മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
പെട്ടന്ന്….മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നു. പേടിച്ചരണ്ട മുഖത്തോടെ ദേവകി ടീച്ചർ ഇരുന്നിടത്തുനിന്നും എഴുന്നേറ്റു. വണ്ടിയിൽ നിന്ന് ശ്രീനാഥ് പുറത്തേക്കിറങ്ങി. കൂടെ പോലീസ് വേഷത്തിലുള്ള ഒരാളുംകൂടി
അത് ശ്രീനാഥിന്റെ കൂട്ടുകാരൻ “അലക്സ്” ആയിരുന്നു. ആദ്യമായിട്ടല്ല അലക്സ് “ശ്രീനിലയത്തിൽ” വരുന്നത്. ശ്രീനാഥിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ , എന്നാൽ ശ്രീനാഥിന് സ്വന്തം കൂടെപ്പിറപ്പിനെ പോലെ ആയിരുന്നു അലക്സ് . വേറെ ഒന്നുരണ്ട് കൂട്ടുകാർ കൂടി ശ്രീനാഥിന് ഉണ്ട് . എന്നാലും എന്തിനും ഏതിനും എപ്പോഴും തുണയായി അവന് കൂടെ “അലക്സ്”ആണ് ഉണ്ടായിരുന്നത്.
അവരെ കണ്ട ദേവകിയുടെ മുഖത്ത് ചിരി വന്നെങ്കിലും, അതുമറച്ചുപിടിച്ചുകൊണ്ട് അവർ കുറച്ചു ഗൗരവത്തിൽ തന്നെ അവിടെ നിന്നു. ശ്രീനാഥ് ടാക്സിക് കാശ് കൊടുത്ത് തിരിഞ്ഞുനിന്നു, “ദേവകിയമ്മ നല്ല ഗൗരവത്തിലാ” അലക്സ്…….ഇന്നിനി എന്തെങ്കിലും തിന്നാൻ കിട്ടുമോ…എന്തോ? പോടാ…അമ്മയെ ഞാൻ തണുപ്പിച്ചോളാം…ചിരിച്ചുകൊണ്ട് അലക്സ് പറഞ്ഞു. നീ… വാ….. ഇനിയുള്ളത് അവിടന്ന് മേടികാം…ശ്രീനാഥ് അതും പറഞ്ഞുകൊണ്ട് അലക്ക്സിനെ കൂട്ടി ഉമ്മറത്തേക്ക് കയറിവന്നു.
സോറി ദേവകിയമ്മേ…… ഇത്ര വൈകുമെന്ന് കരുതിയില്ല…” ബാങ്കിന്റെ കാര്യത്തിനുവേണ്ടി എറണാകുളം വരെ പോയതാ….അപ്പോഴാണ് ഇവൻ വരുമെന്ന് വിളിച്ചുപറഞ്ഞത്. എന്നാൽ പിന്നെ ഇവനെയും കൂട്ടി വരാമെന്ന് വച്ചു. അമ്മയുടെ കവിളിൽ ഒരുമ്മ നൽകികൊണ്ടവൻ പറഞ്ഞു. അല്ലെങ്കിലും നിനക്കെല്ലാം കുട്ടിക്കളിയല്ലേ….ഇവിടെ ഒരാൾ ഇങ്ങനെ നോക്കിയിരിക്കുന്നത് നീ ഓർത്തോ ഉണ്ണി…..ഇത്രനാളും നിന്നെകുറിച്ചുള്ള ആധിയായിരുന്നു മനസ്സിൽ, ഇനിയും അങ്ങനെ തുടരാനാണോ…….. പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു.
ആഹാ തുടങ്ങിയോ……. ഇനി ദേവകിയമ്മ ഭൂതകാലത്തിലേക്ക് പോകും. അലക്സ് ഇനി ഞാൻ ഇവിടെ നിന്നാൽ ശരിയാവില്ല…ഞാൻ പോകുന്നു . നീ അമ്മയെ തണുപ്പിച്ചിട്ട് പതുക്കെ വന്നാൽ മതിട്ടോ….അതും പറഞ്ഞു ചെറിയൊരു പിണക്കം നടിച്ചുകൊണ്ട് ശ്രീനാഥ് അവന്റെ ബാഗുമെടുത്ത് അകത്തേക്ക് പോയി. പോകുന്നിതിനിടയിൽ അവൻ അമ്മയെ ഒളികണ്ണിട്ടു നോക്കാൻ മറന്നില്ല..”നല്ല വിഷമത്തില്ലാ അമ്മാ അവൻ പുറത്തുകാണിക്കുന്നില്ല എന്നെയുള്ളൂ”…ഇനിയും നമ്മളായിട്ട്….അതുകൊണ്ടാ ഞാൻ കൂടെ പോന്നത്. ശ്രീനാഥ് പോകുന്നതും നോക്കി അലക്സ് പറഞ്ഞു.
എന്താ അലക്സ്?? എന്താ ഇന്നുണ്ടായത്?? ദേവകി ആധിയോടെ അലക്ക്സിനോട് ചോദിച്ചു. എല്ലാം പറയാം… ആദ്യം അമ്മ എനിക്കെന്തെങ്കിലും കഴിക്കാൻ താ….. നല്ല വിശപ്പുണ്ട്. അമ്മയുടെ കയ്യ്കൊണ്ടുണ്ടാക്കിയത് കഴിച്ചിട്ട് എത്ര നാളായി…. വല്ലതും ഇരിപ്പുണ്ടോ? അലക്സ് ദേവകിയുടെ തോളിലൂടെ കയ്യ് ഇട്ടു അകത്തേക്ക് നടന്നുകൊണ്ട് ചോദിച്ചു. അലക്ക്സും ദേവകിയമ്മയും കൂടി അകത്തേക്ക് കയറിവന്നപ്പോഴേക്കും ശ്രീനാഥ് കുളിച്ചു വേഷം മാറി താഴേക്ക് വന്നു.
ഡാ…. ചെന്ന് കുളിക്കടാ….. കള്ള പോലീസെ…….. എന്നിട്ട് വാ വല്ലതും തിന്നാൻ…”ഉണ്ണി……. ദേവകി ശ്രീനാഥിനെ നോക്കി വിളിച്ചു. ഓ…. അവിടെ പറഞ്ഞാൽ ഇവിടെയാണാലോ കൊള്ളുന്നത്. ഞാനൊന്നും മിണ്ടുന്നില്ല. അല്ല, അമ്മാ…ഞാനാണോ ഇവനാണോ…അമ്മയുടെ മോൻ…അലക്ക്സിനെ നോക്കി ചിരിച്ചുകൊണ്ട് ശ്രീനാഥ് ചെയർ നീക്കികൊണ്ട് കഴിക്കാൻ ഇരുന്നു. അലക്സ് കുളികഴിഞ്ഞു വന്നപ്പോഴേക്കും ദേവകിയമ്മ അവർക്ക് കഴിക്കാൻ വിളമ്പിക്കൊടുത്തു. കഴിച്ചുകഴിഞ്ഞു കയ്യ് കഴുകി രണ്ടാളും കുറച്ചുനേരം കഴിഞ്ഞിട്ടാണ് കിടക്കാൻ പോയത്. അപ്പോഴേക്കും ദേവകിയമ്മ കിടന്നു.
പിറ്റേന്ന് രാവിലെ ബാങ്കിൽ പോകാൻ റെഡിയായി നില്കുമ്പോളാണ് അലക്സ് എണീറ്റുവന്നത്. ഡാ….. നീ രണ്ടു ദിവസം കഴിഞ്ഞല്ലേ പോകുന്നു. ശ്രീനാഥ് ചോദിച്ചു. മ്മ്മ്…….. അലക്സ് മൂളി. Ok ഡാ ഞാൻ പോയിട്ടു വരാം…..പിന്നെ….. പറയാൻ വന്നതും അമ്മ വരുന്നതുകണ്ട ശ്രീനാഥ് അതു വേണ്ടന്ന് വച്ചു, വിഷയം മാറ്റി, അമ്മയോടും, അലക്ക്സിനോടും യാത്ര പറഞ്ഞ് ഇറങ്ങി.
**********************
ഉച്ചക്ക് ഊണ് കഴിക്കുന്നതിനിടയിൽ അലക്സിനോട് ദേവകിയമ്മ അവന്റെ വരവിന്റെ ഉദ്ദേശം ചോദിച്ചു. ഒന്നുമില്ല എന്ന് പറഞ്ഞ് ഒഴിവാക്കാൻ പറ്റില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് അലക്സ് വന്ന കാര്യം അമ്മയോട് പറഞ്ഞു. അമ്മാ..അവൾ ഇനി ഇവിടെ വരും. അതിന് മുന്നേ നമുക്ക് ശ്രീനാഥിന്റെയും…നന്ദനയുടെയും….കാര്യം…നമ്മുടെ ശ്രീനാഥിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ നമ്മുക്കവൾ മതി നമ്മുടെ “നന്ദന “.എത്രയും പെട്ടന്ന് അവരുടെ കാര്യത്തിൽ തീരുമാനം എടുത്തുകൂടെ? അലക്സ് ദേവകിയമ്മയെ നോക്കി ചോദിച്ചു.
വേണം മോനെ….. ഇനിയും വൈകിപ്പിക്കണ്ട, എന്തായാലും മോനും കൂടി ഉള്ളതല്ലെ നമുക്ക് അടുത്ത ദിവസം അവിടം വരെ പോകാം എല്ലാത്തിനും പെട്ടന്നു തന്നെ തീരുമാനം എടുക്കാം. ദേവകിയമ്മ എല്ലാം ഉറപ്പിച്ചതുപോലെ അലക്ക്സിനെ നോക്കി പറഞ്ഞു.
**********************
അന്ന് ഞായറാഴ്ച…. ഉച്ച കഴിഞ്ഞ്, നന്ദയും, ദേവും ഉമ്മറത്തിരിക്കുകയാണ്. വെറുതെ ഇരിക്കുകയല്ലട്ടോ….. രണ്ടാളും അവരുടെ വർക്കുകളിൽ ആണ്. നന്ദയാണെങ്കിൽ അടുത്ത ഒരാഴ്ചത്തേക്ക് കുട്ടികൾക്കു കൊടുക്കാനുള്ള നോട്സ് തയാറാക്കുന്നു, ദേവു അവൾക് പിറ്റേന്ന് കോളേജിൽ കൊണ്ടുപോകാനുള്ള എന്തോ വർക്കിലും. അതിനിടയിൽ രണ്ടാളും പരസ്പരം സംസാരിക്കുകയും ചെയുന്നുണ്ട്. അപ്പോഴേക്കും പുറത്തുപോയിട്ടു വന്ന അച്ഛനും വന്നു. മൂന്നാളും കൂടി സംസാരിച്ചുകൊണ്ടിരിക്കുമ്പോളാണ് ഗേറ്റ് കടന്ന് മുറ്റത്തേക്ക് ഒരു കാർ വന്നു നിന്നത്. കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ആളുകളെ കണ്ടതും,മൂന്നുപേരുടെയും മുഖത്ത് സന്തോഷത്തിന്റെ ചിരി വിടർന്നു.
“ടീച്ചറമ്മ”…….. എന്നു വിളിച്ചുകൊണ്ട് നന്ദ അവരുടെ അടുത്തേക്ക് ചെന്നു. അപ്പോഴാണ് കാറിൽ നിന്ന് മറ്റു രണ്ടുപേർ കൂടി ഇറങ്ങുന്നത് നന്ദ ശ്രദ്ധിച്ചു. ശ്രീനാഥും, അലക്ക്സും. ശ്രീനാഥിനെ കണ്ട നന്ദയുടെ ചുണ്ടുകളിൽ പുഞ്ചിരിതെളിഞ്ഞു. അവൻ അവളെ തന്നെ നോക്കി നിന്നു .”ടാ….ടാ …. മതി വായിനോക്കിയത്…ഇത് നിനക്കുള്ളതാ ആരും കൊണ്ടുപോകില്ല”. അലക്സ് അവന്റെ കാതിൽ മെല്ലെ പറഞ്ഞു. ശ്രീനാഥ് അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു.
വാ… വാ…. കേറിവാ”…. വന്ന പാടെ അവിടെ നില്കാതെ…… വാസുദേവൻ അവരോടായി പറഞ്ഞു. ആഹാ……”അലക്ക്സും “ഉണ്ടലോ എന്നു വന്നു? ശ്രീനാഥിന്റെ കൂടെ വന്ന ആളെ അച്ഛന് പരിചയമുണ്ടെന്ന് പറഞ്ഞപ്പോൾ നന്ദയും, ദേവുവും അച്ഛനെ അതിശയത്തോടെ നോക്കി. “അലക്ക്സിനെ ശ്രീനിലയത്തിൽ വച്ചു ഒന്നു രണ്ടു തവണ കണ്ടിട്ടുണ്ട് അങ്ങനെ പരിചയമുള്ളതാ” മക്കളുടെ നോട്ടം കണ്ടപ്പോൾ വാസുദേവൻ അവരെ നോക്കി പറഞ്ഞു.
നന്ദ മോളെ ഇവർക്ക് കുടിക്കാൻ ചായ എടുക്ക്….എല്ലാവരും അകത്തുകേറി ഇരുന്നപ്പോൾ വാസു പറഞ്ഞു. നന്ദയും, ദേവും ചായ എടുക്കാൻ അടുക്കളയിലേക് പോയപ്പോൾ ദേവകിയമ്മ വന്ന കാര്യം വാസുവിനോട് പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആശ്വാസം ഉണ്ടായി. ഇനിയും ഇതു വച്ചുനീട്ടണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെയും തീരുമാനം. കുറച്ചുകഴിഞ്ഞു നന്ദ ചായയുമായി അവിടേക്ക് വന്നു കൂടെ ദേവും. ചായ കൊടുത്ത് നന്ദ തിരിഞ്ഞുപോകാൻ നേരം ദേവകിയമ്മ അവളെ പിടിച്ചു അവരുടെ അടുത്തിരുത്തി, അവർ വന്ന കാര്യം അവളോട് പറഞ്ഞു. കാര്യം കേട്ടുകഴിഞ്ഞതും നന്ദ അച്ഛനെയും, ദേവുവിനെയും മാറിമാറി നോക്കി.
എന്താ മോൾക്കെന്തെങ്കിലും……. അവളുടെ നോട്ടം കണ്ട ദേവകിയമ്മ പേടിയോടെ അവളോട് ചോദിച്ചു. നന്ദ ഒന്നും മിണ്ടാതെ അവിടന്ന് എണീറ്റ് അവളുടെ മുറിയിലേക്ക് പോയി. അതുകണ്ട ശ്രീനാഥിന് ടെൻഷൻ ആയി, അവൻ അമ്മയെ നോക്കി. ഒന്നും ഇല്ല ടീച്ചറെ….. പെട്ടന്ന് നമ്മൾ പറഞ്ഞതുകേട്ടപ്പോൾ….. അതിന്റെയാ പേടിക്കണ്ട… എനിക്കറിയാം എന്റെ മോളുടെ മനസ്സ്. ആ മനസ്സിൽ മുഴുവനും നമ്മുടെ “ഉണ്ണിയാ”…..വാസുദേവൻ ശ്രീനാഥിനെ നോക്കി പറഞ്ഞു.
വാസുമ്മാമ്മ…ഞാൻ…നന്ദയോട്…. ഒന്നു സംസാരിച്ചോട്ടെ…ശ്രീനാഥ് ചോദിച്ചു. അതിനെന്താ മോൻ ചെല്ല്. വാസു അവനെ നോക്കി പറഞ്ഞു. അളിയാ…. ആക്രാതം കാട്ടരുത് കേട്ടോ…. അലക്സ് അവന് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞു. പോടാ കള്ള പോലീസെ…… അലക്ക്സിനെ നോക്കി പറഞ്ഞുകൊണ്ട് ശ്രീനാഥ് എഴുന്നേറ്റു,,നന്ദയുടെ മുറിയിലേക്ക് പോയി. കട്ടിലിൽ കയറിഇരുന്നുകൊണ്ട് തനിയെ സംസാരിക്കുന്ന നന്ദയെയാണ് മുറിയിലേക്ക് ചെന്ന ശ്രീനാഥ് കണ്ടത്. അവൻ ശബ്ദമുണ്ടാക്കാതെ അവളുടെ പുറകിൽ ചെന്ന് കയ്യ് കെട്ടിനിന്നു .അവള് പറയുന്നത് കേൾക്കാൻ വേണ്ടിയാണ് ആ നിൽപ്… പാവം നന്മുടെ നന്ദമോള് ഇതുവല്ലതും അറിയുന്നുണ്ടോ……
രണ്ടു മൂന്നു ദിവസമായി ഒന്ന് വിളിച്ചിട്ട്. എന്നിട്ട് ഇപ്പൊ കാണാൻ വന്നിരിക്കുന്നു. ഒരുവാക്കും പറയാതെ…ഹും… എനിക്ക് കാണണ്ട……മിണ്ടണ്ട…അവിടെ ഇരിക്കട്ടെ..ചെറിയൊരു ദേഷ്യത്തിൽ നന്ദ അവിടെ ഇരുന്ന് പറയുകയാണ്. പിണക്കമാണോ എന്റെ നന്ദുട്ടിക്ക്….പെട്ടന്ന്….. ഞെട്ടിത്തിരിഞ്ഞു നോക്കിയ നന്ദ തന്റെ പുറകിൽ,, കയ്യ്കൾ കെട്ടി തന്നെ നോക്കി നിക്കുന്ന ശ്രീനാഥിനെ കണ്ടു. ചമ്മിയ മുഖത്തോടെ അവൾ ഇരിക്കുന്നിടത്തുനിന്നും എഴുനേറ്റ് നിന്നു. ഈശ്വര…. ഞാൻ പറഞ്ഞതെല്ലാം ശ്രീയേട്ടൻ കേട്ടുകാണുമോ?.. ഏയ്യ്….. ഉണ്ടാകാൻ വഴിയില്ല…
അങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ചു നിൽക്കുന്ന നന്ദയെ കണ്ടപ്പോൾ ശ്രീനാഥിന് വീണ്ടും ചിരിവന്നു. അവൻ അവളെ നോക്കി ചിരിച്ചു. മ്മ്…. എന്നെ കളിയാക്കി ചിരിക്കാനാണോ ഇവിടേക്ക് വന്നത്? മുഖം കൂർപ്പിച്ചു പിടിച്ചുകൊണ്ട് അവൾ ചോദിച്ചു. എന്റെ നന്ദുട്ടീടെ പിണക്കം മാറ്റാനാ ശ്രീയേട്ടൻ വന്നത്…. അതും പറഞ്ഞവൻ ഒരു കയ്യ്കൊണ്ട് അവളുടെ ഇടുപ്പിലൂടെ പിടിച്ചു അവനരികിലേക്ക് ചേർത്തുനിർത്തി. മറുകയ്യ് കൊണ്ടവൻ അവളുടെ വിരലുകളിൽ പിടുത്തം മുറുക്കി. പെട്ടന്നുള്ള അവന്റെ പിടുത്തത്തിൽ നന്ദ ഒന്ന് ഞെട്ടി അവനെ നോക്കി. ചുമ്മാ….. അവൻ കണ്ണിറുക്കി കാട്ടി.
നന്ദയുടെ നെഞ്ചിടിപ്പിന്റെ വേഗത കൂടി. അതുകണ്ടിട്ടെന്നോണം അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. “ഈ… ജന്മം മുഴുവനും ഇങ്ങനെ ചേർന്നു നില്കാൻ സമ്മതമാണോ എന്റെ പെണ്ണേ”…..പെട്ടന്നുള്ള അവന്റെ ചോദ്യത്തിൽ നന്ദ യുടെ കണ്ണുകൾ വിടർന്നു, അതിശയത്തോടെ അവനെ നോക്കി. അതേ നിമിഷം തന്നെ അവളിൽ നിന്നും മറുപടിയും വന്നു. മ്മ്മ്………… നാണം കൊണ്ടവൾ മുഖം താഴ്ത്തിനിന്നു മൂളി. മൂളാതെ മുഖത്തുനോക്കി കാര്യം പറയെന്റെ നന്ദുട്ടി…അതും പറഞ്ഞവൻ അവൻ അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു. ഒരു കയ്യ് കൊണ്ടവൻ അവളുടെ മുഖമുയർത്തി. അവന് അവളോട് എന്തെക്കൊയോ പറയണമെന്നുണ്ടായി….. പക്ഷെ…. അവളുടെ നോട്ടം കണ്ടപ്പോൾ…. അവളുടെ കണ്ണിൽ അവനോടുള്ള സ്നേഹത്തിന്റെ ആഴം കണ്ടപ്പോൾ….. പറയാൻ വന്നതെല്ലാം അവൻ മറന്നു…… അവളെ കണ്ണിമയനക്കാതെ അവൻ നോക്കി നിന്നു. പെട്ടന്ന്….. അവന്റെ നോട്ടം
നാണം കൊണ്ട് ചുവന്നുതുടുത്ത അവളുടെ കവിളുകൾ കണ്ടപ്പോൾ ……
അവന്റെ ചുണ്ടുകൾ അവളുടെ കവിളിലേക്ക് അടുത്തതും …..”അതേ….പെട്ടന്നുള്ള ശബ്‍ദം കേട്ടതും രണ്ടാളും ഞെട്ടി തിരിഞ്ഞു നോക്കി…വാതിൽക്കൽ കയ്യ്യും കെട്ടി അവരെ നോക്കി ചിരിച്ചുനിൽകുന്ന ദേവുവിനെ കണ്ടതും രണ്ടാളും അകന്നുമാറി…. അവളെ നോക്കി രണ്ടാളും നന്നായി ചിരിച്ചു കാണിച്ചു.”ഈശ്വര…ഇപ്പോൾ വന്നത് നന്നായി”…അല്ലെങ്കിൽ…
നിങ്ങൾക് റോമൻസിനുള്ള സമയം പിന്നെ തരാം…വാ ….രണ്ടാളെയും അവിടെ വിളിക്കുന്നു. അതും പറഞ്ഞവൾ അവിടെ നിന്നും പോയി. രണ്ടുപേരുടെയും മുഖത്ത് ഒരു ചമ്മിയ ചിരി വന്നു….രണ്ടാളും പരസ്പരം നോക്കി, ചിരിച്ചു. നന്ദയുടെയും, ശ്രീനാഥിന്റെയും വിരുന്നിന്റെ കാര്യങ്ങൾ ദേവകിയമ്മയും വാസുസുദേവനും കൂടി തീരുമാനിക്കുമ്പോളാണ് അപ്രതീഷിതമായി അവർ അവിടേക്ക് കടന്നുവന്നത്. അവരെ കണ്ടതും വാസുദേവൻ ഞെട്ടി….
തുടരും…