എഴുത്ത്: മനു പി എം
പുഴകരയിൽ കഴുകി വച്ച തുണിയെടുത്ത് മടങ്ങുമ്പോഴാണ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന മോൾ ഓടി കിതച്ചു വന്നു എന്നെ ചുറ്റി പിടിച്ചത്..
അപ്പോഴും അവൻ നന്നായി കിതക്കുന്നുണ്ട് …
ഞാനവളെ ഒരു കൈ കൊണ്ടു എന്നോട് ചേർത്തു പിടിച്ചു….
എനിക്ക് ആകെ അവൾ മാത്രമെ ഉണ്ടായിരുന്നുള്ളു മ ദ്യപാനിയായ ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ പോയപ്പോൾ…
ഇവളെയും അയാളുടെ പ്രായ ചെന്ന അമ്മയെയും നോക്കെണ്ട ചുമതല എനിക്കായി…
കാര്യമെന്താണെന്നറിയാനുള്ള ആകാംക്ഷ ഉള്ളിൽ ചെറിയ ഭയം തോന്നി…
ഞാനവളുടെ മുഖം പിടിച്ചുയർത്തുമ്പോഴും അവളുടെ കിതപ്പ് മാറിയിരുന്നില്ല..
എന്താ മോളെ…നീ പേടിച്ചോ… ?
ഇല്ല… അമ്മെ അത്… വീട്ടിൽ അമ്മയെ കാണാൻ ഒരാൾ വന്നിരിക്കുന്നു… അമ്മ എവിടെ ചോദിച്ചു അതാ..ഞാൻ ഇങ്ങോട്ട് ഓടി വന്നെന്നു അവള് പറഞ്ഞാപ്പോൾ നേരിയ ആശ്വാസം തോന്നി
ഞാൻ ചെല്ലുമ്പോൾ എൻെറ വീടിന്റെ മുറ്റത്ത് ഒരാൾ നിൽപ്പുണ്ടായിരുന്നു…
കാൽ പെരുമാറ്റം കേട്ടാവണം അയാൾ തിരിഞ്ഞു ഞങ്ങളെ നോക്കി..
എന്നെ കണ്ടതും ഒരു സന്തോഷ ചിരി അയാളിൽ ഉണ്ടായിരുന്നു….
വർഷ നിന്നോട് ഒരു കാര്യം പറയാൻ വന്നതാണ്..
ഞാനയാളുടെ മുഖത്തേക്ക് ഇമവെട്ടാതെ നോക്കുമ്പോൾ കണ്ണുകൾ നീറി പൊടിയുന്നത് ഞാനറിഞ്ഞു..
ഏറെ നാളായ് എനിക്ക് ഒരു ജോലി ശെരിയാക്കി തരാം എന്ന് വിദേശത്ത് താമസിക്കുന്ന എൻറെ സുഹൃത്ത് ജമീല പറഞ്ഞിരുന്നു അവിടെ ഒരു ഹോം നേഴ്‌സായി ജോലിക്ക് ആളെ വേണമെന്ന് പറഞ്ഞു..
” എന്താ വർഷ ഇങ്ങനെ അന്തം വിട്ടു നിൽക്കുന്നു. . ഒന്നും പറഞ്ഞില്ല
അയാളുടെ ആ ചോദ്യം എന്നെ ചിന്തയിൽ നിന്ന് ഉണർത്തി ..ഞാൻ അയാളെ നോക്കി ”നാസർ എപ്പോൾ വന്നു നാട്ടിൽ ..
ജമീലയുടെ ഭർത്താവ് ആയിരുന്നു അയാൾ..എൻറെ അവസ്ഥ അറിയുന്ന രണ്ടു പേർ എന്ത് ഉണ്ടായലും വിളിച്ചു സഹായിക്കാനും സമാധനം പറയാനും സ്വന്തമെന്നു തോന്നിക്കുന്നവർ..
വർഷ ഞാൻ പറയാൻ വന്നത് എന്താണെന്ന് അറിയില്ലെ ജോലി കാര്യം ജമീല നിന്നോട് പറഞ്ഞു കാണും
ഞാൻ അത് ശരിയാക്കിയിട്ടുണ്ട് ഇനി നിൻെറ തീരുമാനം… അള്ളാഹു രക്ഷിക്കട്ടെ….
എനിക്ക് എന്ത് പറയണം എന്നറിയില്ല..ആ നിമിഷം കേട്ടത് വിശ്വാസിക്കാനാവാതെ നിന്നു…
ഉള്ളാകെ ചുട്ടു പൊള്ളുന്നുണ്ട് മരുഭൂമിയിലെ ചൂടു കാറ്റേറ്റ പോലെ മനസ്സിൽ സങ്കടങ്ങളുടെ കെട്ട് ഉള്ളു നീറ്റി ..
ചൂടു മണലുകൾക്ക് മീതെ നഗ്നമായ പാദങ്ങളെറ്റ് ഞാൻ ഉഴലുകയാണ്..
പണത്തിനും ജീവിതത്തിനും ഇടയിൽ പൂർത്തിയാകത്ത ഒരുപാട് സ്വപ്നളും ദിക്കറിയാതെ നാലുപാടും ചുട്ട പൊള്ളുന്ന മണൽ കൂനകൾ..മാത്രം ഞാൻ ആകെ വിയർത്തു പോയി
“മനസ്സിലായി നാസർ എനിക്ക് പൂർണ്ണ സമ്മതമാണ് …
എൻെറ ജീവിതത്തിൽ ഇന്നവരെ ഞാൻ ഏറെ വിശ്യാസിച്ചത് നിങ്ങളെ രണ്ടു പേരെയുമായിരുന്നല്ലൊ..
ഞാൻ വരാം..എനിക്ക് സമ്മതമാണ്..
അന്യ വീട്ടിൽ പോയി വീട്ടു ജോലി ചെയ്യ്താണ് ഇപ്പോഴുള്ള മൂന്നു ജീവിതങ്ങൾ മുന്നോട്ടു പോകുന്നതു.എന്നിട്ടും കടവും പട്ടിണിയും മാത്രമാണ് മിച്ചം..
അമ്മയ്ക്കുള്ള മരുന്നിനും, മോളെ പഠിപ്പിക്കാനും എല്ലാത്തിനും പണം വേണം…
ഇനി എങ്ങനെ മുന്നോട്ടു എന്ന് ചിന്തിക്കുമ്പോഴാണ് അവൾ ഇങ്ങനെ ഒരു കാര്യം വിളിച്ച് പറയുന്നത്…
കേട്ട നാൾ തൊട്ടു ഉള്ളിലൊരു പ്രതീക്ഷയുടെ തിരി തെളിഞ്ഞിരുന്നു..
എങ്ങനെ എങ്കിലും അത് ശരിയായിരുന്നു വെങ്കിലെന്ന ആഗ്രഹം..
ഒരുപാട് രാത്രികളെ എന്റെ ഉറക്കത്തെ എന്നിൽ നിന്നും അകറ്റിട്ടുണ്ട് . ..
എവിടെയെങ്കിലും ഒരു ജോലി ശെരിയായാൽ ഒരു നല്ല വീട് വെയ്ക്കണം . പിന്നെ മോളെ ഓർത്തായിരുന്നു ഏറ്റവും കൂടുതൽ സങ്കടം
അവളെ എങ്ങനെ തനിച്ചാക്കി പോകും..
ഒരു പെണ്ണ് കുട്ടി അല്ലെ… ഒരമ്മയുടെ കരുതലും തണലും ഇല്ലാതെ അവളെങ്ങനെ ജീവിക്കും.
ഒടുവിൽ ഞാൻ നാസറിനോട് പറഞ്ഞു..എൻറെ മോൾ … അവളെ ഞാൻ എവിടെ കൊണ്ടാക്കും…
” നിൻെറ വീട്ടിൽ നിർത്തി കൂടെ….
രണ്ടോ മൂന്നോ മാസം കൊണ്ട് നിനക്ക് നിൻെറ നല്ല ജീവതം കര പറ്റാൻ കഴിയില്ലെ
അപ്പോൾ അവളുടെ ചിലവിനായി മാസം മാസം ഒരു തുക അയച്ചു കൊടുത്താൽ മതിയല്ലോ
അവര് സമ്മതിക്കുവോയെന്ന് അറിയില്ല…
പോരാത്തത്തിനു അമ്മയുമുണ്ട്
നല്ലൊരു കാര്യത്തിനല്ലെ ..
ഒന്നു ചോദിച്ചു നോക്ക് .
എന്തായാലും വൈകുന്നേരം വിവരം പറയണം..ഞാനിറങ്ങുന്നു…
നാസർ പോയ ശേഷം ഞാൻ ഫോൺ എടുത്തു വീട്ടിലെയ്ക്കു വിളിച്ചു
പ്രതീക്ഷീച്ചപോലെ ആങ്ങളയെ തന്നെ ലൈനിൽ കിട്ടി..
ചുരുങ്ങിയവാക്കിൽ കാര്യങ്ങൾ പറഞ്ഞു…
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം മറു ഭാഗത്തു നിന്നും മറുപടി വന്നു..
നീ എങ്ങനെയാ മോളെ ഉറ്റവരാരുമില്ലാതെ അന്യനാട്ടിൽ പോവുക..
അതൊന്നും സാരമില്ല ഏട്ടാ..എനിക്കെന്റെ മോളെ നോക്കണ്ടെ…
നിന്റെ ആഗ്രഹം പോലെ നടക്കട്ടെ..അമ്മയെയും മോളെയും ഇവിടെ നിർത്താം…
മോൾ വന്നാൽ ഇവിടെ കുറച്ചു ഒച്ചയും അനക്കവും ഉണ്ടാകുമല്ലോ..
ഞങ്ങൾക്കു അങ്ങനെയൊരു ഭാഗ്യം ഈശ്വരൻ തന്നിട്ടില്ലല്ലോ..
ഞാൻ ഫോൺ അവളുടെ കൈയിൽ കൊടുക്കാം..
കാര്യം കേട്ടപ്പോൾ ചേച്ചിയും ആങ്ങളയുടെ അതെ അഭിപ്രായം തന്നെ പറഞ്ഞു…
അങ്ങനെ ആ ഭാഗം ശെരിയായ സന്തോഷത്തിൽ.. ജമീലയെ വിളിച്ചു സമ്മതം അറിയിച്ചു..
അങ്ങനെ അമ്മയേയും മോളേയും എൻറെ വീട്ടിൽ നിർത്തി ഞാൻ ഗൾഫ് മണ്ണിലേക്ക് ചിറക് വിരിച്ചു..
ചൂടുക്കാറ്റേറ്റ് പ്രതീക്ഷകളുടെ തൂവലുകൾ തളർത്താതെ ഞാൻ വന്നിറങ്ങി
ടീവിയിൽ ഒക്കെ കാണുന്ന പോലെ അല്ലായിരുന്നു ഒറ്റ പെട്ട വീടുകൾ ഒരു മരമോ തണലോ ഇല്ലാതെ അടുത്ത് പരന്നു കിടക്കുന്ന മരുഭൂമി..
അവിടെ ചെന്നപ്പോൾ ആണ് മനസ്സിലായത് ജമീല അവിടെ നിന്നും ഒരുപാട് ദൂരെ ആണെന്ന്..
എന്നാലും എൻറെ നല്ലതിന് വേണ്ടി അല്ലെ ഓർത്തു ഞാൻ സ്വയം സമാധനിച്ചു..
ഉള്ളിൽ എന്റെ മോളുടെ മുഖം മാത്രമുണ്ടായിരുന്നുള്ളൂ… അത് മതിയാരുന്നു ഏതു പ്രതി സന്ധിയും തരണം ചെയ്യാൻ
ആദ്യ നാളുകളിൽ ഞാൻ അവിടെ ഉള്ളവരെ അതികം ഒന്നും പുറത്തു കണ്ടിട്ടില്ല…
ആ വലിയ വീട്ടിലെ ആരോ എന്ന് തോന്നിപ്പിക്കുന്ന ഒരാൾ ഇറങ്ങി വന്നു ചെയ്യാനുള്ള ജോലികൾ കാണിച്ചു തന്നൂ അകത്തേക്ക് വലിയും .
ഇന്നെ വരെ ഒരു സ്ത്രീയെ ഞാൻ പുറത്തേക്ക് കണ്ടില്ലാ..
അലക്കാൻ നേരം സ്ത്രീകളുടെ വസ്ത്രം വല്ലതും ഉണ്ടോയെന്നു നോക്കും….
അങ്ങനെ യൊന്നു ഞാൻ കണ്ടില്ല..
അപ്പോൾ അവിടെ ഒരു സ്ത്രിയില്ല എന്ന് എനിക്ക് മനസ്സിലായി…
അവർക്ക് എന്തിനും ഏതിനും..ഞാൻ വേണ്ടി വന്നു
ചെയ്യുന്ന ജോലിയിൽ എന്തെങ്കിലും തെറ്റ് പറ്റിയാൽ ഒരാൾ വന്നു അറബിയിൽ എന്തൊക്കെയോ വിളിച്ച് പറയും…
ദേഷ്യ പെടുവാന്ന് എനിക്ക് മനസ്സിലായി..
ആ അലർച്ച കേൾക്കുമ്പോൾ തന്നെ പാതി ജീവൻ പോകും..
രാവിലെ തുടങ്ങിയ പണിയായിരിക്കും..ഉറങ്ങുന്ന വരെയും അതു തുടരും..
നാട്ടിലായിരിക്കുമ്പോൾ വീട്ടു ജോലിക്ക് പോയിട്ടുള്ളതിനാൽ എനിക്ക് ആദ്യം ഒന്നും ബുദ്ധിമുട്ട് തോന്നിയില്ല..
രാവിലെ ചൂടുള്ള ആട്ടും പാലും കുബ്ബൂസ്സും കൊടുക്കണം..
ഉച്ചയ്ക്ക് അധികവും ബിരിയാണിയും ആട്ടിറച്ചിയും വെക്കണം
ഒരു പത്തിരിപ്പത് പേർക്ക് ഉള്ളത് വെക്കും അത് അവർ അകത്തേക്ക് എടുത്തു കൊണ്ട് പോകും…
അപ്പോൾ എനിക്ക് തോന്നിയത് നമ്മുടെ നാട്ടിലെ ബംഗ്ലാളികളെ പോലെ അറബികളുടെ ഏതോ ലോഡ്ജ് ആണെന്ന്..
എനിക്ക് ബാക്കി വരുന്ന ഒന്നോ രണ്ടോ കുബ്ബൂസ്സ് കിട്ടിയാലായി..
എന്നാലും എനിക്ക് വിശപ്പ് തോന്നിയില്ല നാട്ടിലുള്ള മോളെ കുറിച്ച് ആയിരുന്നു ചിന്ത..ആ മുഖമോർക്കുമ്പോൾ വിശപ്പും ദാഹവും കെട്ടടങ്ങും..
എങ്ങനെയെങ്കിലും ദിവിസങ്ങളും മാസങ്ങളും തള്ളി നിക്കണം കിട്ടുന്ന കാശ് എത്രയും വേഗം അയക്കണം..
മോളുടെ എല്ലാ കാര്യങ്ങളും ഏട്ടനോട് പറഞ്ഞിരുന്നു പണമയക്കാൻ നാസർ സഹായിക്കാം എന്ന് പറഞ്ഞു…
ആവശ്യം വരുമ്പോൾ വിളിച്ചാൽ മതിയെന്നും പറഞ്ഞു
എൻറെ കൈയ്യിലാണേൺ ഒരു പഴകിയ ഫോൺ ആണ് ഉള്ളത്…
നന്നായി ഞക്കണം ഒന്ന് തെളിയാനും കോൾ കിട്ടാനും അതും എന്നെ പോലെ തളർന്നു പോയെന്ന് എനിക്ക് തോന്നി..
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു മലയാളി എന്ന് തോന്നിക്കുന്ന ഒരു ആൾ വന്നു സംസാരിച്ചു…
എനിക്കൊപ്പം ജോലി തന്നെ ആയിരുന്നു അയാൾക്കും ജോലി…
രണ്ടു ദിവസം ഈ കെട്ടിടത്തിൻെറ മുതലാളി ആയാ അർബാബിൻെറ മോളുടെ കല്ല്യാണമായിരുന്നതിനാൽ അവിടെ ജോലിക്ക് പോയതായിരുന്നു അയാൾ പറഞ്ഞത്
അങ്ങനെ ഒരാൾ കൂടെ ആയാപ്പോൾ ഒരു ആശ്വാസം തോന്നി
മാസങ്ങൾ പലതും കടന്നു പോയി വല്ലപ്പോഴും നാട്ടിലേക്ക് അയക്കാൻ കുറച്ചു പണം തരും ചോദിക്കാൻ പറ്റില്ലല്ലോ
പിന്നീട് നാസറിന്റെ വരവ് അർബാബ് വിലക്കി..
ഞാനാകെ ഒറ്റപ്പെട്ടത് പോലെ കൂടെ ഉള്ളയാൾ എന്നോട് മിണ്ടാൻ വരാതെയായി
അവരെ പേടിച്ചാണെന്ന് മനസ്സിലായ്
മാസങ്ങൾ കടന്നു പോയി…
കഴിക്കാൻ പോലും വല്ലപ്പോഴും തന്നാലായി
ചില രാത്രികളിൽ വെറും വെള്ളം കുടിച്ചു കിടക്കും
ചിലപ്പോൾ ഒരു കുബ്ബൂസ്സു കിട്ടിയാൽ ഭാഗ്യം
ജോലി ചെയ്യുത് ഞാനകെ തളർന്നു ..
പണമോ ഭിക്ഷാടകൾക്ക് ഇട്ടു കൊടുക്കും പോലെ കുറിച്ച് നോട്ടുകൾ തരും ഞാനത് വാരി എടുത്തു സൂക്ഷിച്ചു വെക്കും..
ഒടുവിൽ തീരെ വയ്യാ ചുട്ടു പൊള്ളുന്ന മണൽ കാറ്റിൽ വിശപ്പും ദാഹവും കൊണ്ട് ഞാൻ തളർന്നു കിടന്നു..
ഒരു രാത്രിയിൽ നാട്ടിൽ നിന്നും വന്ന ഫോണിൽ അറിഞ്ഞത് ഭർത്താവിൻെറ അമ്മ മരിച്ചു എന്നത് അതും കൂടെ ആയപ്പോൾ ഞാനകെ തളർന്നു പോയി..
എങ്ങനെ എങ്കിലും ഇവിടെ നിന്നും പോണം
എങ്ങനെയെങ്കിലും നാട്ടിൽ എത്തിയ മതിയെന്നായ്..
നാസറിനെ വിളിച്ചപ്പോൾ അവരുടെ ഉമ്മയ്ക്ക് സുഖമില്ലാത്ത കൊണ്ട് അവർ നാട്ടിൽ പോയെന്ന് അറിഞ്ഞു
അങ്ങനെ കുറച്ചു നാൽ വെള്ളം മാത്രം കുടിച്ചു ഞാൻ എൻറെ മുറിയിൽ കഴിഞ്ഞു കൂടി
പകൽ മുഴുവനും ഉള്ള ജോലീയുടെ ക്ഷീണവും കൊണ്ടു മുറിയിലെ ചൂടിനെ വകവെക്കാതെ കിടന്നു..
എങ്ങനെ എങ്കിലും ഒന്നുറങ്ങിയ മാത്രം മതി എന്ന അവസ്ഥയായിരുന്നു.
ശരീരത്തിൽ മുഴുവൻ നല്ല വേദന തുടങ്ങി
അസഹ്യമായ വയറു വേദന…
ദിവസങ്ങളായി വെറും വെള്ളം മാത്രം കുടിച്ചതു കൊണ്ടാവാം…
ഞാൻ വയറിൽ അമർത്തി പിടിച്ചു ചുരുണ്ടു കൂടി..
പിറ്റേന്ന് നിർത്താതെ ഉള്ള ജോലികൂടിയായപ്പോൾ തളർന്നു വീണു ബോധമില്ലാതെ കിടപ്പിലായ്
അന്ന് എനിക്ക് മരുന്നും മറ്റും തന്നത് ആ മലയാളിയായിരുന്നു…
അയാൾ കുറച്ചു പണവും കൈയ്യിൽ വച്ചു തന്നിട്ട് എങ്ങനെ എങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടാൻ നോക്ക്..
ആരാ ഇവിടെ വരാൻ സഹായിച്ചു അവരെ വിളിച്ച് വേഗം നാട്ടിൽ കൊണ്ടു പോകാൻ പറഞ്ഞു..
ഇനിയും രെക്ഷപെട്ടില്ലേ… ഞാൻ ആരുമറിയാതെ ആ മരുഭൂമിയിൽ തന്നെ മണ്ണടിഞ്ഞ് പോകുമെന്ന് എനിക്ക് മനസ്സിലായി..
ഞാനന്ന് രാത്രി ജമീലയെ വിളിക്കാൻ ഫോണെടുത്ത് നോക്കി..
എത്ര നോക്കിട്ടും ഫോൺ ഓൺ ആകുന്നില്ല ഒരുപാട് പരിശ്രമങ്ങൾക്ക് ഇടയിലെപ്പോഴോ ഫോൺ ഒന്ന് ഓൺ ആയി..
ഓണയ നിമിഷം ജമീലയുടെ കാൾ വന്നു എനിക്ക് ഒരു ആശ്വാസം തോന്നി…
അപ്പോൾ ഞാനനുഭവിച്ച വേദന വിശപ്പ് എല്ലാം പോയി..
കോൾ എടുത്തു ചെവിയോട് ചേർത്ത് ഒരാശ്വാസമെന്ന പോലെ ഞാനവളുടെ വാക്കിന് കാതോർത്തു..
എത്ര കാതോർത്തു നോക്കിയിട്ടും ഒരു വാക്ക് പോലും കേൾക്കാനായില്ല..
ഞാൻ സകല ദൈവങ്ങളെയും വിളിച്ചു ഫോണിലേക്ക് വീണ്ടും നോക്കി.
ഫോൺ ഓഫ് ആയിരിക്കുന്നു
ഞാൻ വീണ്ടും വീണ്ടും അതിലമർത്തി എനിക്ക് കരച്ചിൽ വന്നു .
നെഞ്ചിലൊരു തീക്കട്ടിയെരിയും പോലെ…
ആ നിമിഷം ഞാൻ മരിച്ചു പോകും എന്ന് തോന്നി.
ശ്വാസം അകത്തേക്ക് ആഞ്ഞു വലിച്ചു..കിതപ്പോടെ ഞാൻ ഫോൺ മുറിയുടെ ഒരു മുലയിലേക്ക് വലിച്ചു എറിഞ്ഞു…
ചുമരിനോട് ചേർന്ന് തളർന്നു ഇരുന്നു പൊട്ടി കരഞ്ഞു…
എല്ലാ വഴികളും അടഞ്ഞ പോലെ…
“എൻറെ മകൾ… “
ഇനി എങ്ങനെ ഞനവളെ കാണും..
എന്റെ പൊന്നു മോളെ.. ഇരുകരങ്ങളിലും മുഖമമർത്തി ഞാൻ പൊട്ടിക്കരഞ്ഞു
ഒരിറ്റു വെള്ളത്തിനായ് തൊണ്ട വരണ്ടു തുടങ്ങിയിരുന്നു…
ഞാനെണിക്കാൻ വയ്യാതെ മുട്ടുക്കുത്തി ഇഴഞ്ഞു അടുത്ത് വച്ചിരുന്ന കുപ്പയിൽ നിന്നും വെള്ളം എടുത്തു കുടിച്ചു…
പതിയെ എഴുന്നേറ്റു നേരം വെളുത്തുവരാൻ ഇനിയും നാലു മണിക്കൂർ കാണും മെന്ന് തോന്നി …
ആവശ്യം ഉള്ളത് ഒക്കെ കെട്ടി കൈയ്യിൽ കരുതിയിരുന്ന ബാഗിൽ വച്ചു…
കൈയ്യിലുള്ള ആകെ കുറച്ചു സമ്പാദ്യം അതിൽ തിരുകി വച്ച് ഞാൻ ഇറങ്ങി നടന്നു..
കുറിച്ച് നടന്നാപ്പുളെക്കും ആകെ തളർന്നു
വിശപ്പ് ദാഹവും കൊണ്ടു കണ്ണ് കാണാൻ വയ്യാ…
മുന്നിൽ നിരന്നു കിടുന്ന മരുഭൂമിയിലൂടെ രാത്രിയിലെ തണുത്ത കാറ്റിൽ എങ്ങോട്ട് എന്ന് അറിയാതെ ഞാൻ നടന്നു..
മരണം മുന്നിൽ കണ്ട് തന്നെ…
എങ്ങനെയെങ്കിലും എവിടെയെങ്കിലും എത്തുമെന്ന ചെറിയ പ്രതീക്ഷ മാത്രം
എത്ര ദൂരം ആ മണൽ തരികളെ ഞാൻ പിന്നിട്ടു വെന്ന് അറിയില്ല..
പലവട്ടം വീണും ഇഴഞ്ഞു കുറച്ചു നേരം അവിടെ തന്നെ അങ്ങനെ എനങ്ങാതെ കിടന്നു..
മോളുടെ മുഖം മനസ്സിൽ വരുമ്പോൾ കിട്ടുന്ന ധൈര്യത്തിൽ ഞാൻവീണ്ടും വീണ്ടും മുന്നോട്ടു പോയി
ദാഹിച്ച തൊണ്ട വരണ്ടു അടിവയ്റ്റിൽ വേദന സഹിക്കാൻ പറ്റാത്ത അത്രയും വേദന… ആയത് കൊണ്ട് തളർന്നു കിടന്നു കിടന്നതും എപ്പോളൊ ഉറങ്ങീ പോയി..
മുഖത്ത് വെളിച്ചം അടിച്ചപ്പോഴാണ്… മെല്ലെ കണ്ണു തുറന്നത്
നേരം വെളുത്തു സൂര്യൻ ഉയർന്നു പൊന്തിയിരിക്കുന്ന
എത്ര പെട്ടെന്നാണ് ചൂടു പിടിച്ചത് ഞാൻ എഴുന്നേറ്റു മുന്നോട്ടു നോക്കി കടൽ പോലെ അറ്റം കാണാത്ത മണൽ കൂനകൾ …
ആഞ്ഞടിച്ച പൊടി കാറ്റിൽ ഞാൻ ശ്വാസം കിട്ടാതെ പിടഞ്ഞു്. .
തിരിച്ചു പോകാനും മുന്നോട്ടു പോകാനും ആകതെ ഞാൻ ആകെ വിഷമിച്ചു
ഇത്രയും ക്രൂരമായി ശിക്ഷ നൽകാൻ ഞാൻ എന്ത് പാപമാണ് ചെയ്തത് …
എന്തിനാണ് ഭാഗവാനെ ഇങ്ങനെ ഒരു പരീക്ഷണം..
തിരിച്ചു ജോലി സ്ഥലത്തേക്ക് തന്നെ പോകാൻ തോന്നി
അവിടെ പട്ടിണി കിടന്നെങ്കിലും മരിച്ചാൽ മതിയായിരുന്നു എന്ന് മനസ്സ് മന്ത്രീച്ചു
ഏത് വഴി എങ്ങനെ കണ്ടു പിടിക്കും ചുറ്റും പരന്നു കിടക്കുന്ന മരുഭൂമി മാത്രം
ഞാൻ വീണ്ടും മുന്നോട്ടു നടന്നു എൻറെ മരണത്തിലേക്കെന്ന പോലെ..
ചുട്ടു പൊള്ളുന്ന ചൂടിൻ ശരീരം ആകെ മരവീച്ചിരുന്നു.
ഞാൻ തലയുർത്തി മുകളിലേക്ക് നോക്കി
കണ്ണുകൾ അടഞ്ഞു പോകുന്നു എല്ലാം എനിക്ക് ചുറ്റും വട്ടം കറങ്ങുന്നു..
ഭഗവാനെ ഇതെൻെറ മരണം ആണോ എന്തിന ഇങ്ങനെ ഒരു മരണം എനിക്ക് വിധിച്ചു നീ .
കണ്ണുകൾ അടഞ്ഞു ഞാൻ മണലിലേക്ക് മലർന്നടിച്ചു വീണു
ശരീരം മരവിച്ചതിനാൽ എനിക്ക് ഒന്നു തോന്നിയില്ല..
എത്ര നേരം മെന്ന് അറിയില്ല അങ്ങനെ കീടന്നു ശരീരം പകുതിയിലേറെ മണലടിഞ്ഞു തുടങ്ങിയിരിക്കുന്നു..
നിമിഷങ്ങൾ കടന്നു പോയി ചുണ്ടിൽ നനവ് പറ്റിയിരിക്കുന്നു…
വീണ്ടും വീണ്ടും നനവുകൾ ഏറി വന്നു
ഒരുറവ പോലെ ചുണ്ടിലേക്ക് ഒഴുകി വന്നു
ഞാൻ മിഴികൾ തുറക്കാതെ ആ ഉറവ നുണഞ്ഞിറക്കി…
ആരോ കവിളിൽ തട്ടി വിളിക്കുന്നു എന്ന് എനിക്ക് തോന്നി..
ചേച്ചിയെന്നാണ് വിളിക്കുന്നു..
ഞാൻ പകുതി ബോധത്തിന് ഒന്നു ചുമച്ചു …
എന്നെ രക്ഷിക്കു എന്ന് മാത്രമെ പറഞ്ഞൊള്ളു..
അയാൾ തങ്ങി പിടിച്ച് എവിടെയോ കൊണ്ട് കിടത്തി
എന്തോ അടയുന്ന ശബ്ദം പതിയെ എൻറെ ശരീരം കുലങ്ങി മറഞ്ഞു അടുത്ത് നിന്നും ശബ്ദങ്ങൾ കേൾക്കാം ആടുകൾ ആണെന്ന് മനസ്സിലായി …
അതൊരു വണ്ടിയാണ് മനസ്സിലായി ..
നല്ല ക്ഷീണം കാരണം ഞാൻ പെട്ടെന്ന് മയങ്ങി
പിന്നീട് കണ്ണു തുറന്നാപ്പോൾ ചുറ്റും ആടുകൾ ആണ് വീണ്ടും അയാൾ വന്നു വണ്ടിയുടെ പിൻ ഡോർ തുറന്നു ..
ചേച്ചിയെന്നു വിളിച്ചു ഞാനയളെ കെട്ടിപ്പിടിച്ചു..
എൻറെ അനിയനാകാൻ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ…
പത്ത് ഇരുപത് വയസ്സ് കാണും ഞാൻ ഉണ്ടാത് എല്ലാം അവനോട് പറഞ്ഞു..
അവൻ അവനു പരിചയം ഉള്ള ഒരാളുടെ അടുത്തേക്ക് എന്നെ കൊണ്ട് പോയി
എൻറെ അവസ്ഥ അറിഞ്ഞു അയാൾ സഹായിക്കാമെന്ന് പറഞ്ഞു
പോരത്തതിന് എൻറെ നാട്ടിലുള്ള ആളാണെന്നു പറഞ്ഞാപ്പോൽ എൻറെ എല്ലാ സങ്കടങ്ങളും അയാൾക്ക് മുന്നിൽ ഒഴുകി ഇറങ്ങി .
എന്നെ കൊണ്ടുവന്നത് നാസറും ജമീലയെ ആണെന്ന് പറഞ്ഞപ്പോൾ അയാൾക്ക് അവരെ അറിയാമെന്നു പറഞ്ഞു…
അയാൾ വേഗം അവരെ കോൺടാക്ട് ചെയ്തു.
വിവരമറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും എന്നെ രണ്ടുമൂന്നുദിവസം സംരക്ഷിക്കാൻ അയാളോട് ജമീലാ ആവശ്യപ്പെട്ടു..
പാസ്പോർട്ടും വിസയും എല്ലാം ആ വീട്ടുകാരുടെ കയ്യിൽ ആയതുകൊണ്ട് അതൊന്നുമില്ലാതെ നാട്ടിലേക്ക പോകാൻ പറ്റില്ല..
അപ്പോഴേക്കും ഞാൻ ഇന്ത്യൻ ഏമപസിയിലുള്ള എന്റെ ഒരു ഫ്രഡിനെ വിളിച്ചു ഒന്നു സംസാരിക്കട്ടെ..
അവളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാൻ നോക്കാം
രണ്ടു ദിവസം അവർ എനിക്ക് ഒരു മുറി ശരിയാക്കി തന്നു
എൻറെ ആരോഗ്യ നില മോശം ആയിരുന്നു എനിക്ക് വേണ്ടത് എല്ലാം അവർ ഏർപ്പാടക്കി തന്നു
ഒരു വിധം ഞാൻ ജീവിതത്തിനോടു പൊരുത്ത പെട്ടു
മൂന്നാം ദിവസം രാവിലെ നോക്കുമ്പോൾ അതാ നാസർ മുന്നിൽ….
സാക്ഷാൽ ദൈവത്തെ മുന്നിൽ കണ്ട പോലെ പൊട്ടി കരഞ്ഞു പോയി…
പേടിക്കണ്ട നിന്നെ തിരിച്ചു കൊണ്ടു പോകാനുള്ള എല്ലാ കാര്യങ്ങളും ശെരിയാക്കിയാ ഞാൻ വന്നത്…
ജമീല…. അവൾ ഇനി ഇങ്ങോട്ട് ഇല്ല…
ഉമ്മ മരിച്ചു പോയപ്പോൾ മക്കളെ നോക്കാൻ ആരുമില്ല..
ഇനി അവൾ അവിടെ ആവും
നാട്ടിൽ ഒരു ചെറിയ ബിസിനസ് തുടങ്ങാൻ ഞങ്ങൾ പ്ലാൻ ചെയ്യുന്നുണ്ട്
അതിൽ നിന്നെയും കൂട്ടുന്നതാണ്
നാട്ടിലേക്ക് മടങ്ങി പോകാനുള്ള വിസാ.. നാസർ എന്റെ കയ്യിലേക്ക് വെച്ച് തന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു..
ജീവനോടെ ഒരിക്കലും നാട്ടിൽ പോയി എന്റെ മോളെ കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചതല്ല
അവൾ വിതുമ്പിക്കൊണ്ട് സാറിനോട് പറഞ്ഞു
മതി എത്രയും വേഗം ഇവിടുന്നു യാത്രയാകാം വേഗം റെഡി ആവും
ചേച്ചി..
ആ വിളി ഒച്ച കേട്ട് അവൾ അങ്ങോട്ട് നോക്കി
തന്നെ മരുഭൂമിയിലെ മരണത്തിൽ നിന്നും
ദൈവദൂതനെപ്പോലെ രക്ഷിച്ചവൻ അതാ മുന്നിൽ
ചേച്ചിയുടെ ഡ്രസ്സ് എല്ലാം അഴുക്കായി പോയില്ലേ ഇത് ഞാൻ ചേച്ചിക്ക് വേണ്ടി ഒരു ജോഡി ഡ്രസ്സ് വാങ്ങി
തിരിച്ചു പോകുമ്പോൾ ഇത് ധരിച്ചു പോ. ഇവിടെ വന്നപ്പോൾ ആ റൂം എടുത്തു കൊടുത്ത അയാൾ മുന്നോട്ട് വന്നു..
ഇത് നിന്റെ അവസ്ഥ അറിഞ്ഞു ഞങ്ങളെല്ലാവരും കൂടി ചേർത്ത് വെച്ച കുറച്ചു രൂപയാണ്…
നീ വെറും കൈയുമായി വീട്ടിലേയ്ക്കു കയറി ചെല്ലണ്ടാ…
അവൾ വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങി
ആ പൈസ നാസറിനെ ഏൽപ്പിച്ച നാട്ടിൽ ചെല്ലുമ്പോൾ അയാൾ തരും
ചേച്ചി ഇത് എന്റെ മുതലാളി തന്നതാണ്.. അവൻ ഒരു സൂട്ട് കേസ് അവളുടെ മുന്നിലേക്ക് നീക്കിവെച്ചു…
ഇതിൽ എന്തൊക്കെയാണെന്ന് എനിക്കറിയില്ല
മോൾ ക്കുള്ള സമ്മാനം ആണെന്നാണ് പറഞ്ഞത്
ഉറവ വറ്റാത്ത കാരുണ്യത്തിന്റെ ഉടമസ്ഥർ ഈ മരുഭൂമിയിലും ഉണ്ടെന്ന അറിവിൽ അവൾ ദൈവത്തിന് നന്ദി പറഞ്ഞു
ഇനി എത്രയും വേഗം ഇവിടെ നിന്നും രക്ഷപ്പെടുക
വേഗം പോയി റെഡിയായി വാ.. നാസർ പറഞ്ഞു
റഡിയായി പുറത്തുവന്നപ്പോൾ എൻറെ കണ്ണുകൾ തിരഞ്ഞത് അവനെ മാത്രം ആയിരുന്നു
ആരെയാ തിരയുന്നത് നാസർ ചോദിച്ചു
എന്നെ രക്ഷിച്ച ആ പയ്യനെ
അവൻ പോയി അവൻ അധികനേരം അവിടെ നിൽക്കാൻ പറ്റത്തില്ല നിന്നെ രക്ഷിച്ച അവൻ ആണെന്നറിഞ്ഞാൽ അവന്റെ തല പോകും
നാസറിനൊപ്പം പ്ലെയിൻ ഇരിക്കുമ്പോഴും
മനസ്സ് അവനില്ലായിരുന്നു
ഒന്നും അറിയാതെ…
ആരുമല്ലാത്ത എന്നെ ആ മരുഭൂമിയിൽ വച്ചു ചേച്ചിയെന്ന് വിളിച്ചു പോയ ആ മുഖം അവസാന നിമിഷം എനിക്ക് കാണാൻ കഴിയാതെ വന്നാപ്പോൾ…
അന്നെ വരെ അനുഭവിച്ച വേദനക്കാളേറേയാണ് എനിക്ക് തോന്നി……..
ഞാൻ മെല്ലെ മിഴികൾ മൂട്ടി..
ആ നിമിഷം കണ്ണിൽ പരന്ന ഇരുട്ടിൽ ദൂരെ മണലാരണ്യത്തിൽ അവൻ ആടുകളെ കൊണ്ട് നടന്നു നീങ്ങുന്നു മെല്ലെ മുഖം തിരിച്ചു പതിയെപുഞ്ചിരിക്കുന്നു..നൊമ്പരങ്ങൾ ചാലിച്ച്…..
ശുഭം ❤️?