അവസാനത്തിന്റെ ആരംഭങ്ങളിൽ
Story written by SHIMITHA RAVI
മോളേ..മറുപുറത്തു നിന്നു കേട്ട ശബ്ദം ഒരു നിമിഷം സ്വാതിയുടെ മനസ്സിനെ മരവിപ്പിച്ചു..
മ..മ്മി…അവളുടെ ചുണ്ടുകൾ വിറച്ചു..
ഇരുപത്തിമൂന്നിന് മനസ്സമ്മതമാണ്…മോള് വരണം..
മ്മ്….വെറുമൊരു മൂളൽ മാത്രമേ പുറത്തേക്കു വന്നുള്ളൂ…അവളുടെ മാനസികാവസ്ഥ മനസ്സിലാക്കിയെന്നോണം അപ്പുറത്ത് നിശബ്ദമായ രണ്ടു മൂന്നു നിമിഷങ്ങളുടെ കാത്തുനിൽപ്പു തുടർന്നു.. പിന്നെ ഫോണ് കട്ട് ആയി..
മനസ്സമ്മതം…ഇരുപത്തിമൂന്ന്…മനസ്സു പലവട്ടം ആ വാക്കുകളിൽ കുരുങ്ങി കിടന്നു..തന്റെ ഭർത്താവിന്റെ മനസ്സമ്മതം…ആണോ…തന്റെ ഭർത്താവ് എന്നു അവകാശത്തോടെ പറയാൻ മാത്രം താനവിടെ ഒന്നും ശേഷിപ്പിച്ചിട്ടില്ലാലോ.. ഒരിക്കലും തിരിച്ചുപോക്കില്ലെന്നു ഉറപ്പിച്ചു പടി ഇറങ്ങിയതല്ലേ ഞാൻ….ഒരു വലിയ ശൂന്യത തന്നെ വലയം ചെയ്യുന്നതവൾ അറിഞ്ഞു…
എന്നെ മറന്നോ എന്നു തന്റെ മനസ്സു തേങ്ങുന്നതും…പലവട്ടം ഓർത്തതാണ്… പോകുന്നില്ലെന്ന്….പക്ഷെ കഴിയുന്നില്ല…മമ്മി വിളിച്ചതാണ് തന്നെ…ആദ്യമായി തന്നെ മോളെ എന്നു വിളിച്ചു…എത്രയോ വട്ടം കേൾക്കാൻ കൊതിച്ചതാണ്…പക്ഷെ…പോകണം… മമ്മിയുടെ ക്ഷണം നി രസിച്ചുകൂടാ…ഇനിയൊരിക്കലും മമ്മി തന്നെ വിളിക്കില്ല…ആ വീട്ടിലേക്ക് ഇനിയൊരിക്കലും തനിക്ക് പോകാൻ കഴിയില്ല…അവരെ ആരെയും കാണാനും….അവസാനത്തെ അവസരം… ആദ്യത്തെ ക്ഷണം…അവൾക്ക് പുച്ഛം തോന്നി.
എന്തു ജന്മമാണ് തന്റേത്…എല്ലാവരെയും വെറുപ്പിച്ചു തള്ളിപ്പറഞ്ഞു താൻ എന്തു നേടി…?
പോകുന്നില്ല…ആരെയും കാണണ്ട…ഒന്നും ഓർക്കേണ്ട…ഓഫീസിൽ ഓഫ് വിളിച്ചു പറഞ്ഞു വെറുതെ കിടക്കയിൽ ചുരുണ്ടു കൂടിയപ്പോൾ നിമിഷ വന്നു…അവളാണ് പറഞ്ഞത്… പോകണം…ഇനിയുള്ള ജീവിതത്തിൽ നിനക്കൊരു അതിജീവനം വേണമെങ്കിൽ പഴയ ഓർമകളെ പൂർണമായും പടിയിറക്കണം…അതിനു നിന്റെ കണ്ണുകൾ അയാൾ മറ്റൊരാളുടേതാവുന്ന ദൃശ്യത്തെ ഉൾക്കൊണ്ടേ മതിയാവൂ…പതിയെ മനസ്സിലേക്കും അത് കയറ്റണം…
എവിടെ നിന്നാണ് സ്വാതിയുടെ മനസ്സിനു ശക്തി വന്നതെന്നറിയില്ല…അവൾ ഉണർന്നു…ഞാൻ സ്വതിയാണ്… എനിക്ക് തോൽക്കാൻ കഴിയില്ല… ഐ ആം എ വാരിയർ…ഉറക്കമില്ലാത്ത പല രാത്രികളിലും ഒറ്റപ്പെടലിന്റെ നോവിൽ ഉരുകിയ ദിനനങ്ങളിലും തനിക്ക് ശക്തി നൽകിയ വാക്കുകൾ അവൾ ഉരുവിട്ടു…ആ വാക്കുകളുടെ ഊർജത്തിൽ അവൾ ഉണർന്നു…
ട്രെയിനിൽ വിന്ഡോ സീറ്റിൽ ഇരുന്നു പുറത്തേക്കു നോക്കി…നാലു മണിക്കൂർ യാത്രയുണ്ട്… പാട്ടിനും കാറ്റിനുമൊപ്പം മനസ്സിലെ ഓര്മകൾക്കും ജീവൻ വച്ചു…എപ്പോഴോ അവൾ കരഞ്ഞു..ചിലപ്പോൾ ചിരിച്ചു…അവസാനം മയങ്ങി…നാലു മണിക്കൂറുകൾ അവളെ താണ്ടി മുന്നോട്ടു കുതിച്ചു കൊണ്ടേയിരുന്നു…
പള്ളിയിലേക്ക് പോകാം എന്നാണ് ആദ്യം ഓർത്തത്…പക്ഷെ മനസ്സു വിലക്കി…വീട്ടിലേക്കു പോകാൻ മനസ്സു വെമ്പുന്നുണ്ടാരുന്നു…അവസാനമായി ആ വീടും വീട്ടുകാരും തന്റെ ഉള്ളിൽ പതിയണം… റെയിൽവേ സ്റ്റേഷനിൽ നിന്നു ഓട്ടോ വിളിക്കുമ്പോൾ …ഓരോ കാഴ്ചകളും ഓർമകളുടെ കുത്തൊഴുക്കായി അവളിൽ ഒഴുകിനടന്നു…മൂന്നു വർഷങ്ങളായി തനിക്ക് അന്യമായ തന്റെ നാട്…അവിടവും താണ്ടി ഡേവിഡ്സന്റെ നാട്ടിലേക്കുള്ള യാത്ര …..
വീടിന്റെ മുൻപിൽ ഓട്ടോ നിർത്തിയപ്പോൾ കാലുകളിൽ മരവിപ്പു ബാധിച്ചിരുന്നു…മമ്മി ഓടിവന്നതും കെട്ടിപിടിച്ചതും അയല്പക്കകാരുടെ പിറുപിറുപ്പുകളും ഒന്നും തനറിയുന്നില്ലെന്നു തോന്നി…ബുദ്ദിയും മനസ്സും മരവിച്ചപോലെ…വിദൂരതയിൽ നിന്നെന്ന വണ്ണം കേൾക്കുന്ന ശബ്ദങ്ങൾ….തൊണ്ട വരളുന്നു… ശരീരം തളരുന്നു….എനിക്ക് വയ്യ…എനിക്ക് പോകണം…മനസ്സു ആർത്തു കരയുന്നുണ്ടായിരുന്നു…പക്ഷെ പുറത്തേക്കു ശബ്ദം ഒന്നും വന്നില്ല…കണ്ണിലിരുട്ടു കയറുമ്പോഴും മനസ്സു തേങ്ങിക്കൊണ്ടിരുന്നു… വേണ്ട…എനിക്ക് കാണണ്ട….എനിക്ക് പോവണം….
കണ്ണു തുറക്കുമ്പോൾ മമ്മി മാത്രമേ അടുത്തുണ്ടായിരുന്നുള്ളൂ… നെറ്റിയിൽ പതിയെ തലോടി സ്നേഹത്തോടെ ചിരിക്കു ന്ന അവരെ കണ്ടപ്പോൾ എന്തുകൊണ്ടോ കണ്ണു നിറഞ്ഞു… എഴുന്നേൽക്കണ്ട…മോള് കുറച്ചു കിടന്നോ…മമ്മി പള്ളിയിലേക്കിറങ്ങുമ്പോ വിളിക്കാം…ആരും മോളെ ശല്യം ചെയ്യില്ല കേട്ടോ…
വാതിൽ ചാരി പുറത്തേക്കു പോകുന്ന അവരെ ഞാൻ വെറുതെ നോക്കി…എന്ത് തെളിച്ചമാണ് ആ മുഖത്ത്… ഇത്ര പ്രകാശത്തോടെ താനാ മുഖം ഒരിക്കൽ പോലും മുൻപ് കണ്ടിട്ടില്ല…താൻ കാണുമ്പോഴൊക്കെ ദുഃഖവും ദൈന്യതയും കലർന്ന ഭാവമായിരുന്നു അവർക്ക്…തനിക്ക് അത് വെറുപ്പും അമർഷവുമൊ ക്കെ പോലെയാണ് അനുഭവപ്പെട്ടത്…
ഇന്ന് പക്ഷെ…അവൾക്കു മനസ്സിൽ ഒരു തണുപ്പ് അനുഭവപെട്ടു..താൻ ചെയ്തത് ഒന്നും തെറ്റല്ല എന്നൊരു ആത്മവിശ്വാസം ഉള്ളിൽ നിറയുന്ന പോലെ…കണ്ണുകൾ അടയുമ്പോഴും മനസ്സിൽ ഒരു തണുപ്പായിരുന്നു…
മുറിയിൽ ആരോ നിൽക്കുന്ന പോലെ തോന്നിയപ്പോഴാണ് കണ്ണുകൾ തുറന്നത്…പുറംതിരിഞ്ഞുനിൽക്കുന്ന ഒരു കറുത്ത രൂപം കണ്ടു ഞെട്ടിയെണീറ്റുവെങ്കിലും ഒരു നിമിഷം കൊണ്ട് തന്നെ അവൾക്ക് ആളെ മനസ്സിലായി..ഡേവിഡ്…
ആ എഴുന്നേറ്റോ…?
കോട്ടു ഇട്ടു തിരിയുമ്പോൾ അവൻ സ്വാതിയെ യാന്ത്രികമായി നോക്കി.അവളുടെ കണ്ണുകൾ അവന്റേതുമായി കൂട്ടി മുട്ടി…അവനൊരു മാറ്റവുമില്ല… അല്പം മെലിഞ്ഞിട്ടുണ്ട്.. ഭംഗിയായി വെട്ടിയൊതുക്കിയ താടി..മുഖത്തെ മുഖകുരു പാടുകൾ പോലും മാറ്റമില്ലാതെ… അവളുടെ ഉള്ളിലെ തണുപ്പ് ഒരു തീഗോള മായി കത്തിയുയരുന്നത് അവളറിയുന്നുണ്ടായിരുന്നു…കണ്ണുകൾ അലസമായി തൻറെ നേരെ പായിച്ചു കണ്ണാടിയിലേക്കു നോക്കി മുടിയൊതുക്കുന്ന അവനെ കണ്ടപ്പോൾ അവൾക്കെന്തോ വല്ലാത്ത അമർഷം തോന്നി…
പിന്നെന്തുണ്ട് വിശേഷം? സുഖാ ണോ അവിടെ…അവൻ ഹെയർ ബ്രഷ് താഴെ വച്ചു അവൾക്ക രികിലേക്ക് ചെന്നു…
ഉം……അവൾ തലകുനിച്ചു…
ഒരു കസേര വലിച്ചിട്ടു അവൾക്കഭിമുഖമായി ഇരുന്നുകൊണ്ട് അവൻ പറഞ്ഞു..സുഖകുറവ് കാണില്ലെന്നറിയാം…ഇവിടത്തേക്കാൾ സ്വസ്ഥമായി ജീവിക്കനാണല്ലോ എല്ലാം ഇട്ടെറിഞ്ഞു പോയത്…അവൾ തലയുയർത്തിയതെ ഇല്ല..മനസ്സിൽ കരഞ്ഞു തീർത്ത ഓരോ നിമിഷങ്ങളും തെളിയുന്നത് അവളറിയുന്നുണ്ടായിരുന്നു…
മമ്മി പറഞ്ഞു ഇന്ന് വരുമെന്ന്…എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല…
“അത് …മമ്മി വിളിച്ചപ്പോ…”
“അല്ലെങ്കിലും മമ്മിയോടാണല്ലോ കൂറ്… ഞാനും വിളിച്ചിരുന്നു പല വട്ടം… ആരും എടുത്തുപോലും കണ്ടില്ല” ആ വാക്കുകളിലെ പരിഭവം തിരിച്ചറിഞ്ഞപ്പോൾ
അവൾക്കു സങ്കടം വന്നു…
സുന്ദരിയാണോ…? അവൻ മനസ്സിലാവതപോലെ നോക്കി.
ആര്…?
കല്യാണ പെണ്ണ്…
മ്മ്…
എന്നെക്കാളും…
അതേ….
ഉള്ളിൽ നിശബ്ദത കനക്കുന്നത് രണ്ടുപേരും അറിഞ്ഞു…നീണ്ട മൗനത്തിനു വിരാമമിട്ടു കൊണ്ടു അവൻ ചോദിച്ചു…
മറന്നോ എന്നെ…?
അവൾ ഞെട്ടലോടെ തലയുയർത്തി…അവന്റെ കണ്ണുകളിൽ വേദന നിറഞ്ഞു നിൽക്കുന്നത് കണ്ട് അവൾ പകച്ചു…നീറിപ്പുകഞ്ഞ ഹൃദയം ഒരിറ്റു നനവിനായി കൊതിക്കുന്ന പോലെ അത്ര നാളും അടക്കി വച്ചിരുന്നതെല്ലാം ഒരു വലിയ തേങ്ങലായി പൊട്ടിയൊഴുകി…അവളവനെ കെട്ടിപിടിച്ചു ഉറക്കെയുറക്കെ കരഞ്ഞു….
അവനവളെ ചേർത്തു പിടിച്ചു…
എത്ര നേരം കരഞ്ഞുവെന്നവൾക്കു ബോധ്യമില്ലായിരുന്നു… കരഞ്ഞുതീർന്നു മനസ്സിന് ഒരല്പം ആശ്വാസമായപ്പോൾ അവൾ ഞെട്ടി മാറി…താനിത്ര നേരം അവന്റെ നെഞ്ചോടു ചേർന്നിരിക്കുകയായിരുന്നുവെന്നു തിരിച്ചറിഞ്ഞപ്പോൾ അവൾക്ക് ഭ്രാന്തു പിടിക്കുന്നപോലെ തോന്നി…
എന്റീശ്വര… ഞാനെന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത്….അവന്റെ മനസ്സമ്മതമാണ് ഇന്ന്…തന്നെ ഇങ്ങോട്ടു വിളിച്ചുവരുത്തിയ മമ്മിയുടെ മുഖം ഓർമ വന്നപ്പോൾ വല്ലാത്ത കുറ്റബോധത്തോടെ അവൾ കട്ടിലിൽ നിന്നു പിടഞ്ഞെണീറ്റു…
അവളുടെ പരിഭ്രമം കണ്ടു അവനു വല്ലായ്മ തോന്നി…ഇനിയൊരു നിമിഷം ഇവിടെ നിന്നുകൂടാ എന്നു മനസ്സു മന്ത്രിക്കുന്നതവൾ അറിഞ്ഞു..കട്ടിലിനരികിലെ ബാഗെടുത്തു മുന്നോട്ടോടുന്ന അവളെ അവൻ വേദനയോടെ നോക്കി…ഇനിയൊരിക്കൽ കൂടി അവൾ പടിയിറങ്ങുന്നത് കാണാൻ വയ്യാത്തതുകൊണ്ടു അവൻ പുറംതിരിഞ്ഞു ജനലരികിലേക്കു നീങ്ങി കണ്ണടച്ചു…ഉള്ളിലെ വിങ്ങൽ അവന്റെ മനസ്സിനെ പ്രക്ഷു ബ്ദമാക്കി കൊണ്ടിരുന്നു……
ജോലിയും കൂലിയുമൊന്നുമില്ലാതെ നടക്കുന്ന കാലത്തെ പ്രിയപെട്ട സൗഹൃദമായിരുന്നു തനിക്കവൾ.. നല്ലൊരു കൂട്ടുകാരി…എപ്പോഴും കൂടെ നിൽക്കുന്നവൾ… അടുത്ത കൂട്ടുകാരി നല്ലൊരു ലൈഫ് പാർട്ണർ ആവും എന്നുള്ള തിരിച്ചറിവ് എപ്പോഴോ വന്നു..ഒപ്പം അന്യമതസ്ഥയായ അവളെ വിവാഹം ചെയ്താൽ പപ്പയും മമ്മിയും തകർന്നുപോകും എന്ന തിരിച്ചറിവും…പ്രണയം എന്നൊന്ന് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല…എങ്കിലും പ്രിയപ്പെട്ടതായിരുന്നു അവളെനിക്ക്..
കാര്യവും കാര്യകേടും ഉൾകൊള്ളാൻ ഉള്ള പക്വത ഞങ്ങൾക്കുണ്ടായിരുന്നത് കൊണ്ടു തന്നെ ഞങ്ങളുടെ സൗഹൃദം അതുപോലെ തന്നെ തുടർന്നു… അവളെനിക്കോ ഞാൻ അവൾക്കോ ഉള്ളതല്ലെന്നു ഞങ്ങൾ ഉൾക്കൊണ്ടു.
അവളുമൊത്തുള്ള ഒരു ജീവിതം ഞാനൊരിക്കലും സ്വപ്നം കണ്ടിട്ടു കൂടിയില്ലായിരുന്നു…പ്രായോഗികമായി അത് നടക്കില്ല എന്ന ബോധ്യം എന്റെ ഓരോ ചിന്തയിലും നിറഞ്ഞുനിന്നിരുന്നു…മനുഷ്യർക്കുംഅധീനമായ ശക്തി അവരിൽ പ്രവർത്തിക്കുന്നുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞ ഒരു നിമിഷമുണ്ട്…അതവളുടെ വിവാഹദിനമായിരുന്നു….
വിവാഹ മണ്ഡപത്തിൽ നിന്നും അവൾ സ്വയം ഇറങ്ങി നിന്നു…ഈ വിവാഹം വേണ്ടെന്നു ഉറക്കെ പറഞ്ഞു… കാരണം ചോദിച്ചവരോട് അവളുടെ അച്ഛന്റെ കണ്ണീരു ചൂണ്ടിക്കാണിച്ചു…ഇട്ടൊരുങ്ങി വന്ന അൻപതു പവന് പുറമെ ഇനിയും പത്തു ലക്ഷം വേണമെന്ന് അന്നേദിവസം രാവിലെ ആവശ്യപ്പെട്ട അവരുടെ നെറികേട് ചൂണ്ടിക്കാണിച്ചു…ആ വീട്ടിൽ എങ്ങനെയാണ് സന്തോഷമായിരിക്കുക എന്നവൾ ചോദിച്ചു..
ഒരു പഞ്ച പാവമായ അവ ളുടെ ശക്തമായ നില പാട് കണ്ടു ഞാൻ അഭിമാനിച്ചു…പക്ഷെ അതേ അവൾ മുഹൂർത്തിനു തൊട്ടുമുൻപ് എന്റെ മുന്പിലിരുന്നു പൊട്ടിക്കരഞ്ഞു..അവളുടെ അച്ഛനവളെ തല്ലി.. കല്യാണം മുടക്കി നാണം കെടുത്തിയ പാപിയായി താനെന്നു പറഞ്ഞു എന്റെ മുന്പിലിരുന്നു കരഞ്ഞ അവളെ എങ്ങനെ അശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ ഉഴറി… അവൾക്കു വേണ്ടി അച്ഛനോട് സംസാരിക്കാൻ ചെന്ന ഞാൻ പക്ഷെ അച്ഛനോട് ചോദിച്ചത് ജാതിയും മതവുമൊന്നും പ്രശ്നമല്ലെങ്കിൽ അവളെ എനിക്ക് തരുമോ എന്നാണ്…ആരും അവളോട് അനുവാദം ചോദിച്ചില്ല…ഒരു മരപ്പാവ കണക്കെ ഇരിക്കുന്ന അവളെ ഞാൻ താലി കെട്ടി…
പെട്ടെന്നുള്ള ആവേശത്തിൽ ചെയ്തുപോയതാണെങ്കിലും അവളുടെ കണ്ണുനീർ കണ്ട നിമിഷം ഞാൻ എന്നിലെ പ്രണയത്തെ തിരിച്ചറിയുകയായിരുന്നു…പിന്നീടാണ് ഞാനും ചെയ്തതിന്റെ വരും വരായ്യ്കകളെ പറ്റി ആലോചിച്ചത്…പപ്പ.. മമ്മി…നാട്ടുകാർ….അവളപ്പോഴും മൗനിയായി…
അവളെന്റെ കൂടെ വരില്ലെന്ന് പറഞ്ഞു..മൂന്നു നാലു ദിവസങ്ങൾക്കു ശേഷം ഞാനവളെ കൂട്ടി വീട്ടിൽ വന്നു…ആരും അവളോട് മിണ്ടിയില്ല…അവൾ എന്നോടും….മൂന്നു മാസം അവൾ വീട്ടിൽ നിന്നു…ആരുടെയും മനോഭാവങ്ങൾ മാറിയില്ല…ഒരു ദിവസം വീട്ടിൽ വന്ന എനിക്കവൾ കരുതി വച്ചത് ഒരു കത്തായിരുന്നു…
“കാണിച്ചത് ദയവായിരുന്നു എന്നറിയാം…അതിന്റെ പേരിൽ ഇനിയും നാട്ടുകാർക്ക് പരിഹാസമോ വീട്ടുകാർക്ക് കൊള്ളാരുത്താത്തവനോ ആവണം എന്നില്ല… ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ട ദുസ്വപ്നമായി എന്നെ മറന്നേക്കുക..”
എവിടെപോയെന്നറിയാതെ എന്തു പറ്റിയെന്നറിയാതെ രണ്ടാഴ്ച്ച… മമ്മിയുടെ ഫോണിലാണ് കാൾ വന്നത്…അന്വേഷിക്കേണ്ട..സുഖമായിരിക്കുന്നു എന്ന്….അത്രപോലും എന്നെ വിളിച്ചില്ല………
ഇത് തുറക്കുന്നില്ല….സ്വാതിയുടെ ശബ്ദമാണ് ഡേവിഡ് നെ ഓർമകളിൽ നിന്നും ഉണർത്തിയത്…
ഇവളിത് വരെ പോയില്ല ????അവൻ അമ്പരപ്പോടെ തിരിഞ്ഞുനോക്കി…..
വാതിലിന്റെ ലോക്കിൽ പിടിച്ചു തിരിച്ചുകൊണ്ടു അക്ഷമയായി നിൽക്കുകയാണ് സ്വാതി…
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…