നിരഞ്ജന ~ ഭാഗം 5 , എഴുത്ത്: സന്തോഷ് രാജൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കണ്ണൻ : അങ്ങനെ…. തോന്നിയോ…

നിരഞ്ജന : ആഹ് തോന്നി…

കണ്ണൻ : അത്…. ഒന്നുല്ല ഇയാൾ ഇനി വെല്ല ഉടായിപ്പ് കേസ് വല്ലതും ആണോ എന്ന് അറിയിലാലോ. ഒരു നോട്ടം ഉണ്ടാവട്ടെ എന്ന് കരുതി…

നീരഞ്ജന : ഉവ്വ, എന്നിട്ട് എന്ത് തോന്നി…

കണ്ണൻ : ഒന്നും പറയാറായിട്ടില്ല.

നിരഞ്ജന : ഇന്ന് ഞാൻ താഴെ കിടന്നോളാം…

കണ്ണൻ : ഒന്ന് പോയെ…

ഇതും പറഞ്ഞു കണ്ണൻ താഴെ ഇറങ്ങി കിടന്നു. ലൈറ്റ് ഓഫ്‌ ആക്കി രണ്ടാളും കിടന്നു…കട്ടിലിന്റെ sideil തന്നെ ആണ് കണ്ണൻ കിടന്നത്. ജനാല തുറന്ന് ഇട്ടതിനാൽ നല്ല നിലാവ് ഉണ്ട്.

കണ്ണൻ : താൻ ഉറങ്ങിയോ…?

നിരഞ്ജന : ഇല്ല…

കണ്ണൻ : ഹ, എനിക്കും വരുന്നില്ല ഉറക്കം. ( രണ്ടാളും കിടക്കുന്നിടത് നിന്ന് ചരിഞ്ഞു കിടന്നു പരസപരം നോക്കി കിടന്നു )

കണ്ണൻ : നാളെ കല്യാണം ആണ്….

നിരഞ്ജന : ആ…

കണ്ണൻ : തനിക് ഒരു പേടിയും ഇല്ലേ…? ഒരു പരിജയം ഇല്ലാത്ത വീട്, കൂടാതെ…ഒരാളുടെ റൂമിൽ, നാളെ കല്യാണം…ഇനി എന്താവും എന്ന് വെല്ല idea ഉണ്ടോ…? നിരഞ്ജന ഒന്ന് മന്ദഹസിച്ചു എന്നിട്ട്…”മരിക്കാൻ പോയ, പെണ്ണിനാണോ മാഷേ ഇതൊക്കെ പേടി. ഇനി എന്ത് തന്നെ ആയാലും എന്റെ വിധി” “ഓഹ് അവൾ സീരിയൽ തുടങ്ങി ” (കണ്ണൻ മനസിൽ പറഞ്ഞു )

നിരഞ്ജന : മാഷിന് ഒരു ടെൻഷനും ഇല്ലേ…മാഷിന്റെ ലൈഫ് അല്ലെ ശരിക്കും പെട്ടത്.

കണ്ണൻ : എന്ത് പെടൽ, ഇത്തിരി ഇമേജ് ഇടിഞ്ഞു എന്നെ ഉള്ളു…പിന്നെ കല്യാണം അത് സാരമില്ല ഞാൻ കല്യാണം ഒക്കെ വേണ്ടന്ന് വെച്ചതാ…

നിരഞ്ജന : അത് എന്താ മാഷേ…പ്രേമം, തേപ്പ്….ഒക്കെ ആണോ…

കണ്ണൻ : അതൊന്നും അല്ല, എന്നിക് ഈ കല്യാണം ഭാര്യ പരിപാടി ഒക്കെ ഇഷ്ടം അല്ല. വെറുതെ ഉള്ള സ്വാതന്ത്ര്യം കളയാൻ…

നിരഞ്ജന: ഓ പിന്നെ… ഇക്കണ്ട ആൾകാരൊക്കെ കല്യാണം കഴിഞ്ഞ് ജയിലിൽ അല്ലെ ജീവിക്കണേ, ഒന്ന് പോ..മാഷേ…

കണ്ണൻ : ഓഹ്..എന്നാ ഞാൻ സത്യം പറയാം. ഞാൻ ഈ ചെയുന്ന ജോലി, എന്നിക് തീരെ താല്പര്യം ഇല്ലാതെ ഒന്നാണ്…എന്റെ ലക്ഷ്യം തന്നെ വേറെയാ…I want to become an ips officer…എന്റെ എറ്റവും വെല്യ ഡ്രീം…3 പ്രാവശ്യം ആയി ട്രൈ ചെയുന്ന…കഴിഞ്ഞ പ്രാവശ്യം പ്രീലിമിനറി കടന്നു. Mains കിട്ടിയില്ല…ഇനി ആകെ 3chance ഉള്ളു, കാരണം 6 പ്രാവശ്യം മാത്രം എഴുതാൻ സാധിക്കുക ഉള്ളു…ഇപ്പ്രാവശ്യം എന്തായാലും ഞാൻ നേടും. പിന്നെ ഈ പറയണ ജോലിക് കല്യാണം കുടുംബം കുട്ടികൾ ഒകെ ഒരു വിലങ്ങു തടി ആണ്. തനിക് മനസിലാക്കാലോ…എന്തായാലും അതാണ് ഞാൻ കല്യാണം കഴിക്കാതെ ഇങ്ങനെ നിക്കുന്നത്. പിന്നെ ഇതൊക്കെ വീട്ടുകാരോട് പറഞ്ഞാൽ മനസിലാവില്ല….

നിരഞ്ജന: കൊള്ളാലോ മാഷേ… all the best..

കണ്ണൻ : thanku, തന്റെ കാര്യം ഞാൻ ആലോചിച്ചു. B.ed കഴിഞ്ഞത് അല്ലെ, അത് കൊണ്ട് നല്ല ഞാൻ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ വേണേൽ ശെരി ആക്കി തരാം. പക്ഷെ കല്യാണം രജിസ്റ്റർ ആകേണ്ടി വരും അല്ലെങ്കിൽ ചില പ്രശ്നം ഉണ്ടാവാൻ chance ഉണ്ട്. Fake മാര്യേജ് ഒകെ ആണെന്ന് അറിഞ്ഞാൽ managment പ്രശ്നം ഉണ്ടാകും.

നിരഞ്ജന : എന്നിക് ഒന്നും അറിയില്ല, എന്തായാലും എന്നിക് സമ്മതം…

കണ്ണൻ : ആകെ ഒരു പ്രശ്നം ഉള്ളു കല്യാണം രജിസ്റ്റർ ആക്കിയാൽ ഒരു വര്ഷം കഴിയാതെ ഡിവോഴ്സ് കിട്ടില്ല, അത് സാരം ഇല്ല. ഒരു കൊല്ലം ഈ നാടകം continue ചെയ്യണം എന്നെ ഉള്ളു…

പെട്ടന്ന് അവളുടെ മുഖം വാടി, divorce എന്ന വാക്ക് എവിടെയോ വേദന ഉണ്ടാക്കി അവളിൽ, കണ്ണൻ അറിഞ്ഞുകൊണ്ട് പറഞ്ഞത് അല്ല എങ്കിലും അത് അവൾക്കൊരു ഓര്മ പെടുത്തൽ ആണ് എന്ന് അവൾ ഉൾക്കൊണ്ടു

നിരഞ്ജന : എല്ലാം മാഷ് പറയുന്ന പോലെ…

കണ്ണൻ: ഉറങ്ങിക്കോ, നാളെ നമ്മക് കല്യാണം കഴിക്കേണ്ടതല്ലേ…

രണ്ട് പേരും ചിരിച്ചു വീണ്ടും ഉറങ്ങാൻ കിടന്നു.

======================

രാവിലെ തന്നെ നിരഞ്ജനയെ ഒരുക്കാൻ രണ്ട് ചേച്ചിമാർ വന്നു. മാളുവും അവരുടെ കൂടെ കൂടി. കണ്ണൻ കെടന്ന് കേടപ്പ് തന്നെ ആണ്. കല്യാണം ആണേലും ഒറക്കം കളയാൻ ആശാൻ റെഡി അല്ല. കണ്ണന്റെ കൂട്ടുകാർ വന്ന് അവനെ വിളിച്ചു ഉണർത്തി കുളിച് വന്ന കണ്ണനെ അവർ പറക്കും തളികയിലെ ദിലീപും ഹരിശ്രീ അശോകനും കല്യാണ ചെക്കനെ ഒരുക്കുന്ന അതെ ആവേശത്തിൽ ഒരുക്കി. ഭാഗ്യത്തിന് മോശം ആയില്ല.

കണ്ണൻ ഒരുങ്ങി ഇറങ്ങി കാറിൽ കയറി. കല്യാണം അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ വെച്ചാണ്…വളരെ അടുത്ത് ഫ്രണ്ട്‌സ് പിന്നെ ബന്ധുക്കൾ മാത്രം…കൂട്ടുകാരുടെ കൂടെ കണ്ണന്റെ car ആദ്യമേ അമ്പലത്തിൽ എത്തി. നിരഞ്ജനയും മാളുവും അമ്മയും അച്ഛനും കൂടി കല്യാണ പെണ്ണിന്റ ഒരുക്കം കഴിഞ്ഞ് എത്തും എന്ന് പറഞ്ഞു. അങ്ങനെ മുഹൂർത്തം ആവാറായി. കണ്ണനും ബന്ധുക്കളും എല്ലാം കാത്തു നിന്നു.

കൃത്യ സമയത് കല്യാണ പെണ്ണിനേം കൊണ്ട് ചെക്കന്റെ വീട്ടുകാർ വന്നു…

കാറിൽ നിന്ന് ഇറങ്ങിയ നിരഞ്ജനയെ കണ്ണൻ മാത്രം അല്ല കൂടെ ഉള്ള എല്ലാവരും ഇമ വെട്ടാതെ നോക്കി. പട്ടു സാരീ ചുറ്റി, മുടിയിൽ മുല്ല പൂവും, ചന്ദന പൊട്ടും, The typicall gorgeous കല്യാണ പെണ്ണ്…

അമ്പലത്തിന്റെ നടയിലേക്ക് വരുന്ന അവളുടെ മുഖത്തു പേരിന് ഒരു ചിരി വലിച്ചു കേട്ടിയിട്ടുണ്ട്. അവളുടെ പേടി കണ്ട കണ്ണൻ അവൾക്ക് കാണാൻ പാകത്തിന് അവനെ സ്വയം പ്രതിഷ്ടിച്ചു നിന്നും നടന്നു വരുന്ന അവളുടെ മുഖത്തു സന്തോഷം കണ്ടത് കണ്ണനെ കണ്ടപ്പോൾ ആണ്…

എന്തായാലും കാര്യങ്ങൾ ഒക്കെ നടന്നു. പൂജാരി മാല എടുത്തു കണ്ണന്റെ കയ്യിൽ കൊടുത്തു. അത് വാങ്ങുന്ന വരെ കണ്ണന് ടെൻഷൻ ഇല്ലാരുന്നു. എന്നാൽ താലിമാല കയ്യിൽ കിട്ടിയതും കണ്ണൻ നിന്ന് വിറക്കാൻ തുടങ്ങി…”കെട്ടി കോളു…മുഹൂർത്തം കഴിയാൻ അതികം നേരം ബാക്കി ഇല്ല ” പൂജാരി പറഞ്ഞു. കണ്ണൻ കൈകൾ പൊക്കി അവളുടെ കഴുത്തിലെക്ക് എത്തിച്ചു.

തൊഴുതു പിടിച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു ആണ് നിരഞ്ജനയുടെ നിൽപ്പ്. “ദൈവമെ ഇവൾ എന്തിനാ ഇങ്ങനെ നിക്കണേ ഓഹ്, ഒർജിനാലിറ്റി , well done my girl well done ” കണ്ണൻ മനസിൽ പറഞ്ഞു.

പക്ഷെ അപ്പോഴും താലി കെട്ടാൻ പറ്റാതെ അവന്റെ കൈ വിറക്കുന്നു…ഒന്നാമത്തെ കേട്ട് എങ്ങനെയോ കെട്ടി…രണ്ടാമത്തെ കേട്ട് കെട്ടാൻ ആകെ വിറച്ചു നിക്കാണ് അവൻ. കൈ വിറയലോഡ് വിറയൽ…”പെണ്ണിനെ വിളിച്ചു ഇറക്കി കൊണ്ട് വരാൻ ഒക്കെ നല്ല ധൈര്യം ആണ് അവനു…നാല് ആളുടെ മുന്നിൽ വെച്ച് താലി കെട്ടാൻ കൈ വിറക്കുന്നു ” കണ്ണന്റെ അച്ഛൻ ആണ്. “ഓഹ് ബാക്കി ഉള്ളവൻ ചക്രശ്വാസം വലിക്കാ…അപ്പോ ആണ് അങ്ങേരുടെ ഒരു ചളിഞ ചളി, അത് കേട്ട് ചിരിക്കാൻ കൊറേ എണ്ണവും…അച്ഛൻ ആയി പോയി ഇല്ലേൽ ഞാൻ ചുരിട്ടി കൂട്ടിയേനെ ” (കണ്ണൻ മനസിൽ വിചാരിച്ചു). ഒരു വിധം അവൻ താലി മൂന്ന് കെട്ടും കെട്ടി.

മാളു :ഓഹ് ഈ പൊട്ടൻ ഏട്ടൻ ഒന്നും അറിയില്ല, എട്ടത്തിടെ മുടി പൊക്കി പിടിച്ചു എന്റെ കൈ കഴച്ചു. ആ ലോക്കൽ കോമഡിക്കും ചിരിപൊട്ടി.കണ്ണൻ(മനസിൽ ): ഇവർക്കു ഒക്കെ എന്ത് സുഖം ആണാവോ ഇമ്മാതിരി കൂതറ കോമഡിക്ക് ചിരിക്കുബോൾ കിട്ടുന്നത്. എല്ലാം പോട്ടെ, ഞാൻ ഇത്ര ഒക്കെ സഹായിച്ച പിശാശ് കൂടി ദാ താലിയും കഴുത്തിൽ അണിഞ്ഞു ഇരുന്ന് ചിരിക്കുന്നു , സ്മരണ വേണം കൊച്ചേ സ്മരണ…

പൂജാരി : ഇനി സിന്ധുരം അണിയിച്ചു പ്രാർത്ഥിച്ചുകൊള്ളുക.

കണ്ണൻ ഒരു നുള്ള് സിന്ദൂരം എടുത്തു അവളുടെ നെറ്റിയിൽ ചാർത്തി. കൈകൾ കൂപ്പി കണ്ണൻ നിന്നും, എന്നാൽ കണ്ണുകൾ അടച്ചു നടയിൽ നിന്ന് നിരഞ്ജന പ്രാർത്ഥിച്ചു…എല്ലാം കഴിഞ്ഞ് അമ്പലത്തിൽ നിന്നും ഇറങ്ങി. വൈകുന്നേരം റിസപ്ഷൻ കൂടി ആർഭാടം ആയി നടന്നു. എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തി കണ്ണൻ കുളിച് ഫ്രഷ് ആയി. അപ്പോൾ നിരഞ്ജന റൂമിൽ നിൽപ്പുണ്ട്.

കണ്ണൻ : കല്യാണ പെണ്ണിനെ ഇന്ന് കാണാൻ നല്ല സുന്ദരി ആർന്നുല്ലോ…

നിരഞ്ജന : ഓ കളിയാകേണ്ട…

കണ്ണൻ : ഹേയ്… കാര്യം ആടോ…

നിരഞ്ജന : ഓ… കല്യാണ ചെക്കനും മോശം ഒന്നും ഇല്ല…

കണ്ണൻ : ഓഹോ, പക്ഷെ ഇയാൾ എന്താർന്നു acting ഇന്ന് അമ്പലത്തിൽ കൈ ഒക്കെ കൂപ്പി പ്രാർത്ഥിച്ചു…എന്താ റിയലിസ്റ്റിക്…

നിരഞ്ജന: അത്….

കണ്ണൻ : ആ എന്തേലും ആകട്ടെ, താൻ കുളിച്ചു ഫ്രഷ് ആയിക്കോ…ഞാൻ club വരെ പോകുവാ…കാര്യം കള്ള കല്യാണം ആണ്, അത് എന്റെ തെണ്ടി കൂട്ടുകാർക്ക് അറിയാം പക്ഷെ എന്നെ കൊണ്ട് ചിലവ് ചെയ്യ്കാതെ വിടില്ല അവൻമാർ…

നിരഞ്ജന: ഈ രാത്രി ഇനി എന്ത് ചിലവ് ചെയ്യാനാ….

കണ്ണൻ : അതൊക്കെ സെറ്റ് ആടോ, ഇത് വെള്ളം കളി ചിലവ്…

നിരഞ്ജനയുടെ മുഖം വാടി…

കണ്ണൻ : താൻ കിടന്നോ, ഞാൻ വരാൻ നേരം വെളുക്കും, ചിലപ്പോ രാവിലെ വരുള്ളൂ…അമ്മ കാണാതെ ഇറങ്ങണം…അപ്പോ ശെരി good നൈറ്റ്‌….

കണ്ണൻ പോയതും അവൾ ആകെ നിരാശ പൂണ്ടു…എന്തോ ഒരു ഒറ്റ ഒറ്റപെടൽ…അവൾ ഓടി ചെന്നു കണ്ണന്റെ അടുത്ത് ചെന്നു. ബൈക്ക് സ്റ്റാർട്ട്‌ ആക്കി അവൻ ഇറങ്ങാൻ നിക്കുവായിരുന്നു.

നിരഞ്ജന: നേരത്തെ വരാൻ ശ്രമിക്കാംമോ…?

കണ്ണൻ : എന്ത് പറ്റി…(ഒരു നിമിഷം മൗനം വീണു രണ്ടാൾക്കും ഇടയിൽ)

കണ്ണൻ : മ്മം മനസിലായി…

നിരഞ്ജനക്ക് എന്തോ ഒരു നാണം വന്ന പോലെ ആയി അവൾ മുഖം താഴ്ത്തി നിന്നും (നേരത്തെ എത്താം. അല്ലേൽ പോകുന്നില്ല എന്ന മറുപടി വരും എന്ന് അവൾ ഉറപ്പിച്ചു അതിനായി അവൾ കാതോർത്തു ) മൗനം കീറി മുറിച്ചു കൊണ്ട് കണ്ണന്റെ വാക്കുകൾ വന്നു.

കണ്ണൻ : തനിക് ഒറ്റക് കിടക്കാൻ പേടി ആണല്ലേ…സാരമില്ല, മാളുനെ വിളിച്ചു അടുത്ത് കിടത്തികൊട്ടോ…Byee…..tta tta….ഇതും പറഞ്ഞു കണ്ണൻ വണ്ടി എടുത്തു പോയി….

തുടരും…