ആ നെഞ്ചിൽ തലവെച്ച് ആദ്യത്തെ ബട്ടൺ അഴിച്ച് നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ച് പറയുമ്പോഴും വെളിച്ചപ്പാടിനെ പോലെ ആള് വിറയ്ക്കുന്നുണ്ടായിരുന്നു…

വെളിച്ചപ്പാട്

Story written by NIDHANA S DILEEP

ഇനി പെണ്ണിനെ വിളിച്ചോളൂ…

ആരോ പറയുന്ന കേട്ടതും അമ്മ ട്രേ എടുത്ത് കൈയിൽ തന്നു.പ്രണയപൂർവം നോക്കി നിന്ന ചെക്കനു നാണത്തിൽ പൊതിഞ്ഞ ചിരിയോടെ ചായ കപ്പ് നീട്ടി.അമ്മാവനെയേയും ഉണ്ണിയേട്ടനേയും നോക്കിയപ്പോൾ ചെക്കന്റെ കൂടെ വന്നവരോട് കാര്യമായി എന്തോ സംസാരിക്കുന്നു.

നിനിക്ക് ഇഷ്ടായോ ചെക്കനെ

മോളിലേക്ക് ഓടി പോവാൻ നോക്കവേ അമ്മായി കൈയിൽ പിടിച്ച് നിർത്തി കൊണ്ട് ചോദിച്ചു.തിരിച്ച് ചിരി മറുപടിയായി നൽകി സ്റ്റയർ ഓടി കേറി.

മുറിയുടെ വാതിൽക്കലിൽ എത്തുമ്പോൾ അമ്മു മൂറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.അപ്പൂട്ടൻ അവളുടെ നടത്തം നോക്കി ‘ഇതെന്ത് ഭ്രാന്ത്’ എന്ന രീതിയിൽ കട്ടിലിൽ ഇരിക്കുന്നു.

എന്തായെടീ…

എല്ലാം ഓക്കെ എന്ന രീതിയിൽ ചൂണ്ടുകൾ ഉള്ളിലേക്കാക്കി തലയാട്ടി

എന്നിട്ട് താഴെ ഒച്ചപ്പാടൊന്നും കേൾക്കുന്നില്ലാലോ

അവളുടെ ആകാംക്ഷയ്ക്കും ടെൻഷനും അന്ത്യമില്ലാത്തതാണ്.അവളത് പറഞ്ഞ് തീരും മുന്നേ താഴെ ബഹളം തുടങ്ങിയിരുന്നു.

താഴെയെന്താ പ്രശ്നം…

താഴത്തെ ശബ്ദം കേട്ടിട്ടും പിന്നെ ഞങ്ങളുടെ കള്ളച്ചിരിയും കൂടി കണ്ടപ്പോൾ അപ്പൂട്ടനു പന്തികേടു തോന്നി

അത് ചായയിൽ ഉപ്പ് കൂടിപോയതിന്റെ പരിഭവമാ…

കൂസലില്ലാതെ പറഞ്ഞു

ഈശ്വരാ…കഴിഞ്ഞ പ്രാവിശ്യത്തെ പെണ്ണ് കാണലിനു ചെക്കന്റെ തലയിൽ ഉറുമ്പിൻ കൂട് ഇട്ടതിന് കിട്ടിയ അടിയുടെ പാട് തുടയിൽ നിന്നും പോയിട്ടില്ല.ഇനി തങ്ങൂല.ആട്ടെ ആരുടെ ഐഡിയ ഇത്…

അമ്മൂന്റെ…

ടീ….എന്നെ ഒറ്റുന്നോ യൂദാസേ….നീ വീം കലക്കാംന്നു പറഞ്ഞപ്പോ ഞാനത് കുറച്ച് ഉപ്പിലെത്തിച്ചതല്ലേ..

അത് തന്നെയാ ഞാൻ പറഞ്ഞത് ഉപ്പ് നിന്റെ ഐഡിയാ…വീം എന്റെയും

ലാസ്റ്റത്തെ ഡയലോഗ് നന്നെ ശബ്ദം കുറച്ചാ പറഞ്ഞെത്

എന്നാലും എന്നോട് ഒരു വാക്ക് പറയായിരുന്നു…

രണ്ട് കൈയും തലയ്ക്ക് കൊടുത്ത് കട്ടിലിൽ ഇരുന്ന് കൊണ്ട് അപ്പൂട്ടൻ പറഞ്ഞു

അത് കഴിഞ്ഞ പ്രാവിശ്യത്തെ അടിയോടെ നീ നന്നായീന്നു പറഞ്ഞിട്ടാ…

വിരലുകളുടെ ഭംഗി നോക്കി കൊണ്ട് പറഞ്ഞു.

അയ്യോ….ആ ചെക്കനെയും വീട്ട്കാരെയും ഓടിക്കാൻ സഹായിക്കാനല്ല എനിക്ക് ഓടി രക്ഷപെടാനാ….എനിക്ക് വയ്യ ഇനിയും വെളിച്ചപ്പാടിന്റെ കൈയീന്നു ചൂരലോണ്ട് വാങ്ങാൻ.ഞാനൊരു ചോദിക്കട്ടെ ചൂരലോണ്ട് അടി കിട്ടിയിട്ടും നിങ്ങളെന്തിനാ വരുന്ന കല്യാണലോചന മൊത്തം മുടക്കുന്നേ.സത്യം പറ..നിങ്ങൾ രണ്ടിനും ലൈനില്ലേ…

നീയാടാ…ഞങ്ങളുടെ പൊന്നാങ്ങള..ദ റിയൽ ഹിറ്റ്ലർ മാധവൻ കൂട്ടി മറ്റേത് വെറും ഡ്യൂപ്ലിക്കേറ്റ്

അമ്മു അത് പറഞ്ഞതും അഞ്ച് അഞ്ചര അടി ഉയരമുണ്ടായിരുന്നവൻ പൊങ്ങി ഏഴടിയായി.

രണ്ടാൾക്കും?

അവനത് ആശ്ചര്യത്തിൽ ചോദിച്ചപ്പോൾ ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് അതെ എന്ന് തല തലയാട്ടി.

എവിടയാ…നല്ല ടീമൊന്നുമല്ലേൽ ഞാൻ സമ്മതിക്കില്ല

അവൻ വല്യാങ്ങള ചമഞ്ഞ് കൊണ്ട് പറഞ്ഞു.

നിനിക്ക് അറിയാവുന്നവർ തന്നെയാ…ഞങ്ങൾക്കും മടുത്തു അടി കൊണ്ട്.ഇന്ന് ഉണ്ണിയേട്ടനോട് പറയാനിരിക്കുവാ ഞങ്ങൾ.

അവന്റെ ഇരുവശത്തും ഇരുന്നു കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും കാറ് പാഞ്ഞു പോവുന്ന സൗണ്ട് കേട്ടു കൂടെ ഉണ്ണിയേട്ടന്റെ അലർച്ചയും.

അമ്മൂ….മാളൂ……

ദേവിയേ…..വെളിച്ചപ്പാട് ഇറങ്ങി.ഇന്നലെ രാത്രി ചൂരലിൽ കാന്താരി അരച്ചു തേച്ച് പിടിപ്പിച്ച് അടുക്കളയുടെ ജനൽപ്പടിയിൽ വെക്കുന്നത് കണ്ടപ്പോഴേ വിചാരിച്ചതാ ഇന്നെന്തോ നടക്കുംന്നു.ഞാനിവിടെ ഇല്ലെന്നു പറഞ്ഞേക്ക്.

അതും പറഞ്ഞ് അപ്പൂട്ടൻ കട്ടിലിനടിയിലേകക് ഇഴഞ്ഞ് കയറി.അപ്പോഴേക്കും ഉണ്ണിയേട്ടൻ ചൂരലുമായി റൂമിനു പുറത്തെത്തിയിരുന്നു.ശരിക്കും വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞ് തുള്ളുന്നുണ്ട്.വാളിനു പകരം ചൂരൽ എന്ന വ്യത്യാസം മാത്രം.പിറകെ അമ്മയും അമ്മായിയും മാമനും.

ഇങ്ങോട്ട് നീങ്ങി നിക്കെടീ…രണ്ടും

ആക്രോശം കേട്ടതും രണ്ടാളും തല താഴ്ത്തി മാറി നിന്നു.

എന്തിനാ വന്നവരെ അപമാനിച്ച് വിട്ടേ…തറവാട്ടിന്റെ മാനം കളയുന്നോ

അലർച്ചയ്ക്കൊപ്പം ചൂരൽ ആഞ്ഞു വീശി.ഞങ്ങൾ രണ്ടും ഇടത്തേക്കാലിലും വലത്തേക്കാലിലും മാറി മാറി ചാടി.പക്ഷേ അപ്പോഴേക്കും അമ്മായി ഉണ്ണിയേട്ടന്റെ കൈയിൽ പിടിച്ച് വച്ചു.അല്ലേൽ ഞങ്ങളുടെ കാലിന്റെ തൊലി ഇങ്ങ് ഊരി ഏടുത്തേനെ.

അമ്മ വിട്ടേ….എത്ര കിട്ടിയാലും പഠിക്ക്ല്ല രണ്ടും.അടിച്ച് ഇന്നു രണ്ടിന്റെയും തൊലി ഞാൻ പൊളിക്കും.വന്ന് വന്ന് വീട്ടിൽ വരുന്നരോട് വരെ തോന്ന്യവാസം കാണിക്കാൻ തുടങ്ങി.സ്കൂളിൽ പഠിക്കുമ്പോ തൊട്ട് കിട്ടുന്നതാ എന്റെ കൈയീന്നു.എന്നിട്ട് നന്നായോ.എത്ര ആലോചനയാ ഇവറ്റോളു മുടക്കിയേ

ഏട്ത്തി എന്തിനാ പിടിച്ച് വെച്ചേ..കിട്ടട്ടേ…എവ്ടെ ആ നാരോന്ത്.അതിനാ ആദ്യം കിട്ടേണ്ടത്.

അമ്മ നാരോന്ത് എന്ന് ഉദ്ദേശിച്ചത് അപ്പൂട്ടനെയാ.ഞങ്ങൽ രണ്ടാളും കട്ടിലിനടിയിലേക്ക് നോട്ടം മാറ്റി

എന്റെ അമ്മേ കഴിഞ്ഞ പ്രാവിശ്യം മാളുവേച്ചി ചെക്കനെ സംസാരിക്കാനായ് ആ മാവിന്റെ ചോട്ടിൽ വിളിച്ച് കൊണ്ടു നിർത്തിയപ്പോ മാവിന്റെ മോളീന്ന് പുളിയൻ ഉറുമ്പിന്റെ കൂട് ഇട്ടത് ഞാനാ.പക്ഷേ ഇന്നത്തെതിൽ എനിക്ക് ഒരു പങ്കും ഇല്ല.മരിച്ചു പോയ എന്റെ അച്ഛനാണേ സത്യം

കട്ടിലിന്റെ അടിയിൽ നിന്ന് ഇറങ്ങി വന്ന് അപ്പൂട്ടൻ കരയും പോലെ പറഞ്ഞു.

മരിച്ചു പോയവരെ തൊട്ട് കള്ളസത്യം ചെയ്യുന്നോടാ…

അമ്മേടെ കൈയീന്നു ഒരണ്ണം അപ്പോ തന്നെ അവന് കിട്ടി.ഞങ്ങൾ പിടിക്കപ്പെട്ടാൽ എപ്പോഴും ചെയ്യുന്ന പോലെ നിഷ്കളങ്കത മുഖത്ത് വാരി പൂശി വീണ്ടും തല കുനിച്ച് നിന്നു

ഇത്ങ്ങൾക്ക് വേണ്ടിയല്ലെ ഇവൻ കെട്ന്ന് കഷ്ടപ്പെട്ന്നേ.ന്റെ മാളൂ..നിനക്കും ഇവനും വേണ്ടി ഉണ്ണി കഷ്ടപെടുന്നത് കാണ്ന്നില്ലേ.നിനക്കും അമ്മൂനും ഒരു ജീവിതം ഉണ്ടായിട്ട് മതി ഇവനൊരു ജീവിതംന്നു പറഞ്ഞ് നടക്കുന്നവനാ.നന്ദികേട് കാട്ടരുത് നീ.

അമ്മ ഇടറുന്ന സ്വരത്തോടെ പറഞ്ഞു.

ഏട്ടാ…ഉണ്ണിക്ക് വേണ്ടി ഒരു ആലോചന ബ്രോക്കർ ഒരിക്കൽ പറഞ്ഞില്ലേ.അത് നമുക്ക് നോക്കാം.ഈ രണ്ടിനു എപ്പോ തോന്നുന്നോ അപ്പോ കെട്ടട്ടേ.അല്ലേ ഇങ്ങനെ കുരുത്തക്കേടും കാണിച്ച് ജീവിക്കട്ടെ രണ്ടും.

അങ്ങനെ ഇത് വിടാൻ പറ്റില്ല.രണ്ടുപേർക്കുമായ് വന്ന മൂന്നാമത്തെ ആലോചനയാ നിങ്ങൾ മുടക്കുന്നത്.സത്യം പറയ് എന്തിനാ ഇങ്ങനെ ചെയ്തേ…

ഞങ്ങൾ ആദ്യമേ പറഞ്ഞതല്ലേ ഇപ്പോ കല്യാണം വേണ്ടാന്നു…

തല താഴ്ത്തി കൊണ്ട് തന്നെ പറഞ്ഞു

അതാ ഞാൻ ചോദിച്ചേ എന്തിട്ടാ കല്യാണം വേണ്ടാന്നു പറഞ്ഞേന്നു

മാമൻ അത് പറയുമ്പോഴും ഉണ്ണിയേട്ടൻ ദേഷ്യത്തോടെ നിൽക്കുകയായിരുന്നു.

പറയ് രണ്ടും..

വീണ്ടും ചൂരൽ ഓങ്ങി

വേണ്ട ഞങ്ങൾ പറയാം

പറയെടീ….

മുഖത്തിനു മീതെ രണ്ട് കൈയും വെച്ച് പറഞ്ഞു.നീ പറയ്…നീ പറയ് ന്നു ഞങ്ങൾ രണ്ടാളും പരസ്പരം കണ്ണുകൊണ്ട് ആഗ്യം കാണിക്കുന്നത് കണ്ട് ഉണ്ണിയേട്ടൻ അലറി.

ഏട്ടാ…മാളുവിനെന്തോ പറയാനുണ്ട്…..ഏട്ടനോട് മാത്രം

വഞ്ചകി…

ഞാൻ പതിയെ പറഞ്ഞു

പറയെടീ…..

എല്ലാവരും പുറത്ത് പോയപ്പോ വീണ്ടും ഉണ്ണിയേട്ടൻ അലറി.

ഞാൻ…ഞാൻ ഈ വാതിൽ അടച്ചോട്ടേ…

വിക്കി വിക്കി ചോദിച്ചു

ഒന്നു അമർത്തി മൂളി സമ്മതം പറഞ്ഞതോം ഡോർ അടച്ചു.എന്നിട്ട് അങ്ങനെ തന്നെ നിന്ന് ദീർഘനിശ്വാസമെടുത്തു

1..2..3..4…ok

ആത്മ വിശ്വാസത്തിനായ് ഒന്നു ചിരിച്ചു.എന്നിട്ട് തിരിഞ്ഞ് നിന്നു

സത്യത്തിൽ പറയാനല്ല ചോദിക്കാനാ…

ഇതെന്താ…

ടേബിളിൽ നിന്നും ഒരു ഫോട്ടോ എടുത്ത് കാണിച്ച് കൊണ്ട് ചോദിച്ചു.

അത് കണ്ടിട്ട് എന്താന്നാ നിനിക്ക് തോന്നുന്നേ

അങ്ങനെ ചോദിച്ചെങ്കിലും ഒന്ന് പതറിയോന്നു ഒരു സംശയം

ഞാൻ ഇങ്ങനെ ചിരിച്ച് നിക്കണ ഫോട്ടോ.

ഞാൻ ചിരിച്ച് കാണിച്ച് കൊണ്ട് പറഞ്ഞു

അതല്ല കാര്യം ഞങ്ങൾക്കിത് കിട്ടിയത് വെളിച്ചപ്പാടിന്റെ….സോറി ഉണ്ണിയേട്ടന്റെ ചക്കേം മാങ്ങേം തേങ്ങേം വിറ്റ കണക്കെഴുതി വെക്കണ ജാംബുവാന്റെ കാലത്തെ ആ ഡയറീന്നാ.

ആള് പതർച്ച മറയ്ക്കാനായി ദേഷ്യം കഷ്ടപെട്ട് മുഖത്ത് വരുത്തി.

അത് മാത്രമല്ലാ ഈ ഫോട്ടോ എങ്ങനെയോ കുറച്ച് മങ്ങീട്ട്ണ്ട്.എനിക്ക് തോന്നുന്നേ വെള്ളമായിട്ടാണെന്ന്.എന്റെ ഫോട്ടോ നോക്കി ഏട്ടൻ ഇന്നലെ കരഞ്ഞോ.അല്ലാ.. ഇന്നലെ ഞങ്ങൾ കണ്ടായിരുന്നു കരയുന്നത്.അടുത്ത് പോയി കള്ളച്ചിരിയോടെ ചോദിച്ചു

അതും കൂടി കേട്ടപ്പോൾ ആളൊന്നു വിളറി വെളുത്തു.

ഞാ..ഞാനോ

പിന്നേ….എന്തായാലും എനിക്ക് ഒരു അടിയുടെ കൊറവ് ഉണ്ട്.ഇന്ന് കാണാൻ വന്ന ഏസീടെ ചോട്ടിലിരിക്കുന്നവന്റെ കൈയീന്നു കിട്ടിയാലൊന്നും ഞാൻ നന്നാവാൻ പോന്നില്ല.ഞാൻ നന്നാവണേൽ ഇതേ പോലെത്തെ മണ്ണിൽ പണിയെടുത്ത് തഴമ്പിച്ച കൈയോണ്ട് ഒരെണ്ണം തരേണ്ടി വരും.എന്നാ തന്നെ നന്നാവ്വോന്നു എനിക്കറിയില്ല.

ഉണ്ണിയേട്ടന്റെ കൈ എടുത്ത് എന്റെ കവിളിൽ വെച്ച് കൊണ്ട് പറഞ്ഞു.ആള് അപ്പോ തന്നെ കൈ വലിച്ചു.മുഖത്തെ പതറിച്ച എന്നിൽ നിന്നും മറക്കാനായി മുഖം തിരിച്ചു.

പിന്നെ ഈ ചൂരൽ സൂക്ഷിച്ചോ ഇനിയും ആവിശ്യം വരും നമുക്ക്.എന്നെ പോലെ തല തെറിച്ച പിള്ളേരാ ഉണ്ടാവുന്നതെങ്കിലോ.

ചൂരൽ കൈയിൽ നിന്നും വാങ്ങി അത് കൈകളിൽ പിടിച്ച് കൊണ്ട് പറഞ്ഞു.

മാളൂ…ഞാൻ നിന്റെ അച്ഛന്….

എന്റെ അച്ഛനു വാക്ക് കൊടുത്തിരുന്നു എന്നെ നല്ലൊരാളെ കൊണ്ട് കെട്ടിക്കാം എന്ന് അല്ലേ..

പൂർത്തിയാക്കൻ വിടാതെ ഉണ്ണിയേട്ടന്റെ വായ പൊത്തി കൊണ്ട് പറഞ്ഞു.എന്നിട്ട് ആ നെഞ്ചിൽ തല വെച്ച് ഷർട്ടിന്റെ ആദ്യത്തിന്റെ ബട്ടൺ വിരൽ കൊണ്ട് ചുറ്റി കളിച്ചു

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ആളാ എന്റെ ഉണ്ണിയേട്ടൻ.ഇനി ഇപ്പോ അതിലും നല്ല ആളുണ്ടേലും ഈ മാളൂന് വേണ്ട.മാളൂന് ഈ വെളിച്ചപ്പാടിനെ മതി.ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി വിറയ്ക്കുന്ന ഈ വെളിച്ചപ്പാടിനെ.അതു മാത്രമല്ല ഞാൻ പണ്ടേക്ക് പണ്ടേ അമ്മൂന് വാക്ക് കൊടുത്തതാ അവളുടെ ഈ ഏട്ടനെ എനിക്ക് തന്നേക്കണം ഞാൻ പൊന്നു പോലെ നോക്കിക്കോളാംന്നു.

ആ നെഞ്ചിൽ തലവെച്ച് ആദ്യത്തെ ബട്ടൺ അഴിച്ച് നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ച് പറയുമ്പോഴും വെളിച്ചപ്പാടിനെ പോലെ ആള് വിറയ്ക്കുന്നുണ്ടായിരുന്നു. ദേഷ്യം വന്നിട്ടല്ലാന്നു മാത്രം.ഉണ്ണിയേട്ടൻ കഷ്ടപ്പെട്ട് ഉമനീർ ഇറക്കുന്നത് പോലും ഞാൻ അറിയുന്നുണ്ടായിരുന്നു.

ഇത്രയും നാൽ ഞങ്ങൾ രണ്ടാളും എന്തെങ്കിലും തെളിവ് കിട്ടുവോന്നു നോക്കി നടക്കുവായിരുന്നു.ഇന്നലെ ബ്രോക്കർ വന്ന് പോയ ശേഷം വേഗം റൂമിലേക്ക് പോയില്ല..അപ്പോ റൂമിൽ ഒളിഞ്ഞ് നോക്കിയപ്പോഴാ കരയുന്നത് കണ്ടേ.

നെഞ്ചിൽ നിന്നത് പറയുമ്പോഴും ഉണ്ണിയേട്ടൻ എവിടെയോ നോക്കി നിക്കുവാ.

മേലാൽ എന്നെ പെണ്ണ് കാണാൻ ആരെങ്കിലും വന്നാ വരുന്നവർക്കായിരിക്കില്ല പണി കിട്ടുക.അതു പോലെ ആരെങ്കിലും പറയുന്ന കേട്ട് പെണ്ണ് കാണാൻ പോയാ….ഈ മാളുനെ അറിയാലോ…കൊന്ന് കളയും ഞാൻ എന്നിട്ട് ഞാനും ചാവും

രണ്ട് കൈകൊണ്ടും ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് അടുപ്പിച്ച് പറഞ്ഞപ്പോൾ ഉണ്ണിയേട്ടനാകെ ഞെട്ടിത്തരിച്ചുപ്പോയ പോലെ.ഇടയ്ക്കെപ്പോഴോ ആ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മറഞ്ഞു.

അടുത്തത് കേട്ട് ദേഷ്യപെടരുത് എല്ലാം ശരിയായിട്ട് ഏട്ടനോട് പറയാന്നു വെച്ചാ.അമ്മുവിനും ഇനി ചെക്കനെ അന്വേഷിക്കണ്ട.അവൾക്കൊരാളെ ഇഷ്ടാ.അവൾക്കൊരേ നിർബന്ധം അവളുടെ നാത്തൂൻ തന്നെ അവളുടെ ഏട്ടനോട് പറയണംന്നു.

ഒളികണ്ണിട്ട് ഒന്നു ഏട്ടനെ നോക്കി .ആള് ശ്രദ്ധിച്ചു കേൾക്കുവാണ്.

ആളെ അറിയും.ചെറുതിലേ ഇവിടെ വരാറുണ്ട്.ഏട്ടന്റെ ഫ്രണ്ടില്ലെ വിപിയേട്ടൻ…ഞങ്ങളുടെ കോളേജിലെ മലയാളം ലക്ചർ.അവൾക്ക് പണ്ടേ ഇഷ്ടായിരുന്നു.വിപിയേട്ടനും ഇഷ്ടാണെന്നു ഞങ്ങൾക്ക് മനസിലായിരുന്നു.കഴിഞ്ഞ ദിവസം അവൾക്കൊരു പ്രൊപോസൽ വന്നില്ലേ അപ്പോ നേരിട്ട് പോയി ചോദിച്ചു.അങ്ങേര് ഏട്ടനെക്കാൾ കഷ്ടാമാ.ഉണ്ണിയേട്ടനെ ചതിക്കുന്ന പോലാവും.വിശ്വസിച്ച് വീട്ടിൽ കേറ്റിയിട്ട്…ന്നൊക്കെ പറഞ്ഞു.അവൾ കുറേ കരഞ്ഞപ്പോൾ ഏട്ടനോട് സംസാരിക്കാംന്നു പറഞ്ഞു.ചിലപ്പോ ഇന്ന് വിളിക്കും

ഇന്ന് തന്നെ എല്ലാവരോടും പറഞ്ഞോളണം ഞാൻ ഉണ്ണിയേട്ടന്റെയാ.

ഒന്നു കൂടി കോളറിൽ പിടിച്ച് വലിച്ച് അത് പറഞ്ഞു വാതിലിന്റെ അടുത്തേക്ക് നടന്നു.എന്തോ മറന്ന പോലെ ഒന്നു നിന്നു.പിന്നെ ഒന്നു കൂടി ഉണ്ണിയേട്ടന്റെ അടുത്തേക്ക് നടന്നു.

ഹോളിവുഡിലോക്കെ കഥ അവസാനിക്കുന്നത് ഇങ്ങനെയാ

അതും പറഞ്ഞ് ഒരു നല്ല ഫ്രഞ്ച് അങ്ങ് കൊടുത്തു.

ഉണ്ണിയേട്ടന്റെ കണ്ണു രണ്ടും പുറത്തേക്ക് തള്ളി പോയി.കാലിഫോർണിയ വഴി ഗൾഫിലെത്തിയ പുള്ളിയുടെ ബോധം തിരിച്ച് ലാന്റ് ചെയ്യുമ്പോഴേക്കും ആ പഞ്ചായത്ത് വിട്ട് ഓടി.പിറകെ അമ്മുവും ഉണ്ടായിരുന്നു.ആ റൂമിൽ എന്താ സംഭവിച്ചെന്നു മുഴുവനായും അറിയില്ലേലും അവൾക്ക് ഒന്നറിയാം അടി കിട്ടേണ്ട കേസെന്തെങ്കിലും ഒപ്പിച്ചിട്ടുണ്ടാവും എന്ന്…

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…