മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
പിറ്റേദിവസം കുളിച്ച് ഒരു ചെങ്കല്ല് നിറത്തിലുള്ള ചുരിദാർ എടുത്തിട്ട് വേണി വടക്കേഴുതേക്ക് നടന്നു… ഉമ്മറപ്പടിയിലേക്ക് കാലെടുത്തുവെക്കാൻ തുനിഞ്ഞതും വേണ്ടിയെ ആരോ തടഞ്ഞു….
വേണി തലയുയർത്തി നോക്കി…. പുഞ്ചിരിയോടെ വാതിൽക്കൽ നിൽക്കുന്ന ശ്രീദേവിയമ്മ… നീലകണ്ഠന്റെ സഹധർമ്മിണി ശ്രീദേവി…. അരുത് കുട്ടിയെ വിവാഹം ഉറപ്പിച്ചത് അല്ലേ…. അടുത്താഴ്ച ഇവിടേക്ക് വലതുകാൽവെച്ച് കയറേണ്ടത….ഇപ്പോൾ മോൾ ഇങ്ങോട്ട് പഴയതുപോലെ കേറണ്ട… വേണി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി….
വേണി…. ആ വിളി കേട്ട് വേണി വീണ്ടും അകത്തേക്ക് നോക്കിയതും കാണുന്നത് ശ്രീദേവിയമ്മ ചെവിക്ക് കഴുക്കുന്ന ആമിയെയാണ് ….
ഇനി പഴയതുപോലെ വേണി മോളെ പേര് ചൊല്ലി വിളിക്കാൻ പാടില്ല എന്ന് നിന്നോട് ഇന്നലെ ഞാൻ പറഞ്ഞതല്ലേ ആമി…. ഏട്ടത്തി അല്ലെങ്കിൽ ഏറ്റത്തിയമ്മ ഇനി അങ്ങനെ വിളിക്കാവൂ മനസ്സിലായോ കുട്ടി നിനക്ക്…
സ്സ്….. സോറി അച്ഛമ്മേ ഇനി വിളിക്കില്ല…. എരിവ് വലിച്ച് ചുവന്ന ചെവി തിരുമ്മിക്കൊണ്ട് ആമി അച്ഛമ്മയോട് പറഞ്ഞു….
എല്ലാവരും പുറത്തേക്ക് വന്നതോടെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറുകളിൽ ഓരോരുത്തരായി അവിടെയുള്ളവർ കേറി… വേണി എന്തുചെയ്യണമെന്നറിയാതെ മടിച്ചു മടിച്ചു പുറകോട്ട് നിന്നു… ആമി വന്ന അവളെ കൂടെ കൂട്ടി കാറിലേക്ക് കയറി…ആമിയും വേണിയും കുട്ടിക്കാലം മുതലേ കൂട്ടുകാരാണ് ഒരേ പ്രായക്കാർ…. വടക്കേഴുത്തുകാരുടെ കാരുണ്യം കൊണ്ട് ആമി പഠിക്കുന്ന കോളേജിൽ തന്നെയാണ് വേണിയും പഠിക്കുന്നേ…. ഇന്ന് വരെ അവരെ രണ്ടുപേരെയും അവിടെ ഉള്ളവർ ആരും വേർതിരിച്ച് കണ്ടിട്ടില്ല ,….
കല്യാണത്തിന് വേണ്ടതെല്ലാം ആമി തന്നെയാണ് വേണിക്ക് തിരഞ്ഞെടുത്തു കൊടുത്തത്….
ഏട്ടത്തി ഇനി എന്തെങ്കിലും വേണോ…. ആ വിളിക്കുന്നത് കേട്ട് വേണി ആമിയെ പകച്ച് നോക്കി….ഈ…. വേണിയുടെ നോട്ടം കണ്ട് ആമി ഒന്ന് ഇളിച്ചു കാണിച്ചു
എന്റെ പൊന്നു മോളെ ആമി നീ എന്നെ ഏട്ടത്തിന്ന് ഒന്നും വിളിക്കേണ്ട.. വേണി ആമിക്ക് മുന്നിൽ കൈകൂപ്പി കൊണ്ട് പറഞ്ഞു…
അതെങ്ങനെ ശരിയാകും… എന്റെ വല്യയേട്ടന്റെ ഭാര്യ എനിക്ക് എട്ടത്തി അല്ലേ വേണികൊച്ചേ… ആമി വേണിയുടെ താടിയിൽ പിടിച്ച് കൊഞ്ചികൊണ്ട് പറഞ്ഞു….
“വല്യയേട്ടന്റെ ഭാര്യ” ആമി പറഞ്ഞതിൽ അവൾ അത്ര മാത്രമേ കേട്ടുള്ളൂ….വേണിയുടെ മുഖത്ത് പുഞ്ചിരി തത്തിക്കളിച്ചു… അവളുടെ ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക് പോയി….
വടക്കേഴുത്തെ കാരുണ്യം കൊണ്ട് കാര്യസ്ഥൻ കൃഷ്ണന്റെ അമ്മയില്ലാത്ത ശ്രാവണിക്ക് അവിടുത്തെ കുട്ടികളോടൊപ്പം തന്നെ പഠിക്കാനും അവസരം കിട്ടി….അഖില ചേച്ചിയും മഹിയേട്ടനും ഹരിയേട്ടനുമായിരുന്നു കുട്ട്…. അവർ സമപ്രായക്കാരാണ്….
വിവാഹം കഴിഞ്ഞ് ഒത്തിരി വർഷം കുട്ടികൾ ഇല്ലാതിരുന്ന ശ്രീധരനും ഭാര്യ സുമിത്രയ്ക്കും വഴിപാടുകളും നേർച്ചയിലും പിറന്നതാണ് മഹി…. മാസങ്ങളുടെ വ്യത്യാസത്തിൽ അഖിലേച്ചിയും പിറന്നു….
സ്കൂളിൽ അവരെ ത്രിമൂർത്തികൾ എന്നറിയപ്പെട്ടു…. നാട്ടിലെ പഠിത്തം കഴിഞ്ഞു ശ്രീധരനച്ഛൻ മഹിയെട്ടനെ ഉപരിപഠനത്തിനായി നാടുകടത്തി….
പിന്നീട് മഹിയേട്ടൻ നാട്ടിൽ വന്നതിനു ശേഷമാണ് ഇപ്പോഴത്തെ ഈ കോലത്തിലായത്…. വ്യക്തമായ കാരണം എന്താണെന്ന് ആമിക്കും അറിയില്ല…
മഹാദേവൻ എല്ലാവർക്കും മഹി ആയപ്പോൾ ശ്രാവണിക്ക് അവൻ അവളുടെ ദേവേട്ടനാണ്… ഇന്ന് വരെ അവൾ ആ മുഖത്തു നോക്കി സംസാരിച്ചിട്ടില്ല… ഒളിഞ്ഞും മറഞ്ഞും നിന്ന് അവനെ നോക്കും… ദിവസേന അവന്റെ പേരിൽ തുളസിമാല കെട്ടി അവളുടെ കള്ള കണ്ണന് നിവേദിക്കും… വേണിയുടെ മനസ്സിലെ ദേവേട്ടനോടുള്ള പ്രണയം അവളുടെ അച്ഛനും വേറെ ഒരാൾക്ക് കൂടി അറിയാം അതല്ലാതെ സ്വന്തം മനസാക്ഷി സൂക്ഷിപ്പുകാരിയായ ആമിക്ക് പോലും അറിയില്ല….
വേണി…. ഡി പെണ്ണേ നീ ഇത് എന്ത് ആലോചിച്ച് ഇരിക്കുവാ…. വരുന്നുണ്ടോ നീ… എല്ലാവരും പുറത്തേക്കിറങ്ങി…. ആമി വിളിച്ചത് കേട്ടാണ് അവൾ ഓർമ്മയിൽ നിന്നും തിരികെ വന്നത്…. വേണി ഒന്ന് ഞെട്ടി ആമിയെ നോക്കി…
ഏതു സ്വപ്നലോകതാണ് മോളെ നീ… എന്റെ വല്യേട്ടനേ സ്വപ്നം കാണുവാനോ…. നീ ഇങ്ങനെ പോകുകയാണെങ്കിൽ കല്യാണത്തിനു മുമ്പ് എന്റെ ഏട്ടൻ തുമ്മി ചാകും….ആമി കള്ളച്ചിരിയോടെ വേണിയോട് പറഞ്ഞു…
വേണിയുടെ മുഖം നാണത്താൽ ചുവന്നു…
ഹോ…. എന്റെ വേണികൊച്ചേ ഇങ്ങനൊന്നും പോയി എന്റെ വല്യേട്ടന്റെ മുന്നിൽ നിക്കല്ലേ…. ഇപ്പോ എനിക്ക് തന്നെ നിന്നെ കണ്ടിട്ട് കണ്ട്രോള് പോകുന്നു… അപ്പോ എന്റെ ഏട്ടന്റെ കാര്യമോ…. ആമി നിലത്ത് കാലു കൊണ്ട് കളം വരച്ച് വേണിയെ കളിയാക്കി പറഞ്ഞു…..
അവൾ ആമിയുടെ കൈയിൽ അടിച്ചു അവളെയും വലിച്ചുകൊണ്ട് പുറത്തേക്കിറങ്ങി….. എല്ലാവരും കൂടി വേണിയെ അവളുടെ വീട്ടിൽ ആക്കിയതിനു ശേഷമാണ് തറവാട്ടിലേക്ക് പോയത്….
പിന്നിടുള്ള ദിവസങ്ങളിൽ വേണി അവളുടെ ദേവനേയും സ്വപ്നം കണ്ട് നിക്കി….
ഇന്നാണ് ശ്രാവണിയുടെയും മഹാദേവന്റെയും വിവാഹം…. അഖില ഇന്നലെ രാത്രിയാണ് കുടുംബസമേതം കല്യാണം കൂടാൻ എത്തിയത്…. മഹി ആരോടൊക്കെയോ ഉള്ള വാശി പുറത്താണ് വേണിയുമായുള്ള വിവാഹതിന് സമ്മതം മൂളിയത്… പക്ഷേ ഇപ്പോൾ എന്തോ അവനെ ഇതിലെല്ലാം നിന്നും പിന്തിരിപ്പിക്കുന്നു… തന്റെ വാശിയും വൈരാഗ്യവും തീർക്കാൻ ഒരു പെൺകുട്ടിയുടെ ജീവിതം തിരഞ്ഞെടുത്ത നശിച്ച നിമിഷത്തെ അവൻ പിഴച്ചു….
ഇന്നുവരെ താൻ അവളെ ശ്രദ്ധിച്ചിട്ടില്ല… ശ്രദ്ധിക്കാൻ ഒട്ടും അവൾ നിന്ന് തന്നിട്ടും ഇല്ല… ആമിയുടെ കൂട്ടുകാരി… വടക്കേഴുത്തെ കാര്യസ്ഥന്റെ മകൾ അല്ല ഇവിടെ ഉള്ളവർക്ക് അവൾ വെറും കാര്യസ്ഥനെ മകൾ അല്ല…. ആമിയെ പോലെ തന്നെ എല്ലാവർക്കും അവളും പ്രിയങ്കരിയാണ്….. തനിക്കു മുന്നിൽ എന്നും ഒളിച്ചുകളിക്കുന്ന ഒരു കൊച്ചു പെൺകുട്ടി മാത്രം ആയിരുന്നു അവന്റെ മനസ്സിൽ വേണി…. എല്ലാംകൂടി ആലോചിച്ചപ്പോൾ മഹിയുടെ തല പെരുകാൻ തുടങ്ങി,… ഹരിയും അഖിലയും മുറിയിലേക്ക് കയറിവന്നു… അവൻ നിറകണ്ണുകളോടെ രണ്ടുപേരയും വാരിപ്പുണർന്നു….
വയ്യഡാ…. ഇതൊന്നും വേണ്ട ഞാൻ എങ്ങോട്ടെങ്കിലും പോയാലോ… മഹി ഹരിയുടെ കയ്യിൽ പിടിച്ച് അവനോട് പറഞ്ഞു….
നീ എന്ത് മണ്ടത്തരമാണ് മാഹി ഈ പറയുന്നേ..? നിന്നെ പ്രതീക്ഷിച്ച് ഒരു പെൺകുട്ടി വിവാഹ സ്വപ്നങ്ങൾ നെയ്തുകൂട്ടി അപ്പുറത്ത് ഇരിപ്പുണ്ട്….. ഈ കല്യാണം മുടങ്ങിയാൽ അതിന്റെ അവസ്ഥ എന്താകും….? ഇനി ഒരു വിവാഹം ആ കുട്ടിക്ക് ഉണ്ടാകുമോ….? വിളിച്ചുകൂട്ടിയ എല്ലാവർക്കും മുന്നിലും ആ അച്ഛനുംമകളും പരിഹാസപാത്രമാകില്ലേ….? ഹരി മഹിയോട് ഒരു ശാസനയുടെ സ്വരത്തിൽ പറഞ്ഞു..
അഖിലയും ഹരിയും ചേർന്ന് ഇരു വശങ്ങളിൽ നിന്നുകൊണ്ട് അവനെ മണ്ഡപത്തിലേക്ക് ആനയിച്ചു…. മഹിയുടെ കൈകൾ അഖിലയുടെയും ഹരിയുടെയും കൈകളിൽ മുറുകിയിരുന്നു….. അവൻ മണ്ഡപത്തിൽ കയറി മുന്നിലിരുന്ന് സദസ്സിനെ വണങ്ങി പൂജാരി കാണിച്ച് സ്ഥാനത്ത് വന്നിരുന്നു….
അച്ഛന്റെ കൈപിടിച്ച് മഹിക്ക് പിന്നാലെ മണ്ഡപത്തിലേക്ക് വന്ന വേണി അവന്റെ വാമഭാഗത്തായി ഇടംപിടിച്ചിരുന്നു…. ചുവന്ന പട്ടിൽ അവൾ ഒരു ദേവത തന്നെയായിരുന്നു… മഹി അന്നാദ്യമായാണ് അവളെ ശ്രദ്ധിച്ചത്… അവളുടെ സാന്നിധ്യം അവന്റെ ഹൃദയമിടിപ്പ് കൂട്ടി….. കെട്ടി മേളത്തിന്റെ അകമ്പടിയോടെ മഹി അണിയിച്ച മഞ്ഞ ചരടിൽ കോർത്ത ഇത്തിരി പൊന്ന് അവളുടെ മാറോടു ചേർന്നു…. അന്നേരം വേണിയിൽ ആകാശവും ഭൂമിയിൽ ഒരുപോലെ കീഴ്പ്പെടുത്തിയ സന്തോഷമായിരുന്നു…. അവള് ആ ആലില താലിയിൽ ഒന്ന് തലോടി അതിൽ മുറുകി പിടിച്ചു…. തന്റെ മരണം വരെയും ഒന്നിനുവേണ്ടിയും ഇത് വേർ പെടുത്തരുത് എന്ന് ഈശ്വരനോട് മനമുരുകി പ്രാർത്ഥിച്ചു…..
വിറയാർന്ന കൈകളോടെ മഹി ഒരു നുള്ളു കുങ്കുമം കൊണ്ട് വേണിയുടെ സീമന്തരേഖ ചുവപ്പിച്ചു…. നിറകണ്ണുകൾ അടച്ച് അവള് ആ ചുവപ്പിനെ ഹൃദയത്തിലേക്ക് ആവാഹിച്ചു…. പൂജാരി പറഞ്ഞതെല്ലാം ബാറ്ററി ഇട്ടു ചലിക്കുന്ന ഒരു പാവ പോലെ മഹി ചെയ്തുകൊണ്ടിരുന്നു…
സദ്യയ്ക്കു ശേഷം അവർ നേരെ പോയത് വടക്കേഴുത്തേക്കായിരുന്നു….ശ്രീദേവിയമ്മ ആരതി ഉഴിഞ്ഞു അരിയും പൂവും ഇട്ടവരെ അനുഗ്രഹിച്ചു… സരസ്വതി നിലവിളക്ക് നൽകി… വേണി നിലവിളക്കും വാങ്ങി വലതുകാൽവെച്ച് ആ വീട്ടിലേക്കും പുതിയ ജീവിതത്തിലേക്കും നിറഞ്ഞമനസ്സോടെ കയറി…. മധുരം കൊടുക്കൽ ചടങ്ങ് കഴിഞ്ഞ് ആമി വേണീയേ മഹിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി….
ഒട്ടും വൃത്തിയും വെടിപ്പും ഇല്ലാത്ത ഒരു മുറി… സി ഗരറ്റ് കുട്ടികളും മ ദ്യത്തിന്റെ ഒഴിഞ്ഞ കുപ്പികളും കിടപ്പുണ്ട്.. ഷെൽഫിൽ പൊടിപിടിച്ച കുറേ പുസ്തകങ്ങൾ….പലതിനെയും ചിതൽ തിന്നാൻ തുടങ്ങിയിരുന്നു….
ആ വീട്ടിലെ എല്ലാ മുറിയും വേണിക്ക് പരിജിതമാണെങ്കിലും ഈ മുറിയിലോട്ട് തല ഉയർത്തി പോലും ഇന്നുവരെ നോക്കിട്ടില്ല… ആമി വഴി അവളുടെ വല്യേട്ടനേ കുറിച്ച് കൂടുതൽ ആഴത്തിൽ അറിഞ്ഞപ്പോൾ ആദ്യം ആരാധനയാണ് തോന്നിയത് പിന്നെ പിന്നെ എന്ത് പ്രണയത്തിന്റെ വിത്തുകൾ വേണിയുടെ ഉള്ളിൽ മുളപൊട്ടി…..
വേണി….. ആമിയുടെ വിളിയാണ് ചിന്തകളിൽ നിന്ന് വേണിയെ ഉണർത്തിയത്…വേണി ആമിലേക്ക് ശ്രദ്ധതിരിച്ചു… എന്താണെന്ന് അർത്ഥത്തിൽ പുരികമുയർത്തി….
നാല് അഞ്ചു വർഷത്തിനു മുമ്പ് വേരെയും ഇങ്ങനെ ഒന്നും അല്ലായിരുന്നു വല്യേട്ടന്റെ മുറി… ഒക്കെ അടുക്കും ചിട്ടയുമായി പറക്കി ഒതുക്കി വെക്കുമായിരുന്നു ഏട്ടൻ…. ഈ മുറിയിൽ കയറി ഞങ്ങൾ എന്തെങ്കിലും എടുത്താൽ കൂടി ഏട്ടനു മനസ്സിലാകും അത്രയ്ക്ക് വൃത്തിയും വെടിപ്പുമായിരുന്നു… പിന്നെ എന്താ എന്റെ ഏട്ടന് സംഭവിച്ചത് എന്ന് അറിയില്ല….ഇപ്പോ ഈ മുറി സ്വന്തമായി വൃത്തിയാക്കാറിൽ…. മറ്റാരെയെങ്കിലും ഒന്ന് വന്ന് വൃത്തിയാക്കാനോ ഇതിനകതേക്ക് കെറ്ററില്ല ഏട്ടൻ…. ഇപ്പോ എന്റെ പഴയ വല്യേട്ടന്റെ ഒരു ഗുണവുമില്ല ആ മഹാദേവന്… പറയുന്നതിനോടൊപ്പം ആമിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
ആമിയുടെ സങ്കടം കേട്ടത് വേണിയുടെ ഉള്ളൊന്നു പിടഞ്ഞു… അവളെ വേണി ചേർത്തുപിടിച്ചു….. നിന്റെ വല്യേട്ടനേ പഴയതു പോലെയാക്കി നിനക്ക് ഞാൻ തിരികെ തരും ഇത് നിന്റെ ഏട്ടത്തി തരുന്ന ഉറപ്പല്ല മറിച്ച് നിന്റെ കൂട്ടുകാരി നിനക്ക് തരുന്ന വാക്കാണ്….. വേണി ആമിയുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് ആത്മവിശ്വാസത്തോടെ പറഞ്ഞു…. ആമി വേണിയെ ഇറുകെ കെട്ടിപ്പുണർന്നു….
വേണി കുളിച്ച് ഇറങ്ങി ഒരു മുണ്ടും നേരിയതും ഉടുത്തു…. വേണിയും ആമിയും താഴേക്ക് ചെന്നപ്പോൾ അവിടെ മഹി നിൽപ്പുണ്ടായിരുന്നു…. കറുത്ത ഷർട്ടും മുണ്ടുമായിരുന്നു അവന്റെ വേഷം… വേണി വന്നതോടെ മഹിയും വേണിയും മുതിർന്നവരുടെ അനുഗ്രഹം വാങ്ങി നിലവറയിലേക്ക് നടന്നു… കയ്യിൽ കരുതിയ തലത്തിൽ നിന്നും എണ്ണ വിളക്കിലേക്ക് പകർന്ന് വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു…ഇറങ്ങും മുമ്പ് അവിടെ വെച്ചിരുന്ന കുങ്കുമത്തിൽ നിന്നും കുറച്ചെടുത്ത് മഹി വേണിയുടെ നെറുകയിൽ ചാർത്തി… അവൾ അത്ഭുതത്തോടെ മഹിയെ നോക്കി നിന്നു…. നിലവറയിൽ നിന്ന് തിരികെ വന്ന മഹി എങ്ങോട്ടോ ഇറങ്ങിപ്പോയി….
നേരം ഇരിട്ടിയിട്ടും മഹിയെ കാണാതെ വേണി നിരാശപ്പെട്ടു… ഏതൊരു പെണ്ണും ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടുന്ന രാത്രി…. മഹിയെ കാത്തിരുന്നു വേണി ഒന്ന് മയങ്ങി…. വാതിൽ തുറന്ന് ആരോ അകത്തേയ്ക്ക് വരുന്ന ശബ്ദം കേട്ട് പെട്ടെന്ന് വേണി ചാടി എഴുന്നേറ്റു….
മ ദ്യപിച്ച് കുഞ്ഞാടി വരുന്ന മഹി…. ആ കാഴ്ച അവളെ വല്ലാതെ നോവിച്ചു…ഇന്നെങ്കിലും കുടിക്കാതെ ഇരുന്നുടായിരുന്നോ അവളുടെ മനസ്സ് പരിഭവത്തോടെ മന്ത്രിച്ചു… അവന്റെ കാലുകൾ നിലതുറക്കുന്നില്ല… സ്തംഭിച്ചു നിൽക്കുന്ന വേണിയെ കണ്ടതും മഹിയുടെ മുഖത്ത് പുച്ഛത്തോടെ ഉള്ള ഒരു ചിരി തെളിഞ്ഞു….
ഹാ… തമ്പുരാട്ടി ഇതുവരെ ഉറങ്ങിയില്ലയിരുന്നോ…. ഈയുള്ളവന്റെ ഈ കുഞ്ഞു മുറിയിൽ തമ്പുരാട്ടിക്ക് വേണ്ട സൗകര്യം ഇല്ലേ…. വേണിയുടെ കണ്ണുകൾ നിറഞ്ഞുവന്നു….. ആരെ കാണിക്കാനാഡി നിന്റെ ഈ പൂകണ്ണീര്… എന്നായോ…?ഹ്മ്മ്…. ഇതൊന്നും ഇവിടെ വിലപ്പോകില്ല…. എന്നാലും ഞാൻ നിന്നെ സമ്മതിച്ചു എങ്ങനെ നീ ഇതൊക്കെ ഒപ്പിച്ചു… പ്രമാണികളും പ്രതാപികളുമായ വടക്കേഴുത്തുകാർ ഇവിടുത്തെ കാര്യസ്ഥന്റെ വീടുമായി സംബന്ധം കൂടുൻ നീയും നിന്റെ അച്ഛനും കൂടി എന്താ കാണിച്ചത്… മ്മ്മ്.. പറയ്യ്…. ഞാനുടി ഒന്ന് അറിയട്ടെ…..
അവൻ പറയുന്ന ഓരോ വാക്കുകളും വേണിയുടെ ഹൃദയത്തെ കീറിമുറിച്ചു കൊണ്ടിരുന്നു…. അവളെയും തന്നെ അച്ഛനെയും മഹി അപമാനിക്കുന്നത് കേട്ട് നിൽക്കാനേ വേണിക്ക് കഴിഞ്ഞുള്ളൂ….
കുഴഞ്ഞാടി അവളെ തള്ളി മാറ്റി അവൻ കിടക്കയിലേക്ക് മലർന്നു കിടന്നു…. വേണി അവനോടൊപ്പം കിടക്കയിലേക്ക് ഇരിക്കാൻ തുനിഞ്ഞതും അവൻ അവളെ തടഞ്ഞു… എന്നോടൊപ്പം അല്ല താഴെ കിടന്നാ മതി…. അവൻ അതും പറഞ്ഞു അവളെ വീണ്ടും താഴേക്ക് തള്ളിയിട്ടു ഒരു തലയിണയും ബെഡ്ഷീറ്റും അവൾക്ക് നേരെ നിലത്തേക്ക് എറിഞ്ഞുകൊടുത്തു ….. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് വേണി തറയിൽ പായ വിരിച്ചു കിടന്നു…..
കരഞ്ഞു എപ്പോഴും വേണി മയക്കം പിടിച്ചപ്പോൾ എന്തോ ചൂടുള്ള കൊഴുത്ത ദ്രാവകം അവളുടെ ദേഹത്തേക്ക് വീഴുന്നതായി തോന്നി വേണി ഞെട്ടി എഴുന്നേറ്റു…മഹി അവളുടെ ദേഹത്തേക്ക് ചർദ്ദിച്ചതായിരുന്നു അത്…. വേണി ഒരു പിടപോടെ എഴുന്നേറ്റ് മാറി… മഹി വീണ്ടും ബോധമില്ലാതെ കിടക്കയിലേക്ക് മറിഞ്ഞു…. വേണി തറ എല്ലാം തുടച്ച് വൃത്തിയാക്കി… ബാത്റൂമിൽ കയറി കുളിച്ച് വസ്ത്രം ഒക്കെ മാറ്റി പുറത്തേക്ക് വന്നു ശർദ്ദിലായ മഹിയുടെ ഷർട്ട് മാറ്റി.. മുഖം വെള്ളം കൊണ്ട് തുടച്ചു കൊടുത്തു…. കൊച്ചുകുട്ടികളെപ്പോലെ ഉറങ്ങുന്ന മഹിയെ കണ്ടപ്പോൾ വേണിക്ക് അവനോട് അതിയായ വാത്സല്യം തോന്നി… നെറ്റിൽ പാറിപ്പറന്നു കിടന്ന മുടികൾ ഒതുക്കി മഹിയുടെ നെറ്റിത്തടത്തിൽ അവൾ ഒന്നു ചുംബിച്ചു…
രാവിലെ ഉണർന്നപ്പോൾ മഹിക്ക് തലയ്ക്കു വല്ലാത്ത ഭാരവും അസ്വസ്ഥതയും തോന്നി… മുറിയാകെ വല്ലാത്ത ഒരു മുഷിഞ്ഞ ഗന്ധം നിറഞ്ഞു നിന്നു അത് അവനെ വീണ്ടും അസ്വസ്ഥനാക്കി….
മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു മഹി അങ്ങോട്ടേക്ക് നോക്കി…. വേണി ഒരു ഗ്ലാസ് അവനു നേരെ നീട്ടി… മഹി സംശയത്തോടെ വേണിയേയും ഗ്ലാസിനെയും മാറി മാറി നോക്കി….
നാരങ്ങാവെള്ളമാണ്…. കുടിച്ചോളൂ അൽപം ആശ്വാസം കിട്ടും…. വേണി, തലകുനിച്ച് നിന്നു അവനോടായി പറഞ്ഞു… വേണിയെ ഒന്നുകൂടി നോക്കി അവൻ അവളുടെ കൈയിൽ നിന്നു ആ ഗ്ലാസ് വാങ്ങി… അവൻ അത് കുടിക്കാൻ തുടങ്ങിയതും അവൾ മറുകൈയ്യിൽ കരുതിവെച്ച റൂംസ്പ്രേ അടിച്ചു…. മുറിയാകെ പനിനീർ പൂവിന്റെ നറുമണം നിറഞ്ഞു….
വർഷങ്ങൾക്കുശേഷം മഹിയുടെ ചുണ്ടിൽ ഒരു ചിരി മിന്നിമറഞ്ഞു…. അവളെ ഒന്ന് നോക്കി അവൻ ടവ്വലും എടുത്ത് കുളിക്കാൻ കയറി… കുളികഴിഞ്ഞ് മഹി താഴേക്ക് വന്നതും ആവി പറക്കുന്ന കാപ്പി കിട്ടി… അവനാ കാപ്പി കുടിക്കുന്ന നേരം കൊണ്ട് മുന്നിലേക്ക് വേണി ഇഡ്ഡലിയും സാമ്പാറും തക്കാളി ചമ്മന്തിയും വിളമ്പി…
കായത്തിന്റെയും എണ്ണയിൽ കടുകും കറിവേപ്പിലയും താളിച്ചതിന്റെയും പിന്നെ വേറെ എന്തോതിന്റെയൊക്കെഒക്കെ വല്ലാത്തൊരു സുഗന്ധം ആ മുറിയാകെ പരന്നു…. ഇഡ്ഡലിയിൽ നിന്ന് അല്പം മുറിച്ച് ചൂട് സാമ്പാറിലും തക്കാളി ചമ്മന്തി യിൽ മുക്കി വായിൽ വെച്ചതും മഹിയുടെ നാവിലെ രുചി മുകുളങ്ങൾ ഉണർന്നു…ഇതുവരെ തനിക്ക് പരിചയമില്ലാത്ത ഒരു രുചിയായിരുന്നു അത്… അതിൽ നിന്ന് അവന് വ്യക്തമായിരുന്നു പുതിയ രുചിയുടെ ഉടമസ്ഥയെ…. വർഷങ്ങൾക്ക് ശേഷം നിറഞ്ഞ സംതൃപ്തിയോടെ പതിവിലും കൂടുതൽ അവൻ കഴിച്ചു…
കഴിച്ചു എഴുന്നേറ്റ് മഹി വേണിക്ക് ഒരു പുഞ്ചിരി നൽകി…. വേണിയിൽ ആ പുഞ്ചിരി ലോകം കീഴടക്കിയ സന്തോഷം നൽകി….. അന്നത്തെ ദിവസം മുഴുവനും വേണി സന്തോഷത്തിലായിരുന്നു…. രാത്രി ഒരുപാട് വൈകിട്ടും മഹിയെ കാണാതെ വേണി വല്ലാതെ പരിഭ്രമിച്ചു…. പുറത്ത് അവന്റെ ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും വേണി ഓടി ചെന്ന് വാതിൽ തുറന്നു… ഇന്നും കുടിച്ച് ബോധമില്ലാതെ നാലുകാലിൽ തന്നെ….അവന്റെ ആ വരവ് വേണിയിൽ നോവ് ഉണർത്തി…
വീഴാൻ പോയ മഹിയെ വേണി ചെന്നു താങ്ങി… മഹി ദേഷ്യത്തോടെ അവളുടെ കൈ തട്ടിമാറ്റി. പക്ഷേ വേണി അവനെ ചേർത്തുനിർത്തി മുറിയിലേക്ക് കൊണ്ടുപോയി… മഹിയെ കിടക്കയിലേക്ക് കിടത്തി.. അപ്പോഴും മഹി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
അവൾ തന്റെ ചെവി മഹിയുടെ ചുണ്ടോടടുപ്പിച്ചു… മ ദ്യത്തിന്റെ ലഹരിയിൽ പലതും പറയുന്നത് വ്യക്തമല്ല.. പക്ഷേ ഒരു പേര് ആവർത്തിച്ച് പറയുന്നത് വേണി വിഷമത്തോടെ കേട്ടുനിന്നു…. ആരാ…? എന്നുള്ള ചോദ്യം അവളെ അലട്ടി…നെഞ്ചുപൊട്ടുന്ന വേദനയോടെ വേണി ഒന്നുകൂടി ആ പേര് ഉച്ചരിച്ചു…
നന്ദ….
അളകനന്ദ……
തുടരും…