനിയവരെന്നെ കൊന്നാലും ഈ നാടിനു വേണ്ടി പ്രവർത്തിച്ചതു കൊണ്ടാണല്ലോ എന്ന സന്തോഷമുണ്ടാകും. പക്ഷേ എനിക്ക് വേണ്ടി ജീവിക്കുന്ന മൂന്ന് ജീവിതങ്ങളുണ്ടവിടെ….എന്റെ അമ്മയും, അമ്മുക്കുട്ടിയും ശിഖയും. അതുകൊണ്ട് അവർക്ക് വേണ്ടി ഞാൻ ജീവിക്കും…ജീവിക്കാൻ ശ്രെമിക്കും….”””
ആത്മവിശ്വാസത്തോടെ പറഞ്ഞത് ഓർത്തതും അവനും ചെറുതായി ധൈര്യം വന്നത് പോലെ പക്ഷേ രാത്രിയിലെ ആ സ്വപ്നം വീണ്ടും മനസിനെ തകർത്തു.
?????????
“””പപ്പാ……”””
സഞ്ജന ഗൗതം വർമയെ കെട്ടിപിടിച്ചതും അവളെയയാളൊന്ന് അടിമുടി നോക്കി. ശരീരത്തിന് ഒരുപാട് മാറ്റം വന്നിട്ടുണ്ട്. സൗഭാഗ്യത്തോടെ വളർത്തിയ തന്റെ മകളുടെ അവസ്ഥ കണ്ടതും അയാൾ കോപത്തോടെ വിറച്ചു.
“”വാ മോളെ മമ്മ നിന്നെ കാത്തിരിക്കുന്നുണ്ട്…””
അവളെ കാറിലേക്ക് കയറ്റിയയാൾ വണ്ടിയെടുത്തു. അവൾ പുറത്തെ കാഴ്ചകളൊക്കെ കാണുകയായിരുന്നു. കുറെ കാലത്തിനു ശേഷം നാടിന് ഒരുപാട് മാറ്റം വന്നതുപോലെ. അവളൊന്നും ചോദിക്കാതെ, മിണ്ടാതെ നിന്നതും അയാൾ സംസാരത്തിനു തുടക്കമിട്ടു.
“””മോളെ നീ എന്താ ഒന്നും ചോദിക്കാത്തത്…? നീ പോയതിനു ശേഷമുള്ള ഒരു കാര്യവും അറിയേണ്ടേ നിനക്ക്…?
“””ആരെ കുറിച്ചാ പപ്പാ ഞാൻ ചോദിക്കേണ്ടത്…? പപ്പയെ കുറിച്ചോ അതോ മമ്മയെ കുറിച്ചോ…? പപ്പയുടെ ഈ രൂപം കണ്ടപ്പോഴേ എനിക്ക് മനസിലായി പപ്പാ അനുഭവിച്ച ദുഃഖം. ഇനി മമ്മയെ കാണുമ്പോൾ മമ്മയുടെ അവസ്ഥയും മനസിലാകും. നിങ്ങളെ രണ്ടുപേരെയും അല്ലാതെ ഞാൻ ഒരിക്കൽ സ്വന്തമാക്കാം ശ്രെമിച്ചവനെ കുറിച്ചാണെങ്കിൽ,അവന്റെ ജീവിതത്തെ കുറിച്ചാണെങ്കിൽ അറിയണം. എന്നെ ജയിലിൽ പറഞ്ഞയച്ച ആ ശ്യാമിനെ കുറിച്ചാണെങ്കിൽ അവനെ കുറിച്ചുമെനിക്കറിയണം. അവളെ ആ നാവ് ചലിക്കാത്തവളെയാണ് എനിക്കാദ്യം കാണേണ്ടത്. എന്റെ ജീവിതത്തിലെ കരിനിഴൽ ആ ഊമപെണ്ണാണ്. ഗൗരി പാർവതി. അവന്റെ കുഞ്ഞിനേം ചുമന്ന് കൊണ്ട് പോകുന്നത് കാണേണ്ടി വരുമല്ലോ ഇനി….”””
സഞ്ജന ദേഷ്യത്തോടെ കൈ കാറിന്റെ സീറ്റിലിച്ചു.
“””കൂൾ ഡൌൺ സഞ്ജു…..നമുക്ക് വീട്ടിൽ പോയി എന്താണെന്ന് വെച്ചാൽ തീരുമാനിക്കാം. നീ ആദ്യം ഒന്ന് കിടന്നോ…ഞാൻ വീട്ടിലെത്തിയിട്ട് വിൽക്കാം.””
അവളെ സമാധാനിപ്പിച്ചു കൊണ്ടായാൽ ഡ്രൈവിങ്ങിലേക്ക് ശ്രെദ്ധ തിരിച്ചു. അപ്പോഴും സഞ്ജനയുടെ കണ്ണുകളിൽ ആ ഊമ പെണ്ണിന്റെ മുഖമായിരുന്നു. അവളുടെ വീർത്തുന്തിയ വയറായിരുന്നു. അവളോടൊപ്പം നിൽക്കുന്ന ദേവന്റെ മുഖമായിരുന്നു…..അവരോടുള്ള പക ആ കണ്ണുകളിൽ ആളി കത്തി.
തുടരും….
“””സഞ്ജനയെ ഇറക്കിയിട്ടുണ്ട്. അവളില്ലെങ്കിൽ ഒരു സുഖമില്ല കഥക്ക്…..മുകളിൽ കൊടുത്ത
“”ജീവിത നൗക “””
എന്ന പേരിൽ വല്ല ബുക്കും ഉണ്ടോ എന്നെനിക്കറിയില്ലേ…
“””ആദി മഹേശ്വർ “””
എന്ന വല്ല എഴുത്തുകാരുമുണ്ടോ…? അതും അറിയില്ല കയ്യിന്ന് എടുത്തിട്ടതാ…ഉണ്ടെങ്കിൽ ക്ഷമിക്കണെ…
പിന്നെ മുകളിലെ ആ നാല് വരി എന്റെ പൊട്ടാബുദ്ധിയിൽ വന്ന വരിയാ…ഞാൻ വല്യ എഴുത്ത് കാരിയൊന്നുമല്ല അഡ്ജസ്റ്റ് ചെയ്യണേ ?.”””
©️copyright protected