സമാധാനം കളയുന്ന അരുതുകൾ
Story written by Jolly Shaji
::::::::::::::::::::::::::::::::::::
നീന ടീച്ചർ എന്തായിരിക്കും ഈ സമയത്തു വിളിക്കുന്നത്…. അടുക്കളയിൽ നിന്നും ഓടിവന്ന് ഫോൺ എടുത്ത സീത ഒന്ന് ശങ്കിച്ചു നിന്നു….
“ഹലോ ടീച്ചർ എന്താ വിളിച്ചത്…”
“രാഹുലിന് എന്തുപറ്റി സീത…”
“എന്താ ടീച്ചർ.. അവന് പ്രശ്നം ഒന്നുമില്ലല്ലോ അവൻ റൂമിൽ ഉണ്ട്… ക്ലാസ്സ് കഴിഞ്ഞപ്പോൾ മുതൽ എന്തൊക്കെയോ പഠിക്കാൻ ഉണ്ടെന്നു പറഞ്ഞ് അവിടെത്തന്നെ ഇരിക്കുകയാണ്…”
“രാഹുൽ ഓൺലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്തിരുന്നോ ഇന്നും…”
“ഇന്നല്ല എന്നും അവൻ ക്ലാസ്സിൽ ഇരിക്കാറുണ്ടല്ലോ… എന്താ ടീച്ചർ..”
“രാഹുൽ ആരുടെ ഫോണിൽ ആണ് ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നത്…”
“പുതിയത് വാങ്ങിയതാണ് ടീച്ചർ.. അവന് പഠിക്കാൻ മാത്രമായി..”
“സീത അവൻ ക്ലാസ്സിൽ ഇരിക്കുമ്പോൾ ശ്രദ്ദിക്കാറുണ്ടോ…”
“അവനെ അങ്ങനെ ശ്രദ്ദിക്കേണ്ടി വന്നിട്ടില്ലല്ലോ ടീച്ചർ… എട്ടാം ക്ലാസ്സ് വരെ ക്ലാസ്സിൽ ഒന്നാമനായി പഠിച്ച കുട്ടിയല്ലേ അവൻ…”
“പോരാ സീത… ഇത് ഒൻപതാം ക്ലാസ്സ് ആണ്… നന്നായി പഠിച്ചാൽ മാത്രമേ പത്തിലേക്കു ജയിപ്പിക്കു… സീതേ അവൻ കുറച്ച് ദിവസം ആയി ഓൺലൈൻ ക്ലാസ് ടൈമിൽ ഇടയ്ക്കിടെ ക്ലാസ്സ് ഓഫ് ആക്കി പോവുന്നുണ്ട്… അവിടെ നെറ്റ് പ്രോബ്ലം എന്നാണ് അവൻ പറയുന്നത്…. സീത ഒന്ന് ശ്രദ്ധിക്കണം… തത്കാലം ഞാൻ പറഞ്ഞത് അവൻ അറിയേണ്ട…”
“ഞാൻ ശ്രദ്ധിക്കാം ടീച്ചർ…”
സീത വേഗം മുറിയിലേക്ക് ചെന്നു… രാഹുൽ വാതിൽ അകത്തുനിന്ന് അടച്ചിരിക്കുകയായിരുന്നു… സീത വാതിലിൽ മുട്ടി..രണ്ടുമൂന്നു തട്ടിയപ്പോൾ ആണ് വാതിൽ തുറന്നത്…
“എന്താ അമ്മേ പഠിക്കാൻ സമ്മതിക്കില്ലേ..”
രാഹുൽ ദേഷ്യത്തോടെ ചോദിച്ചു… അവന്റെ മുഖം ആകെ വിയർത്ത് എന്തോ വല്ലാത്ത ഷീണം പോലെ സീതക്കു തോന്നി…
“നിനക്ക് എന്തുപറ്റി നീ വല്ലാതെ വിയർത്തിരിക്കുന്നല്ലോ…”
“റൂമിൽ നല്ല ചൂടുണ്ട് അതാവും… അമ്മ പൊയ്‌ക്കെ ദേ ഞാൻ പഠിക്കുകയാണ്…”
അവൻ വേഗം പാഠഭാഗം അമ്മയെ കാണിച്ച് കൊടുത്തു…
“എങ്കിൽ മോൻ ഹാളിൽ വന്നിരുന്നു പഠിക്കു അവിടെ ആണെങ്കിൽ ഇത്രയും ചൂട് ഉണ്ടാവില്ല…”
“ഏയ് അത് ശരിയാവില്ല…നിങ്ങൾ എല്ലാരും ഓരോന്ന് പറഞ്ഞു നടന്നാൽ എന്റെ കോൺസെൻട്രേഷൻ പോവും..”
“അതിന് ഇവിടെ നീയും ഞാനും അല്ലാതെ ആരും ഇല്ലല്ലോ മോനെ..”
“അതല്ല അമ്മേ കുറേ ഹോം വർക്ക് ചെയ്യാൻ ഉണ്ട്…. ഇവിടെ വന്നിരുന്നാൽ ടി വി കാണാൻ തോന്നും…. ഞാൻ വേഗം തീർത്തിട്ടു വരാം…”
അടുത്ത ദിവസങ്ങളിലൊക്കെ സീത രാഹുലിനെ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങി… ഒറ്റമോൻ ആയതിനാൽ അല്പം കൂടുതൽ ലാളിച്ചാണ് അവനെ വളർത്തിയത്…കുറച്ച് മാസങ്ങൾക്കു മുൻപു വരെ തന്റെയും ഏട്ടന്റെയും കൂടെ കിടന്നുറങ്ങിക്കൊണ്ടിരുന്ന കുട്ടി പെട്ടെന്നാണ് ഒറ്റയ്ക്ക് ഒരു മുറിയിലേക്ക് മാറിയത്…
മുൻപ് തന്റെയും ഏട്ടന്റെയും വീട്ടുകാർ പറയുമായിരുന്നു കുട്ടി വലുതായി വരുന്നു അവനെ മാറ്റികിടത്താൻ…. പക്ഷെ അവനും ഞങ്ങൾക്കും അത് വിഷമം ആയിരുന്നു…
മുൻപൊക്കെ പഠിക്കുന്നതും ഹോംവർക്ക് ചെയ്യുന്നതുമൊക്കെ അവൻ തന്റെ കൂടെ അടുക്കളയിൽ ഇരുന്നായിരുന്നു…. അവൻ പഠിക്കുമ്പോൾ താൻ അവന്റെ പഠനകാര്യത്തിൽ നന്നായി ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു… ഇപ്പോൾ അവന് ആ മുറിയാണ് ലോകം… ഭക്ഷണം കഴിക്കാൻ മാത്രം ഇറങ്ങി വരും..
മുൻപൊക്കെ അവന്റെ അടിവസ്ത്രങ്ങളൊക്കെ താനാണ് കഴുകി കൊടുക്കാറ് ഇപ്പോൾ അതുപോലും അവൻ ഒറ്റക്കാണ്…
അവനിലെ മാറ്റങ്ങൾ സീത ശെരിക്കും മനസ്സിലാക്കി തുടങ്ങി…ക്ലാസ്സ് സമയങ്ങളിൽ അവൻ ക്ലാസ്സ് അറ്റൻഡ് ചെയ്യുന്നുണ്ടോ എന്ന് സീത ശ്രദ്ദിച്ചു…
ഒരു ദിവസം ഉച്ചക്ക് അവന്റെ മുറിയുടെ വാതിലിനു അടുത്തെത്തിയ സീത അകത്തുനിന്നും അടക്കിപിടിച്ച സംസാരം ശ്രദ്ധിച്ചു… ഇവൻ ഇത് ആരോടാണ് സംസാരിക്കുന്നതു… ഇപ്പോൾ ക്ലാസ്സ് സമയം ആണല്ലോ…
സീത വാതിലിന്റെ താക്കോൽ ദ്വാരത്തിലൂടെ അകത്തേക്ക് നോക്കി…അകത്തു കണ്ട കാഴ്ച്ച സീതയിൽ ഞെട്ടൽ ഉണ്ടാക്കുന്നതായിരുന്നു…
പൂർണ്ണന ഗ്നനായി കട്ടിലിൽ മലർന്നു കിടക്കുന്ന രാഹുലിന്റെ ഒരു കയ്യിൽ ഫോൺ ചെവിയോട് ചേർത്തു വെച്ചിരിക്കുന്നു… മറ്റെ കൈകൊണ്ടു സ്വയഭോ ഗം ചെയ്യുന്ന രാഹുൽ.. ഫോണിൽ അവൻ അശ്ലീ ല ഭാഷകളാണ് സംസാരിക്കുന്നത് എന്ന് അവൾക്കു മനസ്സിലായി…
പൊട്ടികരഞ്ഞുകൊണ്ട് സീത മുറിയിലേക്ക് ഓടി… ഇന്നലെ വരെ ഒരു കൊച്ചു കുഞ്ഞായിട്ടേ താൻ അവനെ കണ്ടിരുന്നൊള്ളു… ഇന്നവൻ വലിയ ആളായിരിക്കുന്നു… ഈശ്വരാ താൻ കണ്ട കാഴ്ച്ച എങ്ങനെ അദ്ദേഹത്തോട് പറയും… ഫോണിൽ ആരോടാവും അവൻ…. അവളിൽ ഒരുപാട് ചോദ്യങ്ങൾ അവശേഷിച്ചു..
സീത വേഗം തന്റെ ഏറ്റവും അടുത്ത സുഹൃത്തായ മാലതിയെ വിളിച്ചു… മാലതി സ്കൂൾ ടീച്ചർ ആണ്… ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ അവൾക്കു സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി..
മാലതി ഫോൺ എടുത്തതെ സീത പൊട്ടിക്കരയുകയായിരുന്നു… മാലതിയും കാര്യമറിയാതെ വിഷമിച്ചു.. കുറച്ച് കഴിഞ്ഞു മാലതിയോട് കരഞ്ഞു കൊണ്ട് അവൾ കാര്യങ്ങൾ പറഞ്ഞു..
“സീത തത്കാലം നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്…നീ ഒന്നും മനസ്സിലാക്കിയതായി രാഹുൽ അറിയരുത്…. ആദ്യം അവന്റെ ഫോൺ പരിശോധിക്കുകയാണ് വേണ്ടത്…. അവന്റെ പോക്ക് എങ്ങോട്ടെന്ന് മനസിലാക്കുക ആദ്യം… നീ ശിവൻ വരുമ്പോൾ കാര്യങ്ങൾ സംസാരിക്കുക… എന്നിട്ട് ബാക്കി നോക്കാം…”
കുറച്ച് കഴിഞ്ഞു സീത ചെന്ന് നോക്കുമ്പോൾ രാഹുൽ റൂമിൽ ഇല്ല… ടോയ്‌ലെറ്റിൽ വെള്ളം വീഴുന്ന ശബ്‍ദം കേൾക്കുന്നുണ്ട്… കുളിക്കുകയാണെന്ന് തോന്നുന്നു…സീത അടുക്കളയിലേക്കു പോയി..
“അമ്മേ ചായ താ…”
രാഹുലിന്റെ ശബ്‍ദം കേട്ട സീത തിരിഞ്ഞു നോക്കി…. അവൾക്കു അവനെ വലിയൊരു ചെറുക്കൻ ആയി തോന്നി… ഇന്നലെ വരെ തന്റെയും ഏട്ടന്റെയും കൂടെ കിടന്നുറങ്ങിയിരുന്ന കുഞ്ഞ്…സെറ്റിയിൽ താൻ ടി വി കണ്ടിരിക്കുമ്പോൾ ഓടി വന്നു മടിയിൽ കിടന്ന് “അമ്മേ എന്റെ മുടിയിലൂടെ വിരലോടിച്ചേ “എന്ന് പറഞ്ഞിരുന്ന തന്റെ മോൻ… പതിനാലു വയസ്സേ ഉള്ളു തന്റെ കുഞ്ഞിന്…സീത പെട്ടന്ന് രാഹുലിനോട് പറഞ്ഞു…
“അയ്യോ പഞ്ചസാര തീർന്നിരിക്കുവാണല്ലോ നീ പോയി വാങ്ങിക്കൊണ്ടു വരു..”
“ഓ എനിക്കെങ്ങും വയ്യമ്മേ ആ ജംഗ്ഷൻ വരെ നടക്കാൻ…”
“വെയിലാറി നീ മെല്ലെ നടന്നു പോയിട്ട് വാ…”
“ഈ അമ്മേടെ ഒരു കാര്യം.. പൈസ താ..”
“അലമാരയിൽ ഇരിപ്പുണ്ട് അതിൽ നിന്നും എടുത്തോ…”
രാഹുൽ കടയിലേക്ക് പോയപ്പോൾ തന്നെ വാതിൽ അകത്തുനിന്നും അടച്ച് സീത വേഗം അവന്റെ മുറിയിലേക്ക് ചെന്നു… ഫോൺ ചാർജ് കേറാൻ കുത്തിയിട്ടിട്ടുണ്ട്… അവൾ ഫോൺ എടുത്തുനോക്കി… ലോക് ചെയ്തിരിക്കുന്നു ഫോൺ… കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ ഫോണിൽ ലോക് ഉണ്ടായിരുന്നില്ലല്ലോ… എല്ലാരും ആവശ്യങ്ങൾക്ക് ഉപയോഹിക്കാറുള്ളതായിരുന്നു…
പറ്റേൺ ലോക് ആണ് അവൾ ഓരോ പാറ്റേൺ മാറി മാറി വരച്ച് അവസാനം ലോക് മാറ്റി…
ഫോണിലേക്കു വന്ന കാൾ ലിസ്റ്റ് അവൾ നോക്കി… ലാസ്റ്റ് വന്നിരിക്കുന്ന കാൾ വാസന്തി എന്ന് സേവ് ചെയ്തിരിക്കുന്നതായിരുന്നു… നാല്പത് മിനിറ്റു സമയം ആയിരുന്നു ലാസ്റ്റ് കാൾ ടൈം… താൻ അവനെ കണ്ടത് ഈ കാളിൽ സംസാരിക്കുമ്പോൾ അല്ലെ..അതിന് മുൻപുള്ള കാളുകൾ അവൾ നോക്കി… രാവിലെ ഏഴരക്ക് വാസന്തിയുടെ കാൾ വന്നിട്ടുണ്ട്… പക്ഷെ പത്തുമിനിറ്റ് മാത്രം കാൾ ടൈം… അതിന് മുൻപ് വെളുപ്പിനെ മൂന്ന് മണിക്ക് ഇതേ നമ്പറിലേക്ക് രാഹുൽ വിളിച്ചിട്ടുണ്ട് പക്ഷെ കാൾ എടുത്തിട്ടില്ല…
ആരാവും വാസന്തി… ഇനി അവന്റെ ഗേൾഫ്രണ്ട്‌സ് ആണോ… പക്ഷെ ഇതുവരെ അങ്ങനൊരാളെക്കുറിച്ച് അവൻ സൂചിപ്പിച്ചിട്ടു പോലും ഇല്ലല്ലോ..അവൾ ആ നമ്പറിലേക്ക് കാൾ വിളിച്ചു നോക്കി… റിംഗ് ചെയ്യുന്നുണ്ട്…
“എന്താടാ കുട്ടാ ഈ സമയത്തു വിളിക്കുന്നത്… മുത്തിനോട് ഞാൻ രാത്രിയിൽ വിളിക്കാം എന്ന് പറഞ്ഞതല്ലെടാ… എന്തേ ഉച്ചക്ക് തന്നത് പോരായോ…”
സീത വല്ലാത്ത ഒരവസ്ഥയിൽ ആയി ആ സംസാരം കേട്ടിട്ട്… അവൾ വേഗം ഫോൺ കട്ട് ചെയ്തു…. ഏതോ വലിയ സ്ത്രീ ആണ്… ഈശ്വരാ എന്റെ മോൻ.. അവൾ നെഞ്ചത്ത് കൈവെച്ചു നിലവിളിച്ചു…
വാട്സാപ്പ് ഓൺ ആക്കിയ സീത കണ്ടത് വാസന്തിയുടെ ഫോണിൽ നിന്നും രാഹുലിന് വന്നേക്കുന്ന വീഡിയോ, ഫോട്ടോസ് ഒക്കെ ആണ്… എല്ലാത്തിലും ഒരാൾ തന്നെ… ഏകദേശം അൻപ്തിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീ… എല്ലാം ന ഗ്ന ഫോട്ടോസും അശ്ലീ ല വീഡിയോകളും..
അവൾ വേഗം ഫോണുമായി മുറിയിൽ നിന്നും പുറത്തിറങ്ങി… ഫോൺ സ്വിച്ച് ഓഫ് ആക്കി അലമാരയിൽ ആരും കാണാത്തതുപോലെ ഒളിപ്പിച്ചു വേച്ചു..
അവൾ മാലതിയെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു..
“നീ വിഷമിക്കേണ്ട… എന്തായാലും കാര്യങ്ങൾ ഒരുപാട് .വഷളവും മുന്നേ നമുക്ക് വിവരങ്ങൾ അറിയാൻ പറ്റിയല്ലോ…. നീ ശിവനോട് കാര്യങ്ങൾ തുറന്ന് പറയണം… എന്നിട്ട് രാത്രിയിൽ എന്നെ വിളിക്കു… നമുക്ക് എത്രയും പെട്ടന്ന് രാഹുലിന്റെ മനസ്സിനെ മാറ്റിയെടുക്കണം… തത്കാലം ഫോൺ അവന് കൊടുക്കരുത്…”
രാഹുൽ വന്നപ്പോൾ സാധാരണ പോലെ അവനോടു സംസാരിച്ചു ചായ കൊടുത്തു… ചായ കുടിച്ച അവൻ മുറിയിലേക്ക് പോയി അതേ വേഗത്തിൽ തിരിച്ചു വന്നു…
“അമ്മേ എന്റെ ഫോൺ എടുത്തോ…”
“ഞാനോ… ഞാൻ എന്തിനു നിന്റെ ഫോൺ എടുക്കുന്നു എനിക്ക് ഫോൺ ഉണ്ടല്ലോ…”
“അപ്പൊ റൂമിൽ ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്ന എന്റെ ഫോൺ എവിടെ…”
“എനിക്കറിയില്ല അവിടെവിടേലും കാണും…”
“അവിടെ ഇല്ല… അമ്മേ സത്യം പറ എന്നെ പറ്റിക്കാതെ…”
അപ്പോൾ ആണ് കാളിംഗ് ബെൽ അടിച്ചത്….
“ആ അച്ഛൻ വന്നു… ഇനി ഫോൺ എന്ന് പറഞ്ഞു ബഹളം കൂട്ടാതെ റൂമിൽ എവിടേലും പോയിനോക്ക്…”
സീത വാതിൽ തുറക്കാനായി പോയി… രാഹുൽ വെപ്രാളമെടുത്തു റൂമിലൂടെ പരക്കം പാഞ്ഞു… രാത്രി അത്താഴം കഴിക്കാൻ വിളിച്ചിട്ടും അവൻ വന്നില്ല…അച്ഛൻ നിർബന്ധം പിടിച്ചിട്ടാണ് അവൻ ഭക്ഷണം കഴിക്കാൻ ഇരുന്നത്…
“എന്താ രാഹുൽ നിന്റെ പ്രശ്നം… രാവിലെ ഞാൻ കണ്ട നീയെ അല്ലല്ലോ ഇപ്പൊ…”
“അച്ഛാ അതുപിന്നെ എന്റെ ഫോൺ..”
“ഫോണിന് എന്ത് പറ്റി…”
“ഞാൻ കടയിൽ പോയി വന്നപ്പോൾ റൂമിൽ ഫോൺ ഇല്ല…”
“നീ പോയപ്പോൾ കൊണ്ടുപോയിക്കാണും… വഴിയിൽ എവിടേലും ആകും ഫോൺ മിസ്സ് ആയത്…”
“ഫോൺ ഞാൻ കൊണ്ടുപോയതായി ഓർക്കുന്നെ ഇല്ല…”
“ഇന്നിപ്പോ രാത്രി ആയില്ലേ നാളെ അന്വഷിക്കാം നീ കഴിച്ചിട്ട് പോയി കിടന്നോ… നാളെ നമുക്ക് പുറത്തൊന്നു പോകാം..”
“അച്ഛന്റെയോ അമ്മയുടെയോ ഫോൺ എനിക്ക് തരുമോ… രാത്രിയിൽ കുറച്ച് നേരം ഗെയിം കളിക്കാൻ ആണ്..”
“വേണ്ട… എന്നും ഉറക്കിളച്ചു പഠിക്കുന്നതല്ലേ ഇന്ന് നേരത്തെ പോയി കിടന്നോളു…”
രാഹുലിന് മറുപടി ഒന്നും പറയാൻ അവസരം ശിവൻ കൊടുത്തില്ല…രാത്രിയിൽ ആരും സമദാനമായി ഉറങ്ങിയില്ല….
സീത വെളുപ്പിനെ എണീറ്റ് ചെല്ലുമ്പോൾ രാഹുലിന്റെ മുറിയിൽ വെട്ടം ഉണ്ട്… സീത അകത്തേക്ക് നോക്കി… കട്ടിലിൽ എന്തോ ആലോചിച്ചു കിടപ്പുണ്ട് രാഹുൽ…
അവൾ വേഗം പണികൾ ഒതുക്കി കുളിച്ചു പോകാൻ റെഡിയായി… രാഹുലും ശിവനും എണീറ്റു കുളിച്ചു ഭക്ഷണം കഴിച്ചു റെഡിയായി…
കാറിൽ കയറിയിട്ടും മൂവരും നിശബ്‍ദർ ആയിരുന്നു….കാർ ടൗണിൽ നിർത്താതെ ഒരു ഉൾവഴിയിലേക്ക് തിരിഞ്ഞപ്പോൾ രാഹുൽ ചോദിച്ചു… “നമ്മൾ എവിടേക്ക് .”എന്ന്.. പക്ഷെ ആരും മറുപടി പറഞ്ഞില്ല…
കാർ ചെന്ന് നിന്നത് വലിയൊരു വീടിന്റെ ഗേറ്റിനു മുൻപിൽ ആണ്…ഗേറ്റിൽ വെച്ചിരിക്കുന്നു നെയിം ബോർഡ് രാഹുൽ ശ്രദ്ധിച്ചു..ഡോക്ടർ റാം മോഹൻ, ഡോക്ടർ വീണ റാം മോഹൻ, രണ്ടാളും സൈക്കോളജിസ്റ് ആണ്…എന്തിനാവും ഇവിടെ…
കാർ ഗേറ്റിനോട് ചേർന്ന് നിർത്തിയപ്പോൾ ഗേറ്റ് തുറന്ന ആളെ കണ്ടു രാഹുൽ ഒന്ന് പരിഭ്രമിച്ചു… മാലതി ആന്റി… ഇവർ എന്താ ഇവിടെ..
കാർ ഗേറ്റിനുള്ളിലേക്ക് കയറ്റി നിർത്തി… ശിവനും സീതയും കാറിൽ നിന്നും ഇറങ്ങി… മാലതി കാറിന്റെ ബാക്ക് ഡോർ തുറന്നു…
“ആഹാ രാഹുൽ എന്താ ഇറങ്ങാതെ വന്നേ…”മാലതി അവന്റെ കൈകളിൽ പിടിച്ച് വലിച്ചു… അവൻ ഒരു യന്ത്രം പോലെ അവർക്കൊപ്പം നടന്നു… അപ്പോളേക്കും വീടിന്റെ സിറ്റൗട്ടിലേക്കു ഒരു സ്ത്രീയും പുരുഷനും ഇറങ്ങി വന്നു… അവരെ കണ്ടപ്പോൾ രാഹുലിന് മനസ്സിലായി അവർ ആണ് ഡോക്ടർസ് എന്ന്…
“സാർ ഇതാണ് രാഹുൽ…” മാലതി അവനെ ഡോക്ടറുടെ മുന്നിലേക്ക് നീക്കി നിർത്തി…
“രാഹുൽ വരു നമുക്ക് അല്പം സംസാരിക്കാം…”
ഡോക്ടർ രാഹുലിനെയും കൊണ്ട് റൂമിൽ കയറി വാതിൽ അടച്ചു…
ഡോക്ടർ വീണ ശിവനെയും സീതയെയും കൂട്ടി മറ്റൊരു മുറിയിലേക്ക് പോയി…
“മാലതി കുറേ കാര്യങ്ങൾ പറഞ്ഞു നിങ്ങളെ കുറിച്ചു… അതുപോര ഞങ്ങൾക്ക് നിങ്ങളെക്കുറിച്ച് മുഴുവനായും അറിയണം… രാഹുലും നിങ്ങളും തമ്മിലുള്ള അടുപ്പം എങ്ങനെ എന്ന് അറിയണം…”
സീതയും ശിവനും തങ്ങളെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞു…
“ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന രാഹുൽ നിങ്ങൾ കരുതും പോലെ ഇന്ന് കൊച്ച് കുഞ്ഞല്ല…. അവൻ ഒരു കൗമാര പ്രായക്കാരൻ ആയി… അവന് കൂടുതൽ അറിയാനുള്ള ആകാംഷ ഉള്ള പ്രായം ആണിത്… ഇതുവരെ നിങ്ങൾക്കൊപ്പമാണ് രാഹുലും ഉറങ്ങിയിരുന്നത് എന്ന് പറയുമ്പോൾ നിങ്ങൾ ഒന്ന് ഓർക്കണം നിങ്ങളുടെ സ്വകാര്യതകൾ നിങ്ങൾ വേണ്ടെന്നു വെച്ചേക്കുവായിരുന്നു ഇതുവരെ…”
“അല്ല ഡോക്ടർ… അതൊക്ക അവൻ നല്ല ഉറക്കം ആയെന്ന് ഉറപ്പിച്ചതിനു ശേഷം മാത്രമേ ചെയ്യറൊള്ളു…”
“ഇവിടെ നിങ്ങൾക്ക് തെറ്റി… നിങ്ങൾ നിങ്ങളുടെ സ്വകാര്യതകളിൽ മുഴുകുമ്പോൾ ഒരു പക്ഷെ അവൻ അതൊക്ക കണ്ടിട്ടുണ്ടാവും… അവന്റെ പ്രായത്തിൽ അവന്റെ ഉള്ളിലും ആശകൾ ഉണ്ടായിരുന്നിരിക്കാം…
അപ്പോൾ ആണ് അവന് സ്വന്തമായി മൊബൈൽ കിട്ടുന്നത്…. ആൻഡ്രോയ്ഡ് ഫോണും ഇന്റർനെറ്റും കിട്ടിയാൽ കുട്ടികൾ തീർച്ചയായും അശ്ലീലങ്ങൾ തേടി പോകും… പ്രത്യേകിച്ച് ആൺകുട്ടികൾ…
പകൽ ക്ലാസ്സ് എന്ന് പറഞ്ഞു മുറിയിൽ കയറിയാൽ പിന്നെ അവിടം അവന്റെ ലോകം ആണ്… നിങ്ങൾ എപ്പോളെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ അവൻ എന്തെടുക്കുന്നു എന്ന്…”
“അവനിൽ ഇന്നുവരെ സംശയിക്കാൻ ഒന്നും കണ്ടിരുന്നില്ല ഡോക്ടർ…
“നിങ്ങൾ കാണാൻ ശ്രമിച്ചില്ല അതാണ് സത്യം…
ഒരു പ്രായം കഴിഞ്ഞാൽ കുട്ടികളെ മാതാപിതാക്കളിൽ നിന്നും മാറ്റികിടത്തി പഠിപ്പിക്കണം… നിങ്ങളുടെ ആദ്യത്തെ തെറ്റ് അതാണ്…
പിന്നെ മക്കൾ പഠിക്കാൻ എന്ന് പറഞ്ഞു മുറിയിൽ അടച്ചിരുന്നാൽ അവരെ ഇടയ്ക്കിടെ ശ്രദ്ദിക്കണം… ഒറ്റയ്ക്ക് മുറിയിൽ അടച്ചുപൂട്ടി ഇരിക്കാൻ നിങ്ങൾ അവന് അവസരം കൊടുത്തു…
ഇടയ്ക്കു അവൻ ഉപയോഹിക്കുന്ന ഫോൺ വാങ്ങി അതിൽ അവൻ എന്തൊക്ക ചെയ്യുന്നു എന്ന് നിങ്ങൾ ശ്രദ്ദിച്ചില്ല…. തെറ്റ് തീർച്ചയായും നിങ്ങളിൽ നിന്നാണ് തുടക്കം…”
“ഡോക്ടർ ഞങ്ങൾക്ക് ഞങ്ങടെ മോനെ വിശ്വാസം ആയിരുന്നു…”
“സീത മകനെ വിശ്വസിക്കേണ്ട എന്നല്ല… പൂർണ്ണമായും ഒരിക്കലും അവന് സ്വാതന്ത്ര്യം കൊടുക്കരുതായിരുന്നു…. ഇത് നിങ്ങടെ മാത്രം കേസ് അല്ല.. ഇതുപോലെ ധാരാളം കേസ് വരാറുണ്ട്….സ്വന്തം അമ്മയുടെ കുളി ക്യാമറയിൽ പകർത്തിയ കുട്ടികൾ ഉണ്ടായിട്ടില്ലേ..
ഉറങ്ങികിടക്കുന്ന അമ്മയുടെ മേലേക്ക് കാൽ കയറ്റിവെച്ചു സ്വയംഭോ ഗം ചെയ്തപ്പോൾ ഞെട്ടിയുണർന്ന അമ്മയുടെ അവസ്ഥ ഒന്ന് ഓർത്ത് നോക്കിയേ…
അതുകൊണ്ട് നിങ്ങൾ വിഷമിക്കേണ്ട… ഇനി ആ ഫോണിൽ സിംകാർഡും ഇട്ട് അവന് കൊടുക്കേണ്ട… ഫോൺ ഇടയ്ക്കിടെ പരിശോധിക്കുക….
ഇപ്പോൾ അവന് ഒരു സ്ത്രീ ആയേ ബന്ധം ആയിട്ടുള്ളു… ഇത് തുടർന്ന് പോയെങ്കിലോ… ആ വാസന്തിയൊക്കെ വലിയ ചങ്ങലയിലെ ചെറിയ കണ്ണികൾ ആവും…
കുട്ടികളെ ഫോൺ വിളിച്ചു സുഖിപ്പിക്കുക, പിന്നെ അവരോടു പണം ആവശ്യപ്പെടുക, അവർക്കു ല ഹരി മരുന്നുകൾ നൽകുക ഇതൊക്കെ ആണ് അവറ്റകളുടെ ഉദ്ദേശം…
നമുക്ക് നമ്മുടെ കുഞ്ഞിനെ തിരികെ കിട്ടി… ഇത് സ്കൂളിൽ ടീച്ചറേ അറിയിക്കണം…എത്രയും പെട്ടെന്ന് കുട്ടികൾക്കായ് ഒരു ബോധവത്കരണ ക്ലാസ്സ് നടത്തുക..”
സീതയും ശിവനും പുറത്തിറങ്ങി കുറേ നേരം കഴിഞ്ഞപ്പോൾ ആണ് ഡോക്ടർ റാംമോഹൻ രാഹുലുമായി പുറത്തേക്കു വന്നത്..പുറത്തേക്കു വന്ന രാഹുൽ ഓടിവന്ന് സീതയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു…
സീതയും കൂടെ കരഞ്ഞു. ശിവൻ അവർ ഇരുവരെയും ചേർത്തുപിടിച്ചു….
“ദേ ഇത് നിങ്ങടെ പഴയ രാഹുൽ മോൻ ആണ്.. ഒൻപതാം ക്ലാസ്സിലും അവൻ തന്നെയാവും ഒന്നാം സ്ഥാനത്ത്…. പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങി സ്വീറ്റ്‌സ് ആയി ഇനി ഇങ്ങ് വരവു….”
അവർ ഡോക്ടർസിനോടും മാലതിയോടും നന്ദി പറഞ്ഞ് യാത്ര ചൊല്ലി അവിടുന്നും പോയി….
ജോളി ഷാജി… ✍️