ഇമ
എഴുത്ത്: സനൽ SBT (നങ്ങേലി)
“വിവാഹം കഴിഞ്ഞ് ഒരാഴ്ച ആയിട്ടും എന്താ നിന്റെ മുഖത്തൊരു സന്തോഷം ഇല്ലാത്തെ ഇമേ.”
“ഹേയ് ഒന്നും ഇല്ല അമ്മയ്ക്ക് തോന്നുന്നതാണ്.”
“യാത്രാ ക്ഷീണം കൊണ്ടായായിരിക്കും അല്ലേ.”
” ഉം. “
അവൾ അതിന് വെറെ മറുപടി ഒന്നും പറഞ്ഞില്ല.
“മഹേഷിന്റെ വീട്ടിൽ ഒക്കെ എങ്ങനാ മോളെ ? അവരൊക്കെ നല്ല സ്നേഹത്തിലല്ലേ.”
” ഈ അന്മേടെ ഒരു കാര്യം. കുറച്ച് മനസമാധാനം കിട്ടാനാണ് കെട്ടിച്ച് വിട്ട എല്ലാ പെണ്ണുങ്ങളും സ്വന്തം വീട്ടിൽ രണ്ട് ദിവസം വന്ന് നിൽക്കുന്നത് അവിടെയും ഇങ്ങനെ പ്രതികളെ ചോദ്യം ചെയ്യുന്ന പൊലെ തുടങ്ങിയാൽ. “
” നിന്റെ മുഖത്തെ നീരസം കണ്ട് ഞാൻ ചോദിച്ചതാണ് പെറ്റ വയറല്ലേ നിന്റെ മുഖം ഒന്ന് വാടിയാൽ എനിക്ക് അറിഞ്ഞൂടെ .”
” അമ്മയ്ക്ക് ഇപ്പോ എന്താ വേണ്ടേ?”
” മഹേഷ് നിന്നോട് എന്തേലും പറഞ്ഞോ? നീ വഴക്കിട്ടാണോ ഇങ്ങോട്ട് വന്നത് .”
” എനിക്ക് ആ വീട്ടുകാരുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയില്ല. അമ്മേ “
” വിവാഹം കഴിഞ്ഞ് ആദ്യമായി ഇങ്ങോട്ട് വരുമ്പോൾ മഹേഷിനെ കൂടി പ്രതീക്ഷിച്ചു ഞങ്ങൾ .നിന്റെ അച്ഛൻ അപ്പോഴേ പറഞ്ഞു എന്തോ പ്രശ്നം ഉണ്ടെന്ന്.”
” അവിടെയെല്ലാം വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത് അമ്മേ ഓരോ ദിവസവും ഞാൻ വീർപ്പുമുട്ടിയാണ് ആ വീട്ടിൽ കഴിയുന്നത്. “
ഇമയ്ക്ക് തന്റെ മനസ്സിനെ നിയന്ത്രിക്കുന്ന പൊലെ ആ കണ്ണുകളെ നിയന്ത്രിക്കാനായില്ല അവളുടെ ഇരു കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി. അവൾ അമ്മയുടെ മാറിൽ തലചായ്ച്ച് പൊട്ടിക്കരഞ്ഞു.
” മോള് ഇങ്ങനെ കിടന്ന് കരയാതെ എല്ലാത്തിനും വഴി ഉണ്ടാക്കാം അമ്മ അല്ലേ പറയണേ.”
“ഇല്ലമ്മേ ഞാൻ ഇനി ആ വീട്ടിലേക്ക് പോകുന്നില്ല.”
“നീ ഇങ്ങനെ കിടന്ന് കരയാതെ കാര്യം പറ ?”
“രാവിലെ അഞ്ച് മണിക്ക് എണീക്കണം അമ്മേ എന്നിട്ട് കുളി കഴിഞ്ഞ് പൂജാമുറിയിൽ വിളക്കും വെച്ച് നേരെ അടുക്കളയിലേക്ക് മഹേഷേട്ടൻ ഓഫീസിൽ പോകാൻ സമയം ആവുമ്പോഴേക്കും ചായ, ചോറ്, കറി, എല്ലാം ഉണ്ടാക്കണം .അത് കഴിഞ്ഞാൽ മുറ്റം അടിക്കണം ,പാത്രം കഴുകണം ,തുണി അലക്കണം, വീട് തൂത്ത് തുടച്ച് വൃത്തിയാക്കണം അങ്ങിനെ ഒരു ലോഡ് പണികൾ എനിക്ക് ഒന്ന് ശ്വാസം വിടാൻ പോലും നേരമില്ല ആ വീട്ടിൽ .അമ്മയ്ക്ക് അറിയോ ഞാനൊരു ടിക് ടോക് വീഡിയോ ചെയ്തിട്ട് എത്ര ദിവസമായീന്ന്. “
ഇമ ഇത്രയും പറഞ്ഞ് കേട്ടപ്പോൾ തന്നെ അമ്മയുടെ കിളി പോയി. ചിരിക്കണോ കരയണോ എന്ന് അറിയാതെ അവർ ഇമയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
” മോളെ നിനക്ക് ഞങ്ങളെക്കാൾ കൂടുതൽ അറിവും വിദ്യാഭ്യാസവും ഉണ്ട് പക്ഷേ ആ അറിവ് പോരാ ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പിന്നെ മോൾ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ എല്ലാ വീട്ടിലേയും സ്ത്രീകൾ ദിവസവും ചെയ്യുന്നതാണ് മോൾക്ക് പരിചയം ഇല്ലാത്തതുകൊണ്ടാണ് സാരല്യ പതുക്കെ ശീലമായിക്കോളും. “
” എന്നെ ഒരു വേലക്കാരി ആയിട്ടാണോ അങ്ങോട്ട് കെട്ടിച്ച് വിട്ടത്. “
” എന്താ മോളെ നീ ഇങ്ങനെ ഒക്കെ പറയുന്നത് സ്വന്തം വീട്ടിലെ ജോലി ചെയ്യുന്നവരെല്ലാം വേലക്കാരികൾ ആണോ? അങ്ങിനെയാണേൽ ഈ അമ്മ കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായിട്ട് ഇതല്ലേ ചെയ്യുന്നത്. “
” അത് മാത്രമല്ല ഞാൻ എന്ത് ചെയ്താലും അവിടുത്തെ അമ്മയ്ക്ക് ഇഷ്ട്ടപ്പെടില്ല. എപ്പോഴും എന്റെ പുറകെ നടന്ന് ഞാൻ ചെയ്ത ജോലികൾ എല്ലാം വീണ്ടും ചെയ്യും വൃത്തിയായില്ല എന്ന് പറഞ്ഞ്. “
” നന്മൾ ചെയ്തിരുന്ന ജോലി മറ്റോരാൾ ചെയ്യുമ്പോൾ അത് വൃത്തിയായില്ല എന്ന് ആർക്കും തോന്നും മോള് കാര്യം ആക്കണ്ട പതിയെ അതൊക്കൊ മാറിക്കോളും എന്ന് പറഞ്ഞ് മോള് ഇനി തിരിച്ച് പോകുന്നില്ല എന്നൊന്നും പറയല്ലേ ?ഏതായാലും വന്നതല്ലേ ഒരാഴ്ച കഴിഞ്ഞിട്ട് നിന്നെ ഞങ്ങൾ കൊണ്ടു വിടാം പോരെ.”
” രമേ..”
” അഛൻ വിളിക്കുന്നുണ്ട് ഞാൻ ഇപ്പോ വരാം “
” ഇതാ രവിയേട്ടാ ചായ .”
” ഉം. അവൾ എവിടെ ? എന്തേലും പറഞ്ഞോ അവൾ? “
” ഉം. പറഞ്ഞു പക്ഷേ ഇവൾ ഇത്ര വലിയ മന്ദബുദ്ധിയാന്ന് ഞാൻ ഇന്നാണ് അറിയുന്നത് രവിയേട്ടാ “
” അത് എന്ത് പറ്റി, “
” അവിടെ കുറെ പണികൾ ഉണ്ട് അവൾക്ക് അതൊന്നും ചെയ്യാൻ വയ്യാന്ന്. “
” നിനക്ക് അത് വേണം അങ്ങിനെ തന്നെ വേണം ഒറ്റ മോളല്ലേ എന്ന് പറഞ്ഞ് ലാളിച്ച് വഷളാക്കി. ഒരു പ്ലാവില ഇന്നേ വരെ നീ അവളെ കൊണ്ട് മലർത്തി ഇടീപ്പിച്ചിട്ടുണ്ടോ? എന്ത് പറഞ്ഞാലും അവൾ ആ സമയം കൊണ്ട് പഠിച്ചോട്ടെ എന്ന് പറയും ഹോസ്റ്റലിൽ നിന്ന് ലീവിന് വന്നാലും ആ മൊബൈലും കയ്യിൽ പിടിച്ച് 24 മണിക്കൂറും നടക്കും. ഞാൻ പണ്ടേ നിന്നോട് പറഞ്ഞിട്ടുണ്ട് അന്യവീട്ടിലേക്ക് കയറി ചെല്ലേണ്ട പെണ്ണാ ഒരു കഞ്ഞിയും പയറുതോരെനെങ്കിലും വെയ്ക്കാൻ പഠിപ്പിക്ക് എന്ന് .എന്നിട്ട് ഇപ്പോ എന്തായി ഇനി നീ അനുഭവിച്ചോ .”
” ഇതിപ്പോ ഇങ്ങിനെ ആവും എന്ന് ഞാൻ അറിഞ്ഞോ ? “
” ഒരു ജോലിയും ചെയ്യാതിരിക്കുന്ന ഒരാൾ കുറച്ച് ജോലി ചെയ്യുമ്പോൾ വലിയ ഭാരക്കൂടുതൽ ആയി തോന്നും .അല്ല അവൾക്ക് ഒരു ചായ പോലും മര്യാദയ്ക്ക് ഉണ്ടാക്കാൻ അറിയില്ല പിന്നെന്ത് ഭാരക്കൂടുതൽ “
” ഇവിടെ പോത്ത് പൊലെ എട്ടു മണി വരെ കിടന്ന് ഉറങ്ങുന്നതല്ലേ അവിടെ നേരത്തെ എണീച്ച് അമ്മയെ സഹായിക്കണ്ടേ അതാവും. “
” ഉം. പാവം മഹേഷ് അവനായത് കൊണ്ട് ഇവളെ തല്ലിയില്ല. നീ എന്തായാലും അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്ക് ഞാൻ അവനെ ഒന്ന് വിളിക്കട്ടെ. “
” ഉം. ശരി. രവിയേട്ടൻ ചായ കുടിക്ക് അത് തണുത്ത് പോകണ്ട.”
” ഉം. “
” രവി കയ്യിൽ ഉണ്ടായിരുന്ന ഫോൺ എടുത്ത് മഹേഷിനെ വിളിച്ചു. “
” ഹലോ മോനെ. “
” ആ അഛനോ എന്താ അഛാ ?”
” തന്നെ പിന്നെ ഇങ്ങോട്ട് കണ്ടില്ല അതുകൊണ്ട് വിളിച്ചതാണ്. “
” രണ്ട് ദിവസം നല്ല തിരക്കുണ്ട് കല്യാണം കഴിഞ്ഞ് ജോലിക്ക് കയറിയതല്ലേ അതുകൊണ്ടാണ്. അല്ലാതെ പിണങ്ങിയിട്ടൊന്നും അല്ല .”
” ആ മോനെ ഒറ്റ മോളല്ലേ കുറച്ച് ലാളിച്ച് വളർത്തി അതിന്റെ പ്രശ്നാണ്. “
” എനിക്ക് അറിയാം അഛാ അവൾ വീട്ടിൽ അടിയുണ്ടാക്കി പോന്നതൊന്നും അല്ല ഞാനാ പറഞ്ഞേ രണ്ടു ദിവസം വീട്ടിൽ പോയി നിന്നോളാൻ എന്റെ വീടും വീട്ടുകാരെയും ആയി പൊരുത്തപ്പെടാൻ കുറച്ച് സമയം എടുക്കും സാരല്ല ഞാൻ മാറ്റി എടുത്തോളാം. “
” കാര്യങ്ങൾ ഒക്കെ മോൻ പറഞ്ഞത് മനസ്സിലാക്കി കൊടുക്കണേ ഒരു പൊട്ടിപെണ്ണാണ് അത്. “
” അഛൻ പേടിക്കണ്ട അവളെ എന്റെ കയ്യിൽ ഏൽപ്പിച്ചില്ലേ ഇനി അവൾ സുരക്ഷിതയായിരിക്കും. പിന്നെ എന്റെ അമ്മ അത്യാവശ്യം ഓപൺ മൈന്റ് ആണ് അമ്മയ്ക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകും .”
” ആ മോൻ ഇനി എന്നാ ഇങ്ങോട്ട്. “
” ഞാൻ ഞായറാഴ്ച വരാം അഛാ അവളെ കൂട്ടിക്കൊണ്ടു പോകാൻ. “
” ആ എന്നാൽ ശരി മോനെ”
” ഒക്കെ അഛാ. “
വീണ്ടും നാല് ദിവസത്തെ ക്ലാസ് രവിയും രമയും ഇമയെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കി. നല്ല സാമ്പാറും തോരനും എല്ലാം ഉണ്ടാക്കാൻ പഠിപ്പിച്ചു .ഓരോ ജോലി ചെയ്യുമ്പോഴും അത് ആസ്വാദിച്ച് ചെയ്യാൻ ഇമ പഠിച്ചു തുടങ്ങി. മാസങ്ങൾ കടന്നു പോയി അവൾ ഇപ്പോൾ ഒരു ഒന്നൊന്നര കുക്കാണ് തേങ്ങാപ്പാല് ഒഴിച്ച് മീൻ കറിവെയ്ക്കുന്ന കൂർക്കയിൽ ചെമ്മീനിട്ട് ഒലത്തുന്ന ഒരു തനി കോഴിക്കോട്ടുകാരി. സത്യം പറഞ്ഞാൽ ഇപ്പോൾ അമ്മയെ അടുക്കളയുടെ വശത്തേക്ക് അടുപ്പിക്കുന്നില്ല എന്ന് മാത്രമല്ല വെറെ ഒരു പണിയും ചെയ്യാൻ സമ്മതിക്കില്ല. ഇത്രയും കാലം ഈ പണിയൊക്കെ ഒറ്റയ്ക്ക് ചെയ്തതല്ലേ ഇനി റസ്റ്റ് എന്നാണ് അവളുടെ മറുപടി.
“ഇമേ നീ ഇങ്ങ് വന്നേ .”
“എന്താ മഹിയേട്ടാ”
“നീ ഇത് പിടിച്ചേ “
“എന്താ ഇത്.”
“തുറന്ന് നോക്ക്.”
“അവൾ മഹേഷ് കൊടുത്ത കവർ തുറന്ന് നോക്കി. കുളു മണാലിയിലേക്കുള്ള രണ്ട് ടിക്കറ്റ് ആയിരുന്നു അതിൽ .”
“ന്റെ മഹിയേട്ടാ എന്തിനാ ഇപ്പോ ഇങ്ങനെ ഒരു ട്രിപ്പ് .”
“നീ അല്ലേ പറഞ്ഞത് നമ്മൾ ഹണിമൂൺ പോയ ഗോവ അത്ര പോരാന്ന്. “
” അത് പിന്നെ മദാമ്മമാര് തുണിയില്ലാതെ നടക്കണ കണ്ട് പറഞ്ഞതല്ലേ. എന്നാലും ഇത് വല്ലാത്ത ഒരു സർപ്രൈസ് ആയിപ്പോയി. “
” നീ ഇവിടെ പുതിയ പാചകങ്ങൾ ഇങ്ങനെ പരീക്ഷിച്ചു കൊണ്ടെ ഇരുന്നോ ഞാൻ നിനക്ക് ഇങ്ങനെ ഓരോ സർപ്രൈസ് തന്നു കൊണ്ടേ ഇരിക്കാം. “
” ഇന്നലത്തെ ഫിഷ് മോളി ശരിക്കും ഏറ്റൂ എന്ന് തോന്നുന്നു അല്ലേ അതോ രാത്രിയിലെ ഫ്രഞ്ച് ഡിഷോ ?”
ഇമ മഹിയെ നോക്കി ഒരു കള്ള ചിരി ചിരിച്ചു.
അവൻ അവളെ വാരിയെടുത്ത് ആ നുണക്കുഴിയിൽ ഒരു ചുംബനം നൽകി.
ശുഭം