വൈകി വന്ന വസന്തം – ഭാഗം 11, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അനിരുദ്ധൻ ആ മുറിയിൽ ഒന്നുകൂടി പരിശോധിച്ചു. അയാൾ പ്രതീക്ഷിച്ചതു പോലെ ഒന്നും കിട്ടാതെ  തിരിച്ചുപോകാൻ  തുടങ്ങിയതും……അനന്യയുടെ  ഫോൺ  ബെല്ലടിച്ചു. അപ്പോൾ തന്നെ അത് കട്ട് ആയി , ഉടനടി അതിൽ ഒരു മെസ്സേജ് വന്നു. അനിരുദ്ധൻ  ആ മെസ്സേജ് വായിച്ചു.

“പുറത്തെ ഔട്ട്‌ ഹൗസിന്റെ  പുറകിലെ മതിലിൽ സാധനം വച്ചിട്ടുണ്ട് . നീ വന്നെടുത്തോ, ആ പിന്നെ  നാളെ രാവിലെ കൃത്യം 10  മണിക്ക്  ബീച്ചിനടുത്തുള്ള ആ  ഒഴിഞ്ഞ കെട്ടിടത്തിൽ അവർ വരാമെന്ന് പറഞ്ഞിട്ടുണ്ട് , കാശുമായി   നീ വരണം. ഒക്കെ…അപ്പോൾ നാളെ കാണാം.”

അപ്പോൾ തന്നെ അനിരുദ്ധൻ പുറത്തേക്ക് പോയി , ഔട്ട്‌ ഹൗസിന്റെ  അടുത്തേക്ക് ചെന്നു.  പറഞ്ഞതുപോലെ ഒരു ചെറിയ പാക്കറ്റ് അവിടെ ഇരിപ്പുണ്ടായിരുന്നു.  അതെടുത്തു തുറന്നുനോക്കിയ അനിരുദ്ധൻ ഞെട്ടി. “ലക്ഷങ്ങൾ  വിലവരുന്ന    മയക്കുമരുന്നുകൾ” വീണ്ടും…ഇതെങ്ങനെ  തുടങ്ങി. സ്വയം നശിക്കാൻ അവൾ വീണ്ടും…എന്റെ മോള്…..ആലോചിക്കുന്തോറും അയാളുടെ കണ്ണുകളിൽ ഇരുട്ടുകയറിത്തുടങ്ങിയിരുന്നു.

ഇല്ല…ഇതനുവദിച്ചുകൂടാ…ഇനിയും അവളെ….കുറച്ചുനേരത്തിനുശേഷം  അയാൾ ആ പൊതിയുമായി വീടിനകത്തേക്ക് ചെന്നു. അത് ഒളിപ്പിച്ചുവച്ചു. പിന്നെ ഫോണെടുത്തു നേരത്തെ വിളിച്ച  നമ്പറിലേക്ക് വീണ്ടും വിളിച്ചു.”ഹലോ…..മറുപടിവന്നു. ഞാൻ പറഞ്ഞതുപോലെ എന്തെങ്കിലും…”പറഞ്ഞതുപോലെ  സാധനം കിട്ടി, പക്ഷെ മുറിയിൽ നിന്നുമല്ല  പുറത്തുനിന്നും” അനിരുദ്ധൻ നേരത്തെ നടന്ന കാര്യങ്ങൾ മുഴുവനും അവനോട് പറഞ്ഞു. എന്റെ മോളെ എനിക്ക് വേണം. അവളെ  രക്ഷിക്കിലെ…ഫോണിലൂടെ  അനിരുദ്ധന്റെ  കരയുകയാണെന്ന് അവന്  മനസിലായി. “

“അങ്കിൾ….തളരരുത്…നമ്മൾ ഇപ്പോൾ തളർന്നാൽ  അതവർക്ക് കൂടുതൽ ശക്തി പകരും. അപ്പോൾ നമ്മുടെ അനു….നമുക്ക്‌ അവളെ നഷ്ടമാകും.  ഞാനുണ്ട് കൂടെ….അങ്കിൾ ആ നമ്പറും അതിൽ വന്ന മെസ്സേജും എന്റെ ഫോണിലേക്ക് അയക്കു. ബാക്കി ഞാൻ നോക്കിക്കോളാം…” അതും പറഞ്ഞവൻ ഫോൺ കട്ടാക്കി. എല്ലാം തീരുമാനിച്ചു ഒറപ്പിച്ചതുപോലെയുള്ള അവന്റെ സംസാരം കേട്ടു കഴിഞ്ഞപ്പോൾ അനിരുദ്ധന്   ഒരാശ്വാസം തോന്നി. അപ്പോൾ തന്നെ  ആ നമ്പറും, മെസ്സേജും അയാൾ അവന്  അയച്ചുകൊടുത്തു.

***********************

പിറ്റേന്ന് രാവിലെ   നിർത്താതെയുള്ള   ഫോണിന്റെ ശബ്ദം കേട്ടാണ് അനന്യ  ഉണർന്നത്. തല പൊക്കാൻ പറ്റുന്നില്ല. വല്ലാത്തൊരു ഭാരം… ഇന്നലത്തെ  ഡോസ്  കൂടിപോയതുകാരണം  എന്താ നടന്നതെന്നുപോലും അവൾക്ക് ഓർമയില്ല. അവൾ ഫോണെടുത്തുനോക്കി. റിയയും, ശരത്തും  മാറിമാറി വിളിച്ചിരിക്കുന്നു അതും ഒരുപാട് തവണ. പിന്നെ കുറെയേറെ വാട്സ്ആപ്പ്  മെസ്സേജും. പിന്നെ അവൾ  റിയ അയച്ച മെസ്സേജ് നോക്കി.

ഓ… ഗോഡ്….ഇന്നലെ…..  അതും പറഞ്ഞവൾ പെട്ടന്നു തന്നെ പുറത്തേക്ക് പോയി. പോയതിലും അതേ വേഗത്തിൽ തന്നെ അവൾ റൂമിനകത്തേക്ക്  വന്നു. തിരിച് റൂമിലെത്തിയ അനന്യ  ഫോണെടുത്തു റിയയെ വിളിച്ചു.”ഹലോ ……    റിയ, ഹലോ….. അനന്യ…… നീയെന്തു പണിയാ കാണിച്ചത്. ആരോടും  ഒന്നും പറയാതെ  പോയതും പോരാ  ഫോൺ വിളിച്ചാൽ ഒന്നു   എടുക്കുകയും ചെയ്തില്ല. എന്താ നിനക്കു ഇന്നലെ പറ്റിയത്? അതൊക്കെ പിന്നെ പറയാം…. നീ കൊണ്ടുവച്ച  സാധനം   അത് അവിടെ ഇല്ല. നിങ്ങൾ കൊണ്ടുവച്ചത്  ആരെങ്കിലും കണ്ടോ…എനിക്കെന്തോ പേടിയാകുന്നു  റിയ , !!! പപ്പയെങ്ങാനും…പേടിയോടെ അനന്യ റിയയോട്  പറഞ്ഞു.

“നീയെന്താ പറയണത് അനന്യ !!!!!”സോറി…ടി….എനിക്കൊന്നും ഓർമയില്ല. ഞാൻ……ഞാൻ….  ഇപ്പോഴാ  നിന്റെ മെസ്സേജ് കണ്ടത്…ഇന്നലെ ബോധം പോകാനും മാത്രം ഉള്ളത്‌ എവിടാനാടി  കിട്ടിയത്”????…..കുറച്ചു ദേഷ്യത്തിലായിരുന്നു റിയ അത് ചോദിച്ചത്. “അത്…… ഞാൻ….. ഇന്നലെ വരുന്ന വഴിക്ക് അഭിനെ കണ്ടു. ഇന്നലത്തെ ടെൻഷനിൽ  ഞാൻ അവന്റെ കയ്യിൽ നിന്നും…. ഒന്നും നോക്കിയില്ല… ഒരെണ്ണം  വാങ്ങിച്ചു. പിന്നെ എന്തൊക്കെയാ നടന്നത് എന്നെനിക്കറിയില്ലാ…അവൾ കാര്യം പറഞ്ഞു.

“ഓ….. നശിപ്പിച്ചു.”….നിനക്കത്തിന്റ ഗൗരവം അറിയില്ലേ???? എന്തായാലും ശരി. നീയിപ്പോൾ തന്നെ   ഇവിടേക്ക് വാ…ബാക്കി ഇവിടെ വന്നിട്ട് നോക്കാം. ആ പിന്നെ ക്യാഷ്ന്റെ  കാര്യം. റിയ അവളെ ഒന്നുകൂടി ഓർമപ്പെടുത്തി. ഒക്കെ… ഒക്കെ…ഞാൻ ഇപ്പോൾ തന്നെ വരാം. അനന്യ അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു . പിന്നെ വേഗം കുളിച്ചു   റെഡിയായി താഴേക്ക് വന്നു. താഴേക്ക് വന്നു ആരും ഇല്ല എന്നുറപ്പുവരുത്തി വണ്ടിയെടുത്തു അവൾ റിയ പറഞ്ഞ സ്ഥലത്തേക്ക് പോയി.

ഇതെല്ലാം കണ്ടുകൊണ്ട് അനിരുദ്ധൻ അവിടെ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു . അനന്യ പോയതിന്റെ പുറകെ തന്നെ അനിരുദ്ധൻ അവനെ  വിളിച്ചു. “അങ്കിൾ പേടിക്കണ്ട”…..  ഞാൻ എല്ലാം അറേഞ്ച് ചെയ്തിട്ടുണ്ട്. ഇന്നുകൊണ്ട് തന്നെ അവന്മാരെയെല്ലാം പൂട്ടുന്നുണ്ട്. പിന്നെ അനു അവൾക്ക് ഒരാപത്തും വരാതെ ഞാൻ നോക്കിക്കൊള്ളാം”. അവൻ  അനിരുദ്ധനോട് പറഞ്ഞു.

*****************************

കുറച്ചു പോലീസുകാരെയും കൊണ്ട് അലക്സ് ആ പഴയ കെട്ടിടത്തിന്റെ അടുത്തുതന്നെ   നേരത്തെ എത്തിയിരുന്നു. അവൻ പറഞ്ഞതനുസരിച് അവരെല്ലാവരും   തയ്യാറായി  നിന്നിരുന്നു. സാധനം കയ്യ് മാറുന്ന നേരത്ത്……”മച്ചാനെ”…… ദേ…. പോലീസ്….കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞതും , തോക്ക് ചൂണ്ടി അകത്തേക്ക് കടന്നു വന്ന പോലീസുകാരെ കണ്ട് എല്ലാവരും ഞെട്ടി.”സ്വയം കീഴടങ്ങുന്നതാണ് നല്ലത്… അതല്ല കൈയാങ്കളിക്കാനെങ്കിൽ  ഈ കെട്ടിടത്തിന് ചുറ്റും പോലീസ്  ആണ് , അതുകൊണ്ട് മക്കൾ  ഇവിടന്നു  ഓടിപോകാമെന്നും  വിചാരിക്കണ്ട. ഗാംഭീര്യത്തോടെ  തോക്ക് ചൂണ്ടികൊണ്ട്  മുന്നിലേക്ക് വന്ന അലക്സ് പറഞ്ഞു.

“അലക്സ്   ചേട്ടൻ”….അനന്യയുടെ ചുണ്ടുകൾ പറഞ്ഞു. “അവന്റെ കണ്ണുകൾ അവരുടെ അടുത്തു നിൽക്കുന്ന അനന്യയിലേക്  ചെന്നു.  തീക്ഷ്ണമായ അവന്റെ നോട്ടത്തിൽ അവൾ ഭയന്നു  റിയയുടെ കയ്യ്കളിൽ പിടിച്ചു”. “ഹും……  മാറിനിൽക്കവിടന്ന്….അനന്യയോടും, റിയയോടും അവൻ  ആജ്ഞാപിച്ചു”. പിന്നെ അടുത്തുനിന്ന പോലീസുകാരോട് അവൻ  ആംഗ്യത്തിലൂടെ എന്തോ കാണിച്ചതും രണ്ടുവനിതാ  പോലിസിസുകാർ വന്നു അനന്യയെയും ,റിയയെയും അവിടന്ന് പുറത്തേക്ക് കൂട്ടികൊണ്ടുപോയി  വണ്ടിയിൽ കയറ്റി. അധികം  താമസിയാതെ  അകത്തുനിന്നും എല്ലാവരെയും കയ്യ് വിലങ്ങുവച്ചു  അലക്സും  മറ്റുള്ളവരും പുറത്തേക്ക് വന്നു.

പോലീസ് ജീപ്പിൽ കയറ്റി അവരെ കൊണ്ടുപോകുന്നത് അനന്യ അലക്ക്സിന്റെ വണ്ടിയിൽ ഇരുന്നുകൊണ്ട് കണ്ടു. അവളുടെ  കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു.

***********************

അലക്സ്  അനന്യയെയും കൊണ്ട്  നേരെ  പോയത് ഒരു ഡി അഡിഷണൽ സെന്ററിലേക്ക്  ആണ്. ” ഇല്ല്യ…. ഞാൻ വരില്ല. ആരോട്  ചോദിച്ചിട്ടാ  താൻ എന്നെ  ഇവിടെ  കൊണ്ടുവന്നത്. താൻ ആരാ? എന്നെ ഇവിടെ  കൊണ്ടുവരാൻ. മര്യാദക്ക് എന്നെ എന്റെ വീട്ടിൽ കൊണ്ടന്നാകടോ.. ഇല്ലെങ്കിൽ ഇപ്പോൾ ഞാൻ വണ്ടിയിൽനിന്നും ചാടും”. ഗേറ്റിനു പുറത്തെ  വലിയ ബോർടിൽ  എഴുതിയിരിക്കുന്നത് കണ്ടപ്പോൾതന്നെ  അനന്യ വണ്ടിയിൽ  ഇരുന്നുകൊണ്ട് ബഹളം വക്കാൻ തുടങ്ങി.  അപ്പോഴേക്കും വണ്ടി ഗേറ്റ് കടന്ന് ആ വലിയ മതില്കെട്ടിനകത്തേക്ക് പ്രവേശിച്ചു. അവിടെ  അവരെ കാത്ത്  അനിരുദ്ധൻ നിൽക്കുന്നുണ്ടായിരുന്നു.

കാറിൽ നിന്നും പുറത്തേക്കിറങ്ങിയ അനന്യ അച്ഛനെ കണ്ടതും..”പപ്പാ”….എന്നുവിളിച്ചുകൊണ്ട് അയാളുടെ അടുത്തേക്ക് ചെന്നു. ആ ൾ വിളിയിൽ അയാളുടെ കണ്ണുകൾ നിറഞ്ഞു. “എന്തിനാ…. എന്തിനാ…. എന്നെ….. അവൾ അച്ഛന്റെ മാറിലേക്ക് ചേർന്നുനിന്നുകൊണ്ട് കരഞ്ഞു”. “മോളെ”…അയാൾ നിറഞ്ഞുവന്ന കണ്ണുകൾ തുടച് അവളെ ചേർത്തുപിടിച്ചു. അപ്പോഴേക്കും  അലക്സ് അനന്യയുടെ ട്രീട്മെന്റിന് വേണ്ട  അവിടത്തെ കാര്യങ്ങൾ എല്ലാം ഒക്കെ ആക്കി അവരുടെ  അടുത്തേക്ക് വന്നു. അവന്റെ കൂടെ  രണ്ട് നഴ്സുമാരും ഉണ്ടായിരുന്നു .  അവർ അനന്യയെ  കൊണ്ടുപോകാൻ തുടങ്ങിയതും അവൾ അലക്ക്സിന്റെ ഷർട്ടിൽ കയറിപ്പിടിച്ചു.

ജയിച്ചൂന്ന്  കരുതണ്ട…എല്ലായിപ്പോഴും എന്നെ ഇവിടെ  തളച്ചിടാം എന്ന് ആരും കരുതണ്ട. ഞാൻ തിരിച്ചുവരും. നോക്കിക്കോ…അപ്പോൾ എല്ലാത്തിനും പകരം വീട്ടും…അനന്യ അതുപറയുമ്പോൾ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.”അനുമോളെ നിന്നെ പഴയതുപോലെ  നല്ല കുട്ടിയാക്കി കൊടുക്കാമെന്നു ഞാൻ നിന്റ അച്ഛന് വാക്കുകൊടുത്തിരുന്നു. ഞാൻ അതു  പാലിക്കുകയും  ചെയ്യും. പിന്നെ കുറച്ചുദിവസം നീ  ഇവിടെ നിന്നെ പറ്റു. കാരണം ശ്രീനാഥിന്റെ  വിവാഹമാണ്. ശ്രീനാഥും, നന്ദനയും….അവർ ഒന്നാകാൻ വേണ്ടി  ജനിച്ചവരാണ് . അതെനിക്കു നടത്തികൊടുക്കണം , അതിന്  നീ ഒരു തടസ്സമാകരുത്. അതുകൊണ്ടാണ് നിന്നെ ഇവിടെ ആക്കാൻ ഞാനും  അങ്കിളും  തീരുമാനിച്ചത്. സോറി…അവൻ അവളുട കയ്യ്കൾ  ചേർത്തുപിടിച്ചുകൊണ്ട് അവളോട് പറഞ്ഞു.

പപ്പാ….. എന്നെ ഇവിടെ തനിച്ചാക്കലെ….. ഞാൻ  ഇനി….അപ്പോഴേക്കും അലക്ക്സിന്റെ കൂടെ വന്നവർ അവളെയും  കൊണ്ട് അകത്തേക്ക്  പോയി.. അകത്തേക്ക് പോകുമ്പോൾ അനന്യ അലക്ക്സിനെ ദേഷ്യത്തോടെ  തുറിച്ചുനോക്കുനുണ്ടായിരുന്നു. അവളുടെ നോട്ടം  കണ്ടപ്പോൾ അലക്ക്സിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അവൾ പോകുന്നത്    അനിരുദ്ധനും അലക്ക്സും  നോക്കി നിന്നു. പിന്നെ  അവൻ  അനന്യയുടെ അച്ഛന് നേരെ തിരിഞ്ഞുകൊണ്ട്   കൂടിയാൽ ഒരു മാസം അതിനുള്ളിൽ എല്ലാം ശരിയാകും ഉറപ്പ്.

**********************

തിരിച് സ്റ്റേഷനിൽ എത്തിയ അലക്സ്  അവന്റെ ജോലിയെല്ലാം പെട്ടന്നു തന്നെ  പൂർത്തിയാക്കി അവിടന്നിറങ്ങി നേരെ വീട്ടിലേക്ക് ചെന്നു. അപ്പോഴേക്കും  ഇരുട്ടുവീണ് തുടങ്ങിയിരുന്നു.”നാളെയാണ് ശ്രീനാഥിന്റെ കല്യാണം.. രണ്ടുദിവസം മുന്നേ എത്താം എന്ന് അമ്മക്ക് വാക്കുകൊടുത്തതാണ്”. പക്ഷെ…..

അനന്യയുടെ കേസിന്റെ പുറകെ പോയതിനാൽ കാര്യങ്ങളൊന്നും അവൻ വിചാരിച്ച പോലെ നടന്നില്ല. പിന്നെ കല്യാണം പ്രമാണിച് അവൻ നേരത്തെ തന്നെ ലീവിന് അപേക്ഷിച്ചിരുന്നു. ലീവ്  കിട്ടിയത് അതെന്തായാലും കിട്ടി. കല്യാണം കഴിഞ്ഞു രണ്ടുമൂന്നു ദിവസം അവിടെ തങ്ങി  അമ്മയുടെ പിണക്കം മാറ്റിയിട്ട് വരുന്നുള്ളു എന്ന് തീർച്ചപ്പെടുത്തി അവൻ ബാഗ്‌ പാക്ക് ചെയ്ത് വീടും പൂട്ടി പുറത്തേക്കിറങ്ങിയതും അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു…

തുടരും…