വൈകി വന്ന വസന്തം – ഭാഗം 9, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

നിശ്ചയം കഴിഞ് പിന്നിടുള്ള നന്ദയുടെ  ദിനങ്ങൾ  വേഗത്തിൽ പോയികൊണ്ടിരിന്നു. രണ്ടുപേരുടെയും പ്രണയ നിമിഷങ്ങൾ ആയിരുന്നു പിന്നീടുള്ള ദിവസങ്ങൾ.      ദിവസവും ശ്രീനാഥിന്റെ വിളിക്കായി അവൾ കാതോർത്തു .  തിരക്കിനിടയിലും രണ്ടുപേരും പരസ്പരം ദിവസം  ഒരു തവണയെങ്കിലും വിളിക്കും. മുൻപ് ഉണ്ടായതിനേക്കാൾ ഗാഢമായി അവർ ഇപ്പോൾ പ്രണയിച്ചുകൊണ്ടിരുന്നു……

ഇതിനിടയിൽ  നന്ദയുടെ   psc ക്ലാസ്സും    സ്കൂളിൽ പോക്കും കുട്ടികളെ പഠിപ്പിക്കലും മുടക്കം കൂടാതെ  നടന്നു. നന്ദനയോ , ശ്രീനാഥോ  അവരുടെ ജോലിയിൽ ഒരു മുടക്കവും വരുത്തിയിരുന്നില്ല. എല്ലാം കൃത്യനിഷ്ഠയോടെ തന്നെ പോയിക്കൊണ്ടിരുന്നു. പിന്നീടുള്ള ദിവസങ്ങൾ  നന്ദക്ക് തിരക്കുപിടിച്ചതായിരുന്നു. ആനുവൽ എക്സാം അടുത്തുവരികയാണ്. റിവിഷന്റെ ഭാഗമായി പഠിപ്പിച്ചു  കഴിഞ്ഞ പാഠഭാഗങ്ങൾ ഒന്നൊന്നായി അവൾ കുട്ടികൾക്കു പറഞ്ഞുകൊടുക്കലും,  ഒന്നുകൂടി പഠിപ്പിക്കലും ആയി മുന്നോട്ട് പോയിക്കൊണ്ടിരുന്നു….  അവളുടെ ഭാഗത്തുനിന്നും ഒരു കുറവും  ഉണ്ടാകാത്തിരിക്കാൻ  അവൾ ആൽമാർത്ഥമായി ശ്രമിച്ചു. അതുപോലെ തന്നെ കുട്ടികളും.

പിന്നെ നമ്മുടെ ദേവു…..നിശ്ചയം കഴിഞ്ഞെങ്കിലും വലിയ   മാറ്റമൊന്നും ഉണ്ടായില്ല….. കോളേജിൽ പോക്കും പഠിത്തവും ആയി നടന്നു. കിരൺ എറണാകുളത്തായതിനാൽ ഫോൺ വിളിക്കും  ……  എക്സാം ഒക്കെ അടുത്തുവരുന്നതിനാൽ  ഫോൺ വിളി കുറവായിരുന്നു. ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ വരുമ്പോൾ അവളെ കാണാൻ ഇടക്ക് ചെമ്പകശേരിയിലേക്ക് വരും. വന്നാൽ മിക്കവാറും രണ്ടും കൂടി അടിപിടിയാകുകയാണ് പതിവ്……രണ്ടാഴ്ചയിൽ ഒരിക്കൽ വന്നിരുന്ന കിരൺ ഇപ്പോൾ എല്ലാ  ആഴ്ചയിലും വീട്ടിലേക്ക് വരാൻ തുടങ്ങി. ഇതുകണ്ട കീർത്തിയും,  അമ്മയും അവനെ കളിയാക്കാൻ തുടങ്ങി. എന്നാൽ അച്ഛൻ മകന്റെ കൂടെ അവന് സപ്പോർട്ടായി നിന്നു.

~~~~~~~~~~~~~~~~~~~

കുറച്ചു ദിവസങ്ങൾക്കു ശേഷം ……രാവിലെ ചായ കുടിക്കുന്നതിനിടയിൽ…..  വിവാഹം ക്ഷണിക്കുന്നതിന്റെ തിരക്കുകൾ മൂലം ശ്രീനിലയത്തേക്ക് പോയിട്ട് കുറച്ചുദിവസമായി….. വാസുദേവൻ നന്ദയോട് പറഞ്ഞു.  “എന്നാൽ ഇന്നവിടം വരെ പോയിട്ടു വാ അച്ഛാ”…. നന്ദ അദ്ദേഹത്തിനെ നോക്കി പറഞ്ഞു. ഇന്ന് പറ്റില്ല മോളെ…. “ഇന്നല്ലേ കൃഷ്ണന്റെ അമ്പലത്തിൽ ചുറ്റുവിളക്ക്”. നീയെന്താ അതുമറന്നോ……??? മുടങ്ങാതെ എല്ലാമാസവും നടത്തുന്നതല്ലേ…..ഉച്ചകഴിഞ്ഞു അവിടെ പോകണ്ടേ മോളെ…. അപ്പോൾ പിന്നെ എങ്ങനെയാ ഇന്ന്…

‘ശരിയാണല്ലോ ഞാൻ അതു മറന്നു’… നന്ദ തലയിൽ കയ്യ് കൊടുത്തുകൊണ്ട്  പറഞ്ഞു. “”അയ്യോ…. ഞാൻ ഒറ്റക്ക് പോകേണ്ടിവരുമല്ലോ  അച്ഛാ”….ആ…. എന്തായാലും…. ശരി , നീ വരുമ്പോളേക്കും ഞാൻ അമ്പലത്തിലേക്ക് പോകും,  വാസുദേവൻ കഴിച്ചെഴുനേല്കുന്നതിനിടയിൽ പറഞ്ഞു.”ദേവു…. നീ വൈകിട്ട് എന്തുചെയ്യും?  ഒറ്റക്കിരിക്കോ”?…….  നന്ദ ചോദിച്ചു. ഞാൻ കീർത്തിടേ കൂടെ അവളുടെ വീട്ടിലേക്ക് പോകും. ചേച്ചിയും,  അച്ഛനും അമ്പലത്തിൽ പോയി തിരിച്ചു ആ വഴിക്ക് വന്നാൽ മതി…

“ടി……… മോളെ…. കഴിച്ചിട്ട് പോടീ”…… ബാഗുമെടുത്   പുറത്തേക്ക് പോകാൻ നിന്ന ദേവൂനെ നോക്കി നന്ദ പറഞ്ഞു. “മ്മ്…… വേണ്ട….. ഞാൻ പോകുന്നു  സമയം പോയി…. ഇന്ന് സ്പെഷ്യൽ  ക്ലാസ്സ്‌ ഉണ്ട്”….. പുറത്തേക്ക് ഓടികൊണ്ടവൾ പറഞ്ഞു.  നന്ദ അവൾ പോകുന്നതും നോക്കി ചിരിച്ചു നിന്നു.

~~~~~~~~~~~~~~~

ഇതേസമയം ശ്രീനിലയത്തിൽ……”ഉണ്ണി വാസുവേട്ടൻ വന്നിട്ട് കുറച്ചു ദിവസങ്ങൾ ആയി” ബാങ്കിലേക്ക് പോകാൻ റെഡിയായി  ചായ കുടിക്കാൻ വന്നിരുന്ന ശ്രീനാഥിനോട് ദേവകി പറഞ്ഞു. മ്മ്…… കല്യാണത്തിന്റെ തിരക്കുകൾ മൂലം വാസുമ്മാമ്മ നല്ല തിരക്കായിരിക്കും അമ്മേ… അതായിരിക്കും വരാത്തത്. “ആ……ശരിയാ…. എല്ലാത്തിനും വാസുവേട്ടൻ തന്നെ പോകണ്ടേ”….ഞാൻ ഒന്ന് അവിടം വരെ ചെല്ലാം…. എന്നിട്ട് വാസുമ്മാമ്മയോട് പറയാം മതിയോ ദേവകിക്കുട്ടി……. കഴിച്ചെഴുനേറ്റു കൊണ്ട് അവൻ അമ്മയെ നോക്കി ചോദിച്ചു

മ്മ്….. കളി കുറച്ച് കൂടുന്നുണ്ട്…. അവനെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു. ആ….. ഉണ്ണി…. ഇനി രണ്ടാഴ്ചയെ ഉള്ളു വിവാഹത്തിന്…… ഡ്രസ്സ് എടുക്കണം, മാല വാങ്ങണം,….. നിനക്കെന്നാ മോനെ ലീവ് കിട്ടുന്നത്……  ഇവിടെ ഞാൻ ഒറ്റക്കാണ് അറിയോ നിനക്ക്…… ചെറിയൊരു നീരസത്തോടെ  അമ്മ അവനെ നോക്കി ചോദിച്ചു .  അതൊന്നും ഓർത്തു എന്റെ അമ്മ വിഷമിക്കണ്ട… “ഞാൻ ചെറിയച്ഛനെ വിളിച്ചു എല്ലാം ശരിയാക്കിയിട്ടുണ്ട് എന്താ പോരെ”? പിന്നെ….. അമ്മേടെ “അലക്സ് മോൻ” നേരത്തെ വരാമെന്ന് പറഞ്ഞിട്ടുണ്ട്……….  ശ്രീനാഥ്‌ അമ്മയെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

ശേഖരൻ…..അവനെന്തെങ്കിലും പറഞ്ഞോ ഉണ്ണി…. നീ വിളിച്ചപ്പോൾ? ഇല്ല ….നിശ്ചയത്തിന് വരാൻ പറ്റാത്തതുകൊണ്ട്  കല്യാണത്തിന് നേരത്തെ വരാമെന്ന് പറഞ്ഞു. ഓ…. സമയം പോയി ഞാൻ ഇറങ്ങട്ടെ…. പിന്നെ വൈകിട്ട് വാസുമാമയെ കണ്ടിട്ടേ വരൂ…… അതും പറഞ്ഞു ശ്രീനാഥ് ഇറങ്ങി. ശ്രീനാഥിന്റെ അച്ഛൻ വിശ്വന്റെ, അനിയനാണ് ശേഖരൻ. സ്വന്തം അല്ലാട്ടോ…. അമ്മാവന്റെ മോൻ ആണ്.   ഭാര്യ രാധ, ഒരേയൊരു മകൾ മീര.  ഭാര്യക്കും,  ഭർത്താവിനും തിരുവന്തപുരത്ത്  ജോലിയായതിനാൽ  ഫാമിലിയായി അവിടെ താമസിക്കുന്നു. എന്തെങ്കിലും വിശേഷം ഉള്ള അവസരത്തിൽ ഇവിടെ കൃഷ്ണപുരത്തേക്ക് വരും . മൂന്നോ, നാലോ  ദിവസം….. അതിൽ കൂടുതൽ ഇവിടെ നിൽക്കാറില്ല. ഇപ്പോൾ വന്നിട്ടു തന്നെ     വർഷങ്ങൾ ആയി… അവസാനം വന്നത്  വിശ്വേട്ടന്റെ മരിച്ചപ്പോഴാണ്….. അതും പാലക്കാട്ടേക്ക്….. ശ്രീനാഥിന്റെ നിശ്ചയം പെട്ടന്നായതിനാൽ അവർക്ക് വരാൻ സാധിച്ചില്ല. അതിന് പരിഭവം ഉണ്ടാകും….. സാരമില്ല ഒരു നല്ലകാര്യത്തിനല്ലേ……..അങ്ങനെ എന്തെല്ലാമോ ആലോചിച്ചു ദേവകിയമ്മ ശ്രീനാഥ്‌ പോകുന്നതും നോക്കി ഉമ്മറത്തിരുന്നു

~~~~~~~

വൈകുന്നേരം…  സ്കൂൾ വിട്ടുവന്ന നന്ദ, അമ്പലത്തിലേക്ക് പോകാനുള്ളതുകൊണ്ട് രാത്രിയിലത്തേക്കുള്ള ഭക്ഷണമെല്ലാം തയ്യാറാക്കി, ശേഷം എല്ലായിടവും തൂത്തുവാരി വൃത്തിയാക്കി കുളിക്കാൻ പോയി. ഈ സമയത്താണ് ശ്രീനാഥ്‌ വാസുമ്മാമ്മയെ കാണാൻ ചെമ്പകശ്ശേരിയിലേക്  എത്തിയത്.

അടഞ്ഞുകിടക്കുന്ന വാതിൽ കണ്ടപ്പോൾ അവനൊരു സംശയം . നന്ദ സ്കൂളിൽ നിന്നു വന്നില്ലേ….. അവൻ തന്റെ കയ്യിലെ വാച്ചിലേക്ക് നോക്കി. സ്കൂളിൽ നിന്നു വരുന്ന സമയം കഴിഞ്ഞലോ…..  ശ്രീനാഥ്‌ ഉമ്മറത്തേക്ക് കയറി, കാളിങ് ബെൽ അടിച്ചു. കുറച്ചുനേരം നോക്കി നിന്നു. വാതിൽ തുറക്കാൻ  താമസം വന്നപ്പോൾ അവൻ വീണ്ടും ബെൽ അടിച്ചു. ഈ സമയം നന്ദ കുളികഴിഞ്ഞു മുറിയിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ, നിർത്താതെയുള്ള ബെൽ അടിക്കുന്ന ഒച്ച കേട്ട് അവൾ വേഗം വന്നു  വാതിൽ തുറന്നു. വാതിൽ തുറന്നു പുറത്തുനിൽകുന്ന ആളെ കണ്ട് നന്ദ ഞെട്ടി.

“ശ്രീയേട്ടൻ”……പ്രതീക്ഷിക്കാതെ തന്നെ കണ്ട്   നന്ദയുടെ മുഖത്തെ ഞെട്ടൽ കണ്ടപ്പോൾ ശ്രീനാഥിന്റെ   ചുണ്ടിൽ ഒരു കുസൃതി ചിരി വന്നു. അവൻ അവളെ  അടിമുടിയൊന്ന് നോക്കി. കുളികഴിഞ്ഞപാടെ  ഓടിവന്നിരിക്കുന്നതാണ്  , ഈറൻ മുടി ഒരു ടൗവ്വലിനാൽ കെട്ടിവച്ചിരിക്കുന്നു. നെറ്റിയിലും,  കഴുത്തിലും വെള്ളത്തുള്ളികൾ അവിടവിടെയായി  തങ്ങിനിൽക്കുന്നു. ധാവണിയാണ് വേഷം,  പുറത്താരോ വന്നതറിഞ്ഞുള്ള  വെപ്രാളത്തിൽ വേഗം ഉടുത്തതാണെന്ന് ഒറ്റനോട്ടത്തിൽ നിന്നു അവന് മനസിലായി. അവൻ അവളെ കണ്ണിമയാനക്കാതെ കുറച്ചുനേരം  നോക്കി നിന്നു…ഇതേ അവസ്ഥയിൽ തന്നെയായിരുന്നു നന്ദയും.

പെട്ടന്നവനെ….അതും പ്രതീക്ഷിക്കാതെ കണ്ടപ്പോൾ അവളുടെ മുഖത്ത്   സന്തോഷം നിറഞ്ഞു അവളും അവനെ  കുറച്ചുനേരം നോക്കി നിന്നു.”ഹലോ…… കണ്ണിനു മുന്നിലൂടെ കയ്യ് വിരൽ ഞൊടിച്ചുകൊണ്ട്   ശ്രീനാഥ്‌ അവളെ  വിളിച്ചു…എന്താ സ്വപ്നം കാണാണോ ….. ഒരാൾ വീട്ടിൽ വന്നാൽ എന്താന്നുപോലും ചോദിക്കാതെ….. അവൻ അവളെ നോക്കി ചിരിച്ചുകൊണ്ട്  ചോദിച്ചു. അത്…. അത്… ഞാൻ…. പെട്ടന്ന് ശ്രീയേട്ടനെ…..കണ്ടപ്പോൾ…അവനെ  കണ്ട  വെപ്രാളത്തിൽ  പറയാൻ വാക്കുകൾ കിട്ടാതെ തപ്പിത്തടയുന്ന   നന്ദയുടെ മുഖം കണ്ടപ്പോൾ ശ്രീനാഥിന്  വീണ്ടും   ചിരിവന്നു…

“മ്മ്മ്…. എന്തുപറ്റി …..അവളെ നോക്കി അകത്തേക്ക് കയറികൊണ്ട്  അവൻ ചോദിച്ചു. ഏയ്യ്….. ഒന്നും ഇല്ല്യ… ശ്രീയേട്ടൻ ….ബാങ്കിൽനിന്ന് വരുന്ന വഴിയാണോ??? അകത്തുകയറിയിരുന്ന  ശ്രീനാഥിനെ നോക്കി അവൾ ചോദിച്ചു. അതേ അവൻ മറുപടി പറഞ്ഞു…എന്നാൽ  ഞാൻ കുടിക്കാൻ ചായ എടുക്കട്ടെ?വേണ്ടടോ….. ഞാൻ വാസുമ്മാമ്മയെ കാണാൻ വന്നതാ എന്തെ?  ഇവിടെ ഇല്ലേ.?ഇല്ല….. അച്ഛൻ അമ്പലത്തിലേക്ക് പോയി ഇനി വരാൻ വൈകും. നന്ദ പറഞ്ഞു.  അയ്യോ… അപ്പോൾ ഞാൻ വന്ന സമയം ശരിയയിലല്ലേ….. എന്നാൽ ഞാൻ ഇറങ്ങട്ടെ. അതും പറഞ്ഞവൻ ഇരിക്കുന്നിടത്തുനിന്നും എഴുന്നേറ്റു.

ശ്രീയേട്ടാ…. അവൾ അവനെ വിളിച്ചു. മ്മ് എന്താ…… അവൻ തിരിഞ്ഞു നിന്നു ചോദിച്ചു. അമ്പലത്തിന്റെ  അടുത്തുള്ള വഴിയിൽ കൂടിയാണോ പോകുന്നത്…..അതേ…. ശ്രീ പറഞ്ഞു. ഒരു 5മിനിറ്റ്….എനിക്ക് അമ്പലത്തിലേക്ക് പോകണം.  ദേവു ഇല്ല അതുകൊണ്ടാ….ശ്രീയേട്ടൻ ആ വഴിയാണെങ്കിൽ എന്നെ……. അവൾ മടിച്ചു മടിച്ചു പറഞ്ഞൊപ്പിച്ചു..അതിനെന്തിനാ ഇങ്ങനെ നിന്നു പരുങ്ങുന്നത്… വാ ഞാൻ ആക്കി തരാം. അതു കേട്ട നന്ദ മുറിയിലേക്ക് പോയി. കുറച്ചുകഴിഞ്ഞു,,,  പോകാം …റെഡിയായി പുറത്തേക്ക് വന്ന നന്ദ ചോദിച്ചു.

ചുവന്ന കരയുള്ള ഒരു സെറ്റും മുണ്ടും അതിന്  ചേർന്ന ചുവന്ന ബ്ലൗസും ആണ് വേഷം. മുടി കുളിപ്പിന്നൽ ഇട്ട് അഴിച്ചിട്ടിരിക്കുന്നു. നെറ്റിയിൽ ചെറിയൊരു കറുത്തപൊട്ട്, കഴുത്തിൽ ചെറിയ മാല, അവൻ അവളെ കണ്ണിമയനക്കാതെ ഒരു നിമിഷം നോക്കി നിന്നു.  അവന്റെ മനസ്സിൽ  അവളെ  കാണാറുള്ള അതേ വേഷം.  അവളെ കണ്ട അവന്റെ ഹൃദയമിടിപ്പുകൾ വർധിച്ചുവന്നു,  അവന്റെ കണ്ണുകൾ തിളങ്ങി, അവൻ സ്വയം മറന്ന് അവളെത്തന്നെ നോക്കി നിന്നു. ഏയ്യ്….. ശ്രീയേട്ടാ…ഇതെന്താ ഇങ്ങനെ നോക്കുന്നത് ആദ്യമായിട്ട് കാണുന്നതുപോലെ. അവന്റെ നോട്ടം കണ്ടവൾ  അവന്റെ കയ്യിൽ തട്ടികൊണ്ട് ചോദിച്ചു. അവൾ ചോദിച്ചു കുറച്ചുനേരം കഴിഞ്ഞാണ്  അവന് സ്ഥലകാലബോധം ഉണ്ടായത്. അവൻ അവളെ നോക്കി നന്നായൊന്ന്  ചിരിച്ചു. പിന്നെ  അവളെ നോക്കി ചുമ്മാ എന്നുപറഞ്ഞു ചിരിച് കണ്ണടച്ചുകാണിച്ചു.

എന്നാൽ പോകാം….അതും പറഞ്ഞവൾ തിരിഞ്ഞതും അവൻ അവളുടെ കയ്യിൽ കയറി പിടിച്ചുവലിച്ചു,  അവളെ അവന്റരികിലേക്ക് അടുപ്പിച്ചു. പെട്ടന്നുള്ള അവന്റെ പിടുത്തത്തിൽ അവളൊന്നും ഞെട്ടി. പിന്നെ അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു പുരികമുയർത്തി കണ്ണുകൾ കൊണ്ട് എന്താന്ന് ചോദിച്ചു. ചുമ്മാ…… അവൻ അതുപറയുമ്പോൾ  അവൾ അവന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു,.അവളുടെ ചിരിയും, പൂവിതൾ പോലെയുള്ള ചുണ്ടുകളും, തുടുത്ത കവിളുകളും കണ്ടപ്പോൾ അവന്റെയുള്ളിലെ പ്രണയം നിറഞ്ഞൊഴുകി… അവന്റെ   നോട്ടം കണ്ട  അവളുടെ കവിളുകൾ നാണം കൊണ്ട് ചുവന്നു. അതുകണ്ടവൻ അവളുടെ മുഖത്തേക് അവന്റെ മുഖം അടുപ്പിച്ചു. അവന്റെ ചുടുനിശ്വാസം അവളുടെ മുഖത്ത് പതിച്ചു.  അവൾ കണ്ണുകൾ പതിയെ അടച്ചു. അവന്റെ ചുണ്ടുകൾ പതിയെ അവളുടെ കഴുത്തിനെ ലക്ഷ്യമാക്കി നീങ്ങി…പതിയെ  ഒരു കയ്യ് കൊണ്ടവൻ   അവളുടെ  മുടിയൊതുക്കി ചെവിയുടെ താഴെ  കഴുത്തിനു മുകളിലായുള്ള അവളുടെ കറുത്ത മറുകിൽ  ചുണ്ടുകൾ അമർത്തി. പെട്ടന്ന്………  അവളുടെ നെഞ്ചിടിപ്പിന്റെ വേഗത കൂടി……ശ്വാസഗതി മേലോട്ടുയർന്നു…. അവളിൽ ഒരു ഉൾപുളകം ഉണ്ടായി, നിന്നനില്പിൽ അവളൊന്ന് പതിയെപൊന്തി. അവൻ മുഖമുയർത്തി നോക്കിയപ്പോൾ കണ്ണുകൾ ഇറുക്കിയടച്ചു നിൽക്കുന്ന അവളെ കണ്ട് അവളുടെ കവിളിൽ മെല്ലെ തട്ടി. കണ്ണുകൾ തുറന്നു നോക്കിയ നന്ദ തന്നെ നോക്കി നിൽക്കുന്ന ശ്രീയെക്കണ്ടു നാണത്താൽ മുഖം കുനിച്ചു. ശ്രീനാഥ്‌ അവളുടെ മുഖമുയർത്തി  അവളുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു……

“ഇതെന്റെ    നന്ദുട്ടിക്കുള്ള     ആദ്യ പ്രണയസമ്മാനം ” കുറച്ചുകഴിഞ്ഞു…പോകാം….. അവൻ അവളെ നോക്കി ചോദിച്ചു. നന്ദ വാതിൽ പൂട്ടി, പുറത്തിറങ്ങി ശ്രീനാഥ്‌ അവളെ അമ്പലത്തിലാക്കി തിരിച്ചു വീട്ടിലേക്ക് പോയി

നന്ദന അമ്പലത്തിൽ എത്തിയപ്പോൾ ചുറ്റുവിളക്കിനുള്ള സമയമായി. അവൾ വേഗം അകത്തേക്ക് ചെന്നു. കണ്ണന്റെ മുന്നിൽ കണ്ണുകളടച്ചു  പ്രാർത്ഥിച്ചു. ശേഷം വിളക്കുകൊളുത്തുവാനായി പോയി.  ദീപാരാധനയും ചുറ്റുവിളക്കും കഴിഞ്ഞ്  നന്ദയും, അച്ഛനും തിരികെ വീട്ടിലേക്ക് പോന്നു. വരുന്ന വഴി അമ്മായിയുടെ വീട്ടിൽ കയറി ദേവൂനെയും കൂട്ടി. അന്ന് രാത്രി  ഉറങ്ങാൻ  കിടന്ന  നന്ദയെ നിദ്ര ദേവി പെട്ടന്നൊന്നും കനിഞ്ഞില്ല…   അവൾ കണ്ണുകൾ തുറന്ന് കിടന്നു.    “നന്ദുട്ടിക്കുള്ള എന്റെ പ്രണയം സമ്മാനം” ഓരോ നിമിഷത്തിലും അവളുടെ  കാതിൽ  അവന്റെ  ശബ്ദം അലയടിച്ചുവന്നു. അവർ  രണ്ടുപേരും തമ്മിലുള്ള ആ പ്രണയനിമിഷത്തെ ആലോച്ചിച്ഛ് തിരിഞ്ഞും, മറിഞ്ഞും കിടന്ന നന്ദ ആ രാത്രിയിൽ എപ്പോഴോ മയങ്ങി…

ഈ സമയം  ശ്രീനിലയത്തിലെ   ശ്രീനാഥും ഇതേ നിർവൃതിയിൽ തന്നെയായിരുന്നു.  നന്ദയുമായുള്ള പ്രണയനിമിഷങ്ങൾ അവന്റെ മനസ്സിലേക്ക് വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. ഉറക്കമില്ലാതെ അവൻ അവന്റ ഫോണിലുള്ള അവളുടെ ഫോട്ടോയും നോക്കി കിടന്നു…. എപ്പോഴോ അവനും ഉറങ്ങി.

~~~~~~~~~~~~~~~

ദിവസങ്ങൾ ശരവേഗത്തിൽ പോയിക്കൊണ്ടിരുന്നു. ഇനി രണ്ടാഴ്ച്ച  തിക്കച്ചില്ല  വിവാഹത്തിന്. പരസ്പരം രണ്ടു വീട്ടുകാരും കല്യാണം ക്ഷണിച്ചു.   അതിനിടയിൽ   വിവാഹ ഡ്രെസ്സും, ആഭരണങ്ങളും  അവർ വാങ്ങിച്ചുവച്ചു.  അവൾക്ക് ഉടുക്കാനുള്ള ഡ്രസ്സ് എടുക്കാൻ ശ്രീനാഥും, ടീച്ചറമ്മയും  കൂടെ ചെല്ലാൻ അവളെ വിളിച്ചെങ്കിലും ശ്രീയേട്ടന്റെ ഇഷ്ടത്തിന് എടുത്തോളാൻ പറഞ്ഞു അവൾ ഒഴിഞ്ഞുമാറി. മനഃപൂർവം മാറിയതല്ല സ്കൂളിൽ എക്സാം നടക്കുന്നതുകൊണ്ട് ലീവ് എടുക്കണ്ട എന്ന് വിചാരിച്ചാണ് അവൾ  പറഞ്ഞത്.  ടെംപററി  പോസ്റ്റ്‌ അല്ലെ,, പോരാത്തതിന് ഇനി കുറച്ചുദിവസം കൂടിയേ ക്ലാസ്സ്‌ ഉള്ളു…..അതുകഴിഞ്ഞാൽ…… കല്യാണം..
അതുകാരണം ശ്രീനാഥ്‌ കൂടെ വരാൻ അവളെ നിർബന്ധിച്ചില്ല.

~~~~~~~~~

മാർച്ച്‌  30. അങ്ങനെ   എക്സാമും കഴിഞ്ഞു. കുട്ടികളെല്ലാം പരീക്ഷ കഴിഞ്ഞ സന്തോഷത്തിലാണ്. ഇനി ഏതാനും ദിവസങ്ങൾ മാത്രം. നന്ദനയും നല്ല സന്തോഷത്തിലാണ്…അവളുടെ  ജീവിതത്തിലെ ആ അസുലഭനിമിഷങ്ങൾ വരാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം…സ്കൂളിലെ എല്ലാ  ടീച്ചേർസിനേയും അവൾ വിവാഹം ക്ഷണിച്ചു.  അവൾ പഠിപ്പിച്ച കുട്ടികളെയും  പിന്നെ സ്കൂളിലെ മറ്റു ക്ലാസ്സുകളിലെ കുട്ടികളെയും ക്ഷണിക്കാൻ അവൾ മറന്നില്ല. പീയൂൺ രാഘവേട്ടനെയും, ആയയായി വർക്ക്‌ ചെയ്യുന്ന ശ്രീമതി ചേച്ചിയെയും അവൾ പ്രത്യേകം ക്ഷണിച്ചു. അവസാനം  HM നെ കണ്ട് വിവാഹം നേരിട്ട് ക്ഷണിക്കാൻ  അവൾ ഓഫീസ് റൂമിലേക്ക്  ചെന്നു.

നന്ദന ഓഫീസിലേക്ക് ചെല്ലുമ്പോൾ HM ന്റെ മുറിയിൽ ഒരു ഗസ്റ്റ്‌ ഉണ്ടായിരുന്നു. നന്ദന അതറിയാതെ ഓഫീസ് റൂമിലേക്കു ചെന്നു. മെ  കം  ഇൻ സർ…. നന്ദന വാതിൽക്കൽ നിന്നുകൊണ്ട് ചോദിച്ചു. ഓ…. നന്ദന ടീച്ചർ  വരൂ….. വാതിൽക്കലേക്ക് നോക്കിയ HM നന്ദനയെ കണ്ട് അകത്തേക്ക് വിളിച്ചു. ഈ സമയം അവിടെ കുറച്ചു മാറി ചെയറിൽ ഒരു പെൺകുട്ടി ഫോണിൽ എന്തോ നോക്കിയിരിക്കുന്നത് നന്ദന കണ്ടു.  ചുരിദാർ ആണ് വേഷം, കണ്ടാൽ തന്റെ പ്രായം തോന്നിക്കും എന്ന് അവളുടെ വേഷത്തിൽ നിന്നും നന്ദന മനസിലാക്കി.

ആ നന്ദന…. ഇരിക്ക് ….. എവിടം  വരെയായി കല്യാണത്തിന്റെ ഒരുക്കങ്ങൾ. Hm അവളെ നോക്കി ചോദിച്ചു. Sir അതു പറയാനാ ഞാൻ വന്നത്. ഏപ്രിൽ 5 തിയതിയാണ് കല്യാണം . സർ  ഫാമിലിയുമായി നേരത്തെ വരണം. ഇതാ സർ ഇൻവിറ്റേഷൻ ലെറ്റർ. നന്ദന ഒരു കല്യാണകത്ത് എടുത്ത് HM നു നേരെ നീട്ടി. HM നന്ദനയിൽ നിന്നും ലെറ്റർ വാങ്ങി , തുറന്നുനോക്കി വായിച്ചു കൊണ്ടിരിക്കുമ്പോൾ നന്ദന അവിടെയിരിക്കുന്ന പെൺകുട്ടിയെ നോക്കി. പെട്ടന്ന് ആ പെൺകുട്ടി ഫോണിൽ നിന്നും നോട്ടം മാറ്റി മുഖമുയർത്തി  നന്ദനയെ നോക്കി ചിരിച്ചു .പിന്നെ അവൾ HM നെ നോക്കി.

അപ്പോഴാണ് അവൾ അദ്ദേഹത്തിന്റെ കയ്യിൽ ഇരിക്കുന്ന ലെറ്റർ കണ്ടത്. അങ്കിൾ…. അവൾ HM നെ വിളിച്ചു. ഈ ലെറ്റർ കാണാൻ നല്ല ഭംഗിയുണ്ടാലോ നോക്കട്ടെ…… അവൾ  HM ന്റെ കയ്യിൽ നിന്നും അതു വാങ്ങി നോക്കി. പെട്ടന്ന്…..ആ  ലെറ്ററിലുള്ള  വരന്റെ   പേരിലേക്ക് അവളുടെ കണ്ണുകൾ ചെന്നു , അവളുടെ ചുണ്ടുകൾ ആ പേര് മാത്രം മത്രിച്ചു…..അതും, ആരും കേൾക്കാതെ… ആ കണ്ണുകൾ അതേ വേഗത്തിൽ തന്നെ നന്ദനയുടെ മുഖത്തേക്കും ചെന്നു. നന്ദന അവളെനോക്കി  ചിരിച്ചു. അവളും ഒന്നു ചിരിച്ചു. പെട്ടന്നു തന്നെ ആ ചിരി മാഞ്ഞു. ഒരു പ്രത്യേകതയോടെ  അവൾ നന്ദനയെ നോക്കി…… ആ നോട്ടം, അതിലുള്ള ഭാവമാറ്റം അത് നന്ദനക്ക് മനസിലായില്ല.

കാര്യങ്ങൾ എല്ലാം പറഞ്ഞു നന്ദന എണീറ്റ് പോകാൻ നേരം , അനന്യ…… “ഇത് നന്ദന  ഇവിടത്തെ സയൻസ് ടീച്ചർ…ഇയാളുടെ വിവാഹമാണ്. ഈ  വരുന്ന  ഏപ്രിൽ 5 ണ്.,   Hm അനന്യയെ നോക്കി പറഞ്ഞു. തിരിച് അദ്ദേഹം അനന്യയെ നന്ദനക്കും പരിചയപ്പെടുത്തി കൊടുത്തു. നന്ദന വീണ്ടും Hm നെ നോക്കി , സർ, കല്യാണത്തിന് നേരത്തെ വരണം എന്നുപറഞ്ഞു അവിടന്ന് ഇറങ്ങി. പോകുമ്പോൾ നന്ദന ആ  പെൺകുട്ടിയെ  ഒന്നുകൂടി നോക്കി ചിരിച്ചു. ഓഫീസിൽ നിന്നും നന്ദന ഇറങ്ങിപോയപ്പോൾ അവൾ ആ ലെറ്റർ കയ്യിൽ എടുത്തു അതിലേക് ഒന്നു നോക്കി.

“Sreenadh weds nandhana” അതുകണ്ടു അനന്യയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു….ആ ലെറ്റർ അവളുടെ കയ്യിൽ വച്ചു ചുരുട്ടികൂട്ടി…

തുടരും…