മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ദേവന്റെ നെഞ്ചിൽ തലചേർത്ത് കിടക്കുകയായിരുന്നു ഗൗരി. അവന്റെ കൈകളവളെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.
“””എന്ത് പറഞ്ഞു നിന്റെ അമ്മാവൻ…”””
അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് ചോദിച്ചതും അവൾ അത്ഭുതത്തോടെ അവനെ തലയുയർത്തി നോക്കി.
“”ഞാൻ കണ്ടു നീ അച്ഛനെ കെട്ടിപിടിച്ചു കരയുന്നത്…ചാക്കോ മാഷിന് ചെറുതായിട്ട് ആട്ടമൊക്കെ ഉണ്ടല്ലോ…””
ചിരിച്ചു കൊണ്ടവനത് പറഞ്ഞതും ഗൗരിയവന്റെ കവിളിലൊന്നു നുള്ളി.
“””ആാാാാ “””
വേദന കൊണ്ട് ചെറുതായവൻ ഒച്ചവെച്ചതും അവളവന്റെ വാ പൊത്തി പിടിച്ചു.
“”നീ അങേരുടെ മരുമകൾ തന്നെ. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനൊരു മനസാക്ഷിയും ഇല്ലല്ലോ…”””
പൊത്തി പിടിച്ചവളുടെ കൈ എടുത്തു മാറ്റികൊണ്ട് ദേവൻ പറഞ്ഞു കൊണ്ട് പിണക്കത്തോടെ കണ്ണുകൾ മൂടി കിടന്നതും ഗൗരിയവനെ തട്ടി വിളിച്ചു കൊണ്ടിരുന്നു. പക്ഷേ ദേവൻ കണ്ണ് തുറക്കാതെ അങ്ങനെ തന്നെ കിടന്നു.ദേവൻ നോക്കുന്നില്ലെന്നു കണ്ടതും പുറത്തേക്കു പോകാനായി അവിടെ നിന്നുമെഴുന്നേറ്റവളെ ദേവൻ വലിച്ചടുപ്പിച്ചു.
“”കുശുമ്പി…..”””
ഗൗരിയുടെ കാതിൽ മെല്ലെ വിളിച്ചതുമവളവനെ കൂർപ്പിച്ചു നോക്കി.
“””എനിക്ക് വേദനിപ്പിക്കാനും, വഴക്കുകൂടാനും, സ്നേഹിക്കാനുമൊക്കെ നീ അല്ലേ ഉള്ളു….നേരത്തെ നീ എന്നോട് പിണങ്ങിയത് പോലെ ഇപ്പോൾ നിന്നോട് ഞാനും പിണങ്ങി..ഇപ്പൊ മനസിലായില്ലേ പിണങ്ങി നിന്നാലുള്ള വിഷമം…ഞാൻ പറഞ്ഞത് സത്യാടി….നിന്നെ അനുഗ്രഹിച്ചു പോയ അച്ഛൻ മാറി നിന്നു കരയുന്നത് ഞാൻ കണ്ടു. അച്ഛന് നിന്നോട് ദേഷ്യമൊക്കെ മാറിട്ടുണ്ട്. പക്ഷേ എന്നോട് ഈ ജമത്തിൽ ദേഷ്യം മാറില്ല.അമ്മാതിരി പണിയല്ലേ ഞാൻ കൊടുത്തത്. നിന്നെ കെട്ടാൻ വന്നവന് നഷ്ടപരിഹാരമായി എന്ത് കൊടുത്തോ എന്തോ…?എന്തായാലും ലാഭമായില്ലേ സ്വർണത്തിന്റെ ചിലവോ, സദ്യയുടെ ചിലവോ ഇല്ലാതെ നിന്റെം എന്റേം കല്യാണം ഒറ്റയടിക്ക് കഴിഞ്ഞു.മേലേടത്ത് ശേഖരന്റെ ഒരു ഭാഗ്യമേ…കൂട്ടത്തിൽ എന്റെ ബുദ്ധിയും…”””
ഗൗരിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞതും അവളവന്റെ കവിളിലൊന്നു ചുംബിച്ചു. ദേവനവളെ ഒന്ന് കൂടി അടക്കി പിടിച്ചു….
?????????
അമ്പലത്തിനടുത്തുള്ള ഓരോ കടയുടെയും മുന്നിലൂടെ ദേവനും ശിവനുമൊപ്പം നടക്കുകയാണ് മൂന്നുപേരും….
“””ഏട്ടാ… ഏട്ടാ…. എനിക്കാ കുപ്പിവള വാങ്ങി തരുമോ?”””
ദേവു കയ്യിൽ പിടിച്ചു വലിച്ചതും ദേവനവിടെ നിന്നു.
“”ആ നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് വെച്ചാൽ വാങ്ങിക്കോ “”
അത് കേട്ടതും മൂന്നും കൂടി കടയിലെ ഓരോ സാധനങ്ങളും എടുത്തു നോക്കാൻ തുടങ്ങി.
“””വാ പാറു നീയും എടുത്തോ കുപ്പി വള….””
ശിഖയും ദേവൂവും കൂടി പറഞ്ഞതും ഗൗരി ഓരോ കളർ നോക്കാൻ തുടങ്ങി. അവസാനം മൂന്നുപേരും ഒന്നിച്ച് കറുത്ത കുപ്പിവളകൾ ഒപ്പിച്ചെടുത്തു.
“”മോളെ ദുർഗാകുട്ടിക്കും കൂടി എന്തെങ്കിലും എടുത്തോട്ടോ “”
ദേവൻ പറഞ്ഞതും ദേവൂവും പാറുവും നല്ല വള നോക്കി എടുത്തു. എല്ലാത്തിന്റേം പൈസയും കൊടുത്തവർ പലഹാര കടയിൽ കയറി അതും ദേവൻ വാങ്ങി കൊടുത്തു.
“””ഡീ……””
കുറച്ച് മാറി നിന്ന് ഉപ്പിലിട്ട നെല്ലിക്ക കഴിക്കുന്ന ദേവുവിനെ ശിവൻ വിളിച്ചതും അവളൊന്നു തിരിഞ്ഞു നോക്കി.
“”വേറെ എന്തെങ്കിലും വേണോ നിനക്ക്?””
“”എനിക്ക് നിങ്ങളൊന്നും വാങ്ങി തരേണ്ട….എനിക്ക് എന്തെങ്കിലും വേണമെങ്കിൽ ഞാനെന്റെ ഏട്ടനോടോ, അച്ഛനോടോ പറഞ്ഞോളാം.ഇനി വാങ്ങി തരണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ ദേ അവിടെ നിൽക്കുന്ന നിങ്ങടെ പെങ്ങൾക്ക് വാങ്ങി കൊടുക്ക്….””
കുറച്ച് മാറി നിന്ന് ഫോൺ ചെയ്യുന്ന ശിഖയെ ചൂണ്ടി കാണിച്ച് ദേവു ശിവനോട് പറഞ്ഞു.
“”നല്ല രീതിയിൽ സംസാരിച്ചാലും ഇവളുടെ അഹങ്കാരം പിടിച്ച നാക്ക് മനുഷ്യന്റെ ചെവി തിന്നാനാണല്ലോ അനങ്ങുന്നത്…ഇതിനെ ഒക്കെ ഏത് നേരത്താണോ മനുഷ്യന്…….””
ശിവൻ പറഞ്ഞതും ദേവു അവനെ സംശയത്തോടെ നോക്കി..വേഗം തിരിഞ്ഞു പോകാൻ നിന്നതും ദേവു അവന്റെ കയ്യിൽ കയറി പിടിച്ചു.
“”നിങ്ങളെന്താ പറഞ്ഞത്…?””
“”ഞാനൊന്നും പറഞ്ഞില്ലേ…””
കൈ കൂപ്പി പറഞ്ഞു കൊണ്ടവൻ നടന്നു പോയി.
“””അഹങ്കാരി….””
ദേഷ്യത്തോടെ മെല്ലെ വിളിച്ചു. അവന്റെ സംസാരം കേട്ട് ഒന്നും മനസിലാകാതെ നോക്കുകയായിരുന്നു ദേവു.
“”ഇയാളുടെ തലക്കെന്തോ പറ്റിയിട്ടുണ്ട്.””
ദേവു ആത്മഗതം പറഞ്ഞു കൊണ്ട് വീണ്ടും തിന്നാനായി തുടങ്ങി
????????
രണ്ടു ദിവസത്തെ ഉത്സവത്തിന് ശേഷം കോളേജിൽ പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു ഗൗരി. ദേവൻ നേരത്തെ ജോലിക്ക് പോയിരുന്നു. കോളേജിലേക്ക് കൊണ്ട് പോകാനുള്ള ഭക്ഷണം ബാഗിലെടുത്തു വെച്ച് പുറത്തേക്കിറങ്ങിയതും വീടിനു മുന്നിൽ ഒരു കാർ വന്നു നിന്നത്. ഗൗരി സംശയത്തോടെ നോക്കിയതും കാറിന്റെ ഗ്ലാസ് പെട്ടെന്ന് താഴ്ന്നു. അതിൽ ഇരിക്കുന്ന ആളെ കണ്ട് ഗൗരിയുടെ കണ്ണിൽ ദേഷ്യവും, വെറുപ്പും തോന്നി.
“”സഞ്ജന ചേച്ചി “”
അറിയാതെ മനസ് ആ പേര് ഉരുവിട്ടു. ഗൗരിയെ പുച്ഛത്തോടെ നോക്കി ചിരിച്ചു കൊണ്ട് സഞ്ജന കാറിൽ നിന്നും ഇറങ്ങി.
“””മേലേടത്ത് കൊച്ചു തമ്പുരാട്ടിയും, ഇപ്പോൾ മരുമകളുമായ ഗൗരി പാർവതിക്ക് സുഖമാണോ?””
പുച്ഛത്തോടെ ഗൗരിയോട് ചോദിച്ചു കൊണ്ട് സഞ്ജന കൈ കെട്ടി നിന്നു.
“”””ഹോ എന്തൊക്കെ ആയിരുന്നു ദേവേട്ടനെ സഞ്ജന ചേച്ചി തന്നെ വിവാഹം കഴിക്കും…..ഞാനത് നടത്തും. എന്തൊക്കെ വീരവാദങ്ങൾ നീ നാക്കില്ലാഞ്ഞിട്ടും കൂടി മുഴക്കിയിരുന്നല്ലോ?ഈ കൈ വെച്ച് കാണിച്ച് കൂട്ടിയിരുന്നല്ലോ…എന്നിട്ട് അവനെ തന്നെ കെട്ടിയവനാക്കി. അതും നിച്ഛയത്തിന്റെ അന്ന് വേറെ ഒരുത്തനെ ചതിച്ച്…..എന്തേ അവനെ മടുത്തോ നിനക്ക്?””
തല താഴ്ത്തി നിൽക്കുന്ന ഗൗരിയുടെ മുഖത്തിനടുത്തേക്ക് മുഖമടുപ്പിച്ചു കൊണ്ട് സഞ്ജന ചോദിച്ചതും ഗൗരിയുടെ കൈകൾ ഉയർന്നു താണു….
“”ടി….””
കവിൾ പൊത്തി പിടിച്ച് സഞ്ജന ദേഷ്യത്തിൽ ഗൗരിയെ വിളിച്ചു.
“”എന്നെ തല്ലിയല്ലേടി…. നീ ഇതിന് അനുഭവിക്കും “””
ഗൗരിയുടെ കവിളിൽ കുത്തി പിടിച്ച് കൊണ്ട് പറഞ്ഞു.
“””ഞാൻ പറഞ്ഞതിൽ എന്താടി തെറ്റ്…നിനക്ക് എല്ലാം അറിഞ്ഞിട്ടും നീ തന്നെ അവന്റെ ഭാര്യായായി നടക്കുന്നുണ്ടല്ലോ…..മറ്റൊരാളുടെ പുരുഷനെ തട്ടി എടുക്കാൻ നോക്കിയിട്ടവളുടെ അഹങ്കാരം കണ്ടില്ലേ….അതെങ്ങാനയാ കെട്ടു നടക്കാതെ വീട്ടിൽ നിന്ന് പോകുമെന്നറിയാമല്ലോ നിന്നെ പോലെ ഒരു ഊമക്ക് എവിടുന്നു ചെക്കനെ കിട്ടാനാ… എല്ലാം തള്ള പഠിപ്പിച്ചു വിട്ടതായിരിക്കുമല്ലേ…? കുട്ടികാലത്തെ ദേവനെ വളച്ചെടുക്കാൻ… അത് വഴി മേലേടത്തെ കണക്കിൽ കവിഞ്ഞ സ്വത്തുക്കൾ മുഴുവൻ സ്വന്തമാക്കാലോ…..ആ വീട് ഭരിക്കാലോ….. അതി ബുദ്ധിമതി തന്നെ….എന്തിനാ ശബ്ദം അതില്ലാതെ തന്നെ ഓരോരുത്തരേം വലയിൽ കുടുക്കുകയല്ലേ….രാജകുമാരനെ പോലെ ജീവിക്കേണ്ട ദേവൻ ജീവിക്കുന്നത് ഇത് പോലെ ഒരു കുഞ്ഞ് വീട്ടിലും…. വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നുമൊക്കെ അകറ്റി സ്വന്തമാക്കിയില്ലേ…കഴിവ് തന്നെ അപാര കഴിവ് തന്നെ…..നീയാണ് പെണ്ണ്…..”””
സഞ്ജനയുടെ ഓരോ വാക്കും ഗൗരിയുടെ നെഞ്ചിൽ തന്നെ തറച്ചു. കണ്ണുകൾ നിറഞ്ഞൊഴുകുന്നതവൾ അറിയുന്നുണ്ടായിരുന്നു. ഒരിക്കലും മനസ് കൊണ്ട് പോലും ചിന്തിക്കാത്ത കാര്യങ്ങളാണവളെ പറ്റി പറയുന്നതെന്ന് കേട്ടപ്പോൾ തകർന്നു പോയിരുന്നു…
“”ഞാനിനി ഇവിടെ ഒക്കെ തന്നെ ഉണ്ടാകും…. കുറച്ച് കാര്യങ്ങൾ ചെയ്യ്തു തീർക്കാനുണ്ട്..പോട്ടേടി ഗൗരി പാർവതി…””
ഗൗരിയുടെ തോളിൽ തട്ടി കൊണ്ട് സഞ്ജന പറഞ്ഞതും ഗൗരി അനക്കമറ്റ് നിന്നു. ഗൗരിയുടെ കണ്ണുനീർ തങ്ങി നിന്ന കണ്ണുകളിൽ ആ കാർ പോകുന്നത് അവ്യക്തമായി കാണുന്നുണ്ടായിരുന്നു.
????????
അടുക്കളയിൽ ഓരോന്നു ചെയ്യുന്നുണ്ടെങ്കിലും അതിന്നൊന്നും ശെരിക്കു ശ്രെദ്ധിക്കാൻ കഴിയാത്തത് പോലെ തോന്നി ഗൗരിക്ക്…മനസ്സിൽ മുഴുവൻ സഞ്ജനയുടെ വാക്കുകളായിരുന്നു. എന്തോ മനസ്സിനൊരു പേടി പോലെ തോന്നുന്നുണ്ടായിരുന്നു….
“””ടി പാറു നീ എന്താ ഇന്ന് ക്ലാസ്സിൽ വരാതിരുന്നേ? വയ്യേ നിനക്ക്?”” അടുക്കളയിലേക്ക് കയറി വന്ന് ദേവു ചോദിച്ചതും അവളതൊന്നും കേട്ടില്ല.
“””ടി നിന്നോടാ ചോദിച്ചേ “”
പുറത്ത് തട്ടി ചോദിച്ചതുമവൾ ഞെട്ടി കൊണ്ട് കയ്യിലെ തവി താഴെ വീണു. അപ്പോഴാണ് മുന്നിൽ നിൽക്കുന്ന ദേവുവിനെ ശ്രെദ്ധിക്കുന്നത്.
“””നീ എപ്പോ വന്നു?.””
ചിരിച്ചു കൊണ്ട് ചോദിച്ചെങ്കിലും ദേവു സംശയത്തോടെ മുഖത്തേക്ക് നോക്കി.
“”ഞാൻ കുറെ നേരമായി വന്നിട്ട്… നീ ഇവിടെ ഒന്നുമല്ലേ? നിനക്കെന്താടി വയ്യേ? എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ കരഞ്ഞോ നീ?””
ദേവു വെപ്രാളപെട്ടു ചോദിച്ചതും ഒന്നുമില്ലെന്ന് പറഞ്ഞു.
“””എന്താ ഏട്ടനുമായി എന്തെങ്കിലും പ്രേശ്നമുണ്ടോ? ഏട്ടനെന്തെങ്കിലും പറഞ്ഞോ? കാര്യം പറയെടി മനുഷ്യനെ പേടിപ്പിക്കാതെ… “””
ദേവു ദേഷ്യപ്പെട്ടതും ഗൗരി കരഞ്ഞു കൊണ്ട് കാര്യം പറഞ്ഞു.
“”അവരാരാന്നാ അവരുടെ വിചാരം…ഒരു സഞ്ജന വർമ്മ വന്നിരിക്കുന്നു. ഇത് ഏട്ടനോട് പറഞ്ഞിട്ട് തന്നെ കാര്യം….””
ദേവു ഫോണെടുത്തതും ഗൗരി അത് തട്ടിപ്പറിച്ചു വാങ്ങി.
“”വേണ്ടാ ഇതറിഞ്ഞാൽ പിന്നെ ദേവേട്ടൻ എന്താ ചെയ്യാ എന്നെനിക്കറിയില്ല. പേടിയാവാ… നീ ഒന്നും പറയരുത്. സത്യം ചെയ്യൂ “”
അത് പറഞ്ഞു കൊണ്ട് കൈ നീട്ടിയതും ദേവു കൈകൾ നീട്ടാതെ നിന്നു.
“”പ്ലീസ് ദേവു “”
ഗൗരി കൈകൂപ്പിയതും ദേവു സത്യം ചെയ്യ്തു കൊടുത്തു.
“”ഞാനായിട്ട് ഏട്ടനോട് പറയില്ല. പക്ഷേ എന്നോട് ഏട്ടൻ കാര്യം തിരക്കിയാൽ ഞാൻ സത്യം പറയും. ശെരി ഞാൻ ഇറങ്ങാ. നിന്നെ കാണാഞ്ഞപ്പോൾ സംശയിച്ചു. ഏട്ടനെ വിളിച്ചപ്പോൾ നിനക്ക് കുഴപ്പമൊന്നുമില്ലെന്നു പറഞ്ഞു.പക്ഷേ വരാതെ ആയപ്പോൾ ഒന്ന് ഭയന്നു. അതാ വന്നു നോക്കിയത്. ശെരിയെന്നാൽ….””
അത് പറഞ്ഞ് തിരിഞ്ഞതും വാതിലിന്റെ അടുത്ത് നിൽക്കുന്ന ദേവനെ കണ്ടു ദേവൂവും ഗൗരിയും ഒരു നിമിഷം ഞെട്ടി.
ദേവന് ഒരാശ്വാസം തോന്നി.അത്രയും നേരം അനുഭവിച്ച ടെൻഷൻ ഇല്ലാതെ ആയ പോലെ…അവൻ സമാധാനത്തോടെ അവരുടെ അടുത്തേക്ക് വന്നു. ഗൗരിക്കും ദേവുവിനും അതുപോലെ തന്നെ ആയിരുന്നു. അവൻ പറഞ്ഞത് കേട്ടോ എന്ന സംശയമായിരുന്നു.
“”നീ അല്ലേ പറഞ്ഞേ ഇവളെ കാണാനില്ലെന്ന്? മനുഷ്യനെ പേടിപ്പിക്കാൻ…””
ദേവൻ ദേഷ്യപ്പെട്ടതും ദേവു ചുണ്ട് കൂർപ്പിച്ചു.
“”ഞാൻ സത്യം തന്നെയാ പറഞ്ഞെ. ഇവൾക്ക് തലവേദനയായിട്ട് ക്ലാസ്സിലേക്ക് വന്നില്ല. ഇവളില്ലാഞ്ഞിട്ട് ഞാനും ക്ലാസിൽ കയറാതെ തിരിച്ചു പോന്നു.””
ദേവു കള്ളം പറഞ്ഞു
“”എന്തിന്?”””
“””ഇവളും ശിഖയും ഇല്ലാതെ ഞാൻ മാത്രമായിട്ട് എന്തിനാ.ശിഖക്ക് പനി ഇവൾക്ക് തലവേദന ഞാനും തിരിച്ചു പോന്നു. അല്ല ഏട്ടൻ എന്താ കിതക്കുന്നത്?വല്ലാതെ പേടിച്ചോ?””
ദേവു തല താഴ്ത്തി ചോദിച്ചു.
“”ഏയ്…പിന്നെ പേടിക്കാതെ ഇരിക്കുമോ…നീ പെട്ടെന്ന് വിളിച്ചപ്പോൾ ശെരിക്കും പേടിച്ചു പോയി. അല്ലെങ്കിലേ ടെൻഷനിലാണ്.അതിന്റെ കൂടെ ഇത് കൂടി കേട്ടപ്പോൾ പേടിക്കാതെ ഇരിക്കുമോ?””
“”എന്ത് ടെൻഷൻ?””
ദേവു സംശയത്തോടെ ചോദിച്ചതുമവൻ ഗൗരിയുടെ മുഖത്തേക്ക് നോക്കി.
“”അത് ജോലിയുടെ ചെറിയ ടെൻഷൻ “””
അത് പറഞ്ഞു കൊണ്ടവൻ ഫോണെടുത്തു പുറത്തേക്ക് പോയി.
“””ഹലോ ശ്യാം….ഗൗരി ഇവിടെ തന്നെ ഉണ്ട്.സഞ്ജന നാട്ടിൽ എത്തിയ കാര്യം പറഞ്ഞില്ല. അവൾ പേടിച്ചാലോ? അവളെത്തിയ സ്ഥിതിക്ക് ഇവിടേയ്ക്ക് ഏന്തായാലും വരും എനിക്കുറപ്പുണ്ട്.അവളെ നേരിട്ടു കാണാണമെനിക്ക്…ശെരിയെടാ പിന്നെ വിളിക്കാം.””
അത് പറഞ്ഞു കൊണ്ട് ദേവൻ ഫോൺ വെച്ചു. ഗൗരി ദേവനോടോ ദേവൻ ഗൗരിയോടോ സഞ്ജനയെ കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല
?????????
“”നിനക്ക് വയ്യേ? പനിക്കുന്നുണ്ടോ?””
ഗൗരിയുടെ നെറ്റിയിൽ തൊട്ടു ചോദിച്ചതും അവൾ എഴുന്നേറ്റിരുന്നു.
“”ഇല്ല “”
തലയാട്ടി കൊണ്ട് ദേവന്റെ നെഞ്ചിലേക്ക് ചാരിയതും ദേവനവളെ അടക്കി പിടിച്ച് മുടിയിഴകളിൽ തലോടി.
“””എന്താ പറ്റിയെ?””
മുഖം കൈകുമ്പിളിൽ എടുത്തു ചോദിച്ചതും ഒന്നുമില്ലെന്ന് പറഞ്ഞു.
“”നിന്റെ കവിളെന്താ നിലിച്ചു നിൽക്കുന്നത്?വിരൽ പാടാണല്ലോ.നിന്നെ ആരെങ്കിലും തല്ലിയോ?””
ദേവൻ പേടിയോടെ ചോദിച്ചതും ഗൗരിയവനെ ഇറുകെ പുണർന്നു.
“”ഇനി പറയ്…””
കുറച്ച് നിമിഷങ്ങൾക്ക് ശേഷം ദേവൻ പറഞ്ഞതും ഗൗരി തല താഴ്ത്തി നിന്നു.
“”നിന്നോടാണ് ചോദിക്കുന്നത് ഗൗരി.നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.””
ഗൗരി പേടിയോടെ കാര്യങ്ങൾ പറഞ്ഞതും ദേവൻ ബൈക്കിന്റെ ചാവി എടുത്ത് ഇറങ്ങാൻ നിന്നു. അപ്പോഴേക്കും അവളവനെ പിടിച്ച് വെച്ചിരുന്നു.
“”ദേവേട്ടാ പ്ലീസ് വേണ്ടാ. എനിക്ക് പേടിയാ “”
“”ഓ അപ്പോൾ അവളിവിടേയും എത്തിയോ?എന്റെ പെണ്ണിനെ കയറി ഉപദ്രവിച്ചല്ലേ….
നീ ഇതിന് അനുഭവിക്കും സഞ്ജന “””
ദേവൻ ഫോണും കൊണ്ട് പുറത്തേക്ക് പോയി. ശ്യാമിനെ വിളിച്ചു നടന്നതൊക്കെ പറഞ്ഞു.
??????????
“””എന്താ മേഡം ഞാൻ ചെയ്യേണ്ടത്?””
സഞ്ജനയുടെ മുന്നിൽ ബഹുമാനത്തോടെ നിൽക്കുകയാണ് രാജേന്ദ്രൻ….
“”എനിക്ക് തന്റെ ഒരു സഹായം വേണം.എത്ര പണം വേണമെങ്കിലും ഞാൻ നിനക്ക് തരും.””
“”എന്ത് സഹായമാണ് വേണ്ടത്? എന്തും ഞാൻ മേഡത്തിന് വേണ്ടി ചെയ്യും.””
“”എനിക്ക് ഒരാളെ കൊല്ലണം.””
അത് കേട്ടതും രാജേന്ദ്രൻ ഒന്ന് ഞെട്ടി.
“”ആരെയാണ് മാഡം “”
“”തനിക്ക് അറിയുന്ന ഒരാളെ ആണ്.താൻ കുറെ കാലമായി ആഗ്രഹിക്കുന്നവളെ ഗൗരി പാർവതിയെ. രുദ്രദേവന്റെ ഭാര്യയെ “”
അത് പറഞ്ഞതും ഗൗരിയോടുള്ള വെറുപ്പും, പുച്ഛവും നിറഞ്ഞു അവളുടെ മുഖത്ത്.
“”എത്ര പെട്ടന്ന് നടക്കുന്നോ അത്രയും പെട്ടെന്ന് ആ നാശത്തെ ഇല്ലാതെ ആക്കണം. തന്റെ പേര് വരാതെ ഞാൻ നോക്കികോളാം. തനിക്കവളെ വിട്ടു തന്നിരിക്കുന്നു.നീറി നീറി തീരണമവൾ.””
അത് പറഞ്ഞു കൊണ്ട് കുറച്ച് പണമെടുത്തയാളുടെ കയ്യിൽ കൊടുത്തു സഞ്ജന.
“”ഇത് അഡ്വാൻസ് രണ്ട് ലക്ഷം. അവളെ തീർത്ത് വന്നാൽ ബാക്കി തരും.””
സഞ്ജന കാറിൽ കയറി പോകുന്നതും നോക്കി നിന്ന അയാളുടെ കണ്ണിൽ ഒരു സന്തോഷം ഉണ്ടായിരുന്നു. ഒരുപാട് നാളത്തെ ആഗ്രഹം നടക്കാൻ പോകുന്ന സന്തോഷം.
?????????
“”ഗൗരി….””
ദേവൻ വിളിച്ചതുമവൾ വാ പൊത്തി ഒന്ന് കൂടി അലമാരയുടെ മറവിലേക്കു മാറി നിന്നു. നന്നായി കിതക്കുന്നുണ്ടായിരുന്നു അവൾ. കിലുങ്ങി കൊണ്ടിരുന്ന കൊലുസിന്റെ കിലുക്കം കുറഞ്ഞിരുന്നു.
“”ദേ പെണ്ണേ എനിക്ക് ദേഷ്യം വരുന്നുണ്ടേ…””
അവൻ വീണ്ടും തിരയാൻ തുടങ്ങി. അലമാരക്ക് ഇടയിലൂടെ സാരി തലപ്പ് കണ്ടതുമവൻ കാണാത്ത പോലെ വീണ്ടും വിളിച്ചു കൊണ്ടിരുന്നു.
“”ശെരി ഞാൻ പോവാ….നീ എന്താന്ന് വെച്ചാൽ ചെയ്യ്.””
ദേവൻ മാറി നിന്നതും ഗൗരി സംശയത്തോടെ നിന്നു. വാതിലടയുന്ന ശബ്ദം കേട്ടതുമവൻ പുറത്ത് പോയതായി തോന്നി പുറത്തേക്ക് പമ്മി പമ്മി ഇറങ്ങി ഗൗരി. പക്ഷേ അവളുടെ കൊലുസിന്റെ കിലുക്കം ആ വീട്ടിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു. വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയതും മുന്നിൽ നിൽക്കുന്ന ദേവനെ കണ്ടു ഞെട്ടി നോക്കി ഗൗരി. അപ്പോഴേക്കും അവളുടെ ഇടുപ്പിൽ പിടിച്ച് വലിച്ചടുപ്പിച്ചിരുന്നു ദേവൻ. സാരിക്കിടയിലൂടെ അവളുടെ ന ഗ്നമായ വയറിൽ കൈ മുറുകിയതും അവൾ പിടഞ്ഞു കൊണ്ട് മാറാൻ ശ്രെമിച്ചു. പക്ഷേ ദേവൻ അപ്പോഴേക്കും അവളെ ഒന്ന് കൂടി അടക്കി പിടിച്ചിരുന്നു.
“”നീ എത്ര ഓടി ഒളിച്ചാലും നിൻറെ പിറകെ ഈ ദേവനുണ്ടാകും. കാരണം ഈ കൊളുസ് നിന്റെ കാലിൽ കിടക്കുന്നത് കൊണ്ട്,നിന്റെ ഗന്ധം എനിക്ക് പരിചിതമായതു കൊണ്ടും കണ്ടു പിടിക്കാൻ എനിക്ക് പെട്ടെന്ന് കഴിയും.””
അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞതും അവളൊന്നു പുഞ്ചിരിച്ചു.
“”പിന്നെ… ഒളിക്കുമ്പോൾ സാരിയൊക്കെ ഒതുക്കി പിടിക്കണം കേട്ടോ ഗൗരി പാർവതി.””
കാതിൽ കടിച്ചു കൊണ്ട് പറഞ്ഞതും അവൾ കണ്ണുകൾ ചിമ്മി നിന്നു.
“”പോകാം…””
മുറിയിലേക്ക് കണ്ണുകൾ കാണിച്ചു പറഞ്ഞതും ഗൗരിയവനെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. നാണം കൊണ്ട് തല താഴ്ത്തിയതും അവൻ കൈകളിൽ കോരി എടുത്തു കൊണ്ട് മുറിയിലേക്ക് നടന്നു. ഗൗരിയുടെയും ദേവന്റെയും പ്രണയം കൊണ്ട് നിറഞ്ഞ ആ രാത്രി……ദേവനവളെ പ്രണയം കൊണ്ട് മൂടുമ്പോൾ ഒരമ്മയുടെ മനസ് പേടി കൊണ്ട് ഉരുകുകയായിരുന്നു. എന്തോ വലുത് വരാൻ പോകുന്നതിന്റെ സൂചന എന്നപോൽ.
??????????
“”ഞാൻ പോവാട്ടോ “””
കൈകഴുകി പുറത്തേക്ക് ഇറങ്ങി ദേവൻ.
“”മ്മ് “”
ഗൗരി പുറത്തേക്ക് ഇറങ്ങി വന്നു. എന്തോ ഉൾപ്രേണയിൽ അവൻ ബൈക്കിൽ നിന്നിറങ്ങിവന്നവളുടെ നെറ്റിയിൽ ചുംബിച്ചു.
“”എനിക്കെന്തോ പോകാൻ തോന്നുന്നില്ല.””
ദേവൻ പറഞ്ഞതും ഗൗരിയവന്റെ കവിളിൽ പിടിച്ചു വലിച്ചു.
“”പോ…””
അവനെ കൂർപ്പിച്ചു നോക്കി കൊണ്ട് ഗൗരി പറഞ്ഞതും ദേവൻ ബൈക്കിൽ കയറി ഇരുന്നു. കൈകാണിച്ചതും അവൻ വണ്ടിയുമെടുത്തു പോയി. അടുക്കളയിൽ കയറി ഓരോന്നു ചെയ്യ്തു കൊണ്ടിരുന്നപ്പോഴാണ് ഇടുപ്പിലൂടെ ചുറ്റി പിടിച്ചത്. അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞെങ്കിലും അത് പുറത്ത് കാണിക്കാതെ തിരിഞ്ഞു നിന്നതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി തരിച്ചു. വല്ലാത്ത ഭാവത്തോടെ നിൽക്കുന്ന രാജേന്ദ്രൻ. അയാൾ അടുത്തടുത്തു വരുന്നത് കണ്ടതും പേടിയോടെ പുറകിലേക്ക് പോയി. കയ്യിൽ കിട്ടിയ കത്തിയെടുത്തു ചൂണ്ടിയെങ്കിലും മുഖമടച്ചടിച്ചിരുന്നു അയാൾ.തോളിൽ വെച്ച കൈ മുറുകിയതും തള്ളിയിട്ട് ഓടി. വാതിൽ അകത്തു നിന്നും പൂട്ടിയിട്ടുണ്ട്. തുറക്കാനായി ശ്രെമിച്ചതും വീണ്ടും തല്ലി നിലത്തേക്ക് തള്ളിയിട്ടിരുന്നു. പേടികൊണ്ട് ഒന്നും ചെയ്യാൻ കഴിയാതെ ആയി.ചുണ്ട് പൊട്ടി ചോര ഒലിക്കുന്നുണ്ട്. നിലവിളിച്ചു കരയുന്നുണ്ട് ശബ്ദമില്ലാത്തതു കൊണ്ട് നിലവിളി പുറത്തേക്ക് വരുന്നില്ല. അവളുടെ അവസ്ഥ കണ്ടയാൾക്ക് വല്ലാത്ത ലഹരിയായിരുന്നു.
“”ഈ സൗന്ദര്യം ആ ദേവൻ മാത്രം ആസ്വദിച്ചാൽ മതിയോ?എന്നാൽ അങ്ങനെയല്ല…കുറെ നാളത്തെ ആഗ്രഹമായിരുന്നു ഇപ്പോൾ എന്റെ മുന്നിൽ ഇങ്ങനെ നിലവിളിച്ചു കരയുന്നത്.””
അയാൾ അവളുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് പറഞ്ഞു.
“””പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നിന്നെ ഒന്ന് തൊട്ടതിന് അവൻ എന്നെ എന്തൊക്കെ ചെയ്യ്തു. അന്ന് കുറിച്ചിട്ടിരുന്നു ഞാൻ.ഈ പൂവിന്റെ തേൻ മതിയാവുവോളം നുകരാൻ…..ഇന്ന് എനിക്ക് ആ ആഗ്രഹം പൂർത്തീകരിക്കണം.”””
അവളുടെ സാരി തലപ്പിൽ കൈ വെച്ച് പറഞ്ഞതും ആയാളെ പേടിയോടെ നോക്കി ഗൗരി.
തുടരും….
©️copyright protected