മിഴികളിൽ ~ ഭാഗം 10, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

കൃഷ്ണയ്ക്കിപ്പോൾ അഞ്ചു മാസമായിരിക്കുന്നു . സന്തോഷവും സമാധാനവും ഒന്ന് എത്തി നോക്കി മാത്രം കഴിഞ്ഞു പോയ കുറച്ചു മാസങ്ങൾ….. ഹൃതിക പറഞ്ഞ ആ വാക്കുകൾ മാത്രമായിരുന്നു ഇത്രേം നാളും അവളെ സമാധാനത്തോടെ പിടിച്ചു നിർത്തിയിരുന്നത്…

“”ഇനി അവളുടെ മനസോ മറ്റൊ മാറുവോ.. എന്റെ കുഞ്ഞിനെ ചോദിക്കുവോ മറ്റോ ചെയ്യോ…? “”

കൃഷ്ണ ഒരു നിമിഷമാലോചിച്ചു….

“”ഇല്ല… ഞാൻ കൊടുക്കില്ല…. “”‘

ആാാ മനസ്സിൽ ആകുലത നിറഞ്ഞു. കഴിഞ്ഞ മാസം ചെക്കപ്പിന് പോയപ്പോൾ ഡോക്ടർ പറഞ്ഞിരുന്നതവൾ ഓർത്തു… ഇരട്ട കുട്ടികളാണ് വരാൻ പോവുന്നത്.. അപ്പോൾ നേരിയ സന്തോഷമവളെ പൊതിയുന്നുണ്ടായിരുന്നു… ദാസച്ഛന് മാത്രേ ആ കാര്യം അറിയൂ…. ഋഷിയോട് പറയാനവൾക്ക് തോന്നിയിരുന്നില്ല….ഋഷിയോടവൾ മിണ്ടിയിട്ടു തന്നെ നാളേറെയായ്…. അവനോട് മിണ്ടുമ്പോൾ… ആ സംസാരം കേൾക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത പൊതിയുപോലെയായിരുന്നു ..

“”മോള് റെഡിയായോ…. പോകാം…. “””

ദാസച്ഛൻ പിന്നിൽ നിന്നും വന്നു വിളിച്ചപ്പൊഴാണ് ചിന്തകളിൽ നിന്നവൾ ഉണർന്നത്…..

“”ദേ.. കഴിഞ്ഞു… വാ ഇറങ്ങാം… “”‘

മുറിയിൽ നിന്നും പുറത്തിറങ്ങി സ്വീകരണ മുറിയിലേക്ക് എത്തിയപ്പോൾ ഋഷി അവിടെ ഉണ്ടായിരുന്നു….. അവനവളെ തന്നെ നോക്കി കൊണ്ടിരുന്നു….

“”അച്ഛാ… ഹോസ്പിറ്റലിലേക്കല്ലേ…ഞാൻ കൊണ്ട് പോകാം “””

“”എങ്കിൽ പിന്നെ ഇന്ന് നീ കൂടെ ചെല്ല്… മോളെ .. ഋഷിയും നീയും കൂടെ പോയിട്ടു വാ… അതാ നല്ലത്….. “”

അവളോട് കൂടി പറഞ്ഞപ്പോൾ കൃഷ്ണ മുഖം ചുളിച്ചു….

“”വേണ്ട.. അച്ഛൻ മാത്രം വന്നാൽ മതി… ഇത്രയും നാളും അച്ഛൻ തന്നെയല്ലേ കൂടെ വന്നോണ്ടിരുന്നത്…. ഇനിം അങ്ങനെ തന്നെ മതി… വേറാരുടെ സഹായോം എനിക്ക് വേണ്ട… ഡോക്ടർ ചോദിച്ചപ്പോൾ ഹസ്ബൻഡ് ഗൾഫിലാണെന്നാ ഞാൻ പറഞ്ഞത്… ഇനിപ്പൊ ഗൾഫിൽന്ന് വന്നുന്നൊന്നും പറയാൻ എനിക്ക് വയ്യാ… “””

“”ഓഹ് അപ്പോ ഞാനിവിടെ ആരുമല്ലാതായ് അല്ലേ….ഈ ഋഷി വരും… ഇന്ന് നിന്റെ കൂടെ “”

അവൻ പറഞ്ഞു കൊണ്ട് മുന്നോട്ടേക്ക് നടന്നു….

“”എങ്കിൽ പിന്നെ ഞാനിന്ന് ഹോസ്പിറ്റലിൽ പോകുന്നില്ല.. അത്ര തന്നെ..എനിക്കൊന്നും വയ്യാ ഇയാളുടെ കൂടെ പോകാൻ…. “”

അവളും എതിർത്തു.

“” ഈ കാര്യത്തിൽ വാശി വേണോ മോളെ… ഋഷിക്കും ആശ കാണില്ലേ കൂടെ വരണംന്ന്.. “

നളിനിയമ്മയായിരുന്നു പറഞ്ഞത്…അവളപ്പോൾ തറപ്പിച്ചൊന്നു നോക്കി..

“”ആർക്ക് വേണ്ടിയും ആരും വക്കാലത്ത്‌ പിടിക്കേണ്ട……. എനിക്കിയാളെ കാണുന്നത് തന്നെ അറപ്പാ…പിന്നെ ഞങ്ങൾ വരാൻ വൈകും.. എനിക്ക് അച്ഛമ്മയെ കാണാൻ പോണം. “

മുഖം തിരിച്ചു പറഞ്ഞു കൊണ്ടവൾ മുറ്റത്തേക്കിറങ്ങി….

“”എന്തൊരു അധികാര ഭാവമാണമ്മേ അവൾക്ക്….. ഒരു കുഞ്ഞ് വയറ്റിലുണ്ടായി പോയി…അല്ലേൽ രണ്ട് കൊടുത്തേനെ ഞാൻ …. എത്ര നാൾ കാണും ഈൗ അഹങ്കാരം… ഡെലിവറി ഒന്ന് കഴിഞ്ഞോട്ടേ…… അപ്പൊ കാണാം… എല്ലാം തകർന്നടിയുന്നത്……. “”

അവൻ ദേഷ്യം കൊണ്ട് കൈ മേശക്കിട്ട് കുത്തി….

“”നീയൊന്ന് അടങ്… ഋഷി… “”

നളിനിയമ്മ അവനെ അനുനയിപ്പിക്കാൻ ശ്രമിച്ചു……

?????????

“”മോളെ കാണാൻ വരണംന്ന് തോന്നാറുണ്ട്.. പക്ഷെ.. എങ്ങനാ… എനിക്കൊറ്റയ്ക്ക് പറ്റണ്ടേ. .. ഇനീപ്പോ ഏഴാം മാസം ആയാൽ നീ ഇങ്ങോട്ട് പോരുവല്ലോ…. അപ്പോ ഇവിടെ തന്നെ നീ കാണുവല്ലോ… അത് മതി….. “”

ചെക്കപ്പും കഴിഞ്ഞ് അച്ഛമ്മയെ കാണാൻ ചെന്നപ്പോൾ നോവ് കൂടുകയായിരുന്നു ചെയ്തത്…ആാാ വാക്കുകൾ കേട്ടപ്പോൾ വീണ്ടും ഹൃദയത്തിലെന്തോ തറഞ്ഞു കയറിയത് പോലെ…..

“””ഇല്ലച്ഛമ്മേ…. ഇവിടന്ന് അച്ഛമ്മയ്ക്ക് കഴിയോ എന്റെ കാര്യങ്ങൾ നോക്കാൻ…ഋഷി യേട്ടനും എന്നെയിവിടെ നിർത്തുന്നതിൽ താല്പര്യമില്ല……..””””

“”ഇവിടെന്താ… നിന്റെ ചെറിയമ്മമാരൊക്കെ ഇല്ലേ…… അവര് നോക്കിക്കോളും… “”

“”വേണ്ട… ഹോസ്പിറ്റലിൽ പോകാനും വരാനുമൊക്ക സൗകര്യം അവിടെ നിന്നാലെ കിട്ടു… “”

ദാസച്ഛൻ പറഞ്ഞപ്പോൾ അച്ഛമ്മ പിന്നെതിർത്തില്ല… ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ ചെറിയച്ഛന്മാരെയവൾ ഒന്നുമറിയാത്തത് പോലെ നോക്കി… ശേഷം അവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

“”എന്റെ ജീവിതം വിറ്റു കിട്ടിയ കാശ് കൊണ്ട് ഇപ്പൊ നിങ്ങൾ സുഖിച്ചു ജീവിക്ക്…പക്ഷെ ഭാവിയിൽ നിങ്ങൾ എന്നോട് ചെയ്ത തെറ്റിന് അനുഭവിക്കുക തന്നെ ചെയ്യും ..””(ആത്മ )

??????????

“”ഡിപ്രെഷൻ.. ഡിപ്രെഷൻ… ഡിപ്രെഷൻ… എപ്പോ ചെക്കപ്പിന് പോയാലും ഡോക്ടർക്ക് ഇത് മാത്രേ പറയാനുള്ളോ…. എന്റെ കുഞ്ഞിനെ കുറിച്ച് ആലോചിക്കുന്നുണ്ടേൽ ഇവളിങ്ങനെ വിഷാദത്തിലിരിക്കുവോ … ഒരച്ഛന്റെ സാമീപ്യം കുഞ്ഞിനെ അറിയിക്കാൻ ഇവൾ താല്പര്യപ്പെടുന്നില്ലല്ലോ… എന്നോട് മിണ്ടുന്നു പോലുമില്ലല്ലോ….. എപ്പോ നോക്കിയാലും ക്ഷീണം.. തലകറക്കം… വോമിറ്റിംഗ്… എന്നാ നല്ല ഭക്ഷണം വല്ലതും കഴിക്കുവോ… അതുമില്ല…… മീൻ കണ്ടാൽ ശര്ധി… ചിക്കൻ കണ്ടാൽ ശര്ധി…. പിന്നെ നിനക്ക് വേറെ എന്താ വേണ്ടേ….. “””

“”മനസമാധാനം… തരാൻ പറ്റുവോ ഇയാൾക്ക്? “”

അവളുടെ ശബ്ദം ഉയർന്നു പൊങ്ങി….

“””” എന്റെ കുഞ്ഞിനെ എനിക്ക് തന്നെ വേണം.. തരാൻ സമ്മതിക്കുവോ മിസ്റ്റർ ഋഷികേശ്….?? ഇല്ലല്ലോ… നിങ്ങൾക്ക് നിങ്ങടെ പെണ്ണിന്റെ കൂടെ ജീവിക്കാൻ വേണ്ടിയിട്ടല്ലേ ഈ കുഞ്ഞ്…അല്ലാതെ എന്റെ കൂടെ കഴിയാൻ വേണ്ടിട്ടല്ലല്ലോ….ഒരമ്മയിൽ നിന്നും കുഞ്ഞ് നഷ്ടപ്പെട്ട് പോകുമോ എന്നോർത്ത് കൊണ്ട് നീറി നീറി കൊണ്ടിരിക്ക്യ ഇപ്പൊ ഞാൻ ….ആ സമയം ഞാൻ സന്തോഷത്തോടെ പാട്ടും പാടി കളിക്കണോ? പിന്നെ, നിങ്ങടെ സാമീപ്യം അറിഞ്ഞില്ലേലും എന്റെ കുഞ്ഞ് വയറ്റിൽ തന്നെ കിടന്നോളും… ജനിച്ചു കഴിഞ്ഞാൽ നിങ്ങടെ മാത്രം ആവാൻ പോവല്ലേ….. “”‘

അവളിൽ ദേഷ്യവും സങ്കടവുമെല്ലാം ഒരുമിച്ച് നിറഞ്ഞു…..എല്ലാം കേട്ടപ്പോൾ ഋഷി ഇറങ്ങി പോകുകയായിരുന്നു ചെയ്‍തത്….

“”മോളെ…അവൻ പറഞ്ഞതിലും കാര്യമില്ലെ… ഇങ്ങനെ ഗ്ലൂമി ആവല്ലേ…. അത് കുഞ്ഞിനെ ബാധിക്കും…. മോളല്ലേ പറഞ്ഞത് ഹൃതിക കുഞ്ഞിനെ ചോദിക്കില്ലെന്ന്… പിന്നെ ഇപ്പോ എന്തിനാ ഈ ടെൻഷൻ….. “””

ദാസച്ചൻ ചേര്ന്നിരുന്നു ചോദിച്ചപ്പോൾ അവൾ ഏങ്ങലടിച്ചു കരഞ്ഞു……

“”എനി… എനിക്ക് പേടിയാ ദാസച്ഛ… എങ്ങാനം അവളുടെ മനസങ്ങാനം മാറിയാലോ….. അത് മാത്രല്ല… കുഞ്ഞ് എന്റേത് മാത്രമാണെന്നോർത്ത്‌ സമാധാനിക്കാൻ പറ്റുവോ എനിക്ക്…. പിന്നേം ജീവിത കടമ്പകൾ ബാക്കിയല്ലേ….എനിക്കതൊന്നും ഓര്ക്കാൻ കൂടി വയ്യാ…..ഇരട്ട കുട്ടികളാണ്….എങ്ങനെ ഞാൻ വളർത്തി വലുതാക്കിയെടുക്കും…. ജീവിതമേ നശിച്ചില്ലേ…. എല്ലാം എല്ലാരും കൂടി നശിപ്പിച്ചില്ലേ…. “””

ആ സംസാരം കേട്ടപ്പോ അവളോട് എന്ത് പറയണമെന്ന് അയാൾക്ക് മനസിലായില്ല… എന്ത് പറഞ്ഞാശ്വസിപ്പിച്ചാലും അതൊക്കെയും അവൾക്ക് പോരാതെ വരും..

“”ആ കുട്ടി ഇതൊക്കെ എങ്ങനെ താങ്ങുന്നു ഭഗവാനെ…. “”

അദ്ദേഹം ഒരുവേള മനസ്സിലോർത്തു… പിന്നെ അവിടെ നിന്നും എഴുന്നേറ്റു മാറി…

സ്നേഹം ഒരു വല്ലാത്ത മുള്ളു തന്നെ. വിഷമുള്ള്.. തറയുമ്പോഴും പിഴുതെടുക്കുമ്പോഴും വല്ലാത്ത വേദന. തൊടുന്നിടത്തൊക്കെ വേരുകൾ. അസ്ഥിയിലേക്ക് നൂഴ്ന്നിറങ്ങുന്ന വേരുകൾ

കടപ്പാട് :കെ ആർ മീര

?????????

പുറത്തേക്ക് പോയ ഋഷി വീട്ടിലേക്ക് വരുമ്പോൾ കയ്യിൽ ഒരുപാട് സാധനങ്ങളുണ്ടായിരുന്നു… ഫ്രൂട്സും…. പച്ചക്കറികളും.. ഇറച്ചിയും മീനും അങ്ങനെയെല്ലാം…… കൊണ്ടുവന്ന സാധനങ്ങളിൽ നിന്നവൻ തണ്ണിമത്തനെടുത്തു ഫ്രിഡ്ജിലേക്ക് വച്ചു…ശേഷം നളിനിയമ്മയോട് ഇറച്ചിയും മീനും വൃത്തിയാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അടുക്കളയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോഴായിരുന്നു കൃഷ്ണയെ കാണുന്നത്……

അവൻ വെറുതെ അവൾ പോലും കാണാതെ സൂക്ഷിച്ചു നോക്കി….. അവളിലെ മാറ്റങ്ങളെ നോക്കി കണ്ടു…….പഴേ പോലുള്ള ആ ചന്തമൊന്നും ഇല്ലെങ്കിലും എന്തോ ഒരു ഭംഗി അവളെ പൊതിഞ്ഞു നിൽക്കുന്നതായ് ഋഷിക്ക് തോന്നി … വയർ കുറച്ചധികമായ് തന്നെയുണ്ട്… അവന് തന്റെ കുഞ്ഞിനെ കാതോർക്കാൻ തോന്നി… ഉമ്മ വയ്ക്കാൻ തോന്നി….

ആഗ്രഹത്തോടെ നോക്കി നിൽക്കുന്നവനെ കിച്ചു ശ്രദ്ധിക്കുന്നുണ്ടായിരുന്നു….പക്ഷെ ആ നോട്ടം കണ്ടതും അവൾ ഒന്നുമറിയാ ഭാവത്തിൽ മുറിയിലേക്ക് പോവുകയായിരുന്നു ചെയ്തത്.

“””ഞാൻ ചെയ്യുന്നത് ശെരിയാണോ ഭഗവാനെ… വയറ്റിൽ കിടക്കുന്ന കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം നൽകാതെ തടഞ്ഞു നിർത്താൻ മാത്രം ക്രൂരയായി പോയോ ഈ കൃഷ്ണ…””

അവൾക്ക് സ്വയം നീറ്റൽ തോന്നി…..

“”ഇപ്പൊ അമ്മ മതി…. ഈ അമ്മ നോക്കിക്കോളാം…..നിങ്ങൾ എന്നിൽ നിന്നകലുന്നത് ആലോചിക്കാൻ കൂടി എനിക്ക് വയ്യാ….. “”

സ്വരം താഴ്ത്തിയവൾ വയറിലേക്ക് നോക്കി പറഞ്ഞു ..

???????????

അടുക്കളയിൽ നിന്നും സ്വയം പാചകം ചെയ്ത സന്തോഷത്തിലായിരുന്നു ഋഷി…. രാത്രി അത്താഴം കഴിക്കാൻ അവൻ എല്ലാവരെയും വിളിച്ചു……യാതൊരു മടിയും കൂടാതെ കൃഷ്ണ അദ്യം വന്നിരുന്നു…. മേശമേൽ നിരത്തി വച്ചിരിക്കുന്ന കറികളിൽ ഇറച്ചിയും മീനും കണ്ടപാടെ അവളുടെ മുഖം ചുളിഞ്ഞിരുന്നു..കഴിക്കാൻ തോന്നാതെയവൾ എഴുന്നേറ്റ് പോകാനൊരുങ്ങി…

“”കഴിക്കാതെ എഴുന്നേറ്റ് പോകാന്നു നീ വിചാരിക്കേണ്ട….. “”

ഋഷി അവളുടെ കയ്യിൽ പിടിച്ചു വച്ചു …..

“”ഹാ… എനിക്കിതൊന്നും കഴിക്കാൻ വയ്യാ…”

“”അതിന് നിന്നോട് ഇത് കഴിക്കാൻ ആരേലും പറഞ്ഞോ….. “””

പറഞ്ഞു കൊണ്ടവൻ അടുക്കളയിലേക്ക് പോയതും നല്ല മാമ്പഴ പുളിശ്ശേരിയെടുത്തു കൊണ്ടു വന്നു…കുറച്ച് ചോറും പ്ലേറ്റിലേക്ക് കോരിയിട്ട് അതും ഒരരുകിൽ വിളമ്പിയവൻ കൃഷ്ണയ്ക്ക് കൊടുത്തു..ഋഷിയിൽ നിന്നും അങ്ങനൊരു പ്രവൃത്തി ഒരിക്കലുമവൾ പ്രതീക്ഷിച്ചിരുന്നില്ല…. ഉണ്ടാക്കി വച്ച ചിക്കൻ കറി മുഴുവൻ വായിൽ തിരുകി കയറ്റുമോയെന്ന് ഒരു തവണ പേടിച്ചിരുന്നു….. ഋഷിയെ ഒരുവേളയവൾ ഉറ്റു നോക്കി…പിന്നെ വിളമ്പിയ ആ വറ്റ്‌ മുഴുവൻ കൊതിയോടെ വാരി കഴിച്ചു……ഋഷി ഒരു ചിരിയോടെ അതൊക്കെ നോക്കി കാണുകയായിരുന്നു… കഴിച്ച് തീർന്നപ്പോൾ കൃഷ്ണയ്ക്കും മനസ് നിറഞ്ഞു….അവനോടുള്ള ദേഷ്യമകന്നില്ലെങ്കിലും ആ സമയം വെറുപ്പ് മാത്രമവളുടെ മനസ്സിൽ മൊട്ടിട്ടില്ല….

തുടരും…