Story written by VIDHUN CHOWALLOOR
താലികെട്ടിന് തൊട്ടുമുമ്പാണ് ആ ചെക്കൻ മരിച്ചത് കല്യാണ പന്തലിൽ വച്ച് തന്നെ, അവനോട് ഒന്നുകൂടി ആലോചിക്കാൻ പറ….എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് ആ കുട്ടിക്ക് നാട്ടിലെന്താ വേറെ കുട്ടിയെ കിട്ടാഞ്ഞിട്ട് ആണോ…അവന് ഇതിനെ തന്നെ വേണമെന്ന് എന്താ ഇത്ര വാശി…
ഞാൻ പറയാനുള്ളതെല്ലാം പറഞ്ഞു നോക്കി. കല്യാണമേ വേണ്ട എന്ന് പറഞ്ഞു നടന്ന ചെക്കനാ…ഒരു ആലോചന വന്നപ്പോൾ കയ്യും കാലും പിടിച്ചാണ് ഞാൻ കൊണ്ടുപോയി കാണിച്ചത്. പക്ഷേ ആ കാര്യം ഇങ്ങനെ ഒന്നാവും എന്ന് ഞാനും കരുതിയില്ല. ആ കുട്ടിയെ കുറിച്ചോ വീടിനെ കുറിച്ചോ ഒന്നും ആലോചിച്ചില്ല…അന്വേഷിച്ചില്ല അവൻ സമ്മതിച്ചതിന്റെ സന്തോഷത്തിൽ ആ കാര്യം ഞാൻ മറന്നു.
പെണ്ണ് കണ്ടിറങ്ങിയപ്പോൾ ഇഷ്ടപ്പെട്ടു എന്ന് സമ്മതം മൂളി. വിളിക്കാത്ത ദൈവങ്ങളില്ല. കഴിക്കാത്ത വഴിപാടുകളും സന്തോഷത്തോടെ ബന്ധുക്കളെ അറിയിച്ചു തുടങ്ങിയപ്പോഴാണ് ഇങ്ങനെ ഒരു സംഭവം അറിയുന്നത്…..ഇപ്പോൾ കയിച്ചിട്ട് ഇറക്കാൻ പറ്റുന്നില്ല. മധുരം കൊണ്ട് തുപ്പാനും വയ്യ എന്ന അവസ്ഥയാണ്. ഒരു സന്തോഷം തന്നപ്പോൾ കണ്ണൻ മറ്റൊരു സങ്കടവും കൂടി തന്നു….പിന്നെ ഞാനെങ്ങനെ പറയും അവനോട്…..
വല്യമ്മ അല്ലാതെ മറ്റാരു പറഞ്ഞാലും അവൻ കേൾക്കില്ല പിന്നെ കണിയാനെ കൊണ്ട് ജാതകം ഒന്നുകൂടി നോക്കണം അവളുടെയും പരിഹാരക്രിയ വല്ലതുമുണ്ടെങ്കിൽ എല്ലാം ചെയ്യിക്കാം. പിന്നെ എല്ലാം നമ്മുടെ ചെക്കന്റെ യോഗം പോലെ ഇരിക്കും. എന്നാ ഞാൻ ഇറങ്ങട്ടെ പിള്ളേര് വരാൻ സമയമായി പോയിട്ട് പിന്നെ വരാം…..
അളിയാ…കല്യാണത്തിന് കുപ്പി എത്ര എണ്ണം ഇറക്കും. ബിവറേജിൽ ഇപ്പോൾ റേഷൻ ആണ്…..അതുകൊണ്ട് വിദേശി വേണ്ട നമുക്ക് നാടൻ മതി
ഒറ്റ ശ്വാസം കൊണ്ട് അവന് പറയാനുള്ളതെല്ലാം എന്റെ കാതിൽ എത്തിച്ചു……
ആ എന്നിട്ട് വേണം കുറെ എണ്ണത്തിന്റെ കണ്ണും കരളും എല്ലാ അടിച്ചു പോവാൻ…അവസാനം എനിക്ക് ജയിലും……ഒരു പെണ്ണ് വിശ്വസിച്ചു ഇറങ്ങിവരുന്നത് അല്ലടാ…അതുകൊണ്ട് ഈ പരിപാടി വേണ്ട എന്ന് വെച്ചു വലിയ ആർഭാടങ്ങൾ ഒന്നുമില്ല. ഒരു ചെറിയ പരിപാടി എന്നുകരുതി പിശുക്കി എന്ന് തോന്നാനും പാടില്ല. ബാക്കിവരുന്ന കാശ് ഒരാളുടെ ഹാർട്ട് ഓപ്പറേഷൻ നടത്താനാണ് എന്റെ തീരുമാനം. പ്രിയയുടെ വീട്ടുകാർക്കും സമ്മതമാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് ചുമ്മാ അങ്ങനെ പൊടിച്ചു കളയുന്നതിലും നല്ലതല്ലേ ഒരു ജീവൻ രക്ഷിക്കാൻ ഉപയോഗിക്കുന്നത് ആ പണത്തിന് അപ്പോഴാണ് ശരിക്കും വിലയും ഉണ്ടാകുന്നത്……
ഹോ……നന്മമരം ആവാനുള്ള ഉദ്ദേശമാണ് അല്ലേ
ഹേയ് ഒരിക്കലുമില്ല….പക്ഷേ ഒരു തൈ നടുന്നത്തിൽ തെറ്റില്ല…..അല്ലെ
ദേഷ്യം കൊണ്ടാവും അവൻ ഫോൺ കട്ട് ചെയ്തു ഇനി രണ്ടുദിവസത്തിന് വിളിയും പറച്ചിലും ഒന്നും ഉണ്ടാവില്ല…….
ദൈവമേ……..ഇന്ന് ഡ്രസ്സ് എടുക്കാൻ ഉള്ള ദിവസമാണ്. അഞ്ചു മണിയാവുമ്പോൾ പ്രിയ അവിടെ വരാം എന്ന് ഏറ്റിട്ടുണ്ട്……..
ഞാൻ വണ്ടി പാർക്ക് ചെയ്തു വീട്ടിലേക്ക് കയറി….വാതിൽ തുറന്നു തന്നെ കിടക്കുന്നുണ്ട്. ഹാളിൽ ഫാനും ലൈറ്റും എല്ലാം ഓടുന്നുണ്ട്. അമ്മ ഇവിടെ ഒന്നുമില്ല ഉണ്ടെങ്കിൽ ഇതൊന്നും ഇങ്ങനെ കിടക്കുകയും ഇല്ല…….
ശെടാ…….മൂപ്പര് അവിടെ തന്നെ ഇരിപ്പുണ്ടല്ലോ…..ഇങ്ങനെ ഒരു ഇരിപ്പ് പതിവില്ലാത്തതാണ്. ഞാൻ ഭാഗമായി മുറിയിലേക്ക് പോയി. ഡ്രസ്സ് മാറി….. ഒരു ചായ വരാനുള്ള സമയം കഴിഞ്ഞു ഇതെന്തുപറ്റി മുറിയിൽ നിന്നുള്ള എത്തി നോട്ടത്തിൽ അമ്മ അവിടെ തന്നെ ഇരിപ്പുണ്ട്………
അമ്മാ…….സച്ചിയുടെ കടയിൽ പോണം…ഡ്രസ്സ് അല്ല അവിടെ നിന്ന് വാങ്ങിക്കാം. പ്രിയ അവിടെ വരാം എന്ന് പറഞ്ഞിട്ടുണ്ട്…കുറച്ചു നേരത്തെ ഇറങ്ങാം. തുണിക്കടയിൽ കയറിയ പെണ്ണും വെള്ളത്തിൽ ഇറങ്ങിയാ പോത്തും തിരിച്ചു കയറില്ല എന്നാണ് പ്രമാണം…… അവസാനം സമയം തികഞ്ഞില്ല എന്ന് പരാതി പറയരുത്……
ഒന്നും മിണ്ടുന്നില്ല…….
ഞാൻ പിന്നിൽ പോയി ഉച്ചത്തിൽ ട്ടോ…… എന്ന് ഓളി ഇട്ടു
അമ്മ ഒന്നു ഞെട്ടി കൊണ്ട് തിരിഞ്ഞുനോക്കി
ആ….. നീയോ……???? നീ എപ്പോ വന്നു……..
ആ ബെസ്റ്റ് അപ്പോൾ ഞാൻ ഇത്രയും നേരം പറഞ്ഞത് ആരോടാ…….
ഓ……ചായ കിട്ടിയില്ല അല്ലേ ഇപ്പോൾ എടുക്കാം
ഒരു നേരം ചായ കുടിച്ചില്ല എന്നുവച്ച് ചത്തൊന്നും ഒന്നും പോവില്ല ഞാൻ അമ്മയെ പിടിച്ച് കസേരയിൽ തന്നെ ഇരുത്തി…..എന്തുപറ്റി എന്റെ ലക്ഷ്മിക്കുട്ടി അമ്മയ്ക്ക് പതിവില്ലാത്ത ഒരു ദിവാസ്വപ്നം കാണൽ…എന്റെ അച്ഛൻ എങ്ങാനും വന്നു ഇനി ഡിസ്റ്റർബ് ചെയ്യുന്നുണ്ടോ എന്റെ അമ്മേനെ…..
അമ്മ കണ്ണു നിറച്ചു കൊണ്ട് ഹാളിലെ ഭിത്തിയിൽ വച്ചിരിക്കുന്നു അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി………
എന്താ അമ്മ കാര്യം…….പ്രിയയോട് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ അമ്മയ്ക്ക് അല്ല നാളെ അവൾ നമ്മുടെ കൂടെ ജീവിക്കുമ്പോൾ ഒരു പ്രശ്നം ഉണ്ടാകാൻ പാടില്ലല്ലോ അതുകൊണ്ടാണ്. അമ്മ എനിക്ക് എന്റെ ജീവനാണ്….അവളെ അങ്ങനെ മാറ്റി നിർത്താനും പറ്റില്ല. പിന്നെ ഇതും പറഞ്ഞ് അമ്മയോട് ഗുസ്തി പിടിക്കാൻ ഒന്നും വയ്യ നല്ല ഹാപ്പി ആയിട്ട് ജീവിക്കണം അതിപ്പോൾ സങ്കടത്തിൽ ആയാലും സന്തോഷത്തിലായാലും അങ്ങനെ തന്നെ. …ഉണ്ടോ എന്തെങ്കിലും പറയാൻ അമ്മക്ക്……
നിന്റെ വാശി എനിക്കറിയാം…അതിന്റെ കാരണമാണ് എനിക്കറിയേണ്ടത് എന്തെങ്കിലും ഒന്നുമില്ലാതെ ചുമ്മാ നീ അവളെ ഇഷ്ടപ്പെടില്ല. പ്രിയയെക്കാൾ നല്ല കുട്ടികളുമായുള്ള ആലോചന നിനക്ക് വന്നിട്ടുള്ളതാണ് എന്നിട്ടും…….
അതാണോ……ഒരുപാട് കള്ളം പറഞ്ഞു പറ്റിച്ചു പോയ ഒരു പെൺകുട്ടി കാണുന്ന എല്ലാവർക്കും അവളുടെ പ്രതിച്ഛായ അങ്ങനെ ആണ് ഞാൻ കണ്ടത്. എല്ലാവരും അങ്ങനെയല്ല എന്നെനിക്കറിയാം. പക്ഷേ എന്നാലും ഞാൻ എന്റെ വിശ്വാസത്തിൽ ഉറച്ചു നിന്നു അമ്മയുടെ സമാധാനത്തിനുവേണ്ടി ഒരു ചായ കുടി No…. എന്ന രണ്ടു വാക്കിൽ ഞാൻ ദിവസങ്ങൾ തള്ളി നീക്കി
സംസാരിക്കാൻ ഒന്നും ഇല്ല എന്ന് പറഞ്ഞ എന്റെ മുഖത്തുനോക്കി സംസാരിക്കാനുണ്ട് എന്നുപറഞ്ഞ ഒരു പെണ്ണിനെ കണ്ടു….ആരോ പറ്റിച്ച കഥ…അല്ലെങ്കിൽ ആരെയോ പറ്റിച്ച കഥ ഇതിൽ ഏതെങ്കിലും ഒന്ന് പ്രതീക്ഷിച്ചു ചെന്ന എന്റെ അടുത്ത് ഒരു ജീവിതം പറഞ്ഞ ഒരു പെണ്ണ്….. പ്രിയ …. കേട്ടപ്പോൾ കുറച്ചു സങ്കടം തോന്നി ആർക്കായാലും തോന്നിപോവും. ആരുടെ മുമ്പിൽ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടുന്ന ഒരു അതിഥി മരണം…… ആ അതിഥിക്ക് നിറമോ പ്രായമോ ആരോഗ്യമോ ഒന്നും തന്നെ ഒരു പ്രശ്നമല്ല. പക്ഷേ ഒരു കല്യാണപന്തലിൽ നടന്നതുകൊണ്ട് അതിന്റെ തെറ്റ് ഒരു പെൺകുട്ടിയുടെ തലയിൽ വയ്ക്കാൻ വിധിക്ക് കഴിഞ്ഞു. കൂടാത്ത അതിന് ജാതക പ്രശ്നം സമയദോഷം ചൊവ്വ ബുധൻ വ്യാഴം വെള്ളി….. എന്നിങ്ങനെ വേറെയും സത്യത്തിൽ അവൾ പോലും അങ്ങനെ വിശ്വസിക്കണം എന്നുണ്ടെങ്കിൽ എത്ര ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടാവും അവളെ മറ്റുള്ളവർ……..
ഒരു ഉത്തരം കൊടുക്കാതെയാണ് ഞാനാ മുറി വിട്ടിറങ്ങിയത് പക്ഷേ അമ്മയോട് ഞാൻ പറഞ്ഞിരുന്നു അവിടെ നിന്ന് ഇറങ്ങുമ്പോൾ തന്നെ എനിക്ക് സമ്മതമാണെന്ന് ഞാൻ തന്നെയാണ് പറഞ്ഞത് മറ്റുള്ളവരോട് ഈ കഥ പറയാൻ നിൽക്കണ്ട എന്ന് എന്നോടുള്ള ഇഷ്ടം കൊണ്ട് ആരും സമ്മതിക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു…..പിന്നെ അമ്മയല്ലേ പറയാറുള്ളത് ഒരുപാട് സങ്കടപ്പെടുന്ന വരെ സന്തോഷിപ്പിക്കാൻ പറ്റുന്നത് ഒരു പുണ്യമാണെന്ന്…..
അമ്മ അന്തം വിട്ടു നോക്കി……എന്നാലും ഞാൻ ഇത്ര പ്രതീക്ഷിച്ചില്ല….അമ്മ എന്നെ കളിയാക്കി ചിരിച്ചു ഒപ്പം ഞാനും
ചെറിയ രണ്ടു കുടുംബങ്ങളുടെ സാന്നിധ്യത്തിൽ വിവാഹ ചടങ്ങുകൾ എല്ലാം ആരംഭിച്ചു. എന്റെ അടുത്ത് വന്നിരുന്ന് ഒരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു
പെട്ടെന്ന് എന്തോ നെഞ്ചിനകത്ത് ഒരു വേദന പോലെ കൈ നെഞ്ചോട് ചേർത്ത് വെച്ച് ഞാൻ പ്രിയയുടെ തോളിലേക്ക് ചാഞ്ഞു
കുറച്ചു പരിഭ്രാന്തിയോടെ അവൾ എന്നെ ചേർത്തുപിടിച്ചു മുഖത്ത് തട്ടി ഉണർത്താൻ ശ്രമിച്ചു ഒറ്റ കണ്ണടച്ച് പിടിച്ചു കൊണ്ടുള്ള ആ നോട്ടത്തിൽ എന്റെ കള്ളത്തരം അവൻ കയ്യോടെ പിടിച്ചു ഒന്ന് ചിരിക്കാൻ പോലും സമയം തരാതെ മുഖത്തിട്ട് ഒരെണ്ണം കിട്ടി. സ്വന്തം ഭാര്യയുടെ ആദ്യത്തെ സർപ്രൈസ് ഗിഫ്റ്റ് കവിളിൽ തന്നെ ചുട്ടഅടി…….
ചിരിയടക്കാൻ കഴിയാതെ ചിരിക്കുന്ന അമ്മയെ ആണ് കണ്ടത്………കൂടെ പ്രിയയും കൂടി ചേർന്നപ്പോൾ ശുഭം
അല്ലെങ്കിലും ചിലപ്പോഴൊക്കെ ഒരു അടിയുടെ കുറവുണ്ടാവാറുണ്ട് എനിക്ക് ഇപ്പോൾ ആ കാര്യത്തിലും തീരുമാനമായി……♥️
സ്നേഹം പ്രണയമാണോന്ന് എനിക്കറിയില്ല. പക്ഷേ അത് ഒരു വസന്തമായി കൂടെ ഉണ്ടാവാനുള്ള ഭാഗ്യം അവൾക്കുണ്ടാവട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് അവളെ സിന്ധുരം കൊണ്ട് ചുവപ്പിച്ചു ………ഒത്തിരി ഇഷ്ടത്തിന്റെ ചുവപ്പ്