വൈകി വന്ന വസന്തം – ഭാഗം 13, എഴുത്ത്: രമ്യ സജീവ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“പൂത്തുവിടർന്നു നിൽക്കുന്ന കുടമുല്ല ചെടി”.ആ കാഴ്ച്ച കണ്ട രണ്ടുപേരുടെയും കണ്ണുകൾ  ഒരുപോലെ തിളങ്ങി. അവർ പരസ്പരം നോക്കി ചിരിച്ചു.

“വൈകി വന്ന വസന്തം”

ശ്രീനാഥിന്റെ  അരികിലേക്ക് ചേർന്നുനിന്നു കൊണ്ടവൾ പറഞ്ഞു. ശരിയാണ് ആ പൂന്തോട്ടത്തിലെ വൈകി വന്ന വസന്തമാണ് അത് , കാരണം വർഷങ്ങളായി ആ  മുല്ല ചെടി അവിടെ ഗാർഡനിൽ നില്കുന്നു. ഒരിക്കൽ പോലും അതിൽ പൂക്കൾ ഉണ്ടായിട്ടില്ല. പലപ്പോഴും വെട്ടിമാറ്റാൻ  മനസ്സിൽ ചിന്തിച്ചിരുന്നു. പക്ഷെ അങ്ങനെ  ചെയ്തില്ല. അതുകൊണ്ടായിരിക്കും ഇന്ന് നഷ്ടപ്പെടും എന്ന് കരുതിയ എന്റെ പെണ്ണ് , എന്റെ ജീവിതത്തിലേക്ക്  വന്ന്  എനിക്ക് വസന്തമേകിയ ഈ ദിവസം തന്നെ അതും ആ ചെടിക്ക്…വസന്തം നൽകിയത്…നമ്മൾ ഒന്നാകുന്ന നിമിഷത്തിനു വേണ്ടിയാകും. ആ ചെടിയും കാത്തിരുന്നത്. അല്ലെ ശ്രീയേട്ടാ….അവന്റ മാറിലേക്ക് തലചായ്ച്ചു  ചേർന്നുനിന്ന  നന്ദയുടെ കയ്യ്കൾ   ആദ്യമായി അവനെ പുണർന്നുകൊണ്ട്  പറഞ്ഞു.”അതേ….. അവനും അവളെ പുണർന്നുകൊണ്ട് പറഞ്ഞു.

പക്ഷെ..അവൻ പറഞ്ഞുനിർത്തിയതും നന്ദ മുഖമുയർത്തി  അവനെ  എന്തെന്നുള്ള ഭാവത്തിൽ അവനെ നോക്കി. നീയും.. ഞാനും…. വര്ഷങ്ങള്ക്കു മുന്നേ മനസുകൊണ്ട് ഒന്നായവർ ആണ്. ഇനി അത് പൂർണതയിൽ എത്തണമെങ്കിൽ എന്നിലുള്ള പ്രണയസാഗരത്തിൽ   നീ അലിയണം നന്ദ…… നീയും ഞാനും മാത്രമായി കൂടിചേർന്നുള്ള  ഒരു വസന്തത്തിലേക്ക്…”സ്വന്തമാക്കിക്കോട്ടെ  എന്റെ പ്രണയത്തെ ” നന്ദയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ടവൻ ചോദിച്ചു.

അവന്റെ കണ്ണുകളിൽ  നിറഞ്ഞു നിൽക്കുന്ന പ്രണയത്തിന്റെ നോട്ടം നേരിടാനാകാതെ നന്ദയുടെ മുഖം നാണത്താൽ കുമ്പിട്ടു , അതേ നിമിഷത്തിൽ തന്നെ….. സമ്മതമറിയിച്ചുകൊണ്ട് അവളുടെ തല ചലിച്ചു .”ആ നിമിഷം തന്നെ സന്തോഷത്തോടെ അവൻ ചൂണ്ടുവിരലിനാൽ അവളുടെ മുഖമുയർത്തി. അവളുടെ  മുഖം അവന്റെ മുഖത്തോടെ അടുപ്പിച്ചു . അവന്റെ ചുടുനിശ്വാസം അവളുടെ മുഖത്തുപതിച്ചു.  അവൾ കണ്ണുകൾ പതിയെ അടച്ചു. അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിൽ പതിച്ചു , അതു പിന്നെ അവളുടെ കവിളിളും പതിച്ചു.

അവസാനം അവന്റെ കണ്ണുകൾ  ചുവന്നുതുടുത്ത  പൂവിതൾ പോലെ  മനോഹരമായ അവളുടെ അധരങ്ങൾ  കണ്ടതും , അതിന്റെ പ്രണയ മാധുര്യം  നുകരാൻ  തയ്യാറായി. അവന്റെയുള്ളിലെ പ്രണയത്തെ   സമ്മാനമായി  നൽകികൊണ്ട് അവൻ അവളുടെ  അധരങ്ങളിലേക്ക് അമർന്നു. ഒരു പിടച്ചിലോടെ നന്ദ നിന്ന നില്പിൽനിന്നും പൊന്തി, മിഴികൾകൂമ്പിയടഞ്ഞു, കയ്യ്കൾ  അവള്പോലും അറിയാതെ അവനെ ഇറുകെ പുണർന്നു. അതേ വികാരത്തോടെ തന്നെ അവളും അവനിലേക്ക് ലയിച്ചു ചേർന്നു” ചുംബനത്തിന്റെ ആലസ്യം വഴിമാറുന്നതിന് മുന്നേ അവന്റെയുള്ളിലെ വിചാരങ്ങൾ വികാരങ്ങൾ ആയി മാറി.

അവന്റെ വിരലുകൾ അവളുടെ ശരീരത്തിലൂടെ അവളെ തഴുകികൊണ്ടിരിന്നു. പുറത്തെ ആ നിലാവെട്ടത്തിൽ അവരുടെ ചുംബനങ്ങൾ കണ്ടുകൊണ്ട് നിന്ന മാനത്തെ നക്ഷത്രങ്ങൾ പോലും നാണം കൊണ്ട് ചന്ദ്രന്റെ അരികിലേക്ക് മറഞ്ഞിരുന്നു. കുറച്ചുനേരത്തിനു ശേഷം…..അവളുടെ അധരത്തിൽ  നിന്നും  അടർന്നുമാറുമ്പോൾ അവൻ കണ്ടു അവളുടെ മിഴികളിൽ  അവനോടുള്ള പ്രണയത്തിന്റെ തിളക്കം. അതിൽ അവൻ അവനെ തന്നെ മറന്നു. ആ നിലാവെട്ടത്തിൽ അവിടെ…പിന്നെയും അവർ രണ്ടുപേരും എത്രനേരം നിന്നുവെന്നറിയില്ല.

“നന്ദുട്ടി” അവൻ പതിയെ വിളിച്ചു. “മ്മ്……. അവൾ ഒന്നു മൂളി. “ഇവിടെ  ഇങ്ങനെ നിന്നാൽ മതിയോ “? നമുക്ക്‌…”മുറിയിലേക്ക് പോകാം”അവന്റെ നെഞ്ചിലേക്ക് തലചായ്ചുകൊണ്ടവൾ പറഞ്ഞു. അവന്റെ കയ്യ്കൾ  അവളെ കൊരിയെടുത്തു മാറിലേക്ക് ചേർത്തു പിടിച്ചു. അവൻ അവളെ അതുപോലെതന്നെയെടുത് കൊണ്ട്  മുറിയിലേക്ക് പോയി. അവളെ ബെഡിലേക്ക് കിടത്തി.  വാതിലടച്ചു ലോക്ക് ചെയ്തു, ലൈറ്റ് അണച്ചു അവൻ അവളുടെ അരികിലേക്ക് കിടന്നു. പുറത്തെ നിലാവെളിച്ചം മുറിയിലെ കുഞ്ഞുവെട്ടമായി  അവരുടെ ഇടയിലേക്ക്  തെളിഞ്ഞു നിന്നു.  ആ നിലാവെട്ടത്തിൽ അവൻ തന്റെ  പ്രണയിനിയെ നോക്കി. അവളുടെ നേരെ ചരിഞ്ഞു കിടന്നു. അവന്റെ വലതുകരം അവളുടെ ഇടുപ്പിലൂടെ പിടിച്ചു അവനിലേക്ക് അവളെയടുപ്പിച്ചു പിടിച്ചു , അവളുടെ ഭംഗി…ആ കുഞ്ഞു വെട്ടത്തിലും അവൻ മതിയാവോളും കണ്ടാസ്വദിച്ചു.

പ്രണയാർദ്രമായ അവന്റെ നോട്ടത്തിൽ അവൾക്കു  നാണം വന്നു. നാണം കൊണ്ടവളുടെ കയ്യ്കൾ  മുഖം മറച്ചു. അവന്റെ അധരങ്ങൾ  അവളുടെ പുറംകയ്യ്കളിൽ ചുംബിച്ചു. പതിയെ അവന്റെ കരങ്ങൾ അവളുടെ മുഖമറയെ  മാറ്റി  ആ  മിഴികളിൽ ചുംബിച്ചു. അവന്റെ   വിരലുകളും , ചുണ്ടുകളും   പിന്നെ അവളുടെ മുഖത്തിലും , മാറിലും, ശരീരത്തിലുമായി ഓടി നടന്നു. പതിയെ പതിയെ രണ്ടുപേരുടെയും വിചാരങ്ങൾ  ഒന്നായി വികാരങ്ങളിലേക്ക് വഴിമാറി. അവളിലേക്ക് അലിയാനുള്ള വെമ്പലിൽ അവന്റെ മുന്നിലുള്ള  അവളുടെ മേനിയിലെ തടസങ്ങളെയെല്ലാം  അവന്റെ കയ്യ്കൾ  നീക്കം ചെയ്തു. അവന്റെ  അധരങ്ങളും , വിരലുകളും  വീണ്ടും  വീണ്ടും  അവളുടെ നഗ്നമേനിയിലൂടെ ഓടിനടന്നു. രണ്ടുപേരുടെയും മനസ്സിലെ  പ്രണയം ശരീരത്തിന്  മത്തുപിടിപ്പിച്ചു. ഒന്നാകാനുള്ള ആവേശത്തിൽ രണ്ടുപേരും മാറിമാറി  മത്സരിച്ചു പ്രണയിച്ചു.

ആവേശത്തിനൊടുവിൽ ഭൂമിയിലേക്ക്  പതിക്കുന്ന മഴത്തുളി പോലെ അവന്റെ ഉള്ളിലുള്ള അഗാധ പ്രണയം അവളുടെ ഉള്ളിലേക്ക് അവൻ പകർന്നു കൊടുത്തു. അവസാനം വിയർത്തൊട്ടിയ ശരീരവുമായി അവൻ അവളുടെ മാറിലേക്ക്  തല ചായ്ച്ചു കിടന്നു. അവളുടെ വിരലുകൾ   അവന്റെ തലമുടിയിഴകളിലൂടെ ചലിച്ചുകൊണ്ടിരുന്നു.

കുറച്ചുനിമിഷങ്ങൾക്കു ശേഷം…… “വേദനിപ്പിച്ചോ “അവളുടെ മാറിൽ തലചായ്ച്ചു  ഒട്ടിച്ചേർന്നവൻ   അവളോട് ചോദിച്ചു. “ഇല്യ” എന്നവൾ ചുമലനക്കി മെല്ലെയവൻ  തലയുയർത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു .പിന്നെ അവളെയവന്റെ മാറിലേക്ക് ചേർത്തുകിടത്തി  അവന്റെ കയ്യ്കൾ  അവളെ പുണർന്നു. അവളുടെ  മുടിയിഴകളിലൂടെ തലോടിക്കൊണ്ടിരുന്നു. അങ്ങനെ  പ്രണയത്തിന്റെ കാത്തിരിപ്പിനൊടുവിൽ മനോഹരമായ നിലാവുള്ള പൂർണചന്ദ്രൻ ഉദിച്ചു നിൽക്കുന്ന  ആ രാത്രിയിൽ….ഇരുമെയ്യും ഒരുമനസുമായി അവർ ഒന്നായി  ചേർന്നു. അവന്റെ മാറിലെ  ചൂടും പറ്റിച്ചേർന്ന്   ഒരു പുതപ്പിൻ  കീഴിൽ അവൾ അവനോട് പറ്റിച്ചേർന്നു കിടന്നു….

******************

പിറ്റെന്ന്  രാവിലെ   ഉറക്കമുണർന്ന നന്ദ കൃഷ്ണനെ മനസ്സിൽ ധ്യാനിച് എഴുനേൽക്കാൻ നോക്കിയപ്പോൾ   തന്നെ  ഇറുകെ പുണർന്നു , മാറിൽ തലചായ്ച്ചു  കിടക്കുന്ന അവനെ  ഉണർത്താതെ  അവൾ എണിറ്റു. കുളിച്ച് വേഷം മാറി  താഴേക്ക് ചെന്നു നേരെ പൂജാമുറിയിൽ കയറി വിളക്കുകൊളുത്തി പ്രാർത്ഥിച്ചു. ശേഷം അടുക്കളയിലേക്ക് ചെന്നു , അവർക്കു മൂന്നാൾക്കും  വേണ്ട ചായ  ഉണ്ടാക്കികൊണ്ട് നിൽകുമ്പോൾ…” ആഹാ…. മോള് നേരത്തെ എണീറ്റോ?  പതിവായിരിക്കും അല്ലെ ?” എന്ന് ചോദിച്ചുകൊണ്ട്  ദേവകിയമ്മ അടുക്കളയിലേക്ക് വന്നു. “മ്മ്…..  ജോലിക്കു പോയതിൽ പിന്നെയുള്ള ശീലം” അവൾ ഒരു ഗ്ലാസ്സ് ചായ അമ്മക്ക് കൊടുത്തുകൊണ്ടാണ്  പറഞ്ഞത്. “ഇന്നുമുതൽ  അച്ഛനായിരിക്കും  അവിടത്തെ പണികൾ ചെയുന്നത് അല്ലെ  മോളെ”…”ശരിയാ അമ്മ പറഞ്ഞത്. ദേവു….. കുറച്ചു മടിച്ചിയാ….എന്നാലും എന്തെങ്കിലും ചെയ്യാതിരിക്കില്ല ” ദോശക്കുള്ള മാവ്  കല്ലിലേക്ക് ഒഴിച്ചുകൊണ്ടവൾ പറഞ്ഞ്. ആ… മോള്  മാറിയേ… ഞാൻ ചെയ്യാം…. മോള് പോയി അവന് ഈ ചായ കൊടുക്ക്. അതും പറഞ്ഞ്  ദേവകിയമ്മ അവളുടെ  കയ്യിൽ നിന്നും  തവി വാങ്ങി. 

അമ്മേ….. മീര….അവൾക്ക് ഇപ്പോഴാ പാതിരാത്രി…ദോശ മറിഞ്ഞിട്ടുകൊണ്ട്  ദേവകിയമ്മ പറഞ്ഞ്. ഒന്നു ചിരിച്ചു , നന്ദ ചായയുമായി മുറിയിലേക്ക്  പോയി . ചായയുമായി  മുറിയിലേക്ക് ചെന്നപ്പോൾ  കുളികഴിഞ്ഞു  തലയും തുടച്ചുകൊണ്ട്  ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുകയായിരുന്നു ശ്രീനാഥ്‌. അവനെക്കണ്ടതും….  ഇന്നലെ നടന്ന സംഭവങ്ങൾ   ഓർത്ത് അവളുടെ മുഖത്തു നാണം നിറഞ്ഞു.  നന്ദ അവന്റെ അടുത്തേക്ക് ചെന്നു , ചായ…….. അവൾ ചായ കപ്പ്‌ അവന് നേരെ നീട്ടി കൊണ്ട് പറഞ്ഞു.   ഒരു കയ്യ് കൊണ്ടവൻ അവളുടെ  കയ്യിൽ നിന്നും ചായ കപ്പ്‌ വാങ്ങി  മേശമേൽ വച്ചു , മറു കയ്യ് കൊണ്ടവൻ  അവളുടെ എടുപിലൂടെ  പിടിച്ചു അവനരികിലേക്ക് ചേർത്തുപിടിച്ചു. മ്മ്….. എന്താ……. മോനെ  ഉദ്ദേശ്യം…അവന്റെ  നെഞ്ചിലെ  കട്ടിയുള്ള രോമങ്ങൾക്കിടയിലൂടെ വിരലുകൾ ഓടിച്ചുകൊണ്ട് അവൾ അവനെ നോക്കി ചോദിച്ചു.

ചുണ്ടിൽ ഒരു വഷളൻ ചിരിയുമായി കണ്ണുകളടച്ചൊന്ന് കാട്ടി. അവൻ തലയൊന്ന് രണ്ടുവശത്തേക്കും  കുടഞ്ഞു . അവന്റെ മുടിയിലെ വെള്ളത്തുള്ളികൾ അവളുടെ മുഖത്തും,  മാറിലുമായി  പതിച്ചു. ഹും….കഷ്ടണ്ടുട്ടോ….ശ്രീയേട്ടാ…ചിണുങ്ങിക്കൊണ്ടവൾ  കയ്യ്കൾ  ഉയർത്തി തുടക്കാൻ  പോയതും ….. അതേ നിമിഷം തന്നെ  അവന്റെ അധരങ്ങൾ  അവളുടെ മാറിലെ വെള്ളത്തുള്ളികളിലേക്ക് പതിഞ്ഞു , അവയെ ഒപ്പിയെടുത്തു.  അവന്റെ  അധരങ്ങളിൽ നിന്നുമുള്ള തണുത്ത   സ്പർശം  ഏറ്റ്  അവളൊന്നു പുളകിതയായി,  തോളിലേക്ക് തല ചരിച്ചു പിടിച്ചു.   അവന്റെ അധരങ്ങൾ മാറിൽ നിന്നും നേരെ അവളുടെ അധരങ്ങളെ ലക്ഷ്യമാക്കി നീങ്ങി. നിമിഷനേരം  കൊണ്ടവൻ അവളുടെ അധരം  സ്വന്തമാക്കി…ദീർഘ നേരത്തെ ചുംബനങ്ങൾക്കൊടുവിൽ അവനിൽ നിന്നും അടർന്നു മാറിയ അവൾ ശ്വാസം കിട്ടാതെ നിന്നു കിതച്ചു. 

നെഞ്ചിൽ കയ്യ് വച്ച്  ശ്വാസം കിട്ടാതെയുള്ള  അവളുടെ നിൽപ് കണ്ടപ്പോൾ അവനു  വീണ്ടും കുസൃതി തോന്നി  അവളെ ഒന്നുകൂടി അവനരികിലേക്ക് ചേർത്തുപിടിച്ചു ഒന്നുകൂടി  അതിന്റെ  മാധുര്യം നുകർന്നു. “അയ്യേ…..” ശബ്ദം കേട്ടതും  രണ്ടാളും ഞെട്ടിപ്പിടഞ്ഞു അകന്നുമാറി തിരിഞ്ഞു നോക്കി….

തുടരും…

വർഷങ്ങളോളം പ്രണയിച്ച ഒരാളുടെ ഒരനുഭവ കഥയായായത്‌ കൊണ്ടാണ്  ഇത്രയും റൊമാന്റിക്കായി എഴുതിയത്. കുറച്ചു മാറ്റങ്ങൾ ഞാൻ ഇതിൽ കൊണ്ടുവന്നു. ആരും എന്നെ തെറ്റിദ്ധരിക്കരുത്. ആദ്യമായിട്ടാണ്. വലിച്ചു നീട്ടി കൊണ്ടുപോകുന്നില്ല. കഥഇഷ്ടമായാൽ അഭിപ്രായം അറിയിക്കണേ…