Story written by SREE
ചട്ടുകാലനായ നിനക്ക്.. ആരാ ഗോപാ പെണ്ണ് തരാ…..നിന്റെ ഈ ഒറ്റ കാലും വെച്ച നീ എങ്ങനെ ഒരു പെണ്ണിനെ നോക്കും….നീ നിന്റെ അനിയന്മാരുടേം ഭാവി നശിപ്പിക്കുവോ…
കവലയിൽ തന്റെ ചായക്കടയിൽ ഇരുന്നു എല്ലാരും കൂടെ അവനെ പരിഹസിച്ചു ചിരിച്ചു….മനസ്സിൽ ഒരായിരം മുള്ള്ളൂ തറയ്ക്കുന്ന വേദന ഉണ്ടെങ്കിലും അവനും ചിരിച്ചെന്നു വരുത്തി…. കട നോക്കൻ അയലത്തെ പയ്യനെ നിൽപ്പിച്ചു അവൻ അവിടെ നിന്നും ഇറങ്ങി..
വീട്ടിലേക്കും നടക്കുമ്പോളും അവന്റെ മനസ്സിൽ അവരൊക്കെ പറഞ്ഞ വാക്കുകളായിരുന്നു.. തന്റെ കൂടപ്പിറപ്പുകൾടേം… ജീവിതം… തൻ കാരണം….ഇല്ലാതാവും… എന്നോർത്തു…
അയാൾ വീട്ടിൽ എത്തിയപ്പോ അയാളേം… നോക്കി നില്കുവായിരുന്നു അമ്മ….
മോനെ… നീ വേഗം റെഡിയായി വാ…. ഇന്നൊരു പെണ്ണുകാണാൻ പോവണം നമുക്ക്…. നമ്മുടെ തേക്കെത്തിലെ ശാരദ ചേച്ചിടെ അനിയന്റെ മോളെ…. നല്ല കുട്ട്യാണ പറഞ്ഞെ…. നമുക്കൊന്ന് പോയി നോക്കാം..
അമ്മേ… അത്.. വേണ്ട…എനിക്ക് കല്യാനൊന്നും വേണ്ടാ… എനിക്ക് എന്റെ അമ്മയുണ്ടല്ലോ…. ചാറ്റുകാലൻ ആയ എങ്കിൽ ആരാ അമ്മേ പെണ്ണ് തരാ….. എനിക് വയ്യ അമ്മേ…. ഇനിയും എല്ലാരുടേം മുന്നിൽ നാണം കെടാൻ…
എന്താടാ മോനെ നിനക്കൊരു കുറവ്…. നീ നല്ലൊരു കർഷകനല്ലേ… നിന്റച്ഛൻ മരിച്ചന്നു മുതൽ നീ ജീവിച്ചത് ഞങ്ങള്ക്ക് വേണ്ടിയല്ലേ.. മനുന്റേം ഉണ്ണിടേം കാര്യം നിനക്കറിയാലോ… നിന്റെ കാര്യത്തിൽ ഒരു തീരുമാനവട്ടെന്ന അവർ പാറയുന്നേ….പിന്നെ കുറവുകളില്ലാത്ത മനുഷ്യരില്ല മോനെ….. അവൾക്കും ഒരു കുറവുണ്ട്… അവൾക് സംസാരിക്കാൻ കഴിയില്ല… എന്റെ മോൻ ആവണം ഇനി അവളുടെ ശബ്ദം….
മം.. ശരി അമ്മേ പോവാം… ഇതുo ശരിയായില്ലേൽ മതി എന്നെ ഇനി നിർബന്ധിക്കരുത്….
മ്മ്മ് ..
അങ്ങനെ അവർ പെണ്ണുകാണണ്ട വീടിനടുത്ഞെത്തിയപ്പോ….അവിടെ ഒരുപാട്ൾക്കാർ കൂടി നിക്കുന്നു…..ഗോപനും അവിടെ നിന്ന ഒരാളോട് പോയി വിവരം തിരക്കി….. അയാൾ പറഞ്ഞ ഓരോ വാക്കും അവനെ ചുറ്റുപോള്ളിക്കാൻ കേൾപ്പുള്ളതായിരുന്നു…..
തന്റെ കുഞ്ഞനിയൻ…. ഉണ്ണിയും… കൂട്ടുകാരും.. കൂടി…. അവളെ…. ഉപദ്രവിച്ചു…..ഇത് കണ്ട് വന്ന അവളുടെ അനിയത്തി ഉണ്ണിയെ…. തലക്കടിച്ചു കൊന്നു….
മുഴുവൻ കേട്ടു നിൽക്കാൻ ആ അമ്മയ്‌ക്കൊ മകനോ ആകുമായിരുന്നില്ല…. അവർ തളർന്നിരുന്നു പോയി…… തന്റെ മകന്റെ ചേതനയറ്റ ശരീരം… കാണാൻ ആവാതെ ആ അമ്മയും തളർന്നു വീണു….
ഹോസ്പിറ്റലിൽ പോയി… ഉണ്ണിയുടെ മൃതശരീരം ഏറ്റുവാങ്ങി… കർമങ്ങളൊക്കെ ചയ്തു… അവൻ… മടങ്ങി അമ്മയ്‌ക്കരികിൽ ഇരുന്നു…
മോനെ… ഈ അമ്മയ്ക്ക് ഉണ്ണിയെ കുറിച്ചോർക്കുമ്പോ… എന്നോട് തന്നെ വെറുപ് തോന്നി പോവുകാണ്…. അവൻ എന്റെ മോനാണ്…. എങ്ങനെയാ…. അവനെ ഇങ്ങനൊക്കെ ചെയ്യാൻ തോന്നിയെ….
മോനോട് അമ്മയ്ക്ക് ഒരു കാര്യം പറയാൻ ഉണ്ട്….
എന്താ അമ്മേ…
മോനെ… അവൻ ചെയ്ത തെറ്റിനെ എന്റെ മോനെ പ്രായശ്ചിത്യം ചെയ്തുടെ…
അമ്മ ന്താ പറയുന്നേ..
ന്റെ മോൻ അവളെ കല്യാണം കഴിക്കണം… അനിയത്തി പോയതോടെ ആ വീട്ടിൽ അവൾ ഒറ്റക്കാണ്…. ഇനിയും ഉണ്ണിമാർ വരും…. കഴുകൻ കണ്ണുകളുമായി ഒരുപാട് പേരുണ്ടാവും അവൾക് ചുറ്റും…
മ്മ്മ്.. മം.. എനിക്ക് സമ്മതമാണ് അമ്മേ… അവളെ മാത്രമല്ല… അവളുടെ അനിയത്തിയെയും… നമുക്കിങ് കൂട്ടാം… അവൾക് സമ്മതമാണേൽ…. നമ്മുടെ മനുനെ…. അവളെ ഒരുപാടിഷ്ടാണ്… ആ ഇഷ്ടം ഞാൻ കണ്ടിട്ടുണ്ട്…. അവളെ സ്റ്റേഷനിലേക് കൊണ്ട് പോവുമ്പോ….. കോടതിയിലേക്കു കൊടുപോവുമ്പോ… ഒക്കെ അവന്റെ കണ്ണിലെ നീര്തിളക്കം ഞാൻ കണ്ടിരുന്നു…
….. ഒടുവിൽ…ഊമപ്പെണ്ണിന് ശബ്ദമായി…. ഗോപൻ…..
3 വർഷങ്ങൾക് ശേഷം…. ഇന്നു മനുവിന്റെയും…. ഗീതുവിന്റെയും… കല്യാണം ആണ്…..ഗോപന്റെയും… ഇന്ദുവിന്റെയും കാന്താരി… കല്യാണി കുട്ടി….. ഗീതുനെ…ഇടം.. വലം.. തിരിയാൻ സമ്മതിക്കാതെ കൂടെ തന്നെ ഉണ്ട്……
ചെറിയമ്മ എന്നും കൂടെ തന്നെ ഉണ്ടാവും എന്നുള്ള സന്തോഷത്തിലാ…കല്യാണിക്കുട്ടി…
… ഗീതു… ദേ മുഹൂർത്തതിനെ സമയായി… നീ ഇവിടെ ന്തെടുക്കുവാ കുട്ടി……ന്റെ ഈശ്വര… ന്റെ മോൾ തന്നാണോ ഇത് ന്താ ഈ കാട്ടി വെച്ചിരിക്കുന്നെ…അതോ… അച്ഛാ… നാനും… ചെറിയമ്മയപോലെ… കല്യാണപ്പെണ്ണായതാ……
ആണോ…. ഇന്നലെ… ന്റെ സുന്ദരി കുട്ടി ഇങ്ങനെ വന്നേ….
വെന്താ.. ഞൻ ഇബ്ദ നിന്നോളം…
വാ.. മോളെ… നമുക്ക് കല്യാണം കാണണ്ടേ…. ഗീതു ചേച്ചി ഇപ്പൊ വരുംട്ടോ.. ഞാൻ പറഞ്ഞു വിടാം….
ആ.. അച്ചേ… മോൾക്കും… കല്യാണം.. കാണണം…
വാ.. അച്ഛാ കാണിച്ച തരാലോ….
ഗോപന്റെയും….. ഇന്ദുവിന്റെയും…സരസ്വതി അമ്മയുടെയും അനുഗ്രഹം വാങ്ങി അവൾ…. മണ്ഡപത്തിലേക് കയറി….അഗ്നി സാക്ഷിയായി… അവൾ മനുവിന്റെ ഭാര്യയായി…. ആ സമയം… ചെറിയ ചാറ്റൽ മഴയായി… ഉണ്ണി അവരുടെ സന്തോഷത്തിനെ ഒപ്പം ചേർന്നു…. തിരിച്ചു വരവില്ലാത്ത… ലോകത്തിരുന്നു അവൻ കണ്ണീർ വാർത്തു……
❤️❤️