മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
വടക്കേഴുത്ത് ഇന്ന് ആമിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് മഹി അവന്റെ പിറന്നാൾ ആഘോഷിക്കാൻ മനസ്സില്ലാമനസ്സോടെ സമ്മതം മൂളിയത്…
മഹി കേക്ക് മുറിക്കാൻ തുടങ്ങിയതും മുറ്റത്തൊരു വണ്ടി വന്ന് ശബ്ദം കേട്ടു….അവൻ ഉമ്മറത്തേക്ക് ചെന്നു… കാറിൽ നിന്നിറങ്ങുന്ന ആളെ കണ്ടു അവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി….
വിച്ചു….. മഹിയുടെ കണ്ണുകൾ ഈറനണിഞ്ഞു…. മുറ്റത്തെക്ക് ഓടി ഇറങ്ങി അവൻ വിഷ്ണുവിനെ ഇറുകി പുണർന്നു…. കഴിഞ്ഞ പ്രാവശ്യം ആശ്രമത്തിൽ വച്ച് കണ്ട വിഷ്ണുവിൽ നിന്നും ഒരുപാട് മാറി… വിഷ്ണുവിന്റെ പെട്ടെന്നുള്ള ഈ മാറ്റം മഹിയെ അത്ഭുതപ്പെടുത്തി….
ഡാ ഇതൊക്കെ എങ്ങനെ….. നീ സുഖപ്പെട്ടിട്ടും അവിടുന്ന് എന്നെ ആരും വിളിച്ചില്ലയിരുന്നല്ലോ.
എന്നിൽ നിന്നോടൊപ്പം അവകാശമുള്ള ഒരാൾ അവിടെ ഉണ്ടായിരുന്നു ഇന്ന് എന്റെ ഈ മാറ്റത്തിന് കാരണമായവൾ… എന്നെ ഇക്കഴിഞ്ഞ രണ്ടു മാസം ഒരു കുഞ്ഞിനെപ്പോലെ പരിചരിച്ചവൾ…. മനോനില തെറ്റുമ്പോൾ ഒക്കെ ഞാൻ അവളിൽ ഏൽപ്പിക്കുന്നു നോവുകളെ ഒരു ചെറു പുഞ്ചിരിയിൽ ഒതുക്കുന്ന എന്റെ ശ്രീക്കുട്ടി…ആ പേര് കേട്ടതും മഹിയുടെ കണ്ണുകൾ തിളങ്ങി…. മഹി വിഷ്ണുവിന് ചുറ്റും നോക്കി…. നീ നോക്കണ്ട അവൾ ഇപ്പോ വന്നിട്ടില്ല…. അവൾ അവളുടെ വീട്ടിലേക്കു പോയി… വിവാഹം കഴിഞ്ഞു…. രണ്ടുമാസം എന്തോ കള്ളം പറഞ്ഞതാണ് എന്റെ അടുത്ത് വന്നു നിന്നത്…. ആ വാർത്ത മഹിയിൽ പേരറിയാത്തൊരു ആശ്വാസം പകർന്നു… അത് അവനിലും ഒരു അത്ഭുതമായിരുന്നു…. ഈ സമയം കൊണ്ട് വേണിയെന്ന് പെണ്ണ് അവന്റെ മനസ്സിനെ ഒത്തിരി സ്വാധീനിച്ചു… എന്തോ മുൻ ജന്മ ബന്ധം പോലെ അതോ ഇനി താലിയുടെ പവിത്രതയാണോ അവളെ എന്നിൽ അടുപ്പിക്കുന്നത്…ചിന്തയിലാണ്ട മഹിയെ ഉണർത്തിയത് വിഷ്ണു തന്നെയായിരുന്നു
ഡാ മഹി…. നിനക്കറിയുമോ എന്റെ പെങ്ങൾ ഇന്ന് സന്തോഷവതിയല്ലടാ…. അവളുടെ ഭർത്താവ് അവളെ അകറ്റിനിർത്തിയെകുവ… നമുക്ക് അവനെ ഒന്ന് കാണണം…അല്ലേഡാ… എനിക്കൊന്നു ആലോചിക്കണം അവന് ഇനി എന്റെ പെങ്ങളെ കൊടുക്കണോ വേണ്ടയോ എന്ന്… നീ അവളെ കണ്ടിട്ടില്ലല്ലോ…. എന്തായാലും വൈകുന്നേരം ഇങ്ങ് എത്തും… അത്താഴം കഴിക്കാൻ എന്തായാലും അവളും ഉണ്ടാവും നമ്മുടെ കൂടെ …
മഹിക്ക് എന്തോ താൻ വേണിയോട് ചെയ്തതൊക്കെ ഓർമ്മയിൽ വന്നു…. താനും അവളെ അവഗണിച്ചില്ലേ…. മറ്റൊരാളെ ഉപദേശിക്കാൻ താൻ അർഹനാണോ….അവന്റെ മനസ്സ് അവനെ വല്ലാത്തൊരു ധർമ്മസങ്കടത്തിലാക്കി…..
എല്ലാരും എന്താ ഇവിടെ നിൽക്കുന്നേ അകത്തേക്ക് വരൂ…. കേക്ക് മുറികെണ്ടേ.. സുമിത്രമ്മ പുറത്തേക്ക് വന്ന എല്ലാവരോടുമായി പറഞ്ഞു….
മഹി കേക്ക് മുറിച്ച് ആദ്യത്തെ പീസ് വിഷ്ണുവിന് തന്നെ നൽകി…. പിന്നെ വിഷ്ണുവും ഹരിയും മഹിയും അഖിലയും ചേർന്നു ഉമ്മറത്തിരുന്ന് പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു ചിരിയും കളിയുമായി കൂടി… എല്ലാരും ചിരിക്കുകയും കളിക്കുകയുമൊക്കെ ചെയ്തെങ്കിലും മഹിയുടെ ഉള്ളൂ മുഴുവൻ വേണിയായിരുന്നു….
രാത്രി സുമിത്രമ്മ വന്നു എല്ലാവരെയും അത്താഴം കഴിക്കാൻ വിളിച്ചു…. മഹിക്ക് വിശപ്പ് തോന്നിയില്ലെങ്കിലും അവരോടൊപ്പം അവനും കൂടി കഴിക്കാൻ ഇരുന്നു…. അമ്മയ്ക്കൊപ്പം വിളമ്പാൻ വന്ന ആളെ കണ്ട മഹിയുടെ കണ്ണ് തള്ളി…. അവൻ കണ്ണ് തിരുമേനി ഒന്നുകൂടി നോക്കി…. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ആമിക്ക് ചിരി പൊട്ടി… ആമിയുടെ ചിരിക്കണ്ട വിഷ്ണു അവളെ കണ്ണുരുട്ടി പേടിപ്പിച്ചു…
അതെ ഇതു അവൾ തന്നെ…. വേണി…. എന്റെ വേണി….. പക്ഷേ അവൾ തന്നെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ലല്ലോ എന്നതിൽ മഹിക്ക് വല്ലാത്ത നിരാശ തോന്നി… അമ്മ അവളോട് കൂടി ഇരിക്കാൻ പറഞ്ഞപ്പോൾ മഹിയുടെ മുഖമൊന്നു തിളങ്ങി…. മഹി അവന് അരികിലുള്ള കസേര വേഗം നീക്കി പിന്നിലേക്ക് ഇട്ടു ….
പക്ഷേ വേണി അതൊന്നും ശ്രദ്ധിക്കാതെ വിഷ്ണുവിന് അരികെയുള്ള കസേരയിൽ പോയി സ്ഥാനം ഉറപ്പിച്ചു… വീണ്ടും മഹിയിൽ നിരാശ പടർന്നു…. സ്വന്തം ഭർത്താവിന് അരികിൽ ഇരിക്കാൻ വയ്യ അവൾക്ക്… ഒരു പരിചയവുമില്ലാത്ത ആളുടെ അടുത്ത് പോയിരിക്കുന്നത് കണ്ടോ… അവന്റെ ഉള്ളിൽ കുശുമ്പ് മുളപൊട്ടി…. മഹി വീണ്ടും എന്തൊക്കെയോ പിറുപിറുത്തു….
ചിരിച്ചു കളിച്ചു സംസാരിക്കുന്ന വേണിയെ അന്നാദ്യമായാണ് മഹി കാണുന്നത്…. ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും ചുണ്ടിനു മുകളിലെ മറുകുമൊക്കെ അവളുടെ സൗന്ദര്യം ഒന്നുംകൂടി കൂട്ടാൻ സഹായിക്കുന്നുണ്ട്…. ആരുടെയും മനം കവരുന്ന ചിരി…. വിഷ്ണുവിനോട് ചിരിച്ചു കളിച്ചു സംസാരിക്കുന്നത് കണ്ടപ്പോൾ മഹിക്ക് നന്നായി ദേഷ്യം വന്നു…. വിഷ്ണു ചപ്പാത്തി മുറിച്ച് അവളുടെ വായിലേക്ക് വെച്ച് കൊടുന്നത് കൂടി കണ്ടപ്പോൾ മഹിക്ക് അവിടെ ഇരിക്കാൻ തോന്നിയില്ല അവൻ ചവിട്ടി തുള്ളി പുറത്തേക്ക് പോയതും അവിടെ കൂട്ട ചിരി ഉയർന്നു…..
ഈ ചെറുക്കന്റെ കുശുമ്പ് ഇതുവരെ മാറിയിട്ടില്ലല്ലോ ഭഗവാനേ…. സുമിത്രമ്മ മുകളിലേക്ക് നോക്കി പറഞ്ഞു…
നിന്റെ അല്ലേ മോൻ പറഞ്ഞിട്ട് കാര്യമില്ല… ശ്രീധരൻ അവരെ ആക്കികൊണ്ട് പറഞ്ഞു…
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല… ശ്രീദേവിമ്മയുടെ കൗണ്ടർ അടി കേട്ടതും ശ്രീധരൻ തലതാഴ്ത്തി… ചിരിയും കളിയുമായി അത്താഴം കഴിച്ചു കഴിഞ്ഞു…
വിഷ്ണു പുറത്തേക്കിറങ്ങിയതും ആകാശം നോക്കി എന്തൊക്കെയോ പിറുപിറുത്ത് ഉമ്മറപ്പടിയിലിരിക്കുന്ന മഹിയെ കണ്ടതും അവന് ചിരി വന്നു … വിച്ചു അവന്റെ അടുത്തായിരുന്നു…. മഹി അവന് ഒരു മങ്ങിയ ചിരി സമ്മാനിച്ചു….
ഡാ മഹി… നിനക്ക് എന്റെ ശ്രീക്കുട്ടിയെ കാണണ്ടേ…. നിന്റെ ശ്രീയെ…. വിച്ചുവിന്റെ ആ സംബോധന മരിയുടെ ഉള്ളിൽ കനലുകൂട്ടി….
നീ പേടിക്കേണ്ടഡാ… നിന്റെ വേണിയുടെ സ്ഥാനം എന്റെ ശ്രീക്ക് വേണ്ട….അവന്റെ മുഖം മങ്ങിയത് കണ്ടു വിച്ചു ചിരി കടിച്ചമർത്തി അവനോട് പറഞ്ഞു…
എന്റെ ശ്രീയെക്കാളും നിനക്ക് ചേരുന്നത് വേണി തന്നെയാണ്… നല്ല കുട്ടിയ അല്ലേടാ…
അത് കേട്ടതും മഹിയുടെ മുഖം പ്രകാശിച്ചു….അവന്റെ മനസ്സിലാകെ വേണിയുടെ ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയും ആ മറുക്കും മനസ്സിലേക്ക് വന്നു…. മഹി ഒന്ന് പുഞ്ചിരിച്ചു… അവന്റെ മാറ്റങ്ങൾ ഒക്കെ ശ്രദ്ധിച്ചിരുന്ന വിച്ചുവിലും സന്തോഷം നിറഞ്ഞു…
വേണി അപ്പോഴേക്കും പായസം കൊണ്ട് ഉമ്മറത്തേക്ക് വന്നു… അവൾ രണ്ടുപേർക്കും പായസം കൊടുത്തു തിരികെ പോകാൻ ഒരുങ്ങിയതും വിച്ചു അവളെ വിളിച്ചു….
മോളെ ശ്രീക്കുട്ടി…. ഈ പായസത്തിന് അൽപം മധുരം കുറവാണല്ലോ….നിനക്കറിയില്ലേ നിന്റെ ദേവേട്ടന് ഈ മധുരം പോരാന്ന്… ഒരു പ്രത്യേക ഈണത്തിൽ വിച്ചുവിന്റെ ആ പറച്ചിൽ കേട്ടതും പായസം മഹിയുടെ നെറുകയിൽ കയറി…
മഹി പകച്ച് വേണിയെയും വിച്ചുവിനെയും മാറിയും തിരിഞ്ഞും നോക്കി…. മഹിയുടെ ആ ഭാവം കണ്ട് രണ്ടുപേർക്കും ചിരി പൊട്ടി….അതെനിക്കറിയാലോ വിച്ചുവേട്ടാ ദേവേട്ടന് എല്ലാത്തിനും മധുരം കൂടുതലവേണ്ടതെന്ന്…. ചിരി കടിച്ചമർത്തി വേണിയും അതെ ഇണത്തിൽ പറഞ്ഞു….
ഹാ…മഹി… ഞാൻ നിന്നെ എന്റെ ശ്രീക്കുട്ടിയെ പരിചയപെടുത്താൻ മറന്നു പോയി…
ഇതാണ് എന്റെ ശ്രീക്കുട്ടി…. എല്ലാവരുടെയും വേണി…. ശ്രാവണി… അവളെ ചേർത്തുനിർത്തി കൊണ്ട് വിഷ്ണു പറഞ്ഞതും മഹി രണ്ടു കണ്ണും തള്ളിച്ച് അവരെ നോക്കിനിന്നു…..
നിനക്ക് അറിയുമോ മഹി…. എന്റെ ഈ തങ്കം പോലെ ഇരിക്കുന്ന പെങ്ങളുകുട്ടിയാണ് ഇവളുടെ കാലമാടൻ ഭർത്താവ് അവഗണിക്കുന്നത്…. ഇവളുടെ ആ കോന്തൻ കഴുത ഭർത്താവിനെ കാണാൻ എനിക്കൊന്ന് പോകണം…. വിച്ചു ചിരി കടിച്ചമർത്തി പറഞ്ഞു…
ഹാ നീ ഇവിടെ ഇരിക്കുവാണോ മഹി ഞങ്ങൾ അകത്തോട്ട് ചെല്ലട്ടെ…. അതും പറഞ്ഞ് വിഷ്ണു വേണിയും ചേർന്ന് അകത്തേക്ക് കയറി….
മഹിക്ക് കുറച്ചു സമയം വേണ്ടി വന്നു എല്ലാം ഒന്ന് മനസ്സിലായി വരാൻ… സ്ഥലകാലബോധം വന്നതും മഹി അകത്തേക്കോടി എല്ലാവരോടും ഒപ്പം നിന്നെ വേണിയെ അവൻ കോരിയെടുത്ത് മുറിയിലേക്ക് കൊണ്ടുപോയി…. മുറിയിലെത്തിയതും അവളെ അവൻ നിലത്തു നിർത്തി …. അവനെ തള്ളി മാറ്റി പുറത്തേക്കിറങ്ങാൻ തുടങ്ങിയതും മഹിയ അവളെ പിടിച്ച് അവന്റെ നെഞ്ചിലേക്ക് ചേർത്തിട്ട് വാതിൽ കുറ്റിയിട്ടു…. മഹി വേണിയെ ഇറുകെ പുണർന്നു… അവർക്കിടയിൽ കാറ്റുപോലും എത്തിപ്പെടാത്ത അത്രയും ഇറുകെ,… വേണിക്ക് ശ്വാസം മുട്ടിയതും അവൾ അൽപം ബലം പ്രയോഗിച്ച് അവനെ അടർത്തി മാറ്റി..
അവന്റെ നിറഞ്ഞകണ്ണുകൾ അവളെ വല്ലാതെ നോവിച്ചു… അവന്റെ മുഖം കൈകുമ്പിളിൽ എടുത്ത് ആ കണ്ണീര് അവളുടെ അധരങ്ങൾ കൊണ്ട് ഒപ്പിയെടുത്തു…. അവൾ അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി….
മഹിക്ക് അവനെ തന്നെ നഷ്ടമായ നിമിഷത്തിൽ അവളുടെ ചുവന്ന അധരങ്ങൾ അവൻ സ്വന്തമാക്കിയത്തിനൊപ്പം അവളുടെ ആലില വയറിൽ അവന്റെ കൈകൾ മുറുകിയിരുന്നു,… ചുംബനത്തിന് ചൂട് കൂടിയതും അവന്റെ കൈ അവളിൽ കുസൃതികൾ കാട്ടാൻ തുടങ്ങി… അവൾ അവനിൽ അലിഞ്ഞു ചേരാൻ തയ്യാറായി… മഹി അവളിലേക്ക് പടർന്നുകയറി…. അവളുടെ ശരീരത്തിലെ ഓരോ അണുവിലും അവന്റെ സ്നേഹം മുദ്രണം പതിപ്പിച്ചു… ആ രാത്രിയിൽ ഏതോ ഒരു യാമത്തിൽ ശ്രീ അവളുടെ ദേവേട്ടന്റെ മാത്രമായി….
6 മാസങ്ങൾക്ക് ശേഷം….
ഡാ ഒന്നുമില്ലേലും അവൾ ഒരു ഗർഭിണി അല്ലയോടാ… ഇങ്ങനെ ഓരോന്നിനും അവളെ ഓടിക്കുന്നത് ശരിയാണോ…… ഇത്ര ക്രൂരത കാണിക്കല്ലേഡാ നീ……
എന്നെ നീ കൂടുതൽ ഉപദേശിക്കേണ്ട അവൾ എന്റെ പെങ്ങളുകൂടിയാണ്…. നീ പിന്നെ വല്യ പുണ്യാളൻ ഒന്നും ചമയണ്ട്…. നീ ക്രൂരത കാണിച്ചിട്ട് അല്ലേയോഡാ തെണ്ടി അവളിപ്പോൾ ഗർഭിണിയായത്….വിച്ചു അവനെ കോക്രി കുത്തികൊണ്ട് പറഞ്ഞു….
നീ ഇതിനൊക്കെ അനുഭവിക്കുമഡാ തെണ്ടീ…. മഹി വിഷ്ണുവിന് നേരെ ചെന്നു….
നീ എന്റെ പെങ്ങളോട് ചെയ്തതിന് എല്ലാം ഞാൻ നിന്റെ പെങ്ങളിലൂടെ പ്രതികാരം ചെയ്യുമടാ നോക്കിക്കോ…. ഇന്നത്തെ കല്യാണം ഒന്ന് കഴിയട്ടെ…. എന്നിട്ട് വേണം അടുത്ത മാസം അവളെ കൊണ്ടും പച്ചമാങ്ങ തിറ്റിക്കാൻ…. എന്നെ ശ്രീക്കുട്ടി മാവിൽ കയറ്റിയതുപോലെ ആമി നിന്നെയും കയറ്റുമഡാ….. ഹഹഹാ ഹാ…. അതു കണ്ട് എനിക്ക് സംതൃപ്തിയടയണം…..
നിങ്ങൾ ആലോചിക്കുന്നുണ്ടവും ഇന്നെന്താ വിശേഷം എന്ന്…..
ഇന്ന് വിച്ചുവിന്റെയും ആമിയുടെയും വിവാഹമാണ്…. അതിന്റെ ഒരുക്കത്തിലാണ് അവരെല്ലാവരും… വിച്ചുവിന് എല്ലാത്തിനും വേണി വേണമായിരുന്നു…. അവൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കാണുമ്പോൾ ചങ്കിടിപ്പ് നമ്മുടെ മഹിക്കാണ്…. അതിനും കാരണമുണ്ട് …. വേണിക്ക് ഇത് മൂന്നാം മാസമാണ്….
രണ്ടുമാസം മുമ്പ് ഹരിയുടെ വിവാഹം കഴിഞ്ഞു…. അമ്മ കാണിച്ചുകൊടുത്തു കുട്ടിയെ മൂപ്പര് കണ്ണുംപൂട്ടി അങ്ങ് കെട്ടി…. അവിടെയും പച്ചമാങ്ങ തിന്നാനുള്ള എന്തൊക്കെയോ ലക്ഷണങ്ങൾ ഒക്കെ കാണിച്ചു തുടങ്ങി,… മഹിയുടെയും വിഷ്ണുവിന്റെയും കൂട്ടുകാരൻ അല്ലേ അപ്പോൾ ഹരിയും ഒട്ടും മോശമാകാൻ വഴിയില്ല….
മുതിർന്നവരുടെ ആശിർവാദത്തോടെ വിച്ചു ആമിയുടെ കഴുത്തിൽ താലിചാർത്തിയപ്പോൾ ഒരു പെങ്ങളുടെ എല്ലാ അധികാരത്തോടെയും വേണി ഉണ്ടായിരുന്നു അവിടെ….. ആമിയുടെ നെറുകയിൽ വിച്ചു പ്രണയ വർണ്ണം ചാർത്തി അവളെ അവന്റെ മാത്രം സ്വന്തമാക്കി…. നിറഞ്ഞ സന്തോഷത്തോടെ എല്ലാവരും അവരെ അനുഗ്രഹിച്ചു…. ഒപ്പം അങ്ങ് ദൂരെ മറ്റൊരു ലോകത്തിരുന്നു തന്റെ പ്രണയത്തിന്റെ സന്തോഷം കണ്ടു ആഹ്ലാദിക്കുന്നുണ്ടായിരുന്നു അവളും…. വരും ജന്മങ്ങൾ നിനക്കായി കാത്തിരിക്കുന്നു…..
ഇനി ഈ കഥയ്ക്ക് വേണ്ടി കാത്തിരിപ്പ് ഇല്ല….. അവസാനിച്ചുവെന്നും പറയുന്നില്ല…..അവർ ജീവിക്കട്ടെ… ഇനി അവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കിയ മഹിയും വിച്ചും കൂടി എന്നെ വെട്ടി റബ്ബറിന് വളമാകും…? അതുകൊണ്ട് ഞാൻ ഒളിഞ്ഞുനോട്ടം നിർത്തി… ? പിന്നെ ഒരു കാര്യം കൂടി ഞാൻ ഇത് തിരുത്തിയിട്ടില്ല… തലവേദനയാണ് കാരണം…. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം…..
❤️ അൻസില അൻസി ❤️