മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
“ശ്രീയേട്ടന്റെ ആരാ അനന്യ “….?
അവൾ അവനെ നോക്കി ചോദിച്ചു. ആ ചോദ്യം കേട്ടതും അവനൊന്നു ഞെട്ടി . ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാനാകാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു. അതുചോദിച്ചപ്പോളുണ്ടായ അവന്റെ മുഖഭാവം മാറുന്നത് നന്ദ കണ്ടു. അവനറിയാതെ തന്നെ അവന്റെ കണ്ണുകൾ ഈറനായി. അവൻ എഴുനേറ്റ് പുറത്ത് ബാല്കണിയിലേക്ക് പോയി. അവൻ എണീറ്റു പോകുന്നത് കണ്ടപ്പോൾ അവൾക്കു വിഷമമായി . ഒരുനിമിഷത്തേക്ക് താൻ അറിയാതെ ശ്രീയേട്ടനെ സംശയിച്ചു പോയോ എന്ന് അവൾ ചിന്തിച്ചു. എന്തോ കേട്ടതിന്റെ പേരിൽ താൻ സംശയിച്ചുപോയോ?
എന്റെ കൃഷ്ണാ….ഞാൻ കേട്ടതൊന്നും സത്യമാകല്ലേ. അവൾ താലിയിൽ മുറുകെ പിടിച്ചു പ്രാർത്ഥിച്ചു കൊണ്ട് അവന്റടുത്തേക്ക് ചെന്നു. പുറത്തെ നിലാവിലേക്ക് നോക്കി ബാൽക്കണിയിൽ നിൽക്കുന്ന ശ്രീനാഥിനെ കണ്ടപ്പോൾ നന്ദയുടെ ഉള്ളൊന്ന് പിടഞ്ഞു. “ശ്രീയേട്ടാ…..അവൾ അവന്റടുത്തേക്ക് ചെന്ന് ആ കയ്യ്കളിൽ പിടിച്ചുകൊണ്ട് അവനെ വിളിച്ചു. അവൻ ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കിനിന്നു. അതവളുടെ സങ്കടം കൂടി….അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി. ശ്രീയേട്ടാ ……..ഞാൻ…
നന്ദുട്ടി…. നീ കേട്ടതെല്ലാം സത്യമാണ്. ഞാൻ ഓർക്കാൻ ഇഷ്ടപെടാത്ത , എന്റെ ജീവിതം മാറ്റിമറിച്ച ചില കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട് . അന്ന് ഞാൻ അനുഭവിച്ച മാനസികാവസ്ഥയിൽ നിന്നും രക്ഷപെട്ടിരുന്നത് നിനെക്കുറിച്ചുള്ള ഓർമകളിലൂടെ മാത്രമാണ്. എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ നിന്റെ ഈ മുഖമാണ് എന്റെ ദുഃഖങ്ങളെല്ലാം എന്നിൽ നിന്നും മായ്ചുകളയുന്നത്. എല്ലാം നിന്നോട് പറയാൻ പലപ്പോഴും ശ്രമിച്ചതാണ്. പക്ഷെ….എനിക്ക് പറ്റിയില്ല കാരണം നിന്നെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല അതുകൊണ്ടായിരുന്നു. അല്ലാതെ നന്ദ….നിന്നെ ഒരിക്കലും ഞാൻ…..അവനു പറയാൻ വാക്കുകൾ കിട്ടാതെ അവനത്തുപറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവനതു പറഞ്ഞതും നന്ദ ഒരു ഞെട്ടലോടെ അവനെ നോക്കി. അവന്റെ കയ്യ്കളിൽ ഉള്ള അവളുടെ പിടുത്തം അയഞ്ഞു. ഇന്നുവരെ ഒരു നോട്ടത്തിലോ ഒരു വാക്കിലോ മറ്റൊരു പെണ്ണിനെ പറ്റി തന്നോട് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലാത്ത ശ്രീയേട്ടന്റെ ജീവിതത്തിൽ തന്നെക്കാൾ മുന്നേ ഒരു പെണ്ണ് വന്നു എന്ന് പറഞ്ഞു കേട്ടപ്പോൾ അവൾക്കത് വിശ്വാസമായില്ല. പക്ഷെ…ഇപ്പോൾ ആ ആളുടെ വായിൽ നിന്നും കേട്ടപ്പോൾ ….നന്ദയുടെ കണ്ണുകളിൽ ഇരുട്ട് കേറുന്നതുപോലെ പോലെ തോന്നി. തലക്കെന്തോ ഭാരം….ശരീരം തളരുന്നതുപോലെ പോലെ തോന്നിയ നന്ദന, ശ്രീയേട്ടാ………എന്ന് വിളിച്ചതും അവൾ നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു.
അവളുടെ ആ വിളിയിൽ അവളെ നോക്കി നികുകയായിരുന്ന ശ്രീനാഥ് . തലയിൽ കയ്യ് വച്ചു പുറകിലേക്ക് വീഴാൻ പോകുന്ന നന്ദയെ കണ്ടു. വേഗം തന്നെ അവന്റെ കയ്യ്കൾ അവളെ താങ്ങി ആ മാറോട് ചേർത്തുപിടിച്ചു. കണ്ണുതുറന്ന നന്ദ ചുറ്റും നോക്കി. മുറിയിൽ കട്ടിലിൽ കിടക്കുകയാണെന്ന് മനസിലായി. അവൾ എഴുനേൽക്കുന്നതും നോക്കി അവളുടെ അരികിലായി ഇരിക്കുന്ന ശ്രീനാഥിനെ കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി. “എന്നോട് ദേഷ്യമാണോ എന്റെ നന്ദുട്ടിക്ക് “? അവനതു ചോദിച്ചതും കരഞ്ഞുകൊണ്ട് എഴുന്നേറ്റ് ഒറ്റ കെട്ടിപിടുത്തമായിരുന്നു അവനെ. ശ്രീയേട്ടനോട് എനിക്ക് ഒരിക്കലും ദേഷ്യപ്പെടാൻ സാധിക്കില്ല. അപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാൻ ചോദിച്ചുപോയതാ. ശ്രീയേട്ടന് ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത കാര്യമാണെന്ന് നിക്ക് അറിയില്ലായിരുന്നു.
സോറി….. എന്നോട് പിണങ്ങല്ലേ ശ്രീയേട്ടാ…… എനിക്കത് സഹിക്കാൻ പറ്റില്ല. സാരമില്ല….എന്റെ ഭാഗത്തും തെറ്റുണ്ട് . നിന്നോട് എല്ലാം നേരത്തെ പറയാൻ അമ്മ പറഞ്ഞതാ….നിന്നെ നഷ്ടപ്പെടുമോ എന്ന് കരുതിയാണ് പറയാതിരുന്നത്. പിന്നെ…..പിന്നെ….. ഞാൻ എല്ലാം മറക്കാൻ ശ്രമിച്ചു. നീ…… നീ…… മാത്രമായിരുന്നു ഈ മനസിൽ…കല്യാണം കഴിഞ്ഞു ഇന്നേക് രണ്ടുദിവസം ആയതേയുള്ളു അപ്പോഴേക്കും…അവൾ പറയാൻ പൂർത്തിയാക്കാൻ സമ്മതിക്കാതെ അവന്റെ വിരലുകൾ അവളുടെ ചുണ്ടിൽ പതിഞ്ഞു. നമ്മുടെ ഇടയിൽ ഒന്നും വേണ്ടടോ…..നമ്മളെ തമ്മിൽ പിരിക്കാൻ കരുതിക്കൂട്ടി ചെയ്തതാണ് എന്നെനിക്കറിയാം. ഇനി ഇതിനെകുറിച്ചു ഈ രാത്രിയിൽ സംസാരം വേണ്ട…തന്റെ മനസ്സ് ഇപ്പോൾ അസ്വസ്ഥമാണ്. കൂടാതെ കുറേ സംശയങ്ങളും , എല്ലാം ഞാൻ പറയാം…നാളെ നേരം വെളുക്കട്ട…വാ….നമുക്ക് കിടക്കാം. അതുംപറഞ്ഞവൻ എഴുനേറ്റ് ലൈറ്റ് അണച്ചു.
അവന്റെ മാറിൽ ചേർന്നുകിടക്കുമ്പോൾ അവൾ അറിഞ്ഞു അവന്റെ ഉള്ളിലുള്ള ആ നൊമ്പരത്തെ….അവളെ ചേർത്തുകിടത്തി തലയിലൂടെ തഴുകുമ്പോൾ ഒന്നുമാത്രമേ അവൻ ചിന്തിച്ചിരുന്നുള്ളൂ അവളുടെ മനസ്സ് വേദനിപ്പിക്കരുത്. എല്ലാം അവളോട് തുറന്നുപറയണം. ഇതേ സമയം നന്ദനയുടെ മനസ്സിൽ ചെറിയൊരു സംശയത്തിന്റെ വിത്ത് ഇടാൻ സാധിച്ചതിൽ സന്തോഷത്തോടെ അവൻ അവളെ വിളിച്ചറിയിച്ചു. ഇതുകൊണ്ടൊന്നും അവരെ പിരിക്കാൻ പറ്റില്ല എന്ന് അവൾക്കറിയാമായിരുന്നതിനാൽ ഇനി അതിനുള്ള വഴികൾ എന്താണെന്ന് അവൾ ആലോചിക്കുകയായിരുന്നു.
***********************
ആളുകൾ അധികം ഇല്ലാത്ത തിരക്കൊഴിഞ്ഞ കടലോരത്തിന്റെ ഒരു മണൽതിട്ടയിൽ ഇരിക്കുകയാണ് ശ്രീനാഥും നന്ദനയും. വെക്കേഷൻ സമയമായതിനാൽ ധാരാളം ആളുകൾ ബീച്ചിൽ വന്നിട്ടുണ്ട്. അവിടെനിന്നെല്ലാം മാറി ഒരു ഒഴിഞ്ഞ സ്ഥലത്ത്, പരസ്പരം മിണ്ടാതെ രണ്ടുപേരും കടലിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. മൗനത്തിനു വിരാമം ഇട്ടുകൊണ്ട് നന്ദ സംസാരിച്ചു. “അച്ഛന് എല്ലാം അറിയായിരുന്നു അല്ലെ ശ്രീയേട്ടാ”? മ്മ്ഹ്….നിർവികാരമായി ഒരു മൂളൽ മാത്രമായിരുന്നു അവനിൽ നിന്നുണ്ടായത്. ഞാൻ ശ്രീയേട്ടനെ വെറുക്കും എന്ന് കരുതിയാണോ ഈ കാര്യം എന്നിൽ നിന്നും മറച്ചുപിടിച്ചത്. ഒരുമിച്ച് കയ്യ്കോർത്തു നടന്നു പ്രണയിച്ചാൽ മാത്രമേ ഒരാളെ മനസിലാക്കൻ സാധിക്കുകയുള്ളു എന്നാണോ ശ്രീയേട്ടൻ കരുതിയോ?
ഒരിക്കലും അല്ല…എന്നെ തന്നെ എനിക്ക് കയ്യ് വിട്ടുപോകുമെന്നു തോന്നിയതുകൊണ്ടാണ് ഞാൻ നിന്നിൽ നിന്നും മറച്ചുപിടിച്ചത്. പലവട്ടം പറയാൻ ഒരുങ്ങിയതാ.. പക്ഷെ എന്തോ….ഒരു ഭയം എന്റെ ഉള്ളിൽ ഉണ്ടായി. നീ അറിഞ്ഞുകഴിഞ്ഞാൽ ഒരിക്കലും എന്നെ വെറുക്കില്ല എന്ന ആൽമവിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷെ അവൾ ചിലപ്പോൾ നിന്നെ എന്തെങ്കിലും ചെയ്തലോ എന്ന ഭയവും എനിക്കുണ്ടായിരുന്നു. പിന്നേ….ആഗ്രഹിച്ചത് കിട്ടാൻ എന്തും ചെയ്യാൻ മടിയില്ലാത്തവൾ ആണ് അനന്യ. ശ്രീനാഥ് നന്ദയുടെ കയ്യ്കൾ അവന്റെ കയ്യ്കളിലേക്ക് കോർത്തുപിടിച്ചുകൊണ്ട് അവളുടെ അരികിലേക്ക് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു. നോക്കെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന കടലിന്റെ വിദൂരതയിലേക്ക് നോക്കികൊണ്ട് അവന്റെ ജീവിതത്തിലെ ഓർക്കാൻ ഇഷ്ടപെടാത്ത ആ നശിച്ച ദിനങ്ങളെ അവൻ ഓർത്തു പറഞ്ഞു തുടങ്ങി….
രണ്ടുവർഷം മുന്ന്…..ഒരു മാളിൽ വച്ചാണ് ഞാൻ ആദ്യമായി അനന്യയെ കാണുന്നത്….മോഡേൺ വേഷം, കൂട്ടികാരികളുമൊത് ഷോപ്പിങ് ഇറങ്ങിയതാണ്. കാശിന്റെ അഹങ്കാരം നന്നായി കാണാനുണ്ട്. കയ്യ് നിറയെ കുറേ കവറുകളുമായി ഫോണിൽ എന്തോ നോക്കി മാളിലുള്ള കോഫി ഷോപ്പിലേക്ക് വരികയായിരുന്നു അവൾ. ആ സമയത്താണ് ഞാനും അലക്ക്സും കുറച്ചു കൂട്ടുകാരും കൂടി കോഫീ ഷോപ്പിലേക്ക് വന്നതും…ഞങ്ങളുടെ തൊട്ടുമുന്നിൽ കുറച്ചു പയ്യന്മാർ അവരെ കമന്റ് പറഞ്ഞ് പോകുന്നത് ഞാൻ കണ്ടു. അതിൽ എന്റെ അടുത്തു കൂടി പോയ ഒരുത്തൻ കോഫി ഷോപ്പിനു മുന്നിലെ ഡോറിനടുത്തെത്തിയ അവളുടെ ദേഹത്തേക്ക് ഒന്നു മുട്ടിയിട്ട് മുന്നോട്ട് പോയി. അവനതു ചെയ്തതും അവളുടെ കയ്യിൽ ഇരുന്ന ഫോൺ താഴെ വീണു. തലയുയർത്തി നോക്കിയ അവൾ കണ്ടത് അവളുടെ അടുത്തു നിൽക്കുന്ന എന്നെയും. “ടോ”…തനിക്കൊന്നും മുഖത്തു കണ്ണില്ലേ…എവിടെയാടോ നോക്കി നടക്കുന്നത്? എന്നു പറഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞ അവൾ പെട്ടന്നു തന്നെ മിണ്ടാതെയായതും അവളുടെ കണ്ണുകൾ എന്റെ പിറകിലേക്ക് പോകുന്നത് കണ്ട് ഞാനും നോക്കി.
“അലക്സ് ചേട്ടൻ”….അവൾ പതുക്കെ പറഞ്ഞതാണെങ്കിലും..ആ പറച്ചലിന് കുറച്ചു ശബ്ദം കൂടിപോയിരുന്നു. അവനെ കണ്ടതും അവൾ നിന്നു പരുങ്ങുന്നത് കണ്ട ഞാൻ അവളുടെ നിൽപ് കണ്ട് ഒന്നു ചിരിച്ചു. ഏതോ അവൾക്ക് എന്റെ ചിരി അങ്ങിഷ്ടമായി…കൂടെ അവളും പുഞ്ചിരിച്ചു. “അനു “…. നീയെന്താ ഇവിടെ? എന്നു വന്നു നീ? ഇന്നലെ ഞാൻ വീട്ടിൽ വന്നപ്പോൾ നിന്നെ കണ്ടില്ലലോ? പിന്നെ നീ ഇവിടെ….?
അത്…. അത്… ഞാനും വരുന്ന വഴിയാ. അലക്സ് ചേട്ടാ. പപ്പാ അറിഞ്ഞിട്ടില്ല…പിന്നെ….പിന്നെ… എക്സാം വല്ലതും ആണോ? സ്റ്റഡി ലീവിന് വന്നതാണോ നീ? ആ… ആ… നെക്സ്റ്റ് മന്ത് എക്സാം ആണ്. അതിനു സ്റ്റഡി ലീവിന് വന്നതാ. സോറി ചേട്ടാ പപ്പയറിയാതെ വന്നതാ, പ്ലീസ് പറയരുത്. ഞാനും ഇപ്പോൾ തന്നെ വീട്ടിലേക്ക് പോയിക്കോളാം. അതും പറഞ്ഞവൾ അവനെ നോക്കി കെഞ്ചിക്കൊണ്ട് പറഞ്ഞ്. പിന്നെ ചേട്ടാ സോറി…ഞാനും വിചാരിച്ചു ചേട്ടൻ വന്നേനെ മുട്ടിയതാണെന്ന് സോറി. പിന്നെ അവൾ അവിടെ നിന്നില്ല വേഗം തന്നെ കൂട്ടികാരികളെ വിളിച് അവിടന്നു പോയി. പോകുമ്പോൾ അവൾ തിരിഞ്ഞു നോക്കി പോകുന്നത് ഞാനും കണ്ടു.
അവർ പോയിക്കഴിഞ്ഞപ്പോൾ ഞാൻ അലക്ക്സിനോട് ചോദിച്ചു. “ആരാ ആ പെണ്ണ്”? നിനെകണ്ടപ്പോൾ എന്നെ പറയാൻ വന്ന ചീത്ത മുഴുവനും അവൾ മറന്നുവെന്ന് എനിക്ക് തോന്നി”. “അതാണ് അനന്യ”…ശാരദ ഗ്രൂപ്പ് സ് ഓഫ് കമ്പനിയുടെ ഓർണർ അനിരുദ്ധൻ അങ്കിളിന്റെ ഒരേഒരു മകൾ.
“ഓഹോ”……ഇതാണല്ലേ നീ പറഞ്ഞ…അതു പറഞ്ഞതും അവന്റെ മുഖഭാവം മാറിയതുകണ്ട ശ്രീനാഥ് “സോറി ടാ”….പെട്ടന്ന് കണ്ടപ്പോൾ പറഞ്ഞുപോയതാ ക്ഷമിക്ക്….വാ…ഒരു കോഫി കുടിക്കാം അപ്പോൾ നീ ഉഷാറായിക്കോളും…അതും പറഞ്ഞവന്റെ തോളിലൂടെ കയ്യ്കൾ ഇട്ടുകൊണ്ട് ശ്രീനാഥ് അവനെ അകത്തേക്ക് കൊണ്ടുപോയി.
******************************
ഒരു ദിവസം….വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ ടൗണിൽ വന്നതിനു ശേഷം തിരിച്ച് പോകാൻ വണ്ടി എടുക്കാൻ പാർക്കിംഗ് ഏരിയയിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് പെട്ടന്ന്…ഹലോ…ചേട്ടാ…എന്നു വിളിച്ചുകൊണ്ട് എന്റെ അടുത്തേക്ക് ഓടിവരുന്ന അനന്യയെ കണ്ടത്. പ്രതേകിച്ചൊന്നും തോന്നാത്തതുകൊണ്ട് അവൾ വിളിച്ചപ്പോൾ അവിടെ നിൽക്കുകയും കുറച്ചുനേരം ആ കുട്ടിയോട് സംസാരിക്കുകയും ചെയ്ത്.
ആഹാ….ആരിത് അനന്യയോ? എന്താണ് ഇവിടെ? ആഹാ….. എന്റെ പേര് ഇത്ര പെട്ടന്ന് കിട്ടിയോ? ഏയ്…. അലക്സ് പറഞ്ഞതാ. ആ ചേട്ടൻ എന്താ ഇവിടെ.? ആ കുറച്ചു സാധനങ്ങൾ വാങ്ങാൻ വന്നതാ. കൂടെ അമ്മയും ഉണ്ട്. കഴിഞ്ഞു ഞങ്ങൾ ഇറങ്ങുവാ എന്നാൽ സംസാരിച്ചു നില്കുമ്പോഴേക്കും കയ്യിൽ സാധനങ്ങളുമായി അമ്മയും ഞങളുടെ അടുത്തേക്ക് വന്നു. ആരാ….. ഉണ്ണി….അമ്മ ഉണ്ണിയോട് ചോദിച്ചു. അമ്മേ ഇത് അലക്ക്സിന്റെ അങ്കിളിന്റെ മോളാ….അലക്ക്സിന്റെ കൂടെ എന്നെ കണ്ടിട്ടുണ്ട്. ഇപ്പോൾ ഇവിടെ വച്ചു എന്നെ കണ്ടപ്പോൾ സംസാരിച്ചതാ. Ok അനന്യ എന്നാൽ ഞങ്ങൾ പോകട്ടെ. അവർ പോകുന്നതും നോക്കി അവൾ അവിടെ നില്കുന്നത് അവൻ കാറിലെ മിററിലുടെ കണ്ടു. അപ്പോൾ അവളുടെ ചുണ്ടിൽ ഒരു പ്രതേകമായ ഒരു ചിരി വിടർന്നു.
ഉണ്ണി…..ആ കുട്ടിയുടെ നോട്ടവും നിന്നോടുള്ള സംസാരവും അത്ര സുഖമുള്ളതല്ലലോ…തിരിച്ചു പോകും വഴി വണ്ടിയിൽ ഇരുന്ന് അമ്മ പറഞ്ഞു. മ്മ്….എനിക്കും തോന്നി അമ്മേ…..അമ്മ വന്നതുകൊണ്ട് വേഗം അവിടന്നു വരാൻ പറ്റി.
******************
അന്നൊരു ഞായറാഴ്ച , നിർത്താതെയുള്ള ഫോൺ റിങ് ചെയുന്നത് കേട്ടുകൊണ്ടാണ് ഞാൻ റൂമിലേക്ക് വന്നത്. പരിചയമില്ലാത്ത നമ്പർ. കാൾ അറ്റൻഡ് ചെയ്തു. ഹലോ….ഹലോ….. ശ്രീനാഥ് ചേട്ടാ…. ഇതു ഞാനാ അനന്യ. മറുതലക്കൽ നിന്നു മറുപടി വന്നു. ഒരു ഞെട്ടലോടെ ഞാൻ ചോദിച്ചു. എന്റെ നമ്പർ….അനന്യക് എങ്ങനെ കിട്ടി? എനിക്ക് ഇഷ്ടമുള്ളവരുടെ കാര്യങ്ങൾ ഞാൻ വേഗത്തിൽ നേടിയെടുക്കും. അവൾ അങ്ങനെ പറഞ്ഞപ്പോൾ അവന്റെയുള്ളിൽ ഒരു സംശയം ഉടലെടുത്തു. പിന്നെ അവൾ എന്തെക്കെയോ ഫോണിൽ കൂടി അവനോട് ചോദിച്ചുകൊണ്ടിരുന്നു. ഒന്നിനും താല്പര്യമില്ലാതെയുള്ള അവന്റെ സംസാരം അവളെ ദേഷ്യം പിടിപ്പിച്ചുകൊണ്ടിരുന്നു. എന്നാലും അവൾ അതു സംസാരത്തിലൂടെ പ്രകടമാക്കിയില്ല. പിന്നീട് പല പ്രാവശ്യം അവൾ വിളിച്ചു. പലപ്പോഴും അവോയ്ഡ് ചെയ്തു. അവോയ്ഡ് ചെയുമ്പോഴൊക്ക അവൾ അവനെ കാണാൻ ശ്രമിക്കും.
പിജി കഴിഞ്ഞു അച്ഛന്റെ ആഗ്രഹപ്രകാരം ബാങ്കിൽ നല്ലൊരു ജോലി നേടുന്നതിനായുള്ള ശ്രമത്തിലായിരുന്നു അന്ന് ഞാൻ. അതിനായി ബാങ്ക് കോച്ചിംഗ് നു പോകുന്നുണ്ടായിരുന്നു. ഈ സമയത്താണ് അനന്യയുടെ വരവും ഫോൺ വിളിയും നടക്കുന്നത്. ഒഴിവാക്കിയാലും പിന്നെയും പിന്നെയും പിന്നലെ നടക്കുന്ന ഒരു സ്വഭാവം ആയിരുന്നു അവളുടേത്. ഇഷ്ടമല്ല എന്ന് മുഖത്തുനോക്കി പറഞ്ഞു, എന്നിട്ടും പിന്നാലെ തന്നെ നടന്നു ശല്യം ചെയ്തു. അവസാനം നിവർത്തിയില്ലാതെ വന്നപ്പോൾ ഞാൻ അച്ഛനോടും , അമ്മയോടും പറഞ്ഞു.
ഉണ്ണി….. ഞാൻ അനിരുദ്ധനുമായി സംസാരികാം. അയാൾ ബാങ്കിൽ വരാറുണ്ട്. ഞാനുമായി നല്ലൊരു സൗഹൃദം അയാൾക്ക് ഉണ്ട്, അതുകൊണ്ട് അയാളോട് നമ്മുക്ക് എല്ലാം പറയാം അയാൾക്ക് മനസിലാകും. അച്ഛൻ പറഞ്ഞു. അമ്മയും അതേ അച്ഛന്റെ അഭിപ്രായം ശരിവച്ചു. അലക്ക്സിൽ നിന്നും ഞാൻ മനപ്പൂർവം ഈ കാര്യം ഒളിപ്പിച്ചുവച്ച. പക്ഷെ …അമ്മ അവനോട് എല്ലാം പറഞ്ഞിരുന്നു.
പിറ്റേന്ന് രാവിലെ ബാങ്കിൽ വിളിച്ചുപറഞ്ഞു അച്ഛൻ ലീവ് എടുത്തു, അനന്യയുടെ അച്ഛനെ കാണാൻ . അച്ഛൻ പോകാൻ റെഡിയായി പുറത്തേക്ക് വന്നപ്പോഴാണ് വീടിനു മുറ്റത്തേക്ക് ഒരു വണ്ടി വന്നുനിന്നത്. അതിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ടതും ഞങ്ങൾ മൂന്നുപേരും ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു….
തുടരും…