മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അങ്ങനെ ആ ജോലിയും അവിടത്തെ സാഹചര്യവുമായി ഒത്തുപോകുമ്പോഴാണ് , ഒരു ദിവസം അയാൾ വീട്ടിലേക് വന്നത്. ബാങ്കിൽ നിന്നു വന്ന ഞാൻ മുറ്റത്തു കിടക്കുന്ന കാർ കണ്ടോന്ന് ഞെട്ടി. ഇനി എന്ത് കുഴപ്പത്തിനാകുമോ എന്ന് ആലോചിച്ചു വണ്ടി പോർച്ചിലേക്ക് കേറ്റി വച്ച് തിരിയുമ്പോൾ , അകത്തുനിന്നും പുറത്തേക്ക് വരുന്ന അനന്യയുടെ അച്ഛനെ കണ്ടു.
കാര്യങ്ങൾ എല്ലാം അറിയാൻ ഞാൻ അല്പം വൈകി പോയി ശ്രീനാഥ്…നിങ്ങളോട് എന്തുപറയണം എന്നെനിക്കറിയില്ല….എന്റെ മകൾ, നിങ്ങളോട് ചെയ്തതിനെല്ലാം മാപ്പ്. അനിരുദ്ധൻ ശ്രീനാഥിന്റെ മുന്നിൽ നിന്നും കൈ കൂപ്പിക്കൊണ്ട് പറയാൻ വന്നതും , അവൻ അയാളുടെ കയ്യിൽ പിടിച്ചു.
അങ്കിൾ…ഇങ്ങനെയൊക്കെ നടക്കണമെന്നുള്ളത് ഈശ്വര നിശ്ചയമായിരിക്കും. ഞാനും , അമ്മയും ഇപ്പോൾ ഈ ജീവിതസാഹചര്യവുമായി പൊരുത്തപ്പെട്ടു വരുന്നു . ഇനി പുതിയ പ്രശ്നങ്ങൾ ഒന്നുമായി ഞങളുടെ ഇടയിലേക്ക് വരരുതെന്ന് അങ്കിൾ അനന്യയെ പറഞ്ഞു മനസിലാക്കിയാൽ നന്നായിരുന്നു . അധികം താമസിയാതെ ഞങ്ങൾ ഇവിടം വിട്ട് സ്വന്തം നാട്ടിലേക്ക് പോകും. അതുവരെ…..
“ഇല്ല “…ശ്രീനാഥ്…ഇനി അനന്യ ഒരു പ്രശ്നത്തിനും വരില്ല. ഇങ്ങനെയൊക്കെ വന്നുപോയതിൽ അവൾക്ക് വല്ലാതെ കുറ്റബോധം ഉണ്ട്. എന്നോടെല്ലാം അവൾ തുറന്നു പറഞ്ഞു. എന്റെ കൂടെ വരാൻ ഇരുന്നതാ , നിങ്ങൾ എങ്ങനെ ബിഹേവ് ചെയ്യും എന്നറിയാത്തതുകൊണ്ട് ഞാൻ വരണ്ടന്ന് പറഞ്ഞു വിലക്കി. എന്നാൽ ഞാൻ ഇറങ്ങട്ടെ. വീണ്ടും കാണാം എന്ന് പറയുന്നില്ല …..അത് ചിലപ്പോൾ നിങ്ങൾക്ക് …പറയാൻ വന്നത് പൂർത്തിയാക്കാതെ അനിരുദ്ധൻ കാറിൽ കയറിപ്പോയി.
**********************
രാത്രി അത്താഴത്തിനിരിക്കുമ്പോൾ….ഉണ്ണി….നാട്ടിലേക്ക് പോകാൻ തീരുമാനിച്ചോ? മ്മ്….പോകണം…… എനിക്ക് വയ്യ അമ്മ…. അവൾ….അവൾ നന്നായിട്ടില്ല. പിന്നെ എന്റെ അച്ഛന്റെ ജീവിതം തട്ടിയെടുത്ത ഈ നാട്. നമുക്ക് വേണ്ട . ബാങ്കിലുള്ളവർക്ക് എല്ലാം അറിയാവുന്നതുകൊണ്ട് അവരും ഇതുതന്നെയാ പറയുന്നത്. അതിന് നീയിപ്പോൾ ജോലിയിൽ കേറിയിട്ട് അധികം നാളുകൾ ആയിട്ടില്ലലോ…അപ്പോഴേക്കും ഒരു ട്രാൻസ്ഫർ…അതും കൃഷ്ണപുരത്തേക്ക്..
“എല്ലാം ശരിയാകും അമ്മേ….. ഇപ്പോഴത്തെ മാനേജർ എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞിട്ടുണ്ട്” . അവൻ ഒരു നെടുവീർപ്പോടുകൂടി കാര്യങ്ങൾ എല്ലാം അമ്മയെ പറഞ്ഞു മനസിലാക്കി. ദേവകിയും അതുതന്നെയാണ് ചിന്തിച്ചത് . ഈ നാട്ടിൽ നിന്നും പോകണം.. അവിടെ…. വിശ്വേട്ടന്റെ നാട്ടിൽ , ഇനിയുള്ള കാലം വിശ്വേട്ടന്റെ ഓർമകളുമായി തനിക്ക് ജീവിച്ചാൽ മതി . അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ട ശ്രീനാഥ് കഴിച്ചത് മതിയാക്കി എഴുനേറ്റ് കയ്യ് കഴുകി അമ്മയുടെ അടുത്തേക്ക് ചെന്നിരുന്നു.
അമ്മക്ക്,…… അമ്മയുടെ നന്ദമോളെ കാണണ്ടേ.?? ചുണ്ടിൽ ഒരു കള്ള ചിരിയുമായി അവൻ അമ്മയുടെ അടുത്തുവന്നിരുന്ന് അവരുടെ ചിന്തയെ മാറ്റാനായിട്ട് ചോദിച്ചു. “എനിക്ക് തിരക്കൊന്നുമില്ല “….”എനിക്ക് തിരക്കുണ്ട്”…. ചെറുതായി മുഖം കൂർപ്പിച്ചുകൊണ്ടവൻ പറഞ്ഞു.”നീ……ഇന്ന് മോളെ കാണാൻ പോയോ?””മ്മ്…… “”ചമ്മലോടെ അവനത്തുപറയുമ്പോൾ അവന്റെ മുഖത്തെ തെളിച്ചം അവർ ശ്രദ്ധിച്ചു. ഇടക്ക് പതിവുള്ളതാ….അവളറിയാതെ കോളേജിൽ ചെന്ന് കാണുന്നത്. അപ്പോഴുള്ള അവന്റെ മുഖത്തെ സന്തോഷം കണ്ടാൽ അറിയാം അവളെ കാണാൻ പോയി എന്നുള്ളത്. മൂന്നു നാലു വർഷമായി ഈ പതിവ്. ഇന്നും ഒളിച്ചുകണ്ടിട്ട് ഇങ്ങു പോന്നു അല്ലെ?അതിനും കൂടി കാണാൻ ഒരു അവസരം കൊടുത്തൂടെ ഉണ്ണി….. അടുക്കളയിലെ പാത്രങ്ങൾ ഒതുക്കിവക്കുന്നതിനിടയിൽ ശ്രീനാഥിനോട് ചോദിച്ചു.
“ഇങ്ങനെ ഒളിച്ചുകാണാനും ഒരു സുഖമല്ലേ എന്റെ അമ്മക്കുട്ടി”…അതും പറഞ്ഞുകൊണ്ടവൻ അടുക്കളയിലേക്ക് വന്ന് അവിടെ സ്ലാബിന്റെ പുറത്തുകേറി ഇരുന്നു. കുറച്ചുദിവസങ്ങൾക്ക് ശേഷം അവനിലിൽ നിന്നുള്ള ആ വിളി കേട്ടപ്പോൾ ദേവകിയമ്മ അവനെ നോക്കി , പതിയെ പതിയെ അവൻ പഴയതുപോലെ ആയി വരുന്നതിന്റെ ഒരു തെളിവാണ് ഈ വിളിയെന്ന് മനസിലാക്കിയ അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു . അതവൻ കാണാതിരിക്കാൻ അവർ ശ്രമിച്ചെങ്കിലും അവന്റെ കണ്ണുകൾ കണ്ടുപിടിച്ചു. അമ്മയുടെ കണ്ണുകൾ നിറയാൻ മാത്രം ഞാനിപ്പോൾ ഒന്നും പറഞ്ഞില്ല , എന്നിട്ടും….ഒന്നും ഇല്ല ഉണ്ണി., സന്തോഷം കൊണ്ട് നിറഞ്ഞതാ….. നീ പഴയതുപോലെ മാറിയല്ലോ എന്നൊരു ആശ്വാസം. ഞാൻ മാത്രം സന്തോഷിച്ചാൽ പോരാ….എന്റെ അമ്മക്കുട്ടിയും കൂടി സന്തോഷമായിരിക്കണം…. അതിന് നമ്മുടെ കൃഷ്ണപുരം ആണ് നമുക്ക് നല്ലത്….. എന്താ ശരിയല്ലേ ദേവകിയമ്മേ…… കവിളിൽ ഒരുമ്മ കൊടുത്ത് അമ്മയെ കെട്ടിപിടിച്ചുകൊണ്ട് ചോദിച്ചു.
മ്മ്മ്….. പോണം… എത്രയും പെട്ടന്ന് പറ്റുമോ അത്രയും നേരത്തെ പോണം….. അവർ അവന്റെ തലയിൽ തുഴുകൊകൊണ്ട് മറുപടി പറഞ്ഞു. എന്നാലേ ഇനി ഇവിടെ നിന്ന് വാചകമടിക്കാതെ വേഗം ഇതെല്ലാം ചെയ്തിട്ട് നമുക്ക് പോയികിടക്കാം എന്താ……
*********************
കിടക്കാൻ നേരം മുറിയിലെത്തിയ ശ്രീനാഥ്, മേശവലിപ്പിൽ നിന്നും ഡയറി എടുത്തു, അതിൽ സൂക്ഷിച്ചിട്ടുള്ള നന്ദനയുടെ ഫോട്ടോ എടുത്തു. “എന്റെ നന്ദുട്ടി….ഓരോ ദിവസം ചെല്ലുന്തോറും നീ കൂടുതൽ സുന്ദരി ആകുകയാണല്ലോ എന്റെ പെണ്ണേ . ഇന്ന് നിന്നെ കണ്ടിട്ട് അവിടന്നു പോരാൻ തോന്നിയില്ല ….എന്നാ പെണ്ണെ ഇനി നീയെന്റെ ജീവിതത്തിലേക്ക് വരുന്നത് ? കാത്തിരുന്നു എന്റെ ക്ഷമ നശിച്ചു . അതാ പെണ്ണെ നീയറിയാതെ നിന്നെ കാണാൻ വരുന്നത് …. സോറി മുത്തേ ….. നീയറിയാതെ നിന്നെ കാണാൻ വരുന്നത് എന്നെങ്കിലും നിയറിഞ്ഞാൽ , നിന്റെ ശ്രീയേട്ടനോട് നീ പിണങ്ങരുത് പൊന്നേ….” അവനവളുടെ ഫോട്ടോയിൽ നോക്കി സംസാരിച്ചു കൊണ്ട് കിടന്നു.
******************
നിർത്ത്……. നിർത്ത്…..പെട്ടന്നുള്ള നന്ദയുടെ ശബ്ദം കേട്ടപ്പോൾ ശ്രീനാഥ് പിരികമുയർത്തി എന്തേ എന്ന് അവളെ നോക്കി ചോദിച്ചു. ആഹാ….. !!”അതുശരി അപ്പോൾ ഞാൻ അറിയാതെ ഈ കള്ള കാമുകൻ എന്നെ വന്ന് കാണാറുണ്ടല്ലേ”? “മ്മ്”…അവൻ അവളെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി കൊണ്ട് ഒന്നു മൂളി അപ്പോ എന്നെ കുറിച് ചിന്തിച്ചിട്ടുണ്ടോ ? അന്നാളുകളിൽ എന്റെ മനസും എന്തുമാത്രം കൊതിച്ചുട്ടുണ്ടെന്ന് അറിയുമോ ശ്രീയേട്ടനെ ഒന്നു കാണാൻ ..വല്ലപ്പോഴും കൂടി നാട്ടിലെത്താൻ വേണ്ടി ആ കള്ള കണ്ണന്റെ അടുത്ത് ചെന്ന് എത്ര പ്രാവശ്യം വെണ്ണ കൊടുത്തിട്ടുണ്ടെന്ന് ശ്രീയേട്ടന് അറിയുമോ? ഒന്നു കാണാൻ വേണ്ടി…..ഹും…. അപ്പോഴെല്ലാം എന്റെ മുന്നിൽ വരാതെ എന്നെ കണ്ടുകൊണ്ട് അങ്ങ് പോകും. മുഖം കൂർപ്പിച്ചു ചെറിയൊരു ദേഷ്യത്തോടെ , അവന്റെ നെഞ്ചിലൊരു കുത്ത് കൊടുത്തുകൊണ്ടവൾ പറഞ്ഞു.
“ന്റെ പെണ്ണെ …. ഈ മനസ്സിൽ ഞാൻ അല്ലാതെ പിന്നെ വേറെ ആരും ഇല്ലാന്ന് എനിക്കറിഞ്ഞുകൂടേ”……. ഇടം കൈകൊണ്ടവളെ അവനരികിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് അവനത്തുപറയുമ്പോൾ അവളെ കാണാറുള്ളു ആ നിമിഷങ്ങളും അവൻ ഓർത്തു….”കൂട്ടുകാരികളുമൊത്ത് കോളേജിൽ നിന്നും കളി തമാശകൾ പറഞ്ഞു ചിരിച്ചു വരുന്ന നന്ദന . അകലെ മറഞ്ഞിരുന്നു അവളറിയാതെ നോക്കി കാണുന്ന ശ്രീനാഥ് . തന്റെ പെണ്ണിനെ കാണാൻ വേണ്ടി മാത്രം അവളറിയാതെ മറഞ്ഞിരുന്നു പ്രണയത്തോടെ….. അവളെ നോക്കിനിൽക്കാറുള്ള ചില ദിനങ്ങൾ…..ആ മധുരമാർന്ന ഓർമ്മകൾ അവന്റ മനസിലേക്ക് ഓടിവന്നു……അവനത് ചിന്തിച്ചിരുന്നുപോയി
“ഏയ്യ് …. ശ്രീയേട്ടാ….അവന്റെ കയ്യിൽ തട്ടി അവൾ വിളിച്ചപ്പോൾ ആണ് അവൻ ചിന്തയിൽ നിന്നുണർന്നത്. എന്താ…..? അവൻ അവളെ നോക്കി ചോദിച്ചു. എന്ത് ആലോചിച്ചിരിക്കാ….പിന്നെ…പിന്നെ…എന്നെ കാണാൻ വന്നോ? അനന്യ…. പിന്നെയും പ്രശ്നങ്ങൾ ഉണ്ടാക്കിയോ? ബാക്കിയറിയാനുള്ള ആകാംക്ഷയിൽ അവൾ അവനെ നോക്കി ചോദിച്ചു.
മ്മ്മ്….. അന്ന് . തീരുമാനിച്ചതിൽ നിന്നും പെട്ടന്നുതന്നെ മാറ്റം വന്നുകൊണ്ട് നിന്റെ അടുത്തേക്ക് വരേണ്ടിവന്നിലെ…അതും നമ്മൾ ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവത്തിൽ….വീശിയടിക്കുന്ന തിരമാലകളെ നോക്കി അവൻ വീണ്ടും പറഞ്ഞുതുടങ്ങി….
പിന്നെ….”അനന്യ”…….കുറേ നാളത്തേക്ക് അവളുടെ വിവരമൊന്നും ഞാൻ അറിഞ്ഞിരുന്നില്ല . അലക്സ് വീട്ടിലേക്ക് പതിവായി വന്നുകൊണ്ടിരുന്നുവെങ്കിലും ഞങ്ങളുടെ ഇടയിൽ അവളെപ്പറ്റി യാതൊരു ചർച്ചയും നടന്നില്ല. അങ്ങനെയിരിക്കെ ഒരുദിവസം ബാങ്കിൽ നിന്നും ജോലികഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്ന എന്റെ ബൈക്കിനെ തടഞ്ഞുകൊണ്ട് ഒരു കാർ മുന്നിൽ വന്ന് നിന്നു. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ഞാൻ ഞെട്ടി….
തുടരും…