നിനക്കായ് മാത്രം ~ ഭാഗം 23, എഴുത്ത്: ദീപ്തി ദീപ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ലക്ഷ്മിയുടെ മരണത്തോടെ പൂർണമായും അവൻ നശിച്ചു. വീടും വീട്ടിറങ്ങി പോയി. കള്ള് കുടിച്ചും തമ്മിൽ തല്ലിയും ആളുകളെ കൊണ്ട് പറയിപ്പിച്ചു നടന്നു. പിന്നെ രാത്രിയിൽ ക ള്ളും കുടിച്ച് പാറുന്റെ മുറിയിലും കയറി അവളെ കടന്ന് പിടിച്ചതും ദേഷ്യവും സങ്കടവും കൂടി…. സൂര്യൻ നല്ല ആളാണെന്നു തെറ്റ് ധരിച്ചു. അവൻ കാരണം ആ മിണ്ടാ പ്രാണിക്ക് നല്ലൊരു ജീവിതം കിട്ടികോട്ടെയെന്നും കരുതി. പക്ഷേ നടന്നില്ല. അവന്റെ വാശിക്ക് പാറുവിന്റെ കഴുത്തിൽ താലി ചാർത്തിയതാണെന്ന് കരുതി പോയി.പക്ഷേ കാലം തെളിയിച്ചു അവരായിരുന്നു ഒന്നിക്കേണ്ടത്. ഓരോന്ന് ആലോചിച്ചയാൽ വീണ്ടും കിടന്നു മനസ്സിൽ ഉറച്ചു ഒരു തീരുമാനവുമായി…….

?????????

രാവിലെ മുതൽ എല്ലാവരുടെയും മുഖത്ത് വല്ലാത്ത സങ്കടമായിരുന്നു. അവർ തിരിച്ചു പോകുന്നതോർക്കും തോറും മനസ് അസ്വസ്ഥതമായി കൊണ്ടിരുന്നു. കഴിക്കാൻ ഇരുന്നപ്പോളും പതിവിലും വിപരീതമായി എല്ലാവരും മൗനത്തിലായിരുന്നു. മുറിയിലേക്ക് വന്ന ഗൗരി കണ്ടത് ബാഗിൽ സാധനങ്ങൾ എടുത്ത് വെക്കുന്ന ദേവനെയാണ്. അവൾ സംശയത്തോടെ അവന്റെ അടുത്തേക്ക് ചെന്നു. തട്ടി വിളിച്ചതുമവനൊന്നു തിരിഞ്ഞു നോക്കി.

“”””എവിടേക്കാ ഇതെല്ലാം കെട്ടി പെറുക്കി…? “””

സംശയത്തോടെ ചോദിച്ചതും മറ്റൊരു ബാഗ് എടുത്ത് അവളുടെ കയ്യിലേക്ക് കൊടുത്തു.

“””ചെന്നു നിനക്ക് വേണ്ട കുറച്ച് ഡ്രെസ്സെടുത്തു വെക്ക്….””

വല്യ ഗൗരവത്തിൽ പറഞ്ഞതും അവനെ ദയനീയമായി നോക്കി. അവനെ തന്നെ നോക്കി അവിടെ നിന്നും അനങ്ങാതെ നിൽക്കുന്ന ഗൗരിയെ ഒന്ന് കൂർപ്പിച്ചു നോക്കി ദേവൻ.

“””എന്താടി നോക്കുന്നെ പറഞ്ഞാൽ കേൾക്കെടി. ചെന്നെടുത്തു വെക്കാൻ…”””

ഉച്ചത്തിൽ അലറിയതും സങ്കടവും, ദേഷ്യവും കൊണ്ട് ബാഗിൽ വേണ്ട സാധനങ്ങൾ കുത്തി നിറച്ചു.

“””ചെന്നു ഡ്രസ്സ്‌ മാറ്റി വാ…”””

അവളോട്‌ പറയുന്നതിനോടൊപ്പം ബാഗ് രണ്ടും എടുത്തു പുറത്തേക്ക് പോയി. ഹാളിലിരുന്നവരെല്ലാരും ദേവനെ കണ്ടു വിഷമത്തോടെ നോക്കി.

“””ഏട്ടാ പോവല്ലേ…ഇതല്ലേ നമ്മുടെ വീട്. അവിടെ എന്തിനാ ഒറ്റയ്ക്ക് പോയി നിക്കണെ…?”””

ദേവു സങ്കടത്തോടെ ചോദിച്ചതും അവളുടെ തലയിൽ ഒന്ന് തലോടി.

“”””വേണ്ട വല്യേട്ട….നിങ്ങൾ രണ്ടുപേരും പോവല്ലേ….പറേച്ചിയേം കൊണ്ട് പോകല്ലേ വല്യേട്ടാ…..”””

ദുർഗകുട്ടി കരഞ്ഞു പറഞ്ഞതും അവളെയവൻ കൈകളിൽ എടുത്തുയർത്തി.

“””പോകണം ചക്കരെ. ഇനിയും പോകാതെ നിൽക്കാൻ പറ്റില്ല….ഞങ്ങൾ വേഗം വരാട്ടോ….””

അവളെ സമാധാനിപ്പിച്ചു കൊണ്ട് നിന്നതും ഗൗരി ഡ്രസ്സ്‌ മാറ്റി വന്നിരുന്നു. ദേവനെ കൊല്ലാനുള്ള ദേഷ്യമുണ്ട് അവളുടെ മുഖത്ത്…..

“””ശെരിയെന്നാൽ ഞങ്ങൾ ഇറങ്ങട്ടെ….”””

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയതും അവരെല്ലാം കണ്ണുകൾ നിറച്ചവരെ നോക്കി. അവരും കൂടെ പുറത്തേക്ക് ഇറങ്ങി. തിണ്ണയിലെ ചാരുകസേരയിൽ കണ്ണിന് മുകളിൽ കൈകൾ വെച്ചു കിടക്കുകയായിരുന്നു ശേഖരൻ. ദേവൻ കണ്ണ് കാണിച്ചതും ഗൗരി അയാളുടെ തോളിൽ കൈ വെച്ചു തട്ടി വിളിച്ചു. അയാൾ പെട്ടെന്ന് ഞെട്ടി കൈ മാറ്റിയതും കണ്ടു കണ്ണുനീർ ഒഴുകിയിറങ്ങുന്ന ശേഖരന്റെ കണ്ണുകൾ. ഗൗരിയയാളുടെ കാലുകളിൽ പിടിച്ച് അനുഗ്രഹം വാങ്ങിയതും അവളുടെ കണ്ണുനീർ അയാളുടെ കാലുകളിൽ വീണു. അതും കൂടി കണ്ടതും അയാൾ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു. രണ്ടുപേരും കെട്ടിപിടിച്ചു കരഞ്ഞു.

“”””പോവണ്ട മോളെ…..രണ്ടുപേരും ഒറ്റയ്ക്ക് അവിടെ നിൽക്കേണ്ട….എന്റെ കണ്ണടയുന്നതിനു മുൻപ് എന്റെ മക്കളെല്ലാരും ഒന്നിച്ച് നിൽക്കുന്നത് കാണണം….എന്റെ പേരകുട്ടി ഈ തറവാട്ടിൽ തന്നെ ജനിക്കണം….”””

ഗൗരിയെ അടർത്തി മാറ്റി പറഞ്ഞതും അവളും തേങ്ങി പോയിരുന്നു. കണ്ടു നിന്നവരും കരയുന്നുണ്ട്. ഗൗരി ദയനീയമായി ദേവനെ നോക്കി. പക്ഷേ അവൻ തിരിഞ്ഞു പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. ദേവനെ കണ്ണ് കാണിച്ച് കൊണ്ട് ഗൗരി ശേഖരനെ നോക്കി. അയാൾ മുന്നിലേക്ക്‌ പോയി തിരിഞ്ഞു നിൽക്കുന്ന ദേവന്റെ പുറത്ത് വിറയാർന്ന കൈകൾ കൊണ്ടൊന്നു തൊട്ടു. പക്ഷേ ദേവൻ തിരിഞ്ഞു നോക്കാതെ തന്നെ നിന്നു.

“””നിനക്ക് എന്നോട് ദേഷ്യമാണെന്ന് എനിക്കറിയാം.നിന്റെ നന്മക്കു വേണ്ടിയാണ് ഞാൻ പലതും ചെയ്തത്.പക്ഷേ അതിന്റെ പേരിൽ നിനക്ക് പലതും നഷ്ട്ടമായിട്ടുണ്ട്. നിന്നെ മനസിലാക്കി നിന്നെ തിരുത്താൻ ശ്രെമിക്കാതെ കുറ്റങ്ങൾ മാത്രമേ ഞാൻ പറഞ്ഞതും ചെയ്തതും.നീ വീട് വിട്ടു പോയപ്പോഴും ഞാൻ നിന്നെ തടഞ്ഞില്ല.എന്റെ വാശിയും ദേഷ്യവും പലപ്പോഴും നിന്നെ കുറ്റപ്പെടുത്തി നിന്റെ മേലെ തീർത്തിരുന്നു. അതിന്റെ ദേഷ്യം നിനക്കും എന്റെ ലക്ഷ്മി കുട്ടിക്കും ഉണ്ടാകും.ഒരച്ഛന്റെ അപേക്ഷയായി കാണണം. പോകരുത്…”””

അവന്റെ പ്രതികാരം ഒന്നും കാണാതെ നിന്നതും അയാൾ ഒന്നും പറയാതെ തിരിച്ചു നടന്നു.

“””രണ്ട് പേർക്കും നല്ലതേ വരൂ. എന്റെ പേരകുട്ടിയേയും കൊണ്ട് വരണം. അതിന്റെ മുഖം കാണാനെങ്കിലുമെന്നെ അനുവദിക്കണം.””””

ചാരുകസേരയിൽ ഇരുന്നു കൊണ്ടയാൾ തേങ്ങി.കുറച്ച് സമയത്തിന് ശേഷം അയാളുടെ മടിയിലായി ഭാരം തോന്നിയതും അയാൾ മുഖമുയർത്തി നോക്കി. കരഞ്ഞു കൊണ്ട് മടിയിൽ കിടക്കുന്ന ദേവനെ കണ്ടതും എന്ത് പറയണം എന്നറിയാതെ നിന്നു. സന്തോഷം കൊണ്ട് ചുറ്റും നോക്കി. കണ്ടുനിൽക്കുന്ന എല്ലാ കണ്ണുകളിലും സന്തോഷം കൊണ്ട് കണ്ണുനീർ നിറഞ്ഞിരിക്കുന്നു.മടിയിൽ നനവറിഞ്ഞതും അയാളവന്റെ തലയിൽ തലോടി…

“””എനിക്കച്ഛനോട് ഒരു വെറുപ്പുമില്ല. ഒരു ദേഷ്യവുമില്ല. എനിക്കതിനു കഴിയില്ല. എന്റച്ഛനല്ലേ…..”””

വാക്കുകൾ മുറിഞ്ഞു മുറിഞ്ഞു പറഞ്ഞതും രണ്ടുപേരും കരഞ്ഞു പോയിരുന്നു. കുറച്ച് സമയത്തിന് ശേഷം വിട്ടു മാറി നിന്നു ഒരു മടി തോന്നിയിരുന്നു രണ്ടുപേർക്കും. കണ്ണുനീർ തുടച്ച് ബാഗും കയ്യിലെടുത്തു കാറിൽ വെച്ചതും അവരുടെ മുഖമെല്ലാം വീണ്ടും മാറി.

“””വിഷമിക്കണ്ട. ഞങ്ങൾ ഉടനെ വരും. ഗൗരിടെ വീട്ടിലേക്ക് പോവാ…അപ്പച്ചിയല്ലേ ഞങ്ങളോട് പോവാൻ പറഞ്ഞിരുന്നത്….ഇനിയത് ഒട്ടും താമസിപ്പിക്കണ്ടെന്നു കരുതി.”””

എല്ലാവരുടെയും മനസ്സറിഞ്ഞ പോലെ ദേവൻ ഉത്തരം നൽകി.

‘”‘നീ വരുന്നുണ്ടോ…? “”

ഗൗരിയെ നോക്കി ചോദിച്ചതും അവൾ വേഗം കാറിൽ കയറി ഇരുന്നു. സുഭദ്രയോട് വീടിന്റെ കാര്യങ്ങൾ ഓരോന്ന് ചോദിച്ചതും അവർ ഓരോന്നും വിശദികരിച്ചു കൊടുത്തു.

“””അപ്പച്ചി വരുന്നോ…?””

ഇറങ്ങാൻ നേരം ദേവൻ സുഭദ്രയോട് ചോദിച്ചതും അവരൊന്നു ചിരിച്ചു.

“””ഇല്ല ദേവാ.ഇനിയാ വീട്ടിലേക്ക് പോകുന്നത് എന്റെ വെള്ള പുതപ്പിച്ച ശരീരം മാത്രമായിരിക്കും. കാരണം ഇനി പാറുന്റെ അച്ഛനെ എനിക്ക് എന്റെ മരണത്തിലൂടെ മാത്രം കണ്ടാൽ മതി. അതാ വീട്ടിൽ നിന്നും അദ്ദേഹത്തിന്റെ അസ്ഥി തറയിൽ ഞാൻ അവിടെ നിന്നും ഇറങ്ങാൻ നേരം കൊടുത്ത വാക്കാ….നിങ്ങൾ പോയിട്ട് വാ….”””

ഒരു വേദനയോടെ തന്റെ സങ്കടം പറഞ്ഞ സുഭദ്രയെ എല്ലാരും വിഷമത്തോടെ നോക്കി. ഒരു പാതി മുറിഞ്ഞ പ്രണയം ഉണ്ടായിരുന്നു അവരുടെ ആ വാക്കുകളിൽ. ജീവിച്ചു കൊതി തീരാതെ പോയ നഷ്ട്ടപ്രണയം.

?????????

കാറിൽ ഇരുന്ന ഗൗരിയുടെ മുഖത്ത്‌ നല്ല ഗൗരവമായിരുന്നു. ദേവൻ ഇടയ്ക്കിടയ്ക്ക് നോക്കിയെങ്കിലും അവൾ ദേഷ്യം കൊണ്ട് മുഖം തിരിച്ചു. കുറച്ച് നേരത്തെ യാത്രക്ക് ശേഷമവർ ഒരു പഴയ തറവാട് വീടിനു മുന്നിൽ ചെന്നു നിന്നു. ദേവനെ കണ്ടതും ഒരാൾ ഓടി വന്നു.

“””ദേവൻ കുഞ്ഞല്ലേ…?””

അയാളുടെ ചോദ്യത്തിന് ഒന്ന് തലയാട്ടി ചിരിച്ചു. ഗൗരി ഇറങ്ങിയതും അയാളവളെ ഒന്ന് നോക്കി.

“””കുഞ്ഞായിരുന്നപ്പോൾ മോനെ കണ്ടതാ. പിന്നെ ഇപ്പോഴാ കാണുന്നത്.ഇത് ഭാര്യയാണല്ലേ…?എന്താ മോളുടെ പേര്.?””

“”അതേ…ഗൗരി പാർവതി.””

ആ പേര് കേട്ടതും അയാളവളെ ഒന്ന് നോക്കി.

“””സുഭദ്രയുടെ മോളാണോ ഇത്…?””

സംശയത്തോടെയുള്ള അയാളുടെ ചോദ്യത്തിനൊപ്പം ആ കണ്ണുകളും നിറഞ്ഞിരുന്നു.

“”അതേ എങ്ങനെ മനസിലായി…?”””

ഇവിടുത്തെ അമ്മയുടെ പേരായിരുന്നു ഗൗരി പാർവതി എന്ന്. പിന്നെ ആ മുഖവുമായി കുട്ടിയുടെ മുഖത്തിന് നല്ല സാമ്യം തോന്നിയതാ. പിന്നെ ചിരി എന്റെ കേശൂന്റെ പോലെ തന്നെ തോന്നി…? “”‘

“””അതേ വാസുവേട്ടാ. ഇത് തന്നെയാണ് ഈ വീട്ടിലെ കേശവന്റേം, സുഭദ്രയുടെയും മോള്…ഗൗരി പാർവതി.”””

“””സന്തോഷായി മോളെ ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ കേശൂന്റെ മോളെ കാണാൻ പറ്റിയല്ലോ…ഞാൻ അവന്റെ കളികൂട്ടുകാരനായിരുന്നു. ആ വീട് എന്റെയാ… “””

കുറച്ചപ്പുറത്തായി കണ്ട വീട്ടിലേക്ക് ചൂണ്ടി കാണിച്ചു.

“”ഞാനും, ഭാര്യയും, മോളുമാണ് അവിടെ. നിങ്ങൾ രണ്ട് ദിവസം കഴിഞ്ഞല്ലേ പോകൂ. വരുന്നുണ്ടെന്നു മോൻ വിളിച്ചു പറഞ്ഞത് കൊണ്ട് വേഗം വീടൊക്കെ അടിച്ചു വൃത്തിയാക്കി.ഇടക്ക് ഒന്ന് പൊടി തട്ടി വൃത്തിയാക്കുക മാത്രമേ സാധാരണ ചെയ്യാറുള്ളു. നിങ്ങള് വാ…”””

അവരെയും വിളിച്ചു കൊണ്ടയാൾ അകത്തേക്ക് പോയി. വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴേ കണ്ടു മാലയിട്ടു തൂക്കിയ മൂന്ന് ചിത്രങ്ങൾ. അച്ഛനും, മുത്തശ്ശനും, മുത്തശ്ശിയും…അവൾ കണ്ണെടുക്കാതെ ആ ചിത്രങ്ങളെ നോക്കികൊണ്ടിരുന്നു. ദേവനും അവളുടെ അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി നിൽക്കുകയായിരുന്നു. അയാളുടെ ചിരിയുമായി ഗൗരിയുടെ ചിരിക്കു നല്ല സാമ്യം തോന്നിയിരുന്നു. കണ്ണ് നിറഞ്ഞു നിൽക്കുന്ന ഗൗരിയെ ചേർത്തു പിടിച്ചു ദേവൻ. എല്ലാം മറന്നവളുടെ അച്ഛനെ ഓർത്ത് കരഞ്ഞു ഗൗരി.

“””നിങ്ങൾക്കു കഴിക്കാൻ കൊണ്ട് വന്നിട്ടുണ്ട് ഞാൻ.എല്ലാമയാൾ മേശക്ക് മുകളിൽ നിരത്തി വെച്ചു.””

“””കുറച്ച് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ വിളിക്കണം.. ഞാൻ വന്നോളാം “””

അത് പറഞ്ഞയാൽ അവരെ നോക്കി ചിരിച്ചു.

“”മോളെന്താ ഒന്നും മിണ്ടാത്തെ… മടിയാണോ…?””

അയാളുടെ ചോദ്യം കേട്ടതും അവൾ ദേവന്റെ മുഖത്തേക്ക് നോക്കി.

“”അവൾ മിണ്ടില്ല വാസുവേട്ടാ… അവൾക്ക് സംസാരശേഷിയില്ല…””

അയാൾ വിഷമത്തോടെ ഗൗരിയെ ഒന്ന് നോക്കി.

“””എനിക്കറിയില്ലായിരുന്നു മോളെ.. ക്ഷമിക്കാണെ വാസുവേട്ടനോട്…..””

“”എനിക്ക് വിഷമമൊന്നും ഇല്ലാട്ടോ വാസുവച്ഛാ….””

ഗൗരി പറയുന്നതൊന്നും മനസിലാക്കാതെ നോക്കുന്ന വാസുവിന് ദേവൻ ഗൗരി പറഞ്ഞ കാര്യം പറഞ്ഞു കൊടുത്തു. അയാൾ യാത്ര പറഞ്ഞു പോയതും ദേവൻ സാധനങ്ങൾ എടുക്കാൻ പുറത്തേക്ക് പോയി. ഗൗരി വീടെല്ലാം നോക്കി കാണുകയായിരുന്നു. താൻ ജനിച്ചു വളരേണ്ട വീട്. തനിക്ക് സ്വന്തം എന്ന് പറയാനുള്ള മണ്ണ്…ഗൗരി ഓരോയിടവും കൊതിയോടെ നോക്കി കൊണ്ടിരുന്നു.

????????

ദേവൻ ഗൗരിയെ അന്വേഷിച്ചു വന്നതും ഒരു മുറിയിലെ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട് ഗൗരി. ദേവനവളുടെ പുറകിലൂടെ ചെന്ന് തോളിൽ തല ചേർത്തവളെ അടക്കി പിടിച്ചു. പുറത്തെ അസ്ഥിതറയിലേക്ക് നോക്കി നിൽക്കുകയായിരുന്നവൾ. അടുപ്പിച്ചു മൂന്ന് അസ്ഥിതറകൾ ആ സ്ഥലത്തു സ്ഥാനം പിടിച്ചിട്ടുണ്ട്.

“””ഇങ്ങനെ നിൽക്കാതെ വാ നമുക്കൊന്ന് പോയി കുളിച്ചിട്ട് വരാം. വിശന്നിട്ട് വയ്യാ മോളെ…. “””

അവളെ പിടിച്ചു വലിച്ച് കൊണ്ടവൻ കട്ടിലിൽ വെച്ച ബാഗ് തുറന്നു. ആവശ്യമുള്ള ഡ്രെസ്സെടുത്തവൻ പുറത്തേക്ക് നടന്നു. പുറത്തേക്ക് ഇറങ്ങുന്നവനെയവൾ സംശയത്തോടെ നോക്കി.

“””വാ പെണ്ണേ ഇതിനപ്പുറം ഒരു കുളമുണ്ട് അവിടെ പോയി കുളിക്കാം…”””

കുളപ്പടവിലൊന്നിൽ മാറാനുള്ള ഡ്രെസ്സ് വെച്ചവൻ കുളത്തിലേക്കു ചാടി.അവളവന്റെ കുളിയും കണ്ടിരുന്നു.

“””വാ ഗൗരിയെ നമുക്ക് ഒന്നിച്ച് കുളിക്കാം… “”

ദേവൻ ഇടം കണ്ണിട്ടു നോക്കി പറഞ്ഞതും അവിടെ ഉണ്ടായിരുന്ന വടി കഷ്ണം എടുത്ത് എറിഞ്ഞവൾ.

“””നീ കുളിക്കണ്ടെടി…ആ കുളിമുറിയിൽ വെള്ളം കോരി വെച്ച് തരാം….ഈ ഇടയായി നിനക്ക് തീരെ സ്നേഹമില്ലാട്ടോ പെണ്ണേ…””

ദേവൻ മുഖത്ത് സങ്കടം വാരി വിതറി പറഞ്ഞതും ചിരിച്ചു പോയിരുന്നു.കുളിച്ച് കയറിയ അവന്റെ തല തോർത്തി കൊടുത്തവർ ഒന്നിച്ച് വീട്ടിലേക്ക് നടന്നു.അവൾക്ക് കുളിക്കാൻ വെള്ളം കോരി കുളിമുറിയിൽ വെച്ച് കൊടുത്തു. ഭക്ഷണം കഴിച്ച് കഴിഞ്ഞ് യാത്ര ക്ഷീണം കാരണം രണ്ട് പേരും മുറിയിലേക്ക് പോയി. അമ്മയുടെയും അച്ഛന്റെയും മുറിയായിരുന്നു എടുത്തിരുന്നത്. ആ മുറിയിൽ നിറയെ അവരുടെ ചിത്രങ്ങളായിരുന്നു….ഗൗരി ആ ചിത്രങ്ങളിൽ നോക്കി കിടന്നു. എപ്പോഴോ ഉറങ്ങി പോയിരുന്നു .

കണ്ണ് തുറന്നപ്പോൾ അടുത്തായി ദേവൻ കിടക്കുന്നുണ്ടായിരുന്നു. അവന്റെ കൈകളെ എടുത്ത് മാറ്റി എഴുന്നേറ്റു പുറത്തേക്കിറങ്ങി. ചുറ്റും കാണാൻ ഒരു ആഗ്രഹം തോന്നി. ആ വീടിന് ചുറ്റും കുറെ മരങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്നുണ്ട്. വീടിനോട് ചാരി നിൽക്കുന്ന വലിയൊരു മഞ്ചാടി മരമുണ്ട്. അതിലെ മഞ്ചാടി കുരുകൾ അവിടെയാകെ വീണ് ചിതറി കിടക്കുന്നുണ്ട്. നല്ല തണുപ്പുണ്ടവിടെയെല്ലാം…..ഓരോന്ന് നോക്കി കൊണ്ട് നടന്നതും മുന്നിലായി എന്തോ വന്ന് വീണതും ഞെട്ടി കൊണ്ട് നോക്കി

തുടരും…

©️copyright protected