ഓളങ്ങൾ ~ ഭാഗം 23, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

താൻ ഇടയ്ക്ക് എഴുതിയ പോലീസ് ഇൻസ്‌പെക്ടർ ടെസ്റ്റ്‌ ഇൽ താൻ പാസ്സ് ആയിരിക്കുന്നു…

“അച്ഛാ…. “അവൻ ഓടിച്ചെന്നു ശേഖരനെ കെട്ടിപിടിച്ചു…

“ചെ… എന്തായിത് മോനേ… എന്റെ ദേഹം ആകെ വിയർപ്പ് ആണ്…”അയാൾ അവനെ തന്നിൽ നിന്നും അടർത്തി മാറ്റി …

“അച്ഛാ..എനിക്ക് ജോലി കിട്ടി അച്ഛാ.. പോലീസിൽ…. “അത്‌ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

“മോനേ… സത്യം ആണോടാ…. അയാൾ മകന്റെ കൈയിൽ ഇരുന്ന കവറിലേക്ക് നോക്കി..

“അതേ അച്ഛാ… അച്ഛന്റെ മകൻ ഒരു സർക്കാർ സേവകൻ ആകാൻ പോകുക ആണ്… “

രണ്ടാളും കൂടി വേഗം വീട്ടിലേക്ക് നടന്നു പോയി..

സുമിത്ര തൊഴുത്തിൽ ആയിരുന്നു.. വൈക്കോൽ ഇട്ടു കൊടുക്കുക ആണ് പൂവാലിക്ക്..

വൈശാഖനും അച്ഛനും കൂടി മുറ്റത്തേക്ക് വന്നു..

“ഇത്ര പെട്ടന്ന് ഊണ് കഴിയ്ക്കാറായോ… ഒഴിച്ചുകറി വെയ്ക്കാൻ ഉള്ള വെള്ളരി അടുപ്പത്തു വെച്ചതെ ഒള്ളു “

അവർ പെട്ടന്ന് തന്നെ പൈപ്പിന്റെ ചുവട്ടിലേക്ക് കൈ കഴുകാനായി പോയി..

“അമ്മേ…. അമ്മ ഇവിടെ വന്നൊന്ന് ഇരുന്നേ… “അവൻ സുമിത്രയെ പിടിച്ചു കൊണ്ടുവന്നു വരാന്തയുടെ ഒരു കോണിൽ ഇരുത്തി… എന്നിട്ട് പോസ്റ്റ്‌മാന്റെ കൈയിൽ നിന്ന് ഒപ്പിട്ട് വാങ്ങിയ കവർ അമ്മയുടെ കൈയിലേക്ക് വെച്ചു കൊടുത്തു..

“ഇതെന്താണ് മോനേ… “സുമിത്ര അത്‌ തിരിച്ചും മറിച്ചും നോക്കി…

“മേലേടത്തു ശേഖരന്റേയും സുമിത്രയുടെയും മൂത്ത മകൻ വൈശാഖൻ ഒരു പോലീസ് സബ് ഇൻസ്‌പെക്ടർ ആകാൻ പോകുന്നു അമ്മേ… “

“മോനേ…. സത്യം ആണോടാ.. “അവർ മകനെ കെട്ടിപിടിച്ചു….

“മ്… അതേ… അമ്മേ… ഒടുവിൽ ദൈവം നമ്മളുടെ പ്രാർത്ഥന കേട്ടിരിക്കുന്നു അമ്മേ….”

“എന്റെ മഹാദേവ… ഇനി എന്റെ കണ്ണടഞ്ഞാലും എനിക്കു കുഴപ്പമില്ല..’സുമിത്ര പൊട്ടി കരഞ്ഞു.

“ഓഹ്… അവൾക്ക് അതാണ് ഇപ്പൊ പറയാനുള്ളത്… ഒന്നു മിണ്ടാതെ എഴുനേറ്റ് പോടീ.. ” ശേഖരൻ ഭാര്യയെ നോക്കി പല്ലിറുമ്മി..

“സാരമില്ല അച്ഛാ… അമ്മ സന്തോഷം കൊണ്ട് അല്ലേ… “..അവൻ അമ്മയെ ചേർത്തു പിടിച്ചു…..

“എത്ര നാളായി എന്റെ അമ്മ കഷ്ടപ്പെടാൻ തുടങ്ങിയിട്ട്… ഇനി നമ്മൾക്ക് ഈ പൂവാലിയെ ഒക്കെ ആർക്കെങ്കിലും കൊടുക്കാം.. “

“മാ…. “””….പൂവാലി കൂട്ടിൽ നിന്നും കരഞ്ഞു.

“അങ്ങനെ ഒന്നും പറയണ്ട മോനേ… ഈ കയറു വലിച്ച കാശും കൊണ്ട് ഞാൻ നിങ്ങൾ ഒക്കെ എത്ര തവണ ഫീസ് അടച്ചതാണ്… “

“അതൊന്നും പറയേണ്ട… അമ്മ ആകെ ക്ഷീണിച്ചു.. “

“അമ്മയ്ക്ക് ഒരു kകുഴപ്പവും ഇല്ലടാ… നിന്റെ അച്ഛൻ ആണ് വയ്യാണ്ടായി വരുന്നത് “

“കുടുംബത്തിൽ ഒരു സന്തോഷം നടന്നപ്പോൾ നിങ്ങൾ രണ്ടാളും കൂടി ഇത് എന്ത് പറഞ്ഞു ഇരിക്കുവാ “ശേഖരൻ ദേഷ്യപ്പെട്ടു.

“മോനേ…. ബാക്കി വിവരങ്ങൾ ഒക്കെ എങ്ങനെ ആണ് …. “

“കുറച്ചു കാര്യങ്ങൾ കൂടി ഒക്കെ ഉണ്ട് അച്ഛാ… അത്‌ കഴിഞ്ഞു ആണ് നമ്മൾക്ക് കാര്യങ്ങൾ ഒക്കെ അറിയാൻ കഴിയു “

വൈശാഖൻ ഫോൺ എടുത്തു വേഗം വിഷ്ണുവിനെ വിളിച്ചു.. അത്‌ കഴിഞ്ഞു അനൂപിനെയും…അത്‌ കഴിഞ്ഞാണ് അവൻ അശോകനെ വിളിച്ചു പറഞ്ഞട്ജ്.. എല്ലാവരും അവനെ അഭിനന്ദിച്ചു..

ശേഖരനും സുമിത്രയും ഒക്കെ കുടുംബങ്ങളെ എല്ലാം വിളിച്ചു മകന് ജോലി കിട്ടിയ കാര്യം പറഞ്ഞു.. വിജി ആണെങ്കിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടി..

വൈശാഖൻ കുളി ഒക്കെ കഴിഞ്ഞു വേഗം കാറിന്റെ താക്കോലും ആയിട്ട് പുറത്തേക്ക് ഇറങ്ങി..

“എവിടേക്കാ മോനെ “

“ലക്ഷ്മിയെ കൂട്ടികൊണ്ട് വരാൻ കോളേജിലേക്ക് പോകുവാണ് അമ്മേ.. “..അതും പറഞ്ഞു അവൻ കാർ സ്റ്റാർട്ട് ചയ്തു പോയി

വൈശാഖന്റെ മനസ് നിറയെ സന്തോഷപ്പെരുമഴ പെയ്യുക ആയിരുന്നു…

ലക്ഷ്മിയെയും കൂട്ടി ഒരു ഐസ് ക്രീം പാർലറിൽ കയറണം… ഐസ് ക്രീം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ വേണം അവളെ സർപ്രൈസ് കാണിക്കുവാൻ…

കോളേജിന്റെ വാതിൽക്കൽ എത്തിയിട്ട് അര മണിക്കൂർ ആയി കാണും…

ലക്ഷ്മി വരാൻ കാത്തിരിക്കുക ആണ് അവൻ..

ഓരോ നിമിഷവും തള്ളി നീക്കി കാത്തിരിക്കുക ആണ് വൈശാഖൻ..

കുറച്ചു സമയം കഴിഞ്ഞതും കോളേജ് ഗേറ്റ് കടന്നു വരിയായും ചിതറിയും ഒക്കെ കുട്ടികൾ ഇറങ്ങി വരുന്നത് അവൻ കണ്ടു..

ഓരോ മുഖങ്ങളിലും അവൻ തിരഞ്ഞത് ലക്ഷ്‌മിയെ ആയിരുന്നു..

പക്ഷേ അവളെ മാത്രം അവനു കണ്ടെത്താനായില്ല..

വൈശാഖൻ പതിയെ തന്റെ പോക്കറ്റിൽ നിന്ന് ഫോൺ കൈയിൽ എടുത്തു..അവളുടെ നമ്പറിലേക്ക് കാൾ ചെയ്യാൻ തുടങ്ങിയതും ലക്ഷ്മി അകലെ നിന്നും നടന്നു വരുന്നത് അവൻ കണ്ടു..

ക്ലാസ്സ്‌മേറ്റ് ആണെന്ന് തോന്നുന്നു കൂടെ ഒരു പയ്യനും ഉണ്ടായിരുന്നു..

വൈശാഖിനെ കണ്ടതും അവൾ ഓടി അവന്റെ അരികത്തേക്ക് വന്നു..

“ഏട്ടാ… ഇതെന്താ പതിവില്ലാതെ… “

“മ്… ഇന്ന് നിന്നെ പിക്ക് ചെയ്യാൻ വരണം എന്ന് തോന്നി.. അതുകൊണ്ട് ആണ്… വാ പോകാം… “അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു…

ലക്ഷ്മി ആ പയ്യന്റെ നേരെ കൈ വീശി കാണിക്കുന്നത് അവൻ കണ്ണാടിയിൽ കൂടി കണ്ടു..

“ആരാ ആ പയ്യൻ… “

“മൈ ഫ്രണ്ട്….കാർത്തിക് “

ലക്ഷ്മി ആകെ പരവശ ആയിരിക്കുന്നത് പോലെ തോന്നി അവനു..

സാധാരണയായി കോളേജ് വിട്ടു വന്നു കഴിഞ്ഞാൽ അവിടുത്തെ വിശേഷങ്ങൾ മുഴുവൻ വെയ്ക്കുന്നത് ആണ് അവൾ..

പക്ഷെ… ഇന്ന്,,, ഇത്രയും നേരം ആയിട്ടും ഒരക്ഷരം പോലും അവൾ സംസാരിക്കുന്നില്ല..

അവൻ ഒരു ഐസ് ക്രീം പാർലറിന്റെ മുന്നിൽ കൊണ്ടുവന്നു വണ്ടി നിർത്തി..

ലക്ഷ്മി ആണെങ്കിൽ മുന്നോട്ടു കണ്ണും നട്ട് ഇരിക്കുക ആണ്..

“എടോ… താൻ ഇറങ്ങുന്നില്ലേ… “? അവൻ ചോദിച്ചതും അവൾ ഞെട്ടി

“ങേ.. വീടെത്തിയോ ഏട്ടാ… “

“മ്.. വീടെത്തി.. നീ ഇത് എവിടെ ആണ് ലക്ഷ്മി… “

“ആം സോറി ഏട്ടാ… ഞാൻ… വല്ലാത്ത തലവേദന.. “

“മ്.. ഇറങ്ങി വാ.. ഒരു ഐസ് ക്രീം കഴിച്ചിട്ട് പോകാം “

“ഏട്ടാ.. ഇന്ന് വേണ്ട.. നമ്മൾക്ക് പിന്നൊരിക്കൽ ആകാം.. എനിക്ക് ഉച്ചക്ക് ശേഷം തുടങ്ങിയ തലവേദന ആണ്.., ‘

അവൾ നെറ്റിയിലേക്ക് കൈകൾ ഊന്നി..

പിന്നീട് അവൻ അവളെ നിർബന്ധിക്കാൻ പോയില്ല..

വീടെത്തുന്നത് വരെ അവർ കൂടുതൽ ഒന്നും സംസാരിച്ചു പോലുമില്ല..

കാർ പാർക്ക്‌ ചെയ്തിട്ട് ഉമ്മറത്തേക്ക് വന്ന വൈശാഖനെ ഓടിവന്നു സഹോദരിമാർ രണ്ടാളും കെട്ടിപിടിച്ചു..

“ഏട്ടാ…. കൺഗ്രാറ്റ്സ്… വീണ പറയുന്നത് മുറിയിലേക്ക് കയറി പോയ ലക്ഷ്മി കേട്ടു.

ഒരു നിമിഷം അവൾ പിന്തിരിഞ്ഞു വന്നു

“എനിക്ക് ഒരു ചെത്തു ചെത്തണം…പോലീസ് ജീപ്പിൽ കയറാൻ പറ്റുമോ ഏട്ടാ… “

“അതൊക്കെ അപ്പോൾ അല്ലേ ഉണ്ണിമോളേ.., ഞാൻ ഒന്നു പോയി കുളിച്ചിട്ട് വരാം കെട്ടോ ” അവൻ അലക്ഷ്യമായി പറഞ്ഞു..

“വൈശാഖേട്ട… ജോലിയോ… എന്ത് കാര്യം ആണ് അവർ രണ്ടാളും പറഞ്ഞത്… ” അവൾ അവന്റെ അരികിലേക്ക് വന്നു എങ്കിലും അവൻ ഒന്നു നോക്കുക പോലും ചെയ്യാതെ റൂമിലേക്ക് പോയി..

“വൈശാഖേട്ട… ഏട്ടാ… പ്ലീസ്… എന്നോട് ഒന്നു പറയ്… അതോ ഞാൻ ഇത്രയും പെട്ടന്ന് അന്യയായോ… “

അവൻ കട്ടിലിൽ വന്നു കിടന്നു… കൈകൾ രണ്ടും കൂട്ടി പിണച്ചു തലയ്ക്കു പിറകിലായി വെച്ചു..

ലക്ഷ്മി ഒന്ന് രണ്ട് വട്ടം നോക്കിയെങ്കിലും അവൻ കൂടുതൽ ഒന്നും സംസാരിക്കാൻ തയ്യാറായില്ല..

അപ്പോളാണ് മേശമേൽ ഇരിക്കുന്ന കവറിലേക്ക് അവളുടെ ദൃഷ്ടി പതിഞ്ഞത്..

ലക്ഷ്മി ഓടിച്ചെന്നു അത്‌ എടുത്തു നോക്കി..

അത് വായിച്ചു നോക്കിയതും അവളുടെ കണ്ണുകൾ നിറഞ്ഞു..

“വൈശാഖേട്ട…… “.അവൾ അവനെ പിടിച്ചു കുലുക്കി…

“ഇങ്ങോട്ട് എഴുന്നേൽക്കു മനുഷ്യാ… കിടക്കണ കിടപ്പ് കണ്ടില്ലേ.. “അവൾ അവന്റെ കൈത്തണ്ടയിൽ ശക്തമായി ഒരു നുള്ള് കൊടുത്തു..

“ഹോ… ഇത് എന്ത് വേദന ആടി.. “അവൻ അവളോട് ദേഷ്യപ്പെട്ട് കൊണ്ട് ചാടി എഴുനേറ്റു..

“മ്.. അങ്ങനെ വഴിക്ക് വാ “

അവൻ എഴുനേറ്റ് നിന്നതും ലക്ഷ്മി അവനെ കെട്ടിപ്പുണർന്നു..

“മിടുക്കൻ…. എനിക്ക് സന്തോഷം ആയി വൈശാഖേട്ട…”

അവന്റെ നെഞ്ചിൽ കൂടി അവളുടെ കണ്ണീർ ഒളിച്ചു ഇറങ്ങി..

“നിന്നോട് പറയാൻ വേണ്ടി ആണ് ഞാൻ വന്നതും നിന്നെ കാത്തു നിന്നതു… അപ്പോൾ നിനക്ക് തലവേദന… പിന്നെ ഞാൻ എന്ത് ചെയ്യണം.. “

“ഇന്ന് ആണെങ്കിൽ കുറെ വർക്സ് ഒക്കെ ഉണ്ടായിരുന്നു, എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ മടുത്തു പോയി… പിന്നെ ഭയങ്കര തലവേദനയും “

അവൻ അവളുടെ താടി പിടിച്ചു മേലോട്ട് ഉയർത്തി..

,”നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ…. “

“എന്ത്… ഒന്നുല്ല ഏട്ടാ… ഒരു കുഴപ്പവും ഇല്ലാ… “അവനു മുഖം കൊടുക്കാതെ ലക്ഷ്മി പറഞ്ഞു..

“ശരി… എന്നാൽ നീ പോയി ചായ കുടിക്ക്… “

ലക്ഷമി ഒന്നുകൂടി വായിച്ചു നോക്കിയിട്ട് അത്‌ ഭദ്രമായി അലമാരയിൽ കൊണ്ട് പോയി വെച്ചു..

ഡ്രസ്സ്‌ മാറിയിട്ടു അവൾ മുറിയ്ക്ക് പുറത്തേക്ക് പോയി..

പാവം ലക്ഷ്മി… താൻ എന്തൊരു ദുഷ്ടൻ ആണ്… ഒരു നിമിഷം കൊണ്ട് താൻ എന്തൊക്കെയോ ആലോചിച്ചു കൂട്ടി..കൂടെ ഒരു പയ്യനെ കണ്ടതും താൻ ഇത്രക്ക് ചീപ്പായോ… അവൻ ഓർത്തു..

വൈശാഖൻ അടുക്കളയിൽ ചെന്നപ്പോൾ ലക്ഷ്മി ചായ ഇടുകയാണ്..

സിനിമയിൽ ഒക്കെ കാണും പോലെ പിന്നിലൂടെ ചെന്നു അവളെ വാരിപുണരണം എന്ന് ആഗ്രഹം ഒക്കെ ഉണ്ട്…

“ഏട്ടാ… ചിലവ് എപ്പോളാ “ഉണ്ണി മോൾ ആണ് അത്‌..

“ഒക്കെ ചെയാടി…. നീ ഒന്നു സമാധാനപ്പെടു.. “

“ഉണ്ണിമോളേ… നീ അവിടെ എന്തെടുക്കുവാ…മുറ്റം അടിച്ചുവരാൻ നോക്ക്…സന്ധ്യ വിളക്ക് കത്തിയ്ക്കാറായി.. “

‘ഓഹ് ഈ അമ്മേടെ ഒരു കാര്യം.. ആ ചൂലെടുത്തു ഞാൻ തല്ലി ഓടിക്കും താമസിയാതെ.. “

അവൾ മുറ്റത്തേക്ക് ഇറങ്ങി..

ലക്ഷ്മി എല്ലാവർക്കും ചായ എടുത്തു മേശമേൽ നിരത്തി വെച്ചു..

വൈശാഖന് ഉള്ളത് അവൾ കൊണ്ടുപോയി അവന്റെ കയ്യിൽ കൊടുത്തു

“ഏട്ടത്തിടെ ഫോൺ റിങ് ചെയ്ത് “വീണ അത്‌ പറഞ്ഞപ്പോൾ അവൾ വേഗം റൂമിലേക്ക് പോയി..

“ഹലോ ദീപേച്ചി… അവൾ ഫോണുമായി ജനനലയുടെ അരികത്തേക്ക് ചെന്നു.. “

ഫോൺ വെച്ചിട്ട് വേഗം അവൾഒരു തോർത്തും എടുത്തു കൊണ്ട് കുളിമുറിയിലേക് കയറി..

കുളി കഴിഞ്ഞപ്പോൾ ആണ് ഓർത്തത് മാറ്റി ഉടുക്കാൻ ഡ്രസ്സ്‌ ഒന്നു എടുത്തില്ലലോ എന്ന്..

“ചെ.. ഞാൻ അത്‌ മറന്നു, അവൾ പതിയെ വാഷ്‌റൂമിന്റെ വാതിൽ തുറന്നു,, വൈശാഖൻ റൂമിലുണ്ടോ എന്നാണ് അവൾ നോക്കിയത്.. ഇല്ല എന്നു ഉറപ്പ് വരുത്തിയതും അവൾ ടവൽ ഉടുത്തു കൊണ്ട് വെളിയിലേക്ക് വന്നു.. അലമാരയിൽ നിന്ന് ഡ്രസ്സ്‌ എടുത്തതും അവളുടെ അ ടിവയറ്റിൽ ഒരു കരസ്പർശം..

“അയ്യേ… വൈശാഖേട്ട… വിട്… “അവൾ നിന്ന് കുതറി.

“മ്.. നീ ബഹളം വെയ്ക്കാതെ…” അത്‌ പറയുന്പോൾ അവന്റെ അധരങ്ങൾ അവളുടെ ആധരത്തിൽ പതിഞ്ഞിരുന്നു..

അവളുടെ മുടിയിഴകളിൽ നിന്നു ഉതിർന്നു വന്ന വെള്ളത്തുള്ളികൾ അവന്റെ ചുംബനം ഒപ്പിയെടുത്തു.. ലക്ഷ്‌മി അടിമുടി കോരിത്തരിച്ചു പോയി..

“പ്ലീസ് വൈശാഖേട്ട… അവർ ആരെങ്കിലും കാണും.. പ്ലീസ്… “ഒരു പ്രാവ് കുറുകുന്നത് പോലെ അവൾ പിറുപിറുത്തു..

“അതേയ്… ഞാൻ എന്റെ വാക്ക് പാലിച്ചു… എനിക്ക് ജോലി ആയി.. ഇനി നീ നിന്റെ വാക്ക് പാലിയ്ക്കണം… മനസ്സിലായോ “

അവന്റെ കണ്ണുകളെ നേരിടാനാവാതെ അവളുടെ മുഖം നാണത്താൽ കുനിഞ്ഞു..

അവനിലേക്ക് മുഖം പൂഴ്ത്തി അവൾ ചിരിച്ചു..

“വൈശാഖാ… “

അച്ഛൻ വിളിച്ചപ്പോൾ ആണ് രണ്ടാളും അകന്ന് മാറിയത്..

“മോനെ കവല വരെ ഒന്നു പോയാലോ, “

“അതിനെന്താ അച്ഛാ.. ഒരു അഞ്ച് മിനിറ്റ്, ഞാൻ ഇപ്പൊ വരാം “

“മോനേ… അച്ഛന്… അച്ഛന് ഇന്ന് ഒരുപാട് സന്തോഷം ആയി കെട്ടോ…. നിനക്ക് ഒരു ജോലി കിട്ടിയെന്ന് അറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം… “

മകനുമായി പോകവേ അയാൾ പറഞ്ഞു..

കവലയിലെ ബേക്കറിയിലേക്ക് ആണ് അയാൾ ആദ്യം പോയത്..

“എന്താ,, ശേഖരേട്ട പതിവില്ലാതെ ഇത്രയും ലഡ്ഡുവും ജിലേബിയും “..ബേക്കറിയുടെ ഉടമസ്ഥൻ ആയ നൗഷാദ് ചോദിച്ചു..

“ഒരു വിശേഷം ഉണ്ടായി നൗഷാദേ… എന്റെ മകന് പോലീസിൽ സെലെക്ഷൻ കിട്ടി “…അത്‌ പറയുമ്പോൾ അയാളുടെ അഭിമാനം ചെറുതൊന്നും അല്ലായിരുന്നു..

“ഹൈ…. ഇത് കൊള്ളാല്ലോ… സന്തോഷം ആയി കെട്ടോ… ഇനി എങ്കിലും ശേഖരേട്ടന് ഒന്നു വിശ്രമിക്കാമല്ലോ “

“ഓഹ്… അതിലൊന്നും ഒരു കാര്യവും ഇല്ലാ… നമ്മൾക്ക് പറ്റാവുന്നിടത്തോളം നമ്മൾ അങ്ങനെ ജോലി ചെയ്തു കഴിയും “

ശേഖരൻ ഒരു ലഡ്ഡു എടുത്തു നൗഷാദിന് കൊടുത്തു..

“ആദ്യം നൗഷാദ് കഴിക്ക് “

“അച്ഛാ… ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ…. “…വലിയ പൊതികളും ആയി വരുന്ന അച്ഛനോട് അവൻ ചോദിച്ചു

“ആവശ്യം ഉണ്ടോന്നോ…. എന്ത് ചോദ്യം ആണ് മോനേ… ഇത് കുറഞ്ഞു പോയോ എന്നാണ് എന്റെപേടി “

അടുത്തതായി ശേഖരൻ തന്റെ കുറച്ചു സുഹൃത്തുക്കളുടെ ഒക്കെ കടകളിൽ കയറി..

“ഞാൻ കാണുമ്പോൾ മുതൽ തന്റെ കൈയിൽ ഈ തൂമ്പ ഉണ്ട്… ഇനി അതൊക്ക ഒന്നു മാറ്റിയിട്ട് കുറച്ചു നാൾ വിശ്രമിക്ക് കെട്ടോ ശേഖരാ… “..പലചരക്കു കടക്കാരൻ തോമ ചേട്ടൻ ഒരു ലഡ്ഡു എടുത്തു കൊണ്ട് അയാളോട് പറഞ്ഞു…

എല്ലാവരോടും അയാൾ അഭിമാനത്തോടെ തന്റെ മകന് ജോലി കിട്ടിയ കാര്യം പറഞ്ഞു..

ആ നാട്ടിന്പുറത്തു എല്ലാവർക്കും സന്തോഷം ആയിരുന്നു… തങ്ങളുടെ ഗ്രാമത്തിലും അങ്ങനെ ഒരു പോലീസ് കാരൻ പിറവി എടുത്തു… തന്നെയുമല്ല ശേഖരനെയും കുടുംബത്തെയും എല്ലാവർക്കും വലിയ കാര്യം ആയിരുന്നു..

ചിക്കനും മീനും ഒക്കെ മേടിച്ചാണ് അയാൾ മകനുമായി വന്നത്..

അന്ന് മേലേടത്തു വീട്ടിൽ ആകെ ഒരു ഉത്സവത്തിന്റെ പ്രതീതി ആയിരുന്നു..

വിജി ആണെങ്കിൽ ഒരു പത്തു പ്രാവശ്യം എങ്കിലും വീട്ടിലേക്ക് വിളിച്ചു.

അവൾക്ക് ആണെങ്കിൽ ഇരുന്നിട്ട് ഇരിക്ക പൊറുതി ഇല്ലായിരുന്നു..

മാമൻ പോലീസ് ആകാൻ പോകുന്നു എന്ന് അവൾ കുഞ്ഞുവാവയോട് കൊഞ്ചി പറയുന്നത് സുമിത്ര ഫോണിലൂടെ കേട്ടു..

ശേഖരൻ വൈശാഖനും ആയിട്ട് കവലയിൽ പോയിട്ട് അപ്പോളേക്കും തിരിച്ചു വന്നു..

“വീണേ.. ഇതൊന്നു അകത്തേക്ക് വെച്ചേ മോളെ… “

“എന്താ അച്ഛാ… “

“കുറച്ചു ലെഡ്ഡും ജിലേബിയും ആണ്, ഇത് എല്ലാം നിങ്ങൾ ആ കുട്ടൂസിനും കണ്ണനും കല്യാണിക്കും ഒക്കെ കൊടുക്ക് “

അടുത്ത വീട്ടിലെ കുട്ടിപട്ടാളങ്ങൾ ആണ് അവരൊക്കെ..

എല്ലാവർക്കും മധുരപലഹാരങ്ങൾ ഒക്കെ കൊടുക്കുവാൻ ഉണ്ണിമോളും വീണയും കൂടി ആണ് പോയത്..

കുറച്ചു സമയം കഴിഞ്ഞപ്പോൾ മുറ്റത്തൊരു കാർ വന്നുനിന്നു..

അശോകനും ശ്യാമളയും ആയിരുന്നു..

അവർ ഒരു കേക്ക് ഒക്കെ മേടിച്ചു കൊണ്ട് വന്നതാണ്..

“ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടായിരുന്നോ അച്ഛാ… “വൈശാഖൻ അശോകനോട് ചോദിച്ചു

“ഇതൊക്കെ അല്ലേ മോനേ സന്തോഷം… “

അങ്ങനെ വൈശാഖൻ കേക്ക് ഒക്കെ മുറിച്ചു എല്ലാവർക്കും കൊടുത്തു..

ചിക്കനും മീനും ഒക്കെ കൂട്ടി ഊണൊക്കെ കഴിഞ്ഞാണ് അശോകനും ഭാര്യയും കുടിപോയത്..

എല്ലാവരും അതീവ സന്തോഷത്തിൽ ആണ് എന്ന് വൈശാഖൻ ഓർത്തു..തന്റെ അച്ഛന് ഇനി അഭിമാനത്തോടെ നടക്കാം… തന്റെ സഹോദരിമാരെ അന്തസായി തനിക്ക് കെട്ടിച്ചു അയക്കാം… പല പല ചിന്തകൾ ആണ് അവന്റെ മനസ് നിറയെ..

വൈശാഖൻ ഇടയ്ക്ക് അടുക്കളയിൽ വന്നു നോക്കിയപ്പോൾ ലക്ഷ്മിയും അമ്മയും കൂടി പ്ലേറ്റുകൾ എല്ലാം കഴുകി വയ്ക്കുകയാണ്….

അവൻ തിരിച്ചു തന്റെ മുറിയിലേക്ക് പോയി.

കുറച്ചു സമയം കൂടി കഴിഞ്ഞാണ് അവൾ വന്നത്..

“മ്.. കഴിഞ്ഞോ മാഡത്തിന്റെ ജോലിയെല്ലാം… “

“നാളെ ഒരു എക്സാം ഉണ്ട്…ഞാൻ ആണെങ്കിൽ ഒന്നും പഠിച്ചിട്ടില്ല… ” അവൾ പോയി ഏതെക്കെയോ നോട്സ് എടുത്തു..

“അപ്പോൾ നീ പഠിക്കാൻ പോകുവാണോ… “

“മ്… അതേ ഏട്ടാ… കുറെ ഉണ്ട്…”

“ശരി… എന്നാൽ നീ പേടിച്ചോളൂ… “

അവൻ കണ്ണുകൾ അടച്ചു കിടന്നു..

വൈശാഖേട്ടാ….. ലക്ഷ്മി അവന്റെ അടുത്ത് വന്നിരുന്നു..

പെട്ടെന്ന് വൈശാഖൻ കണ്ണു തുറന്നു..

“എന്താ ലക്ഷ്മി… “

“എന്തായാലും ഏട്ടന് ഒരു ജോബ് കിട്ടിയല്ലോ …കൺഗ്രാറ്റ്സ്…. എനിക്കു ഒരുപാടു സന്തോഷം ആയി.. എന്റെ ഹസ്ബൻഡ് കേരള പോലീസിൽ ആണെന്ന് എനിക്കു പറയാമല്ലോ.. താങ്ക് ഗോഡ്… “

“ഇത്രയും നേരം ഉണ്ടായിട്ടും ഇപ്പോളാ നീ ഇത് പറയുന്നത് “

“അത്‌ പിന്നെ എല്ലാവരും ഉണ്ടായിരുന്നല്ലോ ഇവിടെ .. പറയാൻ ഒരു സാഹചര്യം വേണ്ടേ… “

“അതിനു ഒരു “കൺഗ്രറ്റ്സ് “പറയാൻ ഇത്രയും ടൈം വേണോ…

“അതിനു വേണ്ട…. പക്ഷെ ഇതിനു വേണം… “…അവൾ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു കൊണ്ട് പറഞ്ഞു..

തുടരും…