നൈർമല്യം ~ ഭാഗം 18,19 ~ എഴുത്ത് : NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഫോൺ പിടിച്ച് കുറേ സമയം നിന്നു.അടുക്കളയിലായിരുന്നപ്പോഴും ഫോൺ അടുത്ത് വെച്ചു.ഇടക്ക് നോക്കി കൊണ്ടിരുന്നു.

പിറകിൽ നിന്നാരോ പെട്ടെന്ന് കണ്ണ് പൊത്തി.

വിഷ്ണുവേട്ടൻ…

എങ്ങനെ മനസിലായി…

അച്ഛനോ വാസുമാമയോ അല്ലാതെ ധൈര്യത്തിൽ കണ്ണു പൊത്തുന്നത് വിഷ്ണുവേട്ടനല്ലാതെ വേറെ ആരാ..

ആഹാ…അത്ര ഉറപ്പാണോ….

കണ്ണിൽ നിന്നും വിഷ്ണുവേട്ടന്റെ കൈകൾ എട്ത്ത് മാറ്റാൻ നോക്കി.

അടങ്ങി നിൽക്ക് തൃപ്താ….

വിഷ്ണുവേട്ടൻ എവ്ടേക്കാ കൊണ്ട് പോവുന്നത്…

അടങ്ങി നടക്കെന്റെ പെണ്ണേ…

കുതറി കൊണ്ട് നിന്നപ്പോൾ വിഷ്ണുവേട്ടൻ പറഞ്ഞു.

അമ്മേടെ റൂമിലെത്തിയാണ് കൈകൾ എടുത്തത്.

കൈയിൽ ഒരു കവർ തന്നു.

അമ്മ പകുതിയാക്കിയത് മോൾ പൂർത്തീയാക്കിക്കോ..

അതും പറഞ്ഞ് പാതി പൂർത്തിയായ കണ്ണനെ നോക്കി.

നിലത്ത് ഇരുന്ന് വിഷ്ണുവേട്ടനെ നോക്കി.കണ്ണുകൾ കൊണ്ട് കണ്ണനെ നോക്കാൻ പറഞ്ഞു.

ഒരുപാട് മണിക്കൂർ എടുത്തു അത് പൂർത്തിയാക്കാൻ.മുഖത്തേക്ക് വീണ മുടി ഒതുക്കി കൊണ്ട് വിഷ്ണുവേട്ടനെ നോക്കിയപ്പോൾ കണ്ണുകൾ മാറ്റാതെ എന്നെ തന്നെ നോക്കിയിരിക്കുന്നത് കണ്ടു.കൊരുത്ത കണ്ണുകൾ പിടച്ചലോടെ മാറ്റി.കണ്ണന്റെ പ്രതിമ പൂർണമായപ്പോൾ ഇരുൾ വീണ ഹൃദയത്തിന്റെ അറകളിലൊക്കെ വെളിച്ചം വീണത് പോലെ.

ആദ്യം കണ്ണുകൾ പോയത് വാതിൽ പടിയിൽ നിന്ന ചിരിയോടെ നോക്കി നിന്ന അച്ഛനിലായിരുന്നു.അച്ഛൻ പോയതും വിഷ്ണുവേട്ടന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.പെട്ടന്നായത് കൊണ്ട് വിഷ്ണുവേട്ടൻ പിറകോട്ടേക്ക് ആഞ്ഞു.

വിഷ്ണുവേട്ടാ…എനിക്ക്…

പറഞ്ഞ് ഭംഗി കളയണ്ട..എനിക്ക് അനുഭവിച്ച് അറിഞ്ഞാൽ മതി.

ചുണ്ടുകൾക്ക് മീതെ വിരൽ വെച്ച് വാക്കുകൾക്ക് തടയിട്ടു.ആ കൈകൾക്കുള്ളിൽ ഒട്ടി നിന്നു.ശ്വാസം മുട്ടുമെന്നായിട്ടും രണ്ടു പേരുടേയും കൈകൾ മുറികിയതല്ലാതെ അയഞ്ഞില്ല.കൈ വിടുവിക്കാതെ തന്നെ എടുത്തുയർത്തി.വിഷ്ണുവേട്ടന്റെ കഴുത്തിൽ കൈകൾ ചുറ്റി മൂക്കിൽ മൂക്കുരസി.തോളിൽ തല വെച്ച് കിടന്നു.താഴേക്ക് ഊർന്നിറങ്ങി.

വേർപെടുമ്പോൾ രണ്ട് പേരും കിതക്കുന്നുണ്ടായിരുന്നു.രണ്ട് പേരുടെ ചുണ്ടിലും ചിരി പടർന്നു.വിഷ്ണുവേട്ടൻ ഷർട്ടിലെ ചുളിവുകളിൽ നോക്കി ചിരിച്ചു.ചേർന്നു നിന്ന് ആ ചുളിവുകൽ തടവി നിവർത്താനായി നോക്കി.

സാരല്ലാ…

കൈകൾ തടഞ്ഞു കൊണ്ട് പറഞ്ഞു.

ഇന്നു വരുന്നോ എന്റെ കൂടെ…നമ്മുടെ ബെഡ് ഒത്തിരി വലുതാണെന്ന് ഇന്നലെയാ മനസിലായത്….

ഒന്നു കൂടി വലിച്ചടുപ്പിച്ച് ചോദിച്ചു.

നാളെ രാവിലെ വരാം.അച്ഛൻ നാളെ പോയാ മതീന്നു പറഞ്ഞു.

രാവിലെ എത്തണം..അല്ലേ ഞാനിങ്ങ് വരും.

മ്ം…

കണ്ണുകൾ കണ്ണുകളാൽ ബന്ധിച്ച് പിന്നെയും നിന്നവിടെ.വിഷ്ണുവേട്ടന്റെ കണ്ണുകൾ പിന്നെയും എന്തൊക്കെയോ ആഗ്രഹിക്കുന്നത് പോലെ…

പോട്ടേ…..

വാതിക്കലെത്തി തിരിഞ്ഞ് നിന്ന് സിന്ദൂര രേഖയിൽ മുകർന്നു കൊണ്ട് ചോദിച്ചു.ശരിയെന്ന് തലയാട്ടി.

അച്ഛനോടും വാസുമാമയോടും സംസാരിക്കുമ്പോൾ വീണ്ടും കണ്ണുകൽ കൊണ്ട് യാത്ര ചോദിച്ചു.വിഷ്ണുവേട്ടന്റെ നിഴൽ മറയും വരെ നോക്കി നിന്നു.ആലിംഗനത്തിന്റെ ചൂട് ഇപ്പോഴും വിട്ട് മാറാത്ത പോലെ.ഫോണെടുത്ത് മുറിയിലേക്ക് പോയി.

ഒരു റിങ് പോലും മുഴുവിക്കാതെ ഫോണെടുത്തു.

വീട്ടിലെത്തി…

ദേവ്മ്മ എവ്ടേ….

ഇവ്ടെ ഉണ്ട്…നാളെ വരില്ലേ…

മ്ം….

എന്തൊക്കെയോ സംസാരിക്കണമെന്നുണ്ട് ഒന്നും ഓർമ കിട്ടുന്നില്ല.

വെക്കെട്ടെ….

ഒന്നും മിണ്ടാതായപ്പോ മറു വശത്തു നിന്നും ചോദിച്ചു.പിന്നെയും ഒന്നും മിണ്ടിയില്ല.

തൃപ്താ…..

നേർത്ത ശബ്ദം വീണ്ടും…

ശ്വാസത്തിന്റെ ശബ്ദം പോലും ഒരായിരം വികാരങ്ങളെ ഉണർത്തി.

രാവിലെ വരാം….

അതും പറഞ്ഞ് ഫോൺ വെച്ചു.പിന്നെയും ഫോൺ നോക്കി.രാത്രിക്ക് ദൈർഘ്യമേറുന്ന പോലെ.

ഞാൻ കൂടെ വരാം…

വേണ്ട വാസുമാമേ….വാസുമാമ റെഡിയായി വരുമ്പോഴേക്കും നേരം വൈകും.

വേഗം നടന്നു അല്ല ഓടി അതാവും ശരി.നടക്കുന്നതിനിടയിൽ തന്നെ കണ്ണനെ തൊഴുതു.

ഉമ്മറത്ത് തന്നെ വിഷ്ണുവേട്ടൻ നിൽക്കുന്നു.കണ്ടതും നിറഞ്ഞൊരു പുഞ്ചിരി നൽകി.

ആഹാ..നീ വരുന്നോണ്ടാണോ ഇവനിങ്ങനെ മുട്ടയിടാൻ നിക്കുന്ന കോഴിയെ പോലെ കളിച്ചത്…

അമ്മാളൂ ചായ കുടിച്ചിട്ടാണോ വന്നത്…

അല്ല…ഇവ്ടുന്നു കുടിക്കാംന്നു വെച്ചു.

എന്നാ വാ…

ദേവ്മ്മ അകത്തേക്ക് പോയതും മുറിയിലേക്ക് പിടിച്ച് വലിച്ചു കൊണ്ടു പോയി.

എന്താ..ലേറ്റായത്…എത്ര സമയായി കാത്ത് നിക്കുന്നു.കാണാതായപ്പോൾ അങ്ങോട്ട് വന്ന് നിന്നെ കണ്ടിട്ട് ജോലിക്ക് പോവാംന്നു വെച്ചിരിപ്പായിരുന്നു.

എഴുന്നേറ്റ പാടെ ഇങ്ങ് വരാൻ പറ്റ്വോ വിഷ്ണുവേട്ടാ…അച്ഛൻ ഉച്ചക്ക് പോവാംന്നു പറഞ്ഞതാ…

ഞാൻ കഴിക്കാൻ എടുത്ത് വെക്കാം.

അതും പറഞ്ഞ് മുറിയിൽ നിന്നും പുറത്തേക്ക് വന്നു
പോട്ടേ….

കൈകളിൽ ഒന്നമർത്തിക്കൊണ്ട് ചോദിച്ചു

ഞാൻ കഴിക്കാൻ എടുത്ത് വെക്കാം.

പോട്ടേ….

കൈകളിൽ ഒന്നമർത്തിക്കൊണ്ട് ചോദിച്ചു

ഒരു പാട് സംസാരിക്കണംന്നു തോന്നും.പക്ഷേ അടുത്തു വന്നപ്പോൾ ഒന്നും സംസാരിക്കാൻ പറ്റുന്നില്ല.വാക്കുകളൊക്കെ എവ്ടെയോ ചിതറി തെറിച്ച പോലെ.

ഓഫീസിലെത്തി ഫോൺ വിളിച്ചപ്പോഴും അത് തന്നെ അവസ്ഥ. കുറച്ചെന്തൊക്കെയോ സംസാരിച്ചു.കുറേ നേരം നിശ്വാസം മാത്രം.ഫോൺ വെച്ച് ആകാശവാണി വെച്ചു.വിഷ്ണുവേട്ടൻ അതിൽ പറഞ്ഞതൊക്കെ എന്നോടായ് പറഞ്ഞത് പോലെ.

കുളി കഴിഞ്ഞ് കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോഴാണ് തൊട്ടു പിറകിലായി വിഷ്ണുവേട്ടൻ

ഇതെപ്പോ വന്നൂ…..

തിരിഞ്ഞ് നിന്നതും കണ്ണാടിക്ക് നേരെ തന്നെ നിർത്തി.മുടിയിൽ കെട്ടിയ തോർത്ത് അഴിച്ചു.ശ്വാസം തടസപ്പെട്ടത് പോലെ.ഒന്നു കൂടി ചേർന്നു നിന്നു.കൈയിലെ സിന്ദൂരം വാങ്ങി സിന്ദൂര രേഖയിൽ വരച്ചു.താടി ഉയർത്തി വിഷ്ണുവേട്ടന്റെ തോളിൽ തല ചായിച്ചു.കൈകൾ കൊണ്ട് വയറിൽ ചുറ്റി.

ഞാൻ ഉള്ളയിടൊത്തോളം കാലം നെറ്റിയിൽ ഈ സിന്ദൂരം കാണണമെനിക്ക്…

തിരിഞ്ഞ് നിന്ന് വിഷ്ണുവേട്ടന്റെ വാ പൊത്തി.നെഞ്ചിൽ തല ചായ്ച്ചു.

അങ്ങനെ ഒന്നും പറയണ്ടാ……

ഇല്ല….പറയുന്നില്ല…..

രാത്രി മുറിയിലേക്ക് പോവുമ്പോൾ വല്ലാത്തൊരു വിറയൽ.ചുണ്ടിനു മുകളിലായി വിയർപ്പ് കണങ്ങൾ ഉരുണ്ടു കൂടി.

പ്രതീക്ഷിച്ചെന്ന പോലെ വിഷ്ണുവേട്ടൻ ബെഡിൽ ഇരിക്കുന്നു.കൈയിൽ പിടിച്ച് അടുത്തിരുത്തിച്ചു.നിലത്ത് മുട്ടു കുത്തിയിരുന്നു.ഒരു ബോക്സിൽ നിന്നും വെള്ളിയുടെ മിഞ്ചി എട്ത്തു കാൽ വിരലിൽ ഇട്ടു.കാൽവിരലിൽ മുത്തി.കാൽ വലിക്കാൻ നോക്കിയെങ്കിലും ബലമായി പിടിച്ച് വെച്ചു.

മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്നത് കണ്ട് ആ കണ്ണുകൾക്ക് മീതെ കൈ വച്ച് മറച്ചു.കൈ ബലമായി കണ്ണിൽ നിന്നുമെടുത്ത് വിഷ്ണുവേട്ടന്റെ കൈകൾക്കുള്ളിലാക്കി.

തൃപ്താ…..

ആ നേരിയ ശബ്ദം മതിയായിരുന്നു ഒരായിരം വികാരങ്ങൾ പൊട്ടി മുളക്കാൻ.

ഉള്ളിൽ നിറഞ്ഞൊഴുകുന്ന പ്രണയത്തെ നോവിക്കാതെ എല്ലാ അർത്ഥത്തിലും വിഷ്ണുവേട്ടന്റേതാക്കി.നെഞ്ചിൽ താടി ഊഴ്ന്നി വിഷ്ണുവേട്ടനെ നോക്കി.ഒരു പുഞ്ചിരിയോടെ കണ്ണുകളടച്ച് കിടക്കുന്നു.ഒരു കൈ തലയ്ക്ക് താഴെയായും മറ്റൊരു കൈ എന്നെയും ചേർത്ത് പിടിച്ചിരുന്നു.കണ്ണുകളടച്ച് നെഞ്ചിൽ ഒട്ടിച്ചേർന്നു കിടന്നു.

കണ്ണ് തുറക്ക്…തൃപ്താ…

മൂക്കിൻ തുമ്പിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.പാതി മിഴികൾ തുറന്ന് നോക്കി.

നെഞ്ചിൽ നിന്നും താഴേക്ക് എടുത്ത് കിടത്തി ചേർന്നു കിടന്നു.വീണ്ടും ചേർത്ത് പിടിച്ച കൈകൾ മുറുകി.

ചിരിക്കല്ലേ..വിഷ്ണുവേട്ടാ…

രാവിലെ കണ്ണാടിക്കു മുന്നിൽ നിന്ന് കഴുത്തിലെ പാട് എങ്ങനെ മറയ്ക്കുമെന്നാലോചിച്ച് നിക്കുമ്പോ കട്ടിൽ കമഴ്ന്ന് കിടന്ന് ചിരിക്കുന്നു.

ഞാൻ അറിഞ്ഞോണ്ട് ചെയ്തതാണോ….

നാണവും ചിരിയുമെല്ലാം ഒരു കൂർപ്പിച്ച നോട്ടത്തിൽ ഒളിപ്പിച്ചു.

വേഗം എഴുന്നേൽക്കാൻ നോക്ക്…

അതും പറഞ്ഞ് അവ്ടുന്നു കടന്നു കളഞ്ഞു.

വിഷ്ണുവേട്ടാ..അങ്ങോട്ട് മാറി നിക്ക്…ദേവ്മ്മ കണ്ടോണ്ട് വന്നാ….

അടുക്കളയിൽ പച്ചക്കറി അരിഞ്ഞു കൊണ്ടിരിക്കുമ്പോൾ് ഇരു വശത്തായ് സ്ലാബിൽ കൈ വച്ച് നിന്നു.എത്ര തള്ളി മാറ്റിയിട്ടും കൂടുതൽ ചേർന്നു നിന്നതല്ലാതെ മാറിയില്ല.

വിഷ്ണുവേട്ടാ…ദേവ്മ്മ…

അടുക്കള വാതിക്കൽ എങ്ങോട്ട് പോവണമെന്നറിയാതെ ദേവ്മ്മ നിക്കുന്നു. ദേവ്മ്മയെ കണ്ടതും വിഷ്ണുവേട്ടൻ മാറി നിന്ന് ചമ്മിയ ചിരി ചിരിച്ചു.മുഖത്ത് നോക്കാനുള്ള ചമ്മൽ കാരണം പച്ചക്കറി അരിയുന്നതിലായി ശ്രദ്ധ.വേഗം വിഷ്ണുവേട്ടൻ പുറത്തേക്ക് പോയി.

എന്ത് പണിയാ.. വിഷ്ണുവേട്ടാ കാണിച്ചേ…ഞാൻ പറഞ്ഞതല്ലേ..മാറി നിക്കാൻ…അയ്യേ…ഓർക്കാൻ കൂടി വയ്യാ…

എന്റെ ഭാര്യയെ ഞാനൊന്നു കെട്ടിപ്പിടിച്ചത് തെറ്റാണോ…ഇതൊക്കെ നമുക്ക് ഓർക്കാനുള്ളതാ…നമുക്ക് നരയൊക്കെ വന്ന് നടുവൊക്കെ വളഞ്ഞ് ….കിഴവനും കിഴവിയുമാവുമ്പോ…

കഴുത്തിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

നമുക്ക് ഇന്ന് നടക്കാൻ പോവാ…

തോട്ടിലേക്ക് കാലുകൾ നീട്ടി വിഷ്ണുവേട്ടന്റെ ചുമലിൽ ചാഞ്ഞിരുന്നു.

ചിറ്റ വിളിച്ചിരുന്നു…

എന്ത് പറഞ്ഞു.

കൈയിലെ ഓരോ നഖത്തേയും തടവിക്കൊണ്ട് ചോദിച്ചു.

അർജുവേട്ടന് സംസാരിക്കണമെന്നു.ഞാൻ പറഞ്ഞു ചിറ്റയോട് എന്നെ ഓർത്ത് വിഷമിക്കേണ്ട…ഞാൻ സന്തോഷത്തോടെയാ ഇപ്പോ ജീവിക്കുന്നേന്നു അർജുവേട്ടനോട് പറയാൻ പറഞ്ഞു.സാന്ദ്രയെ പറ്റി മാത്രം ചിന്തിച്ചാ മതീന്നു.

ചിറ്റ എന്ത് പറഞ്ഞു….

അർജുവേട്ടൻ അടുത്തുണ്ട്…എല്ലാം കേൾക്കുന്നുണ്ടെന്ന്…

നിനിക്ക് അർജുവോട് സംസാരിച്ചൂടായിരുന്നോ…

ഇനിയൊരു ശബ്ദമായി പോലും അവർക്കിടയിൽ എനിക്ക് പോവണ്ട…വിഷ്ണുവേട്ടാ…ഇപ്പോ എനിക്ക് മനസിലാവുന്നുണ്ട് എന്ത് കൊണ്ടാ അർജുവേട്ടന് എന്റെ സ്നേഹം മനസിലാവാതിരുന്നേന്നു.ആ സ്നേഹം അപൂർണമായിരുന്നു.ഇപ്പോ എന്റെ സ്നേഹം പൂർണമാണ്.അത് എന്റെ വിഷ്ണുവേട്ടനാണ്.വിഷ്ണുവേട്ടനെ നഷ്ടപ്പെടുമോന്നുള്ള പേടി എനിക്ക് ഇല്ല…എന്റെ കുറവുകളെ വെറുക്കുമോന്ന ചിന്തയുമില്ല….

എന്റെ പ്രണയം എന്റെ വിഷ്ണുവേട്ടനാ…..

വിഷ്ണുവേട്ടന്റെ താടിയിൽ ഉമ്മ വെച്ചു…

തുടരും…