പ്രാണനിൽ ~ ഭാഗം 03, എഴുത്ത്: മാർത്ത മറിയം

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“ഓപ്പോളേ കാണണം അതിന്റെ ഉള്ളു… എന്ത് രസമാ… ” രാത്രിയിലെ ഭക്ഷണം കഴിക്കുന്നതിനിടയിൽ അന്നത്തെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു ധ്വനിയും ദ്രുതിയും…ജാനകിയ്ക് തയ്കാൻ ഉള്ളത്കൊണ്ട് ജാനകി നേരത്തെ കഴിച്ചിരുന്നു…

“ഹ്മ്മ്…ഞാൻ റിസോർട് ന്റെ ഉൽഘടനത്തിനു  സീതാന്റി ടെ കൂടെ പോയിട്ടുണ്ട്… ” ദ്രുതി പപ്പടം പൊട്ടിച്ചു വായിൽ വെച്ചുകൊണ്ട് പറഞ്ഞു….

“ആഹ്ഹ്….. സൂപ്പറാണ്… ” ധ്വനി ആവേശത്തോടെ റിസോർട്ടിനെ പറ്റിയും യാദവിനെ പറ്റിയും ഒക്കെ പറഞ്ഞുകൊണ്ടിരുന്നു. യാദവ് വഴക് പറഞ്ഞ കാര്യമൊഴികെ ബാക്കിയെല്ലാം അവൾ ദ്രുതിയോട് പറഞ്ഞു…

ഓഹ്…അപ്പോ അയാൾക് ആണല്ലേ വയ്യാത്തത്..അല്ല എന്താ അസുഖം…? ” ദ്രുതിയുടെ ചോദ്യത്തിന് അറിയില്ല എന്നുള്ള രീതിയിൽ തലയാട്ടി..

“ഏഹ്ഹ്…?  അറിയില്ലേ… ” ദ്രുതി അത്ഭുതത്തോടെ വീണ്ടും ചോദിച്ചു…

“അറിയില്ല…ഞാൻ ചോദിച്ചില്ല… ” ധ്വനി ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു..

“അയാളെ കാണണം സിൽമയിൽ കാണുന്നതിലും ഭംഗിയാണ്.. ” വിഷയം മാറ്റാൻ എന്നപോലെ ധ്വനി പറഞ്ഞു…

“മ്മ്മ്മ്മ്…എന്നിട്ട് എങ്ങനെ ഉണ്ട് ജോലി…? ” ധ്വനി ജോലിയുടെ കാര്യമൊന്നും പറയാത്തത് കൊണ്ടു ദ്രുതി അങ്ങോട് ചോദിച്ചു..

“വലിയ ജോലിയൊന്നും ഇല്ലാ ഓപ്പോളേ…ഒരു ടാബ് ഉണ്ട്. അതിൽ അലാറം അടിക്കുമ്പോൾ അതിൽ കൊടുത്തിരിക്കുന്ന മരുന്ന് എടുത്ത് കൊടുക്കണം…അവിടുത്തെ ജോലിക്കാരി ഉണ്ടാക്കി തരുന്ന ഭക്ഷണം കറക്റ്റ് സമയത്ത് കൊടുക്കണം….അത്രേ ഒള്ളു.. ” ധ്വനി അത്‌ പറഞ്ഞപ്പോൾ ദ്രുതിയ്ക്ക് ആശ്വാസം തോന്നി…

“ഇതിനാണോ മുപ്പതിനായിരം രൂപ കൊടുത്ത് ഹോം നഴ്സിനെ വെച്ചേക്കുന്നത്… ” ദ്രുതി കണ്ണു മിഴിച്ചു…

“അഹ്ഹ്ഹന്നെ….വല്യ പണിയൊന്നുമില്ല….അവിടെ ഭക്ഷണം ഉണ്ടാക്കാൻ നിൽക്കുന്ന ആൾക്കുള്ള പണിയേ ഒള്ളു… ” ധ്വനിയും അത്‌ ശെരി വെച്ചു….

“ഹ്മ്മ്മ്…. പൈസയുടെ അഹങ്കാരം…അല്ലാതെന്താ… ” ദ്രുതി കഞ്ഞി കുടിച്ച പത്രവും എടുത്തുകൊണ്ടു അടുക്കളയിലേക് നടന്നു…

ധ്വനി പിന്നെയും കുറച്ചു കഴിഞ്ഞിട്ടാണ് കഞ്ഞി കുടിച് എഴുന്നേറ്റത്….അപ്പോളേക്കും ദ്രുതി കിടക്കാൻ പോയിരുന്നു…

അവളും പാത്രം കഴുകി വെച്ച് അടുക്കളയിലെ ലൈറ്റ് ഓഫ്‌ ചെയ്ത് റൂമിലേക്കു നടന്നു….

“അമ്മ കിടക്കാറായില്ലേ… ” ഹാളിലിരുന്നു തയ്ച്ചുകൊണ്ടിരുന്ന അമ്മയോടവൾ ചോദിച്ചു…

ഇല്ലാ…..നീ പോയി കിടക്കാൻ നോക്ക് … ” തുണിയിൽ തന്നെ ശ്രദിച്ചുകൊണ്ട് അമ്മ പറഞ്ഞു…..

“ആഹ്ഹ്ഹ്.. ” ധ്വനി റൂമിലേക്കു നടന്നു…

“കറി ഒക്കെ നന്നായിട്ട് മൂടിയോ..ലൈറ്റ് ഓഫ്‌ ചെയ്തോ..വാതിലടച്ചോ….  ” റൂമിലേക്കു കയറാൻ തുടങ്ങിയ ധ്വനിയോടെ പിറകിൽ നിന്നും അമ്മ വിളിച്ചു ചോദിച്ചു…

“ആഹ്ഹഹ്ഹ…ചെയ്തു…. ” എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ധ്വനി വാതിലടച്ചു…..

റൂമിൽ കയറിയ പാടെ ധ്വനി ബെഡിലേക് മലർന്ന് കിടന്നു കൊണ്ടു അന്നത്തെ ദിവസത്തെ പറ്റി ആലോചിച്ചു…..

യാദവിന്റെ മുഖം മനസ്സിൽ തെളിയവേ അവളിൽ ഒരു നേർത്ത ചിരി തെളിഞ്ഞു….

അവൾ കണ്ണടച്ചു കിടന്നു കൊണ്ടു വീണ്ടും വീണ്ടും ആ മുഖത്തെ മനസിലേക്കാവാഹിച്ചു കൊണ്ടിരുന്നു…

പെട്ടന്ന് എന്തോ ഓർത്തത് പോലെ അവൾ ബെഡിൽ നിന്നു ചാടി എഴുനേറ്റു..

മേശ വലിപ്പിൽ നിന്നും തന്റെ എക്സാം ബോർഡും a4 ഷീറ്സും പെൻസിലും വലിച്ചെടുത്തു…

എല്ലാം മേശമേൽ അടുക്കി വെച്ചുകൊണ്ട് കസേരയിൽ ഇരുന്നു…എന്നിട്ട് ദീർഘ നിശ്വാസം എടുത്തുകൊണ്ടു തന്റെ കണ്ടതിൽ വെച്ച് ഏറ്റവും ബാക്കിയുള്ള യാദവിന്റെ ഭാവങ്ങൾ ഓർത്തു….രണ്ടു നിമിഷങ്ങൾക് ശേഷം ഒരു ചിരിയോടെ അവൾ വരയ്കാനാരംഭിച്ചു..ഓരോ വരകളിലൂടെയും അവളുടെ മനസും പാഞ്ഞു കൊണ്ടിരുന്നു…ഒരിക്കലും ആഗ്രഹിക്കാൻ പോലും പാടില്ലാത്ത അവന്റെ പ്രണയത്തിനായി അവളുടെ മനം അറിയാതെ കൊതിച്ചു…പക്ഷെ അത്‌ പ്രണയമാണോ അതോ അവന്റെ കഴിവിനോടുള്ള സൗന്ദര്യത്തോടുള്ള ആരാധനയാണോ എന്നവൾക് വേർതിരിച്ചറിയാനായില്ല….

ആ രാവ് പുലരുവോളം അവൾ വരച്ചുകൊണ്ടേ ഇരുന്നു…..

♥️_______________________♥️

അമ്മയുടെ ഉറക്കെ ഉള്ള സംസാരം കേട്ടുകൊണ്ടാണ് ധ്വനി രാവിലെ ഉണർന്നത് തന്നെ….

ഇന്ന് എന്താണാവോ പ്രശ്നം….?  അവൾ കണ്ണുതീരുമീ കൊണ്ടു കസേരയിൽ ഇരുന്നു മൂരി നിവർത്തി…

വരച്ചു പകുതിയായ യാദവിന്റെ ചിത്രത്തിലേക്കവൾ പ്രേമപൂർവം നോക്കി.. 

പിന്നെ അത്‌ ബുക്കിലേക് എടുത്ത് വെച്ചുകൊണ്ട് അവൾ അടുക്കളയിലേക് നടന്നു…

എന്താ പ്രശ്നം എന്ന് ഹാളിലിരുന്നു സാമ്പാർ കഷ്ണങ്ങൾ അരിഞ്ഞുകൊണ്ടിരുന്ന ദ്രുതയോടവൾ കണ്ണുകൾ കൊണ്ടു ചോദിച്ചു..

“ചെല്ല്… പോയി വാങ്ങിച്ചോ… ” ദ്രുതി തലയാട്ടികൊണ്ട് മെല്ലെ പറഞ്ഞു..

“ഓഹ്… ” ദ്രുതിയെ കൊഞ്ഞനം കുത്തികൊണ്ട് അവൾ അടുക്കളയിലേക് നടന്നു….

“എടി….നാളെ കെട്ടിച്ചു വിടല്ലോ….എന്നിട്ടാണോ ഈ മാതിരി കാണിക്കുന്നത്….? ” ധ്വനിയെ കണ്ടപാടെ ജാനകി ഉറഞ്ഞു തുള്ളി…

“ഇന്ന് എന്താണാവോ… ” ധ്വനി ചുറ്റും നോക്കി…

താഴേ മറഞ്ഞു കിടക്കുന്ന ദോശ മാവിന്റെ പാത്രം കണ്ട് അവളുടെ നെഞ്ച് ആളി….

“ഇന്നും കേറിയോ ആ നാശം പിടിച്ച പൂച്ച… ” അവൾ പിറുപിറുത്തു…

“നിന്നോട് ഞാൻ ചോദിച്ചതല്ലേ വാതിലൊക്കെ അടച്ചൊന്നു…കൂമൻ മൂളണ പോലെ മൂളിട്ട്… ” ജാനകിയുടെ ദേഷ്യം തിരുന്നുണ്ടായിരുന്നില്ല…

ധ്വനി ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരുന്നു…അല്ലകിൽ അമ്മ കയിൽ വെച്ച് വീക് കിട്ടുമെന്ന് അവൾക് മുൻ അനുഭവങ്ങൾ വ്യക്തമായിരുന്നു…

അവൾ വേറെ അടുക്കള വഴി പുറക് വശത്തേക്കിറങ്ങി…

“ഡി….ഇത് വാരി കളഞ്ഞിട്ട് പോയാൽ മതി.. ” അമ്മ മുറ്റത്തേക്കു എത്തിയപ്പോളേക്കും ധ്വനി ബാത്റൂമിലേക് കയറി വാതിലടച്ചിരുന്നു…

അവസാനം വഴക്കും ബഹളവും തൂക്കലും തുടയ്ക്കലും ഒക്കെ കഴിഞ്ഞു ധ്വനിയും ദ്രുതിയും ഇറങ്ങിയപ്പോൾ ഒത്തിരി ലേറ്റ് ആയി…

പകുതി എത്തിയപ്പോളേക്കും ദ്രുതിയുടെ കൂടെ വർക്ക്‌ ചെയുന്ന ചേച്ചിയെ കണ്ടത് കൊണ്ടു ദ്രുതി ആ ചേച്ചിയുടെ കൂടെ പോയത് കൊണ്ടു ധ്വനി തനിച്ചാണ് റിസോര്ട്ടിലേക് പോയത്…അവിടെ എത്തിയപ്പോളേക്കും രാവിലത്തെ മരുന്ന് കൊടുക്കേണ്ട സമയമായിരുന്നു….

മുറ്റത് നിൽക്കുന്ന രംഗമ്മയെ ശ്രദ്ധിക്കാതെയവൾ അകത്തേക്കു പാഞ്ഞു…

“എന്റെ കൃഷ്ണ 10.10 ആയല്ലോ ” അവൾ വാച്ചിൽ സമയം നോക്കി പിറുപിറുത്തുകൊണ്ട്  വേഗത്തിൽ ഓടി യാദവിന്റെ റൂമിലേക്കു കയറി…

കുളി കഴിഞ്ഞിറങ്ങിയ യാദവ് ഉടുത്തിരുന്ന ടവൽ മാറ്റിയതും ധ്വനി ഡോർ തുറന്ന് അകത്തേക്കു കടന്നതും ഒരുമിച്ചായിരുന്നു…പെട്ടന്നു അവളെ കണ്ടതുകൊണ്ടുള്ള വെപ്രാളത്തിൽ അവന്റെ കൈയിൽ നിന്നും ടവൽ താഴേക്കു വീണു പോയി…

ജീവിതത്തിൽ അങ്ങനെ ഒരു കാഴ്ച ആദ്യമായി കാണുന്നത് കൊണ്ടു ധ്വനി രണ്ടു നിമിഷം അവിടെ തന്നെ തറഞ്ഞു നിന്നു പോയി…പിന്നെ “അയ്യേ” എന്നും പറഞ്ഞുകൊണ്ട് കണ്ണുകൾ പൊത്തികൊണ്ട് പുറത്തേക് ഓടി….

“ധ്വനി.. ” അടുക്കളയിൽ നില്കുമ്പോളാണ് ദേഷ്യത്തിലുള്ള യാദവിന്റെ ശബ്ദം അവളെ തേടിയെത്തിയത്….

“എന്തേയ്… ” എന്നുള്ള രീതിയിൽ രംഗമ്മ അവളെ നോക്കി..

ധ്വനിയും അവരെ ഒന്നു നോക്കിട്ട് പയ്യെ ഹാളിലേക് നടന്നു…

ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകിയ മുഖത്തോടെ യാദവ് ഹാളിലുടെ നടക്കുകയായിരുന്നു….

ധ്വനി ഹാളിന്റെ വാതിലിനോട് ചേർന്നു തല താഴ്ത്തി നിന്നു…

“നിനക്ക് അല്പം പോലും മന്നെഴ്സ് ഇല്ലേ…ഒരാളുടെ റൂമിലേക്കു കടന്നു വരുമ്പോൾ പാലിക്കേണ്ട മര്യാദകൾ അറിയില്ലേ… ” യാദവിന്റെ ശബ്ദത്തിൽ ആ ഹാൾ പ്രകമ്പനം കൊണ്ടു….

പതിവില്ലാതെ യാദവിന്റെ ശബ്ദം ഉയർന്നത്കൊണ്ട് കാര്യമറിയാൻ രംഗമ്മ യും ഹാളിലേക് വന്നു…അതും കൂടി കണ്ടപ്പോൾ ധ്വനിയ്ക് പിന്നെയും പരവേശം ഏറി…അവളുടെ തല പിന്നെയും താഴ്ന്നു..

“ഞാൻ ധ്വനിയെ ആണ് വിളിച്ചത്…രംഗമ്മയ്ക്ക് മറ്റുജോലികൾ നോക്കാം… ” രംഗമ്മ ഹാളിലേക് വരുന്നത് കണ്ടിട്ട് യാദവ് കടുപ്പിച്ചു പറഞ്ഞു….

രംഗമ്മ വേഗം തന്നെ ഹാളിൽ നിന്നും അടുക്കളയിലേക്ക് നടന്നു….

“ധ്വനി….മുഖത്തേക്ക് നോക്കി സ്പ്ലനേഷൻ പറയു… “യാദവ് അവളുടെ അടുത്തേക് ചെന്നു…ധ്വനി അപ്പോൾ രണ്ടു അടി പിറകിലോട് വെച്ചു….

“നിൽക്കുന്ന സ്ഥലത്ത് തന്നെ നില്ക്… ” യാദവ് അവളോട് ആജ്ഞാപിച്ചു….

ധ്വനി പേടിയോടെ അവിടെ തന്നെ നിന്നു…അവളുടെ കണ്ണുകൾ പേടികൊണ്ട് നിറയാൻ തുടങ്ങി….

“പറയൂ… ” യാദവ് അലറി ….

അത്‌ കേട്ടതും ധ്വനി പൊട്ടിക്കരഞ്ഞു…

“ഞാ….ൻ മമ… നപ്പൂർവം അ… ല്ല… ” അവളുടെ വാക്കുകൾ പകുതിയും കരച്ചിലിൽ മുങ്ങി പോയി..

“ധ്വനി…..ശബ്ദം ഉണ്ടാകരുത്… ” അവളുടെ കരച്ചിലിൽ യാദവ് പതറി പോയെങ്കിലും ഗൗരവം ഒട്ടും കുറയ്ക്കാതെ യാദവ് അവളോട് പറഞ്ഞു

അതും കൂടി കേട്ടതും അവളുടെ ശബ്ദം പിന്നെയും കൂടി..

അവസാനം ക്ഷമകെട്ട് യാദവ് അകത്തേക്കു കയറി പോയി…

കുറച്ചു നേരം കൂടി അവിടെ നിന്നു കരഞ്ഞിട്ട്   ധ്വനി കണ്ണുകൾ ഉയർത്തി നോക്കി..യാദവ് പോയെന്നു മനസിലായപ്പോൾ അവൾ കണ്ണുകൾ തുടച്ചു…

“കൊള്ളാം ധ്വനി നീ നല്ലൊരു നടിയാണ്… ” അവൾ അവളെ തന്നെ പ്രസംശിച്ചുകൊണ്ട് അടുക്കളയിലേക് നടന്നു….അടുക്കളയിൽ എത്തിയപ്പോളാണ് തന്നെ നോക്കികൊണ്ട് നിൽക്കുന്ന രംഗമ്മയെ കണ്ടത്…അവിടേക്കു ചെന്നാൽ കാര്യങ്ങൾ വിശദികരിക്കണം എന്നുള്ളത് കൊണ്ടു ധ്വനി നേരെ തിരിഞ്ഞു പുറകിലെ കൊലയിലേക് പോയി…

“ഇപ്പോ 12.40…ഇനി മൂന്ന് മണിക്ക് മരുന്ന് കൊടുത്താൽ മതി ….” ഒരു മണിക്ക് ഭക്ഷണം രംഗമ്മ കൊടുത്തുമെന്നു അവൾക്കറിയാമായിരുന്നത്കൊണ്ട് രാത്രി വരച്ചതിന്റെ ബാക്കി വരയ്ക്കാമെന്നു കരുതി സ്റ്റോർ റൂമിൽ കയറി തന്റെ ബാഗും എടുത്തു ഒരു കസേരയും വലിച്ചിട്ടു കോലായിലെ അരഭിത്തിയിൽ ബാഗും വെച്ചുകൊണ്ട് കസേരയിൽ അമർന്നു..

ചായകൂട്ടുകളുടെ ലോകത്തേക് പോയാൽ ധ്വനി സ്വയം മറക്കുന്നത് കൊണ്ടു യാദവ് പുറകിൽ വന്നു നില്കുന്നത് അവളറിഞ്ഞില്ല…..

തുടരും….