ഞാനവളുടെ കൈയ്യിൽ നിന്നും ചായ ഗ്ലാസ് വാങ്ങുമ്പോൾ അവളുടെ കൈയ്യിൽ പിടിച്ചു കണ്ണിൽ നോക്കി…

പെരുമഴക്കാലം

എഴുത്ത്: മനു പി എം

ഹോ എന്തൊരു മഴയെന്ന് സ്വയം പറഞ്ഞു പുറഞ്ഞെ മഴയിലേക്ക് നോക്കി ഇരിക്കുമ്പോൾ

ശരീരത്തിൽ ചൂട് പിടിക്കാൻ ഞാൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ഒരു ക്ലാസ് ചായ കൊണ്ടുവരാൻ..

കല്ല്യാണം കഴിഞ്ഞിട്ടു ആഴ്ചകൾ ആയിട്ടൊള്ളു വല്ലാത്തൊരു മഴക്കാലം ആയോണ്ട് പുറത്തിറങ്ങാൻ പറ്റിയിട്ടില്ല

ജോലിയും ഇല്ലാതെ ഇരിക്കാൻ തുടങ്ങിയിട്ട് ആഴ്ചയായ്..

അങ്ങനെ മഴയിലൂടെ മുറ്റത്തെ വേലിക്കെട്ടിന് അപ്പുറം ദൂരേ പാടത്തേക്ക് നോക്കി ഇരിക്കുമ്പോഴ …

അവൾ ചായയുമായി വന്ന് എന്തയിന്ന് നീണ്ടൊരു ആലോചനയെന്ന് ചോദിച്ചത്…

ഞാനവളുടെ കൈയ്യിൽ നിന്നും ചായ ഗ്ലാസ് വാങ്ങുമ്പോൾ അവളുടെ കൈയ്യിൽ പിടിച്ചു കണ്ണിൽ നോക്കി ..

നല്ല മഴയായോണ്ട് നല്ല സുഖണ്ടല്ലെ പെണ്ണേന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു..

എനിക്ക് പണിയുണ്ട് എനിക്കിനി വയ്യെന്ന്..ഒരാഴ്ച ആയില്ലെ ഇതു തന്നെയല്ലെ പണിയെന്ന് അവൾ പറഞ്ഞപ്പോൾ

ഞാനൊരു നിമിഷം അവളുടെ വയറിലേക്ക് നോക്കി .

കുട്ടികൾ ആവാറയോ …

പോട ഏട്ടാ അതിനു ഇനിയും സമയമുണ്ട് അമ്മ കേൾക്കണ്ട …

ഹോ.ഞാനൊന്നു മൂളി ചായയെടുത്ത് ഒരു കവിൾ ഇറക്കുമ്പോൾ എനിക്ക് ഒപ്പം തിണ്ണയിൽ ഇരുന്നു അവൾ പറഞ്ഞു ..

അതെ ഏട്ടാ ഇന്നെന്താ ഉണ്ടാക്കേണ്ട് കുറച്ചു പച്ചക്കറി ഇരിപ്പുണ്ട് പുതിയ വല്ല കൂട്ടുക്കറിയും വെക്കണോന്ന് ..

” അയ്യോ എൻ്റെ പൊന്നോ വേണ്ട രണ്ടു ദിവസം മുന്നെ കാച്ചുന്ന പപ്പടം വീർത്തപ്പോൾ കാറ്റൊഴിക്കാൻ പറഞ്ഞു ഒച്ച വെച്ചവള നീ…

അമ്മ എന്തെങ്കിലും വച്ചോളും നീ പറ്റും പോലെ സഹായിച്ചു അവിടെ നിന്നേക്ക്. ഞാൻ ഒന്ന് തോട് വരെ പോയി നോക്കട്ടെ …മീൻ കിട്ടാതെ ഇരിക്കില്ല

നല്ല മഴയല്ലെ മീൻ കേറുന്നുണ്ടാകും ചിലവില്ലല്ലോ അത്രയും പറഞ്ഞു കുടിച്ചു കൊണ്ടിരുന്ന ചായ ഗ്ലാസ് തിണ്ണയിൽ വച്ചു എറയത്തു തൂക്കി വച്ച കാലൻ കുടയെടുത്ത് പെരയുടെ പിന്നാംപുറത്ത് വച്ച ചൂണ്ടയെടുത്തു മഴയിലൂടെ ഇറങ്ങി നടന്നു..

തോട്ടു വക്കത്ത് ചെല്ലുമ്പോൾ നാട്ടിലെ തണ്ടികൾ ഓക്കെ ചുണ്ടയും പിടിച്ചു ഇരിപ്പുണ്ട്..

എന്നെ കണ്ടപ്പോൾ മൂങ്ങയെ പോലെ മുക്കി കൊണ്ട് ചോദ്യം വന്നു..

” അളിയനെന്ത പതിവില്ലാതെ ഇന്നെന്താ പുറത്തേക്ക് ഓക്കെ..

ഞാനൊന്നും പറഞ്ഞില്ല പുറം കാലുകൊണ്ട് ഒരു തട്ടു കൊടുത്തു ചങ്കിൻ്റെ അടുത്തേക്ക് ചെന്ന് അവൻ മാന്തി കൊണ്ടു വന്ന ഇരയും കോർത്തു എടുക്കുമ്പോൾ അവൻ പറഞ്ഞു..

നീയിപ്പോഴും ഓസ്സിനാണല്ലോ പന്നി ഒടുവിൽ ചളിയടിച്ചു ഇരുന്നിട്ടാവും മീനുകൾക്ക് നല്ല ഊട്ട് നടക്കുമ്പോഴ അവൻ ചോദിച്ചത്….

“അളിയ ഒരഞ്ഞൂറ് എടുക്കാണ്ടോ..

എൻ്റെ കൈയ്യിൽ ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞു..

അല്ലാത്തന്നെ കുടുംബവും കെട്ടിയ പെണ്ണും കൂടെ പെരയുടെ ഒരുകാൽ എൻ്റെ തോളില വച്ചിരിക്കുന്ന്..

” വല്ല പണിയെടുത്തും ജീവിക്കെട നാറിയെന്ന് പറഞ്ഞതും ചൂണ്ടയിൽ മീൻ കൊത്തിയതും അരയിലെ ഫോൺ റിങ്ങി ചെയ്തതും ഒരുമിച്ചായിരുന്നു…

കൈയ്യിലെ കുട മാറ്റി വച്ചു ചങ്കിൻ്റെ കുടയിൽ കയറി ഫോണെടുത്തു കാതിലേക്ക് വച്ചതും..

മറുതലയ്ക്കുന്ന് വല്ല്യച്ഛൻ്റെ വാക്കുകൾ പാഞ്ഞെത്തി..

മോനെ ഒന്നിങ്ങുവാ കുട്ടി വന്നെന്ന് പറഞ്ഞു കേട്ടതും ചൂണ്ട വലിച്ചതും ഒരുമിച്ചായിരുന്നു..

ചൂണ്ടയിൽ കുടുങ്ങിയ മീനിനെ നോക്കാതെ ചൂണ്ട തോട്ടിലേക്കിട്ട് ഞാൻ വീട്ടിലേക്ക് പായുമ്പോൾ..

ഏട തെണ്ടി വലുതാട പറഞ്ഞു ചൂണ്ടക്ക് ഒപ്പം ചങ്ക് നിറഞ്ഞൊഴുക്കുന്ന തോട്ടിലേക്ക് ചാടി കഴിഞ്ഞിരുന്നു..

ഒടുവിൽ ഓടി കിതച്ചു വട്ടിലേക്ക് പടികയറുമ്പോൾ അയൽവക്കത്ത് ഉള്ളവരൊക്കെ വീട്ടിൽ ഇരിപ്പുണ്ട്..

ഉടുത്ത മുണ്ട് പോയി ചെരുപ്പ് പാടത്തെ ചേറിലും താഴുത്തിട്ട് കയറി വരുന്ന എന്നിലേക്ക് ആയിരുന്നു എല്ലാവരുടെയും ദയനീയമായ നോട്ടം..

ഞാൻ മെല്ലെ പടിക്കെട്ടിലേക്ക് നീങ്ങി എറയത്ത് നിന്നും വീണു നിറഞ്ഞ ബക്കേറ്റിലെ വെള്ളമെടുത്തു കാലുകഴുകി അകത്തേക്ക് ചെന്നു ഭാര്യയുടെ വയറി കൈവച്ച് എന്താ പറ്റിയെന്ന് ചോദിച്ചാപ്പോൾ ആരും ഒന്നും പറയുന്നില്ല..

ഞാനമ്മയെ നോക്കി അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നിട്ടുണ്ട് സന്തോഷം കൊണ്ടോ ഇത്രയും നാൾ സഹിച്ച വേദന കൊണ്ടാണെന്ന് കരുതി..

ഞാൻ മെല്ലെ ഹാളിൽ നിൽക്കുന്ന വല്ല്യമ്മയെ നോക്കുമ്പോഴ പരിചയമില്ലാത്ത ഒരാൾ ഹാളിലെ ഒരു മൂലയിൽ കസേരയിട്ട് ഇരിക്കുന്നു കണ്ടു..

ആ നിമിഷം വല്ല്യച്ഛൻ എൻ്റെ അടുത്ത് വന്നു എന്നെ ചേർത്ത് പിടിച്ചു അയാളെ നോക്കി പറഞ്ഞു

” ഇതാ നിൻെറ മോൻ ..

വല്ല്യച്ഛൻ എന്നെ നോക്കി നിൻെറ അച്ഛനാട് അത് എന്ന് പറയുമ്പോൾ ..

എൻ്റെ കണ്ണുകൾ നിറഞ്ഞു വന്നു നാലാം ക്ലാസിൽ പടിക്കുമ്പോൾ ആയിരുന്നു അച്ഛൻ നടുവിട്ട് പോയത് അന്ന് കണ്ടെ ഓർമ്മയെ ഉള്ളു എനിക്കച്ഛനെ..

ഞാനാ നിമിഷം അച്ഛനെ നോക്കി ആകെ മാറിയിരിക്കുന്നു

കൈകളിൽ ഒക്കെ ചുളിവ് വന്നിട്ടാവും ഞരമ്പുകൾ പാഞ്ഞു നടക്കുന്നുണ്ട് മുടികൾ നരച്ചിട്ടുണ്ട്..

അന്ന് ഒരു മഴക്കാലത്ത് സ്ക്കൂളിലേക്ക് അവസാനമായി അച്ഛൻെറ കൈയ്യും പിടിച്ചു പോയത് പിന്നെ അച്ഛനെ കണ്ടിട്ടില്ല ഒരുപാട് തിരഞ്ഞു കിട്ടിയില്ല

എന്നും സ്ക്കൂൾ വിട്ടു വരുമ്പോൾ അച്ഛൻ വന്നോന്ന് വിചാരിച്ചു ഓടി വരും അപ്പോൾ അച്ഛമ്മയുടെ വാക്കുകൾ കേൾക്കാ ..

എൻ്റെ കുട്ടി വന്നോന്ന്.. അച്ഛൻറെ പേര് രാമൻ കുട്ടി എന്നായിരുന്നു..

ഒടുവിൽ ഇന്നിപ്പോൾ അച്ഛൻ വന്നപ്പോൾ അച്ഛനെ കാണാൻ അച്ഛമ്മയില്ല മരിക്കാൻ നേരത്തും ഒന്നെ ചോദിച്ചിട്ടൊള്ളു എൻ്റെ കുട്ടി തിരിച്ചു വന്നോന്ന്….

ആ വാക്കുകൾ ഓർത്തപ്പോൾ കണ്ണുകൾ നിറഞ്ഞു വന്നു മെല്ലെ ഉമ്മറത്തേക്ക് ഇറങ്ങി നടന്നു

മുറ്റത്ത് മഴ തകർത്തു പെയ്യുകയാണ് കണ്ണുകൾ നിറഞ്ഞത് കൊണ്ടാവാം ഒന്നും കാണുന്നില്ല..

അങ്ങനെ നിൽക്കുമ്പോഴ തോളിൽ ഒരു കൈവന്ന് പതിഞ്ഞത് തിരിഞ്ഞു നോക്കാൻ മനസ്സു വരുന്നില്ലായിരുന്നു വല്ലാത്തൊരു പിടച്ചിൽ നെഞ്ചിൽ എന്നാലും ആ കൈയ്യുടെ വിറയൽ കണ്ടാൽ അറിയായിരുന്നു ..

“അതെൻ്റെ അച്ഛൻ്റെ കൈയ്യാണെന്ന്….

ശുഭം ❤️?