Story written by Vidhun Chowalloor
==========
ഞങ്ങൾ മൂന്ന് പെൺമക്കൾ അല്ലേ, ആർഭാടം ആയിട്ട് ഒന്നും നടത്താൻ അച്ഛനെ കൊണ്ട് പറ്റില്ല. അവർക്കും വേണ്ടേ ഒരു ജീവിതം, ഇന്നലെങ്കിൽ നാളെ നിന്റെ സ്റ്റാറ്റസ് ഒക്കെ വെച്ച് നോക്കുമ്പോൾ………
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ അച്ഛന് അതൊക്കെ വിഷമം ആവും……….
ഞാൻ പറയുന്ന വല്ലതും കേൾക്കുന്നുണ്ടോ നീ. പുറത്തൊരു ഇടി തന്നു അവൾ എന്നെ വിളിച്ചു..
നമുക്ക് ഒളിച്ചോടിയാലോ…….
ആ അടിപൊളി……വിവാഹത്തിനുള്ള ദിവസം അടുത്തെത്താറായി. അപ്പോൾ ആണ് അവന്റ ഓരോ ഐഡിയ. കൊണ്ടുപോയി ഉപ്പിലിട് നമുക്ക് പെൺകുട്ടികൾ ഉണ്ടാകുമ്പോൾ അവർ കൊടുക്കാം….പ്രിയ എന്നെ കളിയാക്കി ചിരിച്ചു……
കാര്യം എന്തൊക്കെ പറഞ്ഞാലും അവൾക്ക് അവളുടെ അച്ഛനെ ജീവനാണ്. അമ്മ ഇല്ലാത്ത മൂന്ന് കുട്ടികളെ വളർത്തി വലുതാക്കിയിട്ടുണ്ടെങ്കിൽ അവർക്ക് ആ അച്ഛനോട് ഉള്ള സ്നേഹം എനിക്ക് ഊഹിക്കാം
ഇനിയിപ്പോ തിരക്കാവും. കല്യാണത്തിന്റെ, അതുകൊണ്ട് എന്നും എന്നും ഉള്ള ഈ കൂടിക്കാഴ്ച നമുക്ക് ഇവിടെ അവസാനിപ്പിക്കാം. കള്ളം പറഞ്ഞു തോറ്റു ഞാൻ. പെങ്ങമ്മാർ കൊക്കെ എന്നെക്കാളും ബുദ്ധിയാ, അതുകൊണ്ട് കയ്യോടെ പിടിക്കുന്നുണ്ട് അവർ
ശരി ന്ന……..ഇനിയും നേരം വൈകിയാൽ ശരിയാവില്ല….പ്രിയ നടന്നു……ഞാൻ അവളെ നോക്കി ഇരുന്നു പ്രേമം മൂത്തിട്ട് ഒന്നും അല്ല കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ ഇവൾ എന്നെ വീട്ടിൽ കയറി ട്രോളും എന്നോർത്തിട്ട്……
ചേച്ചി ഒന്നു വേഗം വന്നേ……അനുജത്തിമാർ ഓടി വന്ന് പ്രിയയുടെ കൈയിൽ പിടിച്ചു വലിച്ചു……..
നോക്കിയിട്ട് വേഗം പറയണം. ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റി തരാമെന്ന് കടക്കാരൻ പറഞ്ഞിട്ടുണ്ട്…ഉമ്മറ തിണ്ണയിൽ ഇരുന്ന് അച്ഛനും അവളെ നോക്കി പറഞ്ഞു……
അകത്ത് നാലഞ്ചു കവറിൽ ആയി കുറച്ച് സ്വർണാഭരണങ്ങൾ ഇരിപ്പുണ്ട്. അനുജത്തി എടുത്തു കഴുത്തിൽ വച്ച് നോക്കിയിട്ട് പറഞ്ഞു കൊള്ളാം നല്ല രസം ഉണ്ട് ചേച്ചിക്ക്…..
പ്രിയ അച്ഛന്റെ അടുത്തേക്ക് നടന്നു…..ഇതൊക്കെ എവിടെ നിന്നാ…..
ഇഷ്ട്ടം ആയോ മോൾക്ക്…….
അത് അല്ല എവിടെ നിന്നാ ന്ന്……
കട്ടതും മോഷ്ടിച്ചത് ഒന്നുമല്ല എന്റെ മൂത്ത കുട്ടിയുടെ കല്യാണം ആണെന്ന് പറയുമ്പോൾ ഇച്ചിരി ഗമ ഒക്കെ വേണ്ടേ അച്ഛന്….അതാ പിന്നെ കല്യാണം ആകുമ്പോൾ ഇച്ചിരി കടം എല്ലാം ഉണ്ടാവും അതൊക്കെ പണിയെടുത്തു വീട്ടാനുള്ള ഔത് ഇപ്പോളും നിന്റെ അച്ഛനുണ്ട്………
പിന്നെ നിന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ കുറവായിട്ടാവും അവൾക്ക് തോന്നുക. അത്രക്കും ഇഷ്ട്ടം ആയിരുന്നു നിങ്ങളെ
പ്രിയ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു. ആള് പറയില്ല അല്ലെങ്കിലും വിഷമങ്ങൾ തുറന്നുപറയുന്ന ആളുകൾ അല്ല ഈ അച്ഛൻ മാർ അത് അവൾക്ക് നന്നായി അറിയാം….
വൈകുന്നേരം കിടക്കാൻ നേരത്ത് പ്രിയയുടെ കുറച്ച് ഫോട്ടോസ് വന്നു……ആഭരണങ്ങളാണ് ഇനി ഇതൊക്കെ സ്റ്റാറ്റസ് ഇട്ടു വെറുപ്പിക്കും ഇന്ന്…….
പിറ്റേന്ന് രാവിലെ ഞാൻ പ്രിയയുടെ വീട്ടിലേക്ക് പോയി. കല്യാണ കത്ത് കൈമാറുന്ന ചടങ്ങുണ്ട്. ഞാൻ ഒറ്റയ്ക്കാണ് പോയത്. തല്ക്കാലം മറ്റുള്ളവരെ ഞാൻ ഒഴിവാക്കിയതാണ്
ഉമ്മറത്ത് എത്തിയപ്പോൾ ചിരിച്ചുകൊണ്ട് അച്ഛൻ എഴുന്നേറ്റു വന്നു പിടിച്ചു അകത്തു ഇരുത്തി, വിശേഷം ചോദിക്കലും കുശലം പറച്ചിലും……
ശബ്ദം കേട്ട് ആരാ എന്നറിയാൻ മൂന്നെണ്ണം പുറത്തേക്ക് തലയിട്ടു. അതിൽ ഒരു തല പെട്ടന്ന് ഉള്ളിലോട്ടു പോയി കൂടെ ആ രണ്ടെണ്ണവും എന്നെ കണ്ടു കാണും അതാണ്…..
സമയം കളയുന്നില്ല കുറച്ചു ബന്ധുക്കളുടെ വീട്ടിലേക്ക് പോകാനുണ്ട്…..
ഇത് ഞങ്ങളുടെ……..കത്ത് അച്ഛന്റെ കയ്യിൽ കൊടുത്തു നെഞ്ചത്ത് കൈയും വെച്ച് അച്ഛൻ അത് വാങ്ങി
ചായയുമായി പ്രിയ വന്നു പിന്നിൽ കള്ളചിരിയുമായി രണ്ട് കാന്താരികളും എന്നെ കുറിച്ചു എന്തൊക്കെയോ കുശു കുശുക്ക് പറയുന്നുണ്ട്……അവർ….
അച്ഛാ ഞങ്ങൾ തമ്മിൽ ഇടക്ക് ഇടക്ക് അടി കൂടും ചിലപ്പോൾ രണ്ട് ദിവസം മിണ്ടാതെ ഇരിക്കും ഇപ്പോൾ അടുത്ത് വന്ന് രണ്ടിന്റെയും ചെവി പിടിച്ചു ഒന്ന് തിരുമണം അത്ര വേണ്ടു ഞങ്ങൾക്ക്…..ഞാൻ ചിരിച്ചുകൊണ്ട് അച്ഛനോട് പറഞ്ഞു. പ്രിയയും കൂടെ ചിരിച്ചു……
പ്രിയയുടെ അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിൽ അച്ഛൻ ആ കല്യാണ കത്ത് തുറന്നു വെച്ചു. കവറിൽ പിന്നെയും എന്തോ ആളുടെ കൈയിൽ തടഞ്ഞു എടുത്തു നോക്കിയപ്പോൾ വീടിന്റെ ആധാരം. ജനവാതിലിലൂടെ ഉള്ള നോട്ടം ഞാൻ വണ്ടിയിൽ ഇരുന്ന് കണ്ടു അല്ലെങ്കിലും ആൾ എനിക്ക് എന്ത് തരാനാണ് അച്ഛന്റെ ഏറ്റവും വലിയ സ്വത്ത് ഞാൻ എന്നെ സ്വന്തമാക്കി കഴിഞ്ഞിരുന്നു…..♥️
അത് അവർക്കിരിക്കട്ടെ. ഒരു ഏട്ടനായിഅല്ല, അവരുടെ സ്വന്തം ഏട്ടനായി ജീവിക്കാനാണ് എനിക്കിഷ്ട്ടം എന്ന മട്ടിൽ ഞാൻ അച്ഛനെ നോക്കി ചിരിച്ചു……..
നമുക്ക് അർഹത ഉള്ളത് നമ്മളെ തേടി താനേ വരും അത് മറ്റുള്ളവരിൽ തിരയാൻ നിൽക്കരുതെന്ന് മാത്രം……
~Vidhun