വൈകി വന്ന വസന്തം – ഭാഗം 10, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അതുകണ്ട അനന്യയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു. ആ ലെറ്റർ അവളുടെ കയ്യിൽ വച്ചു ചുരുട്ടികൂട്ടി. പെട്ടന്നവളുടെ ഭാവം മാറി.. അവൾ എവിടെയാണെന്നുള്ള ബോധം പോലും മറന്നു. മുഷ്ടി ചുരുട്ടിപിടിച്ചുകൊണ്ട്  അവൾ  മേശയിൽ  ആഞ്ഞടിച്ചു. അവളുടെ ഭാവമാറ്റവും, അപ്പോഴത്തെ പ്രവർത്തിയും കണ്ട് അദ്ദേഹം ഒന്നു ഞെട്ടിതരിച്ചു. പെട്ടന്ന് അദ്ദേഹം അവളെ  സ്നേഹപൂർവ്വം വിളിച്ചു…”മോളെ….. അനന്യ….അദ്ദേഹം വിളിച് കുറച്ചുനേരം കഴിഞ്ഞാണ്  ആ  വിളി അവളുടെ കാതിൽ എത്തിയത്. അപ്പോഴേക്കും അവൾ സ്വബോധത്തിലേക്ക് വന്നുകഴിഞ്ഞു.

അവൾ അങ്കിളിനെ നോക്കി. കണ്ണുകൾ രണ്ടും ചുവന്ന് ,  കോപത്തോടെയിരിക്കുന്ന  അവളുടെ മുഖം കണ്ടപ്പോൾ അദ്ദേഹത്തിന് പേടിയായി.  “എന്താ…… എന്താ…. എന്തുപറ്റി??????മോളെന്താ  പെട്ടന്ന്  വല്ലാതായത്???  എന്തെങ്കിലും കുഴപ്പമുണ്ടോ????” അദ്ദേഹം വേവലാതിയോടെ അവളുടെ അടുത്തേക്ക് വന്ന് ചോദിച്ചു. “നോ….. നതിങ്….. അങ്കിൾ….  ഞാൻ….. അത് ഫോണിൽ ഒരു മെസ്സേജ് വന്നു. ഇവിടെ വന്ന  കാര്യം നടക്കില്ല എന്ന് ഫ്രണ്ട് മെസ്സേജ്  അയച്ചു. ഞാൻ… അത് കണ്ടപ്പോൾ…  പെട്ടന്ന്…. എനിക്ക് എന്നെ നിയത്രിക്കാൻ പറ്റിയില്ല., സോറി….. അങ്കിൾ……. സോറി…..” അവൾ  ശ്രീനാഥിന്റെ കാര്യം മനഃപൂർവം അങ്കിളിൽ നിന്നും മറച്ചുപിടിച്ചു , പകരം  ഇല്ലാത്ത  വേറൊരു  കാര്യം പറഞ്ഞു  അദ്ദേഹത്തിനെ വിശ്വസിപ്പിച്ചു.

അങ്കിൾ..എന്നാൽ ഞാൻ   ഇറങ്ങട്ടെ” ഫ്രണ്ട്സ് കാത്തിരിക്കുന്നുണ്ടാകും. അങ്കിളിനെ കണ്ടിട്ട് പെട്ടന്ന് വരാമെന്ന് പറഞ്ഞിറങ്ങിയതാ . ഇവിടെ വന്ന് സമയം പോയതറിഞ്ഞില്ല. പിന്നെ……കുറച്ചുനേരത്തേക്ക്  അങ്കിളിനെ ബുദ്ധിമുട്ടിച്ചതിൽ  സോറി..അവൾ     ചിരിച്ചുകൊണ്ട് അദ്ദേഹത്തിനെ നോക്കി പറഞ്ഞു . ഒരു ബുന്ധിമുട്ടും ഉണ്ടായില്ല മോളെ…പിന്നെ…. മോള് വന്ന കാര്യം എന്താണെന്നു  പറഞ്ഞാൽ  അങ്കിൾ ശരിയാക്കിത്തരാം .വന്നകാര്യം ശരിയാകാതെ മോളെ  പറഞ്ഞുവിട്ടെന്നറിഞ്ഞാൽ  മോളുടെ പപ്പാ  എന്നെ കുറിച്ഛ് എന്തുവിചാരിക്കും.

അയ്യോ.!!!!!….. അങ്കിളേ ….പപ്പയെ വിളിച്ചുപറയല്ലേ !!!! ഞാൻ ഇപ്പോൾ വന്നത് പപ്പയറിയാതെയാ….പപ്പയറിഞ്ഞാൽ സമ്മതിക്കില്ല. അതാ പറയാതെ പോന്നത്. പപ്പ എത്തുന്നതിന് മുന്നേ എനിക്കെത്തണം ,  അതാ  പോകാൻ തിരക്ക് കൂട്ടുന്നത്. ചതിക്കല്ലേ….അങ്കിളേ…ഒരു കുസൃതിചിരിയോടെ അവൾ കയ്യ്കൂപ്പി   നിന്നുകൊണ്ട് അങ്കിളിനോട്  പറഞ്ഞു. “ടി….ഭയങ്കരി”…പപ്പയെ പറ്റിച്ചു  കോളേജിൽ നിന്നു ചാടിയതാണല്ലേ..ഇതു ഞാൻ അവനെ വിളിച്ചു പറയുന്നുണ്ട്…. നിന്റെ  കളി കുറച്ചു കൂടുന്നുണ്ട്…… അവളുടെ ഒരു ചെവി പിടിച്ചുതിരിച്ചുകൊണ്ട് മാധവൻ അവളെ നോക്കി പറഞ്ഞു.

വിട് …വിട്….അങ്കിളെ…ആഹ്……. നന്നായി വേദനിച്ചുട്ടോ…അനന്യ  ചെവി തടവികൊണ്ട്  പറഞ്ഞു. ഇപ്പോ ശരിക്കും മാഷിന്റെ സ്വഭാവം കാണിച്ചു. അവൾ അദ്ദേഹത്തിനെ നോക്കി മുഖം കൂർപ്പിച്ചു പിടിച്ചു  നിന്നു. “പോയിക്കോ…ഇനി ഇവിടെ നിന്നു സമയം കളയണ്ട..അവിടം വരെ എത്താനുള്ളതല്ലേ” അദ്ദേഹം പറഞ്ഞു. അനന്യ അങ്കിളിനോട് യാത്ര പറഞ്ഞിറങ്ങി.

പാവം കുട്ടി….. ഈ പ്രായത്തിനിടയിൽ എന്തെല്ലാം  ഇതനുഭവിച്ചു. ഇനി…. ഇതുകൂടി…..അയാൾ  മനസ്സിൽ ഓർത്തു. അദ്ദേഹം ഒന്ന് നെടുവീർപ്പിട്ടുകൊണ്ട്  അവൾ പോകുന്നതും നോക്കി കുറച്ചുനേരം  നിന്നു…  പിന്നെ തിരിഞ്ഞ് അദ്ദേഹത്തിന്റെ  ജോലിയിൽ മുഴുകി. ഈ  സമയം  അനന്യ അവൾ വന്ന കാര്യം  അന്വേഷിക്കാൻ  പറഞ്ഞുവിട്ട  കൂട്ടുകാരെ  വിളിച്ചു. അവൾ അറിഞ്ഞതും ,  അവർ  അന്വേഷിച്ചു  കണ്ടെത്തിയ കാര്യങ്ങളും  സത്യമാണെന്നറിഞ്ഞ നിമിഷം  അവളുടെ ഉള്ളിലുള്ള ദേഷ്യമെല്ലാം പുറത്തേക്ക് വന്നു. അവൾ   കൂടെ   വന്നവരോട്പോലും  ഒന്നും പറയാതെ നേരെ വീട്ടിലേക്ക് പോയി..

*********************

വീടിനകത്തേക്ക്  കയറിയ അനിരുദ്ധൻ  (അനന്യയുടെ അച്ഛൻ) ഞെട്ടി  വാതിൽക്കൽ തന്നെ നിന്നുപോയി. അലംകോലമായി കിടക്കുന്ന  ഹാളിനകം  കണ്ട്  അയാളുടെ കണ്ണുകൾ മുറിക്കു ചുറ്റും നോട്ടം ചെന്നു. പെട്ടന്ന്….സോഫയിൽ ഇരിക്കുന്ന ആളെ കണ്ടതും അയാൾ ഞെട്ടി തരിച്ചു അവിടന്ന് ഒന്നനങ്ങാൻ പോലുമാകാതെ നിന്നു.”അനന്യ” അനിരുദ്ധന്റെ  ചുണ്ടുകൾ  ശബ്‌ദിച്ചു. “ദേഷ്യം കൊണ്ട്   വലിഞ്ഞുമുറുകിയിരിക്കുന്ന മുഖം  , കണ്ണുകളിൽ രക്തമയം ,, തീക്ഷണമായ നോട്ടം , മുഷ്ടികൾ ചുരുട്ടി  ഇരിക്കുന്ന സോഫയിൽ   ഇടിച്ചുകൊണ്ടിരിക്കുന്നു  .  അവൾക്കു ചുറ്റും അവിടെയുള്ള  സകല സാധനങ്ങളും ചിന്നിച്ചിതറി കിടക്കുന്നുണ്ട് . അതിൽ ചില സാധങ്ങൾ പൊട്ടിച്ചിതറികിടക്കുന്നു”.  ഇന്ന് രാവിലെ കണ്ട  അനന്യ അല്ല  ഇപ്പോൾ ഇവിടെ ഇരിക്കുന്നത് എന്ന് അവളുടെ  മട്ടും , ഭാവവും കണ്ടിട്ട് അയാൾക്ക് മനസിലായി. അനിരുദ്ധൻ  പതുക്കെ , പൊട്ടികിടക്കുന്ന കുപ്പിച്ചില്ലുകളിൽ  ചവുട്ടാതെ  അവളുടെ അടുത്തേക്ക് ചെന്നു.”

അനുമോളെ”….അയാൾ അവളുടെ അരികിൽ ചെന്നിരുന്നുകൊണ്ട്  അവളുടെ തോളിൽ കയ്യ് വച്ചുകൊണ്ട് അവളെ വിളിച്ചു . “പെട്ടന്ന്……. അവൾ അനിരുദ്ധനെ തിരിഞ്ഞു നോക്കി ,  “മോളോ…… “????  ആരുടെ മോള്……..  ഹും…… മോള്…. വന്നിരിക്കുന്നു”… പുഞ്ചത്തോടെ അതും പറഞ്ഞവൾ  അനിരുദ്ധന്റെ കയ്യ്കൾ ശക്തിയോടെ  തട്ടിമാറ്റി  അവിടെനിന്നും എഴുന്നേറ്റു “. “എന്താ …എന്തുപറ്റി…..എന്റെ മോൾക്ക്”.അയാൾ അവിടെ നിന്നും എഴുനേറ്റ് അവളുടെ അരികിലേക്ക് ചെന്നു. “എന്താ…..  എന്താ….. നിങ്ങൾക്ക് ഒന്നും അറിയില്ലേ……??? അതോ..അറിഞ്ഞിട്ട് എല്ലാം എന്നിൽ നിന്നും വീണ്ടും ഒളിപ്പിക്കുകയാണോ…??  അവൾ ദേഷ്യത്തോടെയാണ്  അനിരുദ്ധനെ  നോക്കി   ചോദിച്ചത് ..ഇനിയും എന്നെ  “ഭ്രാന്തിയാക്കാനാണോ ”  നിങ്ങളുടെ ഉദ്ദേശ്യം….നടക്കില്ല  …നടക്കില്ല….ഇനിയൊരിക്കലും ഞാൻ നിങ്ങളുടെ വാക്കുകൾ വിശ്വസിക്കില്ല….. ഇല്ല ഞാൻ വിശ്വസിക്കില്ല”…  ഇനിയും..  എന്നെ….അതു പറയുമ്പോൾ അവൾ നന്നായി  കിതക്കുന്നുണ്ടായിരുന്നു.

അവളുടെ അപ്പോഴത്തെ അവസ്ഥ അയാളുടെ മനസിനെ  തളർത്തികളഞ്ഞു. ബാക്കി പറയാൻ  വന്നപ്പോഴേക്കും , മോളെ….. എന്ന് വിളിച്ചുകൊണ്ട് അയാൾ അവളുടെ  കയ്യിൽ   പിടിച്ചു. അനിരുദ്ധന്റെ   കയ്യ്കൾ  തന്റെ കയ്യ്കൊണ്ട്   തട്ടിമാറ്റി  അവൾ ദേഷ്യത്തിൽ അവിടെ നിന്നും  അവളുടെ  മുറിയിലേക്ക്  പോയി…. വലിയൊരു ശബ്ദത്തോടെ  വാതിൽ അടയുന്ന  ഒച്ച താഴെ നിന്നും അയാൾ കേട്ടു. പിന്നെ….  അവിടെ അതിനുള്ളിൽ  നടക്കുന്നത്    എന്താന്നെന്ന് അയാൾക് അറിയാമായിരുന്നതുകൊണ്ട്  അയാൾ അവിടേക്ക് പോയില്ല.

അനികുഞ്ഞെ”……  പുറകിൽ  നിന്നുള്ള  ആ വിളിയിൽ  നിറഞ്ഞുവന്ന കണ്ണുകൾ തുടച്ചുകൊണ്ട്  അയാൾ തിരിഞ്ഞു നിന്നു. “ശാന്തേച്ചി”..  അയാൾ അവരെ നോക്കി  വിളിച്ചു. അനിരുദ്ധന്റെ വീട്ടിലെ ജോലിക്കാരിയാണ് ശാന്തേച്ചി. അനുമോൾ കുഞ്ഞായിരിക്കുമ്പോൾ  വന്നതാണ്.  അനന്യയുടെ അമ്മ ശ്രീദേവിയുടെ  ഏതോ അകന്ന  ബന്ധത്തിൽ പെട്ടതാണ്  ശാന്തേച്ചി.  ശ്രീദേവിയാണ് ആരൊരുമില്ലാത്ത  അവരെ ഇവിടേക്ക് കൊണ്ടുവന്നതും. അനുമോൾക്ക് അവരെ വലിയ ഇഷ്ടമാണ്. പല്ലപ്പോഴും താൻ ബിസിനസ്പരമായ പല   കാര്യങ്ങൾക്ക്   ദിവസങ്ങളോളം വീട്ടിൽ നിന്ന്  മാറിനിൽക്കുമ്പോൾ  അനുമോളെ നോക്കിയിരുന്നത്  ഇവരായിരുന്നു . ചിലപ്പോൾ….. “ഒരമ്മയെപോലെ”….അവർ അനിരുദ്ധന്റെ അടുത്തേക്ക് വന്നു.

അനുമോൾ കോളേജിൽ നിന്നും വന്നപ്പോൾ മുതൽ  ഉണ്ടായ കാര്യങ്ങൾ എല്ലാം അവർ  അയാളോട് പറഞ്ഞു .  ശാന്തേച്ചി  പറഞ്ഞു കഴിഞ്ഞപ്പോൾ അയാൾ  ഒന്നു ഞെട്ടി. വീണ്ടും പഴയപടിയാകുമോ??  കുറച്ചുനേരത്തേക്ക് അയാൾളുടെ  ധെര്യമെല്ലാം   ചോർന്നുപോകുന്നതുപോലെ  തോന്നി. പിന്നെ എന്തോ ഓർത്തതുപോലെ അയാൾ  അവരെ നോക്കി.    ഒന്നും സംഭവിക്കില്ല  ചേച്ചി…..   ഇനിയും  ഒരു   ദുരന്ധം കൂടി താങ്ങാൻ എന്റെ മോൾക്കാകില്ല അതിന്  ഞാൻ സമ്മതിക്കില്ല ….. അതും പറഞ്ഞയാൾ    ഇടറുന്ന  കാലടികളോടെ  മകളുടെ  മുറി ലക്ഷ്യമാക്കി നടന്നു.

വാതിൽ  തുറന്നു അകത്തേക്ക് കടന്നു ചെന്ന അനിരുദ്ധൻ  കണ്ടത്  കട്ടിലിൽ  കിടക്കുന്ന അനുവിനെയാണ്.   അയാൾ അവളുടെ അടുത്തേക്ക്  ചെന്നു  ,  അവളുടെ അരികിൽ ഇരുന്നു  ചുറ്റും കണ്ണോടിച്ചു.  എല്ലാം വലിച്ചുവാരിയിട്ടിരിക്കുന്നു……   ശാന്തച്ചേച്ചി  പറഞ്ഞതുപോലെ  എന്തെങ്കിലും നടന്നിട്ടുണ്ടോ  എന്നറിയാൻ അനിരുദ്ധൻ   മുറിയാകെ നോക്കി  . പെട്ടന്ന്…..  ഒരു ഒഴിഞ്ഞ ചെറിയ ചില്ലുകുപ്പിയും ,  ഒരു സിറിഞ്ചും  അയാളുടെ കണ്ണിൽ  പെട്ടു. ഈശ്വര…………  അയാൾ അറിയാതെ  വിളിച്ചു.  വീണ്ടും…..  എന്റെ മോളെ…… എന്നിൽ നിന്നും……. പറയാൻ വാക്കുകൾ കിട്ടാതെ  അനിരുദ്ധൻ  അവളുടെ  അടുത്തേക്ക് ചെന്ന്  അടുത്തിരുന്നു.

അപ്പോഴും പാതി ബോധം മങ്ങിയ നിലയിലായിരുന്നു അനന്യ.   “എനിക്ക് വേണം……എനിക്ക് വേണം….  ആർക്കും വിട്ടുകൊടിക്കില്ല”………. എന്നുവിളിച്ചുപറയുന്നുണ്ടായിരുന്നു .   അങ്ങനെ  പറയുന്നതിനിടയിൽ അവൾ പതിയെ…  പതിയെ…  മയക്കത്തിലേക്ക് വീണുപോയി. അനിരുദ്ധൻ അവളുടെ  തലയിലൂടെ പതിയെ തഴുകി , കുറച്ചുനേരം അവിടെ ഇരുന്നു , ശേഷം ഫോണെടുത്തു അവനെ വിളിച്ചു.

ഹലോ……നേരാണോ????  എങ്ങനെ  കിട്ടി , അപ്പോൾ  അവർ അവളുടെ പിന്നാലെത്തനെയുണ്ട്  അല്ലെ ?? വിഷമിക്കണ്ട അങ്കിൾ……  ഞാൻ നോക്കിക്കോളാം.  ഇപ്പോൾ അവളുടെ  മുറിയിൽ  ഇനി വേറെ ഇരിപ്പുണ്ടോ എന്ന് അങ്കിൾ നോക്ക്, ഉണ്ടെങ്കിൽ എത്രയും  പെട്ടന്ന് തന്നെ  അതവിടന്ന്   മാറ്റിക്കോ….. ബാക്കിയെല്ലാം  വരുന്നതുപോലെ” …മറുതലക്കൽ ഫോണെടുത്തയാൾ  മറുപടി പറഞ്ഞു , ഫോൺ കട്ടാക്കി. അനിരുദ്ധൻ  ആ മുറിയിൽ ഒന്നുകൂടി പരിശോധിച്ചു. അയാൾ പ്രതീക്ഷിച്ചതു പോലെ ഒന്നും കിട്ടാതെ  തിരിച്ചുപോകാൻ  തുടങ്ങിയതും….

തുടരും