ഓളങ്ങൾ ~ ഭാഗം 09, എഴുത്ത്: ഉല്ലാസ് OS

ഭാഗം 8 വായിക്കാൻ ക്ലിക്ക് ചെയ്യൂ….

തന്റെ അദ്ധ്യാപകരും കൂട്ടുകാരും, ബന്ധുക്കളും എല്ലാവരും എതിർപ്പ് പറഞ്ഞത്…ജോലി ഇല്ലാത്ത ഒരു ചെറുപ്പക്കാരൻ ആണ് വൈശാഖൻ എന്നായിരുന്നു..

എത്രയൊക്കെ ശ്രമിച്ചിട്ടും അവളുടെ മനസ്സിൽ നിന്ന് അതു മാഞ്ഞില്ല..

ആദ്യരാത്രി തന്നെ ആണ് അന്നും ആവർത്തിച്ചത്…

അവൾ സുഖമായി ഉറങ്ങുക ആണ്..

എടി പുല്ലേ…. നിന്റെ സൗന്ദര്യവും, ശരീരവും പണവും ഒന്നും കണ്ടല്ലടി നിന്നെ ഞാൻ കെട്ടിയത്, അന്ന് അമ്പലത്തിൽ വെച്ച് തന്റെ കരണത്തു അടിച്ചത് ഇവളാണെന്നു അറിഞ്ഞ നിമിഷം താൻ തീർച്ചപ്പെടുത്തി കെട്ടുന്നെങ്കിൽ ഇവളെ തന്നെ ആണെന്ന്..എന്നിട്ട് അവളുടെ ഒരു വർത്താനം കേട്ടില്ലേ… ചെവികല്ല് അടിച്ചു പരത്താൻ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് അല്ല… പിന്നെ എന്റെ അമ്മയെയും പെങ്ങന്മാരെയും സ്ത്രീ സമൂഹത്തെയും ഞാൻ ബഹുമാനിക്കുന്നു…പക്ഷെ നിന്നെ പോലെ ഒരുത്തി മതി അതു തകർക്കാൻ… വൈശാഖൻ കറങ്ങുന്ന ഫാനിലേക്ക് കണ്ണും നട്ട് കിടന്നു.

ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലാത്ത അവസ്ഥയിൽ ആയിരുന്നു അവൻ..

അവൻ നോക്കിയപ്പോൾ ഒന്നും അറിയാത്ത പോലെ ലക്ഷ്‌മി കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു..

കാലത്തെ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് വൈശാഖൻ കണ്ണ് തുറന്നത്..

നോക്കിയപ്പോൾ ലക്ഷ്മി എഴുനേറ്റ് അതു ഓഫ് ചെയ്തു വെയ്ക്കുന്നു.

വൈശാഖൻ വേഗം തന്നെ കണ്ണുകൾ അടച്ചു എന്നിട്ട് ഉറക്കം നടിച്ചു അവൻ കിടന്നു…

ലക്ഷ്മി എഴുന്നേറ്റ് പോയപ്പോൾ ആണ് അവൻ കണ്ണ് തുറന്നത്.

കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവനു ചായയും ആയിട്ട് മുറിയിലേക്ക് വന്നു.

ഏട്ടാ….ചായ… അവൾ അതു മേശമേൽ വെച്ചിട്ട് പറഞ്ഞു

അവൻ അലക്ഷ്യമായി ഒന്നു മൂളി..

അതേയ്… നമ്മൾക്ക് ഇന്ന് കാലത്തെ അമ്പലത്തിൽ ഒന്നു പോയാലോ… അച്ഛൻ തന്ന കാറിൽ എവിടെയും പോയില്ലല്ലോ…..നമ്മൾക്ക് എല്ലാവർക്കും കൂടി അമ്പലത്തിൽ പോയിട്ട് വരാം.. അവൾ അവനോട് ചിണുങ്ങി കൊണ്ട് പറഞ്ഞു..

എനിക്ക് വല്ലാത്ത തലവേദന…..നീ പൊയ്ക്കോ… വഴി ഞാൻ പറഞ്ഞു തരാം… അവൻ കട്ടിലിൽ നിന്നെഴുന്നേറ്റു കൊണ്ട് പറഞ്ഞു

ഓഹ്…. അത്രക്ക് സഹായം ഒന്നും വേണ്ട…. ഞാൻ വീണയും ഉണ്ണിമോളും ആയിട്ട് പോയ്കോളാം… അവൾ വെട്ടിത്തിരിഞ്ഞു പുറത്തേക്ക് പോയി.

നീ പറയുമ്പോൾ തുള്ളാൻ അച്ചികോന്തൻ അല്ലടി ഞാൻ… അവൻ പല്ലിറുമ്മി കൊണ്ട് വാതിൽക്കലേക്ക് പോയി…

കുറച്ചു കഴിഞ്ഞതും ലക്ഷ്മി വേഗം മുറിയിലേക്ക് വന്നു… അവനെ നോക്കുക പോലും ചെയ്തില്ല അവൾ..

അലമാരയിൽ നിന്നു ഡ്രസ്സ്‌ എടുത്തുകൊണ്ടു പുറത്തേക്ക് പോയി.. കുളിക്കാനുള്ള തയ്യാറെടുപ്പ് ആണെന്നവന് തോന്നിയിരുന്നു. പക്ഷെ ഇവിടെ ബാത്‌റൂo ഉണ്ടല്ലോ എന്നാണ് അവൻ ഓർത്തത്..

വൈശാഖൻ പുറത്തേക്ക് ചെന്നപ്പോൾ അമ്മ എടുത്തു കൊടുത്ത ചൂടുവെള്ളവും ഒരു ബക്കറ്റിൽ എടുത്തിട്ട് അവൾ പുറത്തെ ബാത്റൂമിലേക്ക് പോകുന്നത് കണ്ടു..

നീ പോകുന്നില്ലേ അമ്പലത്തിൽ…വൈശാഖനെ കണ്ടതും സുമിത്ര ചോദിച്ചു.

ഓഹ് ഞാൻ ഇല്ലാ….തലവേദന എടുക്കുന്നു… അവൻ അലക്ഷ്യമായി i പറഞ്ഞു..

എന്താ മോനേ ഒരു വല്ലാഴിക പോലെ… “

പെറ്റമ്മ, അല്ലേ.. സ്വന്തം മകന്റെ മുഖം മാറിയത് അമ്മക്ക് മനസിലായി എന്നു അവൻ ഓർത്തു.

എന്ത്… ഒന്നുമില്ല അമ്മേ… ഞാൻ പറഞ്ഞില്ലേ, വല്ലാത്ത ഒരു തലവേദന…. അവൻ പല്ലുതേയ്ക്കാനായി ബ്രഷും എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി..

അച്ഛൻ പിന്നാമ്പുറത് ഇരുന്നു കോഴിയെ പൊളിക്കുന്നുണ്ട്…

ആഹ്ഹാ രാവിലെ കൊലപാതകം നടത്തിയോ അച്ഛാ… അവൻ അവിടേക്ക് നടന്നു ചെന്നു.

മ്…. നീ അമ്മയോട് ആ വെട്ടുകത്തി കൊണ്ട് വരാൻ പറയണം… അയാൾ പറഞ്ഞപ്പോൾ അവൻ അമ്മയെ വിളിച്ചു.

പല്ലുതേച്ചിട്ട് അവൻ തിരികെ റൂമിൽ എത്തിയപ്പോൾ ലക്ഷ്മി വലിയൊരു അങ്കം നടത്തുന്നതാണ് കണ്ടത്..

സെറ്റും മുണ്ടും ഉടുക്കാനുള്ള ശ്രമം ആണ് വിഭലമായത്..

മുണ്ട് മാത്രം ഉടുത്തിട്ടുണ്ട്… നേരിയതും പൊക്കി പിടിച്ചു കൊണ്ട് നിൽക്കുകയാണ്..

ഏട്ടാ… എന്നെ ഒന്നു ഹെല്പ് ചെയ്യാമോ… അവൾ ചോദിച്ചു..

എനിക്ക് ഇതിനു മുൻപ് ഈ പണി അല്ലായിരുന്നു… നീ വെല്ലോ ചുരിദാറും ഇട്ടോണ്ട് പോകാൻ നോക്ക … അവൻ പറഞ്ഞു..

അയ്യടാ… ഞാനിത് ഉടുത്തോണ്ട് പോകത്തൊള്ളൂ…. വീണയെ ഞാൻ വിളിക്കും.. അവൾ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും, അവൻ അവളുടെ കൈയിൽ കടന്നു പിടിച്ചു. ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവൾ അവന്റെ ദേഹത്തേക്ക് വീണു പോയി.

നീ ഈ കോലത്തിൽ എങ്ങോട്ട് പോകുന്നത്….അച്ഛൻ ഉണ്ട് അവിടെ.. അവൻ അവളെ തടഞ്ഞു..

ഞാൻ വീണയെ വിളിച്ചു കൊണ്ട് വരാം…

വീണേ…. എന്നു വിളിച്ചു കൊണ്ട് അവൻ പുറത്തേക്ക് ഇറങ്ങി പോയി…

ഒടുവിൽ വീണയുടെയും സുമിത്രയുടെയും സഹായത്തോടെ ലക്ഷ്‌മി സെറ്റും മുണ്ടുമൊക്കെ ഉടുത്തു നാടൻ പെൺകുട്ടിയായി അമ്പലത്തിലേക്ക് പോകാനായി ഇറങ്ങി വന്നു

വൈശാഖേട്ട…. പോയിട്ട് വരാമേ… അവൾ വിനയത്തോടെ പറഞ്ഞു.

അവൻ തലകുലുക്കി..

ഉണ്ണിമോൾ ആണ് മുൻപിൽ കയറിയത്… ലക്ഷ്മി കാർ സ്റ്റാർട്ട്‌ ചെയ്തു, നിഷ്പ്രയസം ആണ് കാർ ഓടിച്ചു കൊണ്ട് പോയത്..

ബഹുമിടുക്കി… ഇങ്ങനെ ആവണം കുട്ട്യോൾ…. എന്നു പറഞ്ഞു കൊണ്ട് ശേഖരൻ ഉമ്മറത്തേക്ക് കയറി..

നല്ല സ്പീഡിൽ ഓടിച്ചു പോകുമോ ആവോ… സുമിത്രക്ക് ചെറിയ ഭയം ഇല്ലാതില്ല…

എടി… അവൾ ഇന്ന് ആദ്യമായിട്ടാ വണ്ടി ഓടിക്കണത്… നീ മിണ്ടാതെ പോ…. അയാൾ സുമിത്രയെ വഴക്ക് പറഞ്ഞു ഓടിച്ചു..

“വൈശാഖന് പെട്ടന്നെന്താ ഒരു തലവേദന… അച്ഛൻ ചോദിക്കുന്നത് വൈശാഖൻ മുറിയിലിരുന്ന് കേട്ടു..

” ആ കുട്ടിക്ക് ജലദോഷം ആയിരുന്നു.. അതു പിടിച്ചതാവും “അമ്മ പറയുന്നുണ്ട്….

അമ്പലത്തിൽ കാറിൽ ചെന്നിറങ്ങിയപ്പോൾ വീണയ്ക്കും ഉണ്ണിമോൾക്കും ഭയങ്കര അഭിമാനം തോന്നിയിരുന്നു..

വീടിന്റെ അടുത്തു നിന്നും ഏകദേശം ഒന്നര കിലോമീറ്റർ കഷ്ടിയെ ഒള്ളു അമ്പലത്തിലേക്ക്… വീണയും ഉണ്ണിമോളും ഒക്കെ നടന്നാണ് സാധാരണ പോകാറുള്ളത്….

എല്ലാവരും ലക്ഷ്മിയെ നോക്കുന്നുണ്ട്… പുതിയ പെണ്ണാണ് എന്നു ചിലർക്ക് ഒക്കെ അറിയാമായിരുന്നു.

എല്ലാവരുടെയും പേരിൽ പുഷ്പാഞ്ജലി കഴിപ്പിച്ചു, ശിവന് ഒരു ജലധാരയും നടത്തി.. വീണയായിരുന്നു രസീത് ഒക്കെ എടുത്തത്,

അമ്പലത്തിനു പുറത്തിറങ്ങിയതും ലക്ഷ്മി അവിടമാകെ നിരീക്ഷിച്ചു.

അമ്പലക്കുളത്തിൽ കുറെ ആമ്പൽപ്പൂവ് വിരിഞ്ഞു കിടക്കുന്നു.. ഒന്നു രണ്ടു കുട്ടികൾ കുളിക്കുന്നുണ്ട്… ഒരുപാട് വെള്ളം ഇല്ലാ എന്ന് അവൾക്ക് തോന്നി. അമ്പലത്തിന്റെ പിറകു വശം മുഴുവൻ വയൽ ആണ്..അതിന്റെ അപ്പുറം ആയിട്ട് തെങ്ങിൻ തോപ്പാണ്.. ഒരു വശത്തു രണ്ട് മൂന്ന് പശുക്കിടാങ്ങൾ മേയുന്നുണ്ട്…..

ഏടത്തി…. ഉണ്ണിമോൾ വിളിച്ചപ്പോൾ അവൾ തിരിഞ്ഞു നോക്കി..

പോകാം… അവൾ ചോദിച്ചു..

നല്ല ഭംഗി ഉണ്ട് ഇവിടം കാണുവാൻ…എവിടെ നോക്കിയാലും പച്ചപ്പ് ആണ് നടക്കുന്നതിനിടയിൽ ലക്ഷ്മി പറഞ്ഞു.

ഏട്ടത്തിക്ക് ഇവിടെ ഇഷ്ടം ആയോ… ഉണ്ണിമോൾ ചോദിച്ചു.

മ്… ഒരുപാട്… അവൾ പറഞ്ഞു.

നാളെ വീട്ടിലേക്ക് പോകണ്ടേ ഏട്ടത്തി.. വീണ കാറിലേക്ക് കയറവേ ചോദിച്ചു..

നാളെ രാവിലെ പോകണം… അച്ഛനും അമ്മയും നോക്കി ഇരിക്കുവാ… ദീപേച്ചിയും പോയില്ല… ലക്ഷ്മി കാർ മുന്നോട്ട് എടുത്തു.. അതു പറയുമ്പോൾ അവൾക്ക് കൂടുതൽ ഉത്സാഹം ആയിരുന്നു.

മൂവരും കൂടി തിരികെ വീട്ടിൽ എത്തിയപ്പോൾ വറുത്തരച്ച നല്ല നാടന്കോഴി കറിയുടെ മണം ആയിരുന്നു അവിടമാകെ..

അമ്മേ…. വിശക്കുന്നു… ഉണ്ണിമോൾ അടുക്കളയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.

ഡ്രസ്സ്‌ മാറിയിട്ട് വാ…. കഴിക്കാം… സുമിത്ര മറുപടിയും നൽകി..

“വൈശാഖേട്ടൻ എവിടെ അമ്മേ…”

കുളത്തിലൊന്നു പോയി മുങ്ങിയിട്ട് വരാം എന്നു പറഞ്ഞു പോയതാണ്… സുമിത്ര കപ്പപ്പുഴുക്ക് വിളമ്പുക ആണ്..

ഞാൻ ഇപ്പോൾ വരാം എന്നു പറഞ്ഞു കൊണ്ട് ലക്ഷ്മി എഴുനേറ്റു..

അവൾ കുളക്കടവിലേക്ക് നടന്നു.

വൈശാഖൻ കുളികഴിഞ്ഞു തലതുവർത്തുക ആയിരുന്നു.

“ആഹ്.. കുളി കഴിഞ്ഞോ മാഷേ… “

മ്… കഴിഞ്ഞു.. അമ്പലത്തിൽ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു.. അവൻ കൽപ്പടവുകൾ കയറി മുകളിലേക്ക് വന്നു..

“സൂപ്പർ ആയിരുന്നു.. ഈ ഗ്രാമം എനിക്ക് ഒത്തിരി ഇഷ്ടമായി… “

“ഉവ്വോ…. എങ്കിൽ ഇനി എന്നും അമ്പലത്തിൽ പൊയ്ക്കോളൂ “..

“എന്നും അങ്ങനെ പോകാൻ പറ്റുമോ, എനിക്ക് കോളേജിൽ പോകണ്ടേ “…

രണ്ടാളും കൂടി വീട്ടിലേക്ക് കയറി വന്നു.

വരൂ ഏട്ടത്തി,,,, നിങ്ങൾ വന്നിട്ട് കഴിക്കാനിരിക്കുക ആയിരുന്നു… ഉണ്ണിമോൾ എല്ലാവർക്കും ഉള്ള ഭക്ഷണം എടുത്തു മേശമേൽ വെച്ചു.

നാളെ കാലത്തെ പോയിട്ട് എപ്പോൾ ആണ് ഏട്ടത്തി വരുന്നത്… വീണ കഴിക്കുന്നതിനിടയിൽ ചോദിച്ചു…

നാളെ പോയിട്ട് മറ്റന്നാൾ വരും… വൈശാഖൻ ആണ് മറുപടി പറഞ്ഞത്..

“മറ്റന്നാളോ… അപ്പോൾ ദീപേച്ചിയുടെ വീട്ടിൽ പോകണ്ടത് അല്ലേ….ചേച്ചി നമ്മളും ആയിട്ട് പോകാൻ ഇരിക്കുക ആണ്… “

“അതിനു ഇനി ഇഷ്ടം പോലെ സമയം ഉണ്ടല്ലോ.. നാളെത്തന്നെ പോകണം എന്നുണ്ടോ… “

“അവർ നോക്കി ഇരിക്കുക ആണെങ്കിൽ ചെല്ലണം മോനേ… “സുമിത്രയും മരുമകളെ പിന്താങ്ങി..

ഒടുവിൽ വൈശാഖനും പോകാം എന്നു സമ്മതിച്ചു.

ഈ ഏട്ടത്തി എന്ത് പാവം ആണ്… ഏട്ടന് ആണെങ്കിൽ ഇത്തിരി കുറുമ്പ് കൂടുതൽ ആണ്.. വീണ അമ്മയോട് പിറുപിറുത്തു.

ഉച്ച കഴിഞ്ഞപ്പോൾ സുമിത്ര വൈശാഖനെ വിളിച്ചു.

മോനേ കല്യണം കഴിഞ്ഞിട്ട് ഇത് വരെ ഒരിടത്തും പോയില്ലലോ…… നിങ്ങൾ രെമചിറ്റയുടെ വീട്ടിൽ വരെ ഒന്നു പോയിട്ട് വാടാ… “

എന്റമ്മേ…. എനിക്ക് ആകെ തലവേദന ആണ്.. ഇനി ഇന്ന് അവിടെയൊക്കേ പോയിട്ട് നാളെ അങ്ങോട്ട് കൂടി പോകുമ്പോൾ ഞാൻ ആകെ ടയേർഡ് ആകുo അമ്മേ… “

മകൻ പറയുന്നതിലും കാര്യമുണ്ട് എന്ന് സുമിത്രക്ക് തോന്നി..

പിന്നീട് അതിനെക്കുറിച്ച് ഒന്നും അവർ പറഞ്ഞതുമില്ല.

ലക്ഷ്മി കുറെ നേരമായി ആരെ ഒക്കെയോ ഫോൺ വിളിക്കുന്നുണ്ട്..

അവളുടെ ഫ്രണ്ട്സ് ആണെന്ന് തോന്നുന്നു..

തിങ്കളാഴ്ച മുതൽ കോളേജിൽ വരും എന്നൊക്കെ അവൾ പറയുന്നുണ്ട്..

വൈശാഖൻ പോയി ഒരു ഷർട്ട് എടുത്തിട്ടു..

എവിടേക്കാണ് അവൾ ആംഗ്യത്തിൽ അവനോട് ചോദിച്ചു.

വെറുതെ… എന്നു പറഞ്ഞുകൊണ്ട് അവൻ ഇറങ്ങി പോയി..

ബൈക്ക് സ്റ്റാർട്ട്‌ ആകുന്ന ശബ്ദം അവൾ മുറിയിൽ നിന്നു കേട്ട്..

*************************

എടാ… എനിക്ക് അത്യാവശ്യമായി ഒരു ജോലി സമ്പാദിക്കണം, അതു കഴിഞ്ഞ് എനിക്ക് ഇനി റെസ്റ് ഉള്ളൂ, വൈശാഖൻ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ് വിഷ്ണു.

“ആ പെൺകുട്ടി എന്താ നിനക്ക് ജോലി ഇല്ലാത്തതിനെ കുറിച്ച് വല്ലതും നിന്നോട് സംസാരിച്ചു..”..വിഷ്ണു അവന്റെ മുഖത്തേക്ക് നോക്കി..

“അങ്ങനെയൊന്നും അവൾ പറഞ്ഞില്ല, കാരണം എനിക്ക് ജോലി ഇല്ല എന്നുള്ള കാര്യം വിവാഹത്തിനു മുമ്പേ അവളുടെ കുടുംബത്തിനും അറിയാമായിരുന്നു….”

“പക്ഷേ ഇനി മുമ്പോട്ടു അച്ഛന്റെ മുമ്പിൽ കൈനീട്ടാൻ പറ്റില്ല കാരണം ലക്ഷ്മിക്കു ഒരുപാട് ആവശ്യങ്ങൾ ഉണ്ട് അവരുടെ പഠിപ്പ്, ചെലവ്… അങ്ങനെയൊക്കെ വരുമ്പോൾ എനിക്കൊരു ജോലി അത്യാവശ്യമാണ്…”

“എന്തായാലും നീ ഒരു ആപ്ലിക്കേഷൻ കൊടുക്കുക അവർ ഇന്റർവ്യൂവിന് വിളിക്കും എങ്കിൽ നമുക്ക് പോയി നോക്കാം”… വിഷ്ണു വൈശാഖിനോട് പറഞ്ഞു…

“അനൂപിനെ കണ്ടിട്ട് രണ്ടുദിവസം ആയല്ലോ അവൻ എന്തിയേ ടാ… “

“ഓഹ്.. അവൻ ഈയിടെ ആയിട്ട് ആകെ തിരക്കാട…അവന്റെ പെങ്ങടെ കല്യാണം ആയിന്നു ഒക്കെ പറയുന്നത് കേട്ടു.. “വിഷ്ണു പറഞ്ഞു..

അപ്പോളേക്കും വൈശാഖന്റെ ഫോൺ ശബ്‌ദിച്ചു..

അശോകൻ ആയിരുന്നു…

“ഹെലോ.. അച്ഛാ… ഞാൻ പുറത്തായിരുന്നു, മ്… അതേ… ആഹ്.. വരാം അച്ഛാ… ” അവൻ ഫോൺ കട്ട്‌ ആക്കി..

നാളെ അങ്ങോട്ട് ചെല്ലാനായി വിളിച്ചതാ….വൈശാഖൻ ഫോൺ എടുത്തു പോക്കറ്റിലേക്ക് ഇട്ടു.

നീ എന്നാൽ ചെല്ല്… പുതുമോടിയല്ലേ…. കൂട്ടുകാരൻ കണ്ണിറുക്കി…

കുറച്ചു സമയം കൂടി സംസാരിച്ചിരുന്നിട്ട്, രണ്ടാളും പിരിഞ്ഞു പോയി.

****************************

എന്റെ രാജീവേട്ടാ… നിങ്ങൾ വരുന്നുണ്ട് എങ്കിൽ വാ… അല്ലാതെ ഞാൻ കൂടുതൽ നിർബന്ധിക്കുന്നില്ല. ദീപക്ക് ദേഷ്യം വന്നു.

നീ പോടീ ….. അവനെ കണ്ടപ്പോൾ എന്താടി എല്ലാവർക്കും ഇത്രയും ഇളക്കം… ഒരു വേലയും കൂലിയും ഇല്ലാതെ തേക്ക് വടക്ക് നടക്കുന്നത് പോലെ അല്ല എന്റെ കാര്യം..രാജീവൻ പരിഹസിക്കുക ആണെന്ന് അവൾക്ക് മനസിലായി..

എന്തായാലും ആ വൈശാഖൻ നല്ലോരു ചെറുപ്പക്കാരൻ ആണെന്നതിൽ യാതൊരു സംശയവും അവൾക്കില്ലായിരുന്നു.

“ഓഹ് അവനു തൊഴിൽ ഒന്നും ഇല്ലങ്കിൽ നമ്മൾക്ക് എന്താ ബുദ്ധിമുട്ട്. ആ കാര്യങ്ങൾ ഒക്കെ ലക്ഷ്മി നോക്കിക്കോളും… നമ്മളാരും തല പുണ്ണാക്കേണ്ട….. ദീപ ഫോൺ വെച്ചു..

“നീ രാജീവനും ആയിട്ട് വഴക്കിടുക ആയിരുന്നോ “വാതിലിന് പുറത്തുനിന്നുകൊണ്ട് അശോകനും ശ്യാമളയും എല്ലാം കേട്ടിരുന്നു,

എന്റെ അച്ഛാ രാജീവേട്ടൻ ഈ ബന്ധം ആലോചിച്ചപ്പോൾ മുതൽ എടങ്ങേറ് ആയിരുന്നു… അതൊന്നും നമ്മൾ നോക്കിയിട്ട് കാര്യമില്ല വൈശാഖന് ഒരു തൊഴിൽ ഇല്ല എന്ന ഒരു കുഴപ്പം മാത്രമേ ഉള്ളൂ….. അത് റെഡി ആയി കോളും അതിനു രാജീവേട്ടൻ എന്തിനാ വിഷമിക്കുന്നത്…. അതു മാത്രമേ ഞാൻ പറഞ്ഞുള്ളു…. ദീപ തന്റെ നിരപരാധിത്വം അവരുടെ മുമ്പിൽ വെളിപ്പെടുത്തി…

ഞാനും അത് ആലോചിക്കാൻ തുടങ്ങിയിട്ട് കുറേ ദിവസമായി മോളെ…എന്തായാലും, സിറ്റിയിലെ നമ്മുടെ ടെക്സ്റ്റൈൽ ഷോപ്പ് ഞാൻ വൈശാഖിനെ ഏൽപ്പിക്കുന്ന അതിൽ നിനക്ക് എന്തെങ്കിലും വിരോധമുണ്ടോ.. അശോകൻ തന്നെ നിലപാട് വ്യക്തമാക്കി.

എനിക്കെന്തു ബുദ്ധിമുട്ട് അച്ഛാ എനിക്കതിൽ സന്തോഷമേയുള്ളൂ,,,,,, കാരണം അച്ഛൻ അധ്വാനിച്ച് കഷ്ടപ്പെട്ടുണ്ടാക്കിയ ആണ് ഇതെല്ലാം,,,,,, അത് എന്ത് ചെയ്യണം എന്ന് അച്ഛൻ തീരുമാനിച്ചാൽ മതി ഞങ്ങളുടെ ആരുടേയും സമ്മതം ഒന്നും അതിനുവേണ്ട….ദീപ പറഞ്ഞു.

“അല്ല മോളെ രാജീവിനോടും കൂടി ഞാൻ ഈ കാര്യം ഒന്നും സംസാരിക്കേണ്ടത് അല്ലേ”…

രാജീവേട്ടനോട് എന്തിനാ ഇതിനെക്കുറിച്ചൊക്കെ അച്ഛൻ വെറുതെ സംസാരിച്ച് സമയം കളയുന്നത്,,,, രാജീവേട്ടൻ കുടുംബസ്വത്ത് ഒന്നുമല്ലല്ലോ ഇത്,,, അച്ഛന്റെ അതു വൈശാഖാനെ ഏൽപ്പിക്കുക…..

മകൾ അതു പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷം ആയിരുന്നു..

എന്നാലും വൈകിട്ട് രാജീവൻ വന്നപ്പോൾ അശോകൻ മരുമകനോട് കാര്യങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞിരുന്നു,

ഇപ്പോഴേ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ ഇരുന്നിട്ട് കാൽ നീട്ടിയാൽ പോരെ എന്നായിരുന്നു രാജീവ് മറുപടി.

“എന്നാലും അങ്ങനെ അല്ല മോനേ… വൈശാഖൻ നല്ല കഴിവുള്ളവൻ ആണെന്ന് എനിക്ക് തോന്നുന്നത്… “

“എല്ലാം അച്ഛന്റെ ഇഷ്ടം “അവൻ ഫോണിൽ നോക്കികൊണ്ട് ഇരിക്കിക ആണ്.

—–

നാളെ കാലത്തെ പോകണ്ടേ ഏട്ടാ വീട്ടിൽ…. കിടക്കാൻ നേരം ലക്ഷ്മി അവനോട് ചോദിച്ചു.

ആം… ഒരു 6മണി ആകുമ്പോഴേക്കും ഇറങ്ങാം എങ്കിൽ അല്ലേ രാത്രി 12 മണി ആകുമ്പോൾ അവിടെ എത്തുകയുള്ളൂ എത്ര ദൂരം യാത്ര ചെയ്യേണ്ടതല്ലേ…. വൈശാഖൻ അവളോട് പറഞ്ഞു.

അവൻ കളിയാക്കിയത് ആണെന്ന് ലക്ഷ്മിക്ക് തോന്നി…

———

കാലത്തെ ഉണർന്നപ്പോൾ ലക്ഷ്മിക്ക് ആകെ ഒരു ഉന്മേഷം തോന്നി ഇന്നാണല്ലോ തന്റെ വീട്ടിൽ പോകുന്നത് അച്ഛനെയും അമ്മയെയും കണ്ടിട്ട് രണ്ടുമൂന്നു ദിവസമായി കാലത്തെ ഉണർന്നപ്പോൾ ലക്ഷ്മിക്ക് ആകെ ഒരു ഉന്മേഷം തോന്നി, ഇന്നാണല്ലോ തന്റെ വീട്ടിൽ പോകുന്നത് അച്ഛനെയും അമ്മയെയും കണ്ടിട്ട് രണ്ടുമൂന്നു ദിവസമായി ഇതുവരെ ആരെയും അവൾ തിരിഞ്ഞു നിന്നിട്ടില്ല,,,, ഇതുവരെ ആരെയും അവൾ തിരിഞ്ഞു നിന്നിട്ടില്ല…

ലക്ഷ്മി എഴുന്നേറ്റ് അടുക്കളയിൽ വന്നപ്പോൾ സുമിത്രയെ അവിടെയൊന്നും കണ്ടില്ല.

അമ്മേ…. അവൾ ഉറക്കെ വിളിച്ചു.

മോളെ ഞങ്ങൾ ഇവിടെ ഉണ്ട്… സുമിത്ര വിളിച്ചു പറഞ്ഞു.

ലക്ഷ്മി നോക്കിയപ്പോൾ,,, ശേഖരനും സുമിത്രയും കൂടി കപ്പ പറിക്കുകയാണ്, ഒരു വലിയ നേന്ത്രക്കുല യും അവിടെ ഇരിപ്പുണ്ട്,

” ഇതെന്താണ് അമ്മയെ കാലത്തേ കപ്പ പറിക്കുന്നത് ഇന്നലെ വൈകിട്ട് ദോശക്ക് അരി അരച്ച് വെച്ചത് അല്ലേ… അവൾ ചോദിച്ചു.

ഇത് മോളുടെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ശേഖരൻ ആണ് മറുപടി പറഞ്ഞത്…

“Aയ്യോ അച്ഛാ… ഇതൊന്നും വേണ്ടായിരുന്നു..”…

അങ്ങനെ പറയരുതേ… ഞങ്ങൾ ഇതെല്ലാം പിന്നെ ആർക്കു വേണ്ടിയാണ് എടുത്തു വെച്ചത്..

ഉണ്ണിമോൾ ആയിരുന്നു അതു.

അവളുടെ കൈയിൽ ചെറിയ വള്ളിക്കുട്ട ഉണ്ടായിരുന്നു.. അതിൽ നിറയെ അച്ചിങ്ങപ്പയറും, പാവയ്ക്കയും, വെള്ളരിയും, വെണ്ടയും ഒക്കെ ആയിരുന്നു…

“ഇതെല്ലാം കൂടി ഒരു കെട്ടുണ്ടല്ലോ അമ്മേ…. “

വൈശാഖൻ എഴുനേറ്റു വന്നപ്പോൾ പച്ചക്കറിയും ബാക്കി സാധനങ്ങളും എല്ലാം ഉമ്മറത്തിരിപ്പുണ്ട്..

ഇതെല്ലാം കൂടി കർഷക മാർക്കറ്റിൽ കൊണ്ടുപോകാൻ ആണോ അമ്മേ… അവൻ ചോദിച്ചു.

പോടാ കളിയാക്കാതെ… ഇതെല്ലാം ലക്ഷ്മി മോൾടെ വീട്ടിലേക്ക് ആണ്.. സുമിത്ര ചിരിച്ചു..

ഇതിന്റെയൊക്കെ ആവശ്യം ഉണ്ടോ അമ്മേ… ലക്ഷ്മി അകത്തേക്ക് പോയപ്പോൾ വൈശാഖൻ അമ്മയെ നോക്കി.

“ഒരു വിഷവും ഇല്ലാത്ത പച്ചക്കറികളും കപ്പയും വാഴയും oക്കേ അല്ലേ മോനേ..തന്നെയുമല്ല ശ്യാമള വന്നപ്പോൾ ഇതെല്ലാം കണ്ടിട്ട് എന്നോട് പറഞ്ഞിരുന്നു ഇനി വരുമ്പോൾ കൊണ്ടുപോകണം എന്നു… “

പിന്നീട് അവൻ അതിനെപ്പറ്റിയൊന്നും അവരോട് സംസാരിച്ചില്ല.

കാലത്തെ പുട്ടും പഴവും ആയിരുന്നു കാപ്പിക്ക്.. തലേദിവസം ദോശക്ക് അരച്ച് വെച്ച മാവ് പുളിച്ചിരുന്നില്ല..

ലക്ഷ്മിയും വൈശാഖനും കാപ്പി കുടിച്ചു കഴിഞ്ഞു ലക്ഷ്മിയുടെ വീട്ടിലേക്ക് പോകാനായി തയ്യാറായി..

ഏട്ടത്തി… പോയിട്ട്, പെട്ടന്ന് വന്നേക്കണം കെട്ടോ…. ഇറങ്ങാൻ നേരം വീണ അവളോട് പറഞ്ഞു..

ഒക്കെ… എന്നു അവൾ സമ്മതിച്ചു. ഇറങ്ങാൻ സമയത്ത് ശേഖരൻ കുറച്ചു കാശ് എടുത്തു മകന്റെ കൈയിൽ കൊടുത്തു…

മോനേ….വിരുന്നിനു ചെല്ലുന്ന വീടുകളിൽ ഒക്കെ ബേക്കറി ഐറ്റംസ് മേടിച്ചോണ്ട് വേണം പോകാൻ കേട്ടോ…. സുമിത്ര പറഞ്ഞു

അങ്ങനെ വൈശാഖനും ലക്ഷ്മിയും കൂടെ അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു.

ലക്ഷ്മി സ്മൂത്ത്‌ ആയിട്ടാണ് ഡ്രൈവ് ചെയുന്നത് എന്നു അവനു തോന്നി.

ലക്ഷ്മി ആകെ ത്രില്ലിംഗ് ആയിട്ടാണ് ഇരിക്കുനത്..

ഏട്ടൻ എന്താ വണ്ടി ഓടിക്കാൻ പഠിക്കാത്തത്…

ലക്ഷ്മി ഇടയ്ക്കു അവനോട് ചോദിച്ചു…

ഓഹ്…. സ്വന്തം ആയിട്ട് വണ്ടി ഇല്ലാത്തവർ എന്തിനാ ഡ്രൈവിംഗ് പഠിക്കുന്നത് അവൻ അലക്ഷ്യമായി പറഞ്ഞു..

“ഇപ്പോൾ സ്വന്തം ആയിട്ട് വണ്ടി ആയല്ലോ… ഇനി പഠിക്കത്തില്ലേ… “

“വരട്ടെ നോക്കാം “…

**********************

ലക്ഷ്മി നിവാസിൽ രാവിലെ മുതൽ തുടങ്ങിയ ഒരുക്കങ്ങൾ ആണ്..

ചെമ്മീനും കൂന്തലും കരിമീനും എല്ലാം അശോകൻ ടൗണിൽ പോയി മേടിച്ചുകൊണ്ട് വന്നതാണ്.. പോരാത്തതിന് ബീഫും ചിക്കനും..

ഒന്നും ഇതുവരെ റെഡി ആയില്ലേ…. കുട്ടികൾ വരാറായി…. അശോകൻ അടുക്കളയിലേക്ക് വന്നുകൊണ്ട് പറഞ്ഞു.

സഹായത്തിനു വന്ന പെണ്ണമ്മ ചേച്ചി ബീഫ് ഉലർത്തിയത് റെഡി ആക്കുക ആണ്..

കുരുമുളകുപൊടിയും തേങ്ങാകൊത്തും, കറിവേപ്പിലയുo ഒക്കെ കൂടി ബീഫിനെ അങ്ങ് ഉഷാറാക്കുക ആണ്..

ചെമ്മീൻ മസാലയും, കരിമീൻ മപ്പാസും, ചിക്കൻ വരട്ടിയതും oക്കേ കൂട്ടി പുതുമണവാളനും മണവാട്ടിക്കും ഉള്ള സദ്യ റെഡി ആയി കൊണ്ട് ഇരിക്കുക ആണ്..

ആദ്യം പാലപ്പവും ചിക്കൻ കറിയും വിളമ്പാം അല്ലേ… ശ്യാമള മകളോട് ചോദിച്ചു.

അതു മതി എന്നു അവളും പറഞ്ഞു

രാജീവന് മാത്രം ഇതൊന്നും അത്രയ്ക്ക് രസിച്ചില്ല..

*******************

ചിക്കൂസ് എന്നെഴുതിയ വലിയ ബോർഡ് ഉള്ള ഒരു ബേക്കറിയിൽ ആണ് ലക്ഷ്മിയും വൈശാഖനും കൂടെ കയറിയത്..

അവൾ എന്തൊക്കെയോ വാങ്ങിക്കൂട്ടി..

പണത്തിന്റെ വില അറിയാത്തവൾ ആണെന്ന് അവനു നേരത്തെ മനസ്സിലായിരുന്നു..

എന്തായാലും അച്ഛൻ കൊടുത്ത കാശു പകുതിയും തീർന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യം അവനു ബോധ്യമായി…

തുടരും…