മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വണ്ടി കുറച്ചു ദൂരം മുന്നോട്ട് പോയി. കണ്ണനും ആ കുട്ടിയും പരസ്പരം മിണ്ടാതെ ഇരിക്കുന്നു. ഇത് എവടെ ചെന്ന് നിക്കും എന്ന് രണ്ടാളും ഒരുപോലെ ആലോചിക്കുന്നുണ്ട്. പക്ഷെ മൗനം മാത്രം ബാക്കി.ഒടുവിൽ കണ്ണൻ ബൈക്ക് നിർത്തി ഇറങ്ങി, കൂടെ അവളും
കണ്ണൻ :എന്താ ഇയാളുടെ പേര്
“നിരഞ്ജന”
ട്രെയിൻ miss ആയതാണോ? അല്ല…
പിന്നെ…? വീട്ടിൽ നിന്നും ഇറങ്ങി പോന്നതാ
ഇത് കേട്ടതും കണ്ണന് ദേഷ്യം വന്നു
“നീയൊക്കെ വീട്ടുകാരെയും കരയിച്ചു ചുമ്മാ കുറച്ചു പഞ്ചാര വർത്താനം പറഞ്ഞു ബൈക്കിൽ പട്ടി ഷോ കാണിക്കുന്നു അവന്മാരുടെ കൂടെ ഇറങ്ങി പോകാൻ വട്ടുണ്ടോ “എന്നിട്ട് രാത്രി ഒറ്റക് റെയിൽവേ സ്റ്റേഷനിൽ…കലിപ്പന്റെ കാന്താരി…,ദുഷ്ട്ടന്റെ മൂദേവി….,ഇങ്ങനെ കൊറേ അവളുമാർ ഇറങ്ങിയിട്ടുണ്ട് രാത്രി പെട്ടിയും കിടക്കയും എടുത്തു അവളുടെ………#%#&# ന്നിട്ട് എന്തെ നിന്റെ കലിപ്പൻ കാമുകൻ വന്നിലെ “
ഒറ്റ ശ്വാസത്തിൽ സകല ഒച്ചയും എടുത്തു രാത്രി കണ്ണൻ ചൂടായത് കണ്ട് അവൾ ഭയന്നു വിറച്ചു
“ഞാൻ…. ഞാൻ ആരുടേം കൂടെ ഇറങ്ങി വന്നതല്ല… “കണ്ണ് നിറച്ചുകൊണ്ട് അവൾ പറഞ്ഞു
കണ്ണൻ: പിന്നെ…
നിരഞ്ജന : എന്നിക് ആകെ ഒരു മുത്തശ്ശി മാത്രേ ഉണ്ടായിരുന്നുള്ള. അച്ഛനും അമ്മയും ഒക്കെ മരിച്ചിട്ട് വർഷങ്ങൾ ആയി. ഞാൻ +2നു പഠിക്കുമ്പോൾ മുത്തശ്ശി കൂടി പോയി. അന്ന് മുത്തശ്ശിടെ അടക്കിനു വന്ന ഒരു വെല്യമ്മ എന്നെ കൂടെ കൂട്ടിക്കോണ്ട് പോയി
ഡിഗ്രി b.ed complete ചെയ്തത് അവരുടെ വീട്ടിൽ നിന്നാണ് അച്ഛന്റെ ഏതോ അകന്ന ബന്ധു ആണെന്ന പറഞ്ഞത് അവർ
വീട്ടു വേല എടുക്കാൻ ഒരാളായി എന്ന attitude ആയിരുന്നു അവർക്ക്
ഞാൻ അത് സഹിച് തന്നെയാണ് ജീവിച്ചത്. പക്ഷെ ശരീരം കൂടി വളർന്നു തുടങ്ങിയപ്പോൾ അവരുടെ ഭർത്താവിന് പെരുമാറ്റം മോശം ആയി. പോവാൻ വേറെ സ്ഥലം ഇല്ലാത്തതിനാൽ കടിച് പിടിച്ചു അവിടെ നിന്നു
പക്ഷെ ശല്യം കൂടി വന്നു. അവസാനം… ഞാൻ അയാളെ വശികരിക്കാൻ നോക്കുകയാണ് എന്നായി കാര്യങ്ങൾ. ഒരു നിവർത്തി ഇല്ലാതെ ഇന്നലെ രാത്രി അവിടെ നിന്ന് ഇറങ്ങി. ആകെ ഉള്ള പൈസക് കിട്ടിയ ടിക്കറ്റ് എടുത്തു. വേദനകൾ മാത്രം സമ്മാനിച്ച ആ നാട്ടിൽ നിന്ന് പോരണം എന്ന് മാത്രമേ ചിന്തിച്ചുള്ളൂ. ഇവിടെ ഇന്ന് വൈകുന്നേരം എത്തിയതാ
സത്യം പറഞ്ഞാൽ ജീവിതം ഇന്നത്തോടെ അവസാനിപ്പിക്കണോ വേണ്ടയോ എന്ന് ആലോചിനിയിൽ ആയിരുന്നു.
കരഞ്ഞു കൊണ്ട് അവൾ പറഞ്ഞ വാക്കുകൾ എല്ലാം കണ്ണനെയും വിഷമത്തിൽ ആക്കി
കണ്ണൻ : ആ എന്തായാലും ശെരി ചവാൻ ഒന്നും നിക്കല്ലേ…എല്ലാം ശെരി ആവും….
സ്ഥിരം ആശ്വാസ വാക്ക് പറഞ്ഞു നിൽക്കെ കണ്ണൻ അടുത്തത് എന്ത് എന്ന് ആലോചിച് ഒരു സിഗരറ്റ് കത്തിച്ചു
ചുമ്മ ഒന്ന് പുക വിടാൻ ആയി തിരിഞ്ഞു നിന്നും, അടുത്ത പുക വിട്ടപ്പോഴേക്കും. ചക്ക തോണ്ടി ഇടുമ്പോൾ വീഴുന്ന ഒരു ശബ്ദം പോലെ ഒന്ന് തോന്നി
ദേ കിടക്കന്നു ബാഗ് അടക്കം കഥ നായിക റോഡിൽ
കണ്ണൻ കുറെ വിളിച്ചിട്ടും ബോധം വന്നില്ല. നേരെ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിൽ എത്തിച്ചു.കണ്ണൻ ആകെ പേടി.അസമയത് ഒരു പെണ്ണ്കുട്ട്യേ കൊണ്ട് ഹോസ്പിറ്റലിൽ….ഒരു സ്കൂൾ മാഷായ താൻ
ആരാ…, എന്താന്നോ അറിയില്ല, അറിയാവുന്നത് ഒരു പേര് മാത്രം പിന്നെ സീരിയൽ കഥ പോലത്തെ ഒരു കഥന കഥയും. നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞാൽ ആര് വിശ്വസിക്കും…ദൈവമെ കാത്തോളണേ
“ഡോക്ടർ വിളിക്കുന്നു….. “
നേഴ്സ് വന്ന് പറഞ്ഞതും കണ്ണൻ ടെൻഷൻ അടിച്ചു ചെന്നു
ഡോക്ടർ : കുഴപ്പം ഒന്നുല്ല, രാവിലെ മുതൽ ആ കുട്ടി ഒന്നും കഴിച്ചിട്ടില്ല, അതിന്റെ ഷീണം കൊണ്ട് തല ചുറ്റി വീണതാ. ഒരു ഡ്രിപ് ഉണ്ട് അത് കഴിഞ്ഞാൽ പോകാം. ആള് ഒന്ന് മയങ്ങികോട്ടെ, റൂമിലേക്കു കിടത്തിയിട്ടുണ്ട്
കണ്ണൻ : താങ്ക്സ് doctor
കണ്ണൻ റൂമിൽ ചെന്നു. ഇരിക്കാൻ ഒരു ചെയർ കൂടി ഇല്ല. ആകെ ഉള്ള ബെഡിൽ പോത്ത് പോലെ ആ പെണ്ണും കിടക്കുന്നു
ഓഹ് എതു നേരത്താണോ എന്തോ… കണ്ണൻ ആകെ പ്രാന്ത് ആയി
ഒടുവിൽ അവൻ നിലത്തു ഇരുന്ന് അവൾ കിടക്കുന്ന ബെഡിൽ തല വെച്ച് കിടന്നു
====================================
ബോധം തെളിഞ്ഞപോൾ നിരഞ്ജന ആദ്യം കണ്ടത് റൂമിലെ ക്ലോക്ക് ആണ്, 6:15 ആയിരിക്കുന്നു. അവൾ നോക്കുമ്പോൾ കൈയിൽ എന്തോ കൊള്ളുന്ന പോലെ
നമ്മടെ കഥ നായകന്റെ താടി ആണ്. നല്ല തണുപ് ആയതിനാൽ ആശാൻ അറിയാതെ അവളുടെ കൈയുടെ മുകളിൽ ചൂട് പറ്റി അവിടെ മുഖം വെച്ച് കിടപ്പാണ്
അവൾ അവനെ വിളിച്ചു
“അതെ… “
ഒരു വിളിക്ക് തന്നെ ആള് എഴുനേറ്റു
കണ്ണൻ : ആ ഇയാൾക്ക് എങ്ങനെ ഉണ്ട്. എന്നെ ഇന്നലെ തീ തീറ്റിച്ചല്ലോ
നിരഞ്ജന : ഇയാൾ എന്തിനാ ടെൻഷൻ ആവുന്നേ എന്നിക്ക് എന്ത് പറ്റിയാലും ഈ ഭൂമിയിൽ ആർക്കും ഒരു വിഷമവും ഇല്ല
കണ്ണൻ : എനിക്കും വിഷമം ഒന്നും ഇല്ല, പക്ഷെ ഞാൻ തന്റെ കൂടെ ഉണ്ടായതുകൊണ്ട് ഞാൻ ചെലപ്പോ പെടും. ഒന്നാമത്ത ഇവിടത്തെ ഇൻസ്‌പെക്ടർറും ഞാനും അടിയാ…പണ്ടത്തെ ഒരു കോളേജ് തല്ല്
അവൻ എന്നെ ഇമ്മാതിരി കേസ് എങ്ങാനും വെച്ച് കിട്ടിയാൽ തുമ്പും പൊടിയും വെച്ച് എന്നെ അകത്താകും
ആ…താൻ വായോ… ഇവിടെ ഒരു സ്നേഹാലയം ഉണ്ട്. എന്നിക് അവിടെ നല്ല പരിജയമാ തൽക്കാലം അവിടെ കൂടാം ഞാൻ ഇന്നലെ തന്നെ അവിടത്തെ രമേശ് ചേട്ടനോട് കാര്യം ഒക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്. അവിടെ കുറച്ചു കാലം നിക്ക് എന്നിട്ട് ആലോചിക്കാം മരിക്കണോ ജീവിക്കണോ എന്നൊക്കെ
അവൾ ഒന്ന് മന്ദഹസിച്ചു. എന്തോ ഒരു തരം സുരക്ഷിതത്വം അവൾ അവനിൽ അറിഞ്ഞു
“നമ്മൾക്ക് എന്നാൽ ഇറങ്ങാം… ഇന്ന് സ്കൂളിൽ എക്സാം ആണ്
എന്നിക് പോകാതെ പറ്റില്ല ” കണ്ണൻ പറഞ്ഞു
താൻ പേടിക്കേണ്ട തന്നെ അവിടെ എത്തിച്ചു ഒക്കെ സെറ്റ് ആകിയിട്ടു മാത്രേ ഞാൻ പോകു…അവളുടെ മുഖത്തെ പെട്ടന്ന് വാടിയത് കണ്ട് അവൻ പറഞ്ഞു
രണ്ട് പേരും പുറത്തേക് ഇറങ്ങിയപ്പോൾ ദേ വരുന്നു inspector വരുൺ
കണ്ണൻ ഒന്ന് ഞെട്ടി
വരുൺ തന്നെയും ഈ പെണ്ണിനേയും കണ്ടു. അധികാരം എന്ന കുന്തം കൊണ്ട് അവനു കുത്തി കളിക്കാൻ എളുപ്പം ആണ്
വരുൺ അടുത്ത് എത്തി
കണ്ണനെയും കുട്ട്യേയും കണ്ടതും
വരുൺ : ആരാടാ ഇത്
കണ്ണൻ : ആരായാലും നിന്നക് എന്താ….ഹോസ്പിറ്റൽ അല്ലെ…ലോഡ്ജ് ഒന്നും അല്ലാലോ ഇങ്ങനെ ചോദ്യം ചെയ്യാൻ
നിരഞ്ജന ആകെ വിയർത്തു
വരുൺ : ഓഹ് അങ്ങനെ ആണോ ഡോക്ടർ എന്താ ഈ കേസ്
Doctor കാര്യം പറഞ്ഞു
വരുൺ : നിന്റെ എന്തെങ്കിലും ഒരു ഐഡി കാട്ടിയെ
അപ്പോഴാണ് ബാഗ് തല ചുറ്റി വീണ സ്ഥലത്ത് ആണെന്ന് അവർ മനസിലാക്കിയത്
ഐഡി ഇല്ലാത്ത കാരണം വരുൺ ചുമ്മാ ചൂടാവാൻ തുടങ്ങി അതും ഇതും ഒക്കെ കുത്തി കുത്തി ചോദിച്ചപോൾ കണ്ണൻ പറഞ്ഞു
“ഞാൻ സ്നേഹിക്കുന്ന കുട്ടിയ എന്റെ കൂടെ ഇറങ്ങി വന്നതാ ” അതികം വൈകാതെ കല്യാണം രജിസ്റ്റർ ആക്കും” പെട്ടന്ന് വായിൽ വന്ന കള്ളം പറഞ്ഞു കണ്ണൻ.
വരുൺ : ശെരി പക്ഷെ എന്തായാലും വൈകുനേരം ഇവളുടെ id സ്റ്റേഷനിൽ എത്തിക്കാൻ മറക്കേണ്ട. ഹാ അല്ലേൽ വേണ്ട ഞാൻ ഒരു കോൺസ്റ്റബിൾനെ നിന്റെ വീട്ടിൽക് വിടും. അപ്പോ ഈ പറഞ്ഞത് ഒക്കെ സത്യം ആണെന്നും പിന്നെ ഐഡി കൂടി അയാളെ കാട്ടണം.. കേട്ടോടാ
കണ്ണൻ അവനെ തറപിച്ചു നോക്കി
കണ്ണനും നിരഞ്ജനയും പുറത്തേക് ഇറങ്ങി ബൈക്ക് എടുത്തു തിരിച്ചു
നിരഞ്ജനയെ വീട്ടിലേക്ക് കൊണ്ട് പോകാതെ വേറെ വഴി ഇല്ല…
കണ്ണൻ : താൻ എന്തായാലും വീട്ടിലേക് വായോ…അല്ലെങ്കിൽ ആകെ പ്രശ്നം ആകും
നിരഞ്ജന : എന്തിനാ അയാളോട് അങ്ങനെ പറഞ്ഞെ അതല്ലേ ആകെ പ്രശ്നം ആയെ
കണ്ണൻ : അവനെ പറ്റി അറിയാതെ ആണ്. മഹാ പിഴപ്പ് ആണ് കൂടാതെ അവനു ഒരു power ഉള്ള ജോലിയും…ദുഷ്ട മനസിൽ എന്തൊക്കെ രീതിയിൽ ചിന്ത വരും എന്ന് പറയാൻ പറ്റില്ല
നിരഞ്ജന : ഇപ്പോ ഇയാളുടെ വീട്ടിൽ എന്താ പറയാ
കണ്ണൻ : അത് ഞാൻ പറഞ്ഞു മനസിലാക്കി കൊള്ളാം കള്ളം പറയാൻ എന്നെ ആരും പഠിപ്പികേണ്ട
നിരഞ്ജന ഒന്ന് ചിരിച്ചു.”അത് എന്നിക്ക് നല്ലോണം മനസിലായി “
കണ്ണനും അത് കേട്ട് ഒന്ന് ചമ്മി
അങ്ങനെ രണ്ടാളും വഴിയിൽ പോയ ബാഗും എടുത്തു നേരെ കണ്ണന്റെ വീട്ടിലേക് ചെന്നു. Gate കടന്ന് ചെന്നതും കോളേജ്ലേക്ക് ഇറങ്ങാൻ നിന്ന കണ്ണന്റെ വായാടി അനിയത്തി മാളുവിനെയാണ് കണ്ടത്. തന്റെ ചേട്ടന്റെ കൂടെ ഒരു പെണ്ണ് ഒപ്പം ഒരു ബാഗും…സംഗതി അത് തന്നെ?
മാളു : അമ്മേ…..അച്ഛാ……ദേ ചേട്ടൻ ഒരു പെണ്ണിനേം ചാടിച്ചുകൊണ്ട് വന്നിട്ടുണ്ട്
മാളുവിന്റെ അലർച്ച കേട്ട് കണ്ണനും നിരഞ്ജനയും ഞെട്ടി
“ദൈവമെ ഈ പൊട്ടികാളി ഒക്കെ കുളം ആക്കും “
അച്ഛനും അമ്മയും പുറത്തേക് വന്ന് ഞങ്ങളെ കണ്ട് ഞെട്ടി. അമ്മയുടെ മുഖത്തു അതിരില്ലാത്ത സന്തോഷം. അതിന് കാരണം ഉണ്ട്. പെണ്ണ് കെട്ടാൻ ഉള്ള കാര്യം പറയുമ്പോൾ ഒക്കെ കോലു ഓടിച്ചു ഇടുന്ന ഞാൻ ഇപ്പോ ഇങ്ങനെ വന്നാൽ പിന്നെ…അമ്മയും അച്ഛനും മുഖം ലൈറ്റ് അടിച്ച പോലെ പ്രകാശിച്ചു
അമ്മ : നന്നായി മോനെ… ഇങ്ങനെ എങ്കിൽ ഇങ്ങനെ എന്റെ മോനു നല്ല ബുദ്ധി തോന്നിയല്ലോ
കണ്ണൻ: ആയ്യോ… അമ്മേ ഇത് എന്ത് അറിഞ്ഞിട്ടാ… ഞാൻ ഒന്ന് പറയട്ടെ
അമ്മ : നീയൊന്നും പറയണ്ട ചെക്കാ ഒക്കെ എന്നിക് മനസിലായി….
മോൾടെ പേര് എന്താ…..
“പേരൊക്കെ പിന്നെ… ആദ്യം ഈ വിളക് വാങ്ങി അകത്തേക്ക് കേറി “
വീടിന്റെ ഉള്ളിൽ നിന്ന് ഒരു 80years old young ലേഡി കണ്ണന്റെ അമ്മൂമ്മ ദാ വരുന്നു വിളക്കും കത്തിച്ചു
കൂടെ ഒരു താലത്തിൽ പൂവും ആരിയും എടുത്തു മാളുവും
എന്തൊക്കെയാ ഈ നടക്കണേ എന്നും പറഞ്ഞു കണ്ണൻ തലയിൽ കൈ വെച്ച് നിന്നു കൂടെ അന്തം വിട്ട് നിരഞ്ജനയും
“ദേവകി നീ ഈ വിളക് മോൾക്ക് കൊടുക്ക് എന്നിട്ട് വലതു കാൽ വെച്ച് കേറൂ മോളെ…”
മുത്തശ്ശി അമ്മയോടും നിരഞ്ജനയോടും ആയി പറഞ്ഞു. അമ്മ വിളക്ക് വാങ്ങി നിരഞ്ജനക്ക് നേരെ നീട്ടി. എന്ത് ചെയ്യണം എന്ന് അറിയാത്ത നിരഞ്ജനയും എന്നെ നോക്കി…
കണ്ണൻ : ആയ്യോ… ഒന്ന് അടങ് എല്ലാരും. ഞാൻ ഒന്ന് പറയട്ടെ….
അച്ഛന്റെ : നീ ഒന്നും പറയണ്ട… അച്ഛന്റെ കഠിനമായ ശബ്ദം മുഴങ്ങി
അതെ അച്ഛൻ തന്ന പതിഞ്ഞ സ്വരത്തിൽ “മടിച്ചു നിക്കാതെ വിളക്ക് വാങ്ങി വലതു കാൽ വെച്ച് കേറൂ മോളെ”
സെക്കന്റ് കൊണ്ട് കലിപ്പും സ്നേഹവും മാറി മാറി വരാൻ ഇയാൾ ആര് അന്യനോ കണ്ണൻ മനസിൽ വിചാരിച്ചു
മാളു : മടിച്ചു നിക്കാതെ കേറി വാ എട്ടത്തി
കണ്ണൻ: ഏടത്തിയോ….
ദൈവമെ എല്ലാം കൈയീന്ന് പോകാണല്ലോ….ഇത് ഇനി എന്താവും കൃഷ്ണ….കണ്ണൻ ആകെ കിളി പോയി നിന്നു
വേറെ നിവർത്തി ഇല്ലാതെ നിരഞ്ജന വിളക്ക് വാങ്ങി…
കത്തിച്ച വിളക്കുമായി നിരഞ്ജനാ ആ വീട്ടിലേക്ക് കേറി
ചിരിക്കണോ കരയണോ എന്ന് അറിയാതെ കണ്ണനും….
തുടരും…