ഓളങ്ങൾ ~ ഭാഗം 33, എഴുത്ത്: ഉല്ലാസ് OS

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ചെറുക്കൻ എൽ ഡി ക്ലാർക്ക് ആണ്… നല്ല തങ്കപ്പെട്ട സ്വഭാവവും.. അമ്മയും മകനും മാത്രമേ ഒള്ളു… “

“ഓഹ് ഇപ്പൊ വേണ്ടാ രാഘവാ.. ആലോചിക്കാൻ തുടങ്ങി പോലും ഇല്ലാ.. “

“അതിനൊന്നും ഞാൻ എതിര് പറഞ്ഞില്ലാലോ… ഇത് എന്തായാലും നല്ല കേസ് ആണ്.. പയ്യന്റെ വീട് ആണെങ്കിൽ പുളിങ്കുന്ന് ആണ്..”

“ഞാൻ പറഞ്ഞില്ലേ രാഘവ..ഇപ്പോൾ ഞങ്ങൾ ആലോചിക്കുന്നില്ല “

“മ്… ഞാൻ പറഞ്ഞൂന്നേ ഒള്ളു.. ഇതാകുമ്പോൾ വേറെ ബാധ്യത ഒന്നും പയ്യനില്ല, തന്നെയുമല്ല തരക്കേടില്ലാത്ത ജോലിയും ഉണ്ട്, മോനോട് ഒന്നു ആലോചിച്ചു നോക്ക് ശേഖരേട്ടാ.. “

അതും പറഞ്ഞു ദല്ലാൾ രാഘവൻ നടന്നകന്നു..

വീട്ടിലെത്തി ചായ കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ ശേഖരൻ ഭാര്യയോട് കാര്യം അവതരിപ്പിച്ചു..

“നല്ല ആലോചന ആണോ ശേഖരേട്ടാ.. നമ്മൾക്ക് ഒന്ന് നോക്കിയാലോ.. “

“നീ എന്താണ് ഈ പറയുന്നത്.. അവൾ പഠിച്ചു കൊണ്ട് ഇരിക്കുവല്ലേ.. “

“അതിലൊന്നും ഒരു കാര്യവും ഇല്ലാ… സമയം ആയെങ്കിൽ ഉടനെ തന്നെ കല്യാണം നടക്കും.. ജാതകവശാൽ അവൾക്ക് 23വയസിന് മുൻപ് ആണ് അവളുടെ കല്യാണം “

“എടി അവൾക്ക് പഠിത്തം കഴിയണ്ടേ..നീ ഇങ്ങനെ തുടങ്ങാതെ “

“അപ്പോൾ പിന്നെ ലക്ഷ്മിമോളോ.. അവളും പടിക്കുവല്ലേ “

“മ്. ഇതാണ് പെണ്ണുങ്ങളുടെ കുഴപ്പം..കാള പെറ്റന്ന് കേട്ടാലേ കയർ എടുക്കും.. “

“ഇതാപ്പോ നന്നായെ… ഞാൻ പറഞ്ഞതാണോ കുറ്റം..”

“മ്.. അവൻ വരട്ടെ.. എന്നിട്ട് എന്താന്ന് വെച്ചാൽ ചെയാം “

“എന്താമ്മേ… ആരുടെ കാര്യം ആണ് പറയുന്നത്.. “

ലക്ഷ്മി അവർക്കരികിലേക്ക് നടന്നു വന്നു..

“നമ്മുടെ വീണയ്ക്ക് ഒരു ആലോചന വന്നതാണ് മോളേ.. അച്ഛൻ ആ കാര്യം സംസാരിക്കുക ആയിരുന്നു.. “

“ആണോ.. എവിടെ ആണ് അച്ഛാ. ചെറുക്കന് ജോലി ഉണ്ടോ “

“പുളിങ്കുന്ന് ആണ് പയ്യന്റെ വീട്, എൽഡി ക്ലർക്ക് ആണ് ചെറുക്കൻ, നമ്മുടെ ദല്ലാൾ രാഘവൻ പറഞ്ഞതാണ് മോളെ,,

ആഹാ കൊള്ളാലോ അച്ഛാ, നല്ലതാണെങ്കിൽ നമുക്ക് നോക്കിയാലോ,

“അവൾ പഠിച്ചു കൊണ്ട് ഇരിക്കുകല്ലേ മോളേ അതുകൊണ്ട് അച്ഛൻ അയാളോട് ഇപ്പോൾ നോക്കുന്നില്ലെന്ന് പറഞ്ഞു..”

“അങ്ങനങ്ങ് തള്ളിക്കളയേണ്ട അച്ഛാ, വൈശാഖ് ഏട്ടൻ വന്നിട്ട് നമുക്ക് എല്ലാവർക്കും കൂടി ഒന്നുകൂടി ഒന്ന് ആലോചിക്കാം, “

“അതാണ് മോളെ ഞാനും പറഞ്ഞത്,, അവൾക്ക് ആണെങ്കിൽ വയസ്സ് 23 ആകാൻ പോകുന്നു, ഇതാകുമ്പോൾ ചെറുക്കനെ നല്ല ജോലിയും ഉണ്ട് ഒരുപാട് ദൂരവും ഇല്ല,,

“നീ പറയുന്നതു പോലെ ആണോ സുമിത്രയെ കാര്യങ്ങൾ,,, അവളുടെ അഭിപ്രായം നോക്കണ്ടേ..’

“അവൾക്ക് ഒരു എതിർ അഭിപ്രായവും ഇല്ല,, ഈ കല്യാണം എന്നൊക്കെ പറയുന്നത് ഒരു തലേവരയാണ്… വൈശാഖ്ന്റെ കല്യാണം അപ്പോൾ നടക്കും എന്ന് ആരെങ്കിലും കരുതിയിരുന്നോ.. ലക്ഷ്മി മോളും അപ്പോൾ പഠിക്കുകയായിരുന്നു.. വീണ യേക്കാൾ 3വയസ്സ് ഇളയതായിരുന്നു മോള് … “സുമിത്ര കാര്യകാരണങ്ങൾ സഹിതം വിശദീകരിച്ചു..

“നീ ഇങ്ങനെ കിടന്നു ബഹളം കൂട്ടാൻ വരട്ടെ വൈശാഖിനോട് നമുക്ക് സംസാരിക്കാം..” ശേഖരൻ ഭാര്യയെ ഒന്നു നോക്കി..

“അച്ഛൻ പറഞ്ഞതാണ് ശരി നമുക്ക് ഏട്ടനോട് കൂടി സംസാരിക്കാം, തന്നെയുമല്ല വീണ യോടു കൂടി ഞാൻ ഒന്ന് ചോദിക്കട്ടെ അവളുടെ നിലപാട് എന്താണെന്ന്,,,

“അതാണ് മോളെ ശരി ഇവൾക്ക് വിവരമുണ്ടോ,,, ശേഖരൻ ചായ കുടിച്ച ഗ്ലാസ് ഭാര്യയുടെ കയ്യിലേക്ക് കൊടുത്തിട്ട് ഉമ്മറത്തേക്ക് പോയി..

” എന്റെ ലക്ഷ്മി മോളെ നല്ലതാണെങ്കിൽ നടന്നാൽ മതിയായിരുന്നു,,,, ഈ പഠിത്തം ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല പ്രായം കൂടി വരികയല്ലേ,,,, അതൊക്കെ ശേഖരട്ടനോട് പറഞ്ഞാൽ വല്ലോം മനസ്സിലാകുമോ”

” വരട്ടെ നോക്കാം അമ്മേ,,, ഞാൻ വീണയെ ഒന്ന് കാണട്ടെ,, “

ലക്ഷ്മി വീണയുടെ അടുത്തേക്ക് പോയി..

വീണ അപ്പോൾ നിലവിളക്കു തേക്കുക യായിരുന്നു,,,

ആ വീണമോളെ,,, ഇങ്ങന നിലവിളക്കും തേച്ച് നടന്നാൽ മതിയോ,,, ഒരു കല്യാണമൊക്കെ കഴിക്കണ്ടേ,,,, ലക്ഷ്മി മുഖവുര ഇല്ലാതെ കാര്യത്തിലേക്ക് കടന്നു,,

ആ ബെസ്റ്റ് ഏടത്തി എന്താ ബ്രോക്കർ പണി തുടങ്ങിയോ,, ആ പാവം രാഘവേട്ടൻ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ,,,

രാഘവേട്ടൻ ഒക്കെ ജീവിച്ചു പൊക്കോളും നിന്റെ അഭിപ്രായം എന്താ,,, നിനക്ക് വയസ്സ് 23 ആകാറായി അല്ലേ,,,, അമ്മ ഏതുസമയവും നിന്റെ വിവാഹത്തെക്കുറിച്ച് ആണ് പറയുന്നത്,,, എന്താ നിന്റെ അഭിപ്രായം,,

ഏട്ടത്തി എന്താ പതിവില്ലാതെ ഇപ്പോൾ ഈ കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്,,,

എന്തെങ്കിലും കാര്യമുണ്ടെന്ന് വെച്ചോളൂ,,, നിന്റെ അഭിപ്രായം കേട്ടതിനു ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കു…

“ഞാൻ എം കോം കമ്പ്ലീറ്റ് ചെയ്തില്ലല്ലോ,, തന്നെയുമല്ല പിഎസ്‌സി എഴുതി എവിടെയെങ്കിലും ഒരു ജോലിക്ക് കേറണം എന്നാണ് എന്റെ ആഗ്രഹം,, അത് കഴിഞ്ഞു മതി ഏട്ടത്തി വിവാഹം,, “

“എം കോം കമ്പ്ലീറ്റ് ചെയ്തതിനു ശേഷമേ വിവാഹം കാണുകയുള്ളു പിന്നെ പി എസ് സി എഴുതി ജോലിക്ക് കയറുന്നതിന് വിവാഹത്തിനുശേഷവും കഴിയും,, “

“വിവാഹത്തിനുശേഷം പിന്നെ കുടുംബം കുട്ടികൾ,, അതൊക്കെ കണക്ക് ആയിരിക്കും ഏട്ടത്തി..”

“നീ മനസ്സ് വെച്ചാൽ നിനക്ക് ഒരു ജോലി ലഭിക്കും,, അതിനു വിവാഹം ഒരു കാരണമല്ല കുട്ടി…”

“എനിക്കൊരു ജോലി സമ്പാദിക്കണം ഏട്ടത്തി,,, അത് കഴിഞ്ഞ് എന്റെ അച്ഛനെ എനിക്ക് ഒന്ന് സഹായിക്കണം,, പാവം അച്ഛൻ ഞങ്ങളെ പഠിപ്പിക്കുവാൻ ആയി, ഒരുപാട് കഷ്ടപ്പെട്ടു,, കല്യാണം കഴിഞ്ഞ് ജോലി കിട്ടിയാൽ പിന്നെ വീട്ടുകാരെ സഹായിക്കൽ ഒന്നും നടക്കില്ല,,,, “

“അച്ഛന്റെ കാര്യം ഓർത്ത് ഒന്നും നീ വിഷമിക്കേണ്ട,,, വൈശാഖ് ചേട്ടന് ജോലി കിട്ടിയാൽ അച്ഛനെ ഇങ്ങനെ കഷ്ടപ്പെടാൻ ഒന്നും ഏട്ടൻ സമ്മതിക്കില്ല.. “

“എന്നാലും ഏട്ടത്തി… “

“ഒരെന്നാലും ഇല്ലാ വീണേ.. ഇപ്പോൾ ആണെങ്കിൽ നല്ല ഒരു ആലോചന ഒത്തു വന്നിട്ടുണ്ട്.. പയ്യൻ ആണെങ്കിൽ ക്ലാർക്ക് ആണ്.. അമ്മയും ഒറ്റ മകനും മാത്രമേ ഒള്ളു.. എന്താ നിന്റെ അഭിപ്രായം.. “

“അത് പിന്നെ ഏട്ടത്തി… “

“അല്ലാ…. അച്ഛനും അമ്മയു നിന്റെ അഭിപ്രായം തേടാൻ എന്നെ ആണ് ഏർപ്പാട് ആക്കിയിരിക്കുന്നത്…അതുകൊണ്ട് നിന്റെ വിലയേറിയ അഭിപ്രായം ഞാൻ ചോദിച്ചത്.. “

‘അച്ഛനും അമ്മയും ഏട്ടനും ഒക്കെ തീരുമാനിക്കുന്നത് പോലെ ഒള്ളു എനിക്കും… “

“എന്ന് വെച്ചാൽ. “

“എന്ന് വെച്ചാൽ വീണേച്ചിക്ക് ഇപ്പോൾ കല്യാണം കഴിക്കുന്നതിൽ ഇഷ്ടക്കേട് ഒന്നുല്ല… “പിന്നിൽ നിന്ന് ഉണ്ണിമോൾ വിളിച്ചു പറഞ്ഞു..

“ടി.. കാന്താരി.. നീ എല്ലാം കേട്ട് കൊണ്ട് പതുങ്ങി നിൽക്കുവാരുന്നോ.. “

“ഞാനോ… ഞാൻ ആ ടൈപ് അല്ല ഏട്ടത്തി… ഇതു വഴി പോയപ്പോൾ കേട്ട് എന്നേ ഒള്ളു.. “

“ആഹ്.. ദേ ഏട്ടൻ വന്നു…ഇനി എല്ലാം ഏട്ടന്റെ തീരുമാനത്തിന് വിടുന്നു.. “ഉണ്ണിമോൾ ചിരിച്ചു..

“അച്ഛാ.. അടുത്ത ദിവസം ട്രെയിനിങ് തുടങ്ങും കെട്ടോ… “അവൻ അകത്തേക്ക് കയറി..

“മ്.. അതൊക്ക പിന്നെ പറയാം.. ആദ്യം നീ പോയി കുളിച്ചിട്ട് വrur മോനേ,”സുമിത്ര പറഞ്ഞു..

“ഓഹ്.. ഞാൻ അത് മറന്നു…ലക്ഷ്മി എവിടെ… “

“ദ.. ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു.. ഏട്ടന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും ഏട്ടത്തി ഓടി.. “ഉണ്ണിമോൾ ചിരിച്ചു..

“നീ പോയി കുളിച്ചിട്ട് വാ മോനേ… നിലവിളക്ക് കൊളുത്താറായി.. സന്ധ്യ ആകുമ്പോൾ കുളിക്കുന്നത് ദോഷം ആണ്… “

വൈശാഖൻ നേരെ കുളത്തിലേക്ക് പോയി.

“കുഞ്ഞുലക്ഷ്മി… അച്ഛ വന്നു ട്ടൊ….”അവൻ കുളി കഴിഞ്ഞു മുറിയിലേക്ക് വന്നു കൊണ്ട് പറഞ്ഞു..

“അച്ഛ കുളി കഴിഞ്ഞു വന്നു ട്ടൊ…പാവം അച്ഛ’

“മ്.. അച്ഛ പാവം ആയത് അമ്മേടെ ഭാഗ്യം… അല്ലേ..കുഞ്ഞൂ… “അവൻ ലക്ഷ്മിയെ വന്നു കെട്ടിപിടിച്ചു..

“ഏട്ടാ… ഇന്ന് കുറെ സംഭവങ്ങൾ ഒക്കെ നടന്നു.. എല്ലാം അച്ഛൻ പറയും m..”

“എന്താടി.. നീ കാര്യം പറയ്… “

“അതൊക്കെ സസ്പെൻസ്.. ഏട്ടൻ ചെല്ല്.. ഞാൻ പിറകെ വരാം. “

“ദേ… പെണ്ണേ കളിക്കാതെ കാര്യം പറയുന്നുണ്ടോ,,, “

” തൽക്കാലം പറയുന്നില്ല മോൻ അങ്ങോട്ട് ചെല്ല്.. “

ലക്ഷ്മിയ്ക്കും കുഞ്ഞുലക്ഷ്മിയ്ക്കും ഓരോ ഉമ്മ കൂടി കൊടുത്തിട്ട് വൈശാഖൻ മുറിവിട്ട് ഇറങ്ങി..

“അച്ഛാ….കാര്യം നല്ല ആലോചന ഒക്കെ ആയിരിക്കും… പക്ഷേ… വീണയ്ക്ക് ഒരു ജോലി കിട്ടിയിട്ട് ആണെങ്കിൽ കുറച്ചൂടെ നല്ല ബന്ധം കിട്ടില്ലേ.. “

ഞാനും അത്‌ പറഞ്ഞു മോനേ… പക്ഷെ അവൾക്ക് പ്രായം കുടി വരികയാണ് എന്ന് ആണ് നിന്റെ അമ്മ പറയുന്നത് “

“ഓഹ്.. ഇപ്പോൾ അങ്ങനെ ആയോ..വീണയ്ക്ക് 23വയസ് ആകുവാ.. ഇനിയുo ഇങ്ങനെ പഠിത്തം എന്ന് പറഞ്ഞു നടന്നാലേ ചൊവ്വ് ഉളള ചെക്കന്മാരെ ഒന്നും കിട്ടില്ല…”

“ഒന്ന് പോ അമ്മേ മിണ്ടാതെ… അമ്മയോട് ആരാ ഇതൊക്കെ പറഞ്ഞത്…ചെക്കന്മാർ ഇല്ലാ പോലും.. എന്തേ എല്ലാവരും നാട് വിടുമോ… “

“നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ലാ… രാഘവൻ പറഞ്ഞപ്രകാരം ഇത് നല്ല ഒരു കൂട്ടർ ആണ്… അമ്മയും മകനും മാത്രമേ ഒള്ളു താനും.. “

“അമ്മേ.. കാര്യം ഒക്കെ ശരിയാണ്….പക്ഷെ വീണയുടെ ഏറ്റവും വലിയ സ്വപ്നം ആണ് സ്വന്തമായൊരു സർക്കാർ ജോലി..”

“എടാ മോനേ…ഇത് അമ്മയും മകനും മാത്രമേ ഒള്ളു… വേറെ ബാധ്യത ഒന്നും ഇല്ലാലോ.. അതുകൊണ്ട് വീണയ്ക്ക് പഠിക്കുവോ ജോലി മേടിക്കുവോ എന്ത് വേണേലും ആവാല്ലോ… “

“മ്.. ശരി.. ശരി… അമ്മ വീണയെ ഇങ്ങോട്ട് വിളിച്ചേ.. “

“ഞാൻ ഇവിടെ ഉണ്ട് ഏട്ടാ… “

“മ്.. അപ്പോൾ നിന്നോട് ഇനി കൂടുതൽ കാര്യങ്ങൾ ഒന്നും പറയേണ്ടല്ലോ.. എന്താ നിന്റെ അഭിപ്രായം.. “

“എനിക്കു അങ്ങനെ സ്വന്തമായി ഒരു അഭിപ്രായവും ഇല്ല ഏട്ടാ..നിങ്ങളുടെ ഒക്കെ തീരുമാനം പോലെ… “

“അത്‌ വേണ്ടാ.. നിന്റെ കാഴ്ചപാട് എങ്ങനെ ആണെന്ന് പറ… “

“എന്റെ ഏട്ടാ..ചെക്കൻ വന്നു കണ്ടിട്ട് പോലും ഇല്ലാ.. ജാതകം ചേരുമോന്നു അറിയില്ല, പരസ്പരം ഇഷ്ടമാകുമോന്ന് അറിയില്ല,ആ ചെക്കന്റെ പ്രായം, വിദ്യാഭ്യാസം ഒന്നും നമ്മൾക്ക് അറിയില്ല… “

“മ്.. അതൊക്ക ശരിയാ…എല്ലാം ഒത്തുവന്നാൽ, നിന്റെ തീരുമാനം എന്താണ്.. “

“എനിക്കു അങ്ങനെ ഒന്നും പറയാൻ അറിയില്ല ഏട്ടാ… നിങ്ങൾ ഒക്കെ ആലോചിക്കുക… “

“എന്നിട്ട് ഏട്ടത്തിയോട് പറഞ്ഞത് അങ്ങനെ അല്ലാലോ… “ഉണ്ണിമോൾ അത്‌ ഏറ്റു പിടിച്ചു..

“നീ പോടീ മിണ്ടാതെ… “അവളെ അടിയ്ക്കാനായി വീണ കൈ ഓങ്ങി..

“മ്. ഇപ്പോൾ എന്റെ തലേൽ ആയോ കുറ്റം.. നമ്മൾ ഒന്നും പറയുന്നില്ലേ.. ” ഉണ്ണിമോള് അകത്തേക്ക് കയറി പോയി..

“മോനേ വൈശാഖാ… ആ രാഘവനോട് ഞാൻ ഈ കാര്യം താല്പര്യം ഇല്ലെന്ന് ആണ് പറഞ്ഞത്.. അയാൾ ഇനി ഇതും പറഞ്ഞു വരുമോ എന്ന് നോക്കിട്ട് പോരെ ബാക്കി കാര്യം “

“മ്.. അതാണ് അച്ഛാ നല്ലത്.. “

വൈശാഖൻ എഴുന്നേറ്റു..

“ആഹ് മോനെ.. ഈ ട്രെയിനിങ് ആറു മാസം അല്ലേ.. അത്‌ കഴിഞ്ഞല്ലേടാ ജോലിക്ക് കയറുന്നത്… “

“അതെ അച്ഛാ… അത്‌ കഴിഞ്ഞാൽ പിന്നെ ജോലിക്ക് കയറാം.. “

അച്ഛനോട് കുറച്ചു സമയം അവൻ അതെല്ലാം വിശദീകരിച്ചു…

“ലക്ഷ്മി… അവൾക്ക് സമ്മതം ആണോ ഈ ബന്ധത്തിന്… “? റൂമിൽ എത്തിയപോൾ വൈശാഖൻ അവളെ നോക്കി..

“അവള് പറഞ്ഞത് പോലെ പെണ്ണ് കണ്ടും ഇല്ലാ, ജാതകവും നോക്കിയിട്ടില്ല,, പിന്നെ എന്തിനാണ് നമ്മൾ പരവേശപ്പെടുന്നത്.. “

“അതല്ലാ ഞാൻ ചോദിച്ചതിന്റെ ഉത്തരം… അവൾക്ക് ഈ ബന്ധത്തിന് താല്പര്യം ഉണ്ടോ ഇല്ലയോ എന്നണ് “

“ദേ ഏട്ടാ… ഒരുമാതിരി കുറ്റവാളികളെ ചോദ്യം ചെയുന്ന രീതി എന്റടുത്തു എടുക്കരുത് കെട്ടോ…നല്ല ചുട്ട അടി മേടിക്കും… “

അവളുടെ പറച്ചില് കേട്ടതും അവൻ പൊട്ടിച്ചിരിച്ചു..

“ചിരിക്കേണ്ട.. ഞാൻ കാര്യം ആയിട്ട് പറഞ്ഞതാ.. “

“ശരി…ഞാൻ ചിരി നിർത്തി.. പോരെ.. ഇനി ഞാൻ ചോദിച്ചതിന്റെ മറുപടി താ “

“അവൾക്ക് താല്പര്യകുറവ് ഒന്നും ഇല്ലാ എന്നാണ് എന്റെ ഒരു നിഗമനം.. ഇനി ബാക്കി എല്ലാം രാഘവേട്ടന് വിട്ടുകൊടുക്കാം.. “

അതും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു..

“നീ എവിടെ പോകുവാ.. “

“ഞാൻ അടുക്കളയിലേക്ക്… “

“നീ ഇവിടെ ഇരിക്ക്‌ എന്റെ ലക്ഷ്മി… “

“എന്തിന്… “

“ചുമ്മാ… എനിക്ക് നിന്റെ മടിയിൽ തല വെച്ച് കിടക്കാൻ… “

“അയ്യെടാ… ഒരു പൂതി…എനിക്കെ കുറച്ചു പരിപാടി ഉണ്ട്… “

അതും പറഞ്ഞു അവൾ മുറിയിൽ നിന്ന് ഇറങ്ങി പോയി..

**********************

“നീ എന്നോട് ക്ഷമിക്കില്ലേ ദീപേ.എത്ര ഒക്കെ മാപ്പ് പറഞ്ഞാലും അർഥം ഇല്ലന്ന് എനിക്ക് അറിയാം.. . “? അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് കിടക്കവേ രാജീവൻ ചോദിച്ചു..

“സത്യം പറഞ്ഞാൽ എനിക്ക് ഒരുപാട് സങ്കടം തോന്നി ഏട്ടാ… ജീവിക്കേണ്ട എന്ന് തോന്നി പോയത് കൊണ്ട് ആണ് പിന്നെ ഒന്നും നോക്കാതെ.. “

അവൾ അത്‌ പറയുകയും അവൻ അവളുടെ വായ തന്റെ കൈകൊണ്ടു പൊത്തി.

“പ്ലീസ്.. ദീപേ.. ഇനി ആ വാചകം നീ പറയരുതേ… “

“എനിക്ക് എന്തേലും സംഭവിച്ചാൽ ഏട്ടന് വിഷമം വരുമായിരുന്നോ.. “

“മ്… “

അവൻ മൂളി..

“ഓഹ് ചുമ്മാ..ഏട്ടന് ഒരു വിഷമവും ഇല്ലാ… എനിക്ക് അറിയാം.. “

“അങ്ങനെ ആയിരുന്നു നേരത്തെ… പക്ഷെ നീ… നീ എന്നെ തോൽപ്പിച്ചു കളഞ്ഞു…” അവൻ അവളുടെ മുടിയിഴകളിൽ വിരലോടിച്ചു..

“ആം സോറി ദീപേ…. “

“ഇനി അതൊന്നും പറയേണ്ട… കഴിഞ്ഞത് എല്ലാം ഒരു ദുസ്വപ്നം പോലെ ഞാൻ മറന്നു കഴിഞ്ഞു..ഇനി നമ്മുടെ പുതിയൊരു ജീവിതം ആണ് ഏട്ടാ. “

അവള് അത്‌ പറയുകയും അയാൾ അവളുടെ നെറ്റിയിൽ മൃദുവായി ഒരു ചുംബനം കൊടുത്തു..

“ഇനി എന്റെ അവസാന ശ്വാസം വരെ ഒരു വാക്കുകൊണ്ടോ പ്രവ്യത്തികൊണ്ടോ നിന്നെ ഞാൻ വേദനിപ്പിക്കില്ല ദീപേ… “അവൻ പറഞ്ഞു

“മതി… ഈ ഉറപ്പ് മാത്രം മതി ഏട്ടാ എനിക്ക്… “പാവം ദീപ… വിങ്ങി കരഞ്ഞു..

“ഒരുപാട് കരഞ്ഞു… ഈ ഞാൻ കാരണം… ഇനി നിന്റെ കണ്ണിൽ നിന്ന് ഈ കണ്ണീരു വരുന്നത് എന്നാണ് എന്ന് അറിയാമോ….ഇല്ലന്ന് ഉള്ള അർഥത്തിൽ അവൾ അവനെ നോക്കി..

“ലേബർ റൂമിൽ വെച്ച്… നമ്മുടെ കുഞ്ഞുണ്ടാകുമ്പോൾ “അതും പറഞ്ഞു കൊണ്ട് അവൻ അവളെ തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു..

********************

ദല്ലാൾ രാഘവൻ കയറി ഇറങ്ങി, കയറി ഇറങ്ങി… ഒരു തരത്തിൽ പെണ്ണ് കാണാൻ ചടങ്ങിന് അനുമതി മേടിച്ചു..

അങ്ങനെ ചെറുക്കൻ വന്നു..

പേര് ശ്രീരാജ്… 28വയസ്.. കാണാനും മിടുക്കൻ… എം എ കഴിഞ്ഞു പി എസ് സി കോച്ചിങ്ങിനു ചേർന്നത് ആയിരുന്നു… കഷ്ടപ്പെട്ട് പഠിച്ചത് മൂലം പെട്ടന്ന് തന്നെ ജോലിയിൽ പ്രവേശിച്ചു.

“എടോ… ഞാൻ പഠിച്ച സെന്റർ ആണെങ്കിൽ ഒരുപാട് നല്ലത് ആണ്. . അവിടെ പഠിച്ച 90ശതമാനം പേർക്കും ജോലി കിട്ടിയതാണ്.. താൻ കല്യാണം കഴിഞ്ഞാൽ അവിടെ ചേർന്നാൽ മതി കെട്ടോ… “ശ്രീരാജിന്റെ ആ ഒറ്റ വാചകത്തിൽ വീണ വീണു….

അവളുടെ ആഗ്രഹവും അത്‌ തന്നെ ആയിരുന്നു..

വൈശാഖൻ ആരോടൊക്കെയോ പയ്യനെ കുറിച്ച് ചോദിച്ചു..

ആരും ഒരു കുറ്റവും പറഞ്ഞില്ല എന്ന് മാത്രം അല്ല ഏറ്റവും അനുയോജ്യമായ ഒരു ബന്ധം ആണ് ഇത് എന്നാണ് അവരൊക്കെ പറഞ്ഞതും..

അങ്ങനെ രണ്ട് വീട്ടുകാർക്കും ഇഷ്ടപെട്ട സ്ഥിതിക്ക് ജാതകവും ചേർന്നതിനാൽ ശ്രീരാജുo വീണയും ആയുള്ള വിവാഹം ഉറപ്പിക്കുക ആണ് ചെയ്തത്..

——–———–

ആറുമാസത്തെ ട്രെയിനിങ് ഒക്കെ പൂർത്തീകരിച്ചു വൈശാഖൻ തിരിച്ചു എത്തിയതാണ്..

ഇനി ഉടനെ തന്നെ ജോയിൻ ചെയ്യണം…

ലക്ഷ്മിയുടെ വയറൊക്കെ വലുതായി തുടങ്ങിയിരിക്കുന്നു…

ഇടയ്ക്ക് ഒക്കെ കുഞ്ഞിന് അനക്കംവന്നു തുടങ്ങി.. വൈശാഖൻ ഫോൺ വിളിക്കുമ്പോൾ കുഞ്ഞിനു അറിയാം എന്ന് ലക്ഷ്മി അവനോട് പറഞ്ഞു..

ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞത് കൊണ്ട് അവൾ വീട്ടിൽ തന്നെ ആണ്..

വൈശാഖൻ ട്രൈനിങ്ങിനു പോയത് കൊണ്ട് അവൾ സ്വന്തം വീട്ടിലും പോയി ഇടയ്ക്കെല്ലാം നിൽക്കുമായിരുന്നു..

യാത്ര ക്ഷീണം കാരണം വന്നപ്പോൾ മുതൽ വൈശാഖൻ നല്ല ഉറക്കത്തിൽ ആണ്..

അവൻ വന്നപ്പോൾ ലക്ഷ്മി ഹോസ്പിറ്റലിൽ പോയതായിരുന്നു..

ലക്ഷ്മി രണ്ട്മൂന്ന് തവണ റൂമിൽ വന്നിട്ട് തിരിച്ചു പോയി.

തുടരും…

(അങ്ങനെ നമ്മുടെ കഥ അവസാനിക്കാറായി വരുന്നു…)