അവർ പോയ ഉടൻ തന്നെ അവൾ തന്റെ മുറിയിൽ കയറി വാതിൽ അടച്ചു. അവളെ ശല്യപ്പെടുത്തണ്ട എന്ന് കരുതി ആരും അങ്ങോട്ട് പോയില്ല…

തേപ്പ് മുതൽ ആദ്യരാത്രി വരെ…

Story written by Aswathy Raj

============

ഒരു ദിവസം ഒരേ ഒരു ദിവസം എനിക്ക് നിന്നെ വേണം ലച്ചു..

നിനക്കെന്താ അഭിഷേക് വട്ടാണോ? നീ എന്തൊക്കെയാ ഈ പറയുന്നത്?

എന്റെ ലച്ചു ഒരു ദിവസത്തെ കാര്യം അല്ലെ, നമ്മൾ ഒരുമിച്ചു ഒരു ചെറിയ കറക്കം അത്രേ ഉള്ളു..

ഏയ്‌ അതൊന്നുo ശരിയാകില്ല വീട്ടിൽ അറിഞ്ഞാൽ വലിയ പ്രശ്നം ആകും

വീട്ടിൽ ഒന്നും അറിയില്ലടോ..നീ ഇടക്ക് ഫ്രണ്ട്സ്ന്റെ വീട്ടിൽ ഒക്കെ പോയി നിക്കാറുണ്ടല്ലോ അതുപോലെ എന്തെങ്കിലും കള്ളം പറഞ്ഞാൽ മതി വീട്ടിൽ

അത് ചുമ്മാ പോകുന്നതല്ലല്ലോ…എക്സാമിന് പഠിക്കാനും പ്രൊജക്റ്റ്‌ വർക്ക്‌ ഒക്കെ ചെയ്യാനുമാ

ഓ അതുപോലെ എന്തെങ്കിലും വീട്ടിൽ പറഞ്ഞാൽ മതി…ഒറ്റ ദിവസത്തെ കാര്യം അല്ലെ ഉള്ളു

ഇല്ല അഭി ഞാൻ വരില്ല…. അതൊന്നും ശരിയല്ല

എന്റെ ലച്ചു ജസ്റ്റ്‌ ഒരു ട്രിപ്പ്‌ അതിനപ്പുറം ഒന്നുമില്ല…നിനക്കെന്നെ വിശ്വാസം ഉണ്ടേൽ മതി

എനിക്ക് നിന്നിൽ വിശ്വാസം ഇല്ലാത്തോണ്ടല്ല…നിനക്കറിയാല്ലോ ഞാനൊരു സാധാരണ കുടുമ്പത്തിൽ നിന്നും വരുന്ന കുട്ടിയ, എന്റെ വീട്ടുകാരുടെ പ്രതീക്ഷ മുഴുവൻ എന്നില അവരെ ചതിക്കാൻ എനിക്ക് പറ്റില്ല

ഡി പ്ലീസ് കൂട്ടുകാരുടെ എല്ലാം മുന്നിൽ ഞാൻ നാണം കെടും,  നീ വന്നില്ലേൽ

ഓ അപ്പോ ഞാൻ വിചാരിച്ചത് പോലെ തന്നെ, നിന്റെ തല തെറിച്ച കൂട്ടുകാരോട് ബെറ്റ് വച്ചു കാണും അല്ലെ

ലച്ചു എന്നോട് ദേഷ്യം ഉണ്ടേൽ അത് തീർക്കണം അല്ലാതെ എന്റെ കൂട്ടുകാരുടെ തലയിൽ കേറണ്ട

കൂട്ടുകാരെ പറഞ്ഞപ്പോ വല്ലാതെ നൊന്തല്ലോ, അവൻമാരുടെ കൂടെ കൂടിയ നീ ഇങ്ങനെ ആയെ

എങ്ങനെ ഞാൻ എങ്ങനെ ആയെന്ന നീ പറയുന്നേ?  ഒരു ദിവസം ഒന്ന് കറങ്ങാൻ വിളിച്ചതിനാണോ നീ ഈ കിടന്നു തുള്ളുന്നത് നിനക്ക് പറ്റില്ലേ അത് പറഞ്ഞാൽ മതി

എനിക്ക് പറ്റില്ല തീർന്നല്ലോ

ആ മതി ഡി അവന്മാർ പറഞ്ഞതാ സത്യം നിനക്കെന്നനോട് യഥാർത്ഥ പ്രണയം ഒന്നുമല്ല….വെറുതെ ക്യാമ്പസ്സിൽ കൊണ്ട് നടക്കാൻ ഒരുത്തൻ അത്ര തന്നെ

നീ എന്തൊക്കെയാ അഭി ഈ വിളിച്ചു കൂവുന്നേ….നിന്നോട് സ്നേഹമില്ലാഞ്ഞിട്ടാണോ ആട്ടിപായ്ച്ചിട്ടും ഒരു പട്ടിയെ പോലെ ഞാൻ പിറകെ വരുന്നത്…നിന്റെ ഒരാഗ്രഹത്തിനും ഞാൻ ഇതുവരെ എതിര് നിന്നിട്ടില്ല പക്ഷേ ഇത് നടക്കില്ല…എന്റെ സ്നേഹം ഇതിന്റെ പേരിലാണ് നീ അളക്കുന്നത് എങ്കിൽ അങ്ങനെ..കൂടുതൽ ഒന്നും എനിക്ക് പറയാനില്ല

ഇത് വച്ചു തന്നെ ഞാൻ അളക്കുവ…ഇതുവരെ നിന്റെ ദേഹത്തു ഞാൻ ഒന്ന് തൊട്ടിട്ടുപോലുമില്ല…ശരീരം ആണ് ഞാൻ ആഗ്രഹിച്ചത് എങ്കിൽ അതെനിക്കു എന്നെ ആകാമായിരുന്നു..പക്ഷേ നിനക്കെന്നെ വിശ്വാസം ഇല്ല എന്ന് ഞാൻ അറിഞ്ഞില്ല

വിശ്വാസം ഇല്ലെന്ന് ഞാൻ പറഞ്ഞോ..ഇന്ന് ഒരു ദിവസത്തേക്ക് വിളിച്ചു,  അതെന്തിനാ നിന്റെ കൂട്ടുകാരുടെ മുന്നിൽ ആളാകാൻ..അവരുടെ കാമുകിമാർ അവരുടെ കൂടെ കറങ്ങാൻ പോകുന്നു എന്നുവെച്ചു ഞാനും അങ്ങനെ ആകണം എന്നുണ്ടോ??? നാളെ അവരൊന്നിച്ചു കിടക്ക പങ്കിട്ടാൽ നീ എന്നെയും വിളിക്കില്ല എന്നാര് കണ്ടു

മതി….നീ പറഞ്ഞത് ശരിയാ അതുകൊണ്ട് നമുക്ക് ഇതിവിടെ നിർത്താം…. എനിക്ക് എന്റെ വഴി നിനക്ക് നിന്റെ വഴി

അഭി എന്നെ ഒഴിവാക്കണമെങ്കിൽ ഇങ്ങനെ വളഞ്ഞു മൂക്കുപിടിക്കണ്ടായിരുന്നു

നീ എങ്ങനെ വിചാരിച്ചാലും എനിക്ക് ഒന്നുമില്ല. ഈ ബന്ധം തുടരാൻ എനിക്ക് താല്പര്യം ഇല്ല

==========

എന്റെ ലച്ചു ഏതു നേരവും നീ അവനെ ഓർത്തു കരഞ്ഞോണ്ട് ഇരുന്നാൽ പോയവർ തിരിച്ചു വരുമോ??

എനിക്ക് പറ്റുന്നില്ലാടി അവനില്ലാതെ എനിക്ക് പറ്റില്ല

ഇതൊക്കെ അന്ന് സംസാരിക്കുന്നതിനു മുന്നേ ഓർക്കണമായിരുന്നു.. ഇനി പറഞ്ഞിട്ടെന്താ കാര്യം

നിനക്കറിയില്ലേ പ്രിയേ എന്റെ വീട്ടിലെ കാര്യങ്ങൾ….അവരെ ഒന്നും ചതിക്കാൻ എനിക്ക് പറ്റില്ലടി

ഇതാ ഇപ്പൊ നന്നായെ ഉത്തരത്തിൽ ഇരുന്നത് എടുക്കേം വേണം കക്ഷത്തിൽ ഉള്ളത് കളയാനും പറ്റില്ല

എനിക്ക് അവനേം വേണം എന്റെ വീട്ടുകാരേം വേണം

ലച്ചു ഇനി ഞാനൊരു കാര്യം പറയാം നീ വിഷമിക്കും എന്ന് കരുതിയ ഞാൻ ഇതുവരെ പറയാഞ്ഞേ….അഭിഷേക് കഴിഞ്ഞ ആഴ്ച അവന്റെ അച്ഛന്റെ കൂടെ ഗൾഫിൽ പോയി…ഇനി ഇങ്ങോട്ട് ഇല്ലെന്നാണ് കേട്ടത്

പ്രിയേ….ഡി നീ എന്തൊക്കെയാ ഈ പറയുന്നേ…എനിക്ക് അവനില്ലാതെ പറ്റില്ല, എനിക്ക് എനിക്കെന്റെ അഭിയെ കണ്ടേ പറ്റു

ലച്ചു നീ റിയാലിറ്റി മനസ്സിലാക്കിയേ പറ്റു. അഭി നിന്നെ വേണ്ടാന്ന് വച്ച് പോയവനാ അവനെ ഓർത്ത് ജീവിതം കളയണം എങ്കിൽ ആകാം, പക്ഷേ നിനക്ക് വേണ്ടി മാത്രം ജീവിക്കുന്ന ആ വീട്ടുകാരെ മറന്നിട്ടാകരുത് ഒന്നും

പറ്റില്ലെടി എനിക്ക് അവനില്ലാതെ പറ്റില്ല….മറക്കാൻ ശ്രമിക്കുന്തോറും ഓർമ കൂടി കൂടി വരുവാ…മറക്കണം എന്നൊക്കെ പറയാൻ എളുപ്പമ പക്ഷേ നെഞ്ചിൽ കൊണ്ട് നടന്നവനെ അറുത്തു മാറ്റാൻ പാടാണെടി

അതൊക്കെ ശരിയാ ലച്ചു പക്ഷേ നിന്നെ തേച്ചിട്ട് പോയവന് വേണ്ടി ജീവിതം തന്നെ കളയാൻ തുടങ്ങിയാൽ നിന്നെ ജീവനായി സ്നേഹിച്ച നിന്റെ വീട്ടുകാരുടെ സ്നേഹത്തിനു പിന്നെ എന്താ അർത്ഥം…ഇപ്പോ നീ എല്ലാo മറന്നു പഠിച്ചു ഒരു ജോലി നേടൂ ബാക്കി എല്ലാം ദൈവം വിധിക്കും പോലെ നടക്കട്ടെ…..

**********

ഹലോ ലച്ചു നീ എത്താറായോ മോളെ.?അച്ഛൻ നിന്നെ കാത്തു റെയിൽവേ സ്റ്റേഷനിൽ ഉണ്ട്

ആ അമ്മേ ഞാൻ അച്ഛന്റെ കൂടെ ഉണ്ട് ഒരു പത്തു മിനിറ്റിനുള്ളിൽ ഞങ്ങൾ അങ്ങെത്തും

ശരി മോളെ.

“നാടാകെ മാറി പോയിരിക്കുന്നു…വർഷം 3 കഴിഞ്ഞു എല്ലാരേം വിട്ട് പോയിട്ട് നാടിനു മാത്രമല്ല ലച്ചുവിനും ഉണ്ട് ഒരുപാട് മാറ്റങ്ങൾ..ഇന്നവളൊരു നല്ല നേഴ്സ് ആണ്…വിദേശത്തു നല്ലൊരു ജോലി ഉണ്ട് സ്വന്തം അധ്വാനം കൊണ്ട് അനിയത്തിയെ പഠിപ്പിച്ചു വിവാഹം കഴിച്ചു വിട്ടു..വീടിന്റെ കടം തീർത്തു..അച്ഛന് സ്വന്തം ആയി ഒരു പലചരക്കു കട ഇട്ടു കൊടുത്തു..ജീവിതത്തിലെ ആഗ്രഹങ്ങൾ എല്ലാം ഏറെക്കുറെ സാധിച്ചു.. “

മോളെ വീടെത്തി…

“അച്ഛന്റെ വിളി ആണ് ലച്ചുവിനെ ചിന്തകളിൽ നിന്നുണർത്തിയത് ” വീടിനും നല്ല മാറ്റം വന്നിട്ടുണ്ട്…പക്ഷേ വീട്ടുകാരെല്ലാം പഴയ പോലെ തന്നെ “

മോളെ നീ വല്ലാതെ മെലിഞ്ഞു പോയല്ലോ… നല്ല ഷീണം ഉണ്ട് എന്റെ കുട്ടിക്ക്

ചേച്ചി സ്ലിം ബ്യൂട്ടി അല്ലെ അമ്മേ

രശ്മിയുടെ വകയായിരുന്നു കമന്റ്‌ (ലച്ചുവിന്റെ സഹോദരിയാണ് രശ്മി )

ആഹാ നീ ഇവിടെ ഉണ്ടായിരുന്നോ? നിന്റെ കെട്ടിയോൻ എവിടെ? കണ്ടില്ലല്ലോ

ചേട്ടൻ അവരെ കൂട്ടാൻ പോയിരിക്കുവാ ഇപ്പോ വരും

ആരെ?

അല്ല അച്ഛൻ ചേച്ചിയോട് ഒന്നും പറഞ്ഞില്ലേ?

എന്താ എന്താ  അച്ഛാ കാര്യം? ആരെ കൂട്ടികൊണ്ട് വരുന്ന കാര്യമാ ഇവൾ ഈ പറയുന്നേ

അത് മോളെ നീ അറിഞ്ഞാൽ ഓരോ മുടക്ക് പറയുന്നോണ്ടാ ഞാൻ പറയാഞ്ഞേ…നമ്മുടെ പ്രിയയുടെ അച്ഛൻ നിനക്കൊരു ആലോചന കൊണ്ട് വന്നിട്ടുണ്ട്. അന്വേഷിച്ചിടത്തോളം നല്ല കൂട്ടരാ…. ചെറുക്കന് ഗൾഫിൽ ഒരു ഐ റ്റി കമ്പനിയില ജോലി..സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്..ഫോട്ടോ കണ്ടു കാണാനും നല്ല പയ്യൻ.. നിന്നെക്കാൾ രണ്ടു വയസ്സേ കൂടുതൽ ഉള്ളു…നിന്റെ ഫോട്ടോ കണ്ടു അവർക്ക് ഇഷ്ട്ടായി..ഇപ്പോ ചെറുക്കന്റെ അച്ഛനും അമ്മയുമാ വരുന്നേ..അവനു ലീവ് ഇല്ല..എല്ലാം കൊണ്ടും നമുക്ക് ചേരുന്ന ബന്ധം ആണ്. മോള് എതിര് പറയരുത്

ഇല്ല അച്ഛാ എനിക്ക് പറ്റില്ല എനിക്ക് ഈ കല്യാണം വേണ്ട

എന്താ ലച്ചു ഈ പറയുന്നേ?  ഇത്രയും കാലം നീ കുടുംബതിന് വേണ്ടി കഷ്ട്ടപ്പെട്ടു…ഇനി നിനക്കൊരു കുടുംബം വേണം

വേണ്ട അച്ഛാ എനിക്ക് ഈ കുടുംബം മതി അതിനപ്പുറം ഈ ലച്ചു ഒന്നും ആഗ്രഹിച്ചിട്ടില്ല

മോളെ അവരിപ്പോ എത്തും അവരുടെ മുന്നിൽ നീ ഈ അച്ഛന്റെ തല കുനിപ്പിക്കരുത്

അച്ഛാ അവരെത്തി….ചേച്ചി ഒന്ന് ഫ്രഷ് ആയിട്ട് വാ..ബാക്കി ഒക്കെ നമുക്ക് പിന്നെ സംസാരിക്കാം

“പയ്യന്റെ വീട്ടുകാരുടെ മുന്നിൽ അഭിനയിക്കാൻ ലച്ചു നന്നേ പാടു പെട്ടു…അവർ ചോദിച്ചതിനൊക്കെ അവൾ യാത്രികമായി മറുപടി നൽകി “

“അവർ പോയ ഉടൻ തന്നെ അവൾ തന്റെ മുറിയിൽ കയറി വാതിൽ അടച്ചു..അവളെ ശല്യപ്പെടുത്തണ്ട എന്ന് കരുതി ആരും അങ്ങോട്ട് പോയില്ല “

രശ്മി…ലെച്ചു എവിടെ?മുറിയിലൊന്നും കണ്ടില്ല

ചേച്ചിക് കുറച്ചു മുൻപ് ഒരു കാൾ വന്നു…അപ്പൊ തന്നെ ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു എന്റെ സ്കൂട്ടിയും എടുത്ത് പോയി

പോയിട്ട് ഒരുപാട് സമയം ആയോ??

ഇല്ലമ്മേ കുറച്ച് നേരം ആയതേയുള്ളു

മം…

“നേരം കുറച്ച് വൈകി ആണ് ലച്ചു മടങ്ങിയെത്തിയത്..വന്നയുടൻ റൂമിൽ കയറി വാതിലടച്ചു. അത്താഴത്തിനു നേരമായപ്പോഴാണ് അവൾ മുറി വിട്ടിറങ്ങിയത് “

അച്ഛൻ എവിടെ അമ്മേ?

ഞാൻ ഇവിടെ ഉണ്ട് ലച്ചു

അച്ഛൻ അവരോട് സമ്മതം പറഞ്ഞോളൂ എനിക്ക് വിവാഹത്തിന് എതിർപ്പ് ഒന്നുമില്ല

“ലച്ചു പറഞ്ഞത് വിശ്വസിക്കാനാകാതെ എല്ലാവരും അതിശയപ്പെട്ടു പോയി…അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു “

സന്തോഷം ആയി മോളെ ഞാൻ ഇപ്പോ തന്നെ അവരെ വിളിച്ചു പറയാം..പയ്യന്റെ ഫോട്ടോയും നമ്പരും രശ്മിയുടെ കയ്യിലുണ്ട്

എനിക്ക് ഫോട്ടോ ഒന്നും കാണണ്ടച്ച എല്ലാരുടേം ഇഷ്ടം ആണ് എനിക്കും വലുത്….അത് നടക്കട്ടെ

“പിന്നെ എല്ലാം പെട്ടന്നായിരുന്നു….”

ഇന്നാണ് ലച്ചുവിന്റെ വിവാഹം. പ്രായം ഇരുപത്തിയെട്ടു  ആയെങ്കിലും അവൾക്ക് ഇപ്പോഴും പതിനെട്ടിന്റെ പകിട്ടാണ്..വിവാഹ വേഷത്തിൽ ലച്ചു അതി സുന്ദരി ആയിരുന്നു “

“എല്ലാവരുടെയും ആഗ്രഹം പോലെ വിവാഹം മംഗളമായി…ഇന്ന് ലച്ചുവിന്റെ ആദ്യരാത്രി ആണ്…ലച്ചുവിന്റെ മാത്രം അല്ല അഭിയുടെയും “

എന്താ ലച്ചു ചിന്തിക്കുന്നേ തന്റെ അമ്പരപ്പ് ഇതുവരെ മാറിയില്ലേ…

“അഭിയാണ്….എന്നോ അവളിൽ  നിന്നകന്നു പോയ ഒരു സ്വപ്നം…ഒരിക്കലും തിരികെ കിട്ടില്ലെന്ന്‌ കരുതിയ സന്തോഷം ആണ് ഇപ്പോ അവളുടെ മുന്നിലുള്ളത് “

താൻ എന്താടോ ചിന്തിക്കുന്നേ.? ഫോട്ടോ പോലും നോക്കാതെ കെട്ടിയാൽ ഇങ്ങനെ ഇരിക്കും..

നിനക്കറിയോ അഭി നീ എന്നെ വിട്ട് പോയ ശേഷം ഞാൻ മനസ് തുറന്ന് ചിരിച്ചിട്ടില്ല…ഓരോ ദിവസവും ഉരുകി ഉരുകി തീരുകയായിരുന്നു. നിന്റെ സ്നേഹത്തിനു അത്രയും വില നൽകിയിരുന്നു ഞാൻ…അന്നേ ഞാൻ മരിക്കാഞ്ഞത് എന്റെ വീട്ടുകാരെ ഓർത്താണ്…അവർക്ക് വേണ്ടിയാണ് ഞാൻ ഇങ്ങനെ ചത്ത്‌ ജീവിച്ചത്

ക്ഷമിക്കണം എന്ന് പറയാൻ എനിക്ക് അർഹത ഇല്ല ലച്ചു…തെറ്റ് പറ്റി പോയി നിന്റെ സ്നേഹം മനസ്സിലാക്കാൻ ഞാൻ വൈകി പോയി. കൂട്ടുകാരുടെ താളത്തിനു തുള്ളിയതാണ് എനിക്ക് പറ്റിയ തെറ്റ്….അവരുടെ കാമുകിമാരെ പറ്റിയുള്ള കഥകൾ കേട്ടപ്പോ ഞാൻ ഒന്നുമല്ല എന്ന് തോന്നി പോയി, ആ തോന്നലിലാണ് അന്നങ്ങനെയൊക്കെ പറഞ്ഞത്

നിന്റെ ഒരു നിമിഷത്തെ തോന്നലിനു വേണ്ടി ഞാൻ കൊടുത്തത് എന്റെ ജീവിതമായിരുന്നു അഭി…നീ ഇല്ലാതെ എനിക്ക് പറ്റില്ലായിരുന്നു. മറക്കാൻ ശ്രമിക്കുമ്പോൾ എല്ലാം കൂടുതൽ കൂടുതൽ നീ എന്റെ ഓർമകളിൽ നിറഞ്ഞു നിന്നു

ക്ഷമിക്ക് ലച്ചു…നിന്റെ വില എനിക്ക് മനസ്സിലാക്കി തന്നതും നീ പറയുന്ന ആ തലതെറിച്ച കൂട്ടുകാരാണ്…ശരീരസുഖത്തിനു വേണ്ടി മാത്രം മണിക്കൂറുകൾ ചിലവഴിച്ചു സ്ഫേറ്റിക് വേണ്ടി പി ൽസും കഴിച്ചു പോകുന്ന അവളുമാരുടെ കഥകളാണ് നീ എന്തായിരുന്നു എന്നെന്നെ ബോധ്യപ്പെടുത്തി തന്നത്

പോട്ടെ അഭി നീ എന്നെ തേടി വന്നല്ലോ എനിക്കത് മതി

എന്നാലും എന്റെ ലച്ചു നീ ഫോട്ടോ പോലും കാണാതെ ഓക്കേ പറഞ്ഞല്ലോ…

ഹഹ ആരാ പറഞ്ഞെ കണ്ടില്ലെന്ന്…അന്ന് അഭിയുടെ അച്ഛനും അമ്മയും വന്നു പോയതിനു ശേഷം എനിക്ക് ഒരു കാൾ വന്നു അത് പ്രിയ ആയിരുന്നു. അപ്പൊ തന്നെ ഞാൻ അവളെ കാണാൻ പോയി, അവളുടെ അച്ചനാണല്ലോ ഈ ആലോചന കൊണ്ട് വന്നത്. പയ്യൻ നീ ആണെന്നറിഞ്ഞിട്ട് തന്നെ ആണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്…നീ അല്ലാതെ മറ്റൊരാളെ എനിക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ലായിരുന്നു

എടി കള്ളി നീ എല്ലാം തുറന്നു പറഞ്ഞ സ്ഥിതിക്ക് ഞാനും പറഞ്ഞേക്കാം..നമുക്കിടയിൽ ഇനി ഒരു മറ വേണ്ട.നിന്നെ പറ്റി ഒരുപാട് അന്വേഷിച്ചിട്ടും ഒരു വിവരവും കിട്ടാതിരുന്നപ്പോൾ ആണ് പ്രിയയെ യാദ്രിശ്ചികമായി കണ്ടുമുട്ടിയത്. അവൾ വഴി ആണ് അവളുടെ അച്ഛന്റെ കയ്യിൽ ഈ ആലോചന എത്തിച്ചത്

ഇതാണോ ഇത്ര വലിയ കാര്യം…ഇത് പ്രിയ അന്ന് കണ്ടപ്പോ തന്നെ എന്നോട് പറഞ്ഞു

എങ്കിൽ അവൾ പറയാത്ത ഒരു കാര്യം ഞാൻ പറയാം…

എന്ത്?

നീ വിവാഹത്തിന് സമ്മതിക്കില്ല എന്നെനിക്കു ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഇതൊക്കെ പറയാൻ അന്ന് ഞാൻ പ്രിയയെ നിന്റടുത്തേക്ക് അയച്ചത്….അപ്പോ എങ്ങനാ എല്ലാo കലങ്ങുന്നുണ്ടാല്ലോ അല്ലെ…

ടാ ദുഷ്ട്ട രണ്ടും കൂടി എന്നെ പറ്റിച്ചു അല്ലെ…

വേറെ വഴി ഇല്ലാഞ്ഞോണ്ട മോളെ…

അപ്പോ എങ്ങനാ ഇങ്ങനെ സംസാരിച്ചോണ്ട് ഇരുന്നാൽ മതിയോ നമ്മുടെ ആദ്യരാത്രി തുടങ്ങണ്ടേ….

ആ ഞാൻ ഒന്നാലോചിക്കട്ടെ….

അയ്യടി അങ്ങനെ നീ ഇപ്പോ ആലോചിക്കണ്ട..സമയം കളയാൻ തീരെ ഇല്ല..

“ഇനി എന്താ അവരായി അവരുടെ ആദ്യരാത്രി ആയി….നമ്മളൊരു ശല്യം ആകണ്ട….ശേ ഇനിയും എല്ലാരും എന്ത് നോക്കി നിക്കുവാ അവരെ അവരുടെ വഴിക്ക് വിടന്നെ “

***********

കുറച്ച് നാളുകൾക്കു ശേഷം ഉള്ള രചനയാണ്‌…ഇഷ്ടം ആയാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ…..

~അശ്വതി രാജ്