നിനവ് ~ പാർട്ട് 20 & 21 ~ എഴുത്ത്: NIDHANA S DILEEP

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

വയറ് ഒരുപാട് ഇടിഞ്ഞല്ലോ…നമ്മ്ടെ കുഞ്ഞൻ വേഗം വരുമല്ലേ…വയറിൽ കൈ വെച്ച് അരുണേട്ടൻ പറഞ്ഞപ്പോൾ എന്റെ കണ്ണും വയറിലേക്ക് പോയി.ഒരുപാട് നോവും അല്ലേ…ഒന്നും പറയാതെ നെഞ്ചിലേക്ക് ചാഞ്ഞു

പേടിയൊക്കെ ഉണ്ട്…എന്നാലും സാരല്ല…അരുണേട്ടന്റെ നെഞ്ചിലെ ചൂടിലേക്ക് മുഖം പൂഴ്ത്തി.ഉയർന്നു കേൾക്കുന്ന നെഞ്ചിടിപ്പിന് കാതോർത്തു.

അരുണേട്ടാ….പ്രസവത്തിൽ എനിക്ക് എന്തേലും സംഭവിച്ചു പോയാലോ….നെഞ്ചിലെ രോമങ്ങൾ ചികഞ്ഞ് വെളുത്ത ദേഹത്തിൽ വിരലോടിച്ചു.

കൃഷ്ണാ…..

ഒരു വട്ടം കൂടി പറയര്ത് നീ ഇത്…ഇരു ചെവീടെ ഭാഗത്തും കൈകൾ അമർത്തി എന്റെ മുഖം ഉയർത്തിയപ്പോൾ അരുണേട്ടന്റെ കണ്ണുകളിൽ നോക്കി.ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അരുണേട്ടന്റെ മൂക്കിൻ തുമ്പ് വിറക്കുന്നുണ്ടായിരുന്നു. അരുണേട്ടന്റെ ദേഷ്യം എത്രയെന്ന് കൃഷ്ണാന്നു വിളിച്ചപ്പോ തന്നെ മനസിലായി.

നോവിക്കെല്ലെടീ……ആ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.

നോവിക്കാനല്ല.അറിയാനൊരാഗ്രഹം.എന്നെ സ്നേഹിക്കുന്നു..കിച്ച എന്റെയാ……നീയില്ലാതെ പറ്റില്ലാന്നൊക്കെ  കേൾക്കാൻ വല്ലാത്ത കൊതി.അത് അരുണേട്ടന്റെ നാവിൽ നിന്നും കേട്ടു കൊണ്ടേ ഇരിക്കണം.എത്ര പ്രാവിശ്യം കേട്ടിട്ടും മതിയാവാത്തത് പോലെ.അരുണേട്ടന്റെ നെഞ്ചിൽ നിന്നും പ്രണയം ചുരന്നു കൊണ്ടേ ഇരിക്കണമെന്ന വാശി.ഇടക്കൊക്കെ അരുണേട്ടനോട് വഴക്കിട്ടും കണ്ണു നിറച്ചും എന്നെ സ്നേഹിക്കെന്ന് പറയാതെ പറയും.കണ്ണിലെ കലമ്പലുകൾ മനസിലായെന്ന പോലെ കഴുത്തിൽ ചുറ്റി പിടിച്ച് വരണ്ടു പൊട്ടി തുടങ്ങിയ ചുണ്ടിൽ നോവാതെ ഉമ്മ വെക്കും.അതു മതിയായിരുന്നു തിരയിളകി വന്ന പരിഭവങ്ങൾ അടങ്ങാൻ.

അരുണേട്ടൻ സെൻട്രൽ ഹാളിലെ സോഫയിൽ കണ്ണുകൾക്ക് മീതെ കൈകൾ വെച്ച് കിടന്നു.

വെറ്തെ ചോദിച്ചതല്ലേ അരുണേട്ടാ….കണ്ണിനു മീതെ വെച്ച കൈകൾ ബലമായി എടുത്തു മാറ്റാൻ നോക്കി കൊണ്ട് പറഞ്ഞു.കൈകൾ എട്ത്തു മാറ്റി ദേഷ്യത്തോടെ നോക്കി.

പ്ലീസ്….പ്ലീസ്…ഇനി പറയൂലാ…ചെവികളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.അത് ശ്രദ്ധിക്കാതെ കണ്ണുകളടച്ച് കിടന്നു.

കളിക്കാതെ പോയേ കൃഷ്ണാ….അരുണേട്ടന്റെ കൺപോളകൾ വിരൽ കൊണ്ട് മേലോട്ടാക്കി സോറിന്നു പറഞ്ഞതും ദേഷ്യപ്പെട്ടു.ഇനിയാ ദേഷ്യം തണുക്കാതെ മിണ്ടില്ല.

അമ്മേടെ അടുത്തു പോയി കിടന്നു.അമ്മ ഉച്ച മയക്കത്തിലാണ്.അമ്മയെ ചുറ്റി പിടിച്ച് കിടന്നു.അമ്മ ഒന്നു കണ്ണു തുറന്നു വീണ്ടും കണ്ണടച്ചു കിടന്നു.എന്നും ഉച്ചക്ക് ഉള്ളതാണ് ഇങ്ങനെ അമ്മയെ പറ്റി ചേർന്നുള്ള കിടപ്പ്.അടി വയറിൽ ചെറുതായൊരു വേദന തോന്നി.കാലുകളിൽ നനവ് പോലെ.അമ്മേ….വേദന കൂടി വന്നതും
കരഞ്ഞു കൊണ്ട് വിളിച്ചു.

കൃഷ്ണാ…എന്താ പറ്റിയെ…രണ്ടാമത്തെ വിളിയിൽ അമ്മ ഞെട്ടിയുണർന്നു.
ഇനീം മൂന്നാഴ്ച കഴിഞ്ഞാണല്ലോ ഡേറ്റ് പറഞ്ഞേ…..

അമ്മേ വല്ലാണ്ട് വേദനിക്ക്ന്നു…അപ്പോഴേക്കും അരുണേട്ടനും ഓടി വന്നു.

????????????

കിച്ചാ…നമ്മുടെ കുഞ്ഞനേം കൊണ്ട് വേഗം തിരിച്ച് വരണം..ഞാൻ കാത്തിരിക്കും. ഓപ്പറേഷൻ തീയറ്ററിലേക്ക് കേറ്റവേ നെറ്റീൽ ചുണ്ടമർത്തി കൊണ്ട് പറഞ്ഞു

വരും….അരുണേട്ടന്റെ കൈയിൽ കൈകൾ വച്ച് സമാധാനിപ്പിച്ചു.അരുണേട്ടന്റെ വിരലുകളിൽ നിന്നും വിരലുകൾ  അകന്നു. അരുണേട്ടനെ മറച്ചു കൊണ്ട് ഡോർ അടഞ്ഞു.

പെൺകുഞ്ഞാ….കണ്ണടച്ചു നേഴ്സിന്റെ കൈകളിൽ കിടക്കുന്ന ഞങ്ങളുടെ കുഞ്ഞനെ കണ്ടപ്പോൾ കണ്ണു നിറഞ്ഞു.കുഞ്ഞനെ കണ്ടപ്പോൾ അമ്മ പണ്ട് പറഞ്ഞതാ ഓർമ വന്നേ…നിന്നെ നേഴ്സ് കാണിച്ചു തന്നപ്പോ എനിക്ക് കണ്ണു നിറഞ്ഞിട്ട് ശരിക്ക് കാണാൻ പറ്റീലാ…എന്റെ കണ്ണിൽ ആദ്യം കണ്ടതും കൈകളാൽ പാതി മറഞ്ഞ മൊട്ടത്തലയിലായിരുന്നു.കൈകൾ ഉയർത്തി കുഞ്ഞി വിരലിൽ തൊട്ടു.

അടുത്തു കിടത്തി തരാം…എന്നിട്ട് ശരിക്ക് കണ്ടോ…ചിരിച്ചു കൊണ്ട് നേഴ്സ് പറഞ്ഞു.

കുഞ്ഞനും ഞാനും മാത്രമേ ലോകത്തുള്ളൂന്നു തോന്നി.അത്രേം നേരം അനുഭവിച്ച വേദന ഒക്കെ ഇല്ലാതായാത് പോലെ.വയറ്റീന്നു പുറത്തു വന്നതു പോലും ആശാത്തി അറിഞ്ഞിട്ടില്ലാ തോന്നുന്നു.ഭയങ്കര ഉറക്കാണ്.

?????????????

കിച്ചാ……

അടുത്തിരുന്നു കവിളിലിൽ കൈ ചേർത്തു.വേദന മാറിയോ….മാറിയെന്നു തലയാട്ടി.

അരുണേട്ടാ..കുഞ്ഞൻ..അരികിൽ ഉറങ്ങുന്ന കുഞ്ഞിനെ കാണിച്ചു കൊണ്ടു പറഞ്ഞു.

എന്റെ കൈയിലാ തന്നെ…..ചുരുട്ടി പിടിച്ച കുഞ്ഞി വിരലുകൾക്കിടയിൽ അരുണേട്ടൻ വിരൽ വെച്ചതും വിരലും ചുറ്റിപ്പിടിച്ചായി പിന്നെ കുഞ്ഞിപ്പെണ്ണിന്റെ ഉറക്കം.

അമ്മേം അച്ഛനും കൂടി തറവാട്ടിൽ വിളിച്ചു പറയുന്ന തിരക്കിലായിരുന്നു.

കരയുമ്പോഴേക്കും അച്ഛനോ അരുണേട്ടനോ എട്ത്തോണ്ട് നടക്കും.മുമ്പ് ഓഫീസിൽ പോവാൻ അരുണേട്ടനാണ് മടിയെങ്കിൽ ഇപ്പോ അച്ഛനാണ് മടി.ഓഫീസിന്നു എത്തിയാൽ പിന്നെ കുഞ്ഞന്റെ അടുത്താണ്.

പോയി കിടന്നുറങ്ങ് അരുണേട്ടാ…സമയം എത്രയായി..നിലത്തിരുന്നു കട്ടിലിൽ കൈ കുത്തി കൊണ്ട് കുഞ്ഞനെ കളിപ്പിക്കുവാണ്.കുഞ്ഞനാണേ അരുണേട്ടനെ നോക്കി കിടക്കുകയാണ്.അടുത്ത് തന്നെ അച്ഛനും ഉണ്ട്.

കുറച്ചു കഴിയട്ടെ…അല്ലെടാ കുഞ്ഞാ…കുഞ്ഞനിൽ നിന്നും കണ്ണു മാറ്റാതെ പറഞ്ഞു

രണ്ടാളോടും എത്രയായി പറയുന്നു…കേൾക്കേണ്ടേ….അമ്മേം കൂടി ശകാരിച്ചപ്പോൾ രണ്ടാളും മനസില്ലാ മനസോടെ എഴുന്നേറ്റു.

പേരിടലിന് അധികം ആരുമുണ്ടായില്ല.ചെറിയ ചടങ്ങ്.അന്നപൂർണ എന്ന് അരുണേട്ടൻ കുഞ്ഞി കാതിൽ വിളിച്ചു.അച്ഛമ്മ കണ്ടെത്തിയ പേരാണ്. അന്നപൂർണേശ്വരിയാണ് കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ഠ.അച്ഛമ്മ അന്നൂന്നാ വിളിക്കുവ.

????????????

കിച്ചാ….മുടിയിൽ വിരലിൽ ചുറ്റി കൊണ്ട് വിളിച്ചു.

മ്ഹ്….അരുണേട്ടനിൽ ഒന്നു ചുരുങ്ങി കിടന്നു.

കഴുത്ത് ഉയർത്തി ചുണ്ടിൽ അമർത്തി ഉമ്മ  വെച്ചു…ഉഫ്…ഇപ്പോഴാ സമാധാനായേ…എത്ര നാളായി ഞാനിവ്ടേം നീ അവ്ടേം ആയിട്ട്.കൈകളിലേക്ക് കിടത്തി വീണ്ടും മുഖത്തേക്ക് ചായുമ്പോഴേക്കും ഡോറിന് മുട്ടി.

അച്ഛമ്മേടെ കണ്ണന് വെശക്കാൻ തൊടങ്ങീ…കുഞ്ഞന്റെ കവിളിൽ ചെറുതായൊന്നു മുത്തി കൊണ്ട് ഗൗരിയമ്മ പറഞ്ഞു.എന്നെ കണ്ടതും കുഞ്ഞന്റെ കരച്ചിലിന്റെ ശക്തി കൂടി.

അച്ചോടാ…മ്മേടെ കുഞ്ഞന് വെശന്നോ…കുഞ്ഞനെ കൈയിൽ വാങ്ങി.പാലു കൊടുത്ത ശേഷം കുഞ്ഞനെ തട്ടി ഉറക്കുന്നത് നോക്കി അരുണേട്ടൻ കിടന്നു.
രണ്ടു പേരുടേം നടുവിലായി കുഞ്ഞനെ കിടത്തി.വിരലുകളിൽ വിരൽ കോർത്തു.കണ്ണുകളിൽ നോക്കി കിടന്നു.കുഞ്ഞൻ ഒന്നു ചിണുങ്ങിയപ്പോഴാണ് കണ്ണുകൾ മാറ്റിയത്.പതിയെ തട്ടി കൊടുത്ത് ഉറക്കി.

PART 21

അച്ചോടാ…മ്മേടെ കുഞ്ഞന് വെശന്നോ…കുഞ്ഞനെ കൈയിൽ വാങ്ങി.പാലു കൊടുത്ത ശേഷം കുഞ്ഞനെ തട്ടി ഉറക്കുന്നത് നോക്കി അരുണേട്ടൻ കിടന്നു. രണ്ടു പേരുടേം നടുവിലായി കുഞ്ഞനെ കിടത്തി.വിരലുകളിൽ വിരൽ കോർത്തു. കണ്ണുകളിൽ നോക്കി കിടന്നു.കുഞ്ഞൻ ഒന്നു ചിണുങ്ങിയപ്പോഴാണ് കണ്ണുകൾ മാറ്റിയത്.പതിയെ തട്ടി കൊടുത്ത് ഉറക്കി.

മുടി ചുറ്റി കെട്ടി കൊണ്ട് അരുണേട്ടനേം കുഞ്ഞെനെയും നോക്കി.രണ്ടു പേരും ചെരിഞ്ഞു കിടന്നുറങ്ങുന്നു.എവ്ടെക്കെയോ എന്റെ ഛായ ആണേലും കെടൊപ്പൊക്കെ അരുണേട്ടനെ പോലെയാണ്.തലയണ സൈഡിലെടുത്തു വെച്ച് എഴുന്നേറ്റു.കുളിച്ചു വന്നിട്ടും രണ്ടും ഉറക്കം തന്നെ.

മ്മേന്റെ ചിങ്കാരി…ഇത്തിരി മാത്രം മുടിയുള്ള കുഞ്ഞു മൊട്ടത്തലയിൽ ഉമ്മ വെച്ചു.അരുണേട്ടന്റെ മുടീൽ ഉമ്മ വെച്ചതും കണ്ണു തുറക്കാതെ തന്നെ പിൻ കഴുത്തിൽ പിടിച്ച് അടുപ്പിച്ച് ചുണ്ടിൽ ഉമ്മ വെച്ചു.

ജന്തു….ചുണ്ടു തുടച്ചു കൊണ്ട് പറഞ്ഞു എന്നിട്ട് അരുണേട്ടന്റെ കൈയിൽ  ഒരു അടി വെച്ച് കൊട്ത്തു.കണ്ണു തുറക്കാതെ ചിരിച്ചു കൊണ്ട് കുഞ്ഞന്റെ അടുത്തേക്ക് നീങ്ങി കിടന്നു.

കുഞ്ഞാ…അമ്മക്കിപ്പോ തീരെ സ്നേഹം ഇല്ല..അച്ഛനെ വേണ്ടാ പോലും….

അച്ഛന് ഇത്തിരി കുരുത്തക്കേട് കൂടുതലാ അതാ…..

അച്ഛൻ പാവല്ലേ…തലയ്ക്ക് കൈ ഊന്നൽ കൊട്ത്ത് കൊണ്ട് പറഞ്ഞു.

പിന്നേ…കുരുത്തം കെട്ട അച്ഛൻ…കള്ള ദേഷ്യത്തിൽ പറഞ്ഞു.

അമ്മയാ കുരുത്തം കെട്ടത്…..

എന്നാലും ഈ കുരുത്തൻകെട്ട അച്ഛനെ ഇഷ്ടാ…കട്ടിലിൽ ഇര്ന്ന് അരുണേട്ടന്റെ കണ്ണുകളിലേക്ക് വീണു കിടന്ന മുടി ഒതുക്കി വെച്ചു.ഞാൻ പോയി അടുക്കളേലെ പണിയൊക്കെ ഒരുക്കീട്ട് വരാട്ടോ…അരുണേട്ടൻ മുഖത്ത്  വിരലോടിച്ചതും തടഞ്ഞു.

അരുണേട്ടാ..ഈ സൈഡിൽ വന്നു കിടന്നേ….ഞാൻ അടുക്കളേലേക്ക് പോവ്വാ…

?????????????

നീ നേരത്തെ എഴുന്നേറ്റോ…ചായയാക്കായി വെള്ളം തിളപ്പിക്കുമ്പാഴാണ് അമ്മ ചോദിച്ചത്.

കുഞ്ഞൻ പുലർച്ചക്ക് വെശന്ന് ഒന്നു കരഞ്ഞു.പാലു കൊട്ത്ത് ഒറക്കി കഴിഞ്ഞപ്പോ പിന്നെ ഒറക്കം വന്നില്ല…അതോണ്ട് വേഗം എഴ്ന്നേറ്റു.

ഇങ്ങ് മാറ്…ഞാൻ ചെയ്യാം…..

വേണ്ടമ്മേ…കഴിഞ്ഞു.രണ്ടു പേരും കൂടി അടുക്കളയിൽ പണികൾ ഓരോന്നു ചെയ്തു.

ദേ..മോള് കരയാൻ തുടങ്ങി..പോയെടുക്ക്..ബാക്കി ഞാൻ ചെയ്തോളാം…സാരിയിൽ കൈ തുടച്ച് മുറീലേക്ക് ഓടി.ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു.

എന്തിനാ..അമ്മേടെ മുത്ത് കരയ്ന്നേ…അച്ഛ ഒറ്റക്കാക്കി പോയോ…അച്ഛന് ഒരെണ്ണം കൊടുക്കാമേ…കുഞ്ഞിക്കണ്ണൊക്കെ നെറഞ്ഞിട്ടുണ്ട്.കണ്ട പാടെ കൈയും കാലുമിട്ടടിക്കാൻ തുടങ്ങി.മൂത്രം കൊണ്ട് നനഞ്ഞ ഉടുപ്പ് മാറ്റി വേറൊരണ്ണം ഇട്ടു കൊടുത്ത് കൈയിലെടുത്തതും നെഞ്ചിൽ വായും കൈയും കൊണ്ട് പരതാൻ തുടങ്ങി.കുഞ്ഞനു പാലു കൊടുക്കുമ്പോഴേക്കും അരുണേട്ടൻ ബാത്റൂമിൽ നിന്നും പുറത്തേക്കിറങ്ങി.

കുഞ്ഞൻ പാപ്പി കുച്ച്വാണോ….അടുത്തു വന്നിര്ന്നു കുഞ്ഞന്റെ കാലിൽ പിടിച്ച് കുലുക്കി.ചെയ്തോണ്ടിരുന്ന കാര്യം തടസപ്പെടുത്തിയോണ്ട് പാലു കുടി നിർത്തി അരുണേട്ടനെ നോക്കി വീണ്ടും പാലു കുടിക്കാൻ തുടങ്ങി.

കുഞ്ഞന്റെ പുറത്ത് കൊറച്ച് സമയം പതുക്കെ  തട്ടി.അമ്മ ഒറ്റക്കാ അടുക്കളേല്…മോളെ പിടിച്ചേ….ചൂടു വെള്ളത്തിൽ കുഞ്ഞന്റെ മുഖം കഴുകിച്ച ശേഷം കുഞ്ഞനൊരുമ്മ കൊട്ത്ത് അരുണേട്ടന്റെ കൈയിൽ  കൊട്ത്തു.പാലിന്റെ മണം നാസികയിൽ തട്ടി.

അമ്മക്ക് ഇപ്പോ അച്ഛനെ വേണ്ടാതായി കുഞ്ഞാ…തലയാട്ടി കൊണ്ട് കുഞ്ഞനോട് പറഞ്ഞു.ഒന്നും മനസിലാവുന്നില്ലേലും പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നുണ്ട്.

ഇപ്പോ ഇത്രേ ഉള്ളൂ..എന്റെ മോളെ കരയിക്കാതെ നോക്കിക്കോണം..അരുണേട്ടന്റെ രണ്ടു കവിളിലും മാറി മാറി ഉമ്മ കൊട്ത്തു.

?????????????

കുഞ്ഞടി വെച്ച് തരും ഞാൻ…കുത്തക്കേട്…

കള്ള ദേഷ്യത്തിൽ പറഞ്ഞപ്പോൾ കുഞ്ഞി ചുണ്ട് പൊറത്തേക്ക് ഉന്തി വിതുമ്പി. അമ്മ..വെറ്തേ പറഞ്ഞതല്ലേ…കുഞ്ഞൂസേ…ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.

അച്ഛമ്മേടെ കണ്ണനെ അമ്മ വഴക്ക് പറഞ്ഞോ..അമ്മക്ക് തല്ലു കൊട്ക്കാട്ടോ…കൈയിൽ തല്ലും പോലെയാക്കി കൊണ്ട് പറഞ്ഞു.

മുട്ടിലിഴയാൻ തുടങ്ങിയതിൽ പിന്നെ ഒരാൾ എപ്പോഴും പിറകെ വേണം.കണ്ണ് തെറ്റിയാ എന്തെങ്കിലുമെട്ത്ത് വായിലിടും അല്ലേ കസേരേടെയോ മേശേടെ അടീലോ പോയിരിക്കും. ഗൗരിയമ്മ കുഞ്ഞനേം എട്ത്ത് നടക്കുന്നുണ്ട്.അരുണേട്ടനും അച്ഛനും വീട്ടിലില്ലേ ഒരാൾ കുഞ്ഞന്റെ പെറകേം ഒരാൾ അടുക്കളേലും ആയിരിക്കും.കരച്ചല് നിർത്തി അച്ഛമ്മേടെ കൂടെ കളിക്കുവാണ്.ഇപ്പോ ഇവ്ടെ എല്ലാർക്കും കുഞ്ഞന്റെ പ്രായാണ്.

????????????

വിയർത്തൊലിക്കുന്ന ആ നെഞ്ചിൽ കവിൾ ചേർത്തു കിടന്നപ്പോൾ കവിളിലേക്ക് വിയർപ്പിന്റെ നനവ് പടർന്നു.അരുണേട്ടന്റെ കൈ മുടിയിൽ തലോടുന്നുണ്ട്.

കിച്ചാ….തോളിൽ കൂടി ചേർത്തു പിടിച്ച് കൊണ്ട് വിളിച്ചു.

മ്ഹ്….കുഞ്ഞന്റെ ഒന്നാം പിറന്നാൾ തറവാട്ടീന്ന് ആഘോഷിക്കാം…അച്ഛമ്മ കുഞ്ഞനെ കാണാൻ മുറവിളി കൂട്ടുവാ…

അരുണേട്ടന്റെ ഇഷ്ടം പോലെ…അച്ഛമ്മേ കാണാൻ എനിക്കും തോന്നുന്നുണ്ട്…

അല്ലാ കിച്ചാ..നീയല്ലേ പണ്ട് ഇടക്കിടക്ക് പറയാറുണ്ടായിരുന്നല്ലോ കുഞ്ഞൻ വന്നാ എവ്ടെയോ പോവുംന്നു..നീ പോണില്ലേ….

നെഞ്ചിലൊരു അസ്സൽ കടി വെച്ച് കൊടുത്തു.ആഹ്..ന്റെ മ്മേ…ചോര വന്നൂന്നാ തോന്നുന്നേ..കടിച്ചിടത്ത് തടവി കൊണ്ട് പറഞ്ഞു.

പതുക്കെ …..മോളുണരും…അലറി വിളിച്ചപ്പോൾ വാ പൊത്തി കൊണ്ട് പറഞ്ഞു.
കട്ടിലിൽ ചെരിഞ്ഞ് കിടന്നുറങ്ങുന്ന മോളെ നോക്കി.

നീ പട്ടീടെ ജന്മാണോ…പതുക്കെ പറഞ്ഞു.

പോടാ…..ചിരിയോടെ പറഞ്ഞു.

കെട്യോനെ കേറി പോടാന്നു വിളിക്കുന്നോ…ചെവിയിൽ പിടിച്ചു തിരുകി…ആ…സോറീ..ഇനി വിളിക്കൂലാ…..അരുണേട്ടന്റെ നെഞ്ചിലൂടെ തലയെത്തിച്ച് കണ്ണുകളിൽ ഉമ്മ വെച്ചു.

?????????????

പുതീയെ ഉപ്പാച്ചിയൊക്കെ ഇട്ട് നമ്മക്ക് തറവാട്ടീ പോണ്ടേ…മുത്തശ്ശിയെ കാണാണ്ടേ….കുഞ്ഞനെ ഉടുപ്പിടുവിച്ചു.അടുത്ത് കിടന്ന് കണ്ണെഴുതി കൊട്ത്തു. കൺമഷിയോണ്ട് നെറ്റീല് ചെരിച്ച് വലിയ വട്ടത്തിൽ പൊട്ടു തൊട്ടു. കവിളിലും കൂടി തൊട്ട ശേഷം വിരൽ മുടീൽ ഉരച്ചു.ഇപ്പോ..മ്മേന്റെ കുഞ്ഞൻ ചുന്ദരീ മണിയായി….ഇനി അമ്മ പോയി ചുന്ദരിയാവട്ടെ….ചിരിച്ചോണ്ടിരുന്ന കുഞ്ഞി ചുണ്ടിന് താഴെയായി മുത്തി.

കിച്ചാ….ഇത് വരെ റെഡിയായല്ലേ…

അരുണേട്ടൻ ബഹളം വെക്കാൻ തൊടങ്ങി.

കുഞ്ഞനെ പിടിച്ചേ…ഒന്നു മുടി കെട്ടണം..പിന്നെ പൊട്ടും സിന്ദൂരോം വെക്കണം..കഴിഞ്ഞു….

അരുണേട്ടാ ഈ..സിന്ദൂരം ഒന്നു തൊട്ടു തന്നേ..കുഞ്ഞനെ ഒരു കൈയിൽ പിടിച്ച് നിറുകയിൽ സിന്ദൂരം ചാർത്തി തന്ന് നിറുകയിൽ ചുണ്ടമർത്തി.അരുണേട്ടനോട് ചേർന്നു നിന്നു…

തുടരും….