വൈകി വന്ന വസന്തം – ഭാഗം 3, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പെട്ടന്ന് അവളുടെ അടുത്തേക്ക്  ഒരു  ബൈക്ക് വന്നു നിന്നത്. ഹെൽമറ്റ് വച്ചിരുന്നാൽ ആളെ മനസിലാകാത്തതുകൊണ്ട് അവളുടെ മുഖത്തു ഭയം നിഴലിച്ചു. നന്ദ ഒന്നു പേടിച്ചു രണ്ടടി പുറകിലേക്ക് മാറി നിന്നു. അയാൾ തലയിൽ നിന്നും ഹെൽമറ്റ് ഊരി അവളെ നോക്കി ചിരിച്ചു.

ഹോ…കിരണേട്ടനോ…ആളുടെ മുഖം  കണ്ടതും നന്ദയുടെ മുഖത്തു ആശ്വാസത്തിന്റെ പുഞ്ചിരി തെളിഞ്ഞു. എന്താ എന്റെ  ടീച്ചറെ പേടിച്ചുപോയോ…? കിരൺ അവളെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട്  ചോദിച്ചു. പിന്നെ…ഒറ്റയ്ക്ക് നിൽക്കുന്ന ഒരു പെണ്ണിന്റെ അടുത്ത് അതും, പോരാത്തതിന് ഈ  സമയത്ത്….ഞാൻ എന്നല്ല ആരായാലും പേടിക്കും. അവൾ കുറച്ചു ദേഷ്യത്തോടെ അവനോട് പറഞ്ഞു.

കിരണേട്ടൻ വരുന്ന വഴിയാണോ…? അതേ…അല്ല.!!!! നീയെന്താ ഈ നേരത്ത് ഇവിടെ…? നന്ദ ഇന്നത്തെ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു. വാ…ഞാൻ വീട്ടിൽ ആക്കി തരാം. കിരൺ വണ്ടി സ്റ്റാർട്ടാക്കി അവളോട് പറഞ്ഞു. നന്ദ വണ്ടിയിൽ കയറി. കിരണിന്റെ ബൈക്ക് ഗേറ്റ് കടന്ന് മുറ്റത്തെത്തി. നന്ദ വണ്ടിയിൽ നിന്നിറങ്ങി.

അച്ഛനും, ദേവയും ഉമ്മറത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വരാമെന്നു പറഞ്ഞതല്ലെ മോളെ…വണ്ടിയിൽ നിന്നും  ഇറങ്ങിയ നന്ദയെ കണ്ട്  അച്ഛൻ പറഞ്ഞു.  അച്ഛനെ നോക്കി ചിരിച്ചുകൊണ്ട് നന്ദ ഉമ്മറത്തേക് കയറി. ആരാ  മോളെ ഇത്…? അപ്പോഴേക്കും കിരൺ ഹെല്മറ്റുരി വണ്ടിയിൽ നിന്നുമിറങ്ങി. ഞാനാ അമ്മാവാ…കിരൺ വാസുവിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

കിരണേട്ടൻ…അടുത്തുനിന്ന ദേവുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു. മോൻ എറണാകുളത്തുനിന്നും വരുന്ന വഴിയാണോ…? വാസു അവനോട് ചോദിച്ചു. അതേ…വാ…കിരണേട്ടാ…നന്ദ അവനെ അകത്തേക്ക് വിളിച്ചു. കിരൺ അകത്തേക്ക്  കയറി. ഇതേ സമയം തന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ കിരൺ അകത്തേക്ക് കയറിപ്പോകുന്നത്‌ ദേഷ്യത്തോടെ ദേവു  നോക്കി.

നന്ദ റൂമിലെത്തി, കുളിച്ചു വേഷം മാറി വന്നപ്പോൾ, അച്ഛനും കിരണും കൂടി സംസാരിച്ചിരിക്കുന്നത് അവൾ കണ്ടു. മോളെ കിരണിന് ചായ എടുക്ക്…അച്ഛൻ അവളോട് പറഞ്ഞു. ചായ വേണ്ട നന്ദ…കിരൺ മറുപടി പറഞ്ഞു. എന്നാൽ കഴിച്ചിട്ടു പോകാം അതാ നല്ലത്. അച്ഛൻ പറഞ്ഞു. വേണ്ട…ഞാൻ ഇറങ്ങട്ടെ വരുന്ന കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല. അതും പറഞ്ഞവൻ എണിറ്റു. എന്തായാലും ഇത്രയും നേരമായി, ഇനി കഴിച്ചിട്ടു പോയാൽ മതി കിരണേട്ടാ….അതും പറഞ്ഞവൾ  ഭക്ഷണം എടുത്തുവെക്കാൻ  അടുക്കളയിലേക് പോയി.

നാലുപേരും കൂടി കഴിക്കാൻ ഇരുന്നു. കഴിക്കുന്നതിനിടയിൽ കിരൺ ദേവുവിനെ നോക്കി. അവൾ മുഖം വീർപ്പിച്ചിരിക്കുന്നത് കണ്ട് അവനു ചിരിവന്നു. ആഹാ…കറികൾക്കെലാം നല്ല രുചി. നന്ദയെ കെട്ടുന്നവന്റെ ഒരു ഭാഗ്യം…കിരൺ നന്ദയെ നോക്കി പറഞ്ഞു, കൂടെ അവൻ ദേവുവിനെ ഒളികണ്ണിട്ടുനോക്കാനും മറന്നില്ല.

ചേച്ചിയല്ല കറി വച്ചത് ഞാനാ…ദേവു അവനെ നോക്കാതെ മറുപടി പറഞ്ഞു. ആണോ…എന്നാലേ എനികിഷ്ടപെട്ടില്ല, അവൻ അവളെ ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞു. എന്നിട്ടു വാരിവലിച്ചു കഴിക്കുന്നുണ്ടല്ലോ…അവളും വിടാൻ ഭാവമില്ലാതെ പറഞ്ഞു. ദേവു…മിണ്ടാതിരുന്ന്  കഴിക്ക്. നന്ദ അവളെ നോക്കി പറഞ്ഞു.

പെട്ടന്ന് കഴിക്കുന്നത് മതിയാക്കി ദേവു അവിടെ നിന്നും എണിറ്റു കയ്യ് കഴുകി അവൾ ദേഷ്യപെട്ട് മുറിയിലേക്കു പോയി. എന്തിനാടാ…അവളെ ശുണ്ഠികേറ്റുന്നത്. വാസു അവനെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു. ഞാൻ…വെറുതെ…അമ്മാവാ, അവളുട ദേഷ്യം കാണാനാ…ഒന്നിലെങ്കിലും അവൾ എന്റെ പെണ്ണല്ലേ…

നേരാ…ചില നേരാത്തവളുടെ ദേഷ്യം കാണുമ്പോൾ ജാനകിയെ ഓർമ്മ വരും. അമ്മയുടെ തനി പകർപ്പ് തന്നെ. ജാനകി….അവൾ ജീവിച്ചിരുന്നപ്പോൾ പറഞ്ഞുവച്ചതാണ് ദേവുവിനെ കിരണിനു വേണ്ടി. വാസു ഓർത്തു. കിരണിന്റെ അമ്മ അതായത് എന്റെ പെങ്ങൾ നളിനിയും, അവളുടെ ഭർത്താവ് രാജനും കൂടി ഒരുദിവസം പെണ്ണുചോദിക്കാൻ വന്നു. നന്ദയെ ആയിരുന്നു അവൾ  ചോദിച്ചത്. പക്ഷെ  കിരണിനിഷ്ടം ദേവുവിനെ ആയിരുന്നു.  അങ്ങനെ അവളുടെ പഠിത്തം കഴിയട്ടെ എന്ന് പറഞ്ഞ്, വാക്കാൽ അതുപറഞൊറപ്പിച്ചു. ഇപ്പോൾ ഇതൊന്നും കാണാനില്ലാതെ എന്റെ ജാനകി….വാസുദേവന്റെ കണ്ണു നിറയാൻ തുടങ്ങി.

അച്ഛാ… ഇതെല്ലാം കണ്ടുകൊണ്ട് നന്ദ അച്ഛനെ വിളിച്ചു. ആ…മോളെ…ഞാൻ വെറുതെ ഓരോന്ന്…അതും പറഞ്ഞ് വാസു കഴിച്ചെഴുന്നേറ്റു. കിരണേട്ടാ  ഇപ്പോൾ പോകുന്നുണ്ടോ…? കഴിച്ചുകഴിഞ്ഞു നന്ദ അവനോട് ചോദിച്ചു.

മ്മ്….ദേവൂന്റെ പിണക്കം മാറ്റട്ടെ അല്ലെങ്കിൽ പെണ്ണ് നാളെ രാവിലെ വീട്ടിൽ എത്തും. അതും പറഞ്ഞവൻ ദേവൂന്റെ മുറിയിലേക്കു പോയി. നന്ദ എല്ലാം ഒതുക്കി വക്കാൻ അടുക്കളയിലേക്കും പോയി. കിരൺ മുറിയിലെത്തിയപ്പോൾ കട്ടിൽ കമഴ്ന്നു കിടക്കുന്ന ദേവൂനെ കണ്ടു.

ശു….ശു….അവൻ അവൾ കേൾക്കവിധത്തിൽ ഒച്ചയുണ്ടാക്കി. ദേവു നോക്കിയില്ല. പിന്നെയും അവൻ ശബ്ദമുണ്ടാക്കിയപ്പോൾ മനസിലാമനസോടുകൂടി അവൾ തലചരിച്ചു നോക്കി. അപ്പോഴാണ് മുറിയുടെ വാതിൽ അടച്ച് അതിൽചാരി നിൽക്കുന്ന കിരണിനെ  അവൾ കണ്ടു. അവൾ പെട്ടെന്നെഴുന്നേറ്റു കട്ടിൽ നിന്നിറങ്ങി നിന്നു. അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വന്നെങ്കിലും, അവളുടെ ദേഷ്യം കാണാൻ വേണ്ടി അവൻ മുഖത്തു ഗൗരവം പ്രകടമാക്കി.

മ്മ്…എന്തെ…എന്റെ മുറിയിൽ….അവളും വിടാൻ ഭാവമില്ലാതെ തിരിച്ചു ചോദിച്ചു. മ്മ്…എന്താ വന്നാല്…അവൻ അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു. വേണ്ട….കുറച്ചുമുമ്പ് ഇങ്ങനെ അല്ലായിരുന്നല്ലോ…..അവൾ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു. ഹോ…എന്താ പെണ്ണിന്റെ ഗൗരവം…അവൻ അവളെ നോക്കി ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു.

ആഹാ….അപ്പോൾ ഇയാൾക്ക്  ചിരിക്കാനറിയാലേ. നേരത്തെ എന്തായിരുന്നു ഭാവം, ഒന്നു നോക്കാൻ പോലും തോന്നില്ലാലോ…അവൾ സങ്കടത്തോടെ പറഞ്ഞു. ഡി….ആരാടാ ഇയാൾ…ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് താൻ, ഇയാൾ എന്ന് എന്നെ വിളിക്കരുതെന്ന് അതും പറഞ്ഞവൻ അവളുട രണ്ടു കയ്യും പിറകോട്ടു പിടിച്ചു അവളെ ചേർത്തുപിടിച്ചു. ആ…വിട് കിരണേടാ ഞാൻ….ഞാൻ….വെറുതെ…എനിക്ക് കയ്യ് വേദനിക്കുന്നു. ആണോ…കുറച്ചു  വേദനിക്കട്ടെ…അവൻ അവളെ നോക്കി പറഞ്ഞു.

ദേവു മുഖം കുനിച്ചു നിന്നു. കിരൺ അവളുടെ മുഖത്തേക് നോക്കി. ആ രണ്ടുകണ്ണുകളും നിറഞ്ഞു ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിൽ എത്തിയുട്ടുണ്ടെന്ന് മനസിലായപ്പോൾ അവൻ അവളുടെ കയ്യിൽ നിന്നും പിടി വിട്ടു. എന്റെ പെണ്ണെ നിന്നെ വെറുതെ ചൂടാക്കാൻ വേണ്ടി കാണിച്ചതല്ലെ. സോറി….അതും പറഞ്ഞവൻ അവളുടെ മുന്നിൽ നിന്നു ചെവിപിടിച്ചു സോറി പറഞ്ഞു. ദേവു പതിയെ ചിരിച്ചു.

ആ…സമാധാനമായി  ചിരിച്ചല്ലോ….ഇനി ചേട്ടന് അങ്ങ് പോകാമല്ലോ. അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു. ആഹാ…നിന്റെ പിണക്കം മാറിയോ ദേവു…? രണ്ടാളും ചിരിച്ചുകൊണ്ട് നടന്നുവരുന്നത് കണ്ടപ്പോൾ നന്ദ ദേവുവിനോട് ചോദിച്ചു. പിന്നെ…അതൊക്കെ എപ്പോഴേ പോയി. കിരൺ അവളെ തോള്കൊണ്ട് തട്ടികൊണ്ട് പറഞ്ഞു. കിരൺ കുറച്ചുനേരം കൂടി  ചെലവഴിച്ചിട്ടാണ് അവിടെ നിന്നും തിരിച്ചുപോയത്…

തുടരും…