“കാര്യപ്രാപ്തി“
Story written by Smitha Reghunath
“ഇത് വേണോ സഹദേവാ…?.. “
,,,ഉമ്മറത്തെ അരമതലിൽ കാലും നീട്ടി ഇരുന്ന് മുറുക്കാം ചെല്ലത്തിൽ നിന്ന് ഇത്തിരി ചുണ്ണാമ്പ് കൈവിരലാൽ കോറിയെടുത്ത് തളിർ വെറ്റിലയിലേക്ക് തേച്ച് കൊണ്ട് സഹദേവന്റെ അമ്മയായ പങ്കജാക്ഷി ചാരുകസേരയിൽ ഇരുന്ന് പുറത്തേക്ക് നോക്കൂന്ന മകനോട് തിരക്കി…
,,,തൊടിയിൽ നിന്ന് ദൃഷ്ടി മാറ്റി അമ്മയെ നോക്കി മകൻ..
എന്താ അമ്മേ ഈ ബന്ധത്തിന് ഒരു പോരായ്മ.. നല്ല തറവാട്ട്ക്കാര് ല്ലേ.. പയ്യന് കേന്ദ്ര സർക്കാർ സർവ്വിസിൽ ഉദ്യോഗം അച്ഛനാണെങ്കിൽ റിട്ടയേർഡ് സ്കൂൾ മാഷും’ ”
എന്റെ ആതിക്ക് ഇതിലും കേമപ്പെട്ട ഒരു ബന്ധം കിട്ടുമോ ?. അമ്മ തന്നെ പറയ്യ്…
മകന്റെ കാര്യകാരണസഹിതമുള്ള വിസ്താരം കേട്ടതും ഒന്നൂ പറയാതെ മുറുക്കാൻ വായിലേക്ക് തിരുകി കൊണ്ട് പങ്കജാക്ഷിയമ്മ ദൂരെ പടിപ്പുര കടന്ന് വരുന്ന് ആരതിയെ നോക്കി…
അവർക്ക് അടുത്ത് എത്തിയതും .. ആരതി ..
ആഹാ രണ്ടാളും കാര്യമായ ചർച്ചയിൽ ആണല്ലോ ?.. എന്തേ ഇത്ര കലൂക്ഷിതമായ ചർച്ച അവൾ ചിരിച്ച് കൊണ്ട് തിരക്കിയതും
ഉമ്മറത്തേക്ക് വന്ന അനിത :: മകളൊട് .. നീ ഇത്രയും താമസിച്ചത് എന്താ..? ന്റെ കൂട്ടി നോട്ട്സ് വാങ്ങി വരാൻ പോയത് ല്ലേ നീ ല്ലാണ്ട് ഇരുന്ന് എഴുതൂവാരുന്നോ..?.
നോട്ട്സ് വാങ്ങിയമ്മേ ഇത്തിരി നേരം സരയൂ വിനോട് സംസാരിച്ച് ഇരുന്ന് പോയി…
“ഉം.. എന്ന് മൂളി കൊണ്ട് അവർ അമ്മായിയമ്മയ്ക്ക് അരികിലായ് ഇരുന്ന് …
“എല്ലാരെയും ഒന്ന് നോക്കിയിട്ട് ആരതി അകത്തേക്ക് നടന്നൂ
“എന്താ അനി നീയൊന്നു പറയാത്തത്.. നിനക്കും താല്പര്യം ആണോ? ഈ വിവാഹത്തിന് ..
“ഞാനെന്ത് പറയനാ അമ്മേ ദേവേട്ടൻ എല്ലാം തീരുമാനിച്ചല്ലോ ഇനി ഇപ്പൊൾ ഞാനെന്ത് പറയനാ സ്വയം ഒരു ന്യായീകരണം കണ്ടെത്തി അനിത ഇരുന്ന്
“മരുമകളെ ഒന്ന് നോക്കിയിട്ട് അവർ മകന് നേരെ തിരിഞ്ഞൂ…
“ദേവാ..മ്മടെ കൂട്ടിക്ക് ഒരു പിടിപ്പൂ, കാര്യപ്രാപ്യത്തിയും ആയിട്ടില്ല എല്ലാ അവൾക്ക് ഇപ്പൊഴും കുട്ടിക്കളിയാണ്.” ആ കുടുംബത്ത് ചെന്ന് കേറി എങ്ങനെ പെരുമാറണം എന്ന് പോലും ആരതിക്ക് അറിയില്ല … അത് മാത്രമോ ആ കുടുംബത്തില് പേരിന് പോലും ഒരു പെൺതരിയില്ല.. എത്രയാണെന്ന് പറഞ്ഞാലും ഒരു കുടുംബത്ത് ചെന്ന് കയറുന്ന പെണ്ണിന് ആ കുടുംബത്ത് ഒരു പെണ്ണ് കൂടെയുണ്ടെങ്കിൽ അതൊര് താങ്ങും തണലൂ ധൈര്യവുമാണ്… ചിലയിടങ്ങളിൽ അമ്മായിയമ്മ മാര് ഇത്തിരി വഴക്കും പോരും ഇടൂമെങ്കിലും പെൺകുട്ടികളുടെ അമ്മമാർക്ക് അതൊര് ധൈര്യമാണ്.’ അവർ പറഞ്ഞ് വന്നത് ഒന്ന് നിർത്തി മകനെ ഒന്ന് നോക്കി അയാൾ ആലോചനയോടെ ഇരിക്കൂന്നത് കണ്ടിട്ടൂ അവർ തുടർന്നു
”പോരാത്തതിന് ആരതിയുടെ പഠിപ്പ്’,,, അവൾ നന്നായ് പഠിക്കൂ .. ഒരു ജോലിയൊക്കെ ആയിട്ട് അവളെ കെട്ടിച്ചാൽ പോരെ ദേവാ…
അവർ മകനെ നോക്കി…
”അമ്മ പറഞ്ഞത് എല്ലാം ശരിയാണ് ഒന്നും ഞാൻ നിഷേധിക്കുന്നില്ല.എന്നിരുന്നാലും ഞാൻ അന്വേഷിച്ചിടത്തോളം നല്ലൊരൂ ബന്ധമാണ്. ആ പയ്യന് നമ്മുടെ ആരതിയെ ഇഷ്ടമായി ഇങ്ങോട്ട് വന്നൊര് ആലോചനയാണ്. നമ്മുടെ സ്ഥിതി അമ്മയ്ക്ക് അറിയാമല്ലോ. പുറമേ കാണുന്ന ഈ പ്രൗഢി യെ ഉള്ളു അകത്തെ ദാരിദ്ര്യം ആരും അറിയുന്നില്ല,,, ഇതിനെല്ലാം കാരണക്കാരൻ ഞാൻ ആണ് എന്റെ പിടിപ്പ്കേട് കൊണ്ട് നഷ്ടമായതാണ് എല്ലാം …
“എന്റെ മോള് എങ്കിലും സുഖമായ് ജീവിക്കട്ടെ… പിന്നെ അവളുടെ പഠനം .അത് ആ പയ്യൻ എനിക്ക് ഉറപ്പ് തന്നിട്ടുണ്ട് നമ്മുടെ കുഞ്ഞിന്റെ ഇഷ്ടം പോലെ പഠിച്ചോളാൻ… ബാക്കിയെല്ലാം വിധിപോലെ ”’ അമ്മ എതിരൊന്നൂ പറയരൂത് …
“ഇനി മകനോട് പറഞ്ഞിട്ട് കാര്യമില്ലന്ന് മനസ്സിലായതും രാമനാമം ജപിച്ച് കൊണ്ട് അവർ ഇരുന്നു …
????????
“ഇന്നായിരുന്നു ആരതിയുടെയും, അഭിജിത്തിന്റെയും വിവാഹം ”’
“ലളിതമായവിവാഹ ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് വരന്റെ ഗൃഹത്തിലേക്ക് പോകാനുള്ള മുഹൂർത്തമായ്…
“അച്ഛന്റെയും, അമ്മയുടെയും അച്ഛമ്മയുടെയും കാൽതൊട്ട് വന്ദിച്ച് ആരതി ..
”അമ്മയുടെയും, അച്ഛമ്മയുടെ മുഖത്തേക്ക് നോക്കിയതും അതുവരെ ചിരിച്ച് സന്തോഷമായ് നിന്ന് ആരതി വിങ്ങിപ്പൊട്ടി രണ്ടാളെയും ചേർത്ത് പിടിച്ച് കരയുന്ന അവളെ എങ്ങനെ ആശ്വാസിപ്പിക്കണമെന്നറിയാതെ സഹദേവൻ സങ്കടം കടിച്ചമർത്തി നിന്നൂ…
“അവളെ ഒരുവിധം ആശ്വാസിപ്പിച്ച് സഹദേവനും അയാളുടെ ബന്ധുജനങ്ങളും അഭിജിത്തിന് ഒപ്പം കാറിലേക്ക് കയറ്റി ഇരുത്തി….
”കാറിൽ ഇരിക്കൂമ്പൊൾ അഭി കാരുണ്യപൂർവ്വം അവളെ നോക്കി അവൻ ഇടം കയ്യാൽ ചേർത്ത് പിടിച്ചൂ അവനെ ആശ്വാസത്തോടെ നോക്കി ആരതി …
“അകന്ന് അകന്ന് പോകൂന്ന കാറിലേക്ക് നോക്കി നില്ക്കൂമ്പൊൾ സഹദേവൻ എന്ന അച്ഛന്റെ മനസ്സിലെ വലിയൊര് ഭാരം എറക്കി വെച്ച ആശ്വാസമായിരുന്നു,,,,
????????
”അഭിജിത്തിന്റെ വീട്ടുപടിക്കൽ കാർ നിർത്തിയതും “അഭി ആരതിയെ നോക്കി..
”ആരതി വീടെത്തി ഇറങ്ങാം… അഭി ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി അവൾക്ക് വേണ്ടി ഒഴിഞ്ഞ് നിന്നൂ
”പുറത്തേക്ക് ഇറങ്ങി നോക്കിയതും കണ്ടൂ പഴമയിൽ കുറച്ച് പുതുമ കൂടി ചേർത്ത് മനോഹരമായൊര് വീട്…അത് നോക്കി നിന്ന അവളെ
അഭി ,,,വരൂ ആരതി
ഉമ്മറപടിയിൽ നിലവിളക്കൂമേന്തി അഭിയുടെ അച്ഛൻ പെങ്ങൾ നിറപുഞ്ചിരിയോടെ നിന്നൂ
നിലവിളക്ക് വാങ്ങി വലംകാൽ വെച്ച് കയറി ആരതി ആ വീട്ടിലേക്കും, അഭിയുടെ ജീവിതത്തിലേക്കും …
കുടിവെപ്പും മറ്റ് ചടങ്ങൂകളും കഴിഞ്ഞ് അരവിന്ദന്റെ പെങ്ങളും മറ്റ് ബന്ധു ജനങ്ങളും രാത്രിയോടെ അവര് വരുടെ വീടുകളിലേക്ക് യാത്ര പറഞ്ഞ് മടങ്ങി…
അഭിയും, അച്ഛനും, ആരതിയും മാത്രം ആയി വീട്ടിൽ…
രാവിലെ മുതൽ ഉള്ള അലച്ചില് കാരണം അഭിയും ആരതിയും സംസാരിച്ചിരുന്നു മയങ്ങി പോയ് …
വെളുപ്പിനെ അടിവയറ്റിൽ വല്ലാത്തൊരൂ കൊളുത്തി പിടുത്തം പോലെ തോന്നിയപ്പൊഴാണ് ആരതി ഉറക്കമുണർന്നത്..
കിടക്കയുടെ ഇടത് വശത്തേക്ക് നോക്കിയതും അഭിയെ കണ്ടില്ല … കൂടിക്കൂടി വരുന്ന വേദന ഇടൂപ്പിലേക്കും, നട്ടെല്ലിലേക്കു പടർന്നപ്പൊഴാണ് മെ ൻസസിന്റെ കാര്യം ഒരു മിന്നല് പോലെ ആരതിയുടെ മനസ്സിലേക്ക് വന്നത്….
ഈശ്വരാ ഇനിയിപ്പൊൾ എന്ത് ചെയ്യൂ അവൾ ചുറ്റും നോക്കി എന്ത് ചെയ്യണമെന്നറിയാതെ ആരതി ഇരുന്ന് പെട്ടെന്ന് ഒറ്റപ്പെട്ടത് പോലെ അവൾക്ക് സങ്കടം അടക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി…
ആരൂടെയോ കാൽപെരുമാറ്റം അടുത്ത് അടുത്ത് വരുന്നത് പോലെ തോന്നിയതും, ആരതി നിറഞ്ഞ് ഒഴുകുന്ന കണ്ണുനീർ കയ്യാൽ അമർത്തി തുടച്ചു..
ഡോർ തുറന്ന് അകത്തേക്ക് വന്ന അഭി അവളെ നോക്കി….
ആഹാ താൻ എഴുന്നേറ്റോ, തനിക്ക് കാപ്പി കുടിക്കണ ശീലം ഉണ്ടോ? കൊണ്ട് വരണോ അവളെ നോക്കി അഭി പറഞ്ഞതും കുനിഞ്ഞ മുഖത്തോടെ ഇരുന്ന ആരതി പതിയെ മുഖമുയർത്തി അവനെ നോക്കി…
ഏയ് എന്താ എന്താ തന്റെ മുഖം വല്ലാതെ… താൻ കരഞ്ഞോ എന്താ എന്തൂ പറ്റി.. വെപ്രാളത്തോടെയുള്ള അവന്റെ സ്വരം കേട്ടതും എന്ത് പറയണമെന്നറിയാതെ ആരതി അവനെ നോക്കി..
എടോ എന്താണങ്കിലും താൻ പറയടോ നമുക്ക് പരിഹാരം ഉണ്ടാക്കാം.. താൻ വിഷമിക്കാതെ കാര്യം പറയൂ…
ആരതി അവനോട് കാര്യം പറഞ്ഞൂ
ഇത്രയേ ഉള്ളോ കാര്യം… എന്ന് പറഞ്ഞ് കൊണ്ട് അവൻ എഴുന്നേറ്റൂ… കബോർഡിന്റെ അരികിലേക്ക് ചെന്ന് അത് തുറന്നൂ..
”അതിൽ നിന്ന് അവൾക്ക് ചുരിദാറും , അണ്ടർ ഗാർമെന്റ്സ് എടുത്തും സൈഡിലെ ചെറിയ ഡ്രോയിൽ നിന്ന് സാ നിറ്ററി പാഡും എടുത്ത് അവളുടെ കൈകളിലേക്ക് കൊടുത്തും ..
അവൾ അത്ഭുതത്തോടെ ആ സാനിറ്ററി പാഡിലേക്കു അവനെയും നോക്കി… അവൻ പുഞ്ചിരിയോടെ നിന്നു… നന്ദിയോടെയും അതിലേറെ അഭിമാനത്തോടെയും അവൾ അവനെ നോക്കി..
ഒരു വിധം എഴൂന്നേറ്റ് ബാത്ത്റൂമിലേക്ക് കയറി… തണുത്ത ജലധാര ശിരസ്സിൽ കൂടി ശരീരത്തിലേക്ക് പതിക്കുമ്പൊൾ കുളിരുള്ള ആ ജലധാര അവളുടെ ശരീരത്തെയും മനസ്സിനെയും, ഒരു പോലെ തണുപ്പിച്ചും. ….
കുറച്ച് നിമിഷത്തിന് ശേഷം ഈറൻ മാറി അവൾ മുറിയിലേക്ക് വരൂമ്പൊൾ ഒരു ഗ്ലാസ് ഇളം ചുടും വെള്ളവും മായി അഭി നിന്നിരുന്നു..
എന്താ അഭിയേട്ടാ ഇത്..? അവൾ തിരക്കിയതും അവൻ ഇഞ്ചിയും, വെളുത്തുള്ളിയും ഇട്ട് തിളപ്പിച്ച വെള്ളമാണ് ‘ താൻ ഇത് കുടിക്കും തന്റെ അസ്വസ്ഥത എല്ലാം മാറും…
അവൾക്ക് പെട്ടെന്ന് അച്ഛമ്മയെ ഓർമ്മ വന്നൂ,,
താനെന്താ ആലോചിക്കുന്നത്… അവൻ തിരക്കിയതും ആരതി
അഭിയേട്ടന് എങ്ങനെ ഇതറിയാം ..
”അവൻ ചിരിച്ച് കൊണ്ട് അച്ഛൻ ഉണ്ടാക്കി അമ്മയ്ക്ക് ഇത് പോലെ മേലാതെ വരുമ്പൊൾ ഇങ്ങനെ കൊടുക്കുന്നത് കണ്ടിട്ടുണ്ട് ആ ഓർമ്മയിൽ ഞാൻ ഉണ്ടാക്കിയതാണ്,,, അവൻ പറഞ്ഞതും അവൾ കൃതഞ്ജതയോടെ അവനെ നോക്കി..”
വീണ്ടും വീണ്ടും ആ അച്ഛനും, മകനും ആരതിയ്ക്ക് അത്ഭുതമാകുകയായിരുന്നു. വീട്ടിലെ ജോലികൾ എല്ലാം അച്ഛനും മകനും കൂടിയാണ് ചെയ്യൂന്നത് … ഇപ്പൊൾ ആരതിയും ഒപ്പം അവളുടെ പഠനവും,,, ആരതിയുടെ അച്ഛമ്മയുടെ ഭയം എല്ലാം പോയി…ഇന്ന് കൊച്ച് മോളുടെ കാര്യപ്രാപ്തിയിൽ അവർ അഭിമാനിക്കുന്നു…
അവസാനിച്ചൂ…